Reading Problems? Click Here


പിണറായിയുടെ ഒന്നാം മതേതരനിയമം...

നമ്മുടെ പ്രിയപ്പെട്ട പിണറായി സഖാവ് നമുക്ക് ഒത്തിരി ഒത്തിരി പുതിയ പാഠങ്ങള്‍ പറഞ്ഞു തന്ന മഹാനാണ്.ഒരു തരത്തില്‍ പറയുകയാണെങ്കില്‍ പുള്ളി ഒരു സര്‍വകലാശാലയാണ്. നമുക്കൊക്കെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പഠിക്കുവാനുള്ളാ ഒരു സര്‍വകലാശാല.

ഈയടുത്ത കാലത്തായി പുള്ളി “മതേതരത്വം” എന്ന വിഷയത്തില്‍ ഒരുപാട് പുത്തന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ച് പറ്റിയതൊക്കെ നാം കണ്ടതാണ്.

ഒരാള്‍ എങ്ങനെ മതേതരവാദിയാകുന്നു, എങ്ങനെ വര്‍ഗീയവാദിയാകുന്നു, മതേതരരുടെയും വര്‍ഗീയവാദികളുടേയും ലക്ഷണങ്ങളെന്തൊക്കെ എന്നൊക്കെ അദ്ദേഹം നമുക്ക് പറഞ്ഞ് തന്നതാണ്.

ഇതാ ഇപ്പോള്‍ അദ്ദേഹം ലോകത്തിനായി സംഭാവനചെയ്യുന്നു...

“പിണറായിയുടെ മതേതരനിയമങ്ങള്‍!!!”

മൂന്ന് നിയമങ്ങളാണ് സഖാവ് ഈ സിദ്ധാന്തത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.ഇത് മൂന്നും കൂടി ഒറ്റയടിക്ക് മനസിലാക്കാനുള്ള കെല്പ് പാവം ജനങ്ങള്‍ക്ക് ഉണ്ടായെന്ന് വരില്ല. അതിനാല്‍ ഓരോന്നോരോന്നായി വിശദീകരിക്കാം..


പിണറായിയുടെ ഒന്നാം മതേതര നിയമം

പിണറായിയുടെ ഒന്നാം മതേതര നിയമം പറയുന്നതെന്തെന്നാല്‍

“ എവിടെ ഏതൊരു പ്രശ്നം നടന്നാലും അതില്‍‍ ഉള്‍പ്പെട്ടവരില്‍ ഏതെങ്കിലും ഒരാള്‍ ന്യൂനപക്ഷസമുദായാംഗമാണെങ്കില്‍ ആ പ്രശ്നം എന്തുതന്നെ ആയാലും അത് വര്‍ഗീയപ്രശ്നമായിരിക്കുന്നതും മറുവശത്തുള്ളവര്‍ക്കു പിന്നില്‍ സംഘപരിവാറായിരിക്കുന്നതുമാണ് ”

അതായത് നാം ഏതൊരു സംഭവം എടുത്താലും അതില്‍ ഒരു ഭാഗത്ത് ഒരു ന്യൂനപക്ഷസമുദായാംഗം ഉള്‍പെടുകയും മറുഭാഗത്ത് ഒരു ഭൂരിപക്ഷസമുദായാംഗവും ഉള്‍പ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും (പ്രശ്നം എന്തു തന്നെ ആയാലും) ആ പ്രശ്നം സംഘപരിവാറിന്റെ വംശോന്മൂലന അജന്‍ഡയുടെ ഭാഗമായിരിക്കും.

ഈ നിയമം സത്യമാകാന്‍ ‍ നാം ശ്രദ്ധിക്കാനുള്ള പ്രധാനകാര്യമെന്തെന്നാല്‍ ഓരോ പ്രശ്നത്തിലെയും ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ജാതിയും മതവും അവരുടെ കുടുംബാംഗങ്ങളുടെ ജാതിയും മതവും ചരിത്രവും വരെ നാം ശ്രദ്ധിക്കേണ്ടതും ഇവയിലെവിടെ എങ്കിലും ന്യൂനപക്ഷത്തിന്റെ മണം അടിക്കുന്നുണ്ടോ എന്നുമാണ്.

വിശദീകരിച്ചുള്ള ഉദാഹരണം : തിരഞ്ഞെടുപ്പ് പരിശീലനത്തിനിടയില്‍ ഒരു ഉത്തരേന്ത്യന്‍ നിരീക്ഷകന്‍ ഒരു മലയാളി ഉദ്യോഗസ്ഥനെ കൊണ്ട് ഏത്തമിടുവിച്ച വാര്‍ത്ത നാം കണ്ടതാണ്, നാമെല്ലാവരും അറിഞ്ഞതുമാണ്.

എന്നാല്‍ ഇവിടെയാണ് പിണറായിയുടെ ഒന്നാം മതേതര നിയമത്തിന്റെ ഉപയോഗം. പിണറായിയുടെ നിയമമനുസരിച്ച് നോക്കുമ്പോഴാണ് ഈ പ്രശ്നത്തിലെ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ നാം മനസിലാക്കുന്നത്.ആ നീരീക്ഷകന്‍ ‘ഗുജറാത്തില്‍’ നിന്നുമുള്ള ആളാണ്!!! ഏത്തമിട്ട ആളാകട്ടെ ഇസ്ലാം മതവിശ്വാസിയും!!! ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ സംഗതിയുടെ വര്‍ഗീയ നിറം?

ദാ കണ്ടില്ലേ...ഈ സിദ്ധാന്തമില്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ ‘അപകടകരമായ’ സംഘപരിവാര്‍ അജന്‍ഡ മനസിലാകുമായിരുന്നോ???


(ഇലക്ഷനു നാലു ദിവസം മുന്‍പ് 12-ആം തീയതിയാ‍ണ് പിണറായി ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയധ്രുവീകരണം നടത്തി വോട്ട്ബാങ്ക് നേടാനുമുള്ള അത്യന്തം അപകടകരമാ‍യ വര്‍ഗീയ അജന്‍ഡ ആയിരുന്നു എന്ന കുപ്രചരണം ചില ഫാസിസ്റ്റ്-വര്‍ഗീയ-സയണിസ്റ്റ് ശക്തികള്‍ ചില “അശ്ലീല” പുസ്തകങ്ങളിലൂടെ അഴിച്ച് വിടുന്നുണ്ട്.അത് തികച്ചും തെറ്റായ,അമേരിക്കയുടേയും ഇസ്രയേലിന്റേയും ഒത്താശയോടെ യുഡി‌എഫും ബിജെപിയും നടത്തുന്ന ദുരാരോപണം മാത്രമാണ്.ഈ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും ആ “അശ്ലീല” മാസികയ്ക്കെതിരെയും “നാട്ടുകാര്‍” പ്രതികരിക്കുന്നതാണ്)

പക്ഷേ എന്ത ചെയ്യാനാ...ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം ശാസ്ത്രസിദ്ധാന്തങ്ങള്‍ അറിവില്ല.അതല്ലേ അവര്‍ ഇങ്ങനൊക്കെ കമന്റുകളെഴുതി വയ്ക്കുന്നേ...ഛേ... (എങ്ങനെ വരും പിണറായി സാറേ...എസ്‌എസ്‌എല്‍‌സി വിജയം നൂറു ശതമാനമാക്കാന്‍ നുമ്മട ബേബിച്ചയന്‍ കഷ്ടപ്പെടുമ്പ പുള്ളകള്‍ക്ക് ഇത്രയും വിവരം വരുന്നത് തന്നെ അതിശയോല്ലേ???)



പ്രിയ വായനക്കാരേ...ആ ഗുജറാത്തി ഉദ്യോഗസ്ഥന്‍ കാണിച്ചത് തെറ്റ് തന്നെ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇതിലും ഹിന്ദു-മുസ്ല്ലീം വേര്‍തിരിവുണ്ടാക്കി “ആരൊക്കെ ചത്താലും എന്തൊക്കെ കത്തിയാലും എനിക്കും കിട്ടണം വോട്ട്” എന്ന മനഃസ്ഥിതി ഉള്ള ഇത്തരം ആളുകള്‍ എന്ന് നശിക്കുന്നോ അന്നേ രക്ഷപ്പെടൂ ഈ രാജ്യം!!!

കാര്യമുള്ള പ്രശ്നങ്ങള്‍ക്ക് സംസാരിക്കട്ടെ, പക്ഷം പിടിച്ചോട്ടെ...ആരും കുറ്റം പറയുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി, വോട്ടിനുവേണ്ടി നമ്മെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്ന ഇത്തരക്കാര്‍ സ്വയം മതേതരര്‍ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍, മതേതരത്വത്തെ പറ്റി ഘോരഘോരം വാദിക്കുന്നത് കേള്‍ക്കുമ്പോള്‍, അര്‍ത്ഥം നഷ്ടപ്പെട്ട ആ വാക്കിനോട് സത്യത്തില്‍ തോന്നുന്നത് പുച്ഛമല്ല, സഹതാപമാണ്...

സത്യത്തില്‍ ഭയവും സങ്കടവുമൊക്കെയാണു മനസില്‍ തോന്നുന്നത്...ഈ തരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ “അഭിനവ”മതേതരത്വം കാണുമ്പോള്‍...

ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത് ദാ ഈ കത്താണ്. ഏപ്രില്‍ 21ന്റെ മാതൃഭൂമി പത്രത്തില്‍ വായനക്കാരുടെ കത്തുകളില്‍ വന്ന ഈ കത്ത്. പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതും ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ അവര്‍ തിരിച്ചറിയുന്നു എന്നതും സത്യത്തില്‍ ഒരളവും വരെ സന്തോഷവും ആശ്വാസവും പകരുന്നു.



വാല്‍ക്കഷ്ണം : പ്രിയ പിണറായി സഖാവേ...ഈ മതേതരത്വവും കൊണ്ട് നടക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയുന്നത് നന്ന്. എല്ലാവരേയും എല്ല്ലാക്കാലവും വഞ്ചിക്കാന്‍ കഴിയില്ല എന്നത്...ദാ ഇസ്ലാം സമൂഹവും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു, അവരെ മുതലെടുക്കുന്നവരെ...

ബി.ജെ.പി.യെ തോല്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ച്‌ മുസ്ലീങ്ങൾ കണ്ണുമടച്ച്‌ മറ്റുള്ളവർക്ക്‌ വോട്ടുചെയ്തുകൊള്ളുമെന്നു വിചാരിക്കരുത്‌ എന്നൊരു സന്ദേശം – യു.പി.യിൽ നിന്ന്‌.

ഉലമ കൌൺസിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുന്നത്‌ അവിടുത്തെ മൂന്നു പ്രമുഖ “മതേതര”കക്ഷികൾക്കും – ബി.എസ്‌.പി., കോൺഗ്രസ്‌, എസ്‌.പി. – തിരിച്ചടിയാകുമെന്നു കേൾക്കുന്നു.

അയ്യോ - നിങ്ങളിങ്ങനെ സ്വന്ത നിലയ്ക്കു പോയാൽ അതു ബി.ജെ.പി.യെ സഹായിക്കലാവില്ലേ – അതു ചെയ്യരുത്‌ – ഞങ്ങൾക്കു തന്നെ വോട്ടു ചെയ്യണം എന്നു മതേതരര്‍ കാലുപിടിച്ചപ്പോൾ ചില മുസ്ലീങ്ങളുടെ മറുപടി ഏകദേശം ഇങ്ങനെ.

“ബി.ജെ.പി. എന്ന ഉമ്മാക്കി കാട്ടി എത്രകാലം ഞങ്ങളെയിങ്ങനെ വിരട്ടും കൂവേ? ബിജെപി. അധികാരത്തിൽ വന്നാലും ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. പത്തറുപതുകൊല്ലമായില്ലേ നിങ്ങൾ ഞങ്ങളെയിങ്ങനെ പേടിപ്പിച്ചു മുതലെടുക്കുന്നു?”

“The heavens will not fall if there’s a BJP government. For 60 years, we have been bullied and intimidated with the BJP-RSS bogey, first by the Congress and then Mulayam and Mayavati.

“Let another Gujarat happen because we live in a Gujarat-like ambience all the time. At least the BJP openly propagates Hindutva. The others promote it while wearing burqas.”

Muslims seek to rip ‘secular’ mask



ചേര്‍ത്ത് വായിക്കേണ്ടത് :
cpm,dyfi,secularism,politics, fascism


ദേശാഭിമാനിയുടെ ‘വ്യാപക’ പ്രശ്നങ്ങള്‍...!!!

ദേശാഭിമാനി...നേര് നേരത്തേ തന്നെ അറിയണമെന്നുള്ളവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പത്രം.ഈ മലയാളനാട്ടിലെ-അല്ല ഈ ഭാരതത്തിലെ തന്നെ “അന്തസുള്ളവ”രുള്ള മൂന്ന് സംസ്ഥാനങ്ങളിലെ ഒന്നിലെ ഏറ്റവും “അന്തസുള്ളവര്‍” നടത്തുന്ന പത്രം (കോര്‍ട്ടസിക്ക് കടപ്പാട് -മ‌അദനി സാഹിബ്)...

പണ്ടേ ദേശാഭിമാനിയുടെ പ്രൂഫ് റീഡിംഗ് പ്രസിദ്ധമാണ്...

ഇലക്ഷനാണാല്ലോ കഴിഞ്ഞത്...ദേശാഭിമാനി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അതൊരു പരീക്ഷണ കാലഘട്ടം തന്നെ ആയിരുന്നു. ദിവസവും വാര്‍ത്തകള്‍ അരിച്ച് പെറുക്കി, അതില്‍ സഖാക്ക‌‌ള്‍‌‌ ആരെ തല്ലിയാലും അതൊക്കെ ഫിൽറ്റർ ചെയ്ത് നമ്മക്കനുകൂലമാക്കി വേണ്ടെ പത്രത്തില്‍ അച്ചടിക്കാന്‍. പണ്ടാരം പിടിക്കാന്‍ സഖാക്കളാണെങ്കില്‍ ഒന്നിനു പിന്നാലെ ഒന്നായിട്ട് ആരുടെയെങ്കിലും നെഞ്ചത്തോട്ട് കേറിക്കൊണ്ടുമിരിക്കുന്നു.


എങ്കിലുമെന്റെ (ഓര്‍)കുട്ടാ...

വളരെക്കാലം കൂടിയാണ് ഓര്‍ക്കുട്ടിലൊന്ന് കയറിയത്. കേറാറേ ഇല്ലാരുന്നു. കയറി ചുമ്മാ ഇങ്ങനെ പരതി നോക്കുന്നതിനിടയിലാണ് എന്റെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തിരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പേര് സ്ട്രൈക്ക് ചെയ്തത്...

സത്യം പറഞ്ഞാല്‍ ഞാന്‍ വണ്ടറടിച്ച് പോയി... ആ പേരിനൊപ്പം ഉണ്ടായിരുന്നത് ദാ ഈ ചിഹ്നങ്ങളായിരുന്നു... ☭☭☭☭☭...

അതും പ്രഖ്യാപിത വര്‍ഗീയവാദിയായ അഹങ്കാരിയുടെ പ്രൊഫൈലില്‍...!!!

ഏതായാലും പുള്ളിയുടേ പ്രൊഫൈലിലൂടെ കുറേ സഞ്ചരിച്ചു...അപ്പോഴാണ് വര്‍ഷങ്ങള്‍ പിന്നില്‍ സഞ്ചരിക്കുന്ന ഒരു പാവം ഓര്‍ക്കുട്ടനെ കണ്ടത്....

പുള്ളി ഇപ്പോഴും ജീവിക്കുന്നത് ഏതാണ്ട് 2 കൊല്ലം മുന്‍പുള്ള കേരളത്തിലാണെന്ന് തോന്നിപ്പോയി -ഒരു കമ്യൂണിറ്റി കണ്ടപ്പോള്‍...

ആ പാവം ഓര്‍ക്കുട്ടന്റെ പേര് "SFI Muvattupuzha (Profile 1)" എന്നാണ്...

ഓ ശരി...അല്ലെങ്കിലും കുട്ടി സഖാക്കള്‍ കുറേ പിന്നിലല്ലേ സഞ്ചരിക്കൂ...പോട്ടേന്ന് കരുതി...

എന്നാല്‍ മോഡറേറ്ററായിരിക്കുന്ന ആളെ കണ്ടിട്ട് അല്പം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ആളാണെന്നാണ് തോന്നിയത്. പുള്ളിക്കും ഇങ്ങനെ ഒരബദ്ധം പറ്റിയാലോ???

ഇങ്ങനെ ഒക്കെ തോന്നാന്‍ കാരണം അവരുടെ ഓണര്‍ഷിപ്പില്‍ ഉള്ള ഒരു കമ്യൂണിറ്റി കണ്ടപ്പോഴായിരുന്നു...

രക്തസാക്ഷികളെ പറ്റിയുള്ളാ കമ്യൂണിറ്റികളില്‍ ഒന്ന്... ദാ ഇത്...

http://www.orkut.co.in/Main#Community.aspx?cmm=29912845


1995 January 16
Sfi Activist
College Union Chairman
Thiruvananthapuram Law College
Killed by PDP Fascists
തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനും SFI നേതാവുമായിരുന്ന സക്കീര്‍ 1995 ജനുവരി 16 ന് നിഷ്ഠൂ‍രമായി വധിക്കപ്പെട്ടു.
മൃഗീയതയെ തോല്‍‌പ്പിക്കുന്ന പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ് ജീവന്‍ അപഹരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്കറുത്ത വേഷവും കറുത്ത കയ്യുറയും ധരിച്ച സായുധ സംഘം‌ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും ഗുരുതരമായി പരിക്കേറ്റു"



1995 ജനുവരി 16-നു പിഡിപി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയ സക്കീര്‍ ഹുസൈനെ പറ്റിയാണ് കമ്യൂണിറ്റി.

എങ്കിലുമെന്റെ ഓര്‍ക്കുട്ടാ...വല്ലപ്പോഴുമെങ്കിലും ഈ കമ്യൂണിറ്റികളൊക്കെ ഒന്ന് റിവ്യൂ ചെയ്യേണ്ടേ...

ഈ പിഡിപി എന്നത് ഫാസിസ്റ്റുകളാണോ (ഓര്‍)കുട്ടാ??? അവര്‍ കേരളത്തിലെ ഒരേ ഒരു മതേതര കക്ഷിയല്ലെ??? (സിപി‌എം കഴിഞ്ഞാല്‍!) ...

പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സക്കീറിനെ പാര്‍ട്ടി എഴുതി തള്ളിയതൊന്നും താങ്കള്‍ അറിഞ്ഞില്ലേ എന്റെ പൊന്നു (ഓര്‍)കുട്ടാ...???

5 കൊല്ലത്തോളം ആ പിതാവ് ഒറ്റക്ക് നിയമയുദ്ധം നടത്തിയതും സര്‍ക്കാര്‍ വക്കീല്‍ അദ്ദേഹത്തിനെതിരെ വാദിച്ചതും താങ്കള്‍ അറിയാഞ്ഞതോ അതോ മറന്നതോ (ഓര്‍)കുട്ടാ...???

കഴിഞ്ഞ വര്‍ഷം സക്കീര്‍ കൊലക്കേസിലെ പ്രതികളെ കോടതി ശിക്ഷിച്ച വാര്‍ത്ത ദേശാഭിമാനിയില്‍ മാത്രം കണ്ടില്ല...അതെന്തേ (ഓര്‍)കുട്ടാ...???
സക്കീറിന്റെ വീട്ടില്‍ ഏറിയാല്‍ 5 വോട്ട്...മരിച്ച സക്കീറിനാണേ വോട്ടില്ല താനും...അപ്പോള്‍ ആ 5 വോട്ടിനായി 5000 വോട്ട് കളയേണ്ടല്ലോ അല്ലേ???

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന...എന്തൊക്കെയാ എന്റെ പൊന്നു (ഓര്‍)കുട്ടാ ഈ എഴുതി വച്ചിരിക്കുന്നേ...ഇതൊക്കെ നമ്മുടെ വിജയേട്ടാന്റേയും ബാലേട്ടന്റേയുമൊക്കെ കണ്ണില്‍ പെട്ടാല്‍ അവരുടെ വിഷമമൊന്നാലോചിച്ച് നോക്കിക്കേ...ഇതെങ്ങാനും ആ‍ വര്‍ഗീയ വാദികളുടേയോ മാധ്യമസിന്‍ഡിക്കേറ്റു “തെരുവുതെണ്ടി”കളുടേയോ കയ്യില്‍ പെട്ടാലോ...ഛേ...ഛേ ആലോചിക്കാന്‍ കൂ‍ടി മേല...

അപ്പോ (ഓര്‍)കുട്ടാ...ആ കമ്യൂണിറ്റി അങ്ങ് ഡിലീറ്റ് ചെയ്തേരെ....നമുക്ക് ഇലക്ഷന്‍ കഴിഞ്ഞ് വീണ്ടും പോസ്റ്റാമെന്നേ...അല്ലെങ്കില്‍ മിനിമം ആ ഫാസിസ്റ്റ്-മനുഷ്യത്വമറ്റ...പ്രയോഗങ്ങളെങ്കിലും മാറ്റിയേക്കെന്നേ...കഷ്ടപ്പെട്ട് നമ്മുടെ ബാലേട്ടനും വിജയേട്ടനും ജയരാജേട്ടന്മാരും ഉണ്ടാക്കി വച്ച ആ ബന്ധത്തിലെന്തിനാ നമ്മളായിട്ട് ഒരു പോറല്‍ വീഴ്ത്തുന്നേ...


പിന്മൊഴി :

sfi, pdp, dyfi,cpm,orkut


ആരാണ് ഇവരില്‍ യഥാര്‍ത്ഥ മതേതരവാദി...???

ഇവരില്‍ ആരാണു മതേതരവാദി? രണ്ടു പേരും മതേതരജനാധിപത്യപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നു...ഇവര്‍ രണ്ടു പേരും ഒരു മതത്തിന്റെ മാത്രം പ്രതിനിധികളല്ല, മറിച്ച് ഒരു മതേതര ജനസമൂഹത്തിന്റെ പ്രതിനിധികളാണ്. നിങ്ങള്‍ പറയൂ, ആരാണിവരില്‍ യഥാര്‍ത്ഥ മതേതരവാദി?


രസകരങ്ങളായ ‘ജന’വിധി ചര്‍ച്ചകള്‍...

ആലത്തൂരില്‍ നടന്ന ചാനല്‍ ചര്‍ച്ച അവസാനിച്ചത്‌ ലാത്തിച്ചാര്‍ജിലും സ്‌ഥാനാര്‍ഥിയുടെ പോലീസ്‌ സ്‌റ്റേഷന്‍ ധര്‍ണയിലും തുടര്‍ന്നു പ്രതികളുടെ അറസ്‌റ്റിലുമാണ്‌. ഇടതുസ്‌ഥാനാര്‍ഥി പി.കെ. ബിജുവിനോടു സദസില്‍നിന്ന്‌ ഉയര്‍ന്ന ഒരു ചോദ്യമാണു സംഘര്‍ഷങ്ങള്‍ക്കു കാരണം.

'പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ 200 രൂപ, മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ 4000 രൂപ. ഇതാണോ മതേതരത്വം?'

എന്നായിരുന്നു ചോദ്യം. ചോദ്യകര്‍ത്താവായ യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി ഉണ്ണിക്കൃഷ്‌ണനെ സി.പി.എം. അണികള്‍ 'ആവേശത്തോടെ' എടുത്തുയര്‍ത്തുന്നതാണു പിന്നീടു കണ്ടത്‌. ഉണ്ണിക്കൃഷ്‌ണന്റെ മുതുകിലായി പിന്നെ ഇടതു 'പൊതുയോഗം'. ഒടുവില്‍ ചോദ്യകര്‍ത്താവ്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍. ചര്‍ച്ച മര്‍ദനത്തില്‍ കലാശിച്ചതോടെ പോലീസ്‌ ഇടപെട്ടു.