Reading Problems? Click Here


പരാ‍ക്രമം സ്ത്രീകളോടല്ല വേണ്ടൂ...

ഡിഫിക്കാരാ...

ഫരിക്കുന്നത് നുമ്മട മന്ത്രിയാന്നു കരുതി ഇത്രക്കങ്ങോട്ട് വേണോ? അടുത്ത തവണ മറ്റോമ്മാര് കേറുമ്പോ എങ്ങാനും കൈയില്‍ കിട്ടിയാല്‍ ഇവന്മാരു തനിക്കൊണം കാണിക്കുവെ...

എന്നാലും ഈ പെണ്ണുങ്ങളോട് വമ്പു കാട്ടുന്നത് അത്ര ശരിയല്ല കേട്ടോ....ഒരുമാതിരി ആണത്തമില്ലാത്ത ഏര്‍പ്പാടായിപ്പോയി....:)

ഓ സോറി...ഇത് മഹത്തായ പുരോഗമനപ്രസ്ഥാനമാണല്ലോ!!! “ഡിഫി”!!! അവിടെ പെണ്ണുങ്ങളടക്കമുള്ള പൊതുജനത്തിന്റെ മേല്ല് കുതിരകയറുന്നതാണല്ലോ ആണത്തത്തിന്റെ അളവുകോല്‍!!! :)


നാലു വാര്‍ത്തകള്‍...













കേരളത്തിലെ ഹര്‍ത്താല്‍ ദൃശ്യങ്ങളില്‍ ഒന്ന്...



വി.എസിനെ വിലയിരുത്തുക... (Poll)



മറ്റേതൊരു ചെറിയ പ്രശ്നത്തിലും ഇടതുപക്ഷ വിരോധ ഫാസിസ്റ്റു മനോഭാവം പ്രകടമാക്കി ചാടി വീഴാറുള്ള അഹങ്കാരി എന്തേ ലാവലിന്‍ കേസില്‍ മുണ്ടാണ്ടിരിക്കണേന്ന് അഹങ്കാരിയുടെ ചില ബ്ലോഗര്‍ സുഹൃത്തുക്കള്‍ കളിയാക്കി.മറ്റൊന്നും കൊണ്ടല്ല, അതിലിപ്പോ നമ്മളെന്തോന്ന് പറയാന്‍? കാര്യങ്ങളൊക്കെ ജനം നേരിട്ട് കണ്ടും കേട്ടും മനസിലാക്കുകയല്ലേ?

അന്ധമായ പാര്‍ട്ടി പ്രേമമല്ലാതെ പാര്‍ട്ടി ആദര്‍ശങ്ങള്‍ മനസിലുള്ള യഥാര്‍ത്ഥ പാര്‍ട്ടി സ്നേഹികള്‍ പോലും സമ്മതിക്കും, ഔദ്യോഗിക പക്ഷത്തിന്റെ ഈ പോക്ക് പാര്‍ട്ടിയുടെ നാശത്തിലേക്കാണെന്ന്. പണ്ട് ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴങ്ങിയ തിരഞ്ഞെടുപ്പ് അഴിമതിക്കേസിന്റെ അതേ സീന്‍ & സിറ്റുവേഷനിലാണ് ഇപ്പോള്‍ കേരളത്തിലെ സിപി‌എം.


നാലാംക്ലാസിലെ മലയാളം ചോദ്യം : മൂല - ‘ഉ’ = ????....


(മാതൃഭൂമി-2009 ജൂണ്‍ 9 - പേജ് 11 - വിദ്യാഭ്യാസരംഗം)

പുസ്തകം പ്രിന്റ് ചെയ്തത് “പെയിന്റര്‍”മാരു വല്ലോം ആരുന്നോന്നാ...

അല്ല ചില ‘ഐറ്റം’സിനോടുള്ള ‘സ്പെഷ്യല്‍ ഇന്ററസ്റ്റ് ’ കണ്ട് ചോദിച്ചതാ...

ഏതായാലും സാറന്മാര്‍ക്ക് പണിയായി....

:)


അഹങ്കാരത്തിനു എഴുപത്തഞ്ച്...

അത്യധികം സന്തോഷത്തോടെ ആണ് ഞാനീ പോസ്റ്റ് എഴുതുന്നത്. ഇത് അഹങ്കാരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എഴുപത്തഞ്ചാമത്തെ പോസ്റ്റ് ആണ്.

കഴിഞ്ഞ മെയ്‌മാസത്തില്‍ ആണ് അഹങ്കാരം എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഈ ബ്ലോഗില്‍ എഴുപത്തഞ്ച് പോസ്റ്റുകള്‍ തികയുന്നത് (ഡിലീറ്റ് ചെയ്യപ്പെട്ടവ കൂട്ടാതെ...)