Reading Problems? Click Here


അമ്പതാം പോസ്റ്റാഘോഷം...


പ്രിയമുള്ള ബ്ലോഗ് വായനക്കാരേ നമസ്കാരം...

ഈ അഹങ്കാരി ബ്ലോഗുലകത്തില്‍ അവന്റെ അഹങ്കാരങ്ങള്‍ കാട്ടാന്‍ തുടങ്ങീട്ട് ഇതോടെ അമ്പത് എപ്പിഡോസുകള്‍ തികയുകയാണ്... (ആഹ്ലാദിപ്പിന്‍...അര്‍മ്മാദിപ്പിന്‍...) .അതായത് അഹങ്കാരം എന്ന ഈ ബ്ലോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റാണ് എന്നര്‍ത്ഥം...ഈ അവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടം നടത്താന്‍ ഞാനാഗ്രഹിക്കുന്നു....നിങ്ങളേയും ഞാന്‍ വന്ന വഴികളിലേക്ക് ഒന്ന് കൊണ്ടു പോകട്ടെ...

എന്റെ അമ്പതാം പോസ്റ്റാഘോഷത്തിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം...

നിങ്ങളില്ലാതെ എനിക്കെന്താഘോഷം... :)

പണ്ടെങ്ങാണ്ട് ഒരു ടെക്ക് മാഗസിനില്‍ ബ്ലോഗിനെ പറ്റിയും ബ്ലോഗറിനെ പറ്റിയും വായിച്ചിരുന്നു.അന്നൊക്കെ ഉണ്ടായിരുന്ന് (ഇന്നും കുറേശ്ശെ ഉള്ള) ഒരസുഖമാണ് ഇങ്ങനെ അറിയുന്ന സൈറ്റുകളില്‍ കേറി വെറുതേ രജിസ്റ്റര്‍ ചെയ്തിടുക എന്നത്.അങ്ങനെ ഏതാണ്ട് 25-ഓളം സൈറ്റുകളില്‍ മെയില്‍ ഐഡിയും ഉണ്ടാക്കീട്ടുണ്ട് ഞാന്‍...അതനുസരിച്ച് ബ്ലോഗറിലും ഉണ്ടാക്കി ഒരു ഐഡി, കിടക്കട്ടെന്നെ.അരുണ്‍ എന്ന പേരില്‍ ഒരു ബ്ലോഗും ക്രിയേറ്റ് ചെയ്തു.

എന്നാല്‍ മറ്റെല്ലാ സര്‍വ്വീസുകളേം പോലെ അതിനും വിസ്മൃതിയിലാളാനായിരുന്നു വിധി.അങ്ങനെ അത് എന്റെ ഓര്‍മ്മകളില്‍ പോലും വരാതെ കിടന്നു..പിന്നീട് എന്‍‌ജിനീയറിംഗ് കാലത്ത് മറ്റ് പല നെറ്റ് സര്‍വ്വീസുകളും ജീവിതത്തിന്റെ ഭാഗമായപ്പോഴും ബ്ലോഗ് മാറി നിന്നു- പലപ്പോഴും പലയിടത്തു നിന്നും ഞാന്‍ അതിനെ പറ്റി വായിക്കുന്നുണ്ടായിരുന്നു എങ്കിലും.

എന്റെ പ്രധാന കുഴപ്പമെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും ഇന്‍സ്റ്റെബിലിറ്റി ആണെന്ന്.കാരണം എനിക്ക് ഓരോ സമയത്ത് ഓരോ വിഷയങ്ങളിലായിരിക്കും കമ്പം- കമ്പ്യൂട്ടര്‍ കുറേ വര്‍ഷങ്ങളായി നിത്യജീവിതത്തോടൊപ്പം ഉണ്ടെങ്കിലും.അതില്‍ തന്നെ ആദ്യം ജസ്റ്റ് വീഡിയോ,പിന്നീട് മൈക്രോസോഫ്റ്റ് ഓഫീസ്, പെയിന്റ് അങ്ങനെ അങ്ങനെ വളര്‍ന്നു വന്നു.പിന്നീട് കുറേ കാലത്തേക്ക് വിഷ്വല്‍ ബേസിക്കായിരുന്നു ക്രേസ്.അത് പിന്നീട് കുറേ നാളത്തേക്ക് വെബ് ഡിസൈനിങ്ങിലായി.അങ്ങനെ ആണ് പിന്നീട് അത് പതിയെ തിരിഞ്ഞ് ബ്ലോഗിലെത്തിയത്-ആ കഥ ഞാന്‍ അഹങ്കാരത്തിലെ രണ്ടാം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്,എങ്കിലും ഒന്നുകൂടി പറയാം-.ഇതിലെ പ്രശ്നമെന്തെന്ന് വച്ചാല്‍, ഒരു വിഷയത്തില്‍ കമ്പം കയറിയാല്‍ മറ്റെല്ലാ വിഷയങ്ങളും ചിന്തയില്‍ നിന്നേ ഔട്ടാകും എന്നതാണ്.ഒരു കാലത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ എന്റെ മുഖമുദ്രയായിരുന്ന വിഷ്വല്‍ ബേസിക്കിനെ തിരിഞ്ഞ് നോക്കീട്ട് തന്നെ ഒരു വര്‍ഷത്തോളമാകുന്നു.

അങ്ങനെ മറ്റ് പല മേഖലകളിലുമായി വ്യാപരിച്ച് നടന്ന സമയത്താണ് എന്റെ ജ്യേഷ്ഠന്‍ ഒരു ബ്ലോഗ് തുടങ്ങുന്നത്.സഹജമായ അസൂയ അന്ന് മുതല്‍ തല പൊക്കാന്‍ തുടങ്ങി.പുള്ളി ബ്ലോഗിലെ ഓരോ കാര്യം പറയുമ്പോഴും, ഇയാളേക്കാള്‍ ആദ്യം ഇത് കണ്ടത് ഞാനല്ലേ എന്ന ഒരു ചിന്ത മനസില്‍ വ്വന്ന് തുടങ്ങി. എന്നാല്‍ ഇനി അവിടാകട്ടെ അങ്കം എന്നും ഞാന്‍ തീരുമാനിച്ചു.

പണ്ടേ എനിക്കുള്ള ഒരസ്കിതയാണ് ആധ്യാത്മികതയോടുള്ള അഭിനിവേശം.അല്‍പ്പസ്വല്‍പ്പം അന്ധവിശ്വാസവും പുരാണവും ജ്യോതിഷവും ഒക്കെ കയ്യിലുണ്ട്.എന്നാല്‍ അതില്‍ തന്നെ പിടിക്കാം എന്ന് തീരുമാനിച്ചു.അങ്ങനെ ഐശ്വര്യമായിട്ട് ആത്മീയം എന്ന ബ്ലോഗ് അങ്ങട് തുടങ്ങി.സ്വന്തമായി എഴുതാന്‍ വല്യ കോപ്പൊന്നും കയ്യിലില്ലാത്തതിനാല്‍ പുസ്തകങ്ങളില്‍ നിന്നും കോപ്പിയടിച്ച് ഒന്നു രണ്ട് പോസ്റ്റുകളും ഇട്ടു.

ആ സമയത്തൊക്കെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്ന വരെ പേജ് റിഫ്രഷ് ചെയ്ത് ഹിറ്റും കമന്റും നോക്കലായിരുന്നു മെയിന്‍ പണി.ആ സമയത്ത് വെക്കേഷന്‍ ആയിരുന്നതിനാല്‍ ബൂലോകം കുറേയൊക്കെ ചുറ്റിയടിക്കാനും കുറെ ഒക്കെ കാണാനും മനസിലാക്കാനും പറ്റി.

എന്നാല്‍ ആത്മീയമെന്നത് ഇത്ര കൈപൊള്ളുന്ന വിഷയമാണെന്നത് പിന്നീടാണെനിക്ക് മനസിലായത്.പത്ത് നൂറ് പേര്‍ കൂടി നിന്ന് ആക്രമണമായിരുന്നു പിന്നീട്.ഒടുവില്‍ പരാജയം സമ്മതിച്ച് ആ ബ്ലോഗിലെ അതുവരെ ഉള്ള പോസ്റ്റുകളെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തു.

അത് വരെ ആത്മാന്വേഷി ആയിരുന്ന ഞാന്‍ അതിനു ശേഷം എന്റെ സ്വഭാവം അനുസരിച്ച് അഹങ്കാരി എന്ന് പേരും മാറ്റി.

അപ്പോഴാണ് ചേട്ടന്‍ എന്നോട് പറയുന്നത് പുള്ളി ഒരു കോമഡി ബ്ലോഗ് തുടങ്ങുകയാണെന്ന്-ഉടനെ വീണ്ടും അസൂയ വര്‍ക്ക് ഔട്ട് ചെയ്യാന്‍ തുടങ്ങി.ഞാനും തുടങ്ങി ഒരെണ്ണം -“അഹങ്കാരം”. ഗണപതിക്ക് വച്ച് ഒരു പോസ്റ്റുമിട്ടു.

കോമഡി ബ്ലോഗ് തുടങ്ങി എങ്കിലും സ്വന്തമായി വല്യ കോമഡി ഒന്നും കയ്യിലില്ല,സോ ഞാന്‍ ബ്ലോഗ് വായനക്കാരനായി.ആരോ പറഞ്ഞ് ഞാന്‍ ബെര്‍ളിയുടെ ബ്ലോഗിലും പിന്നീട് കുറേക്കഴിഞ്ഞ് വിശാലന്റെയും ത്രേസ്യയുടേയും ഒക്കെ ബ്ലോഗുകളിലെത്തി (ചേട്ടന്‍,ചേച്ചി ചേര്‍ക്കുന്നില്ല).അവരുടെ ശൈലി വല്ലാതീ ആകര്‍ഷിച്ചതിനാല്‍ അവരുടെ ശൈലിയില്‍ പോസ്റ്റിടാന്‍ ഒരു ശ്രമം നടത്തി -അത് ഒരു മുട്ടന്‍ പരാജയ (അങ്ങേയറ്റത്തെ വധവും) മാണെന്ന് മനസിലാക്കി ഞാന്‍ പിന്തിരിഞ്ഞു.പിന്നീട് ബെര്‍ളിയുടെ ശൈലി എനിക്ക് കുറച്ച് കൂടി ഇണങ്ങും എന്ന് മനസിലാക്കി ഞാന്‍ ആ വഴിയിലേക്ക് തിരിഞ്ഞു-ഗുരുനാഥനു തന്നീ ആദ്യ ചവിട്ട് എന്ന പാരമ്പര്യമനുസരിച്ച് ബെര്‍ളിക്കിട്ട് കൊട്ടി തന്നെ തുടങ്ങി.

പിന്നീടങ്ങോട്ട് പോസ്റ്റ് തന്നെ ആയിരുന്നു പണി.മാസത്തില്‍ പത്ത് പോസ്റ്റെങ്കിലും ഇട്ടില്ലെങ്കില്‍ അസ്വസ്ഥത ആയിരുന്നു- ഇടക്ക് പുനിതാ ബ്ലോഗനന്‍ എന്ന ആശയം അവതരിപ്പിച്ച് ഡോണ്‍ എന്ന ബ്ലോഗറുടെ അടുത്ത് നിന്ന് ഞാന്‍ ആണും പെണ്ണും കെട്ടവനാണെന്നുള്ള ആരോപണം വരെ കിട്ടി!

ഇതിനിടയില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു, കോമാളി ചിത്രങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് മതേതരത്വം വിളമ്പുന്ന ഒരാളോ‍ടുള്ള സംവാദം.അതിലൂടെ വര്‍ഗീയവാദി എന്ന ലേബല്‍ പതിഞ്ഞു കിട്ടി..

പിന്നീട് ഞാനെവിടെ ഏത് കമന്റിട്ടാലും ആ ലേബല്‍ (ഇപ്പോഴും) വിടാതെ പിന്തുടരുന്നു...

ഈയിടെ ഒരു പോസ്റ്റിനുള്ള കമന്റില്‍ ഞാന്‍ കണ്ട ഒരു വരിയാണ് “അന്ധമായ മുസ്ലീം വികാരം മനസില്‍ സൂക്ഷിക്കുന്ന ‘അഹങ്കാരി’കള്‍ ജല്പിക്കട്ടെ” എന്ന്. അതിനിടക്ക് അഹങ്കാരി എന്ന വര്‍ഗീയവാദിയെ ബ്ലോഗില്‍ ഒറ്റപ്പെടുത്താനുള്ള ആഹ്വാനവുമുണ്ടായി.

ഈ ബ്ലോഗില്‍ (എന്നല്ല, ഈ ബൂലോകത്തില്‍) ഇന്നു വരെ മതസംബന്ധമായി, മറ്റ് മതങ്ങളെ അവഹേളിച്ചോ കുറ്റപ്പെടുത്തിയോ ഒറ്റ പോസ്റ്റ് പോലുമിടാത്ത, ഒരു മതത്തെയും പരിഹസിച്ച് കമന്റിടാത്ത ഞാന്‍ ഇന്ന് വര്‍ഗീയവാദിയും മുസ്ലീം വിരുദ്ധനും ആയതെങ്ങനെ എന്ന് ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു...

ആ കമന്റിട്ടവരോ എന്നെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തവരോ ഞാന്‍ വര്‍ഗീയവാദം പ്രസരിപ്പിച്ച ഒരു പോസ്റ്റോ കമന്റോ ചൂണ്ടിക്കാട്ടിയിട്ട് അത് പറയട്ടെ, ആണുങ്ങളെ പോലെ.

മറ്റെല്ലാവര്‍ക്കും ഉള്ളതു പോലെ ഞാനും ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുന്നു-നിയമവിധേയമായിടത്തോളം അതെനിക്ക് ഭരണഘടന ഉറപ്പ് തരുന്ന മൌലീകാവകാശമാകൂന്നു,അതെങ്ങനെ എന്നെ മുസ്ലീം വിരുദ്ധനാക്കും?

ഈ ബ്ലോഗില്‍ ഏതെങ്കിലും ആദര്‍ശ്ശത്തിന്റെ വക്താവാകാനല്ല ഞാന്‍ വന്നത്, മറിച്ച് എന്റെ ചിന്തകള്‍ പങ്കു വയ്ക്കാനാണ് . ഞാന്‍ ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുന്നു എന്ന് കരുതി എന്റെ ബുദ്ധിയില്‍ കയറി ഇരുന്ന് മറ്റാരെങ്കിലുമല്ല ചിന്തിക്കുന്നത്.

ഒരു കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു - ഇത് ഒരു സംഘപരിവാര്‍ ബ്ലോഗല്ല, എന്നാല്‍ ഇത് ഒരു ആന്റി-സിപി‌എം കാരന്റെ ബ്ലോ‍ഗാണ്.

ഞാന്‍ ഒരു കമ്യൂണിസം വിരുദ്ധനല്ല- മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധനാണ് -പച്ചയ്ക്ക് പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യന്‍ കമ്യൂണിസത്തെ ഞാന്‍ വെറുക്കുന്നു എന്ന്.

ഹല്ല, ഞാനിതെവിടാ കാട് കയറി പോകുന്നത്? ഇടക്കാലത്ത് ഒരല്‍പ്പം വിട്ട് നിക്കുകയായിരുന്നു എങ്കിലും ഞാന്‍ തിരികെ വരാന്‍ ശ്രമിക്കുകയാണ്, മറ്റാര്‍ക്കും വേണ്ടെങ്കീലും ആരൊക്കെ എതിര്‍ക്കുന്നു എങ്കിലും എന്റെ സംതൃപ്തിക്കായ്...ബ്ലോഗിലെ ഒരു കവികുലോത്തുംഗന്‍ എഴുതിയതു പോലെ “എന്റെ ആത്മസംതൃപ്തിക്കായ്...”

ഈ ബ്ലോഗര്‍ അനുവദിക്കുന്ന കാലത്തോളം പ്രതീക്ഷിക്കാം, എന്നില്‍ നിന്നും ഇതുവരെ വന്നപോലുള്ളവയും ഇതുവരെ കാണാത്തവയും...

ഏതായാലും വരൂ, എന്റെ അമ്പതാം പോസ്റ്റാഘോഷത്തിലേക്ക്....

നന്ദി, നമസ്കാരം...
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

12 അഭിപ്രായങ്ങൾ:


  എന്റെ അമ്പതാം പോസ്റ്റാഘോഷം...

  വരൂ...അഹ്ലാദിപ്പിന്‍...അര്‍മ്മാദിപ്പിന്‍...

  നിങ്ങളില്ലാതെ എനിക്കെന്താഘോഷം... 1. ചാണക്യന്‍ said...
 2. ആശംസകള്‍....

 3. Thus Testing said...
 4. ആശംസകള്‍....

 5. വേണാടന്‍ said...
 6. ഒരു സെഞ്ചുറി തന്നെയാവട്ടെ....

 7. Anonymous said...
 8. ഈ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ ഞാനും പങ്കു ചേരുന്നു....പുതിയ ചിന്തകളും ആശയങ്ങളുമായി ഇനിയുമൊരുപാട് പോസ്റ്റുകള്‍ പിറക്കട്ടെ..:)

 9. siva // ശിവ said...
 10. ഈ ആഘോഷങ്ങളില്‍ ഞാനും കൂടുന്നു....

 11. smitha adharsh said...
 12. അമ്പതാം പോസ്ടാശംസകള്‍..

 13. ഏകാന്ത പഥികന്‍ said...
 14. അരുണ്‍ അമ്പത്‌ അധികം തമസിക്കാതെ അഞ്ഞൂറാകട്ടെ എന്നാശംസിക്കുന്നു.പിന്നെ ബ്രാന്‍ഡു ചെയ്യപ്പെടുന്നതിനെപ്പറ്റി താങ്കള്‍ വേവലാതിപ്പെടണ്ട.It is all in the game യുദ്ധം ചെയ്യാന്‍ ശത്രുക്കളെ കിട്ടാത്തവര്‍ ആരെയെങ്കിലും ശത്രുവാക്കി പ്രതിഷ്ടിക്കേണ്ടേ എന്നു കരുതി താങ്കളെ തിരഞ്ഞെടുത്തതാകാം ഏതായാലും പേരും ഫോട്ടൊയുമൊക്കെ കൊടുത്ത്‌ ആണുങ്ങളെപ്പോലെയല്ലെ താങ്കള്‍ ബ്ലോഗുന്നത്‌. അതൊന്നുമില്ലാതെ മുഖമൂടി ധരിച്ച്‌ ഇരുട്ടത്തിരുന്ന് കൂവുന്നവരുടെ ജല്‍പ്പനങ്ങള്‍ക്ക്‌ അതര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതി.ഹിന്ദുവും മുസ്ലിമും ക്രിസ്റ്റ്യനുമല്ലാതെ മനുഷ്യരായി നമുക്കു ബ്ലോഗാം മതമില്ലാത്ത്‌ മനുഷ്യരായല്ല മതമുള്ള, സ്വന്തം മതത്തെ സ്നേഹിക്കുന്ന മറ്റു മതങ്ങളെ ബഹുമാനിക്കാന്‍ മനസ്സുള്ള മനുഷ്യരായി


  ചാണക്യന്‍, അരുണ്‍,വേണാടന്‍, ശിവ ,റെയര്‍ റോസ്, സ്മിതേച്ചീ - വളരെ നന്ദി...ഇനിയും പ്രതീക്ഷിക്കുന്നു...

  പഥികന്‍,

  ആദ്യമേ നന്ദി...
  പിന്നെ അങ്ങനെ വേവലാതി ഒന്നുമില്ല, ആര്‍ പറഞ്ഞാലും എഴുതണമെന്ന് തോന്നുന്ന വരെ ഞാന്‍ ഇവിടെ എഴുതും,അല്ലാതെന്ത് ചെയ്യാന്‍. എനിക്ക് വേണ്ടാന്ന് തോന്നുമ്പോ നിറുത്തീട്ട് പോകും (തനി അഹങ്കാരം അല്ലേ :) )
  അവരുടെ ജല്പനങ്ങള്‍ക്ക് ഞാന്‍ വിലനല്‍കുന്നില്ല. എന്നെ വര്‍ഗീയവാദി എന്നാരോപിക്കുന്നവരുടെയും എന്റേയും എഴുത്ത് വായിച്ചാല്‍ കണ്ണടച്ചിരുട്ടാക്കാത്തവര്‍ക്ക് കാര്യം മനസിലാകും

  എങ്കിലും ഒരു വിഷമമേ ഉള്ളൂ, മതത്തിന്റെ പേരില്‍ ഈ ബൂലോകത്തെയും നാം വെട്ടി പിളര്‍ക്കണോ? ജാതിയും മതവും ഇവിടെയും നാം തിരുകണോ? രാഷ്ട്രീയമാകാം, എങ്കിലും മതപ്രചാരണവും സവര്‍ണ- അവര്‍ണ്‍ തെറികളും കൊണ്ട് രചനയുടെ ,സര്‍ഗശേഷിയുടെ ഈ സ്ഥലത്തെ കൂടി നാം അഴുക്കുചാലാക്കണോ എന്ന്...

  മതമില്ലാത്ത മനുഷ്യരില്ല...മതമില്ലാത്ത ജീവനല്ല വേണ്ടത് ,എല്ലാ മതങ്ങളേയും ബഹുമാനിക്കാനറിയുന്ന ജീവനാണ്...

  പഥികന്‍, താങ്കളെ പോലെ ക്രിട്ടിസൈസ് ചെയ്യുന്നവരാണ് ആസ്വാദകര്‍....ഇനിയും പ്രതീക്ഷിക്കുന്നു
  ഒരിക്കല്‍ കൂടി നന്ദി 15. Raji Chandrasekhar said...
 16. ഇടയ്ക്കിടെയാണു വായന.

  5001 ലേയ്ക്ക് എത്രയും പെട്ടെന്ന് എത്തട്ടെ...

  എന്റെ അഹങ്കാരം നിറഞ്ഞ ആശംസകള്‍...

 17. Tomkid! said...
 18. അഹങ്കാരിക്ക് അമ്പതാം വാര്‍ഷികത്തിന്റെ അഭിനന്ദനങ്ങള്‍....

 19. വായുജിത് said...
 20. അരുണ്‍ .. ആശംസകള്‍ ... ഇനിയുമിനിയും പോസ്റ്റുകള്‍ വരട്ടെ .. എല്ലാ പോസ്റ്റ് പരമ്പര ദൈവങ്ങളും അനുഗ്രഹിക്കട്ടെ ..

കമന്റെഴുതണോ??? ദാ ഇവിടെ...