Reading Problems? Click Here
Showing posts with label ബൂലോകസംബന്ധി. Show all posts
Showing posts with label ബൂലോകസംബന്ധി. Show all posts


സുകുമാരേട്ടനു ഒരു തുറന്ന കത്ത്...

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി സാർ തന്റെ ബ്ലോഗിൽ തഥാഗതൻ എന്ന ആൾക്ക് കൊടുത്ത മറുപടിയോടുള്ള പ്രതികരണമാണിത്. ആ കമന്റിൽ അദ്ദേഹം പറഞ്ഞതു പോലെ, ഇതൊരു കമന്റായി അവിടെ ഇട്ടാൽ മതി. എന്നാൽ അവിടെ “യുക്തിവാദി” വേഷമണിഞ്ഞ ജിഹാദികൾ കയ്യടക്കിയിടത്ത് ഇനി ഒരു കമന്റിനു പ്രസക്തി ഇല്ല എന്നതിനാലും, എനിക്ക് പറയാനുള്ളത് എല്ലാവരോടുമാണ് എന്നതിനാലും, ഒരു തുറന്ന കത്ത് പോലെ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ പോസ്റ്റുന്നു. - ഇതാണ് സുകുമാരേട്ടന്റെ കമന്റ്.



വിട്ടുവീഴ്ച എന്നത് ഒരു ഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ സുകുമാരേട്ടാ? 500 വർഷമായി ഹിന്ദുക്കൾ മാത്രം ഒരു ഭാഗത്തു നിന്ന് മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയോ? പള്ളിയുടെ കല്ലുകൾ കൊണ്ട് തന്നെ, ഹിന്ദുക്കളുടെ ചിലവിൽ പുതിയ പള്ളി പണിതു തരാം - ആ സ്ഥലം മാത്രം വിട്ടു തന്നാൽ മതി, ക്ഷേത്രത്തിനു സമീപം പുതിയ പള്ളി പണിതു തരാം - ഇതിലൊക്കെ കൂടുതൽ എന്തു വിട്ടുവീഴ്ച ചെയ്യാനാണ് സുകുമാരേട്ടൻ പറയുന്നത്? ഒറ്റവാക്യത്തിൽ “അയോധ്യയിന്മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുക്കൾ പിന്മാറണം, പറ്റുമെങ്കിൽ ഹിന്ദുക്കൾ അവിടെ പള്ളി പണിത് നൽകണം” എന്നോ?

അയോധ്യ ഹിന്ദുവിന്റെ ഒരേ ഒരു പുണ്യസ്ഥലമാണോ എന്ന് - ശരിയാണ്, അല്ല. പക്ഷേ അത് അഞ്ച് പുണ്യനഗരങ്ങളിൽ ഒന്നാണ് എന്ന് അറിയുമയിരിക്കുമല്ലോ? മറ്റ് നാല് നഗരങ്ങളിലും ഇതേ മാതൃകയിൽ ക്ഷേത്രം നിന്ന സ്ഥാനത്ത് ഇപ്പോൾ പള്ളികളാണെന്ന് അറിയുമോ സുകുമാരേട്ടന്? അതുൾപ്പടെ മറ്റ് മൂവായിരത്തോളം ക്ഷേത്രധ്വംസനങ്ങൾ (പ്രധാ‍നപ്പെട്ട പത്തെണ്ണമെങ്കിലും നിഷ്പക്ഷരായവർക്ക് നിഷേധിക്കാൻ പറ്റാത്ത തെളിവുകളോടു കൂടിയവയാണ് - മഥുര,ദ്വാരക, കാശി എന്നിവ ഉൾപ്പടെ) മറക്കുവാനും പൊറുക്കുവാനുമുള്ളത്ര വിട്ടുവീഴ്ച ചെയ്യാൻ ഹിന്ദുക്കൾ തയ്യാറായിരുന്നു, ഇപ്പോഴും തയ്യാറാണ്. ഇനി സമ്പൂർണമായി മുസ്ലിങ്ങൾക്ക് കീഴടങ്ങി, സ്വന്തം അഭിമാനം പോലും പണയം വച്ച് ജീവിക്കുന്ന വിട്ടുവീഴ്ചയാണോ ഹിന്ദുക്കൾ ചെയ്യേണ്ടത് സുകുമാരേട്ടാ? വ്യക്തമാക്കിയാലും.

ഇനി, താങ്കൾ തന്നെ പറഞ്ഞു - “മെക്ക പോലെയും ജെറുസലേം പോലെയും ഒരേ ഒരു” എന്ന് - അപ്പോൾ മെക്കയും ജറുസലേമും ഒന്നാണോ സുകുമാരേട്ടാ? മെക്കയും ജറുസലേമും -രണ്ടും കൂടി - “ഒരേ ഒരു” പുണ്യസ്ഥലം ആയതിനാ‍ലാണോ മുസ്ലിങ്ങൾ ജറുസലേമിനായി ആയിരങ്ങളെ ബോംബ് വച്ച് പൊട്ടിച്ചിതറിക്കുന്നത്?ഇവിടെ അയോധ്യയ്ക്കായി നൂറുകണക്കിനു പേരെ കൊന്നത്?  അയോധ്യയ്ക്കായി ഒരു ഹിന്ദുവും ഒരാളെയും കൊന്നില്ല - അയോധ്യാനന്തര  കലാപം ഉണ്ടാക്കിയത് മുസ്ലിങ്ങളും കൊല്ലപ്പെട്ടത് ഹിന്ദുക്കളും ആണെന്നതൊക്കെ മറച്ച് വച്ച്  ഇനിയും ഹിന്ദുക്കൾ എന്ത് വിട്ട് വീഴ്ചയാണ് ചെയ്യേണ്ടതെന്ന് താങ്കൾ ദയവായി വ്യക്തമാക്കിയാലും സുകുമാരേട്ടാ.

“ജറുസലേമിനു വേണ്ടി ആയിരങ്ങളെ കൊല്ലാതെ വിട്ടുവീഴ്ച ചെയ്യുവാൻ” ഒന്ന് സ്വപ്നം കാണുവാനെങ്കിലും ഉള്ള ധൈര്യം ഉണ്ടോ താങ്കൾക്ക്?

ബാബർ നിർമ്മിച്ചത് പ്രാർത്ഥനയ്ക്ക് ഉള്ള പള്ളി ആയിരുന്നോ സുകുമാരേട്ടാ? അത് അങ്ങേരുടെ വിജയചിഹ്നമല്ലേ? അതിലുമെത്രയോ വലുതാണ്, ഈ നാട്ടിൽ (മാത്രം) നൂറ്റാണ്ടുകളായി ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ വികാരത്തിനുള്ളത്?  ബാബർ നിർമ്മിച്ച കെട്ടിടം മുസ്ലിങ്ങളുടെ “ഒരേ ഒരു” പോയിട്ട്  പ്രാർഥനയ്ക്കുള്ള “ഒരു”ദേവാലയം പോലുമല്ലെന്നിരിക്കെ, അതിന്മേൽ “മുസ്ലിങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം” എന്ന് പറയുവാനുള്ള ധൈര്യം താങ്കൾക്കുണ്ടോ?

ഷാബാനു കേസിലൂടെ, സുപ്രീംകോടതി വിധിവന്നലും അതിനെ മറികടക്കാനുള്ള രാഷ്ട്രീയ പിൻബലമുണ്ടെന്ന അഹങ്കാരത്തിൽ നിന്നും ഉടലെടുത്തതല്ലേ ഇന്ന് അയോധ്യയിന്മേൽ മുസ്ലിങ്ങളുടേ പ്രതിനിധികളായി സ്വയം അവരോധിച്ച് ചിലർ കാട്ടിക്കൂട്ടുന്ന നാട്യങ്ങൾ?

അല്ലെങ്കിൽ, പുരാവസ്തുവകുപ്പ് തർക്കമന്ദിരത്തിനടിയിൽ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയപ്പോഴും, ബാബറി കെട്ടിടത്തിന്റെ നിർമ്മിതിയിൽ നിന്ന് പോലും ക്ഷേത്രശിലകൾ കണ്ടെടുക്കപ്പെട്ടപ്പോഴുമൊക്കെ, എല്ലാറ്റിലും സംഘപരിവാർ-ഹൈന്ദവത ആരോപിച്ച് രക്ഷപ്പെടാൻ ശ്രമിക്കയല്ലേ ബാബറി ആക്ഷൻ കമ്മറ്റി പോലുള്ളവർ ചെയ്തത്? - താങ്കൾ ദയവായി അതിനെ പറ്റി ഒന്ന് പഠിക്കൂ.

എന്തിലും ഏതിലും “സംഘപരിവാർ” എന്ന് ആക്രോശിച്ച് നിശബ്ദരാക്കുന്ന കാലം കഴിഞ്ഞു എന്ന് ഇനിയും ഇവർ മനസിലാക്കാത്തതെന്തേ എന്നാണു മനസിലാകാത്തത്!

മെക്ക എങ്ങനെ മുസ്ലിങ്ങൾക്ക് പുണ്യസ്ഥലമായി? ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വസ്രഷ്ടാവിനു മെക്ക എന്ന സ്ഥലത്തോട് എന്തേ ഇത്ര അനുഭാവം? ഈ പ്രപഞ്ചം മുഴുവൻ അവന്റെ ദേവാലയമായിരിക്കെ, എന്തിനു ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ അതിനു നേരെ നിസ്കരിക്കുന്നു?

എന്തിനു വേണ്ടി മുസ്ലിങ്ങൾ “ജറുസലേമിനായി” ആയിരങ്ങളേ കൊല്ലുന്നു, സ്വയം കൊല്ലപ്പെടുന്നു?

അയോധ്യ എന്നത് ഈ നാട്ടിലെ സംസ്കാരത്തിൽ വിശ്വസിക്കുന്ന, അഭിമാനിക്കുന്ന ഓരോ ഹിന്ദുവിന്റെയും വികാരമാണ്. അത് മതവിശ്വാസത്തിന്റെ പ്രശ്നമല്ല. ഈ നാടിന്റെ സംസ്കാരത്തിന്റെ ചിഹ്നമാണ് അയോധ്യ. ഓരോ നാടും, അധിനിവേശത്തിൽ നിന്നും മുക്തമാകുമ്പോൾ, അധിനിവേശത്തിന്റെ അടയാളങ്ങൾ മായ്ച്ച്, ആ നാടിന്റെ ചിഹ്നങ്ങൾ കൊണ്ടുവരാറുണ്ട്. ഇങ്ങ് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനൽ തന്നെ ഉദാ‍ഹരണം.

തിരിച്ച് പ്രതികരിക്കുന്നില്ല എന്നു കരുതി, കൂട്ടത്തോട് വോട്ട് കുത്താനും കശ്മീരിലെ പോലെ പട്ടാളത്തിന്റെ നെഞ്ചത്ത് കേറാനും തയ്യാറകുന്നില്ല എന്ന് കരുതി, കൂടെ നിൽക്കാൻ ചുറ്റികായുധന്മാരില്ല എന്ന് കരുതി എപ്പോഴും ഹിന്ദുക്കളുടെ നെഞ്ചത്ത് “വിട്ടുവീഴ്ച”യുടെ പൊങ്കാലയിടുമ്പോൾ, ഏത് അടിച്ചമർത്തപ്പെടുന്നവനും ഒരു ദിനം ഉയിർത്തെഴുന്നേൽക്കുമെന്നും, അത് അടിച്ചമർത്തുന്നവന്റെ നേരെ ആയുധമെടുക്കേണ്ടി വരുന്ന പോരാട്ടമാകുമെന്നും ഓർക്കുക.

8 നൂറ്റാണ്ട് മുസ്ലിം- ബ്രിട്ടീഷ് ഭരണാധികാരികൾ മാറി മാറി ചവിട്ടി മെതിച്ചിട്ടും, ഇന്നും ഇസ്ലാമിക ഭീകരവാ‍ദത്തിന്റെ വോട്ടിനായി ചുക്കിനും ചുണ്ണാമ്പിനും ഇടവും വലവും നടുവും മാറി മാറി സവർണനെന്നും ഫാസിസ്റ്റെന്നും സയണിസ്റ്റെന്നും ഒക്കെ മുദ്രകുത്തുമ്പോഴും, സാധാരണ ഹിന്ദു സഹിക്കുകയാണ്. പക്ഷേ അവന്റെ വിശ്വാസങ്ങൾക്ക് മേൽ, അവന്റെ ബാക്കിയായ അല്പമാത്ര സന്തോഷങ്ങൾക്ക് മേൽ, അവന്റെ നൂറ്റാണ്ടുകളായുള്ള സംസ്കാരത്തിനു മേൽ എന്നുമെന്നും കുതിര കേറാമെന്നും, “നീ അടിമയാണ്, നീ സവർണഫാസിസ്റ്റാണ്, നീ ഹിന്ദുവാണ് - അതിനാൽ നീ വിട്ടുവീഴ്ച ചെയ്യുക തന്നെ വേണം, നിനക്കല്ലാതെ ഒന്നിനും അധികാരമില്ല” എന്ന് വീണ്ടും വീണ്ടും - വായനയും അറിവും ഉള്ളവർ പോലും, എന്തിനോ വേണ്ടി - ഹിന്ദുവിന്റെ മുഖത്തേക്ക് അട്ടഹസിക്കുമ്പോൾ, 80 കോടിയോളം വരുന്ന, ഈ ലോകത്ത് ഭാരതമെന്ന് ഈ ഒരു തുണ്ട് ഭൂമിയും അതിന്റെ സഹസ്രാബ്ദങ്ങൾ നീണ്ട സംസ്കാരവുമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത ഒരു ജനസമൂഹം, എന്നേക്കുമെന്നേക്കും ആ ചവിട്ടടിയിൽ കിടന്ന് ആട്ടും തുപ്പുമേൽക്കും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണു സുകുമാരേട്ടാ!

ഇത്രയൊക്കെ , ഒരു സാധാരണ ഹിന്ദു ആയി ജനിച്ചതു കൊണ്ട് പറഞ്ഞു പോയതാണ്. ഭൂരിപക്ഷമെന്നും, സവർണനെന്നും ഫാസിസ്റ്റെന്നും ഒക്കെ നാഴികയ്ക്ക് നാല്പതു വട്ടം കേട്ട്, സ്വന്തം നാട്ടിൽ അഭയാർത്ഥിയെ പോലെ കഴിയേണ്ടി വന്ന, ഭാരതമെന്ന ഒരു നാടല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത ഒരുവനെന്ന നിലയിൽ പറഞ്ഞു പോകുകയാണ്.ഇത്രയും പറഞ്ഞതിന്റെ പേരിൽ എന്റെ നെറ്റിയിൽ ചാർത്താൻ ലേബലുകളുമായി “മതേതരത്വത്തിന്റെ” അപ്പോസ്തലന്മാർ പാഞ്ഞുവരുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ട്.

ഒരഭ്യർഥനയുണ്ട് സുകുമാരേട്ടാ, ബാബറി കെട്ടിടത്തെ പറ്റി ധാരാളം വസ്തുതകൾ, തെളിവുകൾ ലഭ്യമാണ്. അല്പമെങ്കിലും ഒന്ന് വായിച്ച് മനസിലാക്കൂ. താങ്കളെ പോലെ വായിക്കുന്ന, പൊതുകാര്യങ്ങൾ മനസിലാക്കുന്ന ഒരാൾ ഇത്രമാത്രം ലഘുവായി, ബാഹ്യതലസ്പർശിയായി മാത്രം ഒരു വിഷയത്തെ കാണുന്നത് കണ്ടപ്പോൾ വേദന തോന്നി എന്നതാണു സത്യം. ബ്ലോഗിലെ ഇസ്ലാമ്യൂണിസ്റ്റ് സഖ്യം പറയുന്ന ബാലിശമായ വാദങ്ങൾക്കപ്പുറം താങ്കളും കടക്കുന്നില്ല എന്ന് കണ്ടപ്പോൾ, താങ്കളെ കുറേ നാളുകളായി വായിക്കുന്ന ഒരാളെന്ന നിലയിൽ അത്ഭുതം തോന്നി എന്നതാണു സത്യം.

സുകുമാരേട്ടനോട് ചോദിക്കാനുള്ളത്, ഇത്രയും നേരം പറഞ്ഞതിന്റെ ഒരു രത്നച്ചുരുക്കം മാത്രം :

“അയോധ്യ എന്നത് ബാബറിന്റെ വിജയചിഹ്നം എന്നതിലുപറ്റി, മുസ്ലിങ്ങളുടെ ‘ഒരേ ഒരു’ പോയിട്ട് “ഒരു” പുണ്യഭൂമി പോലും അല്ല എന്നിരിക്കെ, മുസ്ലിം മതചരിത്രത്തിൽ ആ പ്രദേശത്തിനു യാതൊരു പ്രാധാന്യവും ഇല്ലെന്നിരിക്കെ, എന്നാൽ ഹിന്ദുക്കൾ അവരുടേ വിശ്വാസത്തിലേ ഏറ്റവും പ്രധാന 5 നഗരങ്ങളിൽ ഒന്നായി (അയോധ്യ,കാശി,കാഞ്ചി, മധുര,ദ്വാരക) അയോധ്യയെ കാണുന്നു എന്നിരിക്കെ, ഹിന്ദുക്കളോട് മുസ്ലിങ്ങൾ വിട്ടുവീഴ്ച കാണിക്കണം, അവിടെ ക്ഷേത്രനിർമ്മാണം അനുവദിക്കണം, അതു പോലെ സമീപ സ്ഥലത്ത് മുസ്ലിം മോസ്ക് നിർമ്മാണത്തിനു ഹിന്ദുക്കളും അനുവദിക്കണം - ഒരു പരസ്പര സഹകരണം - പരസ്പര വിട്ടുവീഴ്ച കൈക്കൊള്ളണം” എന്ന് പറയുവാനുള്ള തന്റേടം-ധൈര്യം- സത്യസന്ധത താങ്കൾക്ക് ഉണ്ടോ എന്നാണെനിക്കറിയേണ്ടത്.


ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്കിൽ?



ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്കിൽ? 

ബ്ലോഗിലും പത്രങ്ങളിലും പോസ്റ്റർ ഫ്രണ്ടുകളുടേ പോസ്റ്ററുകളിലും “സംഘപരിവാർ-സയണിസ്റ്റ് ഭീകരൻ ഇസ്ലാമായ പോലീസുകാരനെ അതിനിഷ്ഠൂരമായി വെടിവെച്ച് കൊന്നതിനെതിരെ" എത്ര ലേഖനങ്ങൾ ഇറങ്ങില്ലായിരുന്നു? എത്ര കമന്റുകളിൽ ആരുടേ ഒക്കെ മതേതരവികാരക്കുരുക്കൾ പൊട്ടിയൊലിക്കില്ലായിരുന്നു?
മലപ്പുറത്ത് എസ്.ഐ പ്രതിയുടെ വെടിയേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം കാളിക്കാവിനടുത്ത് ചോക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു. കാളിക്കാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണ (53) നാണ് വിവാഹ തട്ടിപ്പ് കേസിലെ പ്രതിയുടെ വെടിയേറ്റു മരിച്ചത്.

കുടുംബക്കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ പോയപ്പോഴാണ് സംഭവം. വാറണ്ടുമായി വീട്ടിലെത്തിയ വിജയകൃഷ്ണന് നേര്‍ക്ക് പ്രതിയായ ആറങ്ങോടന്‍ മുജീബ് റഹ്മാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം മുജീബ് കാട്ടിലേക്ക് ഓടിരക്ഷപെട്ടു. ഇയാളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മുന്‍ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പലതവണ വിളിപ്പിച്ചെങ്കിലും മുജീബ് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ തേടി അറസ്റ്റ് വാറണ്ടുമായി പോലീസ് വീട്ടിലെത്തിയത്. ഇയാളുടെ വീടിന് സമീപത്ത് ജീപ്പ് നിര്‍ത്തിയ ശേഷം എസ്.ഐയും സംഘവും വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് മുജീബ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. മൂന്നു റൗണ്ട് വെടിവെച്ചു. ആദ്യവെടി തന്നെ എസ്.ഐയുടെ നെഞ്ചിലേറ്റു.

നെഞ്ചില്‍ വെടിയേറ്റ വിജയകൃഷ്ണനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാളികാവ് സ്‌റ്റേഷനിലെ എസ്.ഐ ലീവിലായതിനാല്‍ പകരം ചാര്‍ജ്ജുണ്ടായിരുന്നത് വിജയകൃഷ്ണനായിരുന്നു.

സംഭവം അതീവഗൗരവമായി കാണുന്നുവെന്നും മരണപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് ഏറ്റവും വലിയ ധനസഹായം നല്‍കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയം എസ്.പിയും എ.ഡി.ജി.പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.ജി.പി മലപ്പുറത്തേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



എന്തിലുമേതിലും ഉൾപ്പെട്ട വ്യക്തികളുടേയും അവരുടെ പത്തു തലമുറയിലുള്ളവരുടേയും ജാതി-മതം-രാഷ്ട്രീയം എന്നിവ നോക്കി, അതിനെ ന്യൂനപക്ഷപീഢനമാക്കി മാറ്റുക എന്ന അവകാശം ജി.പി.രാമചന്ദ്രനും ചില സഹായം കിട്ടാത്ത ബ്ലോഗർമാർക്കും അവർക്ക് അന്നം നൽകുന്ന സം(തിങ്)വരണ  ഇസ്ലാമിസ്റ്റുകൾക്കും മാത്രമായി ആരും പതിച്ച് നൽകിയിട്ടില്ലല്ലോ!

ചിലപ്പോൾ ഇതിനെയും വ്യാജ ഏറ്റുമുട്ടൽ, വിജയകൃഷ്ണനെ വധിച്ചത് സഹപ്രവർത്തകർ, വിജയകൃഷ്ണനു വെടിയേറ്റതിന്റെ ഇഞ്ച് അളന്നുള്ള വിചാരണ, വിജയകൃഷ്ണൻ വധത്തിനു പിന്നിലെ സയണിസ്റ്റ് ഗൂഢാലോചന... ഒക്കെ കൊണ്ട് “പാവപ്പെട്ട മുസ്ലിമിനെ പ്രതിയാക്കി പീഡിപ്പിക്കുന്നു“ എന്ന വാദം താമസിയാതെ ഉയർന്ന് കേട്ടേക്കാം!

കഷ്ടം!

(ഇവിടെ ഞാൻ മതം പറഞ്ഞതല്ല - മറിച്ച് തിരിച്ചായിരുന്നു എങ്കിൽ ഇവിടെ എന്തെല്ലാം പുകിലുകൾ ഉണ്ടാകുമായിരുന്നു എന്നു ചിന്തിച്ചു എന്നു മാത്രം - ആ പുകിലുകൾക്ക് പിന്നിൽ എന്താണു യഥാർത്ഥ ഉദ്ദേശം എന്ന് ഭയന്നു എന്ന് മാത്രം! ഇത്തരത്തിൽ ഓരോ സംഭവങ്ങളിലും ജാതിയും മതവും തിരുകി കയറ്റിയാൽ ഈ സമൂഹത്തിന്റെ ഭാവി എന്താകുമെന്ന് ഭയക്കുന്നു എന്നു മാത്രം! അത്തരക്കാരെ മനസിലാക്കാതെ അവരുടേ ജല്പനങ്ങൾ ഏറ്റു പിറ്റിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു എന്ന് മാത്രം!)


ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...

ഇന്റര്‍നെറ്റ് അതികായന്‍ ഗൂഗിളിന്റെ ന്യൂസ് സര്‍വീസ് ഇന്ന് നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്. ലോകത്തെ മിക്ക ഓണ്‍‌ലൈന്‍ പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളുടെ ഫീഡുകള്‍ ഏതാണ്ട് റിയല്‍ ടൈമായി തന്നെ അഗ്രിഗേറ്റ് ചെയ്യുന്നു എന്നതിനാല്‍ മിക്ക ആളുകളും ഗൂഗിള്‍ ന്യൂസ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഗൂഗിള്‍ ന്യൂസിന്റെ  പ്രവര്‍ത്തനം മൊത്തം ഓട്ടോമാറ്റിക് ആണ്. ന്യൂസ് ഫീഡുകള്‍ കണ്ടെത്തുന്നതും അവ അതിന്റെ പ്രയോറിട്ടിയും വിഭാഗവും തിരിച്ച് ഡിസ്പ്ലേ ചെയ്യുന്നതും ഒക്കെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ്. അതില്‍ ഗൂഗിള്‍ അഭിമാനിക്കുകയും ചെയ്യുന്നു.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം നമ്മെ ചിരിപ്പിച്ചേക്കും - ചിലപ്പോള്‍ ചിന്തിപ്പിക്കും. മനുഷ്യന്റെ യുക്തിക്ക് മുന്നില്‍ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെ പരാജയം അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യും...

നിത്യാനന്ദയും നടിയും കൂടി അല്പം “സ്വാമിപൂജ” നടത്തിയ സിഡിയെ പറ്റിയുള്ള വാര്‍ത്ത നമുക്ക് ഏത് വിഭാഗത്തില്‍ പെടുത്താം? വാര്‍ത്ത സിഡി “സി‌ഐഡി” വിങിനു കൈമാറുന്നതിനെ സംബന്ധിച്ചാണെങ്കിലും, അതിനെ “വിനോദം അഥവാ Entertainment”  എന്ന വിഭാഗത്തില്‍ പെടുത്തിയാലും വല്യ കുഴപ്പമൊന്നുമില്ല. സ്വാമിയുടെ ചില “വിനോദങ്ങള്‍” ആയിരുന്നല്ലോ അത്.

എന്നാല്‍ മറാത്തി വാദമുന്നയിക്കുന്ന എം.എന്‍.എസിനെ വിനോദപ്പട്ടികയില്‍ പെടുത്തിയാലോ?

സംഗതി രാജ് താക്കറേയ്ക്ക് ഒരു വിനോദമായിരിക്കും, എന്നാല്‍ മറ്റ് ഭാരതീയരെ സംബന്ധിച്ചേടത്തോളം അതങ്ങനെ അല്ല!

ഇനി പിണറായി സഖാവിന്റെ വീടിനെ പറ്റി വ്യാജ ഇമെയില്‍ വാര്‍ത്ത പ്രചരിച്ച സംഭവത്തെ പറ്റിയുള്ള വാര്‍ത്തയോ? ഗൂഗിള്‍ ന്യൂസിനു അത്  “വിനോദം” മാത്രമാണ്...

ഇനി കോഴിക്കോട്  “ഒളിക്യാമറ” കേസോ? അതും ഗൂഗിള്‍ സാറന്മാര്‍ക്ക് വിനോദം തന്നെ....

ഇതാ, ഗൂഗിള്‍ ന്യൂസിന്റെ ഇംഗ്ലീഷ് എഡിഷനില്‍ Entertainment എന്ന വിഭാഗത്തില്‍ വന്ന് ചില വാര്‍ത്തകള്‍ നോക്കൂ....


ഇതൊക്കെ പോട്ടെന്ന് വയ്ക്കാം. വാര്‍ത്തയിലെ സിഡി, ഇമെയില്‍ എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ ആവര്‍ത്തനം  കണ്ട് അല്‍ഗോരിതത്തിനു പറ്റിയ അബദ്ധമാകാം...എന്നാല്‍ മലയാളത്തിലോ?

പക്ഷേ മലയാളം വാര്‍ത്ത കണ്ടിട്ട് എനിക്ക് തോന്നുന്നത്, മലയാളം വാര്‍ത്തകള്‍ സോര്‍ട്ട് ചെയ്യുന്നത് കമ്പ്യൂട്ടറല്ലെന്നാണ്. അല്ലെങ്കില്‍,  നമ്മുടെ കേരളാ സര്‍വ്വകലാശാലയ്ക്ക് മാര്‍ക്ക് തിരുത്തലെന്നത് ഒരു “വിനോദം” ആണെന്ന്  ഗൂഗിള്‍ എങ്ങനെ അറിയാനാ!

ദാ നോക്കിക്കേ...



ഒളിക്യാമറ സംഭവം ഇവിടെയും  വിനോദം തന്നെ ആണ് ഗൂഗിളിന്... ( സംഭവം അഖില്‍ ജോസിനും  പോലീസുകാര്‍ക്കും വിനോദമായിരുന്നെങ്കിലും, ആ പെണ്‍കുട്ടിക്കും മറ്റ് ജനങ്ങള്‍ക്കും അങ്ങനല്ലല്ലോ!)

ഇതൊക്കെ പറ്റാവുന്ന അബദ്ധങ്ങള്‍! വല്യ പ്രശ്നമില്ല....

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു ഗൂഗിള്‍ ന്യൂസിന്റെ അല്‍ഗോരിതം വരുത്തി വച്ചത് ധാര്‍മ്മികമായി അങ്ങേയറ്റത്തെ തെറ്റായിരുന്നു...

ഇതാ, അന്നത്തെ ഗൂഗിള്‍ ന്യൂസിന്റെ എന്റര്‍ടെയിന്മെന്റ് സെക്ഷന്‍ നോക്കൂ...



ഏറ്റവും മുകളിലുള്ള വാര്‍ത്ത, രണ്ട് എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഒരു ഒന്‍പതുവയസുകാരി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ പറ്റിയാണ്.

ഈ വാര്‍ത്ത സത്യത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെ...ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ കൂട്ടത്തില്‍ വരേണ്ടതുമാണ്...

എന്നാല്‍ ഒരു കാരണവശാലും അത് “വിനോദം” ആയി പരിഗണിക്കപ്പെടാന്‍ പാടില്ലാത്തതല്ലെ?

ആ വാര്‍ത്തയിലെ ഏത് കീവേഡാണ് ന്യൂസിനെ ആ വാര്‍ത്ത വിനോദമാക്കി ലേബല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ആവോ!

ഏതായാലും, എത്ര നല്ല അല്‍ഗോറിതമായാലും ഇത്തരം എററുകളെ ഒഴിവാക്കാന്‍ ഒരു മാനുഷിക ഇടപെടല്‍ കൂടിയേ കഴിയൂ....

(അവസാന ഫോട്ടോ ഒരു ഇംഗ്ലീഷ് വെബ്സൈറ്റില്‍ നിന്നും ലഭിച്ചത്)


ഒരു പിണറായി ഭക്തനു പറ്റിപ്പോയ അമളി...

മണ്ടത്തരങ്ങള്‍ സ്വാഭാവികമാണ്....ആര്‍ക്കും സംഭവിച്ച് പോകാവുന്നതേ ഉള്ളൂ....പക്ഷേ സ്ഥിരമായി മണ്ടത്തരങ്ങള്‍ പറ്റുന്നവരേയോ...?

ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ കരുതും ഈ പോസ്റ്റ് ദേശാഭിമാനിയെ പറ്റി ആണെന്ന്....അല്ലേ അല്ല!!!

ഒരു “ബുദ്ധിമാനായ” ബ്ലോഗര്‍ക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് ഇവിടെ വിവക്ഷിക്കുന്നത്....

സംഗതി വ്യക്തിഹത്യ ആയി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ “എനിക്ക് തേങ്ങയാണ്”....


അഹങ്കാരത്തിനു എഴുപത്തഞ്ച്...

അത്യധികം സന്തോഷത്തോടെ ആണ് ഞാനീ പോസ്റ്റ് എഴുതുന്നത്. ഇത് അഹങ്കാരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എഴുപത്തഞ്ചാമത്തെ പോസ്റ്റ് ആണ്.

കഴിഞ്ഞ മെയ്‌മാസത്തില്‍ ആണ് അഹങ്കാരം എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഈ ബ്ലോഗില്‍ എഴുപത്തഞ്ച് പോസ്റ്റുകള്‍ തികയുന്നത് (ഡിലീറ്റ് ചെയ്യപ്പെട്ടവ കൂട്ടാതെ...)


എങ്കിലുമെന്റെ (ഓര്‍)കുട്ടാ...

വളരെക്കാലം കൂടിയാണ് ഓര്‍ക്കുട്ടിലൊന്ന് കയറിയത്. കേറാറേ ഇല്ലാരുന്നു. കയറി ചുമ്മാ ഇങ്ങനെ പരതി നോക്കുന്നതിനിടയിലാണ് എന്റെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തിരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പേര് സ്ട്രൈക്ക് ചെയ്തത്...

സത്യം പറഞ്ഞാല്‍ ഞാന്‍ വണ്ടറടിച്ച് പോയി... ആ പേരിനൊപ്പം ഉണ്ടായിരുന്നത് ദാ ഈ ചിഹ്നങ്ങളായിരുന്നു... ☭☭☭☭☭...

അതും പ്രഖ്യാപിത വര്‍ഗീയവാദിയായ അഹങ്കാരിയുടെ പ്രൊഫൈലില്‍...!!!

ഏതായാലും പുള്ളിയുടേ പ്രൊഫൈലിലൂടെ കുറേ സഞ്ചരിച്ചു...അപ്പോഴാണ് വര്‍ഷങ്ങള്‍ പിന്നില്‍ സഞ്ചരിക്കുന്ന ഒരു പാവം ഓര്‍ക്കുട്ടനെ കണ്ടത്....

പുള്ളി ഇപ്പോഴും ജീവിക്കുന്നത് ഏതാണ്ട് 2 കൊല്ലം മുന്‍പുള്ള കേരളത്തിലാണെന്ന് തോന്നിപ്പോയി -ഒരു കമ്യൂണിറ്റി കണ്ടപ്പോള്‍...

ആ പാവം ഓര്‍ക്കുട്ടന്റെ പേര് "SFI Muvattupuzha (Profile 1)" എന്നാണ്...

ഓ ശരി...അല്ലെങ്കിലും കുട്ടി സഖാക്കള്‍ കുറേ പിന്നിലല്ലേ സഞ്ചരിക്കൂ...പോട്ടേന്ന് കരുതി...

എന്നാല്‍ മോഡറേറ്ററായിരിക്കുന്ന ആളെ കണ്ടിട്ട് അല്പം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ആളാണെന്നാണ് തോന്നിയത്. പുള്ളിക്കും ഇങ്ങനെ ഒരബദ്ധം പറ്റിയാലോ???

ഇങ്ങനെ ഒക്കെ തോന്നാന്‍ കാരണം അവരുടെ ഓണര്‍ഷിപ്പില്‍ ഉള്ള ഒരു കമ്യൂണിറ്റി കണ്ടപ്പോഴായിരുന്നു...

രക്തസാക്ഷികളെ പറ്റിയുള്ളാ കമ്യൂണിറ്റികളില്‍ ഒന്ന്... ദാ ഇത്...

http://www.orkut.co.in/Main#Community.aspx?cmm=29912845


1995 January 16
Sfi Activist
College Union Chairman
Thiruvananthapuram Law College
Killed by PDP Fascists
തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനും SFI നേതാവുമായിരുന്ന സക്കീര്‍ 1995 ജനുവരി 16 ന് നിഷ്ഠൂ‍രമായി വധിക്കപ്പെട്ടു.
മൃഗീയതയെ തോല്‍‌പ്പിക്കുന്ന പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ് ജീവന്‍ അപഹരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്കറുത്ത വേഷവും കറുത്ത കയ്യുറയും ധരിച്ച സായുധ സംഘം‌ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും ഗുരുതരമായി പരിക്കേറ്റു"



1995 ജനുവരി 16-നു പിഡിപി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയ സക്കീര്‍ ഹുസൈനെ പറ്റിയാണ് കമ്യൂണിറ്റി.

എങ്കിലുമെന്റെ ഓര്‍ക്കുട്ടാ...വല്ലപ്പോഴുമെങ്കിലും ഈ കമ്യൂണിറ്റികളൊക്കെ ഒന്ന് റിവ്യൂ ചെയ്യേണ്ടേ...

ഈ പിഡിപി എന്നത് ഫാസിസ്റ്റുകളാണോ (ഓര്‍)കുട്ടാ??? അവര്‍ കേരളത്തിലെ ഒരേ ഒരു മതേതര കക്ഷിയല്ലെ??? (സിപി‌എം കഴിഞ്ഞാല്‍!) ...

പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സക്കീറിനെ പാര്‍ട്ടി എഴുതി തള്ളിയതൊന്നും താങ്കള്‍ അറിഞ്ഞില്ലേ എന്റെ പൊന്നു (ഓര്‍)കുട്ടാ...???

5 കൊല്ലത്തോളം ആ പിതാവ് ഒറ്റക്ക് നിയമയുദ്ധം നടത്തിയതും സര്‍ക്കാര്‍ വക്കീല്‍ അദ്ദേഹത്തിനെതിരെ വാദിച്ചതും താങ്കള്‍ അറിയാഞ്ഞതോ അതോ മറന്നതോ (ഓര്‍)കുട്ടാ...???

കഴിഞ്ഞ വര്‍ഷം സക്കീര്‍ കൊലക്കേസിലെ പ്രതികളെ കോടതി ശിക്ഷിച്ച വാര്‍ത്ത ദേശാഭിമാനിയില്‍ മാത്രം കണ്ടില്ല...അതെന്തേ (ഓര്‍)കുട്ടാ...???
സക്കീറിന്റെ വീട്ടില്‍ ഏറിയാല്‍ 5 വോട്ട്...മരിച്ച സക്കീറിനാണേ വോട്ടില്ല താനും...അപ്പോള്‍ ആ 5 വോട്ടിനായി 5000 വോട്ട് കളയേണ്ടല്ലോ അല്ലേ???

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന...എന്തൊക്കെയാ എന്റെ പൊന്നു (ഓര്‍)കുട്ടാ ഈ എഴുതി വച്ചിരിക്കുന്നേ...ഇതൊക്കെ നമ്മുടെ വിജയേട്ടാന്റേയും ബാലേട്ടന്റേയുമൊക്കെ കണ്ണില്‍ പെട്ടാല്‍ അവരുടെ വിഷമമൊന്നാലോചിച്ച് നോക്കിക്കേ...ഇതെങ്ങാനും ആ‍ വര്‍ഗീയ വാദികളുടേയോ മാധ്യമസിന്‍ഡിക്കേറ്റു “തെരുവുതെണ്ടി”കളുടേയോ കയ്യില്‍ പെട്ടാലോ...ഛേ...ഛേ ആലോചിക്കാന്‍ കൂ‍ടി മേല...

അപ്പോ (ഓര്‍)കുട്ടാ...ആ കമ്യൂണിറ്റി അങ്ങ് ഡിലീറ്റ് ചെയ്തേരെ....നമുക്ക് ഇലക്ഷന്‍ കഴിഞ്ഞ് വീണ്ടും പോസ്റ്റാമെന്നേ...അല്ലെങ്കില്‍ മിനിമം ആ ഫാസിസ്റ്റ്-മനുഷ്യത്വമറ്റ...പ്രയോഗങ്ങളെങ്കിലും മാറ്റിയേക്കെന്നേ...കഷ്ടപ്പെട്ട് നമ്മുടെ ബാലേട്ടനും വിജയേട്ടനും ജയരാജേട്ടന്മാരും ഉണ്ടാക്കി വച്ച ആ ബന്ധത്തിലെന്തിനാ നമ്മളായിട്ട് ഒരു പോറല്‍ വീഴ്ത്തുന്നേ...


പിന്മൊഴി :

sfi, pdp, dyfi,cpm,orkut


അഹങ്കാരിയുടെ സത്യവാങ്മൂലം....

പ്രിയ ബൂലോകരേ....

അഹങ്കാരി എന്ന ഞാന്‍ ഈ കേരളാ ബ്ലോഗ് മണ്ഡലത്തില്‍ കിടന്ന് വര്‍ഗീയവാദം പ്രചരിപ്പിക്കുന്നു എന്നും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അങ്ങനെ ഈ ലോകത്തിലെ നല്ല ഗുണങ്ങളുടെ എല്ലാം വിളനിലവും പര്യായവും അവസാനവാക്കും എല്ലാമായ കമ്യൂണിസ്റ്റ് സഖാക്കളെ അപമാനിക്കുന്നു എന്നും സത്യവിരുദ്ധങ്ങളായ കാര്യങ്ങള്‍ പ്രചരീപ്പിക്കുന്നു എന്നും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അഹങ്കാരി ഇന്ന് ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കുകയാണ്...


ചിത്രകാരവിജയം ആട്ട് - കഥ....

(താഴത്തെ ഈ വിഷയത്തെ പറ്റിയുള്ള വോട്ടെടുപ്പില്‍ ദയവായി അഭിപ്രായം രേഖപ്പെടുത്തൂ...)

ഇപ്പോള്‍ ബ്ലോഗില്‍ കത്തി നില്‍ക്കുന്ന വിവാദമാണല്ലോ ചിത്രകാരവിജയം കേസ്... പുള്ളിക്ക് ബ്ലോഗില്‍ പേരെടുക്കാന്‍ വേണ്ടി പല കളികളും കളിച്ചിട്ടുള്ളതിനാല്‍ ഇതില്‍ ഇടപെടണമെന്ന് തോന്നിയില്ല, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിവാദമായിരിക്കുന്ന സരസ്വതി പോസ്റ്റ്
വായിച്ചുമില്ല...

ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ആ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്.


അമ്പതാം പോസ്റ്റാഘോഷം...


പ്രിയമുള്ള ബ്ലോഗ് വായനക്കാരേ നമസ്കാരം...

ഈ അഹങ്കാരി ബ്ലോഗുലകത്തില്‍ അവന്റെ അഹങ്കാരങ്ങള്‍ കാട്ടാന്‍ തുടങ്ങീട്ട് ഇതോടെ അമ്പത് എപ്പിഡോസുകള്‍ തികയുകയാണ്... (ആഹ്ലാദിപ്പിന്‍...അര്‍മ്മാദിപ്പിന്‍...) .അതായത് അഹങ്കാരം എന്ന ഈ ബ്ലോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റാണ് എന്നര്‍ത്ഥം...ഈ അവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടം നടത്താന്‍ ഞാനാഗ്രഹിക്കുന്നു....നിങ്ങളേയും ഞാന്‍ വന്ന വഴികളിലേക്ക് ഒന്ന് കൊണ്ടു പോകട്ടെ...

എന്റെ അമ്പതാം പോസ്റ്റാഘോഷത്തിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം...

നിങ്ങളില്ലാതെ എനിക്കെന്താഘോഷം... :)



ഹിറ്റാകര്‍ഷണം- ഒരു പുതിയ പുരാതന മാ‍ര്‍ഗ്ഗം...

നിങ്ങളുടെ പോസ്റ്റുകള്‍ എണ്ണത്തില്‍ കുറയുന്നു എങ്കിലും വണ്ണത്തിലും ഗുണത്തിലും മോശമാകുന്നുവോ???

നിങ്ങളുടെ ബ്ലോഗിലെ ഹിറ്റ് കൌണ്ടറുകള്‍ നിങ്ങള്‍ തന്നെ കുത്തിയിരുന്ന് ചലിപ്പിക്കേണ്ടി വരുന്നുവോ??? ( ന്ന്വച്ചാല് ഒരു പട്ടി പോലും നിങ്ങടെ ബ്ലോഗ് തിരിഞ്ഞ് നോക്കണില്ലേന്ന്!!!)

നിങ്ങളേക്കാള്‍ ചീളു പയ്യന്മാര്‍ കിടിലന്‍ പോസ്റ്റുകളിട്ട് ഹിറ്റുകളും കമന്റുകളും വാരിക്കൂട്ടുന്നുവോ???

എങ്ങനെ ഒക്കെ നിങ്ങള്‍ക്ക് ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാം!!!

ചിലര്‍ എങ്ങനെ എളുപ്പത്തില്‍ ഹിറ്റുകള്‍ കൂട്ടാം എന്ന് ആലോചിച്ച് തല പുകയ്ക്കുന്നു...ചിലര്‍ അതിനായി ഹിറ്റുകളുള്ള ബ്ലോഗേഴ്സിനെ തെറി വിളിക്കുന്നു, പുറം ചൊറിയുന്നു.മറ്റു ചിലര്‍ പുനിതാ ബ്ലോഗര്‍മാരായി നാണം കെടുന്നു...ഇനിയും ചിലരാകട്ടെ ചില തട്ടിപ്പ് ഇന്‍സ്റ്റിട്യൂ‍ട്ടുകളുടെ ഹിറ്റണോമിക്സ് ക്ലാസിനു ചേര്‍ന്ന് പണം കളയുന്നു...


അഹങ്കാരി എന്ന വര്‍ഗീയവാദി...!!!

rajan said...
ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!
ദാ ഇവിടെ

ഒരു ചര്‍ച്ചയ്ക്കിടെ ആ ബ്ലോഗിലും മറ്റു ചില ബ്ലോഗുകളിലും (ഇവിടെ കൊടുത്തിരിക്കുന്നത് ചര്‍ച്ച നടന്ന ബ്ലോഗല്ല) രാജന്‍ എന്നന്‍ ഒരു ബഹുമാന്യ ബ്ലോഗര്‍ ഇട്ട കമന്റാണിത്...ആ ബ്ലോഗില്‍ മാത്രമല്ല , മറ്റു പത്തു പന്ത്രണ്ട് ബ്ലോഗില്‍ കയറി ഇറങ്ങി ഈ കമന്റിട്ട് എന്നെ ഒറ്റപ്പെടുത്താനുള്ള പുള്ളിയുടെ വ്യഗ്രതയില്‍ നിന്നും പുള്ളി എത്രത്തോളം മതേതരനാണെന്ന് മനസിലാക്കാം!!!


ഹിറ്റണോമീക്സ് : രണ്ടാമത്തെ ക്ലാസ്...

മുന്‍പരിചയം : ഹിറ്റണോമിക്സിന്റെ ആദ്യ ക്ലാസ് ദാ ഇവിടെ


എന്റെ പ്രിയ വിദ്യാര്‍ത്ഥികളേ...

കഴിഞ്ഞ ക്ലാസ് കഴിഞ്ഞ് ഹിറ്റണോമിക്സിന്റെ ബാക്കീ ഭാഗം പഠിക്കാന്‍ നിങ്ങള്‍ ആകാംക്ഷ പൂണ്ടിരിക്കയായിരുന്നു എന്നെനിക്കറിയാം, എന്തു ചെയ്യാന,പെട്ടെന്നൊരു പനി ...ഹ്ങ്ഖോ ഹ്ങ്ഖോ...
ങാ, അപ്പോള്‍ നമുക്ക് വിഷയത്തിലേക്ക് കടക്കാം...അതിനു മുന്‍പ് നിങ്ങളോടൊരു വിഷാദ വാര്‍ത്ത പറയാനുണ്ട്, നമ്മുടെ ഇന്‍സ്റ്റിട്യൂട്ടിലെ പ്രഗത്ഭന്മാരായ അധ്യാപകരില്‍ പ്രമുഖനായിരുന്ന ശ്രീ.സുനീഷ് സാര്‍ ബ്ലോഗിംഗ് നിറുത്തി പോയിരിക്കയാണ്.പുള്ളിയുടെ കല്യാണം ഉറച്ചെന്നും അതല്ല, ചില പാലാ-ഭരണങ്ങാനം സംഘട്ടനത്തില്‍ മള്‍ട്ടിപിള്‍ ഫ്രാക്ചറായി ഒളിവിലാണെന്നും പറയപ്പെടുന്നു.ഏതായാലും പുള്ളി എഴുതിയ രാജിക്കത്തില്‍ മനസു മടുത്താണ് നിറുത്തുന്നതെന്നും ഇനി മുതല്‍ പുള്ളിയും ഒരു ഡിസ്റ്റന്റ് എഡ്യൂക്കേഷന്‍ സ്റ്റുഡന്റ് ആയിരിക്കും എന്നും എഴുതിയിട്ടുണ്ട്.

ങാ ഒകെ...ലെറ്റസ് കം ടു ദ പൈന്റ്, സോറി പോയിന്റ്...


കിണകിണാപ്പനും ചില പുനിതാ ബ്ലോഗന്‍ ചിന്തകളും...

മുന്നറിവ് : പുനിതാ ബ്ലോഗനനെ പറ്റിയുള്ള എന്റെ പോസ്റ്റുകള്‍ ഒന്നും രണ്ടും


ഞാന്‍ പുനിതാ ബ്ലോഗ(ന)ന്‍ എന്ന ഒരു പോസ്റ്റിട്ട് പെണ്‍പേരുകളില്‍ വിലസുന്ന ആണ്‍ ബ്ലോഗര്‍മാരുണ്ട് എന്നു പറഞ്ഞതിനു എനിക്ക് വന്ന തെറികമന്റുകള്‍ ധാരാളമാണ്.ചില പ്രമുഖ ബ്ല്ലോഗര്‍മാരുള്‍പ്പടെ ഉള്ളവര്‍ എന്നെ വിചാരണ ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.


ഹിറ്റണോമിക്സ് :ഹിറ്റുണ്ടാക്കാന്‍ പത്തു വഴികള്‍-1...

മുന്‍പരിചയം : അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം.


പ്രിയ വിദ്യാ-ആര്‍ത്തികളേ,

നമ്മുടെ പ്രിയ വിശാലമനസ്കന്‍ സാര്‍ കുറച്ചു ദിവസങ്ങളായി ക്ലാസെടുക്കാന്‍ വരുന്നില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ.അദ്ദേഹം പോലീസ് പിടിയിലായി എന്ന ഒരു വാര്‍ത്ത കിട്ടിയിട്ടുണ്ടെങ്കിലും കമന്റ് വഴി അദ്ദേഹം എന്നെ ബന്ധപ്പെട്ടതിനാല്‍ തട്ടിപ്പോയിട്ടില്ല എന്ന (അല്ലേലും അതങ്ങനൊന്നും തീരുന്ന മൊതലല്ലല്ലോ!!) വിവരം നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കട്ടെ.

ഇന്നും അദ്ദേഹം വരില്ല എന്നതിനാല്‍ ഇന്ന് നിങ്ങളുടെ ക്ലാസ് കൈക്കാര്യം ചെയ്യുന്നത് നിങ്ങളുടെ പ്രിയ പ്രിന്‍സിപ്പല്‍-കം-ഡയറക്ടര്‍-കം- പ്യൂ‍ണ്‍-കം - ജീവാത്മാ പരമാത്മാ‍വായ ഞാന്‍ തന്നെയാ
ണ്.


സ്വാമി ബ്ല്ലോഗര്‍ വിശാലനന്ദ അറസ്റ്റില്‍...


ഫ്ലാഷ് ന്യൂസ് : (കു)പ്രസിദ്ധ ബ്ലോഗര്‍സ്വാമി വിശാലമനസ്കന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറേബ്യന്‍ മരുഭൂമികളില്‍ അസാധാരണമായ രീതിയില്‍ തലയില്‍ ചുവന്ന തുണിയിട്ട് കല്ലുവാരുന്ന തൊഴിലാളിയെ അറബിപോലീസ് സംശയത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തതെന്ന് ഞങ്ങളുടെ ജെബലലി ബ്യൂറോ റിപ്പോര്‍ട്ടു ചെയ്യുന്നു.


കേരള ബൂലോകത്തില്‍ വിശുദ്ധനായി വാഴ്ത്തപ്പെട്ട വിശാലമനസ്കന്റെ അഭാവം ബൂലോകത്തില്‍ അടുത്തിടെയായി വളരെയധികം ശ്രദ്ധിക്കപ്പെട്ട വസ്തുതയാണ്.ഒരു കാലത്ത് കേരളാ ബീവറേജസിന്റെ കണ്ണിലുണ്ണിയായിരുന്ന വിശാല്‍ സ്വാമിയുടെ പേരില്‍ അവര്‍ ഒരു പ്രീമിയം ബാറ്ററി റം വരെ പുറത്തിറക്കിയിരുന്നു-“കൊടകര വൈറ്റ് ലേബല്‍” എന്ന പേരില്‍.

കൈവിട്ട സൌഭാഗ്യം : വിശാലാനന്ദ കൊടകര വൈറ്റ് ലേബലിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍


കേരളത്തിനകത്തും പുറത്തും ഒരു ദിവ്യ അവതാര പുരുഷനാണു താന്‍ എന്നും ബൂലോകത്തെ സമുദ്ധരിക്കയാണ് തന്റെ അവതാരോദ്ദേശമെന്നും മറ്റും വിളംബരം ചെയ്ത ഇദ്ദേഹം ഒരു വലിയ ശിഷ്യഗണത്തെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :

ജെബലലിയില്‍ അറസ്റ്റിലായ വ്യക്തി കേരളത്തില്‍ സ്വാമി ബ്ലോഗര്‍ വിശാലാനന്ദ എന്ന പേരില്‍ വിലസിയിരുന്ന (ആ)സ്വാമി തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.കേരളത്തില്‍ നിന്നും ജെബലലിയിലെത്തിയ കേരളാ ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് , അനാശാസ്യ അക്കാഡമി പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.


ഇദ്ദേഹത്തിന്റെ മാസ്മരിക ശക്തിയുള്ള വാക്കുകള്‍ ധാരാളം ആള്‍ക്കാരെ ആകര്‍ഷിക്കുകയും അവരെല്ലാം ഒന്നൂം നാലും എട്ടും പത്തും വീതം ബ്ലോഗ് ആശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ ആശ്രമങ്ങള്‍ പലതും സദാചാരത്ത്തിന്റെയും സഭ്യതയുടേയും കടയറുക്കുന്നവയും അനാശാസ്യം,ജാതി,വര്‍ഗീയത , തറവളിപ്പ് എന്നിവയുടെ കേന്ദ്രങ്ങളാണെന്നും അതിനാല്‍ ഇതീന്റെ ഒക്കെ മൂലകാരണക്കാരനായ വിശാലാനന്ദയെ അറസ്റ്റു ചെയ്യണമെന്നും സെന്‍സര്‍ബോര്‍ഡുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

നിരവധി ആരോപണങ്ങളാണ് വിശാലാനന്ദയുടെ പേരിലുള്ളത്- പൈലറ്റ് ലൈസന്‍സില്ലാതെ ദിവസവും രാവിലെ കേരളാ-ജെബലലി,വൈകീട്ട് ജെബലലി-കേരളാ റൂട്ടില്‍ ബ്ലോഗ്താന്‍സ വിമാനം പറപ്പിക്കുക, ലോകപ്രശസ്ത ബ്ല്ലോഗ് സഞ്ചാര സാഹിത്യകാരന്‍ കുറുമാനെ തട്ടിക്കൊണ്ടു പോകല്‍, ലക്ഷക്കണക്കിനു സന്ദര്‍ശകരെ തന്റെ സ്വന്തം ബ്ലോഗാശ്രമമായ കൊടകരപാലസിലേക്ക് വിളിച്ചു വരുത്തി ഗൂഗിള്‍-ബ്ലോഗര്‍ റൂട്ടിലെ ട്രാഫിക് സിഗ്നലുകള്‍ തകരാറിലാ‍ക്കുക, ബ്ലോഗാശ്രമം ഇരിക്കുന്ന പുരയിടമായ ഗൂഗിള്‍സെര്‍വരിന്റെ അടിത്തറ കത്തിക്കുക തുടങ്ങി ഇപ്പോള്‍ ഉണ്ടായ പാഠപുസ്തകവിവാദത്തില്‍ വരെ വിശാലാനന്ദ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ട്. ഇയാളുടെ ആശ്രമത്തില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ ബ്ലോഗര്‍പോള്‍ പരിശോധിച്ചു തുടങ്ങിയെങ്കിലും പരിശോധനയിലേര്‍പ്പെട്ട രണ്ട് പേര്‍ ഹൃദയാഘാതത്താല്‍ മരിക്കുകയും മൂന്നു പേരുടെ സമനില തെറ്റുകയും ചെയ്തതിനാല്‍ പരിശോധന തത്കാലത്തേക്ക് നിറുത്തി വച്ചിരിക്കയാണ്.

ഇതിനിടെ വിശാലമനസ്കന്‍ എന്ന അവതാരപുരുഷന്‍ ‍ ഞാനാണ് എന്ന് അവകാശപ്പെട്ടു വന്നയാള്‍ ഭൂലോകഅലവലാതിയും ലോകകള്ളനുമായ പാലാ ചാര്‍ളി ആണ് എന്ന് തെളിഞ്ഞു. ബ്ലോഗര്‍പോള്‍ നല്‍കിയ വാണ്ടഡ് പരസ്യത്തില്‍ നിന്നുമാണ് ഈ വിവരം വെളിപ്പെട്ടത്.ഇയാള്‍ നേരത്തെ ഫഗവാന്‍ ചാര്‍ളി എന്ന പേരിലും വന്നിട്ടുണ്ട്.

ഇതിനിടെ ഞങ്ങളുടെ ജെബലലി റിപ്പോര്‍ട്ടര്‍ അറസ്റ്റിലായ വീശാലാനന്ദയുമായി അഭിമുഖം നടത്തി. അദ്ദേഹത്തെ ജെബലലി ബ്ലോഗര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജെബലലി പോലീസും കേരളാ പോലീസിനെ പോലെയാണ് എന്നു കരുത് അഞ്ച് കിലോ സൈനൈഡു കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ വിശാലാനന്ദയെ “നീ കഴിക്കുന്നേ കഴിക്കെടാ പന്നീ “ എന്നതിന്റെ അറബി പരിഭാഷ പറഞ്ഞ ശേഷം അറബിപോലീസുകാര്‍ ഒന്നു നല്ലവണ്ണം പെരുമാറിയിരുന്നു.അതിനാല്‍ സ്വാമിയുടെ മുഖത്തും ശരീരത്തും പ്രത്യേകിച്ച് മൂക്കിന്റെ പാലം , നെഞ്ച് ,ചില രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദുഃഖം തളം കെട്ടികിടക്കുന്നുണ്ടായിരുന്നു.

വിശാലാനന്ദ ജെബലലി ബ്ലോഗ് ജെയിലില്‍

“ഞാന്‍ നിരപരാധിയാണ്....നിരാശയില്‍ തകര്‍ന്നടിഞ്ഞു കിടന്ന ജനതയെ തമാശ പറഞ്ഞ് ഞാന്‍ ഉദ്ബോ‍ധിപ്പിച്ചു, മലയാള ബൂലോകത്തെ പുനരുദ്ധരിച്ചു.ഇതാണോ ഞാന്‍ ചെയ്ത തെറ്റ്??? ഈ ബൂലോകത്തിന്റെ പിതാവായി എന്നെ വാഴ്ത്തിയ എരപ്പകള്‍ തന്നെയ്യാണ് ഇപ്പോ എന്നെ കല്ലെറിയുന്നത്..” വിശാലന്‍ വീകാരാധീനനാകുന്നു...

താങ്കളെ കുറേ നാളായി ബൂലോകത്തില്‍ കാണാനില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് “ഞാന്‍ ബ്ലോഗാലയത്തിലെ ഇരുളടഞ്ഞ ഗുഹകളില്‍ കഠിന തപസിലായിരുന്നു” എന്നായ്യിരൂനു മറുപടി....എന്നാല്‍ കല്ലുപണിയിലേര്‍പ്പെട്ടിരുന്ന ഒരാളെയാണല്ലോ പോലീസ് സംശയം തോന്നി അറസ്റ്റൂ ചെയ്തത് എന്ന ചോദ്യത്തിന് “അ....അ...അങ്ങനല്ല...അതെന്തോ...ആര്‍ക്കറിയാം...” എന്നൊക്കെയാ‍യ്യിരുന്നു മറുപടി.

താങ്കളുടെ ശിഷ്യനായിരുന്ന പാലാ ചാര്‍ളിക്കണ്ണ് ഇപ്പോള്‍ വിശാലന്‍ താനാണ് എന്നു പറയുന്നതിനെ പറ്റി എന്തു പറയുന്നു എന്ന് ചോദിക്കാന്‍ ഞങ്ങളുടേ റിപ്പോര്‍ട്ടര്‍ ചാ‍ര്‍ളീന്നു പറഞ്ഞപ്പോഴ്ഹേക്കും ഒരു മുട്ടന്‍ തെറിയായിരുന്നു സ്വാമിയില്‍ നിന്നും നിര്‍ഗ്ഗമീച്ചത്....ആ മറുപടിയെ എഡിറ്റു ചെയ്ത് ഞങ്ങള്‍ കൊടുക്കുന്നു : “!@$@#$#@%$#$ , ആ പരമനാറി ചെറ്റ... $%&%^&$#$ അവന്‍ ഒറ്റ ഒരുത്തനാ എന്നെ ഈ പരുവത്തിലാക്കിയെ.മര്യാദയ്ക്ക് ഒരു മൂലക്ക് അല്ലറ ചില്ലറ ബ്ലോഗീയവുമായി കഴിഞ്ഞിരുന്ന എന്നെപ്പിടിച്ച് ഈ കോലമെല്ലാം കെട്ടിച്ചത് ആ %&%&*&^& ഒറ്റ ഒരുത്തനാ!!! എന്നെങ്കിലും ഞാന്‍ ജയിലുചാടൂം....ഈ മലയാള ബൂലോകത്തിനു ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ വേണ്ടി!!!!ആ പരമനാറി ചാര്‍ളിയെ കൊല്ലാന്‍ വേണ്ടി മാത്രം!!!അങ്ങനെ ഈ ബൂലോകത്തെ രക്ഷിക്കാനും!!! “

ഇപ്പോ ഈ മലയാള ബൂലോകത്തെ പറ്റി തനീക്കുള്ള ഏക പ്രതീക്ഷ അഹങ്കാരി എന്ന ബ്ലോഗറെ പറ്റിയാണെന്നും അയാള്‍ തന്റെ മഹത്തായ കര്‍മ്മം തുടര്‍ന്നു നടത്തി ഈ ബൂലോകത്തെ ഒരു വഴിക്കാക്കുമെന്നും വിശാലാനന്ദ കൂട്ടിച്ചേര്‍ത്തു.



No insultation intented.Just For Horror.All photos are just edited. will be removed if visalan has any objection.


മികച്ച പുനിതാ ബ്ലോഗ(ന)ന്‍ : രീതി രണ്ട്...

പുനിതാ ബ്ലോഗന(ന്‍)നെ പറ്റി മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ ദാ,ഇതു രണ്ടും വായിച്ചിട്ട് ഇതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു , ഇല്ലെങ്കില്‍ മനസിലായി എന്നു വരില്ല:

1.മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

2.പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...


ഇനി വായിക്കുക :

രണ്ടു തരം പുനിതാ ബ്ലോഗേഴ്സ് ഉണ്ട് എന്നതിനെ പറ്റിയും ആ വിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റിയും ഒന്നാം രീതിയ്ക്ക് വേണ്ട 10 വഴികളേ പറ്റിയും നമ്മള്‍ മുന്‍പത്തെ പോസ്റ്റില്‍ ചര്‍ച്ച ചെയ്തല്ലോ.

ഇനി രണ്ടാം രീതിയില്‍ വിസിറ്റേഴ്സിനെ ആകര്‍ഷിക്കാനുള്ള പത്തു വഴികള്‍ ഇവിടെ പറയുന്നു.

രണ്ടാം വിഭാഗക്കാരെന്നു പറയുന്നത് മണ്ടിയും അബദ്ധങ്ങളുടെ ഹോള്‍സെയില്‍ ഡീലറും മടി,കുസൃതി എന്നിവയില്‍ ഡോക്ട്രേറ്റ് ഉള്ളാവരും നിഷ്കളങ്കരുമായ ഒരു പെണ്‍കൊടികളാണ് (ഏതാണ്ടൊരു കൊച്ചുത്രേസ്യ ലൈന്‍, പക്ഷേ അത് ഒറിജിനലാ കേട്ടോ...സംശയം വേണ്ട...പാവം ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കുടുങ്ങി തലേടെ നട്ടു പോയി ഇങ്ങനായതാ...)


ബ്ലോഗളാ സര്‍വ്വകലാശാല : നിയമന എഴുത്തു പരീക്ഷ...

ഇതാ ബ്ലോഗളാ സര്‍വ്വകലാശാലയുടെ ഏറ്റവും പുതിയ എഴുത്ത് പരീക്ഷാ രീതി :
--------------------------------------------------------
ഉദ്യോഗാര്‍ത്ഥി : സാര്‍

സൂപ്പര്‍വൈസര്‍ : എന്നാടാ???

ഉ: ദാ ഹാള്‍ടിക്കറ്റ്...ചോദ്യപ്പേപ്പര്‍ തന്നില്ല...

സൂ: ജാതിയെന്നടാ???

ഉ : ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌**************

സൂ : ഓ ജനറലാ അല്ല്ലേ???

ഉ : അതേ സാര്‍.

സൂ : ഹും...ദാ ചോദ്യപേപ്പര്‍...50 ചോദ്യത്തിനും ഉത്തരം എഴുതിക്കോണം...അല്ലെങ്കീ ജോലി ഗോവിന്ദാ....


ബ്ലോഗ് സദാചാര സെന്‍സര്‍ ബോര്‍ഡ്...

സ്വന്തം ലേഖകന്‍

ബൂലോകത്തില്‍ റിലീസാകുന്ന ബ്ലോഗുകളിലെ വര്‍ദ്ധിച്ചു വരുന്ന അസഭ്യ-അശ്ലീല-വളിപ്പ് ബ്ലോഗുകളുടെ ആധിക്യം മലയാള ബ്ലോഗ് സമൂഹത്തെ ദുഷിപ്പിക്കുന്നു എന്ന് ബ്ലോഗര്‍ ഗവണ്മെന്റിനു ബോധ്യം വന്നതിനാല്‍ ഇത്തരം ബ്ലോഗുകളെ നിയന്ത്രിക്കാനും ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...

ഞാന്‍ ഇന്നലെ ഇട്ട പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍ എന്ന പോസ്റ്റിന് ഒരനുബന്ധം/വിശദീകരണമാണ് ഈ പോസ്റ്റ്...അതിനാല്‍ ഇതു വായിക്കുന്നവര്‍ ആ പോസ്റ്റു കൂടി വായിക്കണമെന്നപേക്ഷിക്കുന്നു...

എന്റെ ഈ പോസ്റ്റ് വായിച്ചതിനു ശേഷം കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി ചില കമന്റുകളും വന്നിരുന്നു...അതായത് , ഞാന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന്. എന്റെ ബൂലോക സുഹൃത്തായ ശിവ , കാന്താരിക്കുട്ടി , അനൂപ് കോതനല്ലൂ‍ര്‍ മുതലായവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.


മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

പ്രിയ വിദ്യാ-ആര്‍ത്തികളേ...

അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം ഇന്നു മുതല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കട്ടെ...

ഇന്ന് ആദ്യ ദിവസമായതിനാല്‍ ഇന്ന് ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കം മാനേജര്‍ കം ഡയറക്ടര്‍ കം പ്യൂ‍ണ്‍ കം ജീവാത്മാ-പരമാത്മാ ആയ ഞാന്‍ തന്നെയാണ് നിങ്ങള്‍ക്ക് ക്ലാസെടുക്കുന്നത്.

ഇന്നത്തെ നമ്മുടെ വിഷയം :

പുനിതാ ബ്ലോഗ(ന) ന്‍ - ബേസിക്സ് ആന്‍ഡ് മെതേഡ്‌സ്.