Reading Problems? Click Here


ഡിവൈഎഫ്‌ഐ-അഥവാ സൂപ്പര്‍ പോലീസ്...

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു സന്തോഷ് മാധവന്‍ മൂലം കോളടിച്ചത് രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കുമാണെന്ന്.അതു ശരി വയ്ക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന , പ്രശ്നങ്ങളുണ്ടാക്കാന്‍ പഴുതില്ലാതിരുന്ന ഡിവൈഎഫ്‌ഐ ക്കും ഭരണപരാജയവും സര്‍ക്കാര്‍-ഭരണകക്ഷിയിലെ നാറുന്ന വിഴുപ്പലക്കലും മൂലം ഗതികിട്ടാതെ നെട്ടോട്ടമോടിയിരുന്ന സര്‍ക്കാരിനും ഒരു താത്ക്കാലിക പിടിവള്ളി ആയി മാറി ഈ പ്രശ്നം.നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളേക്കാളും വലുതായി മാറി അവര്‍ക്ക് ഈ പ്രശ്നം.

ഇന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മുന്‍പ്പേജില്‍ കിടക്കുന്നു,, നിയമമന്ത്രിയുടേ പ്രസ്താവന : “സ്വാമിമാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും” .. നല്ലത്...ഇന്നലെ എല്ലാ ന്യൂസ് ചാനലുകളിലും ഡിവൈഎഫ്‌ഐയുടെ സംസ്ഥാനതല നേതാക്കള്‍ മുതല്‍ തറവിലപോലും ഇല്ലാതിരുന്ന ലോക്കല്‍ നേതാക്കള്‍ വരെ ടിവി ക്യാമറയ്ക്കു മുന്നില്‍ ചന്ദ്രഹാസമിളക്കി. നാടിനെ,നാട്ടിലെ പാവപ്പെട്ടവരുടെ ജീവനും ജീവിതത്തിനും ഭീഷണിയായ പ്രശ്നങ്ങള്‍ വന്നപ്പോ തലയില്‍ മുണ്ടുമിട്ട് നടന്നവരാണ് ഈ നേതാക്കളെന്നോര്‍ക്കണം. യുഡീഫ് ഭരണകാലത്ത് സ്വാശ്രയകോളേജുകാര്‍ നടത്തിയ പ്രവേശനപരീക്ഷാ ഹാള്‍ വരെ അടിച്ചു തകര്‍ത്ത ഇവര്‍ ഇന്ന് സര്‍ക്കാരിനെ നോക്കി പരസ്യമായി സ്വാശ്രയ മാനേജ്മെന്റുകള്‍ പല്ലിളിച്ചപ്പോഴും ഇടയലേഖനങ്ങള്‍ വായിച്ചപ്പോഴും ഹൈബര്‍നേഷനില്‍ ആ‍ായതും നമ്മള്‍ കണ്ടതാണ്.അപ്പോള്‍നമുക്കു മനസ്സിലായതാണ് ഇവരുടേ ജനസേവനത്തിന്റെ ആത്മ്മാര്‍ത്ഥത.

അകത്തെ പേജില്‍ അതാ അടുത്ത വാര്‍ത്ത.അതു കണ്ടപ്പോഴാണ് സത്യത്തില്‍ ശരിക്കും ദേഷ്യം വന്നു പോയത്. പയ്യന്നൂരിലെ ഒരു അവധൂതാശ്രമം ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു,ആശ്രമത്തിലെ പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എല്ലാം തീയിട്ടു,ആശ്രമത്തിലെ സ്വാമിയെ മുണ്ഡനം ചെയ്തു...

ഇതു വായിച്ചപ്പോ ഈ അഹംകാരമനസ്സില്‍ ചില സംശയങ്ങള്‍ :

1) ഇത്ര നാളും ഈ സ്വാമിമാരെല്ലാം ഇവിടൊക്കെ തന്നെ ഇല്ലായിരുന്നോ?ഇവര്‍ തടിച്ചു കൊഴുക്കുന്നതു വരെ ഇവര്‍ എവിടേ പോയിരുന്നു?
2) കള്ളസ്വാമിമാരുടെ,നടപടിയെടുക്കേണ്ട സ്വാമിമാരുടെ ലിസ്റ്റ് എടുക്ക്കുകയാണത്രേ ഡിവൈഎഫ്‌ഐ. അപ്പോള്‍ പോലീസ് എന്ന വിഭാഗം ഡിവൈഎഫ്‌ഐക്കു കീ‍ഴിലേക്ക് മാറ്റിയോ?
3) എന്തൊക്കെ കാട്ടിയാലൂം, തെളിവീല്ലാതെ ഒരാളുടേ സ്വകാര്യ സ്വത്ത് നശീപ്പിക്കാന്‍ ഇവര്‍ക്കെന്തവകാശം?
4) ഇങ്ങനെ അടിച്ചു തകര്‍ക്കാന്‍ ഡിഫിക്കാരുടെ കുടുംബസ്വത്തായിരുന്നോ അത്??
5) കൊച്ചുപുസ്തകങ്ങളും നീലസിഡികളും കൊച്ചു കുട്ടികള്‍ക്കു വരെ നല്‍കുന്ന കേന്ദ്രങ്ങള്‍ കണ്മുന്നില്‍ ക്കീടന്നിട്ടും പ്രതികരിക്കാതിരുന്ന്ന ഇവര്‍ ആശ്രമ പുസ്തങ്ങള്‍ തീയ്യിട്ടതെന്തിന്?
6) സമൂഹത്തിന്റെ സദാചാരത്തിനു വിരുദ്ധമാകാത്ത ഏതുആചാരവും വിശ്വാസവും പാലിക്കാനും ഏതു വേഷവിധാനവും സ്വീകരിക്കാനും ഭരണഘടന നല്‍ക്കുന്ന അവകാശത്തിനു പിന്നെ എന്തു പ്രസക്തിi?അതോ ഈ ഡിഫിക്കാരു മാത്രമാണോ സമൂഹം?

ഇങ്ങനെ പറയുകയാണെങ്കില്‍ അന്തമില്ലാത്ത ചോദ്യങ്ങള്‍ ഉദിച്ചുയരും.എതിര്‍ക്കുന്നവരെയെല്ലാം വര്‍ഗ്ഗീയവാ‍ദിക്കളും സംഘപരിവാറിന്റെയും അമേരിക്കയൂടേയും പിണിയാളുകളുമായി മുദ്രകുത്തുന്ന , സദാചാരത്തിന്റെയും മാന്യതയുടേയും ഹോള്‍സെയില്‍ കച്ചവടക്കാരേ ഞാന്‍ ഒന്നു ചോ‍ദിച്ചോട്ടേ?

1) ഈ തരത്തില്‍ ഒരാളുടെ സ്വകാര്യ സ്വത്ത് നശിപ്പിക്കാന്‍ നിങ്ങള്‍ക്കാരാണധികാരം തന്നത്?
2) ഈ നാട്ടില്‍ കോടതി,പോലീസ്, നിയമവ്യവസ്ഥ എന്നിവ എന്തിനു? അതോ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവയ്ക്കും മേലെയാണോ?
3) ഈ നാട്ടില്‍ വിലക്കയറ്റത്തിനെതിരെയോ സര്‍വ്വവ്യാപി ആയിക്കഴിഞ്ഞ അഴിമതിക്കെതിരെയോ നിങ്ങളുടെ നാവു പൊന്താത്തതെന്തു കൊണ്ട്?
4) മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരൂ നാടിന്റെ അഭിമാനവും ആ നാട്ടിലെ ജനങ്ങളുടെ ജീവനും പണയം വയ്ക്കപ്പെട്ടപ്പോള്‍ നിങ്ങളെവിടെ പോയിരുന്നു?
5) ഒരിക്കല്‍ ഏഷ്യാനെറ്റ് ചോദിച്ചതു പോലെ ശരീ‍രമനങ്ങി പണിയെടുക്കുന്ന എത്രയെണ്ണമുണ്ട് നിങ്ങളുടെ നേതാക്കന്മാരില്‍? അവരുടെ വരുമാനസ്രോതസ്സ്?
6) നിങ്ങള്‍ക്ക് ആ ആശ്രമത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നു എങ്കില്‍ നിയമവ്യവസ്ഥ വഴി അതിനെ നേരിടാതെ കയ്യേറ്റത്തിനു നിങ്ങള്‍ക്കാരധീകരം തന്നു?
7) വിനീത കോട്ടായി എന്ന സ്ത്രീയെ 32 വര്‍ഷമായി ബാലന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് പീഢിപ്പിക്കുകയും ഊരുവിലക്കുകയും ചെയ്യ്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?
8) മൂന്നാര്‍ കയ്യേറ്റം പോലെ നാട്ടിലെങ്ങും പരസ്യമായി നടന്ന കയ്യേറ്റങ്ങള്‍ കാണാന്‍ കണ്ണില്ലായിരുന്ന്നൂവോ?
9) പോട്ട ധ്യാനകേന്ദ്രത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും കൊലപാതകവും വരെ നടക്കുന്നു എന്ന് സോളിഡ് ആയ പരാതി കിട്ടിയപ്പോ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ആ പരാതിക്കാരനെ വിമര്‍ശിക്കുകയും നടപടിയെടുത്ത പോലീസിനെ ശാസിക്കുകയും പോട്ടക്കാരോട് മാപ്പു പറയുകയുമല്ലേ നിങ്ങള്‍ ചെയ്തത്? അന്നേരം നിങ്ങളുടെ സാമൂഹിക പ്രതിബദ്ധത എവിടെ പോയിരുന്നു?


സന്തോഷ് മാധവനും ഇത്തരക്കാരായ കള്ള സ്വാമിമാരും ശിക്ഷിക്കപ്പെടുക തന്നെ വേണം.അതിനെ ആരും എതിര്‍ക്കുന്നില്ല...എന്നാല്‍ അവരെ ശിക്ഷിക്കാനുള്ള അവകാശമോ അധികാരമോ ഈ നാട്ടിലെ ഒരു സംഘടനയ്ക്കുമില്ല.അതിനാണ് ഈ നാട്ടില്‍ ഗവണ്മെന്റും നിയമവ്യവസ്ഥയും ഒക്കെ. ഭരണമുന്നണിയുടെ പിന്‍ബലത്തില്‍ ഒരു സംഘടനയ്ക്കും അതില്പെട്ട ആര്‍ക്കും ആരോടും എന്തു പോക്രിത്തരം വേണേ കാണിക്കാം എന്നു വരികില്‍ പിന്നെ ജനാധിപത്യത്തീന്റെ ആവശ്യമെന്ത്?

ആ ആശ്രമത്തെ പറ്റി പരാതി ഉണ്ടായിരുന്നു എങ്കിലവര്‍ ചെയ്യേണ്ടിയിരുന്നത് പൊതുജനമധ്യത്തില്‍ അവ തുറന്നു കാട്ടുകയും നിയമം വഴി അവയെ നേരിടുകയുമായിരുന്നു.അമേരിക്കയിലെ വെസ്റ്റ്ബറോ ബാപ്റ്റിസ്റ്റ് ചര്‍ച്ചുകാരെ(
ഇവിടേ ) കുറിച്ചു വായിക്കുംപ്പോഴേ നമൂക്ക് ഈ നടപടിയുടെ തെറ്റ് മനസ്സിലാ‍കൂ...

പിന്നെ അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പു കൊണ്ടൊന്നുമല്ല, പൊടിപിടിച്ചിരിക്കുന്ന സംഘടനയെ ഒന്നുഷാറക്കണം,ജനങ്ങളുടെ മുന്‍പില്‍ ഞങ്ങളിവിടുണ്ട് എന്നു കാട്ടാന്‍ എന്തേലും വേണം, അടുത്ത മന്ത്രിസാഭയുടെ കാലം വരെ. ഈ വിഷയമാകുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലല്ലോ? പോട്ടയെതൊട്ടാല്‍ കൈ പൊള്ളും ... പാതിരിമാരിറങ്ങും,,നമ്മടെ വോട്ടുബാങ്കല്ലേന്ന്...

ഞാന്‍ ഒരു സംഘപരിവാറുകാരനാന്നാകും ആദ്യ കമന്റ്.ശരിയാ, ഞാനതു തന്നെ.എന്നാല്‍ ആവരുടേതായാലും സംശയ്യങ്ങള്‍ സംശയങ്ങള്‍ തന്നെയല്ലേ സഖാവേ???ഈ ചോദ്യങ്ങള്‍ക്ക് ശരിയായ, സത്യസന്ധമായ മറുപടി നിങ്ങള്‍ക്കുണ്ടാകില്ല, അതിനാല്‍ അതു പ്രതീക്ഷിക്കുന്നുമില്ല



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

12 അഭിപ്രായങ്ങൾ:

  1. Unknown said...
  2. “സ്വാമിമാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും” ..
    നല്ലതു തന്നെ
    പക്ഷെ ഈ സ്വാമിന്മാരുടെ കാലക്കല്‍ കുമ്പിടാന്‍
    പിന്നെ ഈ മന്ത്രിന്മാരും എം എല്‍.എ ന്മാരും പിന്നെ
    പോകാതെയിരുന്നാല്‍ മതി

  3. Anonymous said...
  4. അഹങ്കാരീ വളരെ പ്രസക്തമായ സംഗതിയാണ്. നേരേ ചൊവ്വേ ജീവിക്കുന്ന സ്വാമിമാര്‍ പോലും ഡിവൈഎഫ്‍വൈയെ പേടിച്ച് ഒളിവിലാണ്.

    ഇനി മത്രിമാരുെയും നേതാക്കന്മാരുടെയും കൊട്ടാരങ്ങളില്‍ നാട്ടുകാര്‍ക്കൊരു റെ‍യ്‍ഡ് നടത്തിയാലോ?


    അനൂപ്, അതും പ്രസക്തമായ കാര്യമാണ്...
    ബെര്‍ളീ, എന്റെ ബ്ലോഗിടത്തേക്ക് സ്വാഗതം...താങ്കളുടെ ലൈന്‍ അറിയാവുന്നതിനാല്‍ ഛോദിക്യാ, ഇത് കാര്യമാണോ, എന്നെ ആക്കിയതാണോ???

    ഞാന്‍ പറഞ്ഞത് സ്വാമിമാരെ രക്ഷിക്കണമെന്നല്ല, മറിച്ച് ഒരു പൌരനെ ശീക്ഷിക്കാന്‍ നിയമവ്യവസ്ഥ ഉള്ള നാടാണിത്. ആ നിയമവ്യവസ്ഥയെ കയ്യിലെടുക്കാന്‍ ആരെയെങ്കിലും അനുവദിക്ക്കയാണെങ്കില്‍ പിന്നെ ജനാധിപത്യമ്മെന്തിന്ന്?
    അവര്‍ നിയമനടപടി സ്വീകരീക്കണമായിരുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളൂ...ഞാന്‍ വീണ്ടും പറയുന്ന്നു, ഇത് വോട്ടും പബ്ലിസിറ്റിക്കും വേണ്ടിയൂള്ള ചീപ്പ് നമ്പരാണ്.

    ഈ നാട്ടിലെ അഴിമതിക്കോ, മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ, ഒന്നും ഒരക്ഷരം മിണ്ടാത്ത , അധികാരം നിലനിര്‍ത്താന്‍ വേണ്ടി സിപീഎമ്മിന്റെ ചട്ടുകമായി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡിഫി. അതിനുണ്ടായിരുന്ന ആദര്‍ശവും മാ‍ന്യതയ്ം പോയ്പ്പോയ്.

    അവരെ മാന്യത അളക്കാന്‍ എന്നെ ചുമതല്ലപ്പെടുത്തിയതാരെന്നു ചോദിച്ചാ, ലോകത്തിലുള്ള എല്ലാവരുടേയും മാന്യത അളക്കാന്‍ ജി.സുധാകരനെ അധികാരപ്പെടുത്തിയവര്‍ തന്നെ




    ഡിവൈഎഫ്‌ഐക്ക് ഒരു പൌരനെ കൈക്കാര്യം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ജനാധിപത്യയ്ത്തില്‍ മന്ത്രിമാരെയും എമ്മെല്ലെമാരേയും ജനങ്ങള്‍ക്ക് കൈക്കാര്യം ചെയ്തുകൂടാ?????



  5. ഘടോല്‍കചന്‍ said...
  6. "ഡിവൈഎഫ്‌ഐക്ക് ഒരു പൌരനെ കൈക്കാര്യം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ജനാധിപത്യയ്ത്തില്‍ മന്ത്രിമാരെയും എമ്മെല്ലെമാരേയും ജനങ്ങള്‍ക്ക് കൈക്കാര്യം ചെയ്തുകൂടാ??????"

    അതു കൊള്ളാമല്ലൊ മാഷെ....നമക്കൊരു കൈ നോക്കിയാലൊ? :)

    പിന്നെ അതറിയില്ലെ കമ്മ്യൂണിസ്റ്റ് ഭരണം വന്നാപ്പിന്നെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ പണി ഡിവൈഎഫ്‌ഐക്കാരാണ് ചെയ്യുക.......!!!
    അവര് ഈ നാട് ഫയങ്കരമായി നന്നാക്കിക്കളയും..

  7. Anonymous said...
  8. കോട്ടയം: തങ്കു ബ്രദറിന്റെ ഉടമസ്ഥതയില്‍ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ വിരുന്ന് കേന്ദ്രത്തിലേക്ക് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അക്രമത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് മാര്‍ച്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പൊലീസ് നിയോഗിച്ച വീഡിയോഗ്രാഫറായ ചെറിയാന്‍ സഖറിയയെ സമരക്കാര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ തിരുനക്കര ക്ഷേത്ര പരിസരത്തു നിന്നാണ് ബിജെപി, ആര്‍എസ്എസ്, യുവമോര്‍ച്ച, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്വര്‍ഗീയ വിരുന്ന് കേന്ദ്രത്തിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. വ്യാഴാഴ്ച ഇവര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതു മുന്നില്‍ക്കണ്ട് പ്രദേശത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. സ്വര്‍ഗീയവിരുന്നു കേന്ദ്രത്തിന് നൂറു മീറ്റര്‍ അകലെ പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇതിനിടെയാണ് ഒരാള്‍ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് പ്രകടനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തങ്കു ബ്രദറിന്റെ കൂട്ടത്തിലുള്ള ആളാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. പൊലീസ് ഇടപെട്ട് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. തിരുവനന്തപുരത്ത് നടക്കുന്ന സ്വര്‍ഗീയ വിരുന്നില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ നാഗമ്പടത്തെ കേന്ദ്രത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും ഉണ്ടായിരുന്നില്ല. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വീഡിയോഗ്രാഫറെ മര്‍ദ്ദിച്ചതിന് പ്രകടനം നടത്തിയവര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

  9. Vishnuprasad R (Elf) said...
  10. ഒഴിഞ്ഞ പോസ്റ്റ് കണ്ടാപ്പോള്‍ ഒന്നു കയറി ഗോളടിച്ചുകളയാം എന്നു കരുതിക്കാണും ഡി.വൈ.എഫ്.ഐ -കാര്.എന്തെങ്കിലുമൊന്ന് കാട്ടിക്കൂട്ടാന്‍ വഴി നോക്കിയിരിക്കുകയായിരുന്നു.അപ്പോഴണ് സന്തോഷ് മാധവനെന്നോ ആനയെന്നോ ചേനയെന്നോ ഒക്കെ പറഞ്ഞുകേട്ടത്.കേട്ടപാതി കേള്‍ക്കാത്ത പാതി ചാടിയിറങ്ങി.ഏതായാലും ആണികള്‍ക്ക് ഒരു ട്രൈനിംഗ് ആവുകയും ചെയ്യും, പണ്ട് ഈ ആസ്വാമിമാരുടെ കാലുപൂജിച്ച കാര്യം ആരും അറിയുകയുമില്ല.


    ഒരു കാര്യം:
    കഴിഞ്ഞ വര്‍ഷം കോഴിക്കോട് കാരന്തൂരിലെ ആസ്വാമി(സ്വാമി വിശ്വചൈതന്യ) , ആശ്രമത്തില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.അന്ന് അത് തടയാന്‍ ചെന്ന ആര്‍.എസ്.എസ് -കാരെ എതിര്‍ത്തു നിന്ന് ആസ്വാമിക്ക് പിന്തുണ നല്‍കിയത് ഇതേ ഡി.വൈ.എഫ്.ഐ -ക്കാര്‍ ആയിരുന്നു.അന്ന് അത് കൈരളി ടി.വി -യില്‍ ലൈവ് ആയി കാണിച്ചിരുന്നു


    അനോണീ...

    ഞാന്‍ ഒരു സംഘപരിവാറുകാരനാണ് എന്നത്റ്റു ഞാന്ന് സമ്മതിച്ച കാര്യമാണ്.എന്നാല്‍ അക്രമം അവര്‍ നടത്തിയാലും ഞാന്‍ എതിര്‍ക്കുന്നു.ആരായാലും ഒരു പൌരനെതിരെ അതിക്രമം നടത്തുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്,തെറ്റുമാണ്.

    എന്നാല്‍ പ്രിയപ്പെട്ട അനോണി ഈ വാര്‍ത്ത വായിച്ച മാ‍ധ്യമം ഏതാണെന്ന് ഒന്നറിഞ്ഞാല്‍ കൊള്ളാം.കാരണം ഞാന്‍ മലയാളം പത്രം വായിക്കുന്നവനാണ്(ജന്മഭൂമി ഇല്ല) അതിലൊന്നൂം അനോണി കണ്ട പ്രകാരമുള്ള വാര്‍ത്ത കണ്ടതേയില്ല. സംഘപരിവാര്‍ മാര്‍ച്ച് നടന്നതായും പോലീസ് തടഞ്ഞതയും വാര്‍ത്തയുണ്ട്.
    പിന്നെ, വ്യാഴാഴ്ച ഏതു സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി എന്നണു അനോണി പറയുന്നത്?വെള്ളിയാഴ്ച മാര്‍ച്ച് നടത്തുമെന്ന് വ്യാഴാഴ്ച അനൌണ്‍സ് ചെയ്തിട്ടാണ്‍ മാര്‍ച്ച് നടത്തിയത്.അതീനാലാണ് പോലീസ് ബന്ധവസ്സ് ഉണ്ടായതും അധികാരികള്‍ മാറിയതൂം.അല്ലാതെ മറ്റേതെങ്കിലും മാര്‍ച്ച് നടന്നു എങ്കില്‍ അതിന്റെ റഫറന്‍സ് അനോണി നല്‍കണാം,കാരണം ഞ്ങ്ങളാരും അത്തരം ഒരു മാര്‍ച്ചിനേക്കുറിച്ചറിഞ്ഞില്ല.നേരത്തെപറഞ്ഞിട്ട് മാര്‍ച്ച് നടത്താനുള്ള മര്യാദ അവര്‍ കാട്ടി എന്നതും ഡിഫി അതു കാട്ടിയോ എന്നറ്റ്tഉം വേറേ കാര്യം.
    ഇത്രയും പോലീസ് ഉണ്ടായിരുന്നിട്ട് എന്തേ അക്രമം നടന്ന്നു? പ്രകടനക്ക്കാ ഒരു വീഡിയോഗ്റഫറ്രെ മര്‍ദ്ദിച്ചു,ശരി, എന്നാല്‍ പയ്യന്നൂരില്‍ മിനിയാന്ന് അടിച്ചു തകര്‍ത്ത ആശ്രമത്ത്തിന്റെ അധിപതീയുടേ വീടാണ് ഇന്നലെ ഡിഫിക്കാര്‍ ആക്രമിച്ചത്.അവിടെ അaഅര്‍ പോലീസുകാരീ ആ‍ാക്രമിക്കുകയും ഒരു എസ്.ഐക്ക് കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.അത്തു പ്രിയപ്പെട്ട അനോണി വായിച്ചില്ലേ? അപ്പോള്‍ മാറിയിരൂന്നു യോഗം കൂടിയ സംഘപരിവാറുകാരോ അതോ വീട്ടില്പോലും കഴിയാന്‍ സമ്മതിക്കാത്ത ഡിഫിക്കാരോ സമാദ്ധാനപാലകര്‍????

    യോഗത്തെ കുറിച്ചു പറയുന്ന അനോ‍ണി എന്തേ യോഗത്തില്‍ അവര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു മൂകനായ്???
    അവ ഞാന്‍ ഇവിടെ പകര്‍ത്തുന്നു (മാതൃഭൂമി പത്രത്തില്‍നിന്നൂം )
    ആത്മീയതയുടെ പേരില്‍ തട്ടിപ്പുനടത്തുന്ന സ്വാമിമാരെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിനെ ബി.ജെ.പി. എതിര്‍ക്കുന്നില്ല. എന്നാല്‍, ആത്മീയതയുടെ പേരില്‍ തട്ടിപ്പുനടത്തുന്ന മറ്റു ചില മതവിഭാഗക്കാരെ ഒഴിവാക്കുന്നതില്‍ പ്രതിഷേധമുണ്ട്‌.
    സി.പി.എം. സംസ്ഥാന സമ്മേളനത്തിന്‌ 25 ലക്ഷം രൂപ വാങ്ങിയതുകൊണ്ടാണ്‌ ബ്രദര്‍ തങ്കുവിന്റെ അവിഹിത സ്വത്തുക്കള്‍ കണ്ടുകെട്ടാത്തതും അറസ്റ്റ്‌ചെയ്യാത്തതുമെന്ന്‌ നാരായണന്‍നമ്പൂതിരി ആരോപിച്ചു.
    സ്വാമിമാരുടെ ആശ്രമങ്ങളിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ ഡി.വൈ.എഫ്‌.ഐ.ക്കാര്‍ എന്തുകൊണ്ടാണ്‌ സ്വര്‍ഗീയവിരുന്ന്‌ പോലുള്ള കേന്ദ്രങ്ങളെ ഒഴിവാക്കുന്നതെന്ന്‌ അദ്ദേഹം ചോദിച്ചു.

    ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഡിഫീമൌനം പാലിക്കുന്നതെന്തെന്നേ ഞാനും ചോദിച്ചുള്ളൂ...
    ആശയങ്ങളിലുള്ള ആത്മാര്‍ത്ഥത കൊണ്ടാണെങ്കില്‍ മുക്കിനുമുക്കിനു ദിവ്യത എന്നപേരിലും രോഗശാന്തി എന്ന പേരിലും നടത്തുന്ന മതപരിവര്‍ത്തന കണ്വ്വന്‍ഷനുകളെ എന്തേ എതീര്‍ക്കൂന്നില്ലാ?
    എതീര്‍ക്കുന്നെങ്കില്‍ അത് ആത്മാര്‍ഥമാകണം.അല്ലെങ്കില്‍ മിണ്ടരുത്.
    ക്ഷേത്രങ്ങളെയും ഹൈന്ദവതയേയും മാത്രമല്ലേ എന്നും ഇവര്‍ ആക്രമിച്ചിട്ടുള്ളൂ???
    സ്വാമിമാരുടെ പക്ഷം ഇവിടെ ആരും പിടിക്കൂന്നില്ല,പക്ഷേ അതിന്റെ പേരില്‍ കുറേ പബ്ലിസിറ്റി സ്റ്റണ്ടു നടത്തുംപ്പോള്‍ അതിലും വര്‍ഗ്ഗിയചേരിതിരിവുകാട്ടുന്നതിനയേ എതിര്‍ക്കുന്നുള്ളൂ...

    ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാം , ക്ഷേത്രപരിപാടി നടത്തരുത് എന്നു പറയുന്ന ഇവരല്ലേ യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികള്‍?



  11. Anonymous said...
  12. Really a wonderful article which deals with the burning topic in Kerala.

    I do agree with your view point. Why the so called DYFI is taking the law in their hand? In Payyanur I know that there is no other party to question their activities.

    Why the DYFI is shunning their eyes up on other religios frauds?

    Keep writing your views. This first time I am going through your blog.

    Have a gala time.

  13. Indiascribe Satire/കിനാവള്ളി said...
  14. ഇതൊക്കെ ടീവി ക്യാമറയുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ഒരു അവസരമല്ലേ. മറ്റു സമുദായക്കാരെ തൊട്ടു കളിച്ചാല്‍ വിവരം അറിയും. ഇവന്ന്മാരുടെയൊക്കെ പൂച്ചു പുറത്താക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

  15. കടവന്‍ said...
  16. Very Good article.

  17. Ajith said...
  18. can you tell me how to post a comment in malayalam. I have got varamozhi editor. will that help???

    Pls mail me at ajithcg_nta@yahoo.com
    or post a comment on my blog
    http://ajithsdiary.blogspot.com/

    Thanks

കമന്റെഴുതണോ??? ദാ ഇവിടെ...