Reading Problems? Click Here


അരിവാള്‍-ചുറ്റിക-സെയ്‌ദിയുടെ ചെരുപ്പും...!!!

ബുഷിനെ ചെരുപ്പു കൊണ്ടെറിഞ്ഞത് ആഘോഷിക്കയാണല്ലോ ചിലര്‍‌‌.

ബുഷ് എന്നെ സംബന്ധിച്ചേടത്തോളം പരമ@#%$ തന്നെയാണ് - ആ ഏറ് തലക്കിട്ട്തന്നെ കിട്ടിയില്ലല്ലോ എന്നാണെന്റെ വിഷമം...

എന്നാല്‍ ഈ ചുവപ്പന്മാര്‍ ഇതിലിത്ര ആഘോഷിക്കുന്നതെന്തെന്നേ മനസിലാകാതുള്ളൂ!

എന്ത് പോക്രിത്തരം കാണിച്ചിട്ടുണ്ടെങ്കിലും ബുഷ് ആ രാജ്യത്തെ (പാവ) ഗവണെമെന്റിന്റെ, രാഷ്ട്രത്തിന്റെ അതിഥിയാണ്...ആ അതിഥിയെ അപമാനിച്ചിട്ടും (അറബ് സംസ്കാരമനുസരിച്ച് ചെരിപ്പിന്റെ പിന്‍ഭാഗം കാട്ടുന്നതു പോലും ഏറ്റവും കടുത്ത അപമാനമാണ്) സെയിദ് ഇന്ന് സുരക്ഷിതനാണ് - വല്യ കുഴപ്പമൊന്നും കാണുന്നില്ല!

അതു കണ്ടപ്പോ‌‌ള്‍ അഹങ്കാരി ചിന്തിച്ചത് ഇത് കേരളത്തിലായാല്‍ എന്തു സംഭവിക്കുമെന്നാൺ.
സെയിദിനു ബുഷിനോടെതിര്‍പ്പുണ്ടായതിനാല്‍ എറിഞ്ഞു, എന്നാല്‍ ഇങ്ങ് കേരളത്തില്‍ എതിര്‍പ്പുള്ള ഒരാള്‍ എറിഞ്ഞാലോ? പോട്ടെ ഒന്നു കൂവിയാലോ? അല്ലെങ്കിൽ കരിങ്കൊടി കാണിച്ചാലോ?


ഗീത : ഒരു ചോദ്യവും ഉത്തരവും...

ഈ പോസ്റ്റില്‍ ഒരു ചോദ്യവും അതിനുള്ള ഒരുത്തരവുമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈയടുത്ത് ലഭിച്ച ഒരു പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം , ചിലര്‍ക്കെങ്കിലും താത്പര്യജനകമായേക്കും എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു എന്നു മാത്രം...

വിഷയം ഭഗവദ്ഗീത ആണ്. അതിനെ പറ്റി വിദ്യാര്‍ത്ഥികളുടെ സംശയങ്ങളും അവയ്ക്ക് ആചാര്യന്മാരുടെ ഉത്തരങ്ങളുമായി തയ്യാറാക്കീയ “ഏതന്മേ സംശയം കൃഷ്ണഃ” എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ് ഈ ഭാഗം...



ചോദ്യം :
  • ഭഗവദ്ഗീതയിലൂടെ പറയുന്നു : “മാര്‍ഗ്ഗമല്ല, ലക്ഷ്യമാണു പ്രധാനം” എന്ന്‍. ഇത് അധര്‍മ്മത്തിന് പ്രചോദനം നല്‍കുന്നില്ലേ?
റനീഷ് റഹ്മാന്‍.എ.വി.



അണ്ണന്റെ ഓരോ തമാശകളേ...!!!

ഒന്ന് കാണൂ, നമ്മുടെ സ്വന്തം സ്റ്റൈല്‍ മന്നന്റെ ഓരോരോ തമാ‍ശകളേ...


കടപ്പാട് : കാസ്ട്രോളിന്റെ പരസ്യ ഡിസൈനര്‍ക്കും, ഇതെനിക്ക് തന്ന എന്റെ സുഹൃത്തിനും...മൊബൈലില്‍ ഉപയോഗിക്കാവുന്ന MP4 ഫയല്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം [2.8 MB]


മനുഷ്യരെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ...

ഇന്നു രാവിലെ ബ്ലോഗില്‍ കണ്ട ഒരു വാർത്ത :-

കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ മൂന്നു കുരിശടികള്‍ തകര്‍ത്ത സംഭവത്തിന്റെ പ്രതികളെ തെളിവു സഹിതം ചൂണ്ടികാട്ടിയിട്ടും അറസ്റ്റു ചെയ്യാത്തത് ഇവരുടെ സി.പി.എം ബന്ധം പുറത്താകുമെന്നതിനാലാണെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ആരോപിച്ചു. .... പ്രതികളെക്കുറിച്ചുളള യഥാര്‍ഥ വിവരങ്ങളും ഇവര്‍ എത്തിയ ബൈക്കിന്റെ താക്കോലും നാട്ടുകാര്‍ പോലീസിനു കൈമാറിയിരുന്നു. എന്നാല്‍, ആറു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍ പറഞ്ഞു.

കുറച്ചു മുമ്പ് നെടുമ്പാശേരിയില്‍ വേറൊരു പള്ളി ആക്രമിച്ചതും ഈ കൂട്ടർ തന്നെയായിരുന്നു. എന്നിട്ടോ? ചർച്ചകൾ നടത്തി തെറ്റിദ്ധാരണക‌‌ള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നവരോട് "നിങ്ങൾ ഇങ്ങനെ മേശക്കു ചുറ്റുമിരുന്നു വെറുതേ ചര്‍ച്ചകളൊക്കെ നടത്തി ഇരുന്നാല്‍ മതിയോ?" എന്നൊരു ചോദ്യവും. (അതിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. സഖാവിനിത് സഹിക്കണില്ല...) കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരോട് ഒരല്പം ദേഷ്യം തോന്നിയെങ്കിലും ആ ചോദ്യം അഹങ്കാരിയെ ചിരിപ്പിച്ചു. ബാക്കിയുള്ളവരൊക്കെ വെറും മണ്ടന്മാരാണെന്നാണ് ഈ (കപട) മതേതരന്മാരുടെ വിചാരം.


ദേശാഭിമാനിയുടെ പ്രൂഫ് റീഡിംഗ്...

അഹങ്കാരി പല തരം മണ്ടത്തരങ്ങളും കണ്ടിട്ടുണ്ട്- എന്നാല്‍ ഒരു മുന്‍(???) നിര പത്രം ഇത്ര വലിയ ഒരു മണ്ടത്തരം കാണിക്കുന്നത് ആദ്യായിട്ടാ...

ഹല്ല, ഒത്തിരി നുണകള്‍ എഴുതണം, പിന്നെ ഉള്ള വാര്‍ത്തകള്‍ക്കെടേന്ന് തങ്ങളുടെ പാര്‍ട്ടിയുടെ തോന്ന്യാസങ്ങളല്ലാത്തവ തിരഞ്ഞ് പിടിക്കണം, അത് തന്നെ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യുന്ന രീതിയില്‍ മാറ്റിയെഴുതണം, നാലാം‌ലോകവാദത്തിനു തീ പിടിപ്പിക്കണം , ഇതൊക്കെ പോരാഞ്ഞ് മാര്‍ട്ടിന്‍ ചേട്ടനെ കാണണം, ലിസ് മുതലാളീടെ കാശു സൂക്ഷിക്കണം, ബോണ്ടെഴുതണം, കേസൊതുക്കണം....പാവം ദേശാഭിമാനിക്കാര്‍ക്ക് പിടിപ്പത് പണിയല്ലേ..അതിനിടക്ക് ഇത്ര പ്രാധാന്യമില്ലാത്ത വാര്‍ത്ത നോക്കാനാര്‍ക്ക് സമയം...


ഇതൊരു ഫോര്‍വേഡ് മെയില്‍...

ഇന്നത്തെ മെയിലില്‍ കിട്ടിയത്...

ഒറിജിനല്‍ ആണോ എന്ന് ഉറപ്പില്ല, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അതുപോലെ കാണാത്തവര്‍ക്കായി പോസ്റ്റുന്നു...


ഇത് മറ്റേതെങ്കിലും ബ്ലോഗില്‍ നേരത്തേ പോസ്റ്റിയിട്ടുണ്ട് എങ്കില്‍ കമന്റിട്ടാല്‍ ലിങ്ക് കൊടുക്കുന്നതാണ്


ഇന്നത്തെ മതേതരാഭിമാനി പത്രം...


വിശദമായി വായിക്കൂ :

ആശയത്തിനും പോസ്റ്റിനും പൂര്‍ണ കടപ്പാട് ഈ കമന്റിട്ട അനോണിക്ക്.അഹങ്കാരി ഇത് ഡിസൈന്‍ ചെയ്യുക മാത്രം! [ആ അനോണി ഞാനല്ലാട്ടോ! :) ]


അമ്പതാം പോസ്റ്റാഘോഷം...


പ്രിയമുള്ള ബ്ലോഗ് വായനക്കാരേ നമസ്കാരം...

ഈ അഹങ്കാരി ബ്ലോഗുലകത്തില്‍ അവന്റെ അഹങ്കാരങ്ങള്‍ കാട്ടാന്‍ തുടങ്ങീട്ട് ഇതോടെ അമ്പത് എപ്പിഡോസുകള്‍ തികയുകയാണ്... (ആഹ്ലാദിപ്പിന്‍...അര്‍മ്മാദിപ്പിന്‍...) .അതായത് അഹങ്കാരം എന്ന ഈ ബ്ലോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റാണ് എന്നര്‍ത്ഥം...ഈ അവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടം നടത്താന്‍ ഞാനാഗ്രഹിക്കുന്നു....നിങ്ങളേയും ഞാന്‍ വന്ന വഴികളിലേക്ക് ഒന്ന് കൊണ്ടു പോകട്ടെ...

എന്റെ അമ്പതാം പോസ്റ്റാഘോഷത്തിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം...

നിങ്ങളില്ലാതെ എനിക്കെന്താഘോഷം... :)



സഖാവിനിത് സഹിക്കണില്ല...



കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി)യുടെ നേതൃത്വത്തില്‍ ഹൈന്ദവ - ക്രൈസ്‌തവ ആത്മീയ നേതാക്കളുടെ ഉന്നതതല മതാന്തര സംവാദം നടത്തുന്നു. തിങ്കളാഴ്‌ച 3.30ന്‌ വൈറ്റില ഹോട്ടല്‍ സരോവരത്തിലാണ്‌ ചര്‍ച്ച. കേരളത്തില്‍ പൈതൃകവും സാംസ്‌കാരികവുമായി മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണിതെന്ന്‌ കെ.സി.ബി.സി. ഔദ്യോഗിക വക്താവ്‌ ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. കേരളത്തിലെ ക്രൈസ്‌തവ സഭകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണങ്ങള്‍ ദൂരീകരിക്കാനാണ്‌ സംവാദം. സി.ബി.സി.ഐ. പ്രസിഡന്റ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, കെ.സി.ബി.സി. അധ്യക്ഷനും വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, കെ.സി.ബി.സി. സെക്രട്ടറി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവരും യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമ സഭകളിലെ മെത്രാന്മാരും പങ്കെടുക്കും.


ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍...

[ദയവായി പോസ്റ്റ് മുഴുവനും വായിക്കുക, ഇമേജ് മാത്രമല്ല]
വായിച്ചുവല്ലോ??


ഈ കുഞ്ഞാടുകള്‍ ചിരിപ്പിച്ച് കൊല്ലും...

ആദ്യമായി എന്റെ എല്ലാ പ്രിയ ബൂലോക സഹോദരങ്ങള്‍ക്കും വൈകിപ്പോയെങ്കിലും, നന്മയും സന്തോഷവും സ്നേഹവും സ‌മൃദ്ധിയും ഒക്കെ നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കട്ടെ...
ഇനി ഒരു രണ്ട് വാക്ക്...
അഹങ്കാരി സാധാരണയായി മാസത്തില്‍ പത്തോ പതിനാലോ പോസ്റ്റുകളിടും (മുക്കിമൂളിയാണെങ്കിലും...)ഇല്ലെങ്കില്‍ വയറ്റിനകത്ത് എന്തോ അസ്കിത പോലാണെന്നെ...പക്ഷേ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ വീണിട്ട് ഇന്നേക്ക് പന്ത്രണ്ട് ദിവസമായി. പോസ്റ്റിടാത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല, വിഷയദാരിദ്ര്യവുമായിരുന്നില്ല, ഈ ബ്ലോഗോസ്ഫിയറിലെ ചില മാന്യ ബ്ലോഗ്ഗര്‍മാരുടെ മതേതരസംവാദവും അതിലെ പെരുമാറ്റരീതിയും ഒക്കെ കൊണ്ട് മനസുമടുത്തിട്ടായിരുന്നു-ശാരീരികാസ്വാസ്ഥ്യവും ഒരു കാരണമാണെങ്കില്‍ തന്നെയും... ഇപ്പോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, “പിന്നേ, നീയാരെടാ വിശാലമനസ്കനോ പോസ്റ്റിടുന്നത് ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍? നീ എഴുതീല്ലെങ്കില്‍ ഈ ബൂലോകം രക്ഷപ്പെടും” എന്ന്. വായനക്കാരനെ സുഖിപ്പിച്ചില്ലെങ്കിലും എന്റെ പ്രസവവേദന എനിക്ക് മാറ്റിയല്ലേ പറ്റൂ...തെറ്റിദ്ധരിക്കേണ്ട, പ്രസവവേദന എന്നു ഞാനുദ്ദേശിച്ചത് വല്ലതുമൊക്കെ മനസില്‍ ഇങ്ങനെ കിടന്ന് മനസാകെ കലുഷിതമാകുന്ന അവസ്ഥയാ....ആ അവസ്ഥയില്‍ പറയാനുള്ള തോന്നിവാസങ്ങളും വേണ്ടാതീനങ്ങളും ആരോടെങ്കിലും ഇങ്ങനെ വിളിച്ച് പറയുമ്പോള്‍ ഒരാശ്വാസം..അത്ര മാത്രം!!!


ഹിറ്റാകര്‍ഷണം- ഒരു പുതിയ പുരാതന മാ‍ര്‍ഗ്ഗം...

നിങ്ങളുടെ പോസ്റ്റുകള്‍ എണ്ണത്തില്‍ കുറയുന്നു എങ്കിലും വണ്ണത്തിലും ഗുണത്തിലും മോശമാകുന്നുവോ???

നിങ്ങളുടെ ബ്ലോഗിലെ ഹിറ്റ് കൌണ്ടറുകള്‍ നിങ്ങള്‍ തന്നെ കുത്തിയിരുന്ന് ചലിപ്പിക്കേണ്ടി വരുന്നുവോ??? ( ന്ന്വച്ചാല് ഒരു പട്ടി പോലും നിങ്ങടെ ബ്ലോഗ് തിരിഞ്ഞ് നോക്കണില്ലേന്ന്!!!)

നിങ്ങളേക്കാള്‍ ചീളു പയ്യന്മാര്‍ കിടിലന്‍ പോസ്റ്റുകളിട്ട് ഹിറ്റുകളും കമന്റുകളും വാരിക്കൂട്ടുന്നുവോ???

എങ്ങനെ ഒക്കെ നിങ്ങള്‍ക്ക് ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാം!!!

ചിലര്‍ എങ്ങനെ എളുപ്പത്തില്‍ ഹിറ്റുകള്‍ കൂട്ടാം എന്ന് ആലോചിച്ച് തല പുകയ്ക്കുന്നു...ചിലര്‍ അതിനായി ഹിറ്റുകളുള്ള ബ്ലോഗേഴ്സിനെ തെറി വിളിക്കുന്നു, പുറം ചൊറിയുന്നു.മറ്റു ചിലര്‍ പുനിതാ ബ്ലോഗര്‍മാരായി നാണം കെടുന്നു...ഇനിയും ചിലരാകട്ടെ ചില തട്ടിപ്പ് ഇന്‍സ്റ്റിട്യൂ‍ട്ടുകളുടെ ഹിറ്റണോമിക്സ് ക്ലാസിനു ചേര്‍ന്ന് പണം കളയുന്നു...


അഹങ്കാരി എന്ന വര്‍ഗീയവാദി...!!!

rajan said...
ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!
ദാ ഇവിടെ

ഒരു ചര്‍ച്ചയ്ക്കിടെ ആ ബ്ലോഗിലും മറ്റു ചില ബ്ലോഗുകളിലും (ഇവിടെ കൊടുത്തിരിക്കുന്നത് ചര്‍ച്ച നടന്ന ബ്ലോഗല്ല) രാജന്‍ എന്നന്‍ ഒരു ബഹുമാന്യ ബ്ലോഗര്‍ ഇട്ട കമന്റാണിത്...ആ ബ്ലോഗില്‍ മാത്രമല്ല , മറ്റു പത്തു പന്ത്രണ്ട് ബ്ലോഗില്‍ കയറി ഇറങ്ങി ഈ കമന്റിട്ട് എന്നെ ഒറ്റപ്പെടുത്താനുള്ള പുള്ളിയുടെ വ്യഗ്രതയില്‍ നിന്നും പുള്ളി എത്രത്തോളം മതേതരനാണെന്ന് മനസിലാക്കാം!!!


ഹെന്റമ്മോ!!!എനിക്കിനി ചിരിക്കാന്‍ വയ്യേ...!!!

ഹെന്റമ്മോ എനിക്കിനി ചിരിക്കാന്‍ വയ്യായേ....
ഈ ജയരാജേട്ടന്‍ സമ്മയിക്കൂല...

ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും!!!!

പണ്ട് ദേശാഭിമാനി-ലോട്ടറി സമയത്ത് ഇതേ പോലെ കൊറേ ചിരിപ്പിച്ചതാ...പിന്നെ കൊറേക്കാലമായി കാണാനില്ലായിരുന്നു...

ഏതായാലും മടങ്ങി വന്നല്ല്, സമാധാനമായി...നമ്മടെ സുധാകരണ്ണന്‍ എത്ര നേരമെന്ന് വച്ചാ ഒറ്റക്ക് പെര്‍ഫോം ചെയ്യുക!!!


പണിമുടക്കു ദിന ബ്ലോക്ക്ബസ്റ്റര്‍ ചലചിത്രം!!!

ഒരു പണിമുടക്ക് ദിവസം മാക്സിമം അടിച്ച് പൊളിക്കാം എന്ന ചിന്തയോടെ വീട്ടില്‍ പത്രം വായനയും കഴിഞ്ഞ് ടി.വി. ഓണ്‍ചെയ്തു. പെട്ടെന്നാണ് ആ പരസ്യം കേട്ടത് :“ഈ പണിമുടക്ക് ദിനത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം “സൂപ്പര്‍മാന്‍” “...

ഞാന്‍ ഞെട്ടിപ്പോയി...പണിമുടക്കും ഇപ്പോ ദേശീയോത്സവമായോ? ഹര്‍ത്താല്‍ ദേശീയോത്സവമായിട്ട് കാലം കുറേയായി.എന്നാലും ഈ ടിവിക്കാര്‍!!! ചിന്ത അത്രയുമായപ്പോഴാണ് പുറത്തെ ആ അനൌണ്‍സ്മെന്റ് കാതിലെത്തിയത് : “ കടകമ്പോളങ്ങളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഈ പണിമുടക്കിനെ വന്‍‌വിജയമാക്കുക!!!”
ഇപ്പോ കാര്യം പിടികിട്ടി...പുറത്തെ അനൌണ്‍‌സ്മെന്റും ടിവിയിലെ പരസ്യവും കൂടി മിക്സ് ആയതാണ്!!!

ചാനലു മാറ്റി മാറ്റി ഇരുന്നു..ഇടക്ക് മനോരമ ന്യൂസ് വന്നപ്പോ എന്തോ പ്രധാന ന്യൂസ് ആയതിനാല്‍ ഒന്നു ശ്രദ്ധിച്ചു...ഒരു സ്ത്രീ കരഞ്ഞു കൊണ്ടിരിക്കുന്ന ഷോട്ട്...മരിച്ച മകന്റെ, മൃതദേഹത്തിനടുത്തെത്താന്‍ കഴിയാതെ വിലപിക്കുന്ന ഒരമ്മയുടെ മുഖം!!!

അറിയാതെ മുഷ്ടി ചുരുട്ടിപ്പോയി...ഈ സമരം വിളിച്ച് ട്രെയിന്‍ തടയുന്ന മഹാന്മാര്‍ക്കുമില്ലേ അമ്മയും പെങ്ങളും മക്കളുമൊന്നും???


ഊളമ്പാറയില്‍ സീറ്റൊഴിവില്ലേ???

ദാ ഇവനെ ഒക്കെ ഊളമ്പാറയില്‍ അടയ്ക്കണ്ടേ???

ഓ അവിടെ ഇപ്പോ സ്ഥിരം പവര്‍കട്ടാ...

ഇവന് സാദാ 230വോള്‍ട്ട് മതിയാവൂല്ല...

മൂലമറ്റം പവര്‍ഹൌസീന്ന് നേരിട്ട് ഷോക്കടിപ്പിച്ചാലും ഇവന്‍ നന്നാവൂന്ന് എനിക്ക് തോന്നണില്ല!!!

എന്തോ, കുറേ മാസങ്ങളായി ഈ വീഡിയോ പല ബ്ലോഗിലും കണ്ടു!!!

ബൂലോകത്തെ മതേതര-യുക്തിവാദികളൊന്നും പ്പ്രതികരിച്ചു കണ്ടില്ല!!!

ഓ! ഇയാള്‍ RSS കാരനല്ലല്ലോ അല്ലേ!!!!



വീണ്ടുമൊരു സ്വാതന്ത്ര്യ ദിന പുലരി കൂടി...


വീണ്ടുമൊരു സ്വാതന്ത്ര്യ ദിന പുലരി കൂ‍ടി ഉണരുകയായി...

ഭാരതം വൈദേശികാധിപത്യത്തില്‍ നിന്നും വിമോചിതയായിട്ട് ഇന്ന് 61 വര്‍ഷം തികയുന്നു...

എങ്കിലും ചിന്തിക്കൂ...നാമിപ്പോഴും സ്വതന്ത്രരാണോ???


ഹിറ്റണോമീക്സ് : രണ്ടാമത്തെ ക്ലാസ്...

മുന്‍പരിചയം : ഹിറ്റണോമിക്സിന്റെ ആദ്യ ക്ലാസ് ദാ ഇവിടെ


എന്റെ പ്രിയ വിദ്യാര്‍ത്ഥികളേ...

കഴിഞ്ഞ ക്ലാസ് കഴിഞ്ഞ് ഹിറ്റണോമിക്സിന്റെ ബാക്കീ ഭാഗം പഠിക്കാന്‍ നിങ്ങള്‍ ആകാംക്ഷ പൂണ്ടിരിക്കയായിരുന്നു എന്നെനിക്കറിയാം, എന്തു ചെയ്യാന,പെട്ടെന്നൊരു പനി ...ഹ്ങ്ഖോ ഹ്ങ്ഖോ...
ങാ, അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് കടക്കാം...അതിനു മുന്‍പ് നിങ്ങളോടൊരു വിഷാദ വാര്‍ത്ത പറയാനുണ്ട്, നമ്മുടെ ഇന്‍സ്റ്റിട്യൂട്ടിലെ പ്രഗത്ഭന്മാരായ അധ്യാപകരില്‍ പ്രമുഖനായിരുന്ന ശ്രീ.സുനീഷ് സാര്‍ ബ്ലോഗിംഗ് നിറുത്തി പോയിരിക്കയാണ്.പുള്ളിയുടെ കല്യാണം ഉറച്ചെന്നും അതല്ല, ചില പാലാ-ഭരണങ്ങാനം സംഘട്ടനത്തില്‍ മള്‍ട്ടിപിള്‍ ഫ്രാക്ചറായി ഒളിവിലാണെന്നും പറയപ്പെടുന്നു.ഏതായാലും പുള്ളി എഴുതിയ രാജിക്കത്തില്‍ മനസു മടുത്താണ് നിറുത്തുന്നതെന്നും ഇനി മുതല്‍ പുള്ളിയും ഒരു ഡിസ്റ്റന്റ് എഡ്യൂക്കേഷന്‍ സ്റ്റുഡന്റ് ആയിരിക്കും എന്നും എഴുതിയിട്ടുണ്ട്.

ങാ ഒകെ...ലെറ്റസ് കം ടു ദ പൈന്റ്, സോറി പോയിന്റ്...


സുധാകരന്‍‌ജിയുടെ വെളിപാടുകള്‍ - പുതിയത്...

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും കൈക്കൂലി വാങ്ങുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ പഠിച്ചതുകൊണ്ടാണ്‌. മലയാള ഭാഷയില്‍ പഠിച്ചിരുന്നെങ്കില്‍ അഴിമതി ഉണ്ടാകുമായിരുന്നില്ല. സ്വന്തം സംസ്‌കാരത്തെ സ്‌നേഹിക്കാത്തവരാണ്‌ മാതൃഭാഷയെ മറക്കുന്നത്‌. ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാനും അഴിമതി നടത്താനുമാണ്‌ ഡോക്ടറും എന്‍ജിനീയറുമൊക്കെ ആവുന്നത്‌.

-മന്ത്രി ജി.സുധാകരന്‍

ഈ പ്രസ്താവനയെ ഈ ബൂലോകത്ത് സകലമാന പ്രശ്നങ്ങളിലും തലയിട്ട് സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന , ഏതു രംഗത്തും തങ്ങളേക്കാള്‍ ബുദ്ധിയോ അറിവോ ഉള്ളവരില്ല എന്നു കരുതുകയും ചെയ്യുന്ന ഡോക്ടര്‍-എന്‍‌ജിനീയര്‍-ശാസ്ത്രജ്ഞപ്രഭൃതികള്‍ കാണാത്തതാകും...അല്ലെങ്കിലും പറഞ്ഞത് നമ്മടെ സഖാവല്ലേന്ന്...വല്ല സംഘപരിവാര്‍ മൂരാച്ചികളുമായിരുന്നേ “കണ്ണൂരില്‍ റോഡിലിട്ടു പോസ്റ്റ് മോര്‍ട്ടം പോലുമില്ലാതെ പണിതീര്‍ക്കുന്ന വിദ്യ ഇങ്ങനുള്ള പാഴുകളുടെ മേല്‍ വേണം നടപ്പിലാക്കാന്‍ എന്ന് തോന്നിപ്പോവുന്നു..ഒരു ജീവന്‍ തിരികെ കൊടുക്കാന്‍ ഒരിക്കലുമാവില്ല, എങ്കിലും, നാട് ശുദ്ധിയാവട്ടെ!" (എനിക്ക് ഈ വാചകം കിട്ടിയതിവിടെ നിന്ന്).

പിന്നെ സുധാകരന്‍‌ജീ,


ഉമ്മന്‍‌ചാണ്ടീ , എല്ലാവരും ഉമ്മന്‍‌ചാണ്ടിമാരല്ല!!!

ഡിസ്കോ കൈമള്‍ : ഞാന്‍ ഒരു സംഘപരിവാര്‍കാരനാണ്.എന്നാല്‍ അത് ഈ പോസ്റ്റിനെ ബാധിക്കുന്നില്ല.ഒരു സംഘപരിവാര്‍കാരനെന്ന നിലയിലല്ല, ഒരു സാധാരണ ഭാരത പൌരന്‍ എന്ന നിലയില്‍ ആ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കാ‍ര്യങ്ങളില്‍ ചിലവ ആണിത്.ഇതില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എങ്കിലും ചേര്‍ക്കുന്നു, ഇത് ഒരു തരത്തിലും വര്‍ഗീയതയെ ന്യായികരിക്കാനല്ല, മറിച്ച് ഇന്നത്തെ മതപ്രീണനമതേതരത്വം തുറന്ന വര്‍ഗീയതയേക്കാള്‍ ഭീകരവും അപകടകാരിയുമാണെന്ന് പറയുവാനുള്ളാ ശ്രമം മാത്രമാണ്.


2008 ആഗസ്റ്റ് 2-ആം തീയതി ശനിയാഴ്ചത്തെ മാതൃഭൂമി പത്രത്തില്‍ വന്ന , ബഹു:കേരളാ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയുടെ ലേഖനത്തില്‍ നിന്നെടുത്ത ചില പ്രധാന വാചകങ്ങളാണിവ :

1. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ദേശീയാധ്യക്ഷനും 10 എം.പി.മാരും കോഴവാങ്ങി കുടുക്കിലായ പാര്‍ട്ടിയാണ്‌ ബി.ജെ.പി.


സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!!!

ദാ അങ്ങനെ ബ്ലോഗ്ഗ് അക്കാഡമിയിലും അടി തുടങ്ങി!!!


വിശ്വാസവോട്ട് ചീറ്റിപ്പോയി!!!


സുനീഷ് എഴുത്തും നിറുത്തി!!!


വിശാലനാണേല്‍ കൊടും തപസിലും!!!


അങ്ങനെ ഒടുവില്‍ അഹങ്കാരിക്ക് സൂഖം!!!


ഇന്നെന്റെ ബ്ലോഗ്ഗില്‍ ഹിറ്റു പതിനായിരം തികഞ്ഞേ!!!!


ഹെന്റമ്മോ...


സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!!!ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും!!!


ഇത്തരുണത്തില്‍ എനിക്കൊന്നേ പറയാനുള്ളൂ....




കിണകിണാപ്പനും ചില പുനിതാ ബ്ലോഗന്‍ ചിന്തകളും...

മുന്നറിവ് : പുനിതാ ബ്ലോഗനനെ പറ്റിയുള്ള എന്റെ പോസ്റ്റുകള്‍ ഒന്നും രണ്ടും


ഞാന്‍ പുനിതാ ബ്ലോഗ(ന)ന്‍ എന്ന ഒരു പോസ്റ്റിട്ട് പെണ്‍പേരുകളില്‍ വിലസുന്ന ആണ്‍ ബ്ലോഗര്‍മാരുണ്ട് എന്നു പറഞ്ഞതിനു എനിക്ക് വന്ന തെറികമന്റുകള്‍ ധാരാളമാണ്.ചില പ്രമുഖ ബ്ല്ലോഗര്‍മാരുള്‍പ്പടെ ഉള്ളവര്‍ എന്നെ വിചാരണ ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.


ഹിറ്റണോമിക്സ് :ഹിറ്റുണ്ടാക്കാന്‍ പത്തു വഴികള്‍-1...

മുന്‍പരിചയം : അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം.


പ്രിയ വിദ്യാ-ആര്‍ത്തികളേ,

നമ്മുടെ പ്രിയ വിശാലമനസ്കന്‍ സാര്‍ കുറച്ചു ദിവസങ്ങളായി ക്ലാസെടുക്കാന്‍ വരുന്നില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ.അദ്ദേഹം പോലീസ് പിടിയിലായി എന്ന ഒരു വാര്‍ത്ത കിട്ടിയിട്ടുണ്ടെങ്കിലും കമന്റ് വഴി അദ്ദേഹം എന്നെ ബന്ധപ്പെട്ടതിനാല്‍ തട്ടിപ്പോയിട്ടില്ല എന്ന (അല്ലേലും അതങ്ങനൊന്നും തീരുന്ന മൊതലല്ലല്ലോ!!) വിവരം നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കട്ടെ.

ഇന്നും അദ്ദേഹം വരില്ല എന്നതിനാല്‍ ഇന്ന് നിങ്ങളുടെ ക്ലാസ് കൈക്കാര്യം ചെയ്യുന്നത് നിങ്ങളുടെ പ്രിയ പ്രിന്‍സിപ്പല്‍-കം-ഡയറക്ടര്‍-കം- പ്യൂ‍ണ്‍-കം - ജീവാത്മാ പരമാത്മാ‍വായ ഞാന്‍ തന്നെയാ
ണ്.


സ്വാമി ബ്ല്ലോഗര്‍ വിശാലനന്ദ അറസ്റ്റില്‍...


ഫ്ലാഷ് ന്യൂസ് : (കു)പ്രസിദ്ധ ബ്ലോഗര്‍സ്വാമി വിശാലമനസ്കന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറേബ്യന്‍ മരുഭൂമികളില്‍ അസാധാരണമായ രീതിയില്‍ തലയില്‍ ചുവന്ന തുണിയിട്ട് കല്ലുവാരുന്ന തൊഴിലാളിയെ അറബിപോലീസ് സംശയത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തതെന്ന് ഞങ്ങളുടെ ജെബലലി ബ്യൂറോ റിപ്പോര്‍ട്ടു ചെയ്യുന്നു.


കേരള ബൂലോകത്തില്‍ വിശുദ്ധനായി വാഴ്ത്തപ്പെട്ട വിശാലമനസ്കന്റെ അഭാവം ബൂലോകത്തില്‍ അടുത്തിടെയായി വളരെയധികം ശ്രദ്ധിക്കപ്പെട്ട വസ്തുതയാണ്.ഒരു കാലത്ത് കേരളാ ബീവറേജസിന്റെ കണ്ണിലുണ്ണിയായിരുന്ന വിശാല്‍ സ്വാമിയുടെ പേരില്‍ അവര്‍ ഒരു പ്രീമിയം ബാറ്ററി റം വരെ പുറത്തിറക്കിയിരുന്നു-“കൊടകര വൈറ്റ് ലേബല്‍” എന്ന പേരില്‍.

കൈവിട്ട സൌഭാഗ്യം : വിശാലാനന്ദ കൊടകര വൈറ്റ് ലേബലിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍


കേരളത്തിനകത്തും പുറത്തും ഒരു ദിവ്യ അവതാര പുരുഷനാണു താന്‍ എന്നും ബൂലോകത്തെ സമുദ്ധരിക്കയാണ് തന്റെ അവതാരോദ്ദേശമെന്നും മറ്റും വിളംബരം ചെയ്ത ഇദ്ദേഹം ഒരു വലിയ ശിഷ്യഗണത്തെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :

ജെബലലിയില്‍ അറസ്റ്റിലായ വ്യക്തി കേരളത്തില്‍ സ്വാമി ബ്ലോഗര്‍ വിശാലാനന്ദ എന്ന പേരില്‍ വിലസിയിരുന്ന (ആ)സ്വാമി തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.കേരളത്തില്‍ നിന്നും ജെബലലിയിലെത്തിയ കേരളാ ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് , അനാശാസ്യ അക്കാഡമി പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.


ഇദ്ദേഹത്തിന്റെ മാസ്മരിക ശക്തിയുള്ള വാക്കുകള്‍ ധാരാളം ആള്‍ക്കാരെ ആകര്‍ഷിക്കുകയും അവരെല്ലാം ഒന്നൂം നാലും എട്ടും പത്തും വീതം ബ്ലോഗ് ആശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ ആശ്രമങ്ങള്‍ പലതും സദാചാരത്ത്തിന്റെയും സഭ്യതയുടേയും കടയറുക്കുന്നവയും അനാശാസ്യം,ജാതി,വര്‍ഗീയത , തറവളിപ്പ് എന്നിവയുടെ കേന്ദ്രങ്ങളാണെന്നും അതിനാല്‍ ഇതീന്റെ ഒക്കെ മൂലകാരണക്കാരനായ വിശാലാനന്ദയെ അറസ്റ്റു ചെയ്യണമെന്നും സെന്‍സര്‍ബോര്‍ഡുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

നിരവധി ആരോപണങ്ങളാണ് വിശാലാനന്ദയുടെ പേരിലുള്ളത്- പൈലറ്റ് ലൈസന്‍സില്ലാതെ ദിവസവും രാവിലെ കേരളാ-ജെബലലി,വൈകീട്ട് ജെബലലി-കേരളാ റൂട്ടില്‍ ബ്ലോഗ്താന്‍സ വിമാനം പറപ്പിക്കുക, ലോകപ്രശസ്ത ബ്ല്ലോഗ് സഞ്ചാര സാഹിത്യകാരന്‍ കുറുമാനെ തട്ടിക്കൊണ്ടു പോകല്‍, ലക്ഷക്കണക്കിനു സന്ദര്‍ശകരെ തന്റെ സ്വന്തം ബ്ലോഗാശ്രമമായ കൊടകരപാലസിലേക്ക് വിളിച്ചു വരുത്തി ഗൂഗിള്‍-ബ്ലോഗര്‍ റൂട്ടിലെ ട്രാഫിക് സിഗ്നലുകള്‍ തകരാറിലാ‍ക്കുക, ബ്ലോഗാശ്രമം ഇരിക്കുന്ന പുരയിടമായ ഗൂഗിള്‍സെര്‍വരിന്റെ അടിത്തറ കത്തിക്കുക തുടങ്ങി ഇപ്പോള്‍ ഉണ്ടായ പാഠപുസ്തകവിവാദത്തില്‍ വരെ വിശാലാനന്ദ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ട്. ഇയാളുടെ ആശ്രമത്തില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ ബ്ലോഗര്‍പോള്‍ പരിശോധിച്ചു തുടങ്ങിയെങ്കിലും പരിശോധനയിലേര്‍പ്പെട്ട രണ്ട് പേര്‍ ഹൃദയാഘാതത്താല്‍ മരിക്കുകയും മൂന്നു പേരുടെ സമനില തെറ്റുകയും ചെയ്തതിനാല്‍ പരിശോധന തത്കാലത്തേക്ക് നിറുത്തി വച്ചിരിക്കയാണ്.

ഇതിനിടെ വിശാലമനസ്കന്‍ എന്ന അവതാരപുരുഷന്‍ ‍ ഞാനാണ് എന്ന് അവകാശപ്പെട്ടു വന്നയാള്‍ ഭൂലോകഅലവലാതിയും ലോകകള്ളനുമായ പാലാ ചാര്‍ളി ആണ് എന്ന് തെളിഞ്ഞു. ബ്ലോഗര്‍പോള്‍ നല്‍കിയ വാണ്ടഡ് പരസ്യത്തില്‍ നിന്നുമാണ് ഈ വിവരം വെളിപ്പെട്ടത്.ഇയാള്‍ നേരത്തെ ഫഗവാന്‍ ചാര്‍ളി എന്ന പേരിലും വന്നിട്ടുണ്ട്.

ഇതിനിടെ ഞങ്ങളുടെ ജെബലലി റിപ്പോര്‍ട്ടര്‍ അറസ്റ്റിലായ വീശാലാനന്ദയുമായി അഭിമുഖം നടത്തി. അദ്ദേഹത്തെ ജെബലലി ബ്ലോഗര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജെബലലി പോലീസും കേരളാ പോലീസിനെ പോലെയാണ് എന്നു കരുത് അഞ്ച് കിലോ സൈനൈഡു കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ വിശാലാനന്ദയെ “നീ കഴിക്കുന്നേ കഴിക്കെടാ പന്നീ “ എന്നതിന്റെ അറബി പരിഭാഷ പറഞ്ഞ ശേഷം അറബിപോലീസുകാര്‍ ഒന്നു നല്ലവണ്ണം പെരുമാറിയിരുന്നു.അതിനാല്‍ സ്വാമിയുടെ മുഖത്തും ശരീരത്തും പ്രത്യേകിച്ച് മൂക്കിന്റെ പാലം , നെഞ്ച് ,ചില രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദുഃഖം തളം കെട്ടികിടക്കുന്നുണ്ടായിരുന്നു.

വിശാലാനന്ദ ജെബലലി ബ്ലോഗ് ജെയിലില്‍

“ഞാന്‍ നിരപരാധിയാണ്....നിരാശയില്‍ തകര്‍ന്നടിഞ്ഞു കിടന്ന ജനതയെ തമാശ പറഞ്ഞ് ഞാന്‍ ഉദ്ബോ‍ധിപ്പിച്ചു, മലയാള ബൂലോകത്തെ പുനരുദ്ധരിച്ചു.ഇതാണോ ഞാന്‍ ചെയ്ത തെറ്റ്??? ഈ ബൂലോകത്തിന്റെ പിതാവായി എന്നെ വാഴ്ത്തിയ എരപ്പകള്‍ തന്നെയ്യാണ് ഇപ്പോ എന്നെ കല്ലെറിയുന്നത്..” വിശാലന്‍ വീകാരാധീനനാകുന്നു...

താങ്കളെ കുറേ നാളായി ബൂലോകത്തില്‍ കാണാനില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് “ഞാന്‍ ബ്ലോഗാലയത്തിലെ ഇരുളടഞ്ഞ ഗുഹകളില്‍ കഠിന തപസിലായിരുന്നു” എന്നായ്യിരൂനു മറുപടി....എന്നാല്‍ കല്ലുപണിയിലേര്‍പ്പെട്ടിരുന്ന ഒരാളെയാണല്ലോ പോലീസ് സംശയം തോന്നി അറസ്റ്റൂ ചെയ്തത് എന്ന ചോദ്യത്തിന് “അ....അ...അങ്ങനല്ല...അതെന്തോ...ആര്‍ക്കറിയാം...” എന്നൊക്കെയാ‍യ്യിരുന്നു മറുപടി.

താങ്കളുടെ ശിഷ്യനായിരുന്ന പാലാ ചാര്‍ളിക്കണ്ണ് ഇപ്പോള്‍ വിശാലന്‍ താനാണ് എന്നു പറയുന്നതിനെ പറ്റി എന്തു പറയുന്നു എന്ന് ചോദിക്കാന്‍ ഞങ്ങളുടേ റിപ്പോര്‍ട്ടര്‍ ചാ‍ര്‍ളീന്നു പറഞ്ഞപ്പോഴ്ഹേക്കും ഒരു മുട്ടന്‍ തെറിയായിരുന്നു സ്വാമിയില്‍ നിന്നും നിര്‍ഗ്ഗമീച്ചത്....ആ മറുപടിയെ എഡിറ്റു ചെയ്ത് ഞങ്ങള്‍ കൊടുക്കുന്നു : “!@$@#$#@%$#$ , ആ പരമനാറി ചെറ്റ... $%&%^&$#$ അവന്‍ ഒറ്റ ഒരുത്തനാ എന്നെ ഈ പരുവത്തിലാക്കിയെ.മര്യാദയ്ക്ക് ഒരു മൂലക്ക് അല്ലറ ചില്ലറ ബ്ലോഗീയവുമായി കഴിഞ്ഞിരുന്ന എന്നെപ്പിടിച്ച് ഈ കോലമെല്ലാം കെട്ടിച്ചത് ആ %&%&*&^& ഒറ്റ ഒരുത്തനാ!!! എന്നെങ്കിലും ഞാന്‍ ജയിലുചാടൂം....ഈ മലയാള ബൂലോകത്തിനു ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ വേണ്ടി!!!!ആ പരമനാറി ചാര്‍ളിയെ കൊല്ലാന്‍ വേണ്ടി മാത്രം!!!അങ്ങനെ ഈ ബൂലോകത്തെ രക്ഷിക്കാനും!!! “

ഇപ്പോ ഈ മലയാള ബൂലോകത്തെ പറ്റി തനീക്കുള്ള ഏക പ്രതീക്ഷ അഹങ്കാരി എന്ന ബ്ലോഗറെ പറ്റിയാണെന്നും അയാള്‍ തന്റെ മഹത്തായ കര്‍മ്മം തുടര്‍ന്നു നടത്തി ഈ ബൂലോകത്തെ ഒരു വഴിക്കാക്കുമെന്നും വിശാലാനന്ദ കൂട്ടിച്ചേര്‍ത്തു.



No insultation intented.Just For Horror.All photos are just edited. will be removed if visalan has any objection.


ജലം കൊണ്ടൊരു പാലം-നദിക്ക് കുറുകെ!!!


കണ്ടിട്ടും വിശ്വസിക്കാന്‍ പാടുപെടുന്നു അല്ലേ!!!
ജര്‍മ്മനിയിലാണീ ജലപാലം!!!
ആറുവര്‍ഷം കൊണ്ട് അഞ്ഞൂറു മില്ല്യണ്‍ യൂറോ ചിലവഴിച്ച് നിര്‍മ്മിച്ച 918 മീ. നീളമുള്ള ഈ പാലം ഇന്നത്തെ എന്‍‌ജിനീയറിംഗ് വൈദഗ്ദ്ധ്യത്തെ വിളിച്ചോതുന്നു...
എല്‍ബാ നദിക്കു മുകളിലൂടെ പണിഞ്ഞിരിക്കുന്ന ഈ ചാനല്‍-പാലം പഴയ കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മനികളെ യോജിപ്പിക്കാനായി , ഏകീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി കഴിപ്പിച്ചതാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ബെര്‍ലിനു സമീപം മാഗ്‌ദെബുര്‍ഗ് എന്ന സ്ഥലത്ത്.ഈ ഫോ‍ട്ടോ പാലത്തിന്റെ ഉദ്ഘാടന വേളയില്‍ എടുത്തത്.




മികച്ച പുനിതാ ബ്ലോഗ(ന)ന്‍ : രീതി രണ്ട്...

പുനിതാ ബ്ലോഗന(ന്‍)നെ പറ്റി മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ ദാ,ഇതു രണ്ടും വായിച്ചിട്ട് ഇതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു , ഇല്ലെങ്കില്‍ മനസിലായി എന്നു വരില്ല:

1.മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

2.പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...


ഇനി വായിക്കുക :

രണ്ടു തരം പുനിതാ ബ്ലോഗേഴ്സ് ഉണ്ട് എന്നതിനെ പറ്റിയും ആ വിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റിയും ഒന്നാം രീതിയ്ക്ക് വേണ്ട 10 വഴികളേ പറ്റിയും നമ്മള്‍ മുന്‍പത്തെ പോസ്റ്റില്‍ ചര്‍ച്ച ചെയ്തല്ലോ.

ഇനി രണ്ടാം രീതിയില്‍ വിസിറ്റേഴ്സിനെ ആകര്‍ഷിക്കാനുള്ള പത്തു വഴികള്‍ ഇവിടെ പറയുന്നു.

രണ്ടാം വിഭാഗക്കാരെന്നു പറയുന്നത് മണ്ടിയും അബദ്ധങ്ങളുടെ ഹോള്‍സെയില്‍ ഡീലറും മടി,കുസൃതി എന്നിവയില്‍ ഡോക്ട്രേറ്റ് ഉള്ളാവരും നിഷ്കളങ്കരുമായ ഒരു പെണ്‍കൊടികളാണ് (ഏതാണ്ടൊരു കൊച്ചുത്രേസ്യ ലൈന്‍, പക്ഷേ അത് ഒറിജിനലാ കേട്ടോ...സംശയം വേണ്ട...പാവം ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കുടുങ്ങി തലേടെ നട്ടു പോയി ഇങ്ങനായതാ...)


മക്കളെയുണ്ടാക്കൂ , സ്വര്‍ഗരാജ്യം നേടൂ (ഇടയലേഖനം)...

പ്രിയ കുഞ്ഞാടുകളേ...

ഇശോമിശിഹായെങ്കിലും അവിടെ സുഖമായിരിക്കട്ടെ...

ഈ നാളുകളില് , നമ്മുടെ സമുദായം അത്യധികമായ പരീക്ഷണങ്ങളെ നേരിടുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ!!!നമ്മുടെ കുട്ടികളില്‍ നിരീശ്വരവാദം വളര്‍ത്തി നമ്മുടെ സമുദായത്തെ തകര്‍ക്കാന്‍ സാത്താന്റെ സന്തതികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ടതില്ല....

നമ്മുടെ സ്‌കൂളുകളില് പഠിക്കാന്‍ കുട്ടികളില്ലാത്തതു മൂലം നമ്മുടെ സ്കൂളിലെ സീറ്റുകള് അന്യസമുദായക്കാര്‍ക്ക് നല്‍കേണ്ടി വരുന്നു....അത്താഴത്തിനരി വാങ്ങാന്‍ പാങ്ങില്ലാത്ത അവന്മാരെ പഠിപ്പിച്ചതിനാല്‍ നമ്മുടെ വിഥ്യാലയങ്ങള്‍ക്കോ സഭയ്ക്കോ ഒരു നേട്ടവും ഉണ്ടാകില്ല എന്ന കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ!!!


പത്താം ക്ലാസ് വിജയം : 100% (ഇങ്ങനെയും)...

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 93% വിജയം...എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുരീലുകളുടെ പൊതുവിജ്ഞാനമോ????ദാ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്തിയുടെ (വിദ്യാര്‍ത്ഥി അല്ല) ഉത്തരക്കടലാസ്...


സി.പി.ശബരി
Std . X- A


ചോദ്യം 1 : കടല്‍‌പാമ്പിനെ എങ്ങനെ തിരിച്ചറിയാം?

ഉത്തരം : നക്കി നോക്കിയാല്‍ മതി. ഉപ്പു രസമുണ്ടെങ്കില്‍ അത് കടല്‍പ്പാമ്പാണെന്ന് നമുക്ക് ഉറപ്പിക്കാം.

ചോദ്യം 2 : മണിപ്രവാളം എന്നാലെന്ത്?

ഉത്തരം : പരീക്ഷാഹാളിലേക്ക് കയറാന്‍ മണി അടിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടകുന്ന വെപ്രാളമാണ് മണിപ്രവാളം

ചോദ്യം 3 : ഗാന്ധിജിയുടെ അവസാന നിമിഷങ്ങള്‍ വിവരിക്കുക ?



കഴിയില്ല , എനിക്കിതു പോസ്റ്റാതിരിക്കാന്‍...

മറ്റു പല ബ്ലോഗുകളിലും പോസ്റ്റ് ചെയ്തവയാണ് ഈ പോസ്റ്റിലെ ചിത്രങ്ങള്‍...അവയോടുള്ള കടപ്പാട് ആദ്യമേ രേഖപ്പെടുത്തുന്നു...

ഈ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി...

വേണ്ട , ഇനി ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റണ്ട എന്നായിരുന്നു തീരുമാനമെങ്കിലും ഇത് ചെയ്യാതിരിക്കാനായില്ല...

മറ്റൊരു മെയിലിനായുള്ളാ അന്വേഷണത്തിനിടയിലാണ് , ഒരു സുഹൃത്ത് പണ്ടെന്നോ അയച്ചിട്ടും , ഇതുവരെ തുറന്നുനോക്കാതെ ലേബല്‍ ചെയ്തിട്ടിരുന്ന ഒരു മെയില്‍ കണ്ണില്‍ പെട്ടത് - “ഡോണ്ട് വേസ്റ്റ് ഫുഡ് ആന്‍ഡ് വാട്ടര്‍..”

കണ്ടു പഴകിയ ചിത്രങ്ങളെന്നുറച്ചാണ് അതു തുറന്നുവായിച്ചതും....

എന്നാല്‍ പെട്ടെന്നാ മെയില്‍ ക്ലോസ് ചെയ്ത് ഞാന്‍ പുറത്തിറങ്ങിയെങ്കിലും, മനസില്‍ ഒരു വേദന തങ്ങുന്നു...

അതിലുണ്ടായിരുന്ന മറ്റെല്ലാ ചിത്രങ്ങളേക്കാളും ഈ ചിത്രം എന്നെ ആഴത്തില്‍ പിടിച്ചുലയ്ക്കുന്നു...


ഏഴാംക്ലാസ് പാഠം - ഒരു അഹങ്കാരചിന്ത...

ഏഴാം ക്ലാസ് പാഠപുസ്തക വിവാദം കത്തിക്കയറുന്നു...സെക്സ് പുസ്തകമായാലും പുസ്തകത്തെ ഈശ്വരനായി കണ്ട ഒരു സംസ്കാരത്തിന്റെ ചിതകൊളുത്താന്‍ ദൈവവിശ്വാസികള്‍ പുസ്തകങ്ങള്‍ക്ക് തീകൊടുക്കുന്നു...

കോണ്‍ഗ്രസും അച്ചന്മാരും മൊയ്ല്യാക്കന്മാരും നായര്‍ പ്രമാണിമാരും മറ്റും പുസ്തകത്തിനെതിരെ പടവാളോങ്ങുന്നു , ഇടയലേഖനവും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കമ്മിറ്റിയും ഫത്വയും പുറപ്പെടുവിക്കുന്നു....

സ്വന്തം പാര്‍ട്ടി എന്തു സെപ്റ്റിക്ക് ടാങ്കില്‍ ചാടിയാലും പാര്‍ട്ടിയായതിനാല്‍ അതു നക്കി വൃത്തിയാക്കണ്ട ഗതികേടില്‍ സഖാക്കന്മാര്‍ മുക്കിനു മുക്കിനു വിശദീകരണം നടത്തുന്നു....ഈ പാഠം ജാതി സ്വയം തിരഞ്ഞെടുക്കാനാണ്.......കുട്ടിസ്സഖാക്കന്മാരും പോലീസ് സഖാക്കളും ജാഥ നടത്തുന്നവരുടെ തലയടിച്ചു പൊട്ടിക്കുന്നു...

ഈ സഖാക്കന്മാരോ‍ട് ഒന്നേ ചോദിക്കാനുള്ളൂ.....സ്കൂളില്‍ ചേര്‍ക്കാനുള്ള ഫോമില്‍ ജാതി/മതം എന്നത് ഓപ്ഷണല്‍ എന്‍‌ട്രി ആക്കാനുള്ള ചങ്കൂറ്റം ഉണ്ടോ നിങ്ങള്‍ക്ക്?????വോട്ടര്‍ കാര്‍ഡിനുള്ളാ അപേക്ഷയില്‍ ഒരു വ്യക്തി അവന്റെ ജാതി തിരഞ്ഞെടുക്കട്ടെ.....അതു ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ വാദങ്ങളും മറ്റും ആത്മാര്‍ത്ഥമാണ്...ഇല്ലെങ്കില്‍ വെറും ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്... (പറ്റില്ല എന്നുറപ്പല്ലേ...സംവരണം,ന്യൂനപക്ഷം ,വോട്ട്ബാങ്ക്...ഹെന്റമ്മോ!!!!)


സിനിമാ നോട്ട്ബുക്ക് : ഭൌതീകശാസ്‌ത്രം...

ഊട്ടി : ഗൂഗിള്‍ പിക്ചേഴ്സിന്റെ ബാനറില്‍ ബ്ലോഗര്‍ ടീം അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭൌതികശാസ്‌ത്രം”....സംവിധാനം എ.കെ.ബ്ലോഗ്‌സ്പോട്ട്.

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക, മലയാള നായികമാരില്‍ മുന്‍‌നിരയിലുള്ള മീരാജാസ്മിനാണ്...കുറേ നാളായി പുതിയ മലയാളം ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാതിരുന്ന മീര ഈ ചിത്രത്തിലെ നായകന്‍ അഹങ്കാര്‍ കുമാര്‍ ആയതിനാല്‍ മാത്രമാണ് ഡേറ്റ് നല്‍കിയതെന്നറിയുന്നു.

കുറെ മുന്‍പ് മലയാളത്തില്‍ ട്രെന്‍ഡ് ആയി മാറിയ ശാസ്‌‌ത്ര സിനിമാ സീരിസിലെ (പേരില്‍ മാത്രം) അടുത്ത ചിത്രമാണ് ഭൌതികശാസ്ത്രം...ഇതിനു മുന്‍പ് കെമിസ്‌ട്രി ആയിരുന്നു ഈ സീരിസില്‍ റിലീസായ ചിത്രം...ഇതിലും മീര തന്നെയായിരുന്നു നായിക.


ബ്ലോഗളാ സര്‍വ്വകലാശാല : നിയമന എഴുത്തു പരീക്ഷ...

ഇതാ ബ്ലോഗളാ സര്‍വ്വകലാശാലയുടെ ഏറ്റവും പുതിയ എഴുത്ത് പരീക്ഷാ രീതി :
--------------------------------------------------------
ഉദ്യോഗാര്‍ത്ഥി : സാര്‍

സൂപ്പര്‍വൈസര്‍ : എന്നാടാ???

ഉ: ദാ ഹാള്‍ടിക്കറ്റ്...ചോദ്യപ്പേപ്പര്‍ തന്നില്ല...

സൂ: ജാതിയെന്നടാ???

ഉ : ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌**************

സൂ : ഓ ജനറലാ അല്ല്ലേ???

ഉ : അതേ സാര്‍.

സൂ : ഹും...ദാ ചോദ്യപേപ്പര്‍...50 ചോദ്യത്തിനും ഉത്തരം എഴുതിക്കോണം...അല്ലെങ്കീ ജോലി ഗോവിന്ദാ....


ഇന്ത്യന്‍ ഫുട്ബോള്‍ ടീം ജയിക്കാത്തതെന്ത് ???

ഇന്ത്യന്‍ ഫുട്ബോള്‍ ടീം....ഇതുവരെ ലോകകപ്പ് കണ്ടിട്ടുണ്ടോ????(കണ്ടു കാണും, ടിവീല്‍...)....കാരണമെന്ത്???
വരൂ നമുക്ക് ആ ടീം തിരഞ്ഞെടുപ്പ് മാന്വലിലേക്കൊന്ന് നോക്കാം....

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു....

സീറ്റുകള്‍ :


എണ്ണ തേച്ച ഒ.എന്‍.വിയും കുഞ്ചുണ്ണിയുടെ നഖങ്ങളും...


ചാവക്കാട് : “കുഞ്ചുണ്ണിയുടെ കൂര്‍ത്ത നഖങ്ങള്‍ ഒ.എന്‍.വിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങി...കുളിക്കാനായി പുറംതിരിഞ്ഞിരുന്ന് എണ്ണതേക്കുകയായിരുന്നു ഒ.എന്‍.വി. പിറകിലെത്തിയ കുഞ്ചുണ്ണിയെ ഒ.എന്‍.വി. കണ്ടില്ല.ആ നിമിഷം കുഞ്ചുണ്ണിയുടെ കൂര്‍ത്ത നഖങ്ങള്‍ ഒ.എന്‍.വിയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങി...”

കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ ബീഭത്സ ശിക്ഷാ വിധികളെകുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിലയിരുത്തല്‍ ഇങ്ങനെ പോകുന്നു.

എസ്.എസ്.എല്‍.സി. മലയാളം ഒന്നാം പേപ്പറിലെ 33-ആം ചോദ്യത്തിനാണ് വിദ്യാര്‍ത്ഥിയുടെ ഭാവന കാടു കയറിയിരിക്കുന്നത്.ചാവക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന മലയാളാം പേപ്പറിന്റെ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ രസാവഹമായ ഉത്തരങ്ങള്‍ ധാരാളമുണ്ട്.


ബ്ലോഗ് സദാചാര സെന്‍സര്‍ ബോര്‍ഡ്...

സ്വന്തം ലേഖകന്‍

ബൂലോകത്തില്‍ റിലീസാകുന്ന ബ്ലോഗുകളിലെ വര്‍ദ്ധിച്ചു വരുന്ന അസഭ്യ-അശ്ലീല-വളിപ്പ് ബ്ലോഗുകളുടെ ആധിക്യം മലയാള ബ്ലോഗ് സമൂഹത്തെ ദുഷിപ്പിക്കുന്നു എന്ന് ബ്ലോഗര്‍ ഗവണ്മെന്റിനു ബോധ്യം വന്നതിനാല്‍ ഇത്തരം ബ്ലോഗുകളെ നിയന്ത്രിക്കാനും ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


രണ്ടു യുഗങ്ങളുടെ അന്ത്യം...

2008 ജൂണ്‍ 27 വെള്ളിയാഴ്ച്ച ഭാരതത്തെ സംബന്ധിച്ചും ലോകസോഫ്റ്റ്വെയര്‍ ലോകത്തെ സംബന്ധിച്ചും പ്രാധാന്യമേറിയ ഒന്നായിരുന്നു...സമാനതകളിലാത്ത രണ്ടു യുഗങ്ങളുടെ അന്ത്യമാണ് രണ്ടു മേഖലകളിലും അന്ന് സംഭവിച്ചത്...

---------------------------------------------------------------------

സോഫ്റ്റ്വെയര്‍ വ്യവസായ മേഖലയെ സംബന്ധിച്ചേടത്തോളം മിശ്രപ്രതികരണമാണ് അതുമായി ബന്ധപ്പെട്ട സംഭവത്തിനുണ്ടായതെങ്കില്‍ ഭാരതത്തെ സംബന്ധിച്ച് ഒരേ ഒരു പ്രതികരണം(പ്രതികരിച്ചവരില്‍) ഉണ്ടായത്...


പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...

ഞാന്‍ ഇന്നലെ ഇട്ട പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍ എന്ന പോസ്റ്റിന് ഒരനുബന്ധം/വിശദീകരണമാണ് ഈ പോസ്റ്റ്...അതിനാല്‍ ഇതു വായിക്കുന്നവര്‍ ആ പോസ്റ്റു കൂടി വായിക്കണമെന്നപേക്ഷിക്കുന്നു...

എന്റെ ഈ പോസ്റ്റ് വായിച്ചതിനു ശേഷം കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി ചില കമന്റുകളും വന്നിരുന്നു...അതായത് , ഞാന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന്. എന്റെ ബൂലോക സുഹൃത്തായ ശിവ , കാന്താരിക്കുട്ടി , അനൂപ് കോതനല്ലൂ‍ര്‍ മുതലായവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.


മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

പ്രിയ വിദ്യാ-ആര്‍ത്തികളേ...

അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം ഇന്നു മുതല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കട്ടെ...

ഇന്ന് ആദ്യ ദിവസമായതിനാല്‍ ഇന്ന് ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കം മാനേജര്‍ കം ഡയറക്ടര്‍ കം പ്യൂ‍ണ്‍ കം ജീവാത്മാ-പരമാത്മാ ആയ ഞാന്‍ തന്നെയാണ് നിങ്ങള്‍ക്ക് ക്ലാസെടുക്കുന്നത്.

ഇന്നത്തെ നമ്മുടെ വിഷയം :

പുനിതാ ബ്ലോഗ(ന) ന്‍ - ബേസിക്സ് ആന്‍ഡ് മെതേഡ്‌സ്.


ബ്ലോഗ് ഓസ്കാര്‍ നോമിനേഷന്‍ : ഈ അബദ്ധത്തിനെത്ര മാര്‍ക്ക് കൊടുക്കണം???

പലര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ട്...അവ മനസ്സിലാകുമ്പോള്‍ നാം തിരുത്താറുമുണ്ട്...
എന്നാല്‍ അബദ്ധം മനഃപൂര്‍വമാണെങ്കിലോ???

ദാ ഈ മഹാബുദ്ധിമാനു പറ്റിയ അബദ്ധമൊന്നു നോക്കൂ...

ഇതിനെ അബദ്ധമെന്നു വിളിക്കാന്‍ പറ്റുമോ????

അല്ലാ, ബുഷിനു നമ്മുടെ കേരളത്തിലെ നേതാക്കന്മാരാരേലും രക്തം കൊടുത്തിട്ടുണ്ടോ???അല്ല , ഇങ്ങനേം മണ്ടത്തരോം കാണിച്ചിട്ടും ആ ഭാവം കണ്ടു ചോദിച്ചു പോയതാ...സാധാരണ നമ്മടെ മന്ത്രിമാരാ ഇങ്ങനെ...

ഈ ഫോട്ടോയിലെ അദ്ദേഹത്തിന്റെ മുഖത്തെ ആ ശ്രദ്ധയും ഗൌരവവും കണ്ടോ...

ആദ്യ ഫോട്ടോയില്‍ എത്ര ആകാംക്ഷയോടെയാ അദ്ദേഹം ആ കുട്ടി വായിക്കുന്നതു ശ്രദ്ധിക്കുന്നത്?????

രണ്ടാം ഫോട്ടോയിലോ!!! ഹെന്റമ്മോ!!! എനിക്കൊന്നും പറയാനില്ലേ...എന്നാലും ആ മുഖത്തെ ഭാവം ശ്രദ്ധിച്ചോ???

ഈ വര്‍ഷത്തെ ഓസ്കാര്‍ ഇദ്ദേഹത്തിനു തന്നെ...

ബ്ലോഗ് ഓസ്കാര്‍ 2008-ലേക്ക് ഇദ്ദേഹത്തിന്റെ നോമിനേഷന്‍ ഞാന്‍ സമര്‍പ്പിക്കുന്നു...വിഭാഗം മണ്ടത്തരം.
ബ്ലോഗെഴുതുന്ന ആളല്ലേലും ഇത് പരിഗണിക്കണം...ഇതിലും നല്ല ആള് ആ വിഭാഗത്തിലില്ല!!!

ദാ നോക്കൂ...



ബ്ലോഗ് ഓസ്കാര്‍-2008!!!

തലയില്‍ ആള്‍ത്താമസം കുറവായതിനാല്‍ പോസ്റ്റുകളുടെ ഇടവേള കൂടി വരുന്നു.ഫോര്‍വേഡ് മെയിലുകളാണേ ഒന്നും വരുന്നതുമില്ല.അതിനാല്‍ പുതിയ പോസ്റ്റുകള്‍ ഇടാന്‍ ഒരുപാട് സമയമെടുക്കുന്നു.എപ്പോഴും സുധാകരന്‍ സാറിനെയും ചാര്‍ളി ദ ഗ്രേറ്റിനേയും മാത്രം ആശ്രയിക്കാന്‍ പറ്റില്ലല്ലോ!!!അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്-എന്റെ ബ്ലോഗില്‍ ആളു കുറയുന്നു എന്ന്!!!ഈശ്വരാ...ബൂലോകത്തിന്റെ അപ്പോസ്തല(ന്‍‍) എന്ന പേരു കഷ്ടപ്പെട്ടു സമ്പാദിച്ചു വരുകാരുന്നു.

അപ്പോഴാ ഈ കുരിശ്...എന്റെ പട്ടം തെറിക്കുമല്ലോ എന്റെ വൃന്ദാ കാരാട്ടു ഭഗോതീ...

അതുകൊണ്ട് ഈ ബൂലോകരുടെ ശ്രദ്ധയെ എന്നിലേക്കാകര്‍ഷിച്ചു നിറുത്താന്‍ (അതിനു വേണ്ടി മാത്രം) ഞാന്‍ ഒരു പുതിയ ആശയം (ഇംഗ്ലീഷ് ബ്ലോഗുകളില്‍ ധാരളമുണ്ട്, മലയാളത്തില്‍ ആദ്യമായി) അവതരിപ്പിക്കുന്നു :

ബ്ലോഗ് ഓസ്കാര്‍!!! (പശ്ചാത്തലത്തില്‍ ലൈറ്റ് കളര്‍ ‍ചേഞ്ചും സിംബലും)


ഈ നൂറ്റാണ്ടിലെ ഏറ്റവും മുട്ടന്‍ തമാശ...


ബൂലോകരേ....ഈ നൂറ്റാണ്ടിലെ ഏറ്റവും മുട്ടന്‍ തമാശ ദാണ്ടേ...ഈ വര്‍ഷത്തെ ബെസ്റ്റ് ഹാസ്യനടന്‍ ദാ നില്‍ക്കുന്നേ.....



ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്ങനെ???

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്ങനെ എന്ന് നമുക്കെല്ലാം അറിയുന്ന സംഗതിയാണ്.

എന്നാല്‍ നമുക്കറിയാത്ത ചില സംഗതികളുമുണ്ടേ...

ഇന്ത്യയ്ക്ക് എത്രയും വേഗം സ്വാതന്ത്ര്യം നല്‍കി ഇംഗ്ലണ്ടിലേക്ക് മടങ്ങണമെന്ന് ഏറ്റവും തിരക്ക് വൈസ്രോയി മൌണ്ട്ബാറ്റണ്‍ പ്രഭുവിനാ‍യിരുന്നു...

അതിനാ‍രായിരുന്നു കാരണക്കാരന്‍???

ഇന്ത്യയ്ക്ക് എത്രയും വേഗം സ്വാതന്ത്ര്യം നല്‍കണമെന്ന് മൌണ്ട്ബാറ്റണെ പ്രേരിപ്പിച്ചതാരായിരുന്നു????

ഊഹിക്കാമോ??? (ഉത്തരത്തിന് താഴേക്ക് നോക്കുക)


'മല്ലു' ലക്ഷണ ശാസ്ത്രം...



ശ്രീ. പി.കിഷോര്‍ വനിതാ മാഗസീനില്‍
“I AM മല്ലു” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ശ്രീ.ബെര്‍ളി എഴുതിയ


ഒമ്പതു കൊണ്ടൊരു ക്ലോക്ക്...


ഇതാ നിങ്ങള്‍ക്കായി... ഒമ്പത് മാത്രമുള്ള ഒരു ക്ലോക്ക്...എന്താ ഒന്നു വേണമെന്നുണ്ടോ????
ഇതുണ്ടാക്കിയ പരമദ്രോഹി എവനെടാ??? ഒള്ള വാച്ചീന്നും ക്ലോക്കീന്നും സമയം നോക്കാന്‍ നമ്മളു പെടുന്ന പെടാപ്പാട് നമ്മക്കല്ലേ അറിയൂ...അപ്പോഴാ ഈ കുന്ത്രാണ്ടം...
(എനിക്കു കിട്ടിയ ഒരു മെയിലില്‍ നിന്നും അടിച്ചുമാറ്റിയത്)


സിനിമാ നോട്ട്‌ബുക്ക്-ഒരു തല്ലുകൊള്ളല്‍ വീരഗാഥ

ഈ ആഴ്ചത്തെ ഷൂട്ടിംഗ് വിശേഷങ്ങളുമായി എത്തിയിരിക്കുന്ന സിനിമാ‍ നോട്ട്‌ബുക്കിലേക്ക് സ്വാഗതം...

അഹങ്കാരം പിക്ചേഴ്സിന്റെ ബാനറില്‍ അഹങ്കാര്‍ കോക്കര്‍ നിര്‍മിച്ച് അഹങ്കാരി മേനോന്റെ‍ ‍സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം “ഒരു തല്ലുകൊള്ളല്‍ വീരഗാഥ”യുടെ ചിത്രീകരണം പൂ‍ര്‍ത്തിയായി(ദീര്‍ഘനിശ്വാസം....)
പത്തുപതിനഞ്ച് ദിവസങ്ങളായി രാപകല്‍ ശ്രമിച്ചിട്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.ശ്രീ അഹങ്കാരവാസനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഗാനങ്ങള്‍ മാവപ്രം അഹങ്കാ‍രന്‍ നമ്പൂതിരിയും സംഗീതം അഹങ്കാരപ്പച്ചനുമാണ്...


എന്തൊരു മനുഷ്യാവകാശ ലംഘനം???

കണ്ടു നില്‍ക്കുന്നവരുടേ കരളലിയിപ്പിക്കുന്ന ഈ പ്രവൃത്തി ചെയ്യാന്‍ മനുഷ്യന്‍ ഇത്രയ്ക്ക് തരം താണു പോയോ....

ഇത്തരം കൊടുംക്രൂരത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കുന്നു എന്നതിന്നു പ്രത്യക്ഷ ഉദാഹരണമാണിത്....

എന്തേ...ഐക്യരാഷ്ട്ര സഭയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരുമെവിടേ???? ഈ കൊടും ക്രൂരത കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു???

വരൂ ബ്ലോഗ്ഗേഴ്സ്....നാമെങ്കിലും ഇനി ഒരുമിച്ചേ മതിയാകൂ...അതിനാല്‍ ഈ അതിക്രമം തടയാന്‍
TS147 റൈറ്റ്സ് വാച്ച് എന്ന ഒരു മനുഷ്യാവകാശ സംഘടനയ്ക്ക് നാം രൂപം കൊടുത്തിരിക്കുന്നു....


നിങ്ങള്‍ക്കും വേണ്ടേ ഒരു നല്ല ബ്ലോഗ് ജീവിതം???


നിങ്ങള്‍ക്കും വേണ്ടേ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ബ്ലോഗ് ജീവിതം??? വനിതാ ബ്ലോഗര്‍മാരാല്‍ ചുറ്റപ്പെട്ട, കമന്റുകളുടെ ആധിക്യം കൊണ്ട് കമന്റ് ഓപ്ഷന്‍ പരിമിതപ്പെടുത്തേണ്ടി വരുന്ന, സൈറ്റ്ട്രാഫിക് മീറ്ററുകളുടെ സെര്‍വര്‍ അടിച്ചു പോകുന്നത്ര ഹിറ്റുകളുള്ള ഒരു ബ്ലോഗ് നിങ്ങള്‍ക്കും സ്വന്തമാ‍ക്കണ്ടേ???

ഇത് നിങ്ങളുടെ സ്വപ്നമാണോ???എങ്കില്‍ ഇതാ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ ഒരവസരം.കുറഞ്ഞ കാലം കൊണ്ട് അതിന്റെ തനതായ മേഖലയില്‍ കഴിവു തെളിയിച്ച അഹങ്കാരം ആഗോളതല്ലുകൊള്ളിത്തര ഇന്‍സ്റ്റി‌ട്യൂട്ട് അതിന്റെ ജൂണ്‍‌‌മാസ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു...


ബ്ലോഗര്‍പോളിന്റെ അറിയിപ്പ്...


ഈയിടെ അന്തര്‍ബ്ലോഗപോലീസ് സംഘടനയായ ബ്ലോഗര്‍പോളിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു അറിയിപ്പാണിത്. ഈ ചിത്രത്തില്‍ കാണുന്ന അന്തര്‍ബ്ലോഗ കുറ്റവാളിയായ ബെര്‍ളി തോമസ് എന്ന ഒരു മലയാളം ബ്ലൊഗറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ബ്ലോഗ്. സകലബ്ലോഗര്‍മാര്‍ക്കൂം ഈ ചിത്രം ബ്ലോഗര്‍പോള്‍ മെയില്‍ ചെയ്തു കൊടുത്തീട്ടുമുണ്ട്.

അതിനീചനും അത്യന്തം സൂത്രശാലിയുമായ ഇയാള്‍ ഒരുപാട് ബ്ലോഗനമാരെ അപമാനിച്ചതായും അപമാനഭയത്താലാണ് അവരാരും പരാതിപ്പെട്ടാതിരുന്നത് എന്ന് ഇപ്പോള്‍ ഒരു ശ്രുതി പരന്നിട്ടുണ്ട്.


ഡിവൈഎഫ്‌ഐ-അഥവാ സൂപ്പര്‍ പോലീസ്...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു സന്തോഷ് മാധവന്‍ മൂലം കോളടിച്ചത് രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കുമാണെന്ന്.അതു ശരി വയ്ക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന , പ്രശ്നങ്ങളുണ്ടാക്കാന്‍ പഴുതില്ലാതിരുന്ന ഡിവൈഎഫ്‌ഐ ക്കും ഭരണപരാജയവും സര്‍ക്കാര്‍-ഭരണകക്ഷിയിലെ നാറുന്ന വിഴുപ്പലക്കലും മൂലം ഗതികിട്ടാതെ നെട്ടോട്ടമോടിയിരുന്ന സര്‍ക്കാരിനും ഒരു താത്ക്കാലിക പിടിവള്ളി ആയി മാറി ഈ പ്രശ്നം.നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളേക്കാളും വലുതായി മാറി അവര്‍ക്ക് ഈ പ്രശ്നം.

ഇന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മുന്‍പ്പേജില്‍ കിടക്കുന്നു,, നിയമമന്ത്രിയുടേ പ്രസ്താവന : “സ്വാമിമാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും” .. നല്ലത്...ഇന്നലെ എല്ലാ ന്യൂസ് ചാനലുകളിലും ഡിവൈഎഫ്‌ഐയുടെ സംസ്ഥാനതല നേതാക്കള്‍ മുതല്‍ തറവിലപോലും ഇല്ലാതിരുന്ന ലോക്കല്‍ നേതാക്കള്‍ വരെ ടിവി ക്യാമറയ്ക്കു മുന്നില്‍ ചന്ദ്രഹാസമിളക്കി. നാടിനെ,നാട്ടിലെ പാവപ്പെട്ടവരുടെ ജീവനും ജീവിതത്തിനും ഭീഷണിയായ പ്രശ്നങ്ങള്‍ വന്നപ്പോ തലയില്‍ മുണ്ടുമിട്ട് നടന്നവരാണ് ഈ നേതാക്കളെന്നോര്‍ക്കണം. യുഡീഫ് ഭരണകാലത്ത് സ്വാശ്രയകോളേജുകാര്‍ നടത്തിയ പ്രവേശനപരീക്ഷാ ഹാള്‍ വരെ അടിച്ചു തകര്‍ത്ത ഇവര്‍ ഇന്ന് സര്‍ക്കാരിനെ നോക്കി പരസ്യമായി സ്വാശ്രയ മാനേജ്മെന്റുകള്‍ പല്ലിളിച്ചപ്പോഴും ഇടയലേഖനങ്ങള്‍ വായിച്ചപ്പോഴും ഹൈബര്‍നേഷനില്‍ ആ‍ായതും നമ്മള്‍ കണ്ടതാണ്.അപ്പോള്‍നമുക്കു മനസ്സിലായതാണ് ഇവരുടേ ജനസേവനത്തിന്റെ ആത്മ്മാര്‍ത്ഥത.


തൂക്കിക്കൊല്ലുക രണ്ടുതവണ, ഈ സ്വാമിമാരെ...

ഇപ്പോ സ്വാമിമാരുടെ സീസണാണല്ലോ...സന്തോഷ് മധവന്‍ ഏലിയാസ് അമൃതപൂറ്ണ്ണാനന്ദ...ഹിമവല്‍ ഭദ്രാനന്ദ ഏലിയാസ് സ്വാമി സുരേഷ്ഗോപി...

എന്തരായാലും കോളടിച്ചത് രണ്ടു കൂട്ടര്‍ക്കാണ്-രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും. കുറച്ചു നാളത്തേക്ക് പുതുമയുള്ള ഒരു സെന്‍സേഷന്‍ കിട്ടിയല്ലോ!

പിന്നെയുള്ള രണ്ടുമൂന്നു ദിഅവസങ്ങളായി പത്രം തുറന്നു നോക്കിക്കഴിഞ്ഞാല്‍ സ്വാമിമാരെ കുറിച്ചുള്ള വാര്‍ത്തകളേ ഉള്ളൂ....അവിടേ ആ സ്വാമിയെ പോലീസ് തിരയുന്നു,മറ്റേടത്ത് മറ്റേ സ്വാമിയെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു,വേറൊരിടത്തെ സ്വാമിയെ വേറെങ്ങാണ്ടു നിന്നും പൊക്കി അങ്ങനെ അങ്ങനെ...

അപ്പോ‍ഴൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു മഹാത്മാവ് പ്രത്യക്ഷപ്പെട്ട് കണ്ടതേയില്ല.പക്ഷേ എന്റെ പ്രതിക്ഷ വൃഥവിലായില്ല,ദാ വന്നിരിക്കണു പുള്ളിയുടേ വിധിന്യായം- “സ്വാമിമാരുടെ ആസന്നത്തില്‍ കുന്തം കയറ്റി കൊല്ലണം!!”...പുള്ളി എന്തായാലും പുരാ‍ണം വായിച്ചിട്ടുണ്ട്,മാണ്ഡവ്യന്റെ കഥ നാമും കേട്ടിട്ടുള്ളതാണല്ലോ!!


സന്തോഷ് മാധവനും കുറേ അഹങ്കാര ചിന്തകളും...


--ഇത് തുടക്കത്തില്‍ ചളു ആണെങ്കിലും ദയവായി മുഴുവന്‍ വായിക്കുക --

രണ്ടു ആഴ്ചകളായി മലയാളം പത്രം വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ വീട്ടിലേക്കു വന്നുകയറി , കുളികഴിഞ്ഞതും രണ്ടുമൂന്നു ദിവസത്തെ പത്രവുമായി നേരെ കട്ടിലിലേക്കു മറിഞ്ഞു...ഞാന്‍ പ്രതീക്ഷിച്ചത് ഒരു കേന്ദ്ര-ആഗോള - അമേരിക്കന്‍ ലവല്‍ തമാശകളായിരുന്നു പ്രധാന വാര്‍ത്തയായി.കാരണം കുറേ നാളുകളായി കോമഡി സിനിമകളില്ലാതിരുന്ന നമ്മുടെ രക്ഷക്കെത്തിയത് കേന്ദ്രീയ കോമഡിയുടെ വക്ത്താക്കളായ നമ്മുടേ പ്രിയ സാമാജികരും പിന്നെ ആഗോള കോമഡിയുടെ ഉപജ്ഞാതാവായ കലാ(പ)ഭവന്‍ ബുഷ് ചേട്ടനുമായിരുന്നല്ലോ...കൂടെ മേമ്പൊടിക്ക് എഡിറ്റോറിയല്‍ പേജില്‍ കുറച്ച് ചേട്ടന്മാരുടെ വക ധിംതരികിടതോമുകളും കാണും.സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ നിറഞ്ഞ ഈ ജീവിതത്തില്‍ ടിവി കാണാന്‍ കഴിയാത്ത ദിനങ്ങളില്‍ എന്നിലെ ചിരിയേ കെടാതെ കാക്കുന്നത് നമ്മുടേ പ്രിയ ഹാസ്യസാമ്രാട്ടുകളായ പിജി സാര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് , അശോകന്‍ , കേവിയെസ് ഹരിദാസ് മുതലായവരുടേയും ലോ‍ക്കല്‍ സാമ്രാട്ടുകളായ ഉമ്മന്‍‌ചാണ്ടി, വെള്ളാപ്പള്ളി, അഴീക്കോട് പ്രഭൃതികളുടെയും ലോകനിലവാര തമാശകളായിരുന്നു...പക്ഷേ കഴിഞ്ഞവാരം റിലീസായ ബുഷണ്ണന്റെ തമാശ ഇതുവരെയുള്ള മറ്റെല്ലാവര്രുടേയൂം മാത്രമല്ല , പുള്ളിക്കാരന്റെ വരെ ഗ്രേഡുകളെ നിലത്തിട്ടു ചവിട്ടിയരച്ചു കളഞ്ഞു...



ഫഗവാന്‍ ബര്‍ലി-( ഒരു മനോരമ സ്റ്റൈല്‍ വധം )...


നിങ്ങളുടെ ബ്ലോഗിന് വേണ്ടത്ര ഹിറ്റുകള്‍ കിട്ടുന്നില്ലേ???കമന്റ് ബോക്സിലെ തെറിവിളികളും കുറ്റപ്പെടുത്തലുകളും കേട്ട് നിങ്ങള്‍ മടുത്തുവോ???നിങ്ങളുടേ ബ്ലോഗില്‍ സന്ദര്‍ശകര്‍ കുറയുന്നുവോ???
വിഷമിക്കേണ്ടാ...കുട്ടിച്ചാത്തന്‍ സേവയിലൂടെ ഏതു പ്രശ്നത്തിനും പരിഹാരം....

ഫഗവാന്‍ ബെര്‍ലി!!!
നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരം...പണച്ചിലവില്ല,ബുദ്ധിമുട്ടില്ല...!!!ഫഗവാന്‍ ബെര്‍ളിയിലൂടെ രക്ഷപ്പെട്ടവര്‍ അനവധി...ഈ ദേവന്റെ പ്രസാദത്തിനാല്‍ കുത്തുപാളയെടുത്തിരുന്ന മനോരോഗവിദഗ്ദ്ധരും ക്രിമിനല്‍ വക്കീലന്മാരും രക്ഷപ്പെടുന്നു...അനുഭവങ്ങള്‍ സാക്ഷി...


ഞാനെങ്ങനെ ബ്ലോഗറായി - ഒരു രജനി സ്റ്റൈല്‍ വിവരണം...

---മെയ് 1-നു വിടരുന്ന മൊട്ടുകള്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എന്റെ കൃതി(!)യില്‍ നിന്നും കുറച്ചു ഭാഗം ഞാന്‍ തന്നെ മോഷ്ടിക്കുന്നു---(ഇവിടെ)

ബ്ലോഗെന്നു പണ്ടേ കേട്ടപ്പോഴൊക്കെ ഞാന്‍ നിനച്ചു ഇതെന്തു കുന്തം?എന്തെങ്കിലും എഴുതാന്‍ അറിയാമായിരുന്നേ പണ്ടേ പത്താം ക്ലാസു പാസാകാമായിരുന്നു... സമയം കളയാന്‍‌ നെറ്റില്‍ വേറെന്തെല്ലാം വഴി( ?) കിടക്കുന്നു...പക്ഷേ ചേട്ടന്‍ ഒരെണ്ണം തുടങ്ങി എന്നു കേട്ടപ്പോ...എന്താന്നറിയാന്‍ വയ്യ...അടിവയറ്റീന്നൊരു എരിച്ചിലാ...ഉച്ചയ്ക്ക് ഊണില്ല ( 3 മണി ഉച്ചയല്ലല്ലോ ) ... രാത്രി ഉറക്കമില്ല (പകല്‍ 8 am മണി രാ‍ത്രിയുമല്ല ) ...ആത്മാവിന്റെ അന്തരാളത്തില്‍ നിന്നും സര്‍ഗ്ഗചേതനയുടെ ( തേങ്ങാക്കൊല!) ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോ , പാതിരാത്രി എഴുന്നേറ്റിരുന്ന് മൂന്നാലു ബ്ലോഗ് അങ്ങുണ്ടാക്കി...അപ്പോള്‍ കൊള്ളാം , ചേട്ടന് ഒരെണ്ണമേ ഉള്ളൂ...ഹിഹിഹി ഞാന്‍ തന്നെ പുലി...



ഇതാ ഇവിടെ തുടങ്ങുന്നൂ...

“ ഓം ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്നോപ ശാന്തയേ...”

ഹരിഃശ്രീഃ ഗണപതയെ നമഃ അവിഘ്നമസ്തു
അഹങ്കാരിയുടെ അക്രമങ്ങള്‍ ഇവിടേ തുടങ്ങുന്നു...
ഇന്ന് തീയതി 2008-ആമാണ്ട് മെയ് മാസം 7-ആം തീയതി (07/05/08)