Reading Problems? Click Here
Showing posts with label കൌതുകം. Show all posts
Showing posts with label കൌതുകം. Show all posts


മനുഷ്യനെ മയക്കുന്ന കറപ്പും കറപ്പിനെ വിൽക്കുന്ന ചുവപ്പും...

കുറേയേറെ നാളുകളായി പത്രം തുറന്നാൽ മനസുമടുപ്പിക്കുന്ന വാർത്തകളേ കാണാറുള്ളൂ.... എന്നാൽ ഇന്ന് മനസു തുറന്ന് ഒന്ന് ചിരിച്ചു... ചിരിച്ചൂന്ന് വച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണുകപ്പുക എന്നൊക്കെ പറയില്ലെ.... അത് തന്നെ....



ദേ ഇപ്പൊ നിങ്ങളും ചിരിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇനി അഹങ്കാരി ചിരിച്ചതെന്തിനാണെന്ന് പറയേണ്ടി വരില്ലല്ലൊ അല്ലെ???

പാവം ജയരാജൻ സഖാവ്. കൃസ്ത്യാനികളുടെ വോട്ട് കേ.കോയും വെറും കോയും കൂടി തട്ടിയെടുക്കുമോ എന്ന ഭയമാണോ അതോ പിറവത്തിന്റെ ചൂടു കൂടി പാവത്തിന്റെ പിരിയെളകിയതാണോ, എന്ത് തന്നെയായാലും "ഐറ്റം അടാറായി സഖാവേ" എന്ന് തന്നെ പറയണം. മരണവീട്ടിൽ കണ്ണീരിന്റെ ചവിട്ടുനാടകം കളിക്കുന്ന മലയോരകോൺഗ്രസിന്റെ അടവിന്റെ ചുവട് പിടിച്ചാണെങ്കിലും അല്ലെങ്കിലും, സംഗതി അങ്ങ് കസറീട്ടാ.... :)))

സഖാവേ, ഈ മനുഷ്യനെ ഓർമ്മയുണ്ടോ??? പരിപ്പുവടയും കട്ടഞ്ചായയും കേറ്റാത്ത എസി കോൺഫറൻസ് റൂമിന്റെ മൂലയ്ക്കെവിടേലും ഭിത്തീലെ പടമായിട്ടോ, എസി കാറിൽ കത്തിച്ച് വിടുമ്പോ റോഡുവക്കത്ത് പോസ്റ്ററിൽ കണ്ട മുഖമായിട്ടോ വല്ലതും????

മാർക്സ് എന്നാണത്രെ പേരു. കാർള്‍ ഹെൻറിഷ് മാർക്സ്. പണ്ടെങ്ങാണ്ട് ജീവിച്ചിരുന്ന ഒരു ജൂതവംശജനായിരുന്നു... അങ്ങേർക്ക് സഖാവിന്റത്ര ബുദ്ധി ഇല്ലാത്തതു കൊണ്ടാവും, അങ്ങേർ പറഞ്ഞത് "മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്" എന്നാണ്.... പാവം കണ്ട്രി ഫെലോ, അല്ലേ സഖാവേ....

ങാ സാരമില്ല സഖാവേ... കിട്ടാനുള്ളത് അധികാരത്തിന്റെ വീഞ്ഞുഭരണിയാകുമ്പോ, അതിനു വേണ്ടി കറുപ്പല്ല, കഞ്ചാവും ബ്രൗൺഷുഗറും കേറ്റേണ്ടി വന്നാൽ അതും നമ്മളു കേറ്റും.... നമ്മളാരാ മൊതല്.... ഹി ഹി... നടക്കട്ടെ നടക്കട്ടെ....നടക്കുമ്പൊ പക്ഷേ പഴയ പൊന്നാണ് നീ യും ഒന്നും മറക്കാണ്ടിരുന്നാ വീഴുന്ന കുഴീടെ ആഴം കുറയ്ക്കാം...

കൊച്ചീ മണ്ഡലത്തിൽ വോട്ടുണ്ടായിരുന്ന ജൂതന്മാർ ഉണ്ടായിരുന്നെങ്കിൽ, ഒന്നു രണ്ട് കിടിലൻ ഉപമകളും കൂടി കേൾക്കാമായിരുന്നു.....

മേൽക്കഷണം :
"പ്രകാശ് കാരാട്ട് യേശുദേവന്റെ സ്ഥാനത്താ"ണെങ്കിൽ ശ്രീമാൻ സഖാവ് മാർക്സ് പറഞ്ഞ "കറപ്പ്" ആയ മതത്തിന്റെ അമരക്കാർ - ചൂഷകരായ പുരോഹിതന്മാർ - ആരാണ് സഖാവേ? സ്റ്റേറ്റ് സെക്രട്ടറിയും പഴേ "പിടലി" ശശിയും ജയരാജത്രിമൂത്രികളുമൊക്കെ അതിൽ പെടുമായിരിക്കുമല്ലേ...

നടുക്കഷണം :
"സിപിഎം കൃഷ്ത്യൻ സഭ : പ്രകാശ് കാരാട്ട്  യേശുദേവൻ" - കാരാട്ടേയ്, മുൾക്കിരീടവും ചാട്ടയടിയും ഒടുക്കം കുരിശുമരണവും ആണോ ജയരാജൻ ഉദ്ദേശിച്ചത്?? ആർക്കറിയാം....
ഏതായാലും പാർട്ടി കുഞ്ഞാടുകൾക്ക് ഇനി കിലോക്കണക്കിനു വരുന്ന കമ്മി-ഊണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും ഒന്നും വാങ്ങി വയ്കണ്ടല്ലോ! കമ്മ്യൂണിസ്റ്റ് ബൈബിൾ ദേശാഭിമാനി പ്രസിൽ തയ്യാറായിക്കുണ്ടിരിക്കുന്നുണ്ട്... വൺ ഇസ് ഇനഫ്.....ഏതായാലും അതിലേക്കൊരു നൊവേന അഹങ്കാരീടെ വക....

അപ്പോൾ...പാവം വത്തിക്കാനും അവിടത്തെ മാർപ്പാപ്പയും ആരായി..... പി.ശ... ച്ഛായ് അത് വേണ്ട.....

വാൽക്കഷണം
സഖാവേ, പിറവം മാത്രം മതിയോ... പഴേ പൊന്നാനിയും വേണ്ടേ???
കാരാട്ടിനെ നബിയായിട്ടുപമിച്ച് ഒരു പ്രസംഗം കൂടി... പ്ലീസ്... കേരള ജനതയ്ക്ക് ഒരു ശല്യം കുറഞ്ഞ് കിട്ടുമല്ലൊ... പ്ലീസ്... (കെയിയെന്നൊക്കെ "ഞമ്മന്റെ കാര്യം" വരുമ്പൊ കളം മാറിക്കോളുമെന്നേ...)


ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...

ഇന്റര്‍നെറ്റ് അതികായന്‍ ഗൂഗിളിന്റെ ന്യൂസ് സര്‍വീസ് ഇന്ന് നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്. ലോകത്തെ മിക്ക ഓണ്‍‌ലൈന്‍ പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളുടെ ഫീഡുകള്‍ ഏതാണ്ട് റിയല്‍ ടൈമായി തന്നെ അഗ്രിഗേറ്റ് ചെയ്യുന്നു എന്നതിനാല്‍ മിക്ക ആളുകളും ഗൂഗിള്‍ ന്യൂസ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഗൂഗിള്‍ ന്യൂസിന്റെ  പ്രവര്‍ത്തനം മൊത്തം ഓട്ടോമാറ്റിക് ആണ്. ന്യൂസ് ഫീഡുകള്‍ കണ്ടെത്തുന്നതും അവ അതിന്റെ പ്രയോറിട്ടിയും വിഭാഗവും തിരിച്ച് ഡിസ്പ്ലേ ചെയ്യുന്നതും ഒക്കെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ്. അതില്‍ ഗൂഗിള്‍ അഭിമാനിക്കുകയും ചെയ്യുന്നു.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം നമ്മെ ചിരിപ്പിച്ചേക്കും - ചിലപ്പോള്‍ ചിന്തിപ്പിക്കും. മനുഷ്യന്റെ യുക്തിക്ക് മുന്നില്‍ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെ പരാജയം അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യും...

നിത്യാനന്ദയും നടിയും കൂടി അല്പം “സ്വാമിപൂജ” നടത്തിയ സിഡിയെ പറ്റിയുള്ള വാര്‍ത്ത നമുക്ക് ഏത് വിഭാഗത്തില്‍ പെടുത്താം? വാര്‍ത്ത സിഡി “സി‌ഐഡി” വിങിനു കൈമാറുന്നതിനെ സംബന്ധിച്ചാണെങ്കിലും, അതിനെ “വിനോദം അഥവാ Entertainment”  എന്ന വിഭാഗത്തില്‍ പെടുത്തിയാലും വല്യ കുഴപ്പമൊന്നുമില്ല. സ്വാമിയുടെ ചില “വിനോദങ്ങള്‍” ആയിരുന്നല്ലോ അത്.

എന്നാല്‍ മറാത്തി വാദമുന്നയിക്കുന്ന എം.എന്‍.എസിനെ വിനോദപ്പട്ടികയില്‍ പെടുത്തിയാലോ?

സംഗതി രാജ് താക്കറേയ്ക്ക് ഒരു വിനോദമായിരിക്കും, എന്നാല്‍ മറ്റ് ഭാരതീയരെ സംബന്ധിച്ചേടത്തോളം അതങ്ങനെ അല്ല!

ഇനി പിണറായി സഖാവിന്റെ വീടിനെ പറ്റി വ്യാജ ഇമെയില്‍ വാര്‍ത്ത പ്രചരിച്ച സംഭവത്തെ പറ്റിയുള്ള വാര്‍ത്തയോ? ഗൂഗിള്‍ ന്യൂസിനു അത്  “വിനോദം” മാത്രമാണ്...

ഇനി കോഴിക്കോട്  “ഒളിക്യാമറ” കേസോ? അതും ഗൂഗിള്‍ സാറന്മാര്‍ക്ക് വിനോദം തന്നെ....

ഇതാ, ഗൂഗിള്‍ ന്യൂസിന്റെ ഇംഗ്ലീഷ് എഡിഷനില്‍ Entertainment എന്ന വിഭാഗത്തില്‍ വന്ന് ചില വാര്‍ത്തകള്‍ നോക്കൂ....


ഇതൊക്കെ പോട്ടെന്ന് വയ്ക്കാം. വാര്‍ത്തയിലെ സിഡി, ഇമെയില്‍ എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ ആവര്‍ത്തനം  കണ്ട് അല്‍ഗോരിതത്തിനു പറ്റിയ അബദ്ധമാകാം...എന്നാല്‍ മലയാളത്തിലോ?

പക്ഷേ മലയാളം വാര്‍ത്ത കണ്ടിട്ട് എനിക്ക് തോന്നുന്നത്, മലയാളം വാര്‍ത്തകള്‍ സോര്‍ട്ട് ചെയ്യുന്നത് കമ്പ്യൂട്ടറല്ലെന്നാണ്. അല്ലെങ്കില്‍,  നമ്മുടെ കേരളാ സര്‍വ്വകലാശാലയ്ക്ക് മാര്‍ക്ക് തിരുത്തലെന്നത് ഒരു “വിനോദം” ആണെന്ന്  ഗൂഗിള്‍ എങ്ങനെ അറിയാനാ!

ദാ നോക്കിക്കേ...



ഒളിക്യാമറ സംഭവം ഇവിടെയും  വിനോദം തന്നെ ആണ് ഗൂഗിളിന്... ( സംഭവം അഖില്‍ ജോസിനും  പോലീസുകാര്‍ക്കും വിനോദമായിരുന്നെങ്കിലും, ആ പെണ്‍കുട്ടിക്കും മറ്റ് ജനങ്ങള്‍ക്കും അങ്ങനല്ലല്ലോ!)

ഇതൊക്കെ പറ്റാവുന്ന അബദ്ധങ്ങള്‍! വല്യ പ്രശ്നമില്ല....

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു ഗൂഗിള്‍ ന്യൂസിന്റെ അല്‍ഗോരിതം വരുത്തി വച്ചത് ധാര്‍മ്മികമായി അങ്ങേയറ്റത്തെ തെറ്റായിരുന്നു...

ഇതാ, അന്നത്തെ ഗൂഗിള്‍ ന്യൂസിന്റെ എന്റര്‍ടെയിന്മെന്റ് സെക്ഷന്‍ നോക്കൂ...



ഏറ്റവും മുകളിലുള്ള വാര്‍ത്ത, രണ്ട് എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഒരു ഒന്‍പതുവയസുകാരി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ പറ്റിയാണ്.

വാര്‍ത്ത സത്യത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെ...ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ കൂട്ടത്തില്‍ വരേണ്ടതുമാണ്...

എന്നാല്‍ ഒരു കാരണവശാലും അത് “വിനോദം” ആയി പരിഗണിക്കപ്പെടാന്‍ പാടില്ലാത്തതല്ലെ?

ആ വാര്‍ത്തയിലെ ഏത് കീവേഡാണ് ന്യൂസിനെ ആ വാര്‍ത്ത വിനോദമാക്കി ലേബല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ആവോ!

ഏതായാലും, എത്ര നല്ല അല്‍ഗോറിതമായാലും ഇത്തരം എററുകളെ ഒഴിവാക്കാന്‍ ഒരു മാനുഷിക ഇടപെടല്‍ കൂടിയേ കഴിയൂ....

(അവസാന ഫോട്ടോ ഒരു ഇംഗ്ലീഷ് വെബ്സൈറ്റില്‍ നിന്നും ലഭിച്ചത്)


പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...

കഴിഞ്ഞ ഫെബ്രുവരി 24-നു കൊല്ലം ആശ്രാമം മൈതാനത്തു വച്ച് ആര്‍.എസ്.എസിന്റെ കേരളത്തിലെ പ്രഥമ പ്രാന്ത സാംഘിക് നടന്നു...

ഒരു ലക്ഷത്തി ആറായിരം പൂര്‍ണ ഗണവേഷധാരികളായ ദേശത്തിന്റെ കാവല്‍ക്കാര്‍ അണിനിരന്ന മഹാത്ഭുതം...

സാഗരം സാഗരോപമം എന്ന വാക്യം അന്വര്‍ത്ഥമാക്കി, സംഘത്തെപ്പോലെ സംഘം മാത്രം എന്ന് തെളിയിച്ച ചരിത്രത്തിലെ നാഴികക്കല്ല്...

ഒരേ താളത്തില്‍, ഒരേ മനസായി, ഈ ഒരുലക്ഷത്തില്‍ പരം പേര്‍ ആ ആശ്രാമം മൈതാനത്തില്‍ സംഘത്തിന്റെ വിശ്വരൂപദര്‍ശനം നടത്തി...


ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍....

ഈ വീഡിയോയുടെ ഉറവിടം എനിക്കറിയില്ല....

ഇതിന്റെ കോപ്പിറൈറ്റ് ആര്‍ക്കെന്നും അറിയില്ല....

പക്ഷേ ഐറ്റം കൊള്ളാം......വെറൈറ്റിയുണ്ട്....നന്നായി രസിപ്പിക്കുന്നു....

എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയതാണ്.... (നേരത്തെ പ്രചാരത്തിലുള്ളതാകണം, നിങ്ങളില്‍ പലരും കണ്ടതുമാകാം....)

എങ്കിലും ഒന്ന് കണ്ടു നോക്കൂ....

(രാഷ്ട്രീയമോ ഒന്നുമല്ല.....തികച്ചും കോമഡി....)


നാലാംക്ലാസിലെ മലയാളം ചോദ്യം : മൂല - ‘ഉ’ = ????....


(മാതൃഭൂമി-2009 ജൂണ്‍ 9 - പേജ് 11 - വിദ്യാഭ്യാസരംഗം)

പുസ്തകം പ്രിന്റ് ചെയ്തത് “പെയിന്റര്‍”മാരു വല്ലോം ആരുന്നോന്നാ...

അല്ല ചില ‘ഐറ്റം’സിനോടുള്ള ‘സ്പെഷ്യല്‍ ഇന്ററസ്റ്റ് ’ കണ്ട് ചോദിച്ചതാ...

ഏതായാലും സാറന്മാര്‍ക്ക് പണിയായി....

:)


ഇതെന്തരണ്ണാ ഈ സൂപ്പര്‍ ബ്രെയിന്‍ യോഗ...???

ഇതെന്തരണ്ണാ ഈ സായിപ്പന്മാര് പറയണത്???

സൂപ്പര്‍ ബ്രെയിന്‍ യോഗയാ???

അതെന്തെര്???

മുജ്ചേ അംഗ്രേസി നഹീ ജാന്‍‌തി... അതുകൊണ്ടാട്ടോ...

ഇതെന്താ ഈ പറേണതെന്ന് ഒന്ന് പറഞ്ഞു തരുമോ???

ഇത് തട്ടിപ്പാണാ അണ്ണാ???

ഇതില്‍ സൂപ്പര്‍ ബ്രെയിന്‍ യോഗ എന്നൊക്കെ പറഞ്ഞിട്ട് ഈ സായിപ്പന്മാരു കാട്ടണത് നമ്മുടെ “ഏത്തമിടലാ”ണല്ലാ...



ജലം കൊണ്ടൊരു പാലം-നദിക്ക് കുറുകെ!!!


കണ്ടിട്ടും വിശ്വസിക്കാന്‍ പാടുപെടുന്നു അല്ലേ!!!
ജര്‍മ്മനിയിലാണീ ജലപാലം!!!
ആറുവര്‍ഷം കൊണ്ട് അഞ്ഞൂറു മില്ല്യണ്‍ യൂറോ ചിലവഴിച്ച് നിര്‍മ്മിച്ച 918 മീ. നീളമുള്ള ഈ പാലം ഇന്നത്തെ എന്‍‌ജിനീയറിംഗ് വൈദഗ്ദ്ധ്യത്തെ വിളിച്ചോതുന്നു...
എല്‍ബാ നദിക്കു മുകളിലൂടെ പണിഞ്ഞിരിക്കുന്ന ഈ ചാനല്‍-പാലം പഴയ കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മനികളെ യോജിപ്പിക്കാനായി , ഏകീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണി കഴിപ്പിച്ചതാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ബെര്‍ലിനു സമീപം മാഗ്‌ദെബുര്‍ഗ് എന്ന സ്ഥലത്ത്.ഈ ഫോ‍ട്ടോ പാലത്തിന്റെ ഉദ്ഘാടന വേളയില്‍ എടുത്തത്.




ഒമ്പതു കൊണ്ടൊരു ക്ലോക്ക്...


ഇതാ നിങ്ങള്‍ക്കായി... ഒമ്പത് മാത്രമുള്ള ഒരു ക്ലോക്ക്...എന്താ ഒന്നു വേണമെന്നുണ്ടോ????
ഇതുണ്ടാക്കിയ പരമദ്രോഹി എവനെടാ??? ഒള്ള വാച്ചീന്നും ക്ലോക്കീന്നും സമയം നോക്കാന്‍ നമ്മളു പെടുന്ന പെടാപ്പാട് നമ്മക്കല്ലേ അറിയൂ...അപ്പോഴാ ഈ കുന്ത്രാണ്ടം...
(എനിക്കു കിട്ടിയ ഒരു മെയിലില്‍ നിന്നും അടിച്ചുമാറ്റിയത്)