Reading Problems? Click Here


സിനിമാ നോട്ട്‌ബുക്ക്-ഒരു തല്ലുകൊള്ളല്‍ വീരഗാഥ

ഈ ആഴ്ചത്തെ ഷൂട്ടിംഗ് വിശേഷങ്ങളുമായി എത്തിയിരിക്കുന്ന സിനിമാ‍ നോട്ട്‌ബുക്കിലേക്ക് സ്വാഗതം...

അഹങ്കാരം പിക്ചേഴ്സിന്റെ ബാനറില്‍ അഹങ്കാര്‍ കോക്കര്‍ നിര്‍മിച്ച് അഹങ്കാരി മേനോന്റെ‍ ‍സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം “ഒരു തല്ലുകൊള്ളല്‍ വീരഗാഥ”യുടെ ചിത്രീകരണം പൂ‍ര്‍ത്തിയായി(ദീര്‍ഘനിശ്വാസം....)
പത്തുപതിനഞ്ച് ദിവസങ്ങളായി രാപകല്‍ ശ്രമിച്ചിട്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.ശ്രീ അഹങ്കാരവാസനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഗാനങ്ങള്‍ മാവപ്രം അഹങ്കാ‍രന്‍ നമ്പൂതിരിയും സംഗീതം അഹങ്കാരപ്പച്ചനുമാണ്...

കേരളോകത്തിന്റെ കയ്യേറ്റത്തിനും ബൂലോകറാണിമാരെ അവഹേളിച്ച കേണല്‍.ശിവ്കുമാരക്കുമെതിരെ ഒളിപ്പോര്‍ യുദ്ധം നടത്തിയ ധീരബ്ലോഗാഭിമാനിയായിരുന്ന തല്ലുകൊള്ളിരാജയുടെ ജീവിതകഥ പറയുന്ന ചിത്രമാണീത്.
സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാറിന്റെ ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ ബോളീ‍വുഡ്-ഹോളീവുഡ് സുന്ദരിമാരുടേ തിരക്കായിരുന്നൂ എന്നാണ് റിപ്പോര്‍ട്ട്...ഒടുവില്‍ ഈ ചിത്രത്തിലെ നായികയ്ക്ക് നായകനേക്കാള്‍ ഗ്ലാമര്‍ കൂടുതലായിരിക്കണം എന്നതിനാലും ചില റക്കമെന്റേഷനുകളാലുമാണ് ബ്ലോഗീവുഡില്‍ നിന്നുമുള്ള സുന്ദരി പുട്ടുമേരിക്ക് ഈ ചിത്രത്തില്‍ അവസരം ലഭിച്ചതെന്ന് ശ്രീ.അഹങ്കാര്‍ കുമാറിന്റെ പി.ഏ. പച്ചാളം ചാര്‍ളി പറഞ്ഞു.ഇതിനു മുന്‍പ് ഒന്നുരണ്ടു ബ്ലോഗ് മീറ്റുകളില്‍ അഭിനയിച്ച ഇവരുടെ കണ്ണിരിനു മുന്‍പില്‍ സൂപ്പര്‍സ്റ്റാറിന്റെ മനസ്സലിഞ്ഞു പോകുകയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി...അഹങ്കാര്‍ കുമാറിന്റെ സൌന്ദര്യവും പൌരുഷവും അഭിനയത്തികവും ഇവിടുത്തെ പല സൂ‍പ്പര്‍സ്റ്റാറുകള്‍ക്കും ഭീഷണിയായിരിക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ആ മുന്‍‌കാല സൂപ്പറുകള്‍ ഒരു കോക്കസ് രൂപ്പീകരിച്ചിരിക്കയാണെന്നും എന്നാല്‍ ഈ നാട്ടിലെ യുവതികളുടെ തലമുറ അവരെ ചവിട്ടിത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍ കുമാര്‍ തല്ലുകൊള്ളീരാജയുടെ വേഷത്തില്‍

സൂപ്പര്‍സ്റ്റാറിന്റെ ഒരു അഭിമുഖത്തിനപേക്ഷിച്ചെങ്കിലും അപ്പോള്‍ അദ്ദേഹം കേറ്റ് വിന്‍സ്ലെറ്റുമായി ഒരു ചെറിയ ഡേറ്റിംഗിലാണെന്നും അതിനു ശേഷം കരീനയ്ക്ക് അപ്പോയ്ന്മെന്റ് ഉണ്ടെന്നും അതിനാല്‍ അഭിമുഖം അടൂത്ത വര്‍ഷം അനുവദിക്കാ‍ന്‍ ശ്രമിക്കാമെന്നും ശ്രീ.ചാര്‍ളി പറഞ്ഞു..

ഏതായാലും ബൂലോകപാട്ടുകളിലെ ചതിയനായ ചേകവനെ ശ്രീ.അഹങ്കാര്‍കുമാറിലെ അതുല്യ നടന്‍ അദ്ദേഹത്തിന്റെ ഭാവാഭിനയശേഷിയും സൌന്ദര്യവും കൊണ്ട് അവിസ്മരണീയമാക്കി തീര്‍ക്കും എന്ന് നിസ്സംശയം പറയാം...അഭിനയവേളയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ ഞെട്ടിച്ചു എന്നും എന്നാല്‍ 3 കോഴികളെ ഒന്നിച്ചുള്‍ക്കൊണ്ട അദ്ദേഹത്തിന്റെ വയറിന്റെ കഴിവാണ് തന്നെ കൂടുതല്‍ അതിശയപ്പെടുത്തിയതെന്നും നായികയായ പുട്ടുമേരി പറഞ്ഞു...

ഇദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങുന്നതിനാല്‍ കമലഹാസന്റെ ദശാവതാരത്തിന്റെ റിലീസ് മാറ്റിവച്ചേക്കും എന്ന് ഒരു അഭ്യൂഹമുണ്ട്.അഹങ്കാര്‍കുമാറിന്റെ ചിത്രത്തിനൊപ്പം റിലീ‍സ് ചെയ്താല്‍ കോടികളുടെ മുടക്കുമുതല്‍ തിരികെ കിട്ടില്ല എന്നതിനാലാണിതെന്നാണ് റിപ്പോര്‍ട്ട്.PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:


  ഈ ആഴ്ചത്തെ ഷൂട്ടിംഗ് വിശേഷങ്ങളുമായി എത്തിയിരിക്കുന്ന സിനിമാ‍ നോട്ട്‌ബുക്കിലേക്ക് സ്വാഗതം...

  അഹങ്കാരം പിക്ചേഴ്സിന്റെ ബാനറില്‍ അഹങ്കാര്‍ കോക്കര്‍ നിര്‍മിച്ച് അഹങ്കാരി മേനോന്റെ‍ ‍സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ അഹങ്കാര്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം “ഒരു തല്ലുകൊള്ളല്‍ വീരഗാഥ


  ഒരു തട്ടിക്കൂട്ടു പോസ്റ്റ്... 1. മാണിക്യം said...
 2. കൊള്ളാം !!
  ഭാവുകങ്ങള്‍!!

 3. Rejeesh Sanathanan said...
 4. അങ്ങയുടെ അനുവാദമില്ലാതെ ഈ ഫോട്ടൊയുടെ കോപ്പി ഞാനെടുക്കുന്നു. അത്രക്കു ഇഷ്ടപ്പെട്ടു ഈ ഫോട്ടൊ!!!എന്താ പൌരുഷം!!!നിങ്ങളൊരു “സംഭവം” തന്നെ...........

  ദൈവമേ അരുമില്ലല്ലൊ ഇതു പറഞ്ഞൊന്നു ചിരിക്കാന്‍...^&%^$%#$#

 5. ഏറനാടന്‍ said...
 6. മുഖത്ത് ഭാവം വന്നില്ലാലോ അഹങ്കാരിരാജാവേ...
  വില്ലന്‍ നടനോട് ഒരു കീച്ച് കീച്ചാന്‍ പറയട്ടേ? ലൈറ്റ് ക്യാമറാ ആച്ചന്‍!!

കമന്റെഴുതണോ??? ദാ ഇവിടെ...