Reading Problems? Click Here


ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍...

[ദയവായി പോസ്റ്റ് മുഴുവനും വായിക്കുക, ഇമേജ് മാത്രമല്ല]
വായിച്ചുവല്ലോ??

ഇപ്പോള്‍ ആ പട്ടാളക്കാരോട്, നമ്മെയൊക്കെ കാക്കാന്‍ സ്വന്തം ജീവനും ജീവിതവും ത്യാഗം ചെയ്യുന്ന ആ ധീരരോട് നാമെന്ത് പ്രത്യുപകാരം ചെയ്യുന്നു???

  • ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ ആ ശരീരത്തിനൊരു റീത്തോ?
  • അതോ ആചാരവെടികളോ?
  • അതോ വര്‍ഷാവര്‍ഷം റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും പരേഡ് കണ്ട് കയ്യടിക്കുന്നതോ?
  • നാട്ടിലൂള്ള അവന്റെ ഭാര്യയെ പറ്റി അപവാദങ്ങളും കുളിരുകഥകളും ഉണ്ടാക്കി രസിക്കുന്നതോ???
ഇന്നും നമുക്ക് വീരന്മാരും നായകരും സിനിമാ നടന്മാരാണ്.അവരെ ഒന്ന് തൊടാന്‍ ലക്ഷങ്ങള്‍ നല്‍കുമ്പോള്‍, സിനിമയിലീ നായികയുടെ സാരിയുടെ കളറിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ ജീവന്റെ വിലയായ പെന്‍ഷന്‍ തേടി ഓഫീസുകളിലലയുന്ന വിധവകളെ നാം മറക്കുകയാണ്...

ഷാരൂഖ് ഖാന്റെ ഏത് ചിത്രത്തെ പറ്റിയും നാം വള്ളിപൂള്ളി വിടാതെ പറയും, എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ഒരു സൈനികന്റെ എങ്കിലും പേര് നമ്മിലെത്ര പേര്‍ക്കറിയാം?

ഇതിനിടയില്‍ കാര്‍ഗിലിന്റെ കാര്യം വന്നതിനാല്‍ മനസില്‍നുള്ളില്‍ കുറേ നാളായി വീര്‍പ്പുമുട്ടിച്ചിരുന്ന ഒരു കാര്യം പറയുന്നു...

ഈ കഷ്ടപ്പാടുകളൊക്കെ സഹിക്കുമ്പോഴും വെടിയുണ്ടകളേറ്റ് തുളഞ്ഞ് വീഴുമ്പോഴും വരെ അവര്‍ ജീവിച്ചത് (മരിച്ചതും) ഈ നാടിനു വേണ്ടി ആയിരുന്നു, നമുക്ക് വേണ്ടി ആയിരുന്നു...

എന്നാല്‍, നൂറുകണക്കിനു പട്ടാളക്കാര്‍ സ്വന്തം ജീവന്‍ ഹോമിച്ച, നൂറുകണക്കിനു സ്ത്രീകളുടെ താലിച്ചരടറുത്ത, നൂറു കണക്കിനു മക്കളെ അനാഥരാക്കിയ കാര്‍ഗില്‍ യുദ്ധം...ഓര്‍മ്മ കാണും നമുക്ക്...
ആ യുദ്ധത്തില്‍ നമുക്കായി, ഈ നാടിനായി ജീവന്‍ ഹോമിച്ച നൂറു കണക്കിനു വീരജവാന്മാര്‍...
അവര്‍ക്ക് നമ്മളില്‍ ചിലര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് എങ്ങനെ എന്ന് നോക്കൂ...

"പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവാണെന്ന വലിയ നുണ ഇനിയും കണ്ണുമടച്ചു വിഴുങ്ങണോ..എല്ലാവരും കുട്ടികളല്ലെന്നോര്‍ക്കുക.കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം"

(ഇത് റോബി എന്ന ബഹുമാന്യ ബ്ലോഗ്ഗര്‍ ഒരു കമന്റായി ഇട്ടത്...)

സുഹൃത്തുക്കളേ...

ഈ ബഹുമാന്യ സുഹൃത്തിന്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല.പുള്ളിയുടെ പ്രൊഫൈല്‍ പ്രകാരം അമേരിക്കയിലാണു പുള്ളി.സൈന്യം ഇപ്പോഴും പുള്ളിക്ക് ചിത്രങ്ങളില്‍ കാണുന്ന കോമാളികള്‍ മാത്രം!!!
ഈ കമന്റിലൂടെ പുള്ളി പറയാന്‍ ശ്രമിച്ചത് (എനിക്ക് മനസിലായത്) കാര്‍ഗില്‍ യുദ്ധമെന്നത് ഇന്ത്യയും പാക്കിസ്ഥാ‍നും തമ്മിലായിരുന്നില്ല-മറിച്ച് സംഘപരിവാറും സൈന്യവും തമ്മിലായിരുന്നു...സംഘപരിവാറിനെ തോല്‍പ്പിക്കാനാണ് ഇന്ത്യ ബോഫോഴ്സ് തോക്കുകളുപയോഗിച്ചത്...

ഇതു വായിച്ചപ്പോള്‍ അഹങ്കാരിക്ക് ചില സംശയങ്ങള്‍ :

  • ഇന്ത്യ ബോഫോഴ്സ് ഉപയോഗിച്ച് ഫയര്‍ ചെയ്തിട്ടും, പാക്കിസ്ഥാനല്ല മറുവശത്തെങ്കില്‍ അവര്‍ പ്രതീകരിക്കാതിരുന്നതെന്ത് കൊണ്ട്?
  • ഇത്രയും ഭീകരമായ ഒരാരോപണം ഉണ്ടായിട്ടും പാക്കിസ്ഥാന്‍ ഇതുവര്‍ അത് നിഷേധിച്ച് ഞാന്‍ കണ്ടിട്ടില്ല, എന്തേ???അതോ ഇന്റര്‍നാഷണല്‍ മീഡിയയും സംഘപരിവാറിന്റേയും എന്‍‌ഡീഎ സര്‍ക്കാരിന്റേയും നിയന്ത്രണത്തിലായിരുന്നോ?
  • കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച് വീണ വീരസൈനികരെ കൊന്നൊടുക്കിയത് , പാക്ക് സൈനികരല്ലെങ്കില്‍ മറ്റാരായിരുന്നു? ട്രെയിന്‍ഡ് സോള്‍ജിയേഴ്സിനെ സംഘപരിവാറുകാരാണോ വെടിവെച്ച് കൊന്നത്? അതോ അവര്‍ പരസ്പരം വെടിയുതിര്‍ത്ത് മരിച്ചതാണോ?
  • ഇനി, പാക്കിസ്ഥാനല്ല കാര്‍ഗില്‍ യുദ്ധത്തില്‍ മറുവശത്തെങ്കില്‍, പിന്നെ ആരായിരുന്നു? ചൈന്‍?അമേരിക്ക? സംഘപരിവാര്‍???

ഇല്ല...ആ വീരസൈനികരുടെ ആത്മാക്കള്‍ ഇന്ന് പശ്ചാത്താപത്തിന്റെ കൊടുംതീയില്‍ തപിക്കുന്നുണ്ടാകും...ആ വിധവകള്‍ ഇന്ന് ഉള്ളുരുകി കരയുന്നുണ്ടാകും...ഇത്തരത്തിലുള്ളവരെ സംരക്ഷിക്കാനാണല്ലോ‍ ഞങ്ങള്‍ ഞങ്ങളുടെ ജീവനും ജീവിതവും ത്യജിച്ചതെന്ന്...ഇത്തരം വിഷപര്‍വ്വങ്ങളെ സംരക്ഷിക്കാനാണല്ലോ സ്വന്തം കുഞ്ഞുങ്ങളെ അനാഥരാക്കിയതെന്ന്...

റോബീ, സംഘപരിവാറിനോട് വിദ്വേഷം പുലര്‍ത്തുന്നത് താങ്കളുടെ വ്യക്തി സ്വാതന്ത്ര്യം..അതിന് ഇങ്ങനെ ഒരു നീചവും ക്രൂരവുമായ മാര്‍ഗ്ഗം വേണ്ടിയിരുന്നോ??? അറ്റ്ലീസ്റ്റ്, യുക്തിയുടെ ഒരു കണികയെങ്കിലും പ്രവര്‍ത്തിപ്പിക്കരുതോ??? ഈ ലോകമാധ്യമങ്ങളേക്കാള്‍ സത്യസന്ധനും സര്‍വ്വജ്ഞാനിയുമാണോ ഡല്‍ഹി യൂണിവേഴ്സിറ്റി ഗവേഷകന്‍ (താങ്കളും ഒരു ഗവേഷകന്‍ ആണെന്ന് പ്രൊഫൈലില്‍ കാണുന്നു..കേട്ടതപ്പടി അപ്പാടെ വിശ്വസ്സിക്കുന്നതും പോരാ, നാട്ടില്‍ മുഴുവന്‍ വിളിച്ചു അറയുകയും ചെയ്താലേ ഒക്കൂ എന്ന താങ്കളുടെ ജനുസാണേങ്കില്‍ ആ ഗവേഷകന്‍ പറഞ്ഞത് സത്യം തന്നെയാകും, സംശയമില്ല...)

ഇതാ, നമുക്കായി സ്വന്തം ജീവിതത്തിന്റെ സുഖങ്ങള്‍ മാറ്റിവച്ച അവരുടെ ജീവിതത്തിലേക്ക് ഒന്ന് രണ്ട് സ്നാപ്പുകള്‍...

അവസാന ചിത്രം : യുദ്ധത്തില്‍ കൊല്ലപ്പെട്ട മേജര്‍ വിവേക് ഗുപ്തയുടെ ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ ശവശരീരത്തിനു മുന്നില്‍ ഭാര്യ ക്യാപ്ടന്‍ (ഡോക്ടര്‍) രാജശ്രീ ഗുപ്ത (ആര്‍മി മെഡിക്കല്‍ കോര്‍പ്സ്) തന്റെ അവസാന സല്യൂട്ട് അര്‍പ്പിക്കുന്നൂ... (എന്നുമെന്റെ പേഴ്‌സില്‍ ഞാന്‍ സൂക്ഷിക്കുന്ന ചിത്രം...ആ മുഖത്തെ ത്യാഗവും ധീരര്‍തയും എന്നെ ഉത്തേജിപ്പിക്കാനായി...)

ഞാന്‍ സമാധാനമായി ഉറങ്ങാനായി ഉറക്കമൊഴിക്കുന്ന ഇവര്‍ക്കായി എന്റെ അഭിവാദ്യങ്ങള്‍ ഞാനര്‍പ്പിക്കുന്നു...അവര്‍ക്കായി ഞാനും അര്‍പ്പിക്കുന്നു, എന്റെ മനസിന്റെ ഒരു സല്യൂട്ട്...ഓരോ നിമിഷവും എന്റെയും ഓരോ ഭാരതീയന്റേയും ഉള്ളില്‍ മുഴങ്ങട്ടെ...

जय जवान जय किसान जय विज्न्जा




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

40 അഭിപ്രായങ്ങൾ:


    ഞാന്‍ സമാധാനമായി ഉറങ്ങാനായി ഉറക്കമൊഴിക്കുന്ന ഇവര്‍ക്കായി എന്റെ അഭിവാദ്യങ്ങള്‍ ഞാനര്‍പ്പിക്കുന്നു...അവര്‍ക്കായി ഞാനും അര്‍പ്പിക്കുന്നു, എന്റെ മനസിന്റെ ഒരു സല്യൂട്ട്...ഓരോ നിമിഷവും എന്റെയും ഓരോ ഭാരതീയന്റേയും ഉള്ളില്‍ മുഴങ്ങട്ടെ...

    ജയ് ജവാന്‍...



  1. siva // ശിവ said...
  2. എന്റെ അച്ഛന്‍ ഒരു മിലിട്ടറി ഓഫീസര്‍ ആണ് എന്നതില്‍ ഞാനും ഏറെ അഭിമാനിക്കുന്നു....

    എനിക്കും ഏറെ ആദരവാണ് പ്രിയപ്പെട്ടവരെ അകലങ്ങളില്‍ നിന്നു മാത്രം ഓര്‍ത്ത് ദൂരെ മഞ്ഞു മലകളിലും ദുരിതമേഖലകളിലും ഒക്കെ ജോലി ചെയ്യുന്ന അവരെ....

  3. Anonymous said...
  4. "Patriotism is the last shelter of bastards" എന്നു പറഞ്ഞത്‌ ടോള്‍സ്റ്റോയി ആയിരുന്നു.

  5. Rejeesh Sanathanan said...
  6. “ദേശസ്നേഹിയായ” റോബി സാറിന്‍റെ ഈ കമന്‍റ് ഞാനും കണ്ടിരുന്നു. മറ്റൊരുത്തന്‍റെ നാട്ടില്‍ കുടിയേറിയാല്‍ സ്വന്തം അസ്തിത്വത്തെ തന്നെ തള്ളിപ്പറയുന്ന ഇത്തരക്കാരുടെ കമന്‍റിനോട് പ്രതികരിക്കേണ്ട കാര്യം തന്നെ ഉണ്ടെന്നു തോന്നുന്നില്ല. മറിച്ച് അര്‍ഹിക്കുന്ന പുഛത്തോടെ തള്ളിക്കളയുക......അമ്മയെ തല്ലിയാലും ചിരിച്ച് കൊണ്ട് കയ്യടിക്കുന്നവന്മാര്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍...

  7. Joker said...
  8. ശ്രീ.മോഹന്‍ലാലിന്റെ ലേഖനം വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാനും ഒന്ന് ആലോചിച്ചു പോയി.ശരിയാണ് പട്ടാളക്കാരന്‍ എല്ലാം അനുഭവിക്കുന്നുണ്ട് ശരി തന്നെ.പക്ഷെ ഒരു പട്ടാളക്കാരനെ ആരെങ്കിലും നിര്‍ബന്ധിച്ച് പട്ടാളത്തില്‍ ചേര്‍ക്കുകയല്ലല്ലോ അയാള്‍ ഒരു ജോലി എന്ന നിലക്കാണ് അത് ചെയ്യുന്നത് അതിന്റെ റിസ്ക് അതിനുണ്ട് താനും.പിന്നെ സിനിമയിലെ പട്ടാളക്കാരനെ തമാശയായിട്ട് അവതരിപ്പിക്കുക എന്നതില്‍ എന്താണ് സുഹ്യത്തെ ഇത്ര അസഹിഷ്ണുത കാണേണ്ടതുള്ളത്.സിനിമകളില്‍ ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റിയും എത്ര കോമഡികള്‍ ഉണ്ട്.പിന്നെ മോഹന്‍ലാല്‍ എന്നാണ് ഇത്ര വലിയ സാത്വികനായത്.ഒരു കീര്‍ത്തി ചക്രയില്‍ അഭിനയിച്ചപ്പോഴേക്കും ദേശസ്നേഹം മൂര്‍ദാവില്‍ എത്തിയോ.

    ജീവന്‍ പണയം വെച്ച് കടകള്‍ക്ക് ഒരു കാലത്ത് കാവല്‍ നിന്നവരാണ് ‘ഗൂര്‍ഗ്ഗകള്‍’ അവരെ കളിയാക്കി കോപ്രാട്ടിത്തരം കാട്ടി ലാല്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലേ (ഗാന്ധി നഗര്‍ സെക്കന്റ് സ്റ്റ്രീറ്റ്).

    പട്ടാളക്കാരന്‍ അതിര്‍ത്തി കാക്കുന്നവനണേങ്കില്‍ അതു പോലെ നമ്മുടെ സമ്പത്തിന്റെ ഭ്ദ്രതക്ക്ക് വേണ്ടി പോകുന്നവനാണ് പ്രവാസി.ആ പ്രവാസിയെ സിനിമയില്‍ ആയാലും അല്ലെങ്കിലും സമൂഹം ഒന്നടങ്കം കോമാളിയായല്ലേ കാണുന്നത്.പട്ടാളക്കാരന് മരിച്ചാലവന്റെ മ്യദദേഹമങ്കിലും കുടുംബത്തിന് കാണാം.ശേഷം കുടുംബത്തിന് പെന്‍ഷനും മട്ടാനുകൂല്യങ്ങളും.ഒരു ഗള്‍ഫുകാരന്റെ കാര്യം നോക്കുക.പന്തീരാണ്ടുകാലം അവന്‍ അധ്വാനിച്ച് ഈ രാജ്യത്ഥേക്ക് എത്ര അപണമയച്ചാലും കാര്യമില്ല അവനെ ഒരു എമ്പസി പോലും തിരിഞ്ഞു നോക്കില്ല.അവന്റെ കുടുംബത്തിന് ഒരു ആനുകൂല്യവും ഇല്ല.പട്ടാളക്കാരന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നുവെങ്കിലും കോടികള്‍ രാജ്യത്തിന് വേണ്ടി ഉണ്ടാക്കുന്ന ഗള്‍ഫ്ഫുകാരന്‍ വെറും കോമാളി. മരുബ്ഭൂമിയിലെ 50 ഡിഗ്രി ചൂട് തണുപ്പാണ്ങ്കില്‍ അങ്ങനെ.കുളിക്കാനും മറ്റും വേറും ഉപ്പുവെള്ളം.നാട്ടിലേക്കുള്ള അവധി വെറും വര്‍ഷത്തില്‍ ഒരു മാസം അതും അനുവദിച്ചാല്‍.പത്തും ഇരുപതും വര്‍ഷത്തെ പ്രവാസം സമ്മാനിക്കുന്നത് ഒരുപാട് രോഗങ്ങള്‍.എല്ലാം കഴിഞ്ഞ് ത്രിച്ചു പോരുമ്പോള്‍ രോഗങ്ങള്‍ മാത്രമായിരിക്കും സമ്പാദ്യം.കേരളത്തിന്റെ നിറപ്പൊലിമ കാണുമ്പോള്‍ നമ്മള്‍ ആലോചിക്കാത്ത ഗള്‍ഫുകാരന്റെ നൊമ്പരങ്ങളും നമ്മള്‍ സമൂഹം ചിരിച്ച് തള്ളുന്നു.അതും മലയാള സിനിമയുടെ പ്രത്യേകത തന്നെയാണ്.

    മോഹന്‍ലാലിന്റെ ലേഖനം വായിച്ചാല്‍ തോന്നുക ഇന്ത്യാ മഹാരാജ്യത്തുള്ള എല്ലാവരുമ്ം പട്ടാളക്കാരനെ പട്ടിയെ പോലെ കാണുന്നു എന്നാണ്.തീവ്രവാദികളുടെയും മറ്റ് ശത്രു സൈനികരുടെയും വേടിയ്യേറ്റ് വീരചരമമടയുന്ന സൈനികനെ ആദരിക്കുന്നതാ‍ണ് ഈ നാടിന്റെ പാരമ്പര്യം.അത് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ വരേണ്ടതല്ല.
    ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ കമ്പനികളുടെ പിണിയാളുകളായ മോഹന്‍ ലാലിനെ പോലുള്ള കച്ചവട സിനിമാക്കാര്‍ തന്നെ ഇതൊകെ പറയണം.

  9. Anonymous said...
  10. മാറുന്ന മലയാളിയോട്:
    നമ്മളൊക്കെ സമപ്രായക്കരല്ലേ, അതുകൊണ്ട് സാർ വിളി വേണ്ട. പിന്നെ ഞാൻ ദേശസ്നേഹിയല്ല. എങ്ങോട്ടും കുടിയേറിയിട്ടുമില്ല. പഠിക്കാനായി തത്കാലം വിദേശത്താണെന്നു മാത്രം. ഇങ്ങോട്ടു വരേണ്ടി വന്നത് ഇന്ത്യയിലെങ്ങും എനിക്ക് അഡ്മിഷൻ കിട്ടാഞ്ഞിട്ടാണ്.
    ഈ അഭിപ്രായങ്ങളൊക്കെ ഇന്ത്യയിൽ വെച്ചും എനിക്കുണ്ടായിരുന്നു.

    നിങ്ങൾക്കൊക്കെ സ്വതവെയുള്ള പുച്ഛത്തോടെ എന്നെ തള്ളിക്കളഞ്ഞേക്കുക..
    മറ്റൊന്നും പറയാനില്ല.

  11. രായപ്പന്‍ said...
  12. "ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍..."

    ഒപ്പം പ്രവാസികൾക്കും.........

  13. Anonymous said...
  14. റോബിസാറിനുള്ള മറുപടി ഒരാള്‍ നല്കിയത് :
    chithrakoran said...
    "കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം"

    നയന്‍ ഇലവന്‍ അമേരിക്ക സ്വയം ചെയ്തതാണെന്നും ചില പൊട്ടന്മാര്‍ വിശ്വസിക്കുന്നുണ്ട്!
    സ്വന്തം അമ്മയെ അയല്‍‌വക്കക്കാരന്‍ തോണ്ടിയാലും, തോണ്ടിയത് സ്വന്തം അപ്പനാണെന്ന് മനപ്പൂര്‍‌വ്വം കരുതി അയല്‍‌വക്കക്കാരന്റെ റ്റി വി കാണാന്‍ പോകുന്ന ആണും പെണ്ണും കെട്ടവര്‍! പരമ ചെറ്റകള്‍.

    (ഇത് നകുലന്‍മാഷിന്റെ ഒരു പോസ്റ്റുമായും/ആശയവുമായും ബന്ധപ്പെടുത്താതെ, മുകളില്‍ ക്വോട്ടിയ വാചകങ്ങള്‍‌ക്കുള്ള മറുപടി മാത്രം)

    4/02/2008 10:47:00 AM


    ഹല്ല, ഇതാരപ്പ ജോക്കറാശാനോ???

    ഇതെന്ത് പറ്റി മാഷേ...സംഘപരിവാര്‍ എന്ന വാക്കില്ലാതൊരു കമന്റ്?????കാക്ക മലന്ന്പറക്കൂലോ... മോഹന്‍ലാലിനെ അങ്ങ് സംഘപരിവാറുകാരനാക്കെന്ന്...

    പിന്നെ മോഹന്‍ലാല്‍ പറഞ്ഞത് സത്യമാണെന്നേ ഞാന്‍ കരുതുന്നുള്ളൂ...

    താങ്കള്‍ പ്രവാസി ആണേന്നോ അല്ലെന്നോ എനിക്കറിയില്ല, എന്നാല്‍ അവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല, അത് സാധ്യമല്ല താനും.

    സൈനീകന്‍ ജീവനും ജീവിതവും കളയുന്നത് അവന്റെ നാടിനു വേണ്ടി ആണ് - എന്നാല്‍ പ്രവാസി ദുഖമനുഭവിക്കുന്നത് അവന്റെ കുടുംബത്തിനാണ്.

    പ്രവാസി അയയ്ക്കുന്ന ടാക്സ് ആണോജോക്കര്‍ ഉദ്ദേശിച്ചത്? ആ ടക്സ് മണിയോട് ഉപമിക്കാവുന്നതാണോ സൈനീകന്റെ ത്യാഗം???

    പ്രവാസികള്‍ ജോലി ചെയ്യുന്നത് ഭാരതത്തിനു വേണ്ടിയോ ഭാരതീയര്‍ക്ക് വേണ്ടിയോ അല്ല, അവ്വനവനും കുടുംബത്തിനും വേണ്ടി ആണ് -ടാക്സടക്കാനല്ലല്ലോ ആരും വിദേശത്ത് പോകുന്നത്...

    പ്രവാസികള്‍ ദുഖമനുഭവിക്കുന്നു എന്നത് ശരി, എന്നാല്‍ അത് കൊണ്ട് നമ്മള്‍ പട്ടാളാക്കാരെ ബഹുമാനിക്കേണ്ട എന്ന യുക്തി എനിക്ക് മനസ്സിലാകുന്നില്ല...

    ഈ പട്ടാളാക്കാര്‍ക്കും പ്രവാസികളാകാമായിരുന്നല്ലോ? എന്തേ അവരത് ചെയ്യുന്നില്ല?

    പിന്നെ ഈ പോസ്റ്റില്‍ പ്രവാസികളെ കളിയാക്കി അരും ഒന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ, പിന്നെന്തേ ഇത്ര വെകിളി പിടിക്കാന്‍???

    താങ്കള്‍ക്കെല്ലാത്തിനോടും ഒരു നെഗറ്റീവ് ആറ്റിട്യൂഡ് ആണാല്ലോ? ഈ പോസ്റ്റിട്ടത് അഹങ്കാരി ആയതു കൊണ്ടാണോ???

    ഞാന്‍ പറഞ്ഞതെന്താ? നമ്മള്‍ സൈനികര്‍ക്ക് ബഹുമാനം നല്‍കണമെന്ന്, അതിനു താങ്കള്‍ ഇത്ര ആത്മരോഷം കൊള്ളുന്നതെന്തിനാണെന്ന് എനീക്ക് മനസിലാകുന്നില്ല!!!

    പിന്നെ പ്രവാസി കോടികള്‍ രാജ്യത്തിനായി ഉണ്ടക്കുന്നു എന്നത് മനസിലായില്ല - എന്റെ മൂന്ന് അമ്മാവന്മാരും രണ്ട് ചിറ്റപ്പന്മാരും ഒരു കസിനും പ്രവാസികളാണ് - രക്തബന്ധത്റ്റ്tഹീലുള്ളവര്‍...

    പിന്നെ പട്ടാളക്കാരന്‍ മരിക്കുന്നാത് അവനോ അവന്റെ കുടുംബത്തിനോ വേണ്ടിയല്ല മാഷേ, നമുക്കും ഈ നാടിനും വേണ്ടി ആണ്...അതിനാല്‍ തന്നെ ആ ജീവിതത്തിനും ത്യാഗത്തിനും അതിന്റേതായ വിലയുണ്ട്...

    പ്രവാസികള്‍ക്ക് അതിന്റേതാ‍യ വിലയുണ്ട്, പട്ടാളക്കാരന് അതിന്റേതാ‍യ വിലയും...

    നാരായണമൂര്‍ത്തിയേയ്യും ജനറല്‍ ദീപക് കപൂറിനേയും ആരൂം താരതമ്യം ചെയ്യാറില്ല -അവര്‍ അവരവരുടെ മേഖലകളില്‍ വര്‍ക്ക് ചെയ്യുന്നു....

    ഇനിയെങ്കിലും മനസില്‍ നിന്ന് ഈ നെഗറ്റീവ് ആറ്റിട്യൂഡ് ഒന്ന് മാറ്റിയേക്കൂ‍...




    റോബി സാര്‍...

    ഇത് പാവം അഹങ്കാരിയാണേ...

    മനസില്‍ ഫ്രസ്റ്റേഷന്‍സ് ധാരാളമുണ്ടെന്ന് മനസിലായി...എന്ന് കരുതി, വല്ലതുമൊക്കെ വിളിച്ച് പറയുമ്പോ അല്‍പ്പമീങ്കിലും വെളിവോടെ വേണ്ടേ അത്???

    ബൂലോകത്തെ ആസ്ഥാന ഡിക്ടക്ടീവാണു താങ്കള്‍ എന്നറിയാമായിരുന്നു എങ്കിലും , ഇത് കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ചിരുന്നുകേട്ടോ!!!

    അല്ല, ഈ ഡല്‍ഹി ഊണിവേഴ്സിറ്റിയിലെ (യു മറന്നതല്ല!) ഗവേഷണ വിദ്യാര്‍ത്ഥി താങ്കളുടെ പരിചയക്കാരനാ? ആ തീസിസ് അങ്ങോര്‍ താങ്കള്‍ക്കയച്ച് തന്നിരുന്നോ ആവോ?


    ഇന്ത്യയിലെങ്ങും അഡ്മിഷന്‍ കിട്ടാത്തതിലുള്ള ഫ്രസ്റ്റേഷന്‍ ആയിരുന്നുവോ ആ കമന്റിടാനുള്ള പ്രചോദനം??? (അല്ല, താങ്കള്‍ ഏത് കോഴ്സിനാണാവോ അപേക്ഷിച്ചത്? ഇത്രയും വലിയ ഇന്റലിജന്സ് വിദഗ്ദ്ധനു പ്രവേശനം കൊടുക്കാത്ത ഏത് അഹങ്കാരിയാണ്‍ ഇന്ഡ്യയില്‍ ഉള്ളത്?)


    ഈ അഭിപ്രായങ്ങളൊക്കെ ഇന്ത്യയില്‍ വച്ചും താങ്കള്‍ക്കുണ്ടയിരുന്നിരിക്കാം, അതാണു ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് - ആ സൈനീകരുടെ ആത്മാക്കള്‍ ഇന്ന് നീറിപ്പുകയ്യുകയായിരിക്കണം- ഇങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി ആയിരുന്നല്ലോ തങ്ങള്‍ ജീവനും ജീവിതവും ത്യജിച്ചത് എന്നോര്‍ത്ത് - എന്ന്...

    പിന്നെ ഞാന്‍ അത്ര വലിയ വായനക്കാരനല്ല, ഗവേഷകനുമല്ല...ഒരു സാ‍ദാ വിദ്യാര്‍ത്ഥി...

    എന്നാല്‍ ഞാന്‍ വായിച്ച ഒരിടത്തും റോബി സാര്‍ ഉദ്ധരിച്ച പോലെ ഒരു വാചകം കാണാന്‍ കഴിഞ്ഞില്ല-നെറ്റിലും കാണാന്‍ കഴിഞ്ഞില്ല -പ്രത്യേകിച്ച് ആ BASTARD എന്ന വാക്ക്...


    അല്ല മാഷേ , ഇനി ഇന്ത്യയിലും അമേരിക്കയിലുമുള്ള ബാസ്റ്റാര്‍ഡ് എന്ന വാക്കിനു വ്യത്യസ്ഥ അര്‍ത്ഥങ്ങളാണോ എന്തോ!!!എനിക്ക് ഇന്ത്യയില്‍ അഡ്മിഷന്‍ കിട്ടിയ കാരണം അതൊന്നും അറിയാന്‍ പാടില്ലെന്നേ!!! മാഷിനെ അതാണോ അവിടത്തുകാര്‍ വിളിക്കുന്നത്?


    ഞാന്‍ ഈ നെറ്റായ നെറ്റ് മൊത്തം തപ്പീട്ടും നമ്മുടെ ബഹുമാന്യ റോബി സാര്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം എനിക്ക് കാണാന്‍ പറ്റീല കേട്ടോ...പക്ഷേ മറ്റൊരു വാചകം കാണാന്‍ പറ്റി : അതിങ്ങനെ ആ‍യിരുന്നു :

    Patriotism is the last refuge of a scoundrel

    പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ റോബി സാറെ,ഇത് പറഞ്ഞത് പാവം ടോള്‍സ്റ്റോയി അല്ല, മറിച്ച് ചിന്തകനായിരുന്ന സാമുവല്‍ ജോണ്‍സണ്‍ ആയിരുന്നു [1775] (ലിങ്ക് ഇവിടെ)

    പണ്ടെങ്ങാണ്ട് (അതും തികച്ചും വ്യത്യസ്ഥമായ സാഹചര്യത്തില്‍) ഒരു ചിന്തകന്‍ പറഞ്ഞ കാര്യത്തെ സ്വയം അങ്ങ് എഡിറ്റ് ചെയ്ത് (റോബി സാര്‍ അറ്റോം മൂല്ലേം കേട്ടു, അവസാന വാക്ക് കയ്യീന്നങ്ങിട്ടു...) പാവം ടോള്‍സ്റ്റോയിയുടെ (ചത്താലും വെറുതേ വിടൂല) വായില്‍ കുത്തിത്തിരുകുകേം ചെയ്തു...അഹങ്കാരിക്ക് വെവരമില്ലാത്തതിനാല്‍ കൊഴപ്പമില്ലല്ല്!!! (പക്ഷേ അഹങ്കാരിക്ക് വെവരമൊള്ള ഫ്രണ്‍സ് ഒണ്ട് കേട്ടോ റോബി സാറേ...))

    ഹെന്റെ റോബി സാറെ, വല്ലതും വായ്യിക്കുമ്പോ അത് എഴുതിവച്ച മാഹാന്റെ ചിന്തകള്‍ അപ്പടി സ്വന്തം ബുദ്ധിയിലേക്ക് ഫീഡ് ചെയ്യുകയല്ല, മറിച്ച് അല്പമെങ്കിലും സ്വന്തം ബുദ്ധി കൂടി വര്‍ക്ക് ചെയ്യിക്കണം...അല്ലെങ്കില്‍ പിന്നെ ദൈവം നമുക്കൊക്കെ ഈ തലച്ചോര്‍ തന്നിരിക്കുന്ന്നതെന്തിനാ???

    പിന്നെ വല്ലതുമൊക്കെ വിളിച്ച് പറയുന്നതിനു മുന്‍പ് , അതും ക്വോട്ട്സെങ്കിലും, വൃത്തിയായി റഫര്‍ ചെയ്തീടുന്നതല്ലേ നല്ലത്?

    ഇനി സാമുവല്‍ ജോണ്‍സ് അത് പറഞ്ഞ സാഹചര്യവും അതിന്റെ ഇന്റര്‍പ്രെട്ടേഷനും ദാ ഇവിടെ വായിക്കൂ‍...


    പിന്നീ ഞാന്‍ ബ്ലോഗില്‍ സാറിനോട് നാല്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു - ഉത്തരമുണ്ടോ ആവോ!!! (ചുമ്മാ ഒപ്പിട്ട് മടങ്ങാതെ...)

    അപ്പോ ഈ ഇന്ത്യാ-ചൈനാ യുദ്ധവും ഇന്ത്യന്‍ സൈന്യ്യമാകാശത്തേക്ക് വെടിവെച്ച്ട്ട് ചുമ്മാ വിളിച്ച് കൂവീതാ അല്ലേ!!!!

    ഹോ ഓരോരോ പുതിയ അറിവുകളേ...

    ഈ പറഞ്ഞ ഡല്‍ഹി ഊണിവേഴ്സിറ്റിയിലെ ഗവേഷകനേയും പത്രപ്രവര്‍ത്തകരേയും എനിക്ക് കൂടി ഒന്ന് പരിചയപ്പെറ്റുത്തി തരണേ മാഷേ...(അല്ല ബാക്കി പത്രക്കാരൊക്കെ വെറും മണ്ടന്മാരാണല്ലോ!!!)


    പിന്നെ താങ്കളുടെ ഗവേഷണാ ബുദ്ധി ഓര്‍ത്ത് (ഈ കമന്റിലൂടെ വെളിപ്പെട്ടത്) ഞാന്‍ അസൂയപ്പെടുന്നു... ഒന്നു കഥയൊക്കെ എഴുതി നോക്കിക്കൂടെ? എന്താ ഒരു ഭാവന.

    ഇപ്പോ ഒരു കാ‍ാര്യം മനസിലായി-ചുമ്മാതല്ല ഇന്ത്യയില്‍ അഡ്മിഷന്‍ കിട്ടാഞ്ഞത്... (ഇന്ഡ്യയില്‍ താങ്കള്ക്ക് പറ്റിയ കോഴ്സൊന്നുമുണ്ടാവില്ലെന്നേ)


    പിന്നെ സാറേ, ഈ കമന്റിലെ ഏതെങ്കിലും വരികള്‍ താങ്കള്‍ക്ക് വ്യക്തിപരമായ ആക്ഷേപമായോ അവഹേളനമായോ തോന്നുന്നു എങ്കില്‍ അത്...അത്...

    യാദൃശ്ചികമല്ല...മനഃപൂര്‍വ്വമാണ്!!!

    (ഏതായാലും ഇതും പറഞ്ഞ് താങ്കള്‍ മുങ്ങും....എന്നാപ്പിന്നെ അത് ചെയ്തിട്ടാട്ടെ...)

    ----------------------------------

    പ്രിയ വായനക്കാരേ...

    ഈ ഭാഷയില്‍ പ്രതികരിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക - റോബി സാറിന്റെ ആദ്യ കമന്റ് വായിക്കൂന്ന ആര്‍ക്കും മനസ്സിലാകും ഞാന്‍ എന്തു ക്കൊണ്ട് ഇങ്ങനെ പ്രതികരിച്ചു എന്ന്...


    അല്ലെന്കില്‍, രാജ്യത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തുന്നവരെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ "Patriotism is the last shelter of bastards" എന്ന കമന്റിട്ട് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പതിനായിരണക്കണക്കിനു ധീരജവാന്മാരെ അധിക്ഷേപിച്ച ഇദ്ദേഹത്തോടൊക്കെ എങ്ങനെയാണ്‍ പ്രതികരിക്കേണ്ടതെന്ന് വിവരമുള്ള ആരെങ്കിലും എനിക്കൊന്ന് പറഞ്ഞ് തരൂ...



  15. Anonymous said...
  16. ചിത്രകോരന്റെ കമന്റിനു റോബിയുടെ മറുപടിയും കൂടെ കൊടുക്കുന്നു.

    റോബി said...
    ചിത്രകോരന്റെ ഉപമ പറയാന്‍ രസമാണെങ്കിലും അതിനിവിടെ സാംഗത്യമുള്ളതായി തോന്നൂന്നില്ല.
    രാജ്യത്തെ നിയമനിര്‍മ്മാണ സഭ അമ്മയും ഭരണാധികാരി/പാര്‍ട്ടിയെ അപ്പനായും കരുതുന്നത് ജനാധിപത്യമല്ല. പരിണാമത്തില്‍ വളരെ പുറകില്‍ നില്‍ക്കുന്ന അടിമത്തം പോലൊരു മനസ്ഥിതിയാണത്.

    താങ്കള്‍ എടുത്തു പറഞ്ഞതു പോലെയുള്ള ആശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍-അല്പം കൂടി വിശാലമായ ഒരര്‍ഥത്തില്‍-ഭരണകൂട ഭീകരതയ്ക്കെതിരെ കലഹിക്കുന്നവരാണ്. രാജാവ് അപ്പനാണെന്നു പറഞ്ഞ് തൊഴുതു നില്‍ക്കുന്നവരല്ല. The Zeitgeist, Fahrenheit 9/11 എന്നീ ഡോകുമെന്റ്ററികള്‍ ഒന്നു കണ്ടു നോക്കണേ. മൈക്കല്‍ മൂര്‍ അമേരിക്കയില്‍ അതു ചെയ്യുന്നു.അറുപതുകളില്‍ ഗ്രീസിലെ ഭരണകൂടം ശാസ്ത്രകാരനും രാഷ്ട്രീയക്കാരനുമായിരുന്ന Grigoris Lambrakis-നെ അസൂത്രിതമായി വധിച്ചപ്പോള്‍ കോസ്റ്റ ഗാവ്‌ര 'Z' എന്ന സിനിമയിലൂടെ പ്രതികരിച്ചു. ആ മിലിറ്ററി-ഭരണകൂടത്തെ മറിച്ചിടാന്‍ ആ സിനിമ കാരണമായി.
    ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തെ എതിര്‍ത്ത നിക്കനോര്‍ പാരയും ആഫ്രിക്കയിലെ കെന്‍ സാരോ വിവയും കൊല്ലപ്പെട്ടത് സമാനമായ കാരണങ്ങള്‍ക്ക്. ഇങ്ങേയറ്റം ‘മരുഭൂമികള്‍‘ എഴുതിയ ആനന്ദും സക്കറിയയും എല്ലാം സമാനമായ ആശയങ്ങള്‍ പങ്കു വെച്ചവര്‍. താങ്കളുടെ തെറിയുടെ ഇങ്ങേ അറ്റത്ത് ഇവരൊക്കെ ഉണ്ടെന്നോര്‍ക്കുമ്പോള്‍, സഹോദരാ, ദുഖമുണ്ട്.

  17. Anonymous said...
  18. Read either War and peace(Translated by W. H. Dole 1889) or his essays on patriotism.

    I don't remember exactly which one.

    (Google is a poor source when you look for a text from a book.)

  19. Unknown said...
  20. സ്വന്തം അമ്മയെ അയല്‍‌വക്കക്കാരന്‍ തോണ്ടിയാലും, തോണ്ടിയത് സ്വന്തം അപ്പനാണെന്ന് മനപ്പൂര്‍‌വ്വം കരുതി അയല്‍‌വക്കക്കാരന്റെ റ്റി വി കാണാന്‍ പോകുന്ന ആണും പെണ്ണും കെട്ടവര്‍! പരമ ചെറ്റകള്‍.
    ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. ചില തന്തയില്ലാത്തവന്‍മാര്‍ (ഈ പരാമര്‍ശം മനപൂര്‍വ്വം തന്നെയാ‍ണ്. ഇതല്ല്ലതെ മറ്റൊന്നിവര്‍ അര്‍ഹിക്കുന്നില്ലെന്ന് അവരുടെ വാക്കുതന്നെ ഓര്‍മ്മിപ്പിക്കുന്നു)ഈ രാജ്യത്തില്‍ ജീവിച്ചുകൊണ്ട് അല്ലെങ്കില്‍ ഇവിടുള്ള വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജീവിച്ചിട്ട് ഇതുപോലുള്ള നാറിയവര്‍ത്തമാനം പറയുന്നു. അത്ര ബുദ്ധിമുട്ടാ‍ണെങ്കില്‍ ഇവന്മാര്‍ അവനവന്റെ പുണ്യഭൂമികളിലേക്ക് പോകട്ടെ ഇവിടെ സ്തലം മെനകെടുത്തുന്നതെന്തിന്.

  21. Joker said...
  22. അഹങ്കാരീ
    (മുന്‍ വൈരാഗ്യമുണ്ടെങ്കില്‍ അത് ഇവിടെയല്ലല്ലോ സുഹ്യത്തെ കാണിക്കേണ്ടത് ) ഒരു വിവാദം എന്റെ ഉദ്ദേശവുമല്ല. എങ്കിലും..

    “സൈനീകന്‍ ജീവനും ജീവിതവും കളയുന്നത് അവന്റെ നാടിനു വേണ്ടി ആണ് - എന്നാല്‍ പ്രവാസി ദുഖമനുഭവിക്കുന്നത് അവന്റെ കുടുംബത്തിനാണ്.“

    ആര് പറഞ്ഞു സുഹ്യത്തെ , ഇവിടെ പട്ടാളക്കാരന്‍ റിക്രൂട്ട്മെന്റ് കഴിഞ്ഞ് പോകുന്നത് രാജ്യത്തെ രക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടാണോ ? അല്ല അവന് ഒരു ജോലി അത്രമാത്രം പിന്നെ ദേശസ്നേഹത്തിന്റെ ബാധ കയറുമ്പോള്‍ ഭയങ്കര സംഭവമായി മാറുന്നു.
    സുഹ്യത്തെ സംഘ പരിവാര്‍ വികാരം മനസ്സിന്റെ ഉള്ളില്‍ ഉള്‍ലത് കൊണ്ടാണ് താങ്കള്‍ക്ക് ഗള്‍ഫുകാരനെ കുറിച്ച് പറയുമ്പോള്‍ പുച്ചം.വര്‍ഷാ വര്‍ഷം കോടികള്‍ പ്രവാസിയുടെ കൈയിലൂടെ കേരളാത്തിലേക്ക് ഒഴുകുന്നത് ഒരു കണക്കനുസരിച്ച് 24,525 കോടി രൂപയാണ്.26 % അധികം ജനങ്ങള്‍ പ്രത്യക്ഷ്മായോ പരോക്ഷമായോ ഗള്‍ഫുകാരനെ ആശ്രയിക്കുന്നു.ഇന്ന് കേരളത്തില്‍ കാണുന്ന വികസനത്തിന്റെ നല്ലൊരു ശതമാനം നരേന്ദ്ര മോഡി ഗുജറാത്തില്‍ നിന്ന് കൊണ്ട് വന്ന് കേരളത്തില്‍ അണ്‍ ലോഡ് ചെയ്തതല്ല എന്ന് മനസ്സിലാക്കണം.അത് രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് പ്രവാസി ഇങ്ങോട്ട് അയക്കുന പണമാണ്.ഇതിന്റെ സൌകര്യങ്ങള്‍ മ്യഷ്ടാന്നം അങ്ങോട്ട് ഉപയോഗിച്കാല്‍ മാത്രം പോര.സംഘ പരിവാര്‍ ലഘു ലേഖകള്‍ വായിക്കുന്നതിന്റെ കൂടെ കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഘടനയും അതില്‍ ഗള്‍ഫുകാരന്റെ പങ്കും പഠിക്കൂ സുഹ്യത്തെ.
    പിന്നെ കുത്തി കയറ്റുന്ന ഈ ദേശ സ്നേഹം സംഘ പരിവാറിന്റെ ആയുധമാണേന്ന് എനിക്കറിയാത്തതല്ല വിഷയം അതല്ലല്ലോ എന്ന് തോന്നി ഞാന്‍ അത് പറയാതിരുന്നതാണ്.
    ഇന്ത്യയിലെ ആത്മാഭിമാനമുള്ള ഓരോ പൊരനും തന്റെ രാജ്യത്തെ സംരക്ഷിക്കുന്നവന്‍ തന്നെയാണ്.ഒരു വേള ശത്രു ഇരച്ചു വരുമ്പോള്‍ അത് ബാധിക്കുന്നത് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനെ മാത്രമല്ല.അത് എല്ലാവരെയും ആണ്.ഞാന്‍ പട്ടാളക്കാരനെ ബഹുമാനിക്കുന്നു അവന്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്നു.അങ്ങനെ ചെയ്യുന്ന എല്ലാ ജോലിക്കരെയും പറ്റി എനിക്ക് ഒരേ കാഴ്ചപ്പാടെ ഉള്ളൂ.രാജ്യത്തിന് വേണ്ടി മരിക്കാന് ഓരോ ഇന്ത്യക്കാരനും ചുമതലയുണ്ട്.അത് പട്ടാളക്കാരന് മാത്രം തീറെക്ഴുതി കൊടുക്കേണ്ടതല്ല.

    സുഹ്യത്തെ പട്ടാളക്കാരനെ ബഹുമാനിക്കേണ്ട എന്ന് ഞാന്‍ എവിടെയെങ്ക്ലും പറഞ്ഞോ? ഇല്ല.

    താങ്കള്‍ക്ക് എന്നോട് മുന്‍ വൈരാഗ്യം ഉണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് ഇങ്ങനെയല്ല.ഞാന്‍ കമന്റിട്ട കാര്യത്തിനാണ് മറുപടി പറയേണ്ടത്.ഇനി കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല പറഞീട്ട് കാര്യവുമില്ല എന്നറിയാം.കാരണം ഹിന്ദുത്വ മനസ്സില്‍ സന്നിവേഷിച്ച കാട്ടാളന്മാരോട്.മാനിഷാദ എന്ന് മാത്രമേ പറയാനാവൂ. വീര ചരമമടഞ്ഞ പട്ടാളക്കാരന്റെ ശവം കൊണ്ടുവരേണ്ട ശവപ്പെട്ടിയില്‍ കുംഭകോണം നടത്തിയ ‘പാറ്ട്ടീസിന്റെ’ പിന്മുറക്കാര്‍ക്കാണ് പട്ടാള പോട്ടം കണ്ട് ദേശസ്നേഹം പൂത്തിരി പോലെ കത്തി കയറുന്നത്.

    അവസാനം എനിക്ക് റോബി പറയുന്നതേ പറയാനുള്ളൂ.

    "Patriotism is the last shelter of bastards" എന്നു പറഞ്ഞത്‌ ടോള്‍സ്റ്റോയി ആയിരുന്നു.

    ഇതും...

    "ഭാരതീയ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍..."

    ഒപ്പം പ്രവാസികൾക്കും.........

    --------------------------------
    അഹങ്കാരീ ഒരു സ്വകാര്യം..(ഞാന്‍ ഒരു മുസ്ലിം തീവ്രവാദിയാണ് കെട്ടോ. എനിക്ക് കൂടുതല്‍ കൂറ് പാകിസ്ഥാന്‍ പട്ടാളത്തിനോടാണ്.കാര്‍ഗ്ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതില്‍ എനിക്ക് എന്ത് ദേശ്യമായിരുനു ഇന്ത്യന്‍ ആറ്മിയോട് എന്നറിയാമോ? എന്താണ് ഇങ്ങനെയൊക്കെ ആയി ഞാന്‍ ഒരു രാജ്യദ്രോഹി ആയത് എന്നറിയാമോ എനിക്ക് സമയത്തിന് താങ്കളുടേ പേഴ്സില്‍ വെച്ചപോലെ യുള്ള ഫോട്ടൊയൊന്നും കിട്ടിയില്ല)

    വാല്‍കഷ്ണം : നിങ്ങളുടെ അത്ര ദേശസ്നേഹം ഇല്ലെങ്കിലും പകുതിയെങ്കിലുമുള്‍ല ഞങ്ങള്‍ ഒക്കെ ഇവിടെ ജീവിച്കു പോട്ടെ സാര്‍.പ്ലീസ്.

    ----------------------------------
    കട്ട് പേസ്റ്റ് സാറെ

    നകുലന്‍ മാഷിനോടുള്ള ബഹുമാനം അന്യന്റെ അപ്പനെയും അമ്മയെയും പറഞ്ഞ് തന്നെ കാണിക്കണം.
    --------------------------------
    jayan പറഞ്ഞു...
    സ്വന്തം അമ്മയെ അയല്‍‌വക്കക്കാരന്‍ തോണ്ടിയാലും, തോണ്ടിയത് സ്വന്തം അപ്പനാണെന്ന് മനപ്പൂര്‍‌വ്വം കരുതി അയല്‍‌വക്കക്കാരന്റെ റ്റി വി കാണാന്‍ പോകുന്ന ആണും പെണ്ണും കെട്ടവര്‍! പരമ ചെറ്റകള്‍.
    ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. ചില തന്തയില്ലാത്തവന്‍മാര്‍ (ഈ പരാമര്‍ശം മനപൂര്‍വ്വം തന്നെയാ‍ണ്. ഇതല്ല്ലതെ മറ്റൊന്നിവര്‍ അര്‍ഹിക്കുന്നില്ലെന്ന് അവരുടെ വാക്കുതന്നെ ഓര്‍മ്മിപ്പിക്കുന്നു)ഈ രാജ്യത്തില്‍ ജീവിച്ചുകൊണ്ട് അല്ലെങ്കില്‍ ഇവിടുള്ള വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജീവിച്ചിട്ട് ഇതുപോലുള്ള നാറിയവര്‍ത്തമാനം പറയുന്നു. അത്ര ബുദ്ധിമുട്ടാ‍ണെങ്കില്‍ ഇവന്മാര്‍ അവനവന്റെ പുണ്യഭൂമികളിലേക്ക് പോകട്ടെ ഇവിടെ സ്തലം മെനകെടുത്തുന്നതെന്തിന്.

    September 18, 2008 9:54 AM

    എടോ ജയാ . (ക്ഷമിക്കണം ബഹുമാനിക്കാന്‍ തോന്നുന്നില്ല) ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കുന്ന സൈക്കിള്‍ റിക്ഷ വലിക്കുന്ന പാവപ്പെട്ടവന്‍ മുതല്‍ വലിയ വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്ന വലിയ വലിയ കുളിയാണ്ടര്‍ മാര്‍ വരെ അധ്വാനിച്ചിട്ടാടോ ജീവിക്കുന്നത്.ഇന്ത്യാ മഹാരാജ്യം ഇന്ത്യാ മഹാരാജ്യം എന്ന് പറഞാല്‍ അണ്ണക്കില്‍ ഇടാന്‍ ആരും കൊണ്ട് വന്ന് തരില്ല.തന്റെയൊന്നും മറ്റവന്മാരല്ല ഇവിടെയുള്ള പട്ടിണീ പ്പാവങ്ങള്‍ അന്നം കൊടുക്കുന്നത്. ഭൂമി ആരുടേയും കുത്തകയല്ല മാഷെ അധ്വാനിച്ച് സമൂഹത്തോട് കൂറ് പുലര്‍ത്തുന്നവന് എവിടെയും ജീവിക്കാന്‍ അവകാശമുണ്ട്. മണ്ണിലുള്ള മനുഷ്യന്റെ അവകാശമാണത്.ജനിച്ചു വീണ മണ്ണില്‍ അവന്‍ അവകാശമുണ്ട്.അത് ഉപയോഗിച്ച് അവന്‍ അവിടെ ജീവിച്ച് മരിക്കും .അതാണ് ഈ ലോകത്തിന്റെ രീതി.മനുഷ്യനെ മനുഷ്യനായി കാണാനാണ് പഠിക്കേണ്ടത്.അവനെ ഹിന്ദുവും മുസ്ലിമും ക്യസ്ത്യാനിയും സിക്കും ഒക്കെയായി കാണാനല്ല.എല്ലവരും മനുഷ്യനാണ് , മണ്ണിന്റ് അവകാശികളും.അത് മറക്കേണ്ട.ആളുകളേ ചുട്ടു കൊല്ലുന്നതും, ബലാത്സംഗം ചെയ്ഹ് കൊല്ലുന്നതുമെല്ലാം ഇങ്ങനെ ദേശസ്നേഹം മൂത്തവരാണെന്ന് സമൂഹം തിരിച്ചരിയുന്നുണ്ട്.മനുഷ്യനെ മനുഷ്യനാനി കാണാന്‍ പഠിക്കെടോ...

    =======================
    ഓടോ.ഈ കമന്റ് വെളിച്ചം കണ്ടാല്‍ ഒറീസയിലെ പൊളീക്കാത്ത ഏതെങ്കിലും ഒരു പള്ള്ഇയില്‍ ഞാന്‍ 10 മതിരി കത്തിച്ചോളാമേ.....

  23. Rejeesh Sanathanan said...
  24. ജോക്കറിനോട്,

    പ്രവാസീകളെ ഉപമിക്കുന്നത് പട്ടാളക്കാരോട്.....ഒന്ന് ചോദിക്കട്ടെ? ജോക്കറിന് സ്വന്തം ജീവനേക്കാളും ജീവിതത്തെക്കാളും വിലപിടിച്ചതായി എന്താണ് ഉള്ളത്. കുന്നോളം കാശ് കിട്ടിയാല്‍ ജോക്കറിന്‍റെ ജീവിതവും ജീവനും ആര്‍ക്കെങ്കിലും വേണ്ടി ഉഴിഞ്ഞ് വയ്ക്കുമോ? ഇല്ല. ഒരിക്കലുമില്ല.

    അവിടെയാണ് സ്വന്തം ജീവിതം തന്നെ മാതൃരാജ്യത്തിന് സമര്‍പ്പിക്കുന്ന പട്ടാളക്കാരന്‍റെ മഹത്വം മനസ്സിലാക്കേണ്ടത്...ശത്രുവിന്‍റെ വെടീയുണ്ട ഏതുനിമിഷവും തനിക്ക് നേരെ ചീറിവരാം എന്ന അറിവിലും രാജ്യത്തിന് വേണ്ടി ജാഗ്രത പുലര്‍ത്തുന്ന പട്ടാളക്കാരനെ കുറച്ച് കാണരുത് ജോക്കറേ....അവരില്ലെങ്കില്‍ നാമില്ല. നമ്മുടെ ഈ സ്വാതന്ത്ര്യമില്ല.കാശിനു വേണ്ടിയാണ് അവര്‍ അതിര്‍ത്തികാക്കുന്നത് എന്ന ചിന്ത തന്നെ ക്രൂരമായി പോയി ജോക്കറേ.അങ്ങനെ കാശിനു വേണ്ടിയാണ് അവരുടെ രാജ്യ സേവനമെങ്കില് എത്ര കാശ് വേണമെങ്കിലും മുടക്കി ഇന്ത്യയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരീക്കുന്ന രാജ്യങ്ങളല്ലേ നമുക്കുചുറ്റുമുള്ളത്. അവരുടെ കയ്യില്‍ നിന്ന് കിട്ടില്ലേ ഇതിനേക്കാള്‍ നൂറിരട്ടി സമ്പത്ത്.

    ജോക്കറിന് ദേശസ്നേഹത്തെ കുറിച്ച് പറയുമ്പോള്‍ വല്ലാത്ത പുഛമാണല്ലേ......മഹാത്മാഗാന്ധിക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും മറ്റും ജോക്കറീന്‍റെ ചിന്താഗതി തന്നെ ആയിരുന്നെങ്കില്‍ ഇപ്പോഴും നമ്മുടെ സ്ഥാനം സായിപ്പിന്‍റെ കാല്‍ച്ചുവട്ടില്‍ തന്നെ ആയിരുന്നേനെ എന്ന് മറക്കരുത്.

    ദേശത്തെ സ്നേഹിക്കേണ്ട. പക്ഷെ ദ്രോഹിക്കാതിരുന്നു കൂടെ...സ്വന്തം പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഈ പ്രവണത ഒരിക്കലും നന്നല്ല. അത് കുടുംബത്തിലായാലും....സമൂഹത്തിലായാലും ....നാട്ടിലായാലും...

  25. Anonymous said...
  26. @രണ്ടാമത്തെ കട്ട്-പേസ്റ്റർ
    മാതൃരാജ്യത്തെയാണ് അമ്മ എന്ന് വിളിച്ചതെന്നറിയാത്ത ഉണ്ണാക്കണാണ് റോബി എന്ന് വിചാരിച്ചാണോ റോബിയുടെ മറുപടി കോപ്പി പേസ്റ്റ് ചെയ്തത്. നിയമനിര്‍മാണ സഭയും പാര്‍ട്ടിയും എന്നൊക്കെ പറഞ്ഞത് ആ വെളവന്റെ വേലയല്ലേ. അത് വിശ്വസിച്ചോ. പൊട്ടന്‍.

  27. Mr. K# said...
  28. റോബിയുടെ പഴയ കമന്റ് ഞാന്‍ കണ്ടതായിരുന്നു. അങ്ങനെ ആരെന്കിലും പറയുമെന്ന് ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ അദ്ദേഹത്തിന്റെ ന്യായീകരണം കൂടി കണ്ടപ്പോള്‍ ത്രൃപ്തിയായി. ദേ ഇപ്പോള്‍ രാജ്യത്തെ മൊത്തം പട്ടാളക്കാരെയും അച്ഛനു വിളിച്ചിരിക്കുന്നു. കൊള്ളാം.

  29. Anonymous said...
  30. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് പറഞ്ഞത് ശ്രീനാരായണഗുരു ആയിരുന്നു


    സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ദൈവദശകമോ (കുഞ്ഞിക്കാട്ട് കുമാരപിള്ള ആശാന്‍ വിവര്‍ത്തനം ചെയ്ത് വ്യാഖാനമെഴുതിയത്) അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മതത്തിനെ പറ്റിയുള്ള എസ്സേകള്‍ മൊത്തത്തിലോ വായിച്ച് നോക്കിക്കോളാ‍

    ഏതാണെന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കണില്ല്യ(അല്ലാണ്ടെ എനിക്കറിയാഞ്ഞിട്ടല്യ)

    പിന്നെ നിങ്ങക്ക് വിവറം തരാന്‍ ഈ ഗൂഗിളൊന്നും ഒന്നുമല്ല, അത് മൊത്തത്തില്‍ തെറ്റാണ്, എനിക്കെതിരെ പ്രയോഗിക്കുമ്പോള്‍.


    ഹ ഹ ഹ റോബി സാറേ...

    കൊള്ളാലോ വീഡിയോണ്‍...

    താങ്കള്‍ പറഞ്ഞ ഒരു കാര്യം ,എന്നോട് ചോദിച്ച ഒരു ചോദ്യം (പണ്ട് ആത്മീയം എന്ന ബ്ലോഗില്‍) ഞാന്‍ ഒന്ന് ക്വോട്ട് ചെയ്തോട്ടെ, ഒന്നിനുമല്ല, എനിക്ക് മറക്കാതിരിക്കാന്‍ മാത്രം.

    “താങ്കളുടെ അന്ധവിശ്വാസങ്ങള്‍ക്ക് തെളിവുകള്‍ തേടേണ്ടതെങ്ങനെ ആണ് എന്റെ ചുമതലയാകുക???

    അപ്പോ, താങ്കള്‍ ക്വോട്ട് ചെയ്ത വാക്യം കണ്ടെത്തി ബോധ്യപ്പെടാന്‍ ഞ്നാന്‍ ടോള്‍സ്റ്റോയിയുടെ സകല എസ്സേകളും തപ്പ്പിപ്പിട്റ്റിച്ച് വായിച്ച് സ്വയം ബോധ്യപ്പെടണം , അല്ലേ..സോറി, ഇപ്പോള്‍ അല്പം തിരക്കായതിനാല്‍ അതിനു സമയമീല്ല.

    പിന്നെ ഈ വാക്യം വാര്‍ ആന്‍ഡ് പീസിലില്ല കേട്ടോ (ഇംഗ്ലീഷില്‍) ഞാന്‍ മൊത്തം നോക്കി.

    പിന്നെ ഗൂഗിള്‍ മാത്രമല്ല, ഒരു മൂന്നാലു സെര്‍ച്ച് എഞ്ചിനുകള്‍ ഞാനുപയോഗിച്ചു, എല്ലാറ്റില്‍lഉം കിട്ടുന്നത് സാമുവല്‍ ജോണ്‍സിന്റെ വാചകമാണല്ലോ?

    അല്ലെങ്കിലും ഈ ബാസ്റ്റാര്‍ഡ് എന്ന പദം ടോള്‍സ്റ്റോയി ഉപയോഗിക്കുമെന്ന് എന്തോ അഹങ്കാരി കരുതുന്നില്ല.

    റോബി സാര്‍ പേജ് നമ്പരൊന്നും തപ്പിത്തരേണ്ട, ലിങ്ക് എങ്കിലും തന്നാല്‍മതിയാരുന്നു, അല്ല, താങ്കളുടെ വാദത്തിനു തെളിവ് തേടേണ്ടത് എന്റെചുമതല ആണെങ്കില്‍ സോറി.

    പിന്നെ അധികം പറഞ്ഞ് എന്തിനാ ഞാന്‍ എന്റെ സമയം കളായുന്നത്?

    ഞാന്‍ ബ്ലോഗില്‍ ഒരു മൂന്നാലു ചോദ്യങ്ങള്‍ചോദിച്ചിരുന്നു (ആ അസുഖം ഇഥുവരെ മാറിയില്ല). അതിനൊന്നും ഒരു റഫറ്രന്‍സും കണ്ടില്ലല്ലോ??

    അതോ റോ‍ബി സര്‍ ആടിനെ ചൂണ്ടിക്കാട്ടി പട്ടിയാണേന്ന് പറഞ്ഞാല്‍ അറത് വിശ്ശ്വസിക്കണ്ണമായിരിക്കും...

    ശരി സര്‍, ഞാന്ന് തോറ്റു മടങ്ങുന്നു...



  31. Unknown said...
  32. പ്രവാസികളുടെ സംഭാവനകള്‍ ഒരിക്കലും കുറച്ചുകാണുന്നില്ല. എന്നാലും ജാവന്മാരുടെ ജീവിതവുമായി അതിനെ തരതമ്യപ്പെടുത്തണോ? ഇതൊന്നു വായിച്ചുനോക്കിയശേഷം ഒന്നുകൂടി ചിന്തിച്ചു നോക്കു.പ്രവാസികള്‍ സ്വന്തം ഭാര്യക്കും മക്കള്‍ക്കും അയച്ചുകൊടുത്ത കാശുകൊണ്ട്‌ കേരളം കൊഴുത്തു എന്നതു ശരിതന്നെ പക്ഷെ അതു കൊണ്ട്‌ അതിത്തി കാക്കുന്ന ജാവന്മാരെ പോലെ അവരെയും ബഹുമാനിക്കണമെന്നു വാദിച്ചാല്‍ നാളെ റ്റാറ്റയെയും അംബാനിയെയും മിത്തലിനെയുമൊക്കെ ദൈവത്തെക്കാളും ബഹുമാനിക്കണമെന്നും പറയുമല്ലൊ
    http://cheriyacheriyakaryangal.blogspot.com/2008/09/blog-post_13.html

  33. Unknown said...
  34. ലിങ്ക്‌ കൊടുക്കാന്‍ മറന്നുപോയി ക്ഷമിക്കണം ഇതൊന്നു വായിച്ച ശേഷം പറയു പട്ടാളക്കാരന്റെ ജീവിതം മറ്റാരുടെയെങ്കിലും ജീവിതവുമായി താരതമ്യപ്പെടുത്താന്‍ പറ്റുമോ. പട്ടാളക്കാരെ ബഹുമാനിക്കുന്നതു കൊണ്ട്‌ ഇനി എന്നെയും സംഘ്‌ പരിവാരനാക്കി മുദ്ര കുത്തുമോ


    പ്രിയപ്പെട്ട വായനക്കാരേ....

    ജോക്കറിനു മറുപടി കൊടുത്ത് എന്റെ വിലയില്ല്ലാത്ത സമയം വേസ്റ്റ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല

    ഈ പോസ്റ്റില്‍ എവിടെയാണ് സംഘപരിവാര്‍ വര്‍ഗീയത എന്നും ഈ ബ്ലോഗില്‍ എവിടെയാണ് ഞാന്‍ വര്‍ഗീയത പറഞ്ഞിരിക്കുന്നതെന്നും (ഒരിടം എങ്കിലും) നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാം

    ജോക്കറിനെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു...

    ഇവിടെ നിങ്ങളാണു ന്യായാധിപന്മാര്‍



  35. ഏകാന്ത പഥികന്‍ said...
  36. ഒരാള്‍ എന്തോ പറയുന്നു വേറൊരാള്‍ മറ്റ്‌ എന്തോ മറുപടി പറയുന്നു.പിന്നെ വരുന്നവരും പോകുന്നവരും പലതും പറയുന്നു പറഞ്ഞു പറഞ്ഞു നമുക്കീ ബൂലോകം യുദ്ധക്കളമാക്കണോ.
    പണ്ട്‌ നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ (അന്ന് ബ്ലോഗുകളൊന്നുമില്ല) ചാറ്റ്‌ റൂമുകളിലും ഫോറമുകളിലുമെല്ലാം വടക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇതു പോലെ ഹിന്ദുവും മുസ്ലിമുമായി ചേരി തിരിഞ്ഞ്‌ ആക്രോശിക്കുന്നത്‌ കണ്ടിട്ടുണ്ട്‌ അന്ന് കേരളത്തില്‍ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ല എന്നു ഞാന്‍ അഭിമാനിച്ചിട്ടുമുണ്ട്‌.
    അഹങ്കാരി... പോട്ടെ, ദേശാഭിമാനം സ്കെയിലു വെച്ച്‌ അളക്കാന്‍ പറ്റുന്ന ഒരു വസ്തുവല്ലല്ലോ. അതു പലരിലും പല അളവിലാകും. പ്രകടിപ്പിക്കുന്നതും പലതരത്തിലായിരിക്കും. അത്‌ സ്നേഹം പോലെയുള്ള ഒരു വികാരം ആണ്‌ ചിലര്‍ അത്‌ പുറത്തു പ്രകടിപ്പിക്കും മറ്റു ചിലര്‍ ഉള്ളില്‍ നിറയെ ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കില്ല

    ജോക്കര്‍ മോഹന്‍ലാലിനോട്‌ തങ്കള്‍ക്ക്‌ എന്താണിത്ര വിരോധം.താങ്കള്‍ പ്രവാസി യായതു പോലെ മോഹന്‍ ലാലും മമ്മുട്ടിയുമെല്ലാം മസാല സിനിമകളില്‍ അഭിനയിക്കുന്നു ഉദര നിമിത്തം ബഹുക്രുത വേഷം അതു കൊണ്ട്‌ അവര്‍ക്കൊന്നും ഒരു കര്യത്തിലും അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടൊ?

    റോബി Politics is the last refuge of a scoundrel
    എന്നു കേട്ടിട്ടുണ്ട്‌ പിന്നെ കാര്‍ഗിലിനെ കുറിച്ചുള്ള തങ്കളുടെ കമന്റ്‌ അതിശയോക്തിപരവും ഒരല്‍പം അതിരു കടന്നതുമായിപ്പോയി.

    ജയന്‍ താങ്കളുടെ കമന്റുകള്‍ വളരെ പരിധി വിട്ടു. ഒരു പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തുന്ന ചില പ്രാഥമിക മര്യാദകളുണ്ട്‌ നമ്മുടെ സംസ്കൃതി പാരമ്പര്യം എന്നൊക്കെ പറയുന്നത്‌ അതാണ്‌. ഇന്ത്യക്കാരന്റെ പുണ്യഭൂമി ഇന്ത്യയാണ്‌ അത്‌ എല്ലാ ഇന്ത്യക്കാര്‍ക്കും അങ്ങിനെതന്നെയായിരിക്കട്ടെ.

    ഞാന്‍ ഒരു ഹിന്ദുവാണ്‌ http://cheriyacheriyakaryangal.blogspot.com/2008/02/blog-post.html ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌ അതു പോലെ തന്നെ ഒരു മുസ്ലീമിന്‌ മുസ്ലീമായതില്‍ അഭിമാനിക്കാനും ഒരു ക്രിസ്ത്യാനിക്ക്‌ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കാനും അവകാശമുണ്ട്‌ അത്‌ അവരുടെ രാജ്യഭക്തിയുടെ അളവുകോലായി എടുക്കേണ്ട കാര്യമില്ല. ദയവുചെയ്ത്‌ ഐസിബി http://chattikkari.blogspot.com/2008/09/blog-post_24.html യുടെ ഈ പോസ്റ്റ്‌ എല്ലാവരും വായിക്കുക വഹാബ്‌ http://jeevithayathrakal.blogspot.com/2008/09/blog-post_25.html ഞാന്‍ പെണ്ണുങ്ങളുടെ പോസ്റ്റിന്‌ ആളെക്കൂട്ടുകയല്ല ആ പോസ്റ്റില്‍ കാംബുള്ളതുകൊണ്ടാണ്‌
    സൂഫിസ http://cheriyacheriyakaryangal.blogspot.com/2008/09/blog-post.htmlത്തെ കുറിച്ചുള്ള എന്റെ ഒരു പഴയ പോസ്റ്റ്‌ കൂടി ഇതിനോട്‌ കൂട്ടി വായിക്കുക

    സുഹ്രുത്തുക്കളേ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ അഭിപ്രായം പറഞ്ഞു ഇനി എല്ലാവര്‍ക്കും ഒന്നുകൂടി ഇവിടെ കൂടി കൈ കൊടുത്ത്‌ സുഹ്രുത്തുക്കളായി പിരിയാം. അഹങ്കാരി ഇതു തങ്കളുടെ പോസ്റ്റ്‌ ആണ്‌ താങ്കള്‍ മുന്‍ കൈ എടുക്കുക ‘കൊടുകൈ’
    മമ്മുട്ടിയെയും മോഹന്‍ലാലിനെയും, ഷാരൂക്‌ ഖാനെയും ഹൃത്വിക്‌ രോഷനെയും ഇഷ്ടപ്പെടുന്ന, ഇര്‍ഫാന്‍ പത്താന്റെയും സച്ചിന്റെയും കളി ആസ്വദിക്കുന്ന അബ്ദുല്‍ കലാമിനെയും മാധവന്‍ നായരെയും ആരാധിക്കുന്ന പുനത്തിലിനെയും എംടിയെയും വായിക്കുന്ന കമലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്യുന്ന സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന ഒരു വെറും ഇന്ത്യന്‍

  37. Anonymous said...
  38. രാഷ്ട്രപിതാവിനെ വെടിവച്ചു കൊന്ന ഗോഡ്സേയുടെ പിന്‍‌ഗാമീ, അഹങ്കാരി എന്ന സ്വയം സേവകാ...

    രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടകാരനായ തനിക്ക് ഒരു പോസ്റ്റിടാന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ വേണം, അല്ലേ?

    ഒരു സിനിമാതാരത്തിന്റെ വാക്കുകള്‍ വേണമായിരിക്കും തനിക്കൊക്കെ ദേശസ്നേഹം ഉണരാന്‍ അല്ലേ?

    ലജ്ജ തോന്നുന്നു!

    നിന്റെയൊക്കെ പോസ്റ്റിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാതെ കമന്റ് ചെയ്യുന്ന ഞാനടക്കമുള്ളവരെ വേണം ആദ്യം തല്ലാന്‍...

    ഭാരത് മാതാ കീ ജയ്...

  39. Joker said...
  40. ശ്രീ.പഥികന്‍
    ഞാന്‍ ഒരിടത്തും സൈനികന്റെ വില കുറച്ചു കണ്ടിട്ടില്ല.ജീവന്‍ പണയപ്പെടുത്തി അതിര്‍ത്തി കാക്കുന്ന അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. ഞാന്‍ അവരുടെ ജോലി സാമാന്യ വല്‍കരിക്കുകയും ചെയ്തിട്ടില്ല. പക്ഷെ പ്രവാസിയുണ്ടായ പരാമര്‍ശം വന്നത് വേറെ രീതിയില്‍ ആയിരുന്നു എന്ന് മാത്രം. സിനിമകളില്‍ പട്ടാളക്കാരെ കോമാളികളായി ചിത്രീകരിക്കുന്നു എന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു എന്റെ പിന്നീടുള്ള പ്രവാസി പരാമര്‍ശങ്ങള്‍ ഉണ്ടായത്.
    പക്ഷെ അത

    അല്ലാതെ അത് സൈനികനും പ്രവാസിയും തമ്മിലുള്ള താരതമ്യ പഠനം ആയിരുന്നില്ല. എങ്കിലും ഞാന്‍ ഒരു പ്രവാസിയാകയാല്‍ അവന്റെ പ്രതിസന്ധികള്‍ അറിയുന്നതിനാല്‍ എനിക്ക് പ്രവാസിയെയും കുറച്ച് കാണാനാവില്ല.പക്ഷെ ജീവന്‍ ഏത് സമയത്തും അപായമാകാവുന്ന കര്‍മ ധീരരായ പട്ടാളക്കാരെ ഒരു പടി മുന്നില്‍ ഞാന്‍ കാണുന്നുമുണ്ട്.

    എനിക്ക് മോഹന്‍ലാലിനോട് എന്തിനാണ് വെറുപ്പ് ഇപ്പോള്‍ പതഞ്ഞു പൊങ്ങുന്ന ദേശ ഭക്തി കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം. ഞാന്‍ ഇന്നലെ മാമ്പഴക്കാലം എന്ന ചിത്രം യാദ്യശ്ചികമായി കാണാനിടയായി അതില്‍ മോഹന്‍ലാല്‍ ആ പട്ടാളക്കാരനെ ഇടിച്ച് തൊഴിക്കുന്നത് കണ്ടു. നായകന്റെ അനിയന്‍ പ്രേമിക്കുന്നത് (സുധീഷ്) ഈ പട്ടാളക്കാരന്റെ ഭാര്യയുടെ അനിയത്തിയെയാണ്. പട്ടാളക്കാരന്‍ നായകന്റെ വില്ലനായാലും അയാള്‍ അതിര്‍ത്തി കാക്കുകയാണ്.ദേശസ്നേഹിയായ മോഹന്‍ലാലിന് ഈ പട്ടാളക്കാരന്റെ കഥാപാത്രം മാറ്റി വേറെ വല്ല കഥാപാത്രവും ആക്കി മാറ്റാമായിരുന്നില്ലേ ?.
    പക്ഷെ അതൊന്നുമല്ലല്ലോ കാര്യം കീര്‍ത്തി ചക്ര എന്ന ചിത്രമിറങ്ങിയപ്പോള്‍ ദേശസ്നെഹ പരസ്യം ഗംഭീരമാക്കി ‘കച്ചവടം’ അടിപൊളിയാക്കാനായിരുന്നല്ലോ ഈ ദേശസ്നേഹ തട്ടുപോളിപ്പന്‍ ലേഖനങ്ങള്‍. ഇവരുടെയൊക്കെ ഈ വായ്താരി കാണുമ്പോള്‍ നമുക്ക് സഹതാപം ആണ് തോന്നേണ്ടത്. സിനിമയില്‍ പട്ടാളക്കാരനെ തുണീയുരിയുന്നേ എന്ന ലാലിന്റെ പരാമര്‍ശം കേട്ടത് കൊണ്ടാണ് ഞാന്‍ ലാലിനെ കൂടി പരാമര്‍ശിച്ചത് എന്ന് മനസ്സിലാക്കാനപേക്ഷ.

    വാല്‍ക്കഷ്ണം : പൊതു ജനാരോഗ്യം മുന്‍ നിര്‍ത്തി പുക വലി നിര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി അന്‍ പുമണി രാംദോസ് ഷാരൂഖാനോട് ആവശ്യപ്പെട്ടു. ഒരു ചെയില്‍ സ്മോക്കറായ ഷാരൂഖ് അത് പുച്ചിച്ചു തള്ളീ. പിന്നീട് കേട്ട വാര്‍ത്ത
    “ ഷാരൂഖ് പുകവലി നിര്‍ത്തുന്നു, കാരണം മക്കള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നു , അത് കൊണ്ടാണ് കക്ഷി പുക വലി നിര്‍ത്താന്‍ പോകുന്നത് “
    ---------------------------------
    കാര്യങ്ങളുടെ യൊക്കെ രത്ന ചുരുക്കം
    “ സം വേശ്യാസ് ചാരിത്യ പ്രസംഗംങ്ങള്‍”


    നമസ്കാരം ജോക്കറേ...

    ഭാഷൊന്ന് മാന്യമായല്ലോ? എന്ത് പറ്റി?
    പിന്നെ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം തന്നെയാ “വരവേല്പ്” എന്നതും...അഭിനയിച്ചു എന്നതു കൊണ്ട് വ്യക്തിപരമായ അഭിപ്രായം പറയാന്‍ പാടില്ലേ? ഈകണക്കിന് നമ്പൂ‍തിരി ആയി അഭിനയിച്ചില്ലേ, ഇനി മമ്മൂട്ടി നിസ്കരിക്കണ്ട്ടാ എന്നും പറഞ്ഞു കളായുമല്ലോ...

    ഹല്ല ഇതാര് അനോണി സാറോ...ഹ ഹ വന്നാട്ടെ, ഇരുന്നാട്ടെ...കുടിക്കാന്‍ ചായയോ കാപ്പിയോ??? അതോ നല്ല ചാരിത്ര്യപ്രസംഗം കാച്ചിയത് ഒരു ഗ്ലാസ് എടുക്കട്ടെ?

    ഞാന്‍ ഒരു സ്വയംസേവകനാണെന്നത് ഞാന്‍ അഭിമാനപൂര്‍വ്വം അംഗീകരിക്കുന്നു സാറേ...

    പിന്നെ ഗാന്ധി വധം തെളിയിച്ച സ്ഥിതിക്ക് നമ്മടെ അഭയ കേസു കൂടി ഒന്നേറ്റെടുക്കെന്നേ...

    പിന്നെ ഫുള്‍ടൈം ദേശസ്നേഹം തിളച്ച് മറിയുന്ന താങ്കളെ പോലുള്ളവനല്ല ഈ അഹങ്കാരി...

    മോഹന്‍ലാലിനെ പോലെ ചാരിത്ര്യപ്രസംഗം നടത്തുന്ന ചില വേശ്യകളുടെ (കട : ജോക്കറണ്ണന്‍) വാക്കുകള്‍ കേട്ടാലേ അഹങ്കാരിക്ക് ഭീലിംഗ്സ് വരൂന്നേ....

    പിന്നെ, അണ്ണന്റെ വിശേഷങ്ങള്‍ പറ...സുഖം തന്നെ??

    പിന്നെ ഈയിടെ ഒരു മഹത്തായ ദേശസ്നേഹ-മതേതര ബ്ലോഗില്‍ ഇത്തരത്തില്‍ ഒരു ചാരിത്ര്യപ്രസംഗം കേട്ടെപ്പിന്നെ അഹങ്കാരിക്ക് ഈ തീവ്വ്രവാദികളെന്ന് മുദ്രകുത്തപ്പെട്റ്റുന്ന പാവങ്ങളോടും സിമി എന്ന പാവം സംഘടനയോടുമൊക്കെ ഫയങ്കര അനുഫാവവും സഹതാപവും സ്നേഹവുമാണെന്നെ...ആ ചാരിത്ര്യ പ്രസംഗം എന്നിലെ വര്‍ഗീയവാദിയെ മാറ്റിക്കളഞ്ഞു...കാരണാം എത്ര മതേതരമാണ് ആ പ്രസംഗം...

    പ്രസംഗിച്ചത് വേശ്യയ്യാണോന്നറീല...സര്‍ക്കസെന്നോ യുദ്ധമെന്നോ മറ്റോ ആയിരുന്നു ആ ബ്ലോഗിന്റെ പേര്...

    പിന്നെ അറീല്ലേ, ഈ രാജ്യസ്നേഹം കാണിക്കുന്നവനൊക്കെ തന്തയില്ലാത്തവന്മാര്‍ ആണേന്നേ (Bastards എന്നാല്‍ അതല്ലേ അര്‍ത്ഥം? അതോ പുതുക്കിയാ?)

    അപ്പോ ഈ മോഹന്‍ലാലും അഹങ്കാരിയുമൊക്കെ അതു തന്നെ....എന്താ ചെയ്യുക!!!

    മോഹന്‍ലാലിന്റെ വേശ്യാചാരിത്ര്യപ്രസംഗം കേട്ട് ഒരു പോസ്റ്റിട്ടു...അതുകൊണ്ടെന്താ , ടോള്‍സ്റ്റോയി പറഞ്ഞ -നമുക്കാര്‍ക്കുമറിയാതിരുന്ന കാര്യം പഠിക്കാന്‍ പറ്റീലേ....എനിക്ക് വാര്‍&പൂസ്, സോറി പീസ് വായിക്കാനും പറ്റി...

    NB : രാജ്യസ്നേഹത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടതിൽ ഇവിടെ ഇത്രയും പേര്ക്ക് ബുദ്ധിമുട്ടാവും എന്ന് ഒരിക്കലും വിചാരിച്ചില്ല. എന്തായാലും നിങ്ങള്ക്കൊക്കെ ഇത്രയ്ക്ക് ബുദ്ധിമുട്ടായ സ്ഥിതിക്ക് ഈ സീരീസിൽ ഒന്നു രണ്ട് പോസ്റ്റു കൂടി ഇടാന്‍ തന്നെയാ പരിപാടി. നിങ്ങളൊക്കെ ശരിക്കൊന്ന് വിഷമിക്ക്,കുറേ ധാര്‍മിക രോഷം കൊള്ളുകേം ചെയ്യ്.

    അടുത്തതില്‍ മോഹന്‍ലാലിനു പകരം സല്മാന്‍‌ഖാനാക്കിയാല്‍ ജോക്കറിനു പുടിക്ക്വോ ആവോ. ഓ ഗണപതിഹോമം നടത്തിയതിനു അങ്ങേരുടെ പേരില്‍ ഫത്വ ഇറക്കിയിരിക്കുകയാണല്ലോ അല്ലേ. ഇനി ജോക്കര്‍ മോഹന്ലാലിനെതിരേയും ഇറക്കുമോ ആവോ ഈ ഫത്വ? :)



  41. അജ്ഞാതന്‍ said...
  42. എന്റെ ഒരു പഴയ പോസ്റ്റാണിത്..വായിച്ചപ്പോള്‍ ഇതിവിടാന്‍ തോന്നി.ഉചിതമല്ലെങ്കില്‍ ഡിലീറ്റ് ചെയുക....

    ജാതിയുടെ പേരില്‍ ,മതത്തിന്റെ പേരില്‍ ,ആദര്‍ശത്തിന്റെ പേരില്‍ ,രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പേരില്‍ വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

    സ്വ സമുദായത്തില്‍ പെട്ട ഒരുവന്‍ എവിടെയെങ്കിലും വര്‍ഗീയ കലാപത്തില്‍ മരിച്ചാല്‍ ദുഖം,എതിര്‍ ജാതിയില്‍ പെട്ടവന്‍ ആണെങ്കില്‍ സന്തോഷം!

    യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന്‍ സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!

    സ്വന്തം പാര്‍ട്ടിക്കാരന്‍ വെട്ടേറ്റു മരിച്ചാല്‍ ഹര്‍ത്താല്‍ മറ്റെ പാര്‍ട്ടിക്കാരന്‍ ആണെങ്കിലോ ആഹ്ലാദ പ്രകടനം!

    ഇന്ത്യയില്‍ ഇന്നു ഒരൊറ്റ ഇന്ത്യക്കാരനും ഇല്ല.ഒന്നെങ്കില്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലീം അതുമല്ലെങ്കില്‍ christian അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ .ഇനി ലോകത്തിന്റെ കാര്യത്തില്‍ ആണെങ്കിലോ അവിടെയും മനുഷ്യര്‍ ഇല്ല.ഉള്ളത് ഇന്ത്യക്കാരന്‍ അമേരിക്കക്കാരന്‍ ചൈനാക്കാരന്‍...ഇവരില്‍ ആരു കൊല്ലപ്പെട്ടാലും പുറത്തേക്കൊഴുകുന്ന ചോരയുടെ നിറം ചുവപ്പുതന്നെ.എന്നിട്ടും ചിലര്‍ മരിക്കുമ്പോള്‍ നമ്മള്‍ ദുഖിക്കുന്നു ചിലര്‍ മരിക്കുമ്പോള്‍ സന്തോഷിക്കുന്നു....

    മനുഷ്യന്‍ ശരിക്കും ഒരു വിചിത്ര ജീവി തന്നെ..


    സ്നേഹത്തോടെ അജ്ഞാതന്‍


    അജ്ഞാതാ,

    കമന്റ് ഡിലീറ്റിംഗ് എന്റെ അടവല്ല, ഇട്ട കമന്റ് അവിടെ ഉണ്ടാകും (അസഭ്യമല്ലെങ്കില്‍)

    പിന്നെ ഈ പോസ്റ്റിലും ഞാന്‍ യുദ്ധത്തെയോ വര്‍ഗീയതയേയോ വിഭാഗീയതയെയോ ന്യായീകരിച്ചു എന്ന് ഞാന്‍ കരുതുന്നില്ല

    താങ്കളുടെ ബ്ലോഗിലും ഞാന്‍ കണ്ടത് ഇതേ വിഭാഗീയതയുടെ പേരില്‍ താങ്കള്‍ ഒരു വിഭാഗത്തിനു വേണ്ടി വിലപിക്കുന്നതാണ് - ഈ ബ്ലോഗില്‍ ഇന്നേവരെ ഞാന്‍ ഒരു മതത്തിനേയും നിന്ദിച്ച് പറഞ്ഞിട്ടില്ല!

    നമുക്കായി ജീവനും ജീവിതവും ഹോമിക്കുന്ന സൈനികര്‍ക്ക് ഒരു ബഹുമാനം, അവര്‍ക്കായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യങ്ങളിലൊന്ന് എന്ന നിലയിലാണ് ഞാന്‍ ഈ പോസ്റ്റിട്ടത്- ഇത് ഇവിടത്തെ ചില മതേതരരെ ഇത്ര രോഷം കൊള്ളിക്കുമെന്ന് കരുതിയില്ല, അതെന്തിനാണേന്ന് മനസിലാകുന്നുമില്ല...

    മോഹന്‍ലാലിനോടുള്ള വിരോധമോ അതോ സൈന്യത്തോടോ ഇന്ത്യയോടോ അതോ അഹങ്കാരിയോടോ?

    എന്തായാലും മുകളിലെ പോലെ വികാരം കൊള്ളേണ്ട ഒന്നും ഈ പോസ്റ്റില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല - അല്‍പം പേട്രിയോട്ടിസമല്ലാതെ...

    യുദ്ധത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല, എന്നാല്‍ ഭാരതം ഒരു യുദ്ധവും തുടങ്ങിയിട്ടില്ല-യുദ്ധത്തെ എതിര്‍ത്തിട്ടേ ഉള്ളൂ, നമ്മേ അടിച്ചപ്പോള്‍ തിരിച്ചടിച്ചിട്ടേ ഉള്ളൂ എന്ന കാര്യം മറക്കരുത്.നമ്മെ ആറ്റിക്കുമ്പോള്‍ അവരുടെ കാലു പിടിക്കണമെന്ന ലോജിക്ക് അഹങ്കാരിക്ക് ദഹിക്കേമില്ല!

    (വിഭാഗീയതയുടെ പേരില്‍ കണ്ണീരൊഴുക്കുന്ന താങ്കളുടെ ബ്ലോഗില്‍ ഈ പോസ്റ്റല്ലാതെ വിഭാഗീയത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒന്നും ഞാന്‍ കണ്ടില്ല, മറിച്ച് സ്ഫോടനക്കേസ് ഉള്‍പ്പടെ ഉള്ള പ്രശ്നങ്ങളില്‍ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പലതുuം കാണുകയും ചെയ്തു!)-അഹങ്കാരീടെ വര്‍ഗീയദൃഷ്ടിയാകാം കാരണം!



  43. Anonymous said...
  44. 28. അജ്ഞാതന്‍ പറഞ്ഞു...
    "യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന്‍ സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!"

    ഇനി മുതല്‍ ഇന്ത്യന്‍ സൈനികര്‍ മരിച്ചാല്‍ നമുക്കു ആഘോഷിക്കാം. 50 പാക്കിസ്ഥാന്‍ സൈനികരാണ് മരിച്ചതെങ്കില്‍ നമുക്കു ദുഖവാരം പ്രഖ്യാപിക്കുകയും ആവാം. എന്താ അജ്ഞാതാ അത് മതിയാവുമോ?

  45. Shabeeribm said...
  46. പ്രിയ അഹങ്കാരി,

    താങ്കളുടെ പോസ്റ്റും മുഴുവന്‍ കമന്റുകളും[എല്ലാവരുടേയും] വായിച്ചു...തെറ്റു ആരു ചെയ്താലും അതിനെ തെറ്റെന്നേ ഞാന്‍ പറയാറുള്ളൂ.അതിനു ഞാന്‍ മതമോ ജാതിയോ നോക്കാറില്ല. ഞാന്‍ ഒരിക്കലും ഒരു വിഭാഗത്തിനു വേണ്ടി വിലപിച്ചിട്ടില്ല...ബൂലോകത്തു വിഭാഗീയതയുടെ പേരില്‍ ഞാന്‍ ഇട്ട ഒരു പോസ്റ്റോ കമന്റോ താങ്കള്‍ കണ്ടിട്ടുണ്ടോ?ഞാന്‍ ബ്ലോഗില്‍ മറ്റു മതസ്ഥരെ ഇതുവരെ നിന്ദിച്ചിട്ടില്ല,ഞാനും അവരും വിശ്വസിക്കുന്നത് ദൈവത്തെയാണ്[പേരുകള്‍ വേറേയാണെങ്കില്‍ കൂടി].പിന്നെ ഞാന്‍ എന്തിനു അന്യമതസ്ഥരെ നിന്ദിക്കണം?

    കമന്റ് വേണേല്‍ ഡിലീറ്റ് ചെയ്തോള്ളൂ എന്നു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല,പോസ്റ്റുമായി എന്റെ കമറ്റ്നിനു കാര്യമായ ബന്ധം ഇല്ല,കമന്റുകള്‍ വായിച്ചപ്പോള്‍ വെറുതെ എന്റെ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തു.ഞാന്‍ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല.

    എനിക്കു മോഹന്‍ലാലിനോടോ അഹങ്കാരിയോടോ ഒരു വിരോധവും ഇല്ല.മോഹന്‍ലാലിന്റെ എല്ലാ നല്ല സിനിമകളും അഹങ്കാരിയുടെ മിക്ക പോസ്റ്റുകളും ഞാന്‍ കാണാറുണ്ട്.വായിച്ചു കമന്റ് എഴുതിയിട്ടുമുണ്ട്....പിന്നെ ഇന്ത്യ എന്റെ മാത്യ രാജ്യമാണ്.അതിനെ സേവിക്കുന്ന സൈനികര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നുമുണ്ട്.ഹിന്ദുവെന്നോ മുസ്ലീം എന്നോ വ്യത്യാസമിലാതെ ഇന്ത്യക്കു വേണ്ടിയാണ് അവര്‍ പോരാടുന്നത്.താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ എതിര്‍ക്കുന്നില്ലെന്നു ചുരുക്കം

    *********************************************
    അജ്ഞാത,ഞാന്‍ പൊതുവായ ഒരു കാര്യം ആണ് പറഞ്ഞത് .അല്ലാതെ ഇന്ത്യക്കാരാനെയോ പാകിസ്ഥാന്‍കാരനേയോ കുറിച്ചല്ല.ആരൊക്കെ മരിച്ചാല്‍ ദുഖിക്കണം സന്തോഷിക്കണം എന്നത് താങ്കളുടെ ഇഷ്ടം.

  47. Shabeeribm said...
  48. ഷബീര്‍ = അജ്ഞാതന്‍

  49. Shabeeribm said...
  50. പിന്നെ ഡല്‍ഹിയില്‍ കൊല്ലപെട്ട യുവാക്കളുടെ മരണത്തില്‍ സംശയം ഉണ്ടെന്നു പറഞ്ഞത്,ഞാന്‍ മുസ്ലീം ആയതു കൊണ്ട് മാത്രമല്ല.മുസ്ലീങ്ങള്‍ക്ക് മാത്രമേ അത്തരം സംശയങ്ങള്‍ ഉണ്ടാവൂ എന്നാണെങ്കില്‍ വാര്‍ത്താമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പറ്റി എന്താണ് താങ്കള്‍ പറയുന്നത്?

    ഇനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടവര്‍ തീവ്രവാദികള്‍ ആണെന്നു അഹങ്കാരി ഉറച്ചു വിശ്വസിക്കുന്നത് എന്തു കൊണ്ടാണെന്നു പറഞ്ഞാല്‍ കൊള്ളാമായിരുന്നു?പോലീസ് അവരെ വെടി വച്ച കൊന്നതു കൊണ്ടോ?അതോ അവരുടെ വീട്ടില്‍ നിന്നും AK 47 തോക്ക് കിട്ടിയതു കൊണ്ടോ?സുഹൃത്തെ കൊല്ലപെട്ടവരുടെ കാര്യത്തില്‍ ഉള്ള ദുരൂഹത ഇതുവരെ മാറിയിട്ടില്ല.അതുമാറ്റാന്‍ സാധിക്കാത്ത പോലീസ് അവരെ കണ്ടമാ‍ത്രയില്‍ വെടിവച്ച കൊന്നതില്‍ ദുരൂഹത ഉണ്ടെന്നു പറഞ്ഞതിനാണോ എനിക്ക് വിഭാഗീയത ഉണ്ടെന്നു പറഞ്ഞത്?

    മുഖ്യ പ്രതികള്‍ അറസ്റ്റിലായി,നേതാക്കള്‍ കൊല്ലപെട്ടു,എന്നിട്ടും എന്തെ ഇപ്പോഴും സ്ഫോടനങ്ങള്‍?അവരുടെ അനുയായികള്‍ ആവുമായിരിക്കും ഇപ്പോഴും ബോംബ് വയ്ക്കുന്നത്...ശരിയാണ് ഇന്ത്യയില്‍ ആകെ ബോംബ് ഉണ്ടാക്കാന്‍ അറിയുന്നത് ചില പ്രത്യേക വിഭാഗകാര്‍കാണല്ലോ...അതില്‍ പരിജ്ഞാനം ഇല്ലാത്തു കൊണ്ടാവും മറ്റു ചില ‘വിഭാഗക്കാര്‍‘ അതിനു ശ്രമിക്കുമ്പോള്‍ ബോംബ് പൊട്ടി മരിക്കുന്നത്.

    പോസ്റ്റുമായി ബന്ധം ഉള്ള കാര്യങ്ങള്‍ എല്ലാ എഴുതിയിരിക്കുന്നതെന്നറിയാം..താങ്കള്‍ സൂചിപ്പിച്ചതു കൊണ്ട് പറഞ്ഞന്നു മാത്രം.എന്റെ ഈ നിലപാടില്‍ താങ്കള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഞാന്‍ ഇട്ട പോസ്റ്റില്‍ പറഞ്ഞാല്‍ ഉപകാരമായിരുന്നു.പ്ലീസ് .അല്ലെങ്കില്‍ ആ ഏറ്റുമുട്ടലിനെ പറ്റി ഒരു പോസ്റ്റിടുക.നമ്മുക്ക് അവിടെ സംസാരിക്കാം.

    ഇവിടെ ചര്‍ച്ച അതിന്റെ വഴിക്കു തന്നെ നീങ്ങട്ടെ..ഈ വിഷയത്തില്‍ എനിക്കു താങ്കളോട് എതിരഭിപ്രായം ഒന്നുമില്ല


    ഷബീര്‍

    ആദ്യം തന്നെ അനോണി ലേബല്‍ മാറ്റി സ്വന്തം പേരില്‍ പ്രൊഫൈല്‍ ഇട്ടതിനു അഭിനന്ദനങ്ങള്‍...

    ഞാന്‍ താങ്കള്‍ക്ക് മറുപടി തന്നത് തന്നെ താങ്കളുട് വാക്കുകളില്‍ മാന്യത ഉണ്ടയിരുന്നു എന്നതിനാ‍ലാണ്.

    താങ്കളുടെ കമ്മന്റുകളൊന്നും എന്റെ മറ്റൊരു പോസ്റ്റിലും ഞാന്‍ കണ്ടിരുന്നില്ല എന്ന് വ്യസനപൂര്‍വ്വം അറിയിക്കട്ടെ.

    പിന്നെ താങ്കള്‍ മറ്റു മതസ്ഥരെ നിന്ദിച്ചിട്ടില്ല എന്ന് പാറയാന്‍ വരട്ടെ ...കപട സന്യാസിമാരെ പറ്റി തുടര്‍ലേഖനമെഴുതിയ താങ്കള്‍ അതില്‍ വന്ന അസബ്യപരമായ കമന്റുകള്‍ പോലും ഡിലീറ്റ് ചെയ്ത് കണ്ടില്ല (ഇത് പറയാന്‍ കാരണം എനിക്ക് ഏതെങ്കിലും സന്യാസിമാരോട് മമത ഉണ്ടയതിനാലല്ല, മറ്റൊരു മതത്ത്തിലേയും പുരോഹിതന്മാരെ പാറ്റിയും താങ്കള്‍ എഴുതിക്കണ്ടില്ല- ഇതേ ഉറുക്കും നൂലും ഓതിക്കലും നടത്തി മനുഷ്യദൈവമായി വിളങ്ങുന്ന പാണക്കാട് തങ്ങളെ പറ്റി എഴുതാനുള്ളാ ധൈര്യം താങ്കള്‍ക്കുണ്ടോ? വച്ചേക്കില്ല മമഷെ താങ്കളേ ഇവിടുത്തെ മതേതരവാദികള്‍!)

    പിന്നെ അവിടെ ജോക്കര്‍ ഈട്ട പല കമന്റുകളും ഞാന്ന് കണ്ടിരുന്നു - ഒരു ന്യൂട്രല്‍ പേഴ്സന്ന് എന്ന നിലയില്‍ നോക്കിയപ്പോള്‍ അവ അങ്ങേയറ്റം അവഹേളനപരവും അസഭ്യവുമായിരുന്നു-എന്നിട്ടും ഒന്ന് വാണ്‍ ചെയ്യുക പോലുമുണ്ടായില്ല താങ്കള്‍!

    പിന്നെ എനിക്ക് ഡാല്‍ഹി ഏറ്റുമുട്ടലിനെ പറ്റി വാര്‍ത്തകളില്‍ നിന്നല്ലാതെ അറിയില്ല-താങ്കള്‍ക്കും അങ്ങനെ എന്ന് കരുതുന്നു...എന്നാല്‍ അറിവില്ലാത്ത വിഷയത്തെ പറ്റി ഞാന്‍ സൈലന്റ് ആയപ്പോള്‍ താങ്കള്‍ അവര്‍ നിരപരാധികളായിരുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പോശ്റ്റിട്ടത് (അല്ലേ?)

    താങ്കളുടെ പോസ്റ്റ് എന്‍‌ഡി‌ഏഫിന്റെ പത്രത്തില്‍ നിന്നുമുള്ള വരികള്‍ പോലെ (അവരുടെ അതേ വാക്കുകള്‍, വാദങ്ങള്‍!) തോന്നി എനിക്ക്...

    താങ്കള്‍ ഹൈന്ദവതയെ കളിയാക്കി ഇട്ട പോശ്റ്റുകള്‍ താങ്കളുടെ ബ്ലോഗില്‍ തന്നെയുണ്ട്- അത് താങ്കളുടെ വിശ്വാസം,ഇഷ്ടം . അത്റ്റിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്.എന്നാല്‍ ജോക്കറിനെ പോലുള്ളവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്റെ പേരിലാണെന്ന് മനസിലാകുന്നില്ല - ജോക്കറിന്റെ പോശ്റ്റുകളും കമന്റുകളും വായിച്ചിട്ട് മതേതരത്വം മുറ്റി നില്‍ക്കുന്നതായി തോന്നിയോ???

    ഏതായാലും വിഭാഗീയതയെ പറ്റി ഒരു ചര്‍ച്ച നടത്താന്‍ താത്പര്യമില്ല. താങ്കള്‍ സ്വയം ചിന്തിക്കുക...താങ്കള്‍ വിഭാഗീയത വളാര്‍ത്താന്‍ ശ്രമിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്-മറിച്ച് ത്റ്റാങ്കളുടെ പോസ്റ്റുകളില്‍ (അറിഞ്ഞോ അറിയാതെയോ) അതിന്റെ എലമെന്റ്സ് ഉണ്ടായി എന്നാണ്...

    ഈ പോശ്റ്റില്‍ ജോക്കറിനെ പോലുള്ള മതേതരര്‍ ഇത്ര രോഷം കൊള്ളേണ്ട ആവശ്യമാണ് എനിക്ക് മനസിലാകാത്തത്...താങ്കള്‍ എന്റെ പോശ്റ്റിനെ എതിര്‍ത്താലും എനിക്ക് പ്രത്യേകിച്ചൊന്നുമില്ല, അനുകൂലിച്ചാലുമില്ല..എന്നാല്‍ കോമാളിചിത്രത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നു എന്ന് കരുതി നിലവിട്ട് പെരുമാറുന്ന ചില ചാരിത്ര്യയ്പ്രസംഗക്കാരെ (കട: ജോക്കറണ്ണന്‍) കണ്ടപ്പോള്‍ പറഞ്ഞു പോയി എന്ന് മാത്രം!!!

    ഡല്‍ഹി സ്ഫോടനത്തെ പറ്റി തല്‍ക്കാലം സംവാദത്തിനു താത്പര്യമില്ല - കാരണം അറിയാത്ത വിഷയത്തില്‍ കേറി ഇതാണ് ശരി എന്ന മട്ടില്‍ അഭിപ്രായം പറയാന്‍ താത്പര്യമില്ല!

    പോലീസ് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു എന്ന് ഞാനെപ്പോഴാ പറഞ്ഞത്? അങ്ങനെ ആയിക്കൂടായ്കയില്ല- എന്നാല്‍ താങ്കള്‍ അങ്ങനെ അല്ല എന്ന് തീര്‍ത്തു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് മനസിലാകുന്നില്ല...തേജ്സിന്റെ കണ്ടെത്തലുകള്‍ വച്ചായിരുന്നോ (സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ നടന്ന ഒരു ടോക്ക്ഷോയില്‍ തേജസ് പത്രാധിപര്‍ ഇത് ആസൂത്രിതം, ന്യൂനപക്ഷപീഢനം എന്നൊക്കെ അലറുന്നത് കേട്ട് ഞാനന്തിച്ച് പോയി- ഒരു മണിക്കൂറിനുള്ളില്‍ പുള്ളി ഡല്‍ഹിയില്‍ പോയി ഇതൊക്കെ എങ്ങനെ കണ്ടെത്തിയെന്ന്...പര്‍ശ്വവത്കരിക്കപ്പെട്ട ഒരു തലതിരിഞ്ഞവന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നതിനു മുന്‍പ് സ്വയം ചിന്തിക്കുക...അത്രമാത്രമേ പറയാനുള്ളൂ‍...

    (എന്നോട് എതിരഭിപ്രായമില്ലെന്നൊന്നും പറഞ്ഞേക്കല്ലേ...ചിലപ്പോ രാജ്യസ്നേഹം കാറ്റീന്ന് പറഞ്ഞ് താങ്കളേ സംഘപരിവാറുകാരനാക്കിയേക്കും ഇവിടെഉത്തെ ചില മതേതര വേശ്യകള്‍!)
    എന്നോട് എതിരഭിപ്രായമില്ലെങ്കില്‍ ഇവിടെ ചാരിത്ര്യപ്രസംഗം നടത്തിയവര്‍ക്ക് ഒരു മറുപടി കൂടി നല്‍കുന്നതല്ലേ നല്ലത്?



  51. Shabeeribm said...
  52. കപട സന്യാസത്തെ കുറിച്ചാണ് ഞാന്‍ എഴുതിയത്..അല്ലാതെ ഹിന്ദുയിസത്തെ കുറിച്ചല്ല..പാണക്കാടിനെ കുറിച്ചെഴുതാന്‍ അതിനെ പറ്റി കാര്യമായി അറിയില്ല.അതിലെ കമന്റുകള്‍ മാത്രമല്ല താങ്കള്‍ക്കു എന്റെ തന്നെ ബ്ലോഗുകളില്‍ മുസ്ലീം സമൂഹത്തെ കുറിച്ചൂം മോശമായി എഴുതിയ കമന്റുകള്‍ കാണാം.ഞാന്‍ അതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല..കാരണം ആ കമന്റുകള്‍ ‍എഴുതുന്നവരുടെ വ്യക്തിത്വം കാണിക്കുന്നതാണ്.എനിക്കു എല്ലാ മതങ്ങളും നല്ലതുതന്നെയാണ്.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.പിന്നെ ഡല്‍ഹിയിലെ കാര്യത്തില്‍ ദുരൂഹതയില്ലേ എന്നു മാത്രമേ ഞാ‍ന്‍ പറഞ്ഞിട്ടുള്ളൂ...അവര്‍ കുറ്റവാളികള്‍ ആണെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപെടുക തന്നെ വേണം.

  53. ചന്തു said...
  54. മോഹന്‍ ലാലിനോടുള്ള ഇഷ്ടമാവും അഹങ്കാരി ഈ പോസ്റ്റിട്ടതെന്നു തോന്നുന്നു. പക്ഷേ ഇതു വലിയ വാക്കുകളായി ചിത്രീകരിക്കേണ്ടായിരുന്നു. ജോക്കര്‍ പറഞ്ഞതുപോലെ ഇവരുടെയൊക്കെ അഭിപ്രായങ്ങള്‍ സാഹചര്യവും കംബ്ബോളവും നോക്കിയാണ്. ഒരിക്കല്‍ മമ്മൂട്ടി ഡി.വൈ.എഫ്.ഐ ക്കാരെ പുകഴ്ത്തിയത് ഓര്‍മ്മയില്ലേ.


    സുഹൃത്തേ സന്റു,

    എനിക്ക് മോഹന്‍ലാലിനെ ഇഷ്ടമാണ്,എന്നാല്‍ മോഹന്‍ലാലിനെ മാത്രം ഇഷ്ടമാണെന്നോ, മോഹന്‍ലാല്‍ എന്ത് വിഢിത്തം പറഞ്ഞാലും അത് അക്സപ്റ്റ് ചെയ്യുമെന്നോ അതിനര്‍ത്ഥമില്ല. മോഹന്‍ലാല്‍ അഭിനയിച്ചു എന്നതു കൊണ്ടു മാ‍ത്രം ഒരു ചിത്രവും ഞാന്‍ കാണാറുമില്ല.

    "ഇവിടെ ഞാന്‍ പ്രാധാന്യം കൊടുത്തത് മോഹന്‍ലാലിന്റെ വാക്കുകള്‍ക്കല്ല, മറിച്ച് അതിലെ ആ വാക്കുകള്‍ ഉദ്ദേശിച്ച കാര്യത്തിനാണ്”. സൈനീകര്‍ നമുക്ക് വേണ്ടി സഹിക്കുന്ന്ന കഷ്ടപ്പാടുകള്‍ പറയാനേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.മോഹന്‍ലാലിന്റെ വാക്കുകള്‍ അതിലേക്കുള്ള ഒരു മാര്‍ഗമായാണ് ഞാന്‍ ഉപയോഗിച്ചത്. സൈനീകരുടെ കഷ്ടതകളും അവര്‍ ദേശത്തിനായി സ്വന്തം ജീവിതം (ജീവനും) സമര്‍പ്പിക്കുന്നതും നേരിട്ട് കണ്ട സൈനീകനല്ലാത്ത ഒരാള്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പറയാനുള്ളാതുമായി ചേര്‍ന്ന് പോകുന്നവയായിരുന്നതിനാല്‍ അതിവിടെ ഇട്ടു എന്നേ ഉള്ളൂ.

    ഈ കാര്യം പറഞ്ഞത് മറ്റ് ആരായിരുന്നു എങ്കിലും ഞാന്‍ ഇവിടെ ഉപയോഗിച്ചേനെ.

    പിന്നെ ഇവിടെ മോഹന്‍ലാല്‍ ഈ പറഞ്ഞിരിക്കുന്നത് നമ്മുടെ രാജ്യത്തെ ഏതെങ്കിലും രാ‍ഷ്ട്രീയ വിഭാഗത്തിനു വേണ്ടിയല്ല, സൈനീകരെ സുഖിപ്പിച്ച് മോഹന്‍ലാലിനൊന്നും നേടാനുമില്ല (കീര്‍ത്തിചക്രക്ക് ഒരു പരസ്യമെന്നതിലുപരി).ആ വാക്കുകളിലെ വസ്തുതകളെ മാത്രം ഞാന്‍ അക്സപ്റ്റ് ചെയ്തു-എന്റെ വായനക്കാരും അങ്ങനെ തന്നെ അക്സപ്റ്റ് ചെയ്യും എന്നാണ് ഞാന്‍ കരുതിയതും.

    മമ്മൂട്ടി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സുഖിപ്പിച്ച്, രാഷ്ട്രീയ ലാഭത്തിനായിരുന്നു എന്നതിനാലാണ് അദ്ദേഹത്തിന്റെ ആ വാദത്തിനോട് മാത്രം എതിര്‍പ്പ് തോന്നിയത്.

    ഇവിടെ മോഹന്‍ലാല്‍ എന്ന വ്യതിക്കല്ല, അദ്ദേഹത്തിന്റെ വാക്ക്കുകള്‍ക്കുമല്ല, മറിച്ച് അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.

    ഇന്നും ഇന്നലെയും നാം കാണുന്നതാണ് നമ്മുടെ നാടിനായി ജീവന്‍ ബലിയ്യര്‍പ്പിച്ച സൈനീകരെ.അവര്‍ക്കായ്യി നമുക്കെഴുന്നേറ്റ് നിന്ന് സല്ല്യൂട്ട് ചെയ്യാം



  55. ഞാന്‍ കശ്മലന്‍ said...
  56. ശരിയാണ് സുഹൃത്തേ , താങ്ങള് പറഞ്ഞതെല്ലാം ശരിയാണ് .
    പട്ടാളക്കാരന്‍ എന്നും അപമാനിതന്‍ ആണ് . അവനെ പരിഗണിക്കാന്‍ ആരും ഇല്ല ഇവിടെ , നിങ്ങള്‍ അല്ലാതെ .

  57. ഞാന്‍ കശ്മലന്‍ said...
  58. ഈ പോസ്റ്റ് നു എതിര്‍ അഭിപ്രായം എഴുതുന്ന മണ്ടന്മാരോട് - ഒരു രാജ്യസ്നേഹി ആണെങ്ങില്‍ നിങ്ങള്‍ എന്തിനു എതിര്‍ക്കണം .

    ചക്ക എന്ന് പറയുമ്പോള്‍ മാങ്ങ എന്ന് പറയരുത് .
    ഗള്‍ഫ് ഇല്‍ മാത്രമല്ല പ്രവാസികള്‍ , മറ്റു നാടുകളിലും ഉണ്ടല്ലോ ?
    അവരെ മനസ്സിലാക്കുക .
    പണ്ട് പുറം ലോകം കാനുന്ന്ന ഏക വിഭാഗം പട്ടാളക്കാര്‍ ആയിരുന്നു , അതിനാല്‍ അവര്‍ പൊളിച്ചു നടന്നു . പക്ഷെ ഇനിയും അവരെ കളിയാക്കരുത് .

  59. Anonymous said...
  60. ഭാരതത്തിന്റെ മണ്ണിന് ജീവന്റെ വിലയിട്ട് നാടിന് വേണ്ടി വീടും കുടുംബവും വിട്ട് പോയി കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്നവന് -5 ഡിഗ്രിയിലും ചൂട് പകരുന്ന ഒരു സാധനമുണ്ട്. നെഞ്ചില്‍ ജ്വലിക്കുന്ന ഇന്ത്യ എന്ന വികാരം. നാം പിറന്ന മണ്ണ്,‍ എണ്ണിയാലൊടുങ്ങാത്ത പൂര്‍വപിതാമഹരുടെ കാലടികള്‍ പതിഞ്ഞ മണ്ണ്. നമ്മുടെ വീടും കുടുംബവും സംസ്കാരവും. ഇതിന്റെ ഒന്നും വില അറിയാത്ത, മനസ്സിലാക്കാന്‍ കഴിയാത്ത Internationalism തലയ്ക്ക് പിടിച്ച തന്തയ്ക്ക് പിറക്കാത്തവരോട് ഒന്നേ പറയാനുള്ളൂ പത്ത് കാശിന് സ്വന്തം അമ്മയെ വരെ വില്‍ക്കാന്‍ മടിയ്ക്കാത്ത നീയൊക്കെ ഇന്ത്യയില്‍ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് ഇപ്പോഴും ചെലയ്ക്കാന്‍ വരുന്നത് എന്ന് ഓര്‍ത്താല്‍ കൊള്ളാം.

  61. Anonymous said...
  62. Keralam oru Bhrandhalayam!!!!!!!!!!!!!!!

കമന്റെഴുതണോ??? ദാ ഇവിടെ...