Reading Problems? Click Here


നിങ്ങള്‍ രക്ഷപ്പെടുന്നില്ലേ???

ഇങ്ങനെ ഒക്കെ നടന്നാല്‍ മതിയോ നിങ്ങള്‍ക്ക്???

ഒന്ന് രക്ഷപ്പെടണ്ടേ???

കേട്ടിട്ടില്ലേ ഡാര്‍വിന്റെ തിയറി???

സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് ” എന്ന്? ( സുനീഷിന്റേയും കുറുമാന്റേയും ഫിറ്റ് അല്ല!)

ദാ കണ്ടില്ലേ? ബുദ്ധിമാന്മാര്‍ രക്ഷപ്പെട്ട് പോകുന്നത്??

നിങ്ങളും എത്രയും പെട്ടെന്ന് രക്ഷപ്പെടൂ...ബി ദ ഫിറ്റസ്റ്റ്!!!

(വിദ്യാഭ്യാസം കൊണ്ട് വിവരവും സംസ്കാരവും ഉണ്ടാവണമെന്നില്ല എന്ന് ഇപ്പോള്‍ മനസിലായി!)



ഒരു തമാശയായി എഴുതി വിടാം എന്ന് കരുതിയതാണ് . എന്നാല്‍ സമൂഹത്തില്‍ ഹിന്ദു എന്ന മതത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ആഴവും ഗുരുതരാവസ്ഥയും മനസിലാക്കി തരുന്ന പരസ്യമാണിത്...



രാഷ്ട്രീയ നേരിടല്‍ - കോടതിയോടും...

ജനുവരി 28ന് മാതൃഭൂമി പത്രത്തില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതിയ ലേഖനം. ഇതില്‍ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ അഭിപ്രായങ്ങളല്ല, എന്റേത് ഞാന്‍ വഴിയേ പറയാം.
രാഷ്ട്രീയമായി നേരിടുമ്പോള്‍

അടിയന്തരാവസ്ഥയിലേക്കു നയിച്ച അമിതാധികാര പ്രവണതകളുടെയും വ്യക്തിവാഴ്‌ചയുടെയും ഗ്രഹണബാധയാണ്‌ കേരളസമൂഹത്തിനു മുകളില്‍ ഇപ്പോള്‍. ''ഇന്ദിരയാണ്‌ ഇന്ത്യ'' എന്ന പഴയ മുദ്രാവാക്യം പുതിയ രൂപത്തില്‍ സി.പി.എം. പുറത്തെടുക്കുന്നു. അധികാരത്തിന്റെ പിന്‍ബലത്തിലുള്ള 'ജനപിന്തുണ'യുടെ സാഗര ഗര്‍ജനത്തിന്‌ ഒരുക്കം കൂട്ടുന്നു. സി.പി.എമ്മിന്റെ ഭാവപ്പകര്‍ച്ച കേരളസമൂഹത്തിന്‌ മുകളില്‍ ഭീകരതയുടെ കാര്‍മേഘ പടലങ്ങള്‍ക്ക്‌ ഇടമൊരുക്കുന്നു ഇടതുപക്ഷം.............

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌


ചിത്രകാരവിജയം ആട്ട് - കഥ....

(താഴത്തെ ഈ വിഷയത്തെ പറ്റിയുള്ള വോട്ടെടുപ്പില്‍ ദയവായി അഭിപ്രായം രേഖപ്പെടുത്തൂ...)

ഇപ്പോള്‍ ബ്ലോഗില്‍ കത്തി നില്‍ക്കുന്ന വിവാദമാണല്ലോ ചിത്രകാരവിജയം കേസ്... പുള്ളിക്ക് ബ്ലോഗില്‍ പേരെടുക്കാന്‍ വേണ്ടി പല കളികളും കളിച്ചിട്ടുള്ളതിനാല്‍ ഇതില്‍ ഇടപെടണമെന്ന് തോന്നിയില്ല, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിവാദമായിരിക്കുന്ന സരസ്വതി പോസ്റ്റ്
വായിച്ചുമില്ല...

ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ആ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്.


വിവരദാരിദ്ര്യം മൂത്തതിനാലാണേ...

ഇത് എനിക്ക് വന്ന ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു കിട്ടിയ ഫോട്ടോ ആണ്. അതിനാല്‍ ഇതെന്റെ സൃഷ്ടി അല്ല - എങ്കിലും എനിക്കും ഒരു സംശയം....

ഈ കോര്‍പറേറ്റ് എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമാണെന്നാണ് അഹങ്കാരിയുടേം വിശ്വാസം.... ഇനി ദാസ് കാപ്പിറ്റലില്‍ കോര്‍പറേറ്റിനു മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ ആവോ!!!