സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബിഎംഎസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?
ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...
സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബിഎംഎസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?
തിരിച്ചറിവിലേക്ക് നീങ്ങുന്ന ഇസ്ലാം സമൂഹം...
ഏതായാലും രണ്ടു പേരും കൂടി മത്സരിച്ച് “ഒതുക്കി” എന്ന് ഉറപ്പായി...ഇനി കൂടുതല്‍ ഒതുക്കിക്കൊടുത്തത് ആരാണ് എന്നതാണ് മത്സരം...ഒതുക്കിക്കൊടുത്തതിനു പ്രതിഫലം എന്തു കിട്ടി എന്നു കൂടി അറിഞ്ഞാല്‍ പാവം ജനങ്ങള്‍ കൃതാര്‍ത്ഥരായി...
വൈകിയാണെങ്കിലും മുസ്ലീം സമൂഹത്തിനു ചോരകുടിയന്‍ കുറുക്കന്മാരെ തിരിച്ചറിയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു എന്നത് ആശ്വാസകരമാണ്.... ഡിസംബര്‍ 14നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം :
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...
ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...
ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?
ടോംസ് ഒക്കെ കാര്‍ട്ടൂണേ നിര്‍ത്തി ദേശാഭിമാനി വരിക്കാരനായി എന്നാണ് കേട്ടത്!
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...
ബാക്കി ഭാഗങ്ങള്‍ മാതൃഭൂമി പത്രത്തില്‍ ശ്രീ. എം. എന്‍ കാരശ്ശേരി എഴുതിയ ലേഖനങ്ങളാണ്.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നിലും നേരിട്ടെത്താം : (ശ്രദ്ധിക്കുക, പോസ്റ്റുകള്‍ ഇന്‍വേഴ്സ് ക്രോണോളജിക്കല്‍ ഓര്‍ഡറിലാണ് നല്‍കിയിരിക്കുന്നത്)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
അഹങ്കാരം : നൂറിന്റെ നിറവില്‍....
അഹങ്കാരി ഈ ബൂലോകത്തില്‍ അവന്റെ “അഹങ്കാരം” പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് നൂറാമത്തെ പോസ്റ്റ്!!!
“അഹങ്കാരം” നൂറിന്റെ നിറവില്‍ എത്തി നില്‍ക്കുകയാണ്...
500-ലധികം പോസ്റ്റുകളും ദശലക്ഷത്തോളം ഹിറ്റുകളുമുള്ള “പുപ്പുലികള്‍” വാഴുന്ന ഈ ബൂലോകത്തില്‍ നൂറെന്നത് തികച്ചും ചെറിയ ഒരു സംഖ്യയാണെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ അഹങ്കാരിക്ക് സന്തോഷമുണ്ട്...കാരണം, എന്തെങ്കിലുമൊക്കെ വല്ലപ്പോഴും കുത്തിക്കുറിക്കണമെന്ന ഒരാഗ്രഹമല്ലാതെ നൂറു പോസ്റ്റുകളെന്ന സ്വപ്നം സ്വപ്നം മാത്രമായിരുന്നു, ഇതു വരെ.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഒരു പിണറായി ഭക്തനു പറ്റിപ്പോയ അമളി...
ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ കരുതും ഈ പോസ്റ്റ് ദേശാഭിമാനിയെ പറ്റി ആണെന്ന്....അല്ലേ അല്ല!!!
ഒരു “ബുദ്ധിമാനായ” ബ്ലോഗര്‍ക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് ഇവിടെ വിവക്ഷിക്കുന്നത്....
സംഗതി വ്യക്തിഹത്യ ആയി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ “എനിക്ക് തേങ്ങയാണ്”....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഗുണ്ടാ വര്‍ക്കേര്‍സ് യൂണിയന്‍....
നമ്മുടെ സ്വന്തം നാടായ കേരളത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ...സ്വസ്ഥവും സുഖകരവുമായി ജീവിച്ചിരുന്ന നമുക്ക് ഇന്ന് സ്വസ്ഥമായി സ്വന്തം പേരുപോലും പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്.
നമ്മുടെ ആദരണീയരായ രണ്ട് ജ്യേഷ്ഠഗുണ്ടകളാണ് ഇപ്പോള്‍ പൂജപ്പുരയിലെ നമ്മുടെ ആരാധനാലയത്തില്‍ കഴിയുന്നത്...മാന്യരായ പോലീസ് സുഹൃത്തുക്കള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? ഒരുത്തനെ ഒന്ന് കുത്തണമെന്ന് തോന്നിയാല്‍ ജയിലില്‍ അതിനു സൌകര്യമുണ്ടോ? നമുക്ക് ഒരു സിനിമാനടിയോട് ഒന്ന് സംസാരിക്കണം, വെറുതേ കണ്ണുംകണ്ണും നോക്കിയിരിക്കണം എന്നൊക്കെ തോന്നിയാല്‍ അതിനു ജയിലില്‍ സൌകര്യമുണ്ടോ?? എന്തിനു, ഇപ്പോള്‍ ജയിലില്‍ എസ്-കത്തി പോലും കിട്ടാനില്ല...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
തരൂരിന്റെ “വിശുദ്ധ” ട്വീറ്റുകള്‍...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ദേശാഭിമാനീ...തരംതാഴാം...പക്ഷേ ഇത്ര വേണ്ട...
പക്ഷേ ദേശാഭിമാനി സമ്മയിക്കൂല.....
ദേശാഭിമാനിക്കാര്‍ക്ക് അല്ലെങ്കിലും ഇത് സ്ഥിരം പറ്റാറുള്ളതാണ്...
ആവേശം മൂത്ത് എതിരാളികളെ തെറി വിളിക്കും.....പക്ഷേ പിന്നീട് വിളിച്ച് പറഞ്ഞതൊക്കെ ഇരട്ടി ശക്തിയോടെ തിരിച്ച് വന്ന് സ്വന്തം തലക്കിട്ട് തന്നെ കൊള്ളുകയും ചെയ്യും....
ദേശാഭിമാനിയില്‍ “പ്രൂഫ് റീഡര്‍” എന്ന തസ്തിക ഇല്ലെന്ന് അവര്‍ പല തവണ തെളിയിച്ച് കഴിഞ്ഞതാണ്...(ഉദാ: ഒന്ന് , രണ്ട് )
എങ്കിലും ഇതിത്തിരി കടന്നു പോയില്ലേ ദേശാഭിമാനീ...?
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍....
ഇതിന്റെ കോപ്പിറൈറ്റ് ആര്‍ക്കെന്നും അറിയില്ല....
പക്ഷേ ഐറ്റം കൊള്ളാം......വെറൈറ്റിയുണ്ട്....നന്നായി രസിപ്പിക്കുന്നു....
എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയതാണ്.... (നേരത്തെ പ്രചാരത്തിലുള്ളതാകണം, നിങ്ങളില്‍ പലരും കണ്ടതുമാകാം....)
എങ്കിലും ഒന്ന് കണ്ടു നോക്കൂ....
(രാഷ്ട്രീയമോ ഒന്നുമല്ല.....തികച്ചും കോമഡി....)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
വായിക്കാന്‍ വിട്ടുപോയ ഒരു വാര്‍ത്ത....
പക്ഷേ ചില വാര്‍ത്തകള്‍ മാത്രം നാമെല്ലാം മനഃപൂര്‍വ്വം തമസ്കരിക്കാറുണ്ട്...
തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ ഏത്തമിടീച്ചതിലും സംഘപരിവാര്‍ ഭീകരത കണ്ടെത്തിയ “പിണറായീസ് മതേതര നിയമങ്ങളും” ‘കുരങ്ങന്‍’ കുഞ്ഞഹമ്മദുമാരേയുമൊന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നാം കാണാറില്ല...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
പ്രണയിക്കൂ സഖാവേ...ചൈനയെ പ്രണയിക്കൂ...
അതിനെപറ്റി ഉള്ള ചര്‍ച്ചകള്‍ എന്തോ ലോകത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്ന , അമേരിക്കയില്‍ പട്ടി കുരച്ചാലൂം വാര്‍ത്തയാക്കുന്ന ഇടത് സഖാക്കളോ സംഘടനകളോ മിണ്ടിക്കണ്ടതുമില്ല....
എന്നാല്‍ ചൈന അതിന്റെ തനിസ്വഭാവം കാട്ടിത്തുടങ്ങി.....ഇനിയിപ്പോ അധികം കാക്കേണ്ട സഖാവേ...നമ്മുടെ സ്വന്തം ചൈന ഈ “ബൂര്‍ഷ്വാ-സെമി ഫ്യൂഡല്‍” ഇന്ത്യയെ ആക്രമിക്കാന്‍!!!
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
പ്രണയം കൊണ്ട് വിശുദ്ധ യുദ്ധം അഥവാ “ലൌ ജിഹാദ് ” - ഭാഗം 1...
കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് നമുക്ക് കോളായിരുന്നു....ഒരു പെണ്ണ് ഒരു പയ്യനോട് സംസാരിച്ചാല്‍ പിന്നെ ആ വിഷയം ഒരു നാലാഴ്ചത്തേയ്ക്കുണ്ടായിരുന്നു....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ എതിര്‍ക്കുന്നതും അവരെ പോലീസിലേല്‍പ്പിക്കുന്നതും ഇന്നത്തെ കാലത്ത് ഫാസിസത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്...
പ്രത്യേകിച്ച് ആ കുറ്റവാളി എങ്ങാനും ന്യൂനപക്ഷക്കാരനോ മറ്റോ ആണെങ്കില്‍ പിന്നെ പറയുകേം വേണ്ട...
എന്നാല്‍ അത്തരത്തില്‍ പെണ്‍കുട്ടികളുടെ മേല്‍ കഴുകന്‍ കണ്ണുകളുമായി പറന്നിറങ്ങുന്ന ക്രിമിനലുകള്‍ക്ക് പ്രേരണ കാമവും പണവും മാത്രമാണെന്നായിരുന്നു ഇത്ര നാളും നമ്മുടെ ധാരണ... അതു കൊണ്ട് തന്നെ ഇത് പോലെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും “ഫാസിസം” എന്ന് അലറിവിളിച്ചത്...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ...???
എന്നാല്‍ ഞാന്‍ വായിച്ചേടത്തോളം പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യയോട് വലിയ ശത്രുത ഒന്നുമില്ല എന്നാണു മനസിലായത്.മാത്രമല്ല, പാകിസ്ഥാനിലെ സാധാരണ ജനതയ്ക്ക് ഇന്ത്യക്കാര്‍ ഇപ്പോഴും സഹോദരങ്ങള്‍ തന്നെയാണ്. മതവെറിയും അധികാരഭ്രാന്തും പിടിച്ച ചില പുരോഹിതവര്‍ഗ്ഗവും, അധികാരസ്ഥിരതയില്ലാത്ത,അധികാരവര്‍ഗ്ഗം അമ്പേ പരാജയപ്പെട്ട, ദാരിദ്ര്യം പടര്‍ന്നു കയറുന്ന ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായി ഇന്ത്യയെന്ന ഒരു “ബലൂണ്‍”ഭൂതത്തെ ശത്രുവായി കാട്ടുന്ന അധികാരികളും ചേര്‍ന്നാണ് ഇന്ത്യയെ പാകിസ്ഥാന്റെ ശത്രുവാക്കി മാറ്റിയത്....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
വിപ്ലവകരമായ ഒരു ചുവടുവയ്പ്....
വോട്ടിനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി ചില തത്പരകക്ഷികളുടെ കയ്യിലെ ചട്ടുകങ്ങളായി തീര്‍ന്ന് തമ്മിലടിച്ച് തീരുകയായിരുന്നു കന്നടക്കാരും തമിഴരും ഇതുവരെ....അവര്‍ തമിഴരും കന്നടരും മാത്രമായിരുന്നു....എല്ലാവരും ഭാരതമാതാവെന്ന അമ്മയുടെ മക്കളാണെന്ന സത്യം അവര്‍ ഓര്‍ത്തില്ല,അഥവാ ഓര്‍ക്കാന്‍ അവരെ അനുവദിച്ചില്ല....
എന്നാല്‍ ഇക്കാര്യത്തില്‍ ആശാവഹമായ ഒരൂ പുരോഗതി ഉണ്ടായിരിക്കുന്നു. മണ്ണിന്റെ മക്കള്‍ വാദമെന്നാ സങ്കുചിത മനഃസ്ഥിതി ഉപേക്ഷിക്കാനും ഭാരതമെന്ന ഒറ്റ സങ്കല്‍പ്പത്തില്‍ വര്‍ത്തിക്കാനും വേണ്ടി ഉള്ള ഒരു ചുവടുവെപ്പ്...ആദ്യത്തെ ചുവട് വയ്ക്കുവാനാണല്ലോ ഏറ്റവും വിഷമം...ആ ചുവടുവയ്പ്പ് നടന്നിരിക്കുന്നു....
ഇനിയെങ്കിലും തമിഴനും മലയാളിയും കന്നടക്കാരനും ബംഗാളിയും ബിഹാറിയും ഒറിയയുമൊക്കെ അല്ലാതെ.....നാം ഭാരതീയനാണ് എന്ന സങ്കല്പം വളരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം...ആശംസിക്കാം....
ഇത്തരത്തില്‍ വിപ്ലവകരമായ ഒരു ചുവടുവയ്പ് നടത്തിയ - തങ്ങളുടെ പ്രമുഖമായ ഒരു വോട്ട്ബാങ്ക് വിഷയത്തെ പരിത്യജിച്ച് പോലും- കര്‍ണാടക മുഖ്യമന്ത്രി ശ്രീ.യെഡ്യൂരപ്പയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. കരുണാനിധിക്കും അഭിനന്ദനങ്ങള്‍.....
അപ്ഡേറ്റ് : എന്തോ മലയാള മാധ്യമങ്ങളൊന്നും തന്നെ ഈ പ്രധാന വാര്‍ത്തയ്ക്ക് അധികം പ്രാധാന്യം നല്‍കി കണ്ടില്ല.എങ്ങനെ നല്‍കാനെക്കോണ്ടല്ലേ??? അതിലൊരു വശത്ത് നമ്മടെ ആഗോള ഫാസീസ്റ്റ്-സയണിസ്റ്റ്-വര്‍ഗീയിസ്റ്റ്- മോഡിയിസ്റ്റ്-Sകത്തിയിസ്റ്റ് യെഡിയൂരപ്പയല്ലെ?? ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ അഭിനവ പുരോഗമനവാദികള്‍ നല്‍കകമോ? നമുക്ക് തമിഴന്റേയും തെലുങ്കന്റേയും അരീം പച്ചക്കറീം തിന്ന് അവന്റെ പൂവ് കൊണ്ട് പൂക്കളോമിട്ട് അവനെ കൊണ്ട് പണിയെടുപ്പിച്ച് അവന്റെ സിനിമകള്‍ക്ക് കയ്യടിച്ചിട്ട് പറയാം...“വൃത്തീം മെനേം ഇല്ലാത്ത വൃത്തികെട്ടവന്മാര്‍” എന്ന്...എന്നിട്ട് നമുക്ക് മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴന്റെ തന്തയ്ക്കും വിളിച്ച് ഊണിനിരിക്കാം....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
തുവ്വൂര്‍ കിണര്‍ - ചരിത്രം മൂടിയ ഒരു സത്യം....
1921-നെ നാം ഇന്നറിയുന്നില്ല...എന്തായിരുന്നു അതെന്ന്....ആ ലഹളയിലെ കുപ്രസിദ്ധമായ തുവ്വൂര്‍ കിണര്‍....ആഗസ്ത് 24 തുവ്വൂര്‍ കിണര്‍ സംഭവത്തിന്റെ വാര്‍ഷികദിനമായിരുന്നു....ആരോരുമോര്‍ക്കാതെ അത് കടന്നു പോകുന്നു....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഹമീദ് കര്‍സായി ‘അഥവാ’ അഭിനവ ഫെമിനിസ്റ്റ്....
എന്നാല്‍ ഇത്തരം പോക്രിത്തരത്തിനു എതിരെ ഒരക്ഷരം പോലും പറയാന്‍ അഭിനവ ‘ഫെമിനിസ്റ്റു’ പരിഷകളില്‍ ഒരെണ്ണത്തിനെ പോലും നാമാരും കണ്ടില്ല...
സ്ത്രീയെ വെറും ലൈംഗീകോപകരണം മാത്രമായി കാണുന്ന ഇത്തരം ആഭാസന്മാരെ, ഭ്രാന്തന്മാരെ ശിക്ഷിക്കാന്‍ പരമകാരുണികന്‍ നേരിട്ട് ഭൂമിയിലിറങ്ങേണ്ടി ഇരിക്കുന്നു....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ശ്ശ്...മിണ്ടല്ലേ മുത്ത്യമ്മേ....മതേതരത്വം...!!!
“എന്തേ...എന്തേ മുത്തിയമ്മേ....”
“അല്ല മോനേ...ദാ കൃഷ്ണജന്മാഷ്ടമിക്ക് കാട്ടിക്കൂട്ടണ കോപ്പിരാട്ടികള് നീയും കാണണില്ലേ...”
“ഹയ്യോ മുത്ത്യമ്മേ....കാലം മാറീതറിഞ്ഞില്ലേ??? ഇത് എന്‍.സി.പി നടത്തണ പരിപാടിയാ...അങ്ങ് മുംബൈ നഗരത്തില്...”
“എന്‍.സിപ്യോ...അന്തെന്താടാ...”
“മുത്ത്യമ്മേ....മ്മടെ കരുണാകരന്‍ ലീഡറിന്റെ മോങ്കുട്ടന്‍ ഒരുത്തന്‍ സഹായിച്ച് ഇപ്പോ ഒരു മുന്നണീം ഇല്ലാണ്ട് കേരളത്തില്‍ വഴിയാധാരമായ ഒരു പാര്‍ട്ടീല്ലേ...അത് തന്നെ...”
“ന്റെ ഗുരുവായൂരപ്പാ....കരുണാകരന്റെ മോന്‍ ഉള്ള പാര്‍ട്ടിയോ...അവരു തന്നെ കൃഷ്ണഭഗവാന്റെ ജന്മാഘോഷത്തിനെ ഇങ്ങനെ കളിയാക്കണാരുന്നോ...”
“അല്ല മോനേ...ഇതിനെതിരെ ആരും പ്രതിഷേധിച്ചില്ലെ...”
“മുത്ത്യമ്മ ഈ ഇന്ത്യാ മഹാരാജ്യത്തൊന്ന്വല്ലേ ജീവിക്കണേ...ഇതിനെതിരെ ഒന്നും പ്രതിഷേധിക്കാന്‍ പാടില്ല...അഥവാ പ്രതിഷേധിച്ചാല്‍ അവനെ വര്‍ഗീയവാദിയാക്കി മുദ്രകുത്തി പരസ്യവിചാരണ ചെയ്തു കളയും...ഇതിനാണു മുത്ത്യമ്മേ പറേണേ മതേതരത്വം മതേതരത്വം എന്ന്!!”
(ഈശ്വരാ...ഈ മതേതരത്വത്തിന്റെ ആനുകൂല്യം ആ പാവം തസ്ലീമാ നസ്രീനു കിട്ടീലല്ലോ! :) )
(വീഡിയോയ്ക്ക് കടപ്പാട് : ഹോട്ട്ക്ലിക്സ് )
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
കശ്മലന്റെ ചോദ്യം : ചില മറുപടികളും...
താങ്കള്‍ക്ക് തല്ലുകൂടി ജയിക്കാനാണെങ്കില്‍ മറ്റാരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാന്‍ പറഞ്ഞതല്ലെ? പരസ്പരം മനസിലാക്കാനുള്ളാ ചര്‍ച്ച എന്നും പറഞ്ഞ് വന്നിട്ട് ഇപ്പോള്‍ കമ്പ്ലീറ്റ് ഭീഷണി ആണല്ലോ?
ശരി, താങ്കള്‍ ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഓരോന്നോരോന്നായി, എന്റെ പരിമിതമായ അറിവില്‍ നിന്നും മറുപടി പറയാം. റഫറന്‍സ് നോക്കാന്‍ പറ്റിയ ഒരു സ്ഥലത്തല്ല ഞാന്‍, ലഭ്യമായ
പുസ്തകങ്ങളും കുറവ്. അതിനാല്‍ ഞാന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ആണ് പറയുന്നത്.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ആശങ്കാജനകമായ ഒരു വീഡിയോ...
പലരും ഫ്ലാഗ് ചെയ്ത് “അഡല്‍ട്സ് ഒന്‍ളി” ആയ ആ വീഡിയോയിലെ ഒരു ചെറിയ ഭാഗമാണിത്. അതില്‍ തന്നെ എന്നെ ഏറ്റവും ആശങ്കപ്പെടുത്തിയ ഭാഗം. മാറാട് കൂട്ടക്കൊലയെപറ്റി ഉള്ള ഒരു വീഡിയോ ആണ് ഇത്. ഗള്‍ഫ് രാജ്യങ്ങളിലെ പല സുഹൃത്തുക്കള്‍ക്കും ലിങ്ക് അയച്ചു എങ്കിലും ആര്‍ക്കും കകണാന്‍ പറ്റിയില്ല...അവിടെ ഈ വീഡിയോ ബാന്‍ഡ് ആണത്രെ!
So what do you think about this? Only just a garbage to avoid...???
Think Seriously...It is not some think to make fun with....
ഏതോ ഒരു മാറാട് വീഡിയോയില്‍ നിന്നും ഒരു ഭാഗം...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!!
പിന്നെ എന്താ പറയാ, പുള്ളി വീട്ടില്‍ അച്ഛനേം അമ്മേനേം വിളിക്കുന്നന്‍ ഓമനപ്പേരൊക്കെ അഹങ്കാരീടെ ബ്ലോഗില്‍ വന്ന് പറഞ്ഞേച്ചും പോയി....
“കൈത്തരിപ്പ് തീര്‍ത്തേര്” എന്ന് അഹങ്കാരി പറഞ്ഞിട്ടൊണ്ട്, അതിനാല്‍ എന്നാ പറഞ്ഞാലും മിണ്ടല്ലും! എന്നാരുന്നു പുള്ളിക്കാരന്റെ കല്പന...
വഴിയരികിലിരുന്ന് നമ്മെ നോക്കി ഒരൂ ഭ്രാന്തന്‍ ചീത്ത പറഞ്ഞാ നമ്മളെന്താ ചെയ്യാ? അവഗണിക്കും...
ഗേറ്റ് തുറന്നിട്ടു എന്ന് കരുതി നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അപ്പിയിട്ടാലോ???
ങാ, പോട്ടെ...പാതിരാത്രിയാണേലും പത്ത് വാഴ നട്ടാ മതിയാരുന്നു.....അതല്ലാതെന്ത് പറയാന്‍!
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
അഭിനന്ദനങ്ങള്‍, പ്രിയ മോഹന്‍ലാല്‍....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
എങ്കിലുമെന്റെ ദേശാഭിമാനീ...
ഇത് ഭൈരവന്‍ എന്ന ആള്‍ http://www.bhairavan.in/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്റെ ഇമേജാണ്. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ , സ്ഥലപരിമിതി കാരണം വെട്ടിമുറിച്ച് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നു. ദേശാഭിമാനി പത്രത്തില്‍ വന്നന്‍ ഒരു അബദ്ധത്തെ പറ്റിയാണ് പോസ്റ്റ്.
ദേശാഭിമാനിയ്ക്ക് പ്രൂഫ് റീഡര്‍ എന്ന തസ്തിക ഒന്നുകില്‍ ഉണ്ടാകില്ല.അല്ലെങ്കില്‍ അതില്‍ ആളെ നിയമിച്ചിട്ടുണ്ടാകില്ല.
അബദ്ധങ്ങള്‍ പറ്റാം, എന്നാല്‍ സ്ഥിരം ഒരേ തരം അബദ്ധം പറ്റിയാലോ?
പണ്ട് ഇന്‍കമിംഗ് കോളുകള്‍ സൌജന്യമാക്കി ദേശാഭിമാനി സ്വയം ഒന്ന് പറ്റിച്ചതാ...അതിന്റെ ചൂട് മാറീട്ടില്ല, അതിനു മുന്‍പേ ദാ വീണ്ടും....
ജൂലായ് 8-ആംനു ഭൈരവന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് മേല്‍ക്കാണുന്നത്. ഇത് കണ്ട ഉടനെ അന്ന് രാവിലെ അഹങ്കാരി ദേശാഭിമാനിയുടെ ഇ-പേപ്പര്‍ നോക്കി.ങേഹേ...അതില്‍ ഹോട്ട്ഡോഗ് എന്ന് തന്നെ ആണല്ലോ!!! ഇനി ഭൈരവനു തെറ്റിയതാണാ...ദാ കണ്ടില്ല്ലേ???
പതിവു പോലെ നെറ്റില്‍ ദേശാഭിമാനി വാര്‍ത്തകള്‍ നോക്കിയപ്പോഴല്ലെ കാര്യം മനസിലാകുന്നത്? ലേഖകനും പ്രൂഫ് തിരുത്താനിരിക്കുന്ന മഹാനും വിവരമില്ലെങ്കിലും വായിക്കുന്ന ചിലര്‍ക്കെങ്കിലും അതുണ്ടെന്ന സത്യം ദേശാഭിമാനി അംഗീകരിച്ചിരിക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുത്തിട്ടുണ്ട്.തലേന്ന് പറ്റിയ അബദ്ധം ഇനി പറ്റാതിരിക്കാനായി ഏതോ ഒരു വായനക്കാരന്‍ അയച്ചു കൊടുത്തതോ ചൂണ്ടിക്കാട്ടിയതോ ആവും, ഹോട്ട് ഡോഗിനെ പറ്റി ഒരു ലഘു വിവരണവും നല്‍കിയിട്ടുണ്ട്.
ദേശാഭിമാനിക്കാരെ കുറ്റം പറയാന്‍ പറ്റില്ല, സാമ്രാജ്യത്വ-മുതലാളിത്ത കോര്‍പ്പറേറ്റുകളുടെ പരസ്യം മാത്രമേ അവര്‍ സ്വീകരിക്കൂ, മുതലാളിത്ത രാജ്യങ്ങളിലെ ഭക്ഷണത്തെ പറ്റി അവര്‍ക്കൊന്നുമറിയില്ല. അതാണ് ആദര്‍ശം!!!
പിന്‍കുറിപ്പ് : ഇതില്‍ ദയവായി ആരും രാഷ്ട്രീയം കലര്‍ത്തരുത്. ഒരു പത്രത്തിനു/അതിലെ ചിലര്‍ക്ക് പറ്റിയ അമളി എന്ന നിലയിലേ ഈ സംഭവത്തെ അഹങ്കാരി കാണൂന്നുള്ളൂ, അതിനെ പ്രൊജക്ട് ചെയ്യുന്നുള്ളൂ. ആ പത്രം ദേശാഭിമാനി ആയത് അഹങ്കാരിയുടെ തെറ്റല്ല, അതിന് അഹങ്കാരി പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.മറ്റേതൊരൂ പത്രമാണെങ്കിലും അഹങ്കാരി ഇതേ സെന്‍സില്‍ തന്നെ എടുക്കും. സോ പ്ലീസ്...
സ്പെഷ്യല്‍ നോട്ട് : ഭൈരവന്‍, അനുവാദം കൂടാതെ താങ്കളുടെ ഇമേജ് എടുത്തതിനും എഡിറ്റ് ചെയ്തതിനും മാപ്പു ചോദിക്കുന്നു. സ്ഥലപരിമിതി മൂലമാണ് മുറിക്കേണ്ടി വന്നത്. ഇമേജില്‍ താങ്കളുടെ സൈറ്റിന്റെ അഡ്രസ് ചേര്‍ത്തിട്ടുണ്ട്.
deshabhimani, error, dog, hotdog
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഇത് താന്‍ഡാ എസ്‌എഫ്‌ഐ...
“അതിലൊരുത്തന്‍ ഉടുത്തിരിക്കുന്നത് കണ്ടില്ലേ? കാവിമുണ്ട്!!! അപ്പോള്‍ തന്നെ
മനസിലായില്ലേ?? ഇത് എസ്‌എഫ്‌ഐയെന്ന പുരോഗമനപ്രസ്ഥാനത്തെ കരിവാരിത്തേക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമായി ആര്‍എസ്‌എസിന്റെ ഗൂഢാലോചനയാണിത്!!! എസ്‌എഫ്‌ഐയിലെ കുട്ടികള്‍ ഇങ്ങനെ ഒന്നും ചെയ്യുകേയില്ല.അവര്‍ക്കാകെ അറിയുക മുദ്രാവാക്യം വിളി മാത്രമാണ്”
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ...
ഫരിക്കുന്നത് നുമ്മട മന്ത്രിയാന്നു കരുതി ഇത്രക്കങ്ങോട്ട് വേണോ? അടുത്ത തവണ മറ്റോമ്മാര് കേറുമ്പോ എങ്ങാനും കൈയില്‍ കിട്ടിയാല്‍ ഇവന്മാരു തനിക്കൊണം കാണിക്കുവെ...
എന്നാലും ഈ പെണ്ണുങ്ങളോട് വമ്പു കാട്ടുന്നത് അത്ര ശരിയല്ല കേട്ടോ....ഒരുമാതിരി ആണത്തമില്ലാത്ത ഏര്‍പ്പാടായിപ്പോയി....:)
ഓ സോറി...ഇത് മഹത്തായ പുരോഗമനപ്രസ്ഥാനമാണല്ലോ!!! “ഡിഫി”!!! അവിടെ പെണ്ണുങ്ങളടക്കമുള്ള പൊതുജനത്തിന്റെ മേല്ല് കുതിരകയറുന്നതാണല്ലോ ആണത്തത്തിന്റെ അളവുകോല്‍!!! :)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
വി.എസിനെ വിലയിരുത്തുക... (Poll)
മറ്റേതൊരു ചെറിയ പ്രശ്നത്തിലും ഇടതുപക്ഷ വിരോധ ഫാസിസ്റ്റു മനോഭാവം പ്രകടമാക്കി ചാടി വീഴാറുള്ള അഹങ്കാരി എന്തേ ലാവലിന്‍ കേസില്‍ മുണ്ടാണ്ടിരിക്കണേന്ന് അഹങ്കാരിയുടെ ചില ബ്ലോഗര്‍ സുഹൃത്തുക്കള്‍ കളിയാക്കി.മറ്റൊന്നും കൊണ്ടല്ല, അതിലിപ്പോ നമ്മളെന്തോന്ന് പറയാന്‍? കാര്യങ്ങളൊക്കെ ജനം നേരിട്ട് കണ്ടും കേട്ടും മനസിലാക്കുകയല്ലേ?
അന്ധമായ പാര്‍ട്ടി പ്രേമമല്ലാതെ പാര്‍ട്ടി ആദര്‍ശങ്ങള്‍ മനസിലുള്ള യഥാര്‍ത്ഥ പാര്‍ട്ടി സ്നേഹികള്‍ പോലും സമ്മതിക്കും, ഔദ്യോഗിക പക്ഷത്തിന്റെ ഈ പോക്ക് പാര്‍ട്ടിയുടെ നാശത്തിലേക്കാണെന്ന്. പണ്ട് ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന് മുദ്രാവാക്യം മുഴങ്ങിയ തിരഞ്ഞെടുപ്പ് അഴിമതിക്കേസിന്റെ അതേ സീന്‍ & സിറ്റുവേഷനിലാണ് ഇപ്പോള്‍ കേരളത്തിലെ സിപിഎം.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
നാലാംക്ലാസിലെ മലയാളം ചോദ്യം : മൂല - ‘ഉ’ = ????....
(മാതൃഭൂമി-2009 ജൂണ്‍ 9 - പേജ് 11 - വിദ്യാഭ്യാസരംഗം)
അല്ല ചില ‘ഐറ്റം’സിനോടുള്ള ‘സ്പെഷ്യല്‍ ഇന്ററസ്റ്റ് ’ കണ്ട് ചോദിച്ചതാ...
ഏതായാലും സാറന്മാര്‍ക്ക് പണിയായി....
:)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
അഹങ്കാരത്തിനു എഴുപത്തഞ്ച്...
കഴിഞ്ഞ മെയ്‌മാസത്തില്‍ ആണ് അഹങ്കാരം എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഈ ബ്ലോഗില്‍ എഴുപത്തഞ്ച് പോസ്റ്റുകള്‍ തികയുന്നത് (ഡിലീറ്റ് ചെയ്യപ്പെട്ടവ കൂട്ടാതെ...)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ക്ഷമിക്കൂ...സക്കീര്‍....
ആത്മാവെന്ന ഒന്ന് ഉണ്ടെന്ന് മരിക്കുവോളം നീ വിശ്വസിച്ചിട്ടുണ്ടാകില്ല...
എങ്കിലും ഇന്ന് എന്നിലാ വിശ്വാസം ഉള്ളതിനാല്‍ ഞാന്‍ നിന്റെ ആത്മാവിനോട് മാപ്പു ചോദിക്കുന്നു...
അല്പകാലമെങ്കിലും ഈ വഞ്ചകന്മാരുടെ ഒപ്പമായിരുന്നതിന്...
എന്തു ചെയ്യാം സക്കീര്‍...നിന്റെ ചോരക്ക് നിന്റെ കോളേജുകളിലെ വിദ്യാര്‍ഥികളുടെതല്ലാതെ പൊതുജനത്തിന്റെ വോട്ട് വാങ്ങാനുള്ള വിലയില്ലാതെയായിപോയി....
മാപ്പ്....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
പിണറായിയുടെ ഒന്നാം മതേതരനിയമം...
ഈയടുത്ത കാലത്തായി പുള്ളി “മതേതരത്വം” എന്ന വിഷയത്തില്‍ ഒരുപാട് പുത്തന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ച് പറ്റിയതൊക്കെ നാം കണ്ടതാണ്.
ഒരാള്‍ എങ്ങനെ മതേതരവാദിയാകുന്നു, എങ്ങനെ വര്‍ഗീയവാദിയാകുന്നു, മതേതരരുടെയും വര്‍ഗീയവാദികളുടേയും ലക്ഷണങ്ങളെന്തൊക്കെ എന്നൊക്കെ അദ്ദേഹം നമുക്ക് പറഞ്ഞ് തന്നതാണ്.
ഇതാ ഇപ്പോള്‍ അദ്ദേഹം ലോകത്തിനായി സംഭാവനചെയ്യുന്നു...
മൂന്ന് നിയമങ്ങളാണ് സഖാവ് ഈ സിദ്ധാന്തത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.ഇത് മൂന്നും കൂടി ഒറ്റയടിക്ക് മനസിലാക്കാനുള്ള കെല്പ് പാവം ജനങ്ങള്‍ക്ക് ഉണ്ടായെന്ന് വരില്ല. അതിനാല്‍ ഓരോന്നോരോന്നായി വിശദീകരിക്കാം..
പിണറായിയുടെ ഒന്നാം മതേതര നിയമം പറയുന്നതെന്തെന്നാല്‍
“ എവിടെ ഏതൊരു പ്രശ്നം നടന്നാലും അതില്‍ ഉള്‍പ്പെട്ടവരില്‍ ഏതെങ്കിലും ഒരാള്‍ ന്യൂനപക്ഷസമുദായാംഗമാണെങ്കില്‍ ആ പ്രശ്നം എന്തുതന്നെ ആയാലും അത് വര്‍ഗീയപ്രശ്നമായിരിക്കുന്നതും മറുവശത്തുള്ളവര്‍ക്കു പിന്നില്‍ സംഘപരിവാറായിരിക്കുന്നതുമാണ് ”
അതായത് നാം ഏതൊരു സംഭവം എടുത്താലും അതില്‍ ഒരു ഭാഗത്ത് ഒരു ന്യൂനപക്ഷസമുദായാംഗം ഉള്‍പെടുകയും മറുഭാഗത്ത് ഒരു ഭൂരിപക്ഷസമുദായാംഗവും ഉള്‍പ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും (പ്രശ്നം എന്തു തന്നെ ആയാലും) ആ പ്രശ്നം സംഘപരിവാറിന്റെ വംശോന്മൂലന അജന്‍ഡയുടെ ഭാഗമായിരിക്കും.
ഈ നിയമം സത്യമാകാന്‍ നാം ശ്രദ്ധിക്കാനുള്ള പ്രധാനകാര്യമെന്തെന്നാല്‍ ഓരോ പ്രശ്നത്തിലെയും ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ജാതിയും മതവും അവരുടെ കുടുംബാംഗങ്ങളുടെ ജാതിയും മതവും ചരിത്രവും വരെ നാം ശ്രദ്ധിക്കേണ്ടതും ഇവയിലെവിടെ എങ്കിലും ന്യൂനപക്ഷത്തിന്റെ മണം അടിക്കുന്നുണ്ടോ എന്നുമാണ്.
വിശദീകരിച്ചുള്ള ഉദാഹരണം : തിരഞ്ഞെടുപ്പ് പരിശീലനത്തിനിടയില്‍ ഒരു ഉത്തരേന്ത്യന്‍ നിരീക്ഷകന്‍ ഒരു മലയാളി ഉദ്യോഗസ്ഥനെ കൊണ്ട് ഏത്തമിടുവിച്ച വാര്‍ത്ത നാം കണ്ടതാണ്, നാമെല്ലാവരും അറിഞ്ഞതുമാണ്.
എന്നാല്‍ ഇവിടെയാണ് പിണറായിയുടെ ഒന്നാം മതേതര നിയമത്തിന്റെ ഉപയോഗം. പിണറായിയുടെ നിയമമനുസരിച്ച് നോക്കുമ്പോഴാണ് ഈ പ്രശ്നത്തിലെ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ നാം മനസിലാക്കുന്നത്.ആ നീരീക്ഷകന്‍ ‘ഗുജറാത്തില്‍’ നിന്നുമുള്ള ആളാണ്!!! ഏത്തമിട്ട ആളാകട്ടെ ഇസ്ലാം മതവിശ്വാസിയും!!! ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ സംഗതിയുടെ വര്‍ഗീയ നിറം?
ദാ കണ്ടില്ലേ...ഈ സിദ്ധാന്തമില്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ ‘അപകടകരമായ’ സംഘപരിവാര്‍ അജന്‍ഡ മനസിലാകുമായിരുന്നോ???
(ഇലക്ഷനു നാലു ദിവസം മുന്‍പ് 12-ആം തീയതിയാണ് പിണറായി ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയധ്രുവീകരണം നടത്തി വോട്ട്ബാങ്ക് നേടാനുമുള്ള അത്യന്തം അപകടകരമായ വര്‍ഗീയ അജന്‍ഡ ആയിരുന്നു എന്ന കുപ്രചരണം ചില ഫാസിസ്റ്റ്-വര്‍ഗീയ-സയണിസ്റ്റ് ശക്തികള്‍ ചില “അശ്ലീല” പുസ്തകങ്ങളിലൂടെ അഴിച്ച് വിടുന്നുണ്ട്.അത് തികച്ചും തെറ്റായ,അമേരിക്കയുടേയും ഇസ്രയേലിന്റേയും ഒത്താശയോടെ യുഡിഎഫും ബിജെപിയും നടത്തുന്ന ദുരാരോപണം മാത്രമാണ്.ഈ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും ആ “അശ്ലീല” മാസികയ്ക്കെതിരെയും “നാട്ടുകാര്‍” പ്രതികരിക്കുന്നതാണ്)
പക്ഷേ എന്ത ചെയ്യാനാ...ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം ശാസ്ത്രസിദ്ധാന്തങ്ങള്‍ അറിവില്ല.അതല്ലേ അവര്‍ ഇങ്ങനൊക്കെ കമന്റുകളെഴുതി വയ്ക്കുന്നേ...ഛേ... (എങ്ങനെ വരും പിണറായി സാറേ...എസ്‌എസ്‌എല്‍സി വിജയം നൂറു ശതമാനമാക്കാന്‍ നുമ്മട ബേബിച്ചയന്‍ കഷ്ടപ്പെടുമ്പ പുള്ളകള്‍ക്ക് ഇത്രയും വിവരം വരുന്നത് തന്നെ അതിശയോല്ലേ???)
കാര്യമുള്ള പ്രശ്നങ്ങള്‍ക്ക് സംസാരിക്കട്ടെ, പക്ഷം പിടിച്ചോട്ടെ...ആരും കുറ്റം പറയുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി, വോട്ടിനുവേണ്ടി നമ്മെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്ന ഇത്തരക്കാര്‍ സ്വയം മതേതരര്‍ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍, മതേതരത്വത്തെ പറ്റി ഘോരഘോരം വാദിക്കുന്നത് കേള്‍ക്കുമ്പോള്‍, അര്‍ത്ഥം നഷ്ടപ്പെട്ട ആ വാക്കിനോട് സത്യത്തില്‍ തോന്നുന്നത് പുച്ഛമല്ല, സഹതാപമാണ്...
സത്യത്തില്‍ ഭയവും സങ്കടവുമൊക്കെയാണു മനസില്‍ തോന്നുന്നത്...ഈ തരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ “അഭിനവ”മതേതരത്വം കാണുമ്പോള്‍...
ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത് ദാ ഈ കത്താണ്. ഏപ്രില്‍ 21ന്റെ മാതൃഭൂമി പത്രത്തില്‍ വായനക്കാരുടെ കത്തുകളില്‍ വന്ന ഈ കത്ത്. പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതും ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ അവര്‍ തിരിച്ചറിയുന്നു എന്നതും സത്യത്തില്‍ ഒരളവും വരെ സന്തോഷവും ആശ്വാസവും പകരുന്നു.
വാല്‍ക്കഷ്ണം : പ്രിയ പിണറായി സഖാവേ...ഈ മതേതരത്വവും കൊണ്ട് നടക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയുന്നത് നന്ന്. എല്ലാവരേയും എല്ല്ലാക്കാലവും വഞ്ചിക്കാന്‍ കഴിയില്ല എന്നത്...ദാ ഇസ്ലാം സമൂഹവും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു, അവരെ മുതലെടുക്കുന്നവരെ...
ബി.ജെ.പി.യെ തോല്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ച് മുസ്ലീങ്ങൾ കണ്ണുമടച്ച് മറ്റുള്ളവർക്ക് വോട്ടുചെയ്തുകൊള്ളുമെന്നു വിചാരിക്കരുത് എന്നൊരു സന്ദേശം – യു.പി.യിൽ നിന്ന്.
ഉലമ കൌൺസിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുന്നത് അവിടുത്തെ മൂന്നു പ്രമുഖ “മതേതര”കക്ഷികൾക്കും – ബി.എസ്.പി., കോൺഗ്രസ്, എസ്.പി. – തിരിച്ചടിയാകുമെന്നു കേൾക്കുന്നു.
അയ്യോ - നിങ്ങളിങ്ങനെ സ്വന്ത നിലയ്ക്കു പോയാൽ അതു ബി.ജെ.പി.യെ സഹായിക്കലാവില്ലേ – അതു ചെയ്യരുത് – ഞങ്ങൾക്കു തന്നെ വോട്ടു ചെയ്യണം എന്നു മതേതരര്‍ കാലുപിടിച്ചപ്പോൾ ചില മുസ്ലീങ്ങളുടെ മറുപടി ഏകദേശം ഇങ്ങനെ.
“ബി.ജെ.പി. എന്ന ഉമ്മാക്കി കാട്ടി എത്രകാലം ഞങ്ങളെയിങ്ങനെ വിരട്ടും കൂവേ? ബിജെപി. അധികാരത്തിൽ വന്നാലും ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. പത്തറുപതുകൊല്ലമായില്ലേ നിങ്ങൾ ഞങ്ങളെയിങ്ങനെ പേടിപ്പിച്ചു മുതലെടുക്കുന്നു?”
“The heavens will not fall if there’s a BJP government. For 60 years, we have been bullied and intimidated with the BJP-RSS bogey, first by the Congress and then Mulayam and Mayavati.
“Let another Gujarat happen because we live in a Gujarat-like ambience all the time. At least the BJP openly propagates Hindutva. The others promote it while wearing burqas.”
Muslims seek to rip ‘secular’ mask
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ദേശാഭിമാനിയുടെ ‘വ്യാപക’ പ്രശ്നങ്ങള്‍...!!!
പണ്ടേ ദേശാഭിമാനിയുടെ പ്രൂഫ് റീഡിംഗ് പ്രസിദ്ധമാണ്...
ഇലക്ഷനാണാല്ലോ കഴിഞ്ഞത്...ദേശാഭിമാനി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അതൊരു പരീക്ഷണ കാലഘട്ടം തന്നെ ആയിരുന്നു. ദിവസവും വാര്‍ത്തകള്‍ അരിച്ച് പെറുക്കി, അതില്‍ സഖാക്കള്‍ ആരെ തല്ലിയാലും അതൊക്കെ ഫിൽറ്റർ ചെയ്ത് നമ്മക്കനുകൂലമാക്കി വേണ്ടെ പത്രത്തില്‍ അച്ചടിക്കാന്‍. പണ്ടാരം പിടിക്കാന്‍ സഖാക്കളാണെങ്കില്‍ ഒന്നിനു പിന്നാലെ ഒന്നായിട്ട് ആരുടെയെങ്കിലും നെഞ്ചത്തോട്ട് കേറിക്കൊണ്ടുമിരിക്കുന്നു.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
എങ്കിലുമെന്റെ (ഓര്‍)കുട്ടാ...
സത്യം പറഞ്ഞാല്‍ ഞാന്‍ വണ്ടറടിച്ച് പോയി... ആ പേരിനൊപ്പം ഉണ്ടായിരുന്നത് ദാ ഈ ചിഹ്നങ്ങളായിരുന്നു... ☭☭☭☭☭...
അതും പ്രഖ്യാപിത വര്‍ഗീയവാദിയായ അഹങ്കാരിയുടെ പ്രൊഫൈലില്‍...!!!
ഏതായാലും പുള്ളിയുടേ പ്രൊഫൈലിലൂടെ കുറേ സഞ്ചരിച്ചു...അപ്പോഴാണ് വര്‍ഷങ്ങള്‍ പിന്നില്‍ സഞ്ചരിക്കുന്ന ഒരു പാവം ഓര്‍ക്കുട്ടനെ കണ്ടത്....
പുള്ളി ഇപ്പോഴും ജീവിക്കുന്നത് ഏതാണ്ട് 2 കൊല്ലം മുന്‍പുള്ള കേരളത്തിലാണെന്ന് തോന്നിപ്പോയി -ഒരു കമ്യൂണിറ്റി കണ്ടപ്പോള്‍...
ആ പാവം ഓര്‍ക്കുട്ടന്റെ പേര് "SFI Muvattupuzha (Profile 1)" എന്നാണ്...
ഓ ശരി...അല്ലെങ്കിലും കുട്ടി സഖാക്കള്‍ കുറേ പിന്നിലല്ലേ സഞ്ചരിക്കൂ...പോട്ടേന്ന് കരുതി...
എന്നാല്‍ മോഡറേറ്ററായിരിക്കുന്ന ആളെ കണ്ടിട്ട് അല്പം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ആളാണെന്നാണ് തോന്നിയത്. പുള്ളിക്കും ഇങ്ങനെ ഒരബദ്ധം പറ്റിയാലോ???
ഇങ്ങനെ ഒക്കെ തോന്നാന്‍ കാരണം അവരുടെ ഓണര്‍ഷിപ്പില്‍ ഉള്ള ഒരു കമ്യൂണിറ്റി കണ്ടപ്പോഴായിരുന്നു...
രക്തസാക്ഷികളെ പറ്റിയുള്ളാ കമ്യൂണിറ്റികളില്‍ ഒന്ന്... ദാ ഇത്...
Sfi Activist
College Union Chairman
Thiruvananthapuram Law College
Killed by PDP Fascists
തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനും SFI നേതാവുമായിരുന്ന സക്കീര്‍ 1995 ജനുവരി 16 ന് നിഷ്ഠൂരമായി വധിക്കപ്പെട്ടു.
മൃഗീയതയെ തോല്‍പ്പിക്കുന്ന പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സംഘമാണ് ജീവന്‍ അപഹരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്കറുത്ത വേഷവും കറുത്ത കയ്യുറയും ധരിച്ച സായുധ സംഘം ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും ഗുരുതരമായി പരിക്കേറ്റു"
എങ്കിലുമെന്റെ ഓര്‍ക്കുട്ടാ...വല്ലപ്പോഴുമെങ്കിലും ഈ കമ്യൂണിറ്റികളൊക്കെ ഒന്ന് റിവ്യൂ ചെയ്യേണ്ടേ...
ഈ പിഡിപി എന്നത് ഫാസിസ്റ്റുകളാണോ (ഓര്‍)കുട്ടാ??? അവര്‍ കേരളത്തിലെ ഒരേ ഒരു മതേതര കക്ഷിയല്ലെ??? (സിപിഎം കഴിഞ്ഞാല്‍!) ...
പിന്മൊഴി :
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ആരാണ് ഇവരില്‍ യഥാര്‍ത്ഥ മതേതരവാദി...???
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
രസകരങ്ങളായ ‘ജന’വിധി ചര്‍ച്ചകള്‍...
'പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ 200 രൂപ, മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ 4000 രൂപ. ഇതാണോ മതേതരത്വം?'
എന്നായിരുന്നു ചോദ്യം. ചോദ്യകര്‍ത്താവായ യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി ഉണ്ണിക്കൃഷ്‌ണനെ സി.പി.എം. അണികള്‍ 'ആവേശത്തോടെ' എടുത്തുയര്‍ത്തുന്നതാണു പിന്നീടു കണ്ടത്. ഉണ്ണിക്കൃഷ്‌ണന്റെ മുതുകിലായി പിന്നെ ഇടതു 'പൊതുയോഗം'. ഒടുവില്‍ ചോദ്യകര്‍ത്താവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍. ചര്‍ച്ച മര്‍ദനത്തില്‍ കലാശിച്ചതോടെ പോലീസ് ഇടപെട്ടു.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
എന്താണ് ഇന്നിന്റെ മതേതരത്വം...???
മതേതര രാഷ്ട്രമാണു നമ്മുടെ ഭാരതം...
പുരാണകാലഘട്ടം മുതല്‍ അതിവിടെ പരിരക്ഷിക്കപ്പെട്ടു വന്നു - അതിനാല്‍ തന്നെയാണ് ശാകന്മാരും ഹൂണന്മാരും മുതല്‍ പാഴ്സികളും ജൂതരും ജൈനരുമൊക്കെ ഇവിടെ സംരക്ഷിക്കപ്പെട്ടത്...ഇസ്ലാമിനും കൃസ്ത്യാനിക്കും മതപ്രചാരണത്തിനും പള്ളികള്‍ പണിയാനും ഈ മണ്ണില്‍ സാധിച്ചത്...
എന്നാല്‍ ഇന്നിന്റെ കാലഘട്ടത്തിലെ “മതേതരം” എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കു മനസിലായിട്ടില്ല.നമ്മുടെ നാട്ടില്‍ സകലരും നാഴികയ്ക്കു നാല്പതു വട്ടം , പുട്ടിനു തേങ്ങാപ്പീര പോലെ ഓരോ വാക്കിനു മുന്നിലും പിന്നിലും തിരുകികയറ്റുന്ന ഒന്നാണ് “മതേതരത്വം” എന്ന വാക്ക്.കമ്യൂണിസ്റ്റും കോണ്‍ഗ്രസും പറയും - “ഞങ്ങള്‍ മതേതരത്വ സംരക്ഷകരാകുന്നു” എന്ന് . എന്തിന്, മതപക്ഷമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള “മുസ്ലീം ലീഗും” “എന്‍.ഡി.എഫും (എന്‍ഡിഎഫ് മതപക്ഷമല്ലെന്ന് വാദിക്കുന്നവര്‍ ദയവായി അവരുടെ ദേശീയ സമ്മേളനത്തിന്റെ ബുള്ളറ്റിന്‍ ഒന്ന് വായിക്കുക)” പറയും - മതേതരത്വം...മതേതരത്വം...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
“വാറ്റ് ” ആന്‍ ഐഡിയ സര്‍ജീ...
ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)
ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....
ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്‍ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
പൊറുക്കുമോ ഈശ്വരന്‍...ഈ കാപാലികരോട്...???
മാതാവിന്റെ സ്നേഹത്തിലും മാംസത്തിന്റെ ദാഹമാരോപിക്കുന്നവര്‍...
ഈ ശിക്ഷ വിധിച്ചവനും വന്നത് ഒരു മാതാവിന്റെ ഉദരത്തില്‍ നിന്നു തന്നെ അല്ലേ???
ഇവനും ഇവന്റെ മാതാവിന്റെ മുലപ്പാല്‍ തന്നെയല്ലേ സ്വീകരിച്ചത്??? അപ്പോള്‍ ഇവനിലും ഇതേ കുറ്റം ആരോപിക്കപ്പെടേണ്ടേ???
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഇതെന്തരണ്ണാ ഈ സൂപ്പര്‍ ബ്രെയിന്‍ യോഗ...???
ഇതെന്തരണ്ണാ ഈ സായിപ്പന്മാര് പറയണത്???
സൂപ്പര്‍ ബ്രെയിന്‍ യോഗയാ???
അതെന്തെര്???
മുജ്ചേ അംഗ്രേസി നഹീ ജാന്‍തി... അതുകൊണ്ടാട്ടോ...
ഇതെന്താ ഈ പറേണതെന്ന് ഒന്ന് പറഞ്ഞു തരുമോ???
ഇത് തട്ടിപ്പാണാ അണ്ണാ???
ഇതില്‍ സൂപ്പര്‍ ബ്രെയിന്‍ യോഗ എന്നൊക്കെ പറഞ്ഞിട്ട് ഈ സായിപ്പന്മാരു കാട്ടണത് നമ്മുടെ “ഏത്തമിടലാ”ണല്ലാ...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
അഹങ്കാരിയുടെ സത്യവാങ്മൂലം....
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ഒരു ഫാസിസ്റ്റ് ചെരുപ്പും സൂരജിന്റെ കരിനാക്കും...
ഒരു രാഷ്ട്രത്തീന്റെ അതിഥിയായി വന്നെത്തിയ ബുഷിനെ, അയാളെത്രയോ തെമ്മാടിയോ ഭീകരനോ ആകട്ടെ, ആ രാഷ്ട്രത്തിന്റെ തലവനു മുന്നില്‍ വച്ച് ഷൂവെറിഞ്ഞ, ഒന്നല്ലല്‍-രണ്ടു വട്ടം എറിഞ്ഞ സെയ്ദി എന്ന അറബ് വംശജനെ ധീരന്‍ എന്നു തന്നെ അഭിനന്ദിക്കേണ്ടി ഇരിക്കുന്നു..
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
നിങ്ങള്‍ രക്ഷപ്പെടുന്നില്ലേ???
ഇങ്ങനെ ഒക്കെ നടന്നാല്‍ മതിയോ നിങ്ങള്‍ക്ക്???
ഒന്ന് രക്ഷപ്പെടണ്ടേ???
കേട്ടിട്ടില്ലേ ഡാര്‍വിന്റെ തിയറി???
“സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് ” എന്ന്? ( സുനീഷിന്റേയും കുറുമാന്റേയും ഫിറ്റ് അല്ല!)
ദാ കണ്ടില്ലേ? ബുദ്ധിമാന്മാര്‍ രക്ഷപ്പെട്ട് പോകുന്നത്??
നിങ്ങളും എത്രയും പെട്ടെന്ന് രക്ഷപ്പെടൂ...ബി ദ ഫിറ്റസ്റ്റ്!!!
(വിദ്യാഭ്യാസം കൊണ്ട് വിവരവും സംസ്കാരവും ഉണ്ടാവണമെന്നില്ല എന്ന് ഇപ്പോള്‍ മനസിലായി!)
ഒരു തമാശയായി എഴുതി വിടാം എന്ന് കരുതിയതാണ് . എന്നാല്‍ സമൂഹത്തില്‍ ഹിന്ദു എന്ന മതത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ആഴവും ഗുരുതരാവസ്ഥയും മനസിലാക്കി തരുന്ന പരസ്യമാണിത്...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
രാഷ്ട്രീയ നേരിടല്‍ - കോടതിയോടും...
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
ചിത്രകാരവിജയം ആട്ട് - കഥ....
ഇപ്പോള്‍ ബ്ലോഗില്‍ കത്തി നില്‍ക്കുന്ന വിവാദമാണല്ലോ ചിത്രകാരവിജയം കേസ്... പുള്ളിക്ക് ബ്ലോഗില്‍ പേരെടുക്കാന്‍ വേണ്ടി പല കളികളും കളിച്ചിട്ടുള്ളതിനാല്‍ ഇതില്‍ ഇടപെടണമെന്ന് തോന്നിയില്ല, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിവാദമായിരിക്കുന്ന സരസ്വതി പോസ്റ്റ്
വായിച്ചുമില്ല...
ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ആ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്.
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |
വിവരദാരിദ്ര്യം മൂത്തതിനാലാണേ...
ഈ കോര്‍പറേറ്റ് എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമാണെന്നാണ് അഹങ്കാരിയുടേം വിശ്വാസം.... ഇനി ദാസ് കാപ്പിറ്റലില്‍ കോര്‍പറേറ്റിനു മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ ആവോ!!!
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest |