Reading Problems? Click Here


ബ്ലോഗര്‍പോളിന്റെ അറിയിപ്പ്...


ഈയിടെ അന്തര്‍ബ്ലോഗപോലീസ് സംഘടനയായ ബ്ലോഗര്‍പോളിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു അറിയിപ്പാണിത്. ഈ ചിത്രത്തില്‍ കാണുന്ന അന്തര്‍ബ്ലോഗ കുറ്റവാളിയായ ബെര്‍ളി തോമസ് എന്ന ഒരു മലയാളം ബ്ലൊഗറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ബ്ലോഗ്. സകലബ്ലോഗര്‍മാര്‍ക്കൂം ഈ ചിത്രം ബ്ലോഗര്‍പോള്‍ മെയില്‍ ചെയ്തു കൊടുത്തീട്ടുമുണ്ട്.

അതിനീചനും അത്യന്തം സൂത്രശാലിയുമായ ഇയാള്‍ ഒരുപാട് ബ്ലോഗനമാരെ അപമാനിച്ചതായും അപമാനഭയത്താലാണ് അവരാരും പരാതിപ്പെട്ടാതിരുന്നത് എന്ന് ഇപ്പോള്‍ ഒരു ശ്രുതി പരന്നിട്ടുണ്ട്.
മി.പോള്‍സണ്‍ എന്ന ആളും അദ്ദേഹത്തിന്റെ ഭാര്യയായ നഴ്സും നല്‍കിയ പരാതിയിയാണ് ഇയാളെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം.പോള്‍സണേയും ഭാര്യയേയും അപഹസ്സിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു എന്നു പറയുന്നു....
നേരത്തേ തന്നെ ഇന്റര്‍ ബ്ലോഗ് സദാചാര കമ്മീഷന്റ്റെ നീരീക്ഷണത്തിലായിരുന്നു ഇയാള്‍. പല തവണ പല രീതിയില്‍ വാണിംഗ് നല്‍കിയിട്ടും ഇയാള്‍ പരസ്യമായും രഹസ്യമായും സദാചാരവിരുദ്ധമായ കഥകള്‍ പ്രചരിപ്പിക്കുകയും മദ്യപാനത്തെ പ്രോ‍ത്സാഹിപ്പിക്കുന്ന വീഡിയോ ഇറക്കുകയും ചെയ്തിരുന്നു..ഇയ്യാള്‍ സ്വന്തം പേരില്‍ ഒരു മാധ്യമസ്ഥാപനം തന്നെ നടത്തുന്നുമുണ്ട്.

അത്യന്തം സുന്ദരനും (ഹെന്റമ്മോ!!!) നല്ല വാക്ചാതുരിയൂം ഉള്ള ഇയാള്‍ അവ രണ്ടും തന്നെയാണ് സ്ത്രീകളെ വശീകരിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇയ്യാളുടെ സ്ഥാപനത്തില്‍ കുറേ പെണ്‍കുട്ടികള്‍ റിപ്പോര്‍ട്ടര്‍മാരായി ജോലി ചെയ്യൂന്നുണ്ട്. അവരെ വിവാഹം ചെയ്യാം എന്ന് മോഹന വാഗ്ദാനം നല്‍കി അവരെ ഇയ്യാള്‍ വശത്താക്കിയിരിക്കയാണ്.

പുതിയ വാര്‍ത്ത:

ഇയാളെ ബ്ലോഗര്‍പോള്‍ വാണ്ടഡ് ലിസ്റ്റില്‍ പെടുത്തിയ അവിവരം അറിയില്ലെന്നും എന്നാല്‍ ബ്ലോഗ്സദാചാര കമ്മീഷന്റെ പരാതിയിന്മേല്‍ ഇയാളെ അറസ്റ്റു ചെയ്തു എന്നു ഒരു വിശ്വസനീയ ബ്ലോഗളാ പോലീസ് കേന്ദ്രത്തില്‍ നിന്നും അറിവു കിട്ടിയിരീക്കുന്നു.ഇയാളുടെ ബ്ലോഗില്‍ പോലീസ് റെയ്ഡു നടത്തിയതായും നിരവധി രേഖകളും സിഡികളും പിടിച്ചെടുത്തതായും അറിയുന്നു...ബ്ലോഗില്‍ ബ്ലോഗനമാരുടെ പേടിസ്വപ്നമായി വിലസുന്ന ചാര്‍ളി , സ്വാമി ചാര്‍ളി ചൈതന്യാ എന്നീ പേരുകളീല്‍ അറിയപ്പെടുന്നവരും ഇയാളും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പോലീസ് അന്വേഷിക്ക്കുന്നുണ്ട്.

ഇപ്പോള്‍ കിട്ടിയത് :
ബെര്‍ളിയെ അറസ്റ്റു ചെയ്തു

ബെര്‍ളിതോമസിനെ ബ്ലോഗളാ പോലീസ് അറസ്റ്റു ചെയ്തു.വഞ്ചന,അശ്ലീലസാഹിത്ത്യം,ബ്ലോഗനാപീഢനം,ആള്‍മാറാട്ടം, കള്ളുകുടിയെ പ്രോ‍ത്സാ‍ഹിപ്പിക്കുന്ന സിഡി നിര്‍മ്മാണം,കോപ്പിറൈറ്റ് ലംഘനം,തെറിപറച്ചില്‍, ജനങ്ങളില്‍ പാര്‍ശ്വവത്കരണം നടത്തില്‍ ചിലരെ അപമാനിക്കല്‍ എന്നിവയാണു മെയിന്‍ ചാര്‍ജ്ജ്.
ബ്ലോഗില്‍ ചാ‍ര്‍ളി,
ചാര്‍ളി ചൈതന്യ , ഫഗവാന്‍ബെര്‍ളി എന്നീ പേരുകളില്‍ ആള്‍മാറാട്ടം നടത്തുന്നയാ‍ളും അശ്ലീലസാഹിത്യവികസനം, ബ്ലോഗ് കോപ്പിയടിച്ച് മാറ്റം വരുത്തി വില്‍ക്കുന്ന കള്ളക്കടത്ത് , തെറി പറയല്‍ , ബ്ലോഗനപീഢനം, ബ്ലോഗിലെയും മറ്റും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പരിഹസിക്കുകയും സദാചാരത്തിന്റെ കടയറുക്കുകയും ചെയ്ത ബെര്‍ളി തോമസും ഒരാള്‍ തന്നെ എന്നു തെളിഞ്ഞിരിക്കുന്നു.ബെര്‍ളി തോമസിനെ ന്യായീകരിച്ച് ,സ്വാമി ചാര്‍ളി ചൈതന്യ നടത്തിയ ഇന്റര്‍വ്യൂ ആണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്..ബെര്‍ളിയുടെ ബ്ലോഗില്‍ നിന്ന്നും പിടിച്ചെടുത്ത രേഖകള്‍ ഇപ്പോഴും പരിശോധിക്കയാണ്...പരിശോധനയ്ക്കിടയില്‍ ചിരിയുടെ ആധിക്യം മൂലം 3 പോലീസുകാര്‍ മരിച്ച കേസും ഇപ്പോള്‍ ഇയാളുടെ പേരിലുണ്ട്...പരിശോധനാ സമയത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാള്‍ക്ക് മള്‍ട്ടിപ്പിള്‍ ബ്ലോഗ്‌ ഐഡി ഡിസോര്‍ഡര്‍ ആണോ എന്ന വിവരം പരിശോധിച്ചു വരികയാണ്.
ബെര്‍ളിതോമസിന്റെ ബ്ലോഗില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ
ഗാലറി ക്ലിപ്പുകള്‍ പരിശോധിച്ച ഐജി ഹാര്‍ട്ടറ്റാക്കു വന്നു തട്ടിപ്പൊകുകയും ചെയ്തു...എന്നാല്‍ ഇതു തന്റ്റെ ഫോണ്‍ അല്ലെന്നും ഇവ ഷൂട്ടു ചെയ്തതു താനല്ലെന്നും ഇത് പരാതിക്കാരനാ‍യ പോള്‍സണ്‍ തന്റെ ബ്ലോഗില്‍ വന്നപ്പോള്‍ ഉണ്ടായ കശപിശയില്‍ തന്റെ ബ്ലോഗില്‍ വീണു പോയ്യതാണെന്നും ബെര്‍ളി വിളിച്ചു കൂവുന്നുണ്ടായിരുന്നു.എന്തായാലും ചോദ്യം ചെയ്യല്‍ റൂമില്‍ നിന്നും തൃശ്ശൂര്‍ പൂരത്തിന്റെയും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെയും ലൈവ് കമന്ററി പോലെ കേള്‍ക്കുന്നുണ്ട്...ഇടക്കിട്ക്ക് ചാവാലിപ്പട്ടിക്കേറൂ കൊള്ളുമ്പോലെ ചില ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്..ആ ശബ്ദം എന്താണെന്നുള്ള ഗവേഷണം നടക്കുകയാണ്....

അതിനിടെറ്റ് സ്വാമി ചാര്‍ളി ചൈതന്യയെയും ബെര്‍ളി തോമസിനേയും പോലുള്ള ബ്ലോഗന-പാര്‍ശ്വവത്കൃതസമൂഹ വിരുദ്ധരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോഗില്‍ പലയിടത്തും പ്രതിഷേധയോഗങ്ങളും ധര്‍ണ്ണയും നടന്നു...ചിലയിടങ്ങളില്‍ അവ അക്രമാസക്തമായതായി റിപ്പോര്‍ട്ടുണ്ട്...ബ്ലോഗ് യൂത്ത് ഫെഡറെഷന്‍ ഓഫ് വായിനോ‍ക്കീസ്(ബി.വൈ.എഫ്.വി) യും അഖിലബ്ലോഗന-സദാചാര അസോസിയേഷനും(എ.ബി.എസ്.എ) ധര്‍ണ്ണ നടത്തി.ധര്‍ണ്ണ എ.ബി.എസ്.എ സെക്രട്ടറി ഇഞ്ചക്കുളം മഞ്ജുളാംഗി ഉദ്ഘാടന്നം ചെയ്തു.
അതിനിടെ സ്വാമി ചാര്‍ളി ചൈതന്യയും ബെര്‍ളി തോമസും രണ്ടാണേന്നും സദാചാരകമ്മീഷന് ഭ്രാന്താണെന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിട്ടുണ്ട്..സ്വാമി ചാര്‍ളി ചൈതന്യ അതിദിവ്യനും ഫഗവാന്‍ ബെര്‍ളി എന്ന കുട്ടിച്ചാത്തന്റെ ഉപാസകന് മാത്രമാണെന്നും അവര്‍ പറയുന്നു.ഇതിനിടെ ബെര്‍ളിയുടേ ബ്ലോഗില്‍ കണ്ട ചില വഴികളിലൂടെ ചെന്നെത്തപ്പെടുന്ന ലിങ്കന്മാരിലേക്കും അന്വേഷണം നീളാന്നിടയുണ്ട് എന്ന് ബ്ലോഗളാ പോലീസ് ചതുരങ്ങള്‍ അറിയിച്ചു....

ഇത് പൂര്‍ണ്ണമാ‍ായും തമാശയ്ക്കുള്ളതാണ്,അല്ലാതെ ബെര്‍ളിയെ അപമാനിക്കല്‍ എന്റെ ഉദ്ദേശമല്ല.എല്ലാവര്‍ക്കും കൊട്ടു കൊടുക്കുന്ന ബെര്‍ളി ഇത് ആ ഒരു സെന്‍സീലെടുക്കും എന്നു വിശ്വസിക്കുന്നു...ഈ പോസ്റ്റിന് പ്രചോദനം ഞാന്‍ ഈ പോസ്റ്റില്‍ ലിങ്കു കൊടുത്തിരിക്കുന്ന ബെര്‍ളിയുടെ പോസ്റ്റുകളും ഈന്റര്‍പോളിന്റെ സന്തോഷ് മാധവന്‍ വാണ്ടഡ് ദ്പേജുമാണ്....PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:


  അതിനിടെറ്റ് സ്വാമി ചാര്‍ളി ചൈതന്യയെയും ബെര്‍ളി തോമസിനേയും പോലുള്ള ബ്ലോഗന-പാര്‍ശ്വവത്കൃതസമൂഹ വിരുദ്ധരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോഗില്‍ പലയിടത്തും പ്രതിഷേധയോഗങ്ങളുമ്ം ധര്‍ണ്ണയും നടന്നു... 1. SUNISH THOMAS said...
 2. ahankari oru berly fan aanalle???? swith ittal karangumo????

 3. മാറുന്ന മലയാളി said...
 4. അഹങ്കാരീ, ബ്ലോഗ്പോള്‍ ഐഡിയ കൊള്ളാം.... ബെര്‍ലിയോട് ഇത്രക്ക് ആരാധനയോ ??????? (അടുത്തടുത്ത് രണ്ട് പോസ്റ്റ്).ആരാധന മൂത്ത് ഭ്രാന്താകല്ലേ..........

 5. കോറോത്ത് said...
 6. :)... athu kalakki :)
  [Berlikku englishum urduvum maathrame ariyu ??? hey..aavan vazhi illa ;)] !!!

 7. കുട്ടന്‍മേനൊന്‍ said...
 8. ഉം ഉം. ബേര്‍ലിക്ക് പഠിക്കാന്‍ പിള്ളേര് കൂടുകയാണല്ലോ !!


  സുനീഷേ...എനിക്ക് ഇഷ്ടപ്പെട്ട കുറേ ബ്ലോഗുകള്‍ ഞാന്‍ ലിങ്കീട്ടുണ്ട്.നമ്മളു കറങ്ങും,പക്ഷേ സ്വിച്ച് അല്ലെന്നു മാത്രം( നല്ല ചില അടപ്പുകള്‍ പൊട്ടിക്കുമ്പോള്‍ മാത്രം).ആ ലിങ്കുകളില്‍ ഒരു തലതിരിഞ്ഞ ഞാനും ഉണ്ടു കേട്ടോ

  പിന്നെ മാ.മ, മറുപടി താഴെ പറയുന്നു...ഏതായാലും അഭിനന്ദനത്തിനൂ നന്ദി...

  കോറോത്തേ, ബെര്‍ളി പറയുന്ന മറ്റു ഭാഷകള്‍ ഏതൊക്കെയ്യാണെന്ന് ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കയാ....ലോകത്ത് ഇതുവരെര്‍ ഉണ്ടായ ഭാഷകളില്‍ രണ്ടെണ്ണത്തിനോടു ചെറിയ സാമ്യം ഉണ്ടെന്നു മാത്റമേ മ്മനസ്സിലായുള്ളൂ(മലയാളം എന്ന് ഊരു ഭാഷയും അതിലെ ഒര് എഴുത്തുകാരന്‍ പമ്മന്‍ എന്നൊരാളുടേതും)

  സ്വാ‍മി ചാര്‍ളി ചൈതന്യ നീണാള്‍ വാഴട്ടെ...ഫഗവാന്‍ ബെറ്ലി നമോ നമഃ

  ഞാന്‍ ബെര്‍ളിയെ തീരഞ്ഞെടുക്കാന്‍ കാരണം,എനിക്കങ്ങ്ഗ്ഗേരുടെ 70% പോസ്റ്റുകളും ഇഷ്ടപ്പെട്ടു എന്നതാണ്...അതിലും ഇഷ്ടപ്പെട്ടത് കൊച്ചുത്രേസ്യയേയും വിശാ‍ലനേയുമാണ്.എന്നാല്‍ അവര്‍ ഈ ആശയത്തിനു ചേരില്ല...അതിനു ബെര്‍ളിയാ പഷ്ട്...പിന്നെ പെട്ടെന്നു തന്നെ സമകാലീക സംഭവങ്ങളില്‍ ന്നിന്നും തന്റെ പോസ്റ്റിനെ വികസിപ്പിച്ചെടുക്കാന്‍ ഉള്ള ബെര്‍ളിയുടേ കഴിവിനെഞാന്‍ ആദരിക്കുന്നു(ഓ പിന്നെ... സത്യമിതൊന്നുമല്ലറ്ന്നേ...ഏത്തിലും എളൂപ്പത്തില്‍ പേരെടുക്കാന്‍ പറ്റിയ വഴിയാ ആ രംഗത്തെ പ്രശസ്തരെ കളിയാക്കുക,വിമര്‍ശിക്കുക എന്നത്...സ്വന്തമായി എഴുതാന്‍ വലിയ കോപ്പൊന്നുമില്ല....അപ്പോ ഇത്തു തന്നെ വഴി...ഒരു ടി.പി.ശാസ്തമംഗലം മോഡല്‍...ഹിഹിഹി...) 9. കൃഷ്‌ | krish said...
 10. എല്ലാവരേയും കൊട്ടുന്ന ബെര്‍ളിക്കിട്ട് കൊട്ടിയത് കൊള്ളാം ട്ടോ, അഹങ്കാരി. എന്നു കരുതി അഹങ്കാരം കൂടല്ലേ!

 11. ഷിബു said...
 12. ഒരാളെ ഇങനെയും കൊല്ലം അല്ലെ അഹങ്കാരി .....ഈയുളവന് അങ്ങയുടെ ശിഷ്യതം സ്വീകരിച്ചാല്‍ കൊള്ളാം എന്നുണ്ട്..

 13. ശിവ said...
 14. ഇപ്പോള്‍ എല്ലാം മനസ്സിലായി....പോരട്ടങ്ങനെ പോരട്ടെ....

 15. dinu said...
 16. adipole chetta :) ishtapetteeeeeeeeee

കമന്റെഴുതണോ??? ദാ ഇവിടെ...