ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...
ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?
ടോംസ് ഒക്കെ കാര്‍ട്ടൂണേ നിര്‍ത്തി ദേശാഭിമാനി വരിക്കാരനായി എന്നാണ് കേട്ടത്!