Reading Problems? Click Here


ഗുണ്ടാ വര്‍ക്കേര്‍സ് യൂണിയന്‍....

പ്രിയ ഗുണ്ടാസഹോദരന്മാരേ...

നമ്മുടെ സ്വന്തം നാടായ കേരളത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ...സ്വസ്ഥവും സുഖകരവുമായി ജീവിച്ചിരുന്ന നമുക്ക് ഇന്ന് സ്വസ്ഥമായി സ്വന്തം പേരുപോലും പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്.

നമ്മുടെ ആദരണീയരായ രണ്ട് ജ്യേഷ്ഠഗുണ്ടകളാണ് ഇപ്പോള്‍ പൂജപ്പുരയിലെ നമ്മുടെ ആരാ‍ധനാലയത്തില്‍ കഴിയുന്നത്...മാന്യരായ പോലീസ് സുഹൃത്തുക്കള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? ഒരുത്തനെ ഒന്ന് കുത്തണമെന്ന് തോന്നിയാല്‍ ജയിലില്‍ അതിനു സൌകര്യമുണ്ടോ? നമുക്ക് ഒരു സിനിമാനടിയോട് ഒന്ന് സംസാരിക്കണം, വെറുതേ കണ്ണുംകണ്ണും നോക്കിയിരിക്കണം എന്നൊക്കെ തോന്നിയാല്‍ അതിനു ജയിലില്‍ സൌകര്യമുണ്ടോ?? എന്തിനു, ഇപ്പോള്‍ ജയിലില്‍ എസ്-കത്തി പോലും കിട്ടാനില്ല...


തരൂരിന്റെ “വിശുദ്ധ” ട്വീറ്റുകള്‍...

ടുത്ത സമയത്ത് ഏറെ വിവാദമായ ഒരു സംഭവമാണല്ലോ ശശി തരൂരിന്റെ ട്വിറ്റര്‍ ട്വീറ്റ്. നമ്മുടെ കേന്ദ്രമന്ത്രിമാരില്‍ ടെക്നോളജിയെ ജനങ്ങളുമായി ഉള്ള ദൂരം കുറക്കുന്നതിനുപയോഗിക്കുന്നവരില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ആളാണ് ശശി തരൂര്‍.ഒരു ലക്ഷത്തിനു മുകളിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം ആ സാങ്കേതികവിദ്യയെ എന്തു മാത്രം ഉപയോഗപ്പെടുത്തുന്നു എന്ന് നമുക്ക് മനസിലാക്കാം.


  ദേശാഭിമാനീ...തരംതാഴാം...പക്ഷേ ഇത്ര വേണ്ട...

തത്കാലം പോസ്റ്റിടേണ്ടാ, പോസ്റ്റിടേണ്ടാ എന്ന് വിചാരിച്ചിരുന്നതാ...

പക്ഷേ ദേശാഭിമാനി സമ്മയിക്കൂല.....

ദേശാഭിമാനിക്കാര്‍ക്ക് അല്ലെങ്കിലും ഇത് സ്ഥിരം പറ്റാറുള്ളതാണ്...

ആവേശം മൂത്ത് എതിരാളികളെ തെറി വിളിക്കും.....പക്ഷേ പിന്നീട് വിളിച്ച് പറഞ്ഞതൊക്കെ ഇരട്ടി ശക്തിയോടെ തിരിച്ച് വന്ന് സ്വന്തം തലക്കിട്ട് തന്നെ കൊള്ളുകയും ചെയ്യും....

ദേശാഭിമാനിയില്‍ “പ്രൂഫ് റീഡര്‍” എന്ന തസ്തിക ഇല്ലെന്ന് അവര്‍ പല തവണ തെളിയിച്ച് കഴിഞ്ഞതാണ്...(ഉദാ: ഒന്ന്   ,   രണ്ട് )

എങ്കിലും ഇതിത്തിരി കടന്നു പോയില്ലേ ദേശാഭിമാനീ...?


ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍....

ഈ വീഡിയോയുടെ ഉറവിടം എനിക്കറിയില്ല....

ഇതിന്റെ കോപ്പിറൈറ്റ് ആര്‍ക്കെന്നും അറിയില്ല....

പക്ഷേ ഐറ്റം കൊള്ളാം......വെറൈറ്റിയുണ്ട്....നന്നായി രസിപ്പിക്കുന്നു....

എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയതാണ്.... (നേരത്തെ പ്രചാരത്തിലുള്ളതാകണം, നിങ്ങളില്‍ പലരും കണ്ടതുമാകാം....)

എങ്കിലും ഒന്ന് കണ്ടു നോക്കൂ....

(രാഷ്ട്രീയമോ ഒന്നുമല്ല.....തികച്ചും കോമഡി....)


വായിക്കാന്‍ വിട്ടുപോയ ഒരു വാര്‍ത്ത....

ഏതൊരു സംഭവത്തിലുമുള്ള ഹിന്ദുക്കളുടെ പങ്ക് കണ്ടെത്തി തലനാരിഴ കീറി അത് “സംഘപരിവാര്‍ ഭീകരതയായി” വ്യാഖ്യാനിക്കാനും അതിനെ ദിവസങ്ങളോളം പത്രമാധ്യമങ്ങളില്‍ നിറച്ച് നിര്‍ത്തി ചര്‍ച്ച ചെയ്യാനും നാമോരോരുത്തരും ബദ്ധശ്രദ്ധരാണല്ലോ!

പക്ഷേ ചില വാര്‍ത്തകള്‍ മാത്രം നാമെല്ലാം മനഃപൂര്‍വ്വം തമസ്കരിക്കാറുണ്ട്...

തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ ഏത്തമിടീച്ചതിലും സംഘപരിവാര്‍ ഭീകരത കണ്ടെത്തിയ “പിണറായീസ് മതേതര നിയമങ്ങളും” ‘കുരങ്ങന്‍’ കുഞ്ഞഹമ്മദുമാരേയുമൊന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നാം കാണാറില്ല...


പ്രണയിക്കൂ സഖാവേ...ചൈനയെ പ്രണയിക്കൂ...

ചൈനയുടെ ഇന്ത്യാ ആക്രമണ പദ്ധതികളെ പറ്റി ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ട് അധികകാലമായില്ല....

അതിനെപറ്റി ഉള്ള ചര്‍ച്ചകള്‍ എന്തോ ലോകത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്ന , അമേരിക്കയില്‍ പട്ടി കുരച്ചാലൂം വാര്‍ത്തയാക്കുന്ന ഇടത് സഖാക്കളോ സംഘടനകളോ  മിണ്ടിക്കണ്ടതുമില്ല....

എന്നാല്‍ ചൈന അതിന്റെ തനിസ്വഭാവം കാട്ടിത്തുടങ്ങി.....ഇനിയിപ്പോ  അധികം കാക്കേണ്ട സഖാവേ...നമ്മുടെ സ്വന്തം ചൈന ഈ “ബൂര്‍ഷ്വാ-സെമി ഫ്യൂഡല്‍” ഇന്ത്യയെ ആക്രമിക്കാന്‍!!!


പ്രണയം കൊണ്ട് വിശുദ്ധ യുദ്ധം അഥവാ “ലൌ ജിഹാദ് ” - ഭാഗം 1...

(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്)


കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് നമുക്ക് കോളായിരുന്നു....ഒരു പെണ്ണ് ഒരു പയ്യനോട് സംസാരിച്ചാല്‍ പിന്നെ ആ വിഷയം ഒരു നാലാഴ്ചത്തേയ്ക്കുണ്ടായിരുന്നു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ എതിര്‍ക്കുന്നതും അവരെ പോലീസിലേല്‍പ്പിക്കുന്നതും ഇന്നത്തെ കാലത്ത് ഫാസിസത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്...

പ്രത്യേകിച്ച് ആ കുറ്റവാളി എങ്ങാനും ന്യൂനപക്ഷക്കാരനോ മറ്റോ ആണെങ്കില്‍ പിന്നെ പറയുകേം വേണ്ട...

എന്നാല്‍ അത്തരത്തില്‍ പെണ്‍കുട്ടികളുടെ മേല്‍ കഴുകന്‍ കണ്ണുകളുമായി പറന്നിറങ്ങുന്ന ക്രിമിനലുകള്‍ക്ക് പ്രേരണ കാമവും പണവും മാത്രമാണെന്നായിരുന്നു ഇത്ര നാളും നമ്മുടെ ധാരണ... അതു കൊണ്ട് തന്നെ ഇത് പോലെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും “ഫാസിസം” എന്ന് അലറിവിളിച്ചത്...


ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ...???

ഇന്ത്യയില്‍ ഓരോ സ്ഫോടനമുണ്ടാകുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യാവിരുദ്ധ ശക്തികള്‍ പിടിയിലാകുമ്പോഴും “മിക്കവാറും” അത് പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് ആണെന്ന ആരോപണം ഉണ്ടാ‍കാറുണ്ട്.

എന്നാല്‍ ഞാന്‍ വായിച്ചേടത്തോളം പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യയോട് വലിയ ശത്രുത ഒന്നുമില്ല എന്നാണു മനസിലായത്.മാത്രമല്ല, പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും സഹോദരങ്ങള്‍ തന്നെയാണ്. മതവെറിയും അധികാരഭ്രാന്തും പിടിച്ച ചില പുരോഹിതവര്‍‍ഗ്ഗവും, അധികാരസ്ഥിരതയില്ലാത്ത,അധികാരവര്‍ഗ്ഗം അമ്പേ പരാജയപ്പെട്ട, ദാരിദ്ര്യം പടര്‍ന്നു കയറുന്ന ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായി ഇന്ത്യയെന്ന ഒരു “ബലൂണ്‍”ഭൂതത്തെ ശത്രുവായി കാട്ടുന്ന അധികാരികളും ചേര്‍ന്നാ‍ണ് ഇന്ത്യയെ പാകിസ്ഥാന്റെ ശത്രുവാക്കി മാറ്റിയത്....