Reading Problems? Click Here


പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...

ഞാന്‍ ഇന്നലെ ഇട്ട പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍ എന്ന പോസ്റ്റിന് ഒരനുബന്ധം/വിശദീകരണമാണ് ഈ പോസ്റ്റ്...അതിനാല്‍ ഇതു വായിക്കുന്നവര്‍ ആ പോസ്റ്റു കൂടി വായിക്കണമെന്നപേക്ഷിക്കുന്നു...

എന്റെ ഈ പോസ്റ്റ് വായിച്ചതിനു ശേഷം കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി ചില കമന്റുകളും വന്നിരുന്നു...അതായത് , ഞാന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന്. എന്റെ ബൂലോക സുഹൃത്തായ ശിവ , കാന്താരിക്കുട്ടി , അനൂപ് കോതനല്ലൂ‍ര്‍ മുതലായവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ആദ്യമായി ഒരു കാര്യം പറയട്ടെ, അതില്‍ ശിവ എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ കമന്റ് എന്നെ ദേഷ്യം പിടിപ്പിച്ചേക്കാം എന്നാണ്....സത്യത്തില്‍ കൊള്ളാം അല്ലെങ്കില്‍ നന്നായിട്ടുണ്ട് എന്ന കമന്റുകളേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് അല്ലെങ്കില്‍ സ്പര്‍ശിച്ചത് ആ കമന്റുകളായിരുന്നു...കാരണം ഈ പോസ്റ്റിനെ അവര്‍ ക്രിയേറ്റീവായി വിമര്‍ശിച്ചിരിക്കുന്നു...അതു മാത്രമല്ല, അവര്‍ അതു ചെയ്ത രീതി, അതിലെ ആത്മാര്‍ത്ഥത എന്നിവയും എന്നെ ആകര്‍ഷിച്ചു എന്നുപറയട്ടെ.

പിന്നെ എന്റെ പോസ്റ്റിനെ പറ്റി...എനിക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഇതാണ്- ഞാന്‍ ഈ ബ്ലോഗിനെ കണ്ടിരിക്കുന്നത് പ്രധാനമായും തമാശയ്ക്കുള്ള ഒരു വേദി ആയാണ്.അതിനാലാണ് ഇതിന് എന്റെ ‘അഹങ്കാരങ്ങളും ഞാനും’ എന്ന പേര്‍ കൊടുത്തിരിക്കുന്നത്.അതിനാല്‍ ഇവിടുത്തെ പോസ്റ്റുകളെ തമാശയായി തന്നെ കാണുക.ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ലേബലുകളും ശ്രദ്ധിക്കുക...

എന്റെ പോസ്റ്റുകളില്‍ ‘ചിന്ത/അഭിപ്രായം’ എന്ന ലേബല്‍ (മോഡസ് ഓപ്പറാന്‍‌ഡി) കൊടുത്തിരീക്കുന്നവ മാത്രമാണ് എന്റെ സീരിയസ് ആയ പോസ്റ്റുകള്‍,അല്ലെങ്കില്‍ എന്റെ അഭിപ്രായം സീരിയസ് ആയി പ്രകടിപ്പിച്ചിരിക്കുന്നത്..അല്ലാത്ത ലേബലുകള്‍ ഉണ്ടെങ്കില്‍ ആ പോസ്റ്റുകളെ ആ ലേബല്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഭാവത്തില്‍ മാത്രം കാണൂക.
ലേബലുകള്‍ :

ഇങ്ങനേം തല്ലുവാങ്ങാം : മറ്റുള്ളവര്‍ക്കു കൈവക്കണമെന്നു തോന്നുന്ന പോസ്റ്റുകള്‍,തമാശാഭാവം മെയിന്‍.ആക്ഷേപം,ഹാസ്യം , നര്‍മ്മരൂപത്തിലുള്ള വിമര്‍ശനം/അഭിപ്രായം എന്നിവയാണ് ഈ വിഭാഗം.

കിടിലന്‍ : എനിക്ക് കിട്ടുന്ന നല്ലതും നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതുമായ വിവരങ്ങള്‍, അത്ഭുതകരമ്മായ വിവരങ്ങള്‍ മുതലായവ.തമാശ കുറവാണെങ്കിലും വലിയ സീരിയസോ എന്റെ അഭിപ്രായങ്ങളോ അല്ല.

കോപ്പിയടി : മറ്റേതെങ്കിലും ബ്ലോഗില്‍ നിന്നോ നെറ്റില്‍ നിന്നോ ഫോര്‍വേഡ് മെയിലുകളില്‍ നിന്നോ മറ്റു മീഡിയകളില്‍ നിന്നോ ത്രെഡ് കോപ്പിയടിക്കുന്നവ. ഇതില്‍ മിക്കവാറും ഫോര്‍വേഡ് മെയിലുകളായിരിക്കും ...ഈ മെയിലുകള്‍ കിട്ടാത്ത വായനക്കാരെ മാത്രമാണ് ലക്ഷ്യം.

ക്വാമഡി (അങ്ങനേം പറയാം ) : പൂര്‍ണ്ണമായും തമാശ. ഹാസ്യം മാത്രം. എന്റെ നര്‍മ്മബോധത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് കുറവായതിനാല്‍ മറ്റു വായനക്കാര്‍ക്ക് എന്റെ കോമഡി ചിലപ്പോ അസഹനീയവും തറവളിപ്പുമായി തോന്നിയേക്കാം...അതിനാലും ഒരു വെറൈറ്റിക്കുമായാണ് ഇത്തരം ഒരു പേര് ഈ ലേബലിനു കൊടുത്തത്.ഇതില്‍ അല്പം പോലും സീരിയസ്നെസ് ഉണ്ടാകില്ല.പൂര്‍ണ്ണമായും തമാശ മാത്രം.

ചിന്ത/അഭിപ്രാ‍യം : ഈ ലേബലുള്ളവ മാത്രമാണ് സീ‍രിയസ്നെസ് ഉള്ള (കുറച്ചെങ്കിലും ) പോസ്റ്റുകള്‍.ഈ ലേബല്‍ ഉള്ളവ എന്റെ ചിന്തകളും അഭിപ്രാ‍യങ്ങളും തന്നെ ആണ്.മറ്റു ലേബലുകള്‍ ഇല്ലെങ്കില്‍ ആ പോസ്റ്റ് തികച്ചും സീരിയസ് ആയിരിക്കും.അല്ല,മറ്റു ലേബലുകള്‍ ഉണ്ടെങ്കില്‍ ആ ലേബലുകളുടെ ഭഹവം കൂടി ആ പോസ്റ്റുകളില്‍ അടങ്ങിയിരീക്കും.ഈ ലേബലുള്ള പോസ്റ്റുകള്‍ വേണ്ടത്ര സീരിയസ്നെസോടു കൂടി തന്നെ വായിക്കാനപേക്ഷ.

ബൂലോകസംബന്ധി : ബൂലോകവുമായോ ബൂലോകത്തെ ആരെങ്കിലുമായോ ഏതെങ്കിലും പോസ്റ്റോ വിഷയങ്ങളുമായി ബന്ധപ്പെട്ടെ പോസ്റ്റുകളാണ് ഈ വിഭാഗത്തില്‍.സീരിയസ്നെസ്സ് മറ്റു ലേബലുകള്‍ അനുസരിച്ചായിരിക്കും.

വല്ലവനേം കല്ലെറിയല്‍ : അന്യരേയും അവരുടെ പ്രവൃത്തികളേയും ആക്ഷേപിക്കുന്ന പോസ്റ്റുകള്‍ ( വെറുതേ പക തീര്‍ക്കുന്ന ആക്ഷേപമല്ല, നിര്‍ദ്ദോഷമായ , വിമര്‍ശനാത്മകമായ ആക്ഷേപഹാസ്യം ).ഇതും ആവശ്യമില്ലാത്ത സീരിയസ്നെസ് കൊടുക്കരുതെന്നപേക്ഷ...മറ്റുള്ളവരുടെ പോസ്റ്റിനെ റിമേക്ക് ചെയ്തുള്ള ,അവരുടെ പോസ്റ്റിനെ ആക്ഷേപിക്കുന്ന പോസ്റ്റുകള്‍ക്കും ഈ ലേബല്‍ കാണും...ഇതും ഹാസ്യഭാവത്തില്‍ മാത്രമെടുക്കാന്‍ അപേക്ഷ...

-----------------------------------------------------------------------------

ഇനി ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിനെ പറ്റി :

സത്യത്തില്‍ ആ പോസ്റ്റ് ഇട്ടപ്പോള്‍ അങ്ങനെ ഒരൂ വിവേചനത്തെ പറ്റി യാതൊരു ചിന്തയും എന്നില്‍ ഇല്ലായിരുന്നു.നിങ്ങള്‍ക്ക് എന്റെ ആ പോസ്റ്റില്‍ അങ്ങനെ ഒരു വിവേചനത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് തോന്നിയത് എന്റെ ഈ ബ്ലോഗിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ ആധികാരികതയും സീരിയസ്നെസും കൊടുത്തതു കൊണ്ടാണ് (അതോ എന്നെ വിവരമുള്ളവനായി തെറ്റിദ്ധരിച്ചിട്ടോ???) , അല്ലെങ്കില്‍ എന്റെ പരിമിതമായ നര്‍മ്മബോധത്തിന് നിങ്ങളില്‍ ഇത് നര്‍മ്മമാണ് എന്ന തോന്നല്‍ ഉണ്ടാക്കാനുള്ള കഴിവീല്ലായ്മയാണ്.

സത്യത്തില്‍ പുതിയ പോസ്റ്റ് ഇടാന്‍ ത്രെഡൊന്നുമില്ല്ലാതെ പലരുടേയും ബ്ലോഗുകളിലൂടെ കയറി ഇറങ്ങുന്ന സമയത്താണ് ബെര്‍ളിയുടെ “മികച്ച വനിതാ ബ്ലോഗറാകാന്‍ പത്തു വഴികള്‍” എന്ന പോസ്റ്റ് കണ്ടത്.അപ്പോ‍ മനസ്സില്‍ തോന്നിയ ഒരൈഡിയ ആയിരുന്നു ഈ പുനിതാ ബ്ലോഗന്‍ എന്നത്...

പൂര്‍ണ്ണമായും തമാശ കലര്‍ത്തി ഒരു ആക്ഷേപഹാസ്യം പോലുള്ള സാധനം പോസ്റ്റണമെന്ന ചിന്തയല്ലാതെ വിവേചനത്തെ പറ്റിയൊന്നും ഒരു ചിന്തയും എന്നിലൂണ്ടായിരുന്നില്ല എന്നതാണ് സത്യം.

പിന്നെ പെണ്ണുങ്ങടെ പേരില്‍ ബ്ലോഗുന്ന ആള്‍ക്കാര്‍ക്കിട്ടൊരു ചെറിയ കൊട്ടും....അത്ര മാത്രമായിരുന്നു ഉദ്ദേശം....

-----------------------------------------------------------------------------
ഇനി ഈ വിഷയത്തില്‍ എന്റെ അഭിപ്രായം :

ബൂലോകത്തിലെന്നല്ല , ഭൂലോകത്തിലും അത്തരം വിവേചനത്തെ ഞാന്‍ അനുകൂലിക്കുന്നില്ല..സ്ത്രീ എന്ന പരിഗണന അര്‍ഹിക്കുമ്പോള്‍ തന്നെ ആവശ്യമില്ലാത്ത രംഗങ്ങളില്‍ ഉണ്ടാക്കുന്ന വിവേചനത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം,പക്ഷേ അതിനായി ഇന്നത്തെ ഫെമിനിസ്റ്റ് സിംഹങ്ങള്‍ ചെയ്യുന്നതു പോലെ ഓരോ രംഗത്തും സ്ത്രീയുടേതായി ഒരു ഗ്രൂപ്പുണ്ടാക്കി അതില്‍ ഒതുങ്ങിക്കൂടുമ്പോള്‍ അവിടെ സ്ത്രീ സ്വയം ചെറുതാകുകയാണ്.

കലാരംഗത്ത്,സാഹിത്യത്തില്‍,രാഷ്ട്രീയത്തില്‍ , സിനിമയില്‍ ഒക്കെ പെണ്ണിനു പ്രത്യേകം ഗ്രൂപ്പുണ്ടാക്കുന്നു ചിലര്‍...പെണ്ണെഴുത്ത് എന്ന പേരിലുള്ളതെന്താണ്???എന്തിനാണങ്ങനെ ഒരു വിഭാഗീകരണം???പെണ്ണ് എഴുതിയതാണോ പെണ്ണേഴുത്ത്???പെണ്ണെഴുതിയതെല്ലാം പെണ്ണേഴുത്താണോ???ഇത് ഞാന്‍ റെയര്‍ റോസ് എന്ന ബ്ലോഗറുടെ ഒരു പോസ്റ്റിനു കമന്റായി ചോദിച്ചിരുന്നു. ആ കമന്റ് ഞാന്‍ ഇവിടെ പകര്‍ത്താം.
ദാ ഇവിടേ :

അഹങ്കാരി... said...
നമസ്കാരം...ഈ അഹങ്കാരിയുടെ ചിത്രപേടകത്തില്‍ ഒരു കുറിപ്പു കൊണ്ടിട്ടതിനാല്‍ ഒന്നു വന്നതാ....ഓ...എനിക്കീ പെണ്ണെഴുത്തെന്ന സംഭവത്തോടു തന്നെ എതിര്‍പ്പാന്നേ...എഴുത്തിനേയും ഇങ്ങനെ ലിംഗഭേദവും ജാദിഭേദവും കൊടുത്ത് നശിപ്പിക്കണോ?എഴുത്തിലൂടെ മനുഷ്യ രാശിയിലെ അസമത്വങ്ങ്gഅളേയും വ്വ്യ്യത്യാസങ്ങളേയും ഇല്ലാതാക്കനല്ലേ നാം ശ്രമിക്കേണ്ടത്???അല്ലാതെ അതിനേയും വെട്ടിമുറിച്ച് ഇല്ലാതാക്കിക്കൊണ്ടാണോ???മാധവിക്കുട്ടി നല്ല എഴുത്തുകാരിയ്യാണ്.അപക്ഷേ അവരെ അല്ല,മറിച്ച് അവരുടെ എഴുത്തിനെ വേണം കമ്പയര്‍ചെയ്യാന്‍...അവര്‍ എഴുതിയതാ...അതു പെണ്ണെഴുത്താ എന്നും മറ്റൂം പറയുന്ന സ്ത്രീവാദികളുടെ വ്വലയില്‍ എഴുത്തുകാര്‍ വീഴര്രുത്...എന്തിനാ എഴുത്തിന് പെണ്ണെഴുത്ത്,ആണെഴുത്ത്,ദളിതെഴുത്ത് ഇങ്ങനെ എവിഭജനംകൊടുക്കുന്നത്? കഥ,കവിത,,നോവല്‍ ഇങ്ങനെ ഉള്ള വിഭജനം പോരേ????പിന്നെ ഒന്നു ചോദിച്ചോട്ടെ, പെണ്ണ് എഴുതിയതു കൊണ്ടു മാത്ത്രം പെണ്ണെഴുത്താകുമോ???ഇല്ലെന്ന് സാറാ ജോസഫ് പ്പറഞ്ഞതായി വായിച്ചിട്ടുണ്ട്.അതാ...എഴുത്ത് മനുഷ്യന്റെ മനസ്സുകളെ അടുപ്പിക്കാനാകണാം..മനുഷ്യ്യ രാശിയുടെ നന്മയ്ക്കാകണം....കഷ്ടപ്പെടുന്നവന്റെ വിശപ്പടക്കകനും കരയുന്നവരുടെ കണ്ണിരൊപ്പാനും ശ്രമിക്കയാണ്‍ എഴുത്തുകാര്‍ ചെയ്യേണ്ണ്ടത്.അല്ലാതെ അക്കാഡമി സ്ഥാനത്തിനായി സ്വന്തം മനസ്സാക്ഷിയെ വില്‍ക്കയല്ല....പെണ്ണെഴുത്ത് എന്ന വിഭജനം സ്ത്രീ എഴുത്തുകാരെ ശക്തിപ്പെടുത്തില്ല,മറിച്ച് ദുര്‍ബ്ബലരാക്കയേ ഉള്ളൂ...അവരുടെ നല്ല് കൃതികള്‍ പോലും ആ ലേബലും പേറി മരിച്ചു മണ്ണാടിയ്യും....സെക്സ് വിളിച്ചു പറയുകയും തോന്നിവാസം കാട്ടുകയും ഒന്നുമല്ല സ്ത്രീസ്വാത്ന്ത്ര്യത്തിനു വേണ്ടത്,മറിച്ച് വിശപ്പടക്കി ജീവിക്കാനും മാനം സംരക്ഷിക്കാനും ഉള്ള അവകാശമാണ്....ഗുജറാത്തിലും നന്ദിഗ്രാമിലും കൂട്ടമായി നശിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ വിസ്മരിച്ച് പേഴ്സണല്‍ ലൈഫീലെ സെക്സിനെ ആഘോഷിക്കയായിരുന്നു പെണ്ണെഴുത്തുകാര്‍ ചെയ്തത്!തസ്ലീമ നസ്രീനെ നാടു കടത്തിയപ്പോഴും ഈ പെണ്ണെഴുത്തിന്റെ തലതൊട്ടമ്മമാര്‍ പ്രതികരിച്ചു കണ്ടില്ല...ഇനി എഴുത്ത്തിലും സംവരണപ്രക്ഷോഭം വരുന്ന കാലം വിദൂരമല്ല...ഒരിക്കലും സ്ത്രീയെ പുരുഷനു തുല്യയാക്കാന്‍(എവിടേയും സമത്വം കൊണ്ടുവരാന്‍) സംവരണത്തിനോ ഇത്തരം വിഭജനങ്ങള്‍ക്കോ കഴിയില്ല,കാരണം അവിടെ പെണ്ണ് ആണിനോടല്ല, മറിച്ച് പെണ്ണിനോടു തന്നെയാണ് മത്സരിക്കുന്നതെ എന്നതാണ്...പിന്നെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വരാന്‍ പറഞ്ഞത് വൃന്ദാ കാരാട്ടല്ല, മറിച്ച് വി.ടി. ആയിരുന്നു...ഇത് ഇഷ്ടപ്പെട്ടില്ലേ,റോസേ എന്റെ ഛെവിക്കൊരു കിഴുക്കങ്ങു തന്നേരെ...ഓ.ടോ : ഇയ്യാള്‍ ഏതു കോളേജിലാ?മെയിന്‍ ഏതാ? ഞാനും ഈഇ എന്‍‌ജിനീയറിംഗെന്ന നിലയില്ലാകയത്തില്‍ കൈകാലിട്ടടിക്ക്കുന്ന ഒരാളായതു കൊണ്ട് ചോദിച്ചതാണേ....ഞാന്‍ കൊല്ലം പെരുമണ്‍ എന്‍‌ജി. കോളേജിലാ...ഈ പോശ്റ്റ് ഇഷ്ടപ്പെടാത്തവര്‍ക്ക് എന്നെ തെറിവിളികാന്‍ :
May 29, 2008 11:02 AM (അയനം : റെയര്‍ റോസ്)


അങ്ങനെ ഒരു വിഭാഗീകരണത്തെ ഞാന്‍ വെറുക്കുക തന്നെ ചെയ്യുന്നു.നിര്‍ഭാഗ്യവശാല്‍ ഇവിടെ ബ്ലോഗിലും അത്തരം വിഭാഗീകരണം ശക്തമായി വരുന്നു....നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരം വിഭാഗീകരണപ്രവര്‍ത്തനങ്ങളില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് ചില സ്ത്രീകള്‍ തന്നെയാണ്.ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും എടുത്തു കാട്ടാം.പക്ഷേ അങ്ങനെ ആരേയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കൂന്നില്ല, എന്നാല്‍ എന്റെ ഈ പോസ്റ്റടക്കമുള്ള ചില പോസ്റ്റുകളില്‍ അത്തരം ചില പ്രവര്‍ത്തനങ്ങളെ ഞാന്‍ പരിഹസിച്ചിട്ടുണ്ട്.

പിന്നെ എല്ലാക്കാലവും സ്ത്രീ എന്നത് ഒരു നല്ല ആകര്‍ഷണാവസ്തു ആയിരുന്നു.ഇന്നും എല്ലാ പരസ്യങ്ങളിലും സിനിമകളിലും സ്ത്രീയെ ഉപയോഗിക്കുന്നത് ഒരു ആകര്‍ഷണവസ്തു ആയി തന്നെ ആണ്.

ആ തരത്തില്‍ സ്ത്രീ നാമങ്ങളുപയോഗിച്ച് ബ്ലോഗുന്ന ധാരാളം പേര്‍ ഉണ്ട് ഈ ബൂലോകത്ത്...സ്ത്രീ എന്ന വ്യാജേന ബ്ലോഗാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടങ്ങള്‍ വ്യത്യസ്തമാണ്.മിക്കവരും ഹിറ്റ് കൂടും എന്ന കാരണം കൊണ്ടാണ് അതു ചെയ്യുന്നതെന്നു മാത്രം.

ആ പ്രവണത ഇന്നും ഇന്നലയും തുടങ്ങിയതല്ല,പണ്ട് യാഹൂ ചാറ്റ് കത്തി നിന്ന സമയത്ത് പോണ്‍സൈറ്റ് കമ്പനികളുടെ മുഖ്യ ആയുധമായിരുന്നു (ഇന്നും ) ഇത്.

ഇനി, ഇന്റര്‍നെറ്റില്‍ ഉള്ള പെണ്ണുങ്ങളെല്ലാം പെശകാണ് എന്നൊരു ധാരണ ഒരു മൂന്നു കൊല്ലം മുന്‍പ് (എഞ്ചിനീയറിംഗ് കോലേജിലെ ജീവതത്തിനു മുന്‍പ്) വരെ എനിക്കുമുണ്ടായിരുന്നു.ബ്ലോഗില്‍ വന്ന ഇടക്ക് ബ്ലോഗില്‍ ഉള്ള പെണ്‍കുട്ടികളെ പറ്റിയായി ആ ചിന്ത.എന്നാല്‍ നെറ്റിലെ പെണ്‍സുഹൃത്തുക്കളെ അടുത്തറിഞ്ഞപ്പോള്‍ ആദ്യ ധാരണയും ബ്ലോഗിലെ വനിതകളൂടെ കൃതികള്‍ വായിക്കുകയും കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ രണ്ടാം ധാരണയും മാറിക്കിട്ടി. ഇത്തരം ഒരു ചിന്ത വന്നത് എന്റെ പ്രായത്തിന്റെയും ഒരു കുഴപ്പമാകാം.
എന്നാല്‍ അത്തരം ചിന്ത വച്ചു പുലര്‍ത്തുന്നവര്‍ ഇന്നും ധാരാളമാണ്.എന്നില്‍ നിന്നും ആ ചിന്ത പൂര്‍ണ്ണമായി വിട്ടുമാറി എന്നു ഞാന്‍ അവകാശപ്പെടുന്നില്ല.അതിനാല്‍ തന്നെയാണ് ഇങ്ങനെ പെണ്‍പേരുകളില്‍ വിലസുന്ന പുരുഷ ബ്ലോഗര്‍മാര്‍ ഉണ്ടാകൂന്നത്.അവരെ ഒന്നു പരിഹസിക്കുന്നതാണീ‍ പോസ്റ്റ് എന്ന് (ഞാന്‍ ) അവകാശപ്പെടുന്നു.

ഞാന്‍ ഒരാളുടെ ബ്ലോഗ് വായിക്കുമ്പോള്‍ (ചില വിവാദവിഷയങ്ങളിലല്ലാതെ) അയാളുടെ ജാതിയോ മതമോ ലിംഗമോ നോക്കിയല്ല അയാളുടെ ബ്ലോഗ് ഇഷ്ടപ്പെടുന്നത് , മറിച്ച് എന്റെ അഭിരുചിക്കും രീതിക്കും ആ ബ്ലോഗുകള്‍ ഇണങ്ങുന്നുണ്ടെങ്കില്‍ , എനിക്ക് ആ ബ്ലോഗുകളില്‍ നിന്നും എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവ ഇഷ്ടപ്പെടുന്നു.അഹങ്കാരം മുഖ്യമായും നര്‍മ്മത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാല്‍ അത്തരം പോസ്റ്റൂകളെഴുതുന്നവരെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നേ ഉള്ളൂ...

എന്റെ ബ്ലോഗില്‍ ഞാന്‍ ലിങ്ക് കൊടുത്തിരിക്കുന്നവരില്‍ രണ്ടോ മൂന്നോ പേരുടെ മാത്രമേ ലിംഗമോ ജാതിയോ മതമോ എനിക്കറിയുള്ളൂ...അതു നോക്കിയല്ല ഞാന്‍ അവരെ ഇഷ്ടപ്പെടുന്നതും.മറിച്ച് ഞാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍,എനിക്ക് കൂടുതല്‍ ഇഷ്ടമുള്ള ഭാവമായ നര്‍മ്മം എഴുതുuന്നു എന്നതിനാലൂം വശ്യമായ രീതിയില്‍ എഴുതുന്നു എന്നതിനാലുമാണ്.

ബ്ലോഗിനെ പറ്റി ഞാന്‍ ആദ്യം വായിക്കുന്ന ലേഖനത്തില്‍ ബ്ലോഗന/ബ്ബ്ലോഗന്‍ രീതിയില്‍ വിഭജിച്ചു കണ്ടിരുന്നു.അത് ഒരാധികാരിക പ്രസിദ്ധീകരണമായിരുന്നു താനും.എന്നാല്‍ അതില്‍ തന്നെ അത്തരമൊരു വിഭജനത്തിനെതിരെ വിമര്‍ശനമുയരുന്ന കാര്യവും സൂചിപ്പിച്ചിരുന്നു.

പിന്നെ എന്റെ ഒരഭിപ്രായം പറയുകയാണെങ്കില്‍ ഈ പുലി-ജൂനിയര്‍ വിവേചനവും അനാവശ്യമാണ്.ഈ ബൂലോകത്തില്‍ നാമെല്ലാവരും തുല്യര്‍ തന്നെയാണ്.ഓരോരുത്തരുടെ കഴിവുകളും സാഹചര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മാത്രം.അതു കൊണ്ടു മാത്രം ഒരാളെ പുലി/മണ്ടന്‍ / അപ്രന്റീസ് അങ്ങനെ തിരിക്കുന്നതിനോട് യോജിക്കാനാവില്ല.

വിശാലന്റേയോ കൊച്ചുത്രേസ്യയുടേയോ വശീകരണശക്തിയുള്ള ഭാഷയോട് നമുക്ക് ആരാധന തോന്നുന്നത് സ്വാഭാവികം...പക്ഷേ അവര്‍ ഒരിക്കലും തങ്ങള്‍ പുലികളാണ് എന്ന രീതിയില്‍ ഒരു കമന്റ് പോലുമിട്ട് ഞാന്‍ കണ്ടിട്ടില്ല.മറിച്ച് ചിലര്‍ ശ്രദ്ധ പിടിച്ചു പറ്റാ‍ന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെ അവര്‍ ബൂലോകത്തെ പുലീകളാണെന്ന് സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

ബെര്‍ളിയുടെ ഒരു പോസ്റ്റിലും (നര്‍മ്മഭാവനയാണെന്ന രീതിയില്‍ സമീപീക്കുന്നവര്‍ക്ക് ) ഒരു വര്‍ഗീയതയും കാണാന്‍ കഴിയില്ല.എനിക്ക്കു പറ്റിയിട്ടില്ല.എനിക്ക് ബെര്‍ളിയെ നേരത്തെ അറിയില്ല,ഇപ്പോള്‍ പോലും അയാളുടെ പോസ്റ്റുകളിലൂടെ അല്ലാതെ അറിയില്ല താനും.എന്നാല്‍ അയളുടെറ്റ് പോസ്റ്റുകള്ള് വര്‍ഗീയ വിഷം ചീറ്റുന്നു എന്ന മട്ടിലുള്ള ഒരു ബ്ലോഗ് ഞാന്‍ കണ്ടു.ഇതിലൂടെ ബ്ലോഗിലീ ശ്ശ്രദ്ധിക്കപ്പ്പെട്ടവരെ ചൊറിഞ്ഞ് ശ്രദ്ധേയരാകുക എന്ന ചിന്തയാണുള്ളത്.
അതുപോലെ ഒരു ബ്ലോഗറുടേ (അദ്ദേഹം ഒരു സംഘടനയോട് കാട്ടുന്ന അനുഭാവം മൂലം ) പോസ്റ്റുകള്‍ വായിക്കരുതെന്നും അതില്‍ വര്‍ഗീയവിഷം തുളുമ്പുകയാണെന്നും ഉള്ള ഒരു ഫോര്‍വേഡ് മെയില്‍ എനിക്ക് ലഭിക്കയുണ്ടായി.അങ്ങനെ ആണ് അദ്ദേഹത്തിന്റെ ബ്ലോഗ് ഞാന്‍ കാണുന്നത്.പക്ഷേ ആ ബ്ലോഗില്‍ അദ്ദേഹത്തിന്റെ ആ സംഘടനയോടുള്ള അനുഭാവമല്ലാതെ വര്‍ഗീയത (ആരോപിക്കപ്പെടുന്ന തരത്തിലുള്ള ) ഒന്നും കാണാന്‍ കഴിഞ്ഞില്ല!!!

ഞാന്‍ വിഷയത്തില്‍ നീന്നും മാറിപ്പോയി എന്നറിയാം.പിന്നീടൊരു പോസ്റ്റില്‍ പറയാന്‍ വച്ചിരുന്ന ഒരുപാട് കാര്യങ്ങളില്‍ ചിലത് ഇവിടെ പറഞ്ഞു പോയെന്നു മാത്രം.

-----------------------------------------------------------------------------
ഇനി എന്റെ നിലപാട് ഞാന്‍ ചുരുക്കി പറയാം :

ബൂലോകത്തിലെ വിവേചനത്തെ ഞാനും അനുകൂലിക്കുന്നില്ല.നിങ്ങളൊക്കെ പറഞ്ഞതു പോലെ നല്ലതാണ് വിഭവമെങ്കില്‍ അത് ആസ്വദിക്കുക, നമ്മുടെ അഭിരുചിക്കിണങ്ങുന്നില്ലെങ്കില്‍ അതിനെ ഉപേക്ഷിക്കുക, എതിര്‍പ്പുണ്ടെങ്കില്‍ എതിര്‍ക്കുക എന്നല്ലാതെ ആവിഭവം ഉണ്ടാക്കിയ ആളുടെ കുലവും ഗോത്രവും ലിംഗവും ഒക്കെ തിരക്കിയതിനു ശേഷം ആ വിഭവം ആസ്വദിക്കുന്നതിനോടെനിക്ക് യോജിക്കാനാവില്ല.എന്നാല്‍ എഴുതിയ ആളുടെ വിശദാംശങ്ങളുമനുഭ്ബാവങ്ങളും പരിഗണിക്കേണ്ടി വരുന്ന വിവാദവിഷയസംവാദങ്ങളില്‍ അവ കണക്കിലെടുക്കുന്നതു കൊണ്ട് തെറ്റില്ല താനും.

പിന്നെ ശിവ പറഞ്ഞതു പോലുള്ള ആള്‍ക്കാര്‍ എവിടെയും ഉണ്ടാകും.ഒരിക്കല്‍ എന്നിലും അത്തരം രീതികള്‍ ഒരംശം വരെ ഉണ്ടായിരുന്നു എന്നും ഞാന്‍ തുറന്നു സമ്മതിക്കട്ടെ.അവരെ അര്‍ഹിക്കുന്ന അവഗണന നല്‍കി അകറ്റി നിര്‍ത്തുക എന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം.പക്ഷേ ബ്ലോഗിലെ കൃതികള്‍ ഒരാളുടെ യഥാര്‍ത്ഥ സ്വത്വമാണ് വെളിപ്പെടുത്തുന്നത് എന്നു വിശ്വസിക്കാനാകില്ല. മദ്യപിക്കാറില്ല എന്ന് അറിയാവുന്നവരെല്ലാം പറയുന്ന സുനീഷിന്റെ ബ്ലോഗ് വായിച്ചാല്‍ അയാളെക്കാള്‍ വലിയ കുടിയന്‍ വേറേ ഇല്ലെന്നാണു തോന്നുക...

പിന്നെ ഇങ്ങനെ തുറന്നെഴുതുന്നവരില്‍ കളങ്കം കുറവായിരിക്കുമെന്നും ഒളിച്ച് കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കൂന്നവരാകും യഥാര്‍ത്ഥ നീചന്മാര്‍ എന്നുമാണ് എന്റെ അഭിപ്രായം...

എന്നെ സംഭന്ധിച്ചു പറയുകയാണെങ്കില്‍ അല്പസ്വല്പം എഴുതുകയും മറ്റു ചെയ്തിരുന്ന എനിക്ക് ചുമ്മാ അതൊക്കെ എഴുതിയിടാനും എന്റെ മറ്റ് അഹങ്കകരങ്ങള്‍ നാലാള്‍ക്കു മുന്നില്‍ (ഫോട്ടോഗ്രാഫി ആയാലും മറ്റെന്താ‍യാലും ) കാട്ടാനും നല്ല സുഹൃത്തുക്കളെ നേടാനും ഉള്ള സ്ഥലമായേ ഞാന്‍ ബ്ലോഗിനെ കണ്ടിട്ടുള്ളു...നമ്മള്‍ ചെയ്ത കാര്യം , അതെത്ര കുറവുകളോടെ ആണെങ്കിലും എത്ര നിസാരമാണെങ്കിലും , പുറത്തുള്ള ഒരാളെ കാട്ടുമ്പോഴും അയാള്‍ നമ്മളോട് ‘കൊള്ളാം’ എന്നു പറയുമ്പോഴും ഉണ്ടാവുന്ന സന്തോസ്ഷം ആസ്വദിക്കുകയും ഇഷ്ടപ്പെടുകയുംചെയ്യുന്ന ഒരു സാധാരണക്കാരനാണു ഞാന്‍.

ബ്ലോഗില്‍ വന്നത് സീരിയസ് ആയി മാത്രം എഴുതണമെന്ന ആശയോടെയാണ്.എന്നാല്‍ വിശാലന്റേയും ത്രേസ്യയുടേയും ബെര്‍ളിയുടേയും മറ്റും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മറ്റേതൊരു രീതിയേക്കാളും റിസ്ക് ഉള്ളാതും സ്ട്രെസ്സ് ഉള്ളതും വിജയിക്കാന്‍ സാധ്യത വളരെ കുറഞ്ഞതുമായ രീതിയാണ് ആളുകളെ ചിരിപ്പിക്കുക എന്നത്.അത് വിശാലനെ പോലെ നിഷ്കളങ്കവും സിമ്പിളുമായ രീതിയിലാകാം,അല്ലെങ്കില്‍ ബെര്‍ളിയെ പോലെ വളിപ്പെന്നു തോന്നുന്ന രീതിയിലാകാം...വിശാലന്റെയോ ത്രേസ്യയുടേയോ രീതിക്ക് ജന്മസിദ്ധമായ കഴിവു വേണമെന്നതിനാല്‍ ഞാന്‍ ബെര്‍ളിയുടെ രീതിയുടെ ചുവടു പിടിച്ചെഴുതി തുടങ്ങി എന്നേ ഉള്ളൂ...

അതില്‍ പ്രതിഫലിക്കുന്നത് എന്റെ ചിന്തകളാകണമെന്നില്ല.മറിച്ച് കിട്ടുന്ന ത്രെഡിനെ ഡവലപ് ചെയ്യുമ്പോള്‍ നമുക്കു തോന്നുന്ന കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു ഒരു മസാല പോലെ.അത് മറ്റൊരാളുടെ ചിന്തയാകാം,സംസാരമാ‍കാം,പോസ്റ്റോ കമന്റോ ആകാം,എനിക്ക് വഴിയില്‍ നിന്നോ എവിടെ നിന്ന്നെങ്കിലും ഉണ്ടായ്യ അനുഭവമാകാം,അങ്ങനെ എന്തും.മറ്റൊരാളെ ആക്ഷേപഹാസ്യം വഴി കളിയാക്കുമ്പോള്‍ തന്നെ അയാളോട് എനിക്ക് വളാരെ അധികം ബഹുമാനം ഉണ്ടായിരിക്കും.എന്നാല്‍ നമ്മുടെ പോസ്റ്റ് വായിച്ച് ആളുകള്‍ ചിരിക്കണം (ചിന്ത എന്ന വിഭാഗത്തില്‍ അല്ലാത്ത ) എന്നല്ലാതെ മറ്റുള്ളാവര്‍ക്ക് ഒരുമാര്‍ഗ്ഗനിര്‍ദ്ദേശമോ വഴികാട്ടിയോ അല്ല എന്റെ ബ്ലോഗ്.

ഇവിടെ ഈ പോസ്റ്റിലും പൂര്‍ണ്ണ തമാശ മാത്രമാണ് ഉദ്ദേശിച്ചത്.പക്ഷേ ഇതില്‍ ഞാന്‍ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ശരിയാണു താനും...ഇത്തരത്തില്‍ പെണ്‍പേരില്‍ ബ്ലോഗ് ചെയ്യുന്ന പലരുടേയും രീതികളും അവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ് ഞാന്‍ പകര്‍ത്തിയത്.

അതിനാല്‍ തന്നെ ഇത് എന്റെ അഭിപ്രായമായി കണക്കാക്കരുത് എന്നഭ്യര്‍ത്ഥന.
ഈ വിഷയത്തെ പറ്റി ഇനിയും ഒരുപാട് പറയാനുണ്ട്.എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ തന്നെ ഒത്തിരി നീണ്ടു.....

അതിനാല്‍ ബാക്കി ഇനിയൊരിക്കലാകാം.

-----------------------------------------------------------------------------

ഓടോ : ശിവയെ പോലെ ഈ ബ്ലോഗിംഗിനെ ആത്മാര്‍ത്ഥതയോടെ നോക്കിക്കാണുകയും ഇതിനോടും സുഹൃത്തുക്കളോടും ആത്മാര്‍ത്ഥത പുലര്‍ത്തുകയും ചെയ്യുന്നവര്‍ കൂറവാണ് എന്ന് പറയട്ടെ.ഈ പോസ്റ്റ് ശിവ പറഞ്ഞതു പോലെ ഒരിത്തിരി പോലും ദേഷ്യം തോന്നി എഴുതിയതല്ല,മറിച്ച് എന്റെ നിലപാട് വ്യക്തമാക്കാനും ഇനി എന്റെ ബ്ലോഗില്‍ ഞാന്‍ നര്‍മ്മമ്മെന്ന പേരില്‍ വിളാമ്പുന്ന വളിപ്പുകളെ ആധികാരികചിന്തയായി തെറ്റിദ്ധരിക്കാതിരിക്കാനും വേണ്ടി ഒരു മുന്‍‌കൂര്‍ ജാമ്യമെടുത്തെന്നു മാത്രം.

എന്റെ പോസ്റ്റുകള്‍ തുടര്‍ന്നും വായിക്കുക, കമന്റുക, പ്രോത്സാഹിപ്പിക്കുക എന്നല്ലാതെ എന്തു പറയാന്‍...

ശിവ , ഒരുപദേശം...നമ്മള്‍ ഒരുപാടാത്മാര്‍ത്ഥത നല്‍കിയ്യാലും തിരികെ അതു ലഭിക്കണമെന്നില്ല...അതില്‍ വിഷമിച്ചിട്ടു കാര്യവുമില്ല...അതിനാല്‍ ആത്മാര്‍ത്ഥത അതര്‍ഹിക്കുന്നവര്‍ക്ക് മാത്രം നല്‍കുക.ഈ കാര്യത്തില്‍ അനുഭവമുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ...

സമയം രാത്രി മൂന്നു മണി ആകുന്നു,ശുഭരാത്രി...സോറി..സുപ്രഭാതം.....
അനുബന്ധം 1 : മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍-രീതി ഒന്ന്

അനുബന്ധം 2: മികച്ച പുനിതാ ബ്ലോഗ(ന)ന്‍ : രണ്ടാം രീതി


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

2 അഭിപ്രായങ്ങൾ:


  എന്റെ ഈ പോസ്റ്റ് വായിച്ചതിനു ശേഷം കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി ചില കമന്റുകളും വന്നിരുന്നു...അതായത് , ഞാന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന്. എന്റെ ബൂലോക സുഹൃത്തായ ശിവ , കാന്താരിക്കുട്ടി , അനൂപ് കോതനല്ലൂ‍ര്‍ മുതലായവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

  ഒരു വിശദീകരണ പോസ്റ്റ്... 1. siva // ശിവ said...
 2. അരുണ്‍,

  ഞാന്‍ വായിച്ചു. എന്റെ കമന്റ് കാരണം അരുണ്‍ വീണ്ടും ബുദ്ധിമുട്ടി അല്ലേ?

  ഇനിയെങ്കിലും ആരും ഈ ബൂലോകത്തെങ്കിലും ആണ്‍/പെണ്‍ വേര്‍തിരിവില്ലാതെ മുന്നോട്ട് പോകട്ടെയെന്ന് ആശിക്കാം.

  സസ്നേഹം,

  ശിവ.

കമന്റെഴുതണോ??? ദാ ഇവിടെ...