വോട്ടിനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി ചില തത്പരകക്ഷികളുടെ കയ്യിലെ ചട്ടുകങ്ങളായി തീര്‍ന്ന് തമ്മിലടിച്ച് തീരുകയായിരുന്നു കന്നടക്കാരും തമിഴരും ഇതുവരെ....അവര്‍ തമിഴരും കന്നടരും മാത്രമായിരുന്നു....എല്ലാവരും ഭാരതമാതാവെന്ന അമ്മയുടെ മക്കളാണെന്ന സത്യം അവര്‍ ഓര്‍ത്തില്ല,അഥവാ ഓര്‍ക്കാന്‍ അവരെ അനുവദിച്ചില്ല....
എന്നാല്‍ ഇക്കാര്യത്തില്‍ ആശാവഹമായ ഒരൂ പുരോഗതി ഉണ്ടായിരിക്കുന്നു. മണ്ണിന്റെ മക്കള്‍ വാദമെന്നാ സങ്കുചിത മനഃസ്ഥിതി ഉപേക്ഷിക്കാനും ഭാരതമെന്ന ഒറ്റ സങ്കല്‍പ്പത്തില്‍ വര്‍ത്തിക്കാനും വേണ്ടി ഉള്ള ഒരു ചുവടുവെപ്പ്...ആദ്യത്തെ ചുവട് വയ്ക്കുവാനാണല്ലോ ഏറ്റവും വിഷമം...ആ ചുവടുവയ്പ്പ് നടന്നിരിക്കുന്നു....
ഇനിയെങ്കിലും തമിഴനും മലയാളിയും കന്നടക്കാരനും ബംഗാളിയും ബിഹാറിയും ഒറിയയുമൊക്കെ അല്ലാതെ.....നാം ഭാരതീയനാണ് എന്ന സങ്കല്പം വളരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം...ആശംസിക്കാം....
ഇത്തരത്തില്‍ വിപ്ലവകരമായ ഒരു ചുവടുവയ്പ് നടത്തിയ - തങ്ങളുടെ പ്രമുഖമായ ഒരു വോട്ട്ബാങ്ക് വിഷയത്തെ പരിത്യജിച്ച് പോലും- കര്‍ണാടക മുഖ്യമന്ത്രി ശ്രീ.യെഡ്യൂരപ്പയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. കരുണാനിധിക്കും അഭിനന്ദനങ്ങള്‍.....
അപ്ഡേറ്റ് : എന്തോ മലയാള മാധ്യമങ്ങളൊന്നും തന്നെ ഈ പ്രധാന വാര്‍ത്തയ്ക്ക് അധികം പ്രാധാന്യം നല്‍കി കണ്ടില്ല.എങ്ങനെ നല്‍കാനെക്കോണ്ടല്ലേ??? അതിലൊരു വശത്ത് നമ്മടെ ആഗോള ഫാസീസ്റ്റ്-സയണിസ്റ്റ്-വര്‍ഗീയിസ്റ്റ്- മോഡിയിസ്റ്റ്-Sകത്തിയിസ്റ്റ് യെഡിയൂരപ്പയല്ലെ?? ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ അഭിനവ പുരോഗമനവാദികള്‍ നല്‍കകമോ? നമുക്ക് തമിഴന്റേയും തെലുങ്കന്റേയും അരീം പച്ചക്കറീം തിന്ന് അവന്റെ പൂവ് കൊണ്ട് പൂക്കളോമിട്ട് അവനെ കൊണ്ട് പണിയെടുപ്പിച്ച് അവന്റെ സിനിമകള്‍ക്ക് കയ്യടിച്ചിട്ട് പറയാം...“വൃത്തീം മെനേം ഇല്ലാത്ത വൃത്തികെട്ടവന്മാര്‍” എന്ന്...എന്നിട്ട് നമുക്ക് മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴന്റെ തന്തയ്ക്കും വിളിച്ച് ഊണിനിരിക്കാം....