Reading Problems? Click Here


സന്തോഷ് മാധവനും കുറേ അഹങ്കാര ചിന്തകളും...


--ഇത് തുടക്കത്തില്‍ ചളു ആണെങ്കിലും ദയവായി മുഴുവന്‍ വായിക്കുക --

രണ്ടു ആഴ്ചകളായി മലയാളം പത്രം വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ വീട്ടിലേക്കു വന്നുകയറി , കുളികഴിഞ്ഞതും രണ്ടുമൂന്നു ദിവസത്തെ പത്രവുമായി നേരെ കട്ടിലിലേക്കു മറിഞ്ഞു...ഞാന്‍ പ്രതീക്ഷിച്ചത് ഒരു കേന്ദ്ര-ആഗോള - അമേരിക്കന്‍ ലവല്‍ തമാശകളായിരുന്നു പ്രധാന വാര്‍ത്തയായി.കാരണം കുറേ നാളുകളായി കോമഡി സിനിമകളില്ലാതിരുന്ന നമ്മുടെ രക്ഷക്കെത്തിയത് കേന്ദ്രീയ കോമഡിയുടെ വക്ത്താക്കളായ നമ്മുടേ പ്രിയ സാമാജികരും പിന്നെ ആഗോള കോമഡിയുടെ ഉപജ്ഞാതാവായ കലാ(പ)ഭവന്‍ ബുഷ് ചേട്ടനുമായിരുന്നല്ലോ...കൂടെ മേമ്പൊടിക്ക് എഡിറ്റോറിയല്‍ പേജില്‍ കുറച്ച് ചേട്ടന്മാരുടെ വക ധിംതരികിടതോമുകളും കാണും.സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ നിറഞ്ഞ ഈ ജീവിതത്തില്‍ ടിവി കാണാന്‍ കഴിയാത്ത ദിനങ്ങളില്‍ എന്നിലെ ചിരിയേ കെടാതെ കാക്കുന്നത് നമ്മുടേ പ്രിയ ഹാസ്യസാമ്രാട്ടുകളായ പിജി സാര്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് , അശോകന്‍ , കേവിയെസ് ഹരിദാസ് മുതലായവരുടേയും ലോ‍ക്കല്‍ സാമ്രാട്ടുകളായ ഉമ്മന്‍‌ചാണ്ടി, വെള്ളാപ്പള്ളി, അഴീക്കോട് പ്രഭൃതികളുടെയും ലോകനിലവാര തമാശകളായിരുന്നു...പക്ഷേ കഴിഞ്ഞവാരം റിലീസായ ബുഷണ്ണന്റെ തമാശ ഇതുവരെയുള്ള മറ്റെല്ലാവര്രുടേയൂം മാത്രമല്ല , പുള്ളിക്കാരന്റെ വരെ ഗ്രേഡുകളെ നിലത്തിട്ടു ചവിട്ടിയരച്ചു കളഞ്ഞു...

ആ തമാശയുടെ വാല്‍ക്കഷണങ്ങളോ , നമ്മുടെ സ്വന്തം ചൈനാഭായിമാരുടെ തമാശകളോ ആയിരുന്നു പ്രതിക്ഷ്..പക്ഷേ ദാ കെടക്കണു എല്ലാ ദിവസവും ഒരു താടിക്കാരന്‍ സാമിയുടെ പടം...ഒറ്റനോട്ടത്തില്‍ തോന്നിയത് നമ്മുടേ ശ്രീ ശ്രീ സ്വാമിയാണെന്നാ...ഓ, എന്നാ പിന്നെ ഉപദേശങ്ങളു വല്ലോമായിരിക്കുമെന്നു കരുതി അടുത്ത പേജു മറിച്ചു..ദാ കെടക്കണ് അവിടേം...എന്നാപ്പിന്നെ ഇതൊന്നറിഞ്ഞിട്ടു തന്നെ എന്നും കരുതി വായിച്ചു.ആദ്യം ഒന്നും മനസ്സിലായില്ല,ഏതു സന്തോഷ്? എതു മാധവന്‍?? കേരളത്തില്‍ ഒരുവിധം അഡ്രസുള്ള സ്വാമിമാരെ ഒക്കെ കേട്ടിട്ടുണ്ട്....വെളിയത്തെങ്ങാണ്ടുണ്ടായിരുന്ന ഒരു പഴയ സ്വാമിയേയും അറിയാം...പക്ഷേ ഇതാരപ്പാ???

അങ്ങനെ പഴയ പത്രങ്ങള്‍ ഒന്നു നോക്കി...ദേ കെടക്കണു സവാളവട...ഇതങ്ങു വലിയ പുള്ളിയാ...ഇന്റര്‍ ലവലിലാ പുള്ളിയുടെ കളി. ഇംഗ്ലീഷ് സിനിമകളിലും വിദേശനോവലുകളിലുമല്ലാതെ നമ്മളധികമൊന്നും കേട്ടിട്ടില്ലാത്ത കൂട്ടരാണത്രേപുള്ളിയുടെ ആവശ്യക്കാര്‍...ഏതോ ഒരു പോള്‍...അവരുടേ പ്രശസ്തമായ തമാശാസൈറ്റില്‍ കോണ്ട്രിബ്യൂട്ടെഴ്സിന്റെ ലിസ്റ്റില്‍ നമ്മുടെ ഈ ചേട്ടനും ഉണ്ടായിരുന്നത്രേ...മേരാ ഭാരത് മഹാന്‍!!!

പക്ഷേ അങ്ങനെ വലിഞ്ഞു കയറി വന്ന പോളുമാരൊന്നും നമ്മുടെ സ്റ്റേഷനതിര്‍ത്തിയില്‍ കേറി വെലസണ്ട എന്നു നിര്‍ബന്ധമുള്ള നമ്മുടെ ഏമാന്മാര്‍ വിടുമോ??? ഉടനടി നടന്നു...റെയ്ഡ്...അറസ്റ്റ്....ആദ്യം പണ്ടെങ്ങാണ്ട് നടന്ന ഒരു പടക്കം പൊട്ടിക്കല്‍ ആഘോഷത്തില്‍ പൂത്തിരികത്തീച്ചു എന്നതായിരുന്നു ചാര്‍ജ്ജ്...പിന്നെ ദാ വരുന്നു...എന്‍ഫോഴ്സ്,കസ്റ്റംസ്,ടാക്സ്,പോലീസ് മുതലായ അത്താഴപ്പട്ടിണിക്കാര്‍ക്ക് അത്താഴത്തിന് വകയുണ്ടാക്കിക്കൊടുത്തു, രാത്രി ഉറക്കമൊഴിച്ചിരുന്നു സിഡി കണ്ടു , കൊറേ സിനിമ്മാ പിടിച്ചു , കുറച്ച് പാവം പെണ്‍കുഞ്ഞുങ്ങള്‍ക്ക് സായൂജ്യം കൊടുത്തു...ഇതൊക്കെവായിച്ചപ്പോ അഹങ്കാരിക്കൊരു സംശയം-ഇതൊക്കെ വലിയ കുറ്റമാണോ???

അപ്പോ ദാ വരുന്നു വേറേ കുറേ തോന്ന്യാസികള്‍...അവര്‍ക്കാണേ നൂറുകൂട്ടം സംശയമാ...ഈ ചാര്‍ജ്ജുകള്‍ക്ക് തെളിവുണ്ടോ???മാധവനെ സ്റ്റേഷനില്‍ ഹോട്ട് ഡ്രിംഗ്സ് കുടിപ്പിക്കുമോ??? തെളിവോ...അറസ്റ്റിനു മുന്‍പ് തെളിവു നോക്കലൊക്കെ അങ്ങു ഇന്റര്‍പോളില്...ഇവിടേ ആദ്യം അറസ്റ്റ്...പിന്നെ തെളിവു കിട്ടുവാണേ ഹാജരാക്കും..എന്തരായാലും നമ്മടെ അണ്ണനല്ലെ മച്ചൂ , നമക്കും എന്തേലുമൊക്കെ ചെയ്യണ്ടേട്???പിന്നെ നമ്മളേ ഇത്രയുമൊക്കെ സഹായിച്ചവനാകുമ്പം എസ്സൈയെക്കൊണ്ട് അറസ്റ്റു ചെയ്യിക്കാമോ???കുറഞ്ഞ പക്ഷം ഐജിയെങ്കിലും വേണ്ടേ???

ദാ ഇപ്പോ കേക്കുന്നു ഇന്റര്‍പോളിലെ സൈറ്റില്‍ മാധവന്റെ പടമില്ല, കള്ളക്കടത്തു കേസിനു തെളിവില്ല , ഇന്റര്‍പോള്‍ അറസ്റ്റു ചെയ്യാന്‍ പറാഞ്ഞിട്ടില്ല എന്നൊക്കെ...അപ്പോഴേക്കും ദാ വന്നു കഴിഞ്ഞു നമ്മുടെ സാംസ്കാരിക നായഖര്‍...ഇനിപ്രസ്താവനയായി...സമ്മേളനമായി...എന്തരായാലും പുള്ളി ഒരു സ്വാമിയെന്നല്ലേ പത്രത്തില്‍ വന്നത്...അള്ളാന്‍ ഇതിലും പറ്റിയ സന്ദര്‍ഭമോ???

ഇനി ഈ അഹങ്കാരിയുടെ അഹങ്കാര ചിന്തയില്‍ തോന്നിയ ചില കാര്യങ്ങള്‍ :
1 ) എന്താണു സാറേ ഈ മാധവനെതിരെ ഉള്ള യഥാര്‍ഥ കേസ്? അതിനു തെളിവു ശേഖരിച്ചു പഴുതടച്ചിട്ടാണോ ഈ വിവര പത്രങ്ങളിലൂടേ കൊട്ടിഘോഷിച്ച് അയാ‍ള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്??

2 ) എന്താണ് അയാളില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്തുവെന്നു പറയുന്ന വിലപ്പെട്ട രേഖകള്‍. ഒരു ചാനല്‍ പുറത്തു വിട്ട വിവരമനുസരിച്ച് ആകെ കിട്ടിയത് കുറേ ചൂടന്‍ സിഡികളാണത്രെ...പാവം, നടനു കൊടുക്കാന്‍ കാശില്ലാഞ്ഞതിനാല്‍ സ്വയം അഭിനയിച്ച ചിത്രങ്ങളുടേതാണതെന്ന് അയാള്‍ പറയുന്നു...മലയാള ഫിലിം ഇന്‍ഡസ്ട്രിയെ രക്ഷപ്പെടുത്താനും സമ്മതിക്കില്ലേ??

3 ) പുള്ളിക്കാരന് കിടക്കറയില്‍ മെത്തയായി പതിനഞ്ചു വയസ്സില്‍ താഴെയുള്ള പെണ്‍‌കുഞ്ഞുങ്ങളായിരുന്നത്രേ പഥ്യം...എന്തേ???നമ്മുടെ സ്ത്രീവിമോചന പ്രസ്ഥാനക്കാരും ഫെമിനിസ്റ്റുകളൂം (ബൂലോകത്തെയുള്‍പ്പടെ ) വനിതാകമ്മിഷനും ഒക്കെ എവിടേ???

4 ) ഗള്‍ഫിലെങ്ങാണ്ടുള്ള ഒരു സ്ത്രീ ഇന്റര്‍പോളിന്റെ പരസ്യവും സന്തോഷ് മാധവന്റെ ഒരിന്റര്‍വ്യൂവും കണ്ട് അറിയിച്ചതനുസരിച്ചാണാത്രേ അറസ്റ്റ്!! അപ്പോ ഇവിടെ ഇന്റലിജന്‍സ് , പോലീസ് എന്നൊക്കെ പറഞ്ഞ് കുറേ എണ്ണത്തിനെ തീറ്റിപ്പോറ്റുന്നത് നെടുമ്പാശ്ശേരിയില്‍ കാക്കയെ ഓടിക്കാനാണോ???

5) ഇത്രയും നാള്‍ പരസ്യമായി ഈ നാട്ടില്‍ വിലസിയിട്ടും , ഇന്റര്‍പോളിന്റെ ലിസ്റ്റിലുള്ള ഒരു വ്യക്തിയെ എന്തുകൊണ്ട് കണ്ണ്ടെത്തിയില്ല???

6) കസ്റ്റഡിയിലെടുത്തിരിക്കുന്നത് യഥാര്‍ഥ മാധവനെ തന്നെ ആണോ???

7 ) ഒരു സിഐ അറസ്റ്റു ചെയ്യേണ്ട കുറ്റവാളിക്ക് വിഐപി പരിഗണന നല്‍കുകയും ഐജി അറസ്റ്റു ചെയ്യുകയും ചെയ്ത നാടകത്തിന്റെ അര്‍ഥം???

8) പിന്നെ ഇതിനു മുന്‍പ് കൊട്ടിഘോഷിച്ച് , മാസങ്ങളോളം ജനങ്ങളെ കോള്‍മയിര്‍ കൊള്ളിക്കാന്‍ സ്ഥലത്തെ പ്രധാന സുഖിപ്പിരു പത്രങ്ങള്‍ക്ക് അവസരം കൊടുത്ത സമാന കേസ്സുകളുടെ അവസ്ഥയെന്ത്? അവ ഏതു കോടതിയില്‍? ആരു വാദിക്കുന്നു?? പ്രതികള്‍ എവിടെ ??? അവര്‍ എത്ര ദിവസം ജയിലില്‍ കിടന്നു???

9 ) ഐസ്ക്രീം കേസ് , SME കോളേജ് വിവാദം ,കിളിരൂര്‍ കേസ്...ആ നീണ്ട നിര...ഇവയുടെ ഇന്നത്തെ അവസ്ഥ???ഇതില്‍ എത്രയെണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു???

10) ഈ കേസുകളിലെല്ലാം പ്രതികളേ കോടതി വെറുതേ വിടുന്നു...ആ കേസ് അവിടേ അവസാനിക്കുന്നു...യഥാര്‍ഥ പ്രതികള്‍ അവരല്ലെങ്കില്‍ പിന്നെ ആര് എന്ന് ചോദ്യത്തിന് ആരും ഉത്തരം തേടുന്നില്ല.ഇങ്ങനെ പ്രത്hഇകളെ എല്ലാം വെറുതെ വിടുന്നു എങ്കില്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടേ എഫിഷന്‍സി എന്നത് എന്താണ്???അവരെ എന്തിന് ജനങ്ങളുടെ ചെലവില്‍ തീറ്റിപ്പോറ്റണം???

11) ഈ സന്തോഷ് മാധവന്‍ കേസിന്റെ ആയുസ് എത്ര നാള്‍??? ഇങ്ങനെ ഒരു കേസിനെ രണ്ടാഴ്ച പൈങ്കിളിക്കഥകളിലൂടെ ഹോട്ട് ന്യൂസാക്കി നിര്‍ത്തിയ ശേഷം അവയെ വിസ്മൃതിയിലേക്കു തളിവിട്ട് അടുത്ത ഇരയെ പിടിക്കുന്ന സാമുഹിക--സാംസ്ക്കാരികനായകരും പത്രാക്കാരും ധര്‍മ്മം - എത്തിക്സ് എന്നിവയുടേ അര്‍ത്ഥം നന്നായി പഠിക്കട്ടെ ആദ്യം...


ദേശീയബോധവും ക്ഷാത്രവീര്യവും ഉള്ള, ഭഗത്‌സിംഗിനെപോലെയുള്ള ഒരു തലമുറയിലൂടയെ നമ്മുടെ ഭാരതം രക്ഷപ്പെടൂ...അല്ലാതെ അച്ഛന്റെയും അമ്മയുടേയും തണലില്‍ യുവരാജാവായി വാഴിക്കപ്പെടുകയും , കരിമ്പൂച്ചകളുടെ കാവലില്‍ കാമുകിയുമായി റിസോര്‍ട്ടില്‍ സുഖിച്ചു താമസിച്ച് നമ്മുടെ നിയമസത്തയെ ( സാധാരണക്കാരനു മേല്‍ ഇവര്‍ തന്നെ പ്രയോഗിക്കുന്ന നിയമത്തെ) വെല്ലു വിളിക്കയും ചെയ്യുന്ന ,ആധുനിക ഭാരത യുവരാജാക്കന്മാരിലൂടെയല്ല...





PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

2 അഭിപ്രായങ്ങൾ:

  1. Rejeesh Sanathanan said...
  2. “അല്ലാതെ അച്ഛന്റെയും അമ്മയുടേയും തണലില്‍ യുവരാജാവായി വാഴിക്കപ്പെടുകയും , കരിമ്പൂച്ചകളുടെ കാവലില്‍ കാമുകിയുമായി റിസോര്‍ട്ടില്‍ സുഖിച്ചു താമസിച്ച് നമ്മുടെ നിയമസത്തയെ ( സാധാരണക്കാരനു മേല്‍ ഇവര്‍ തന്നെ പ്രയോഗിക്കുന്ന നിയമത്തെ) വെല്ലു വിളിക്കയും ചെയ്യുന്ന ,ആധുനിക ഭാരത യുവരാജാക്കന്മാരിലൂടെയല്ല...“

    ഇതു കാര്യം.......പക്ഷെ വ്യക്തിപൂജയൊ കുടുംബ പൂജയൊ അല്ല നമ്മുടെ രാജ്യത്തിന്‍റെ നല്ല ഭാവിയാണ് നാം ലക്ഷ്യമാക്കേണ്ടതെന്ന് ആര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കഴിയും ഇവരെ. ലോകപോലീസ്സ് ചമയുന്നവര്‍ അടച്ചാക്ഷേപിച്ചിട്ടും ഒന്നു പ്രതികരിക്കുക പൊലും ചെയ്യാത്ത നമ്മുടെ പ്രധാനമന്ത്രി തച്ചുതകര്‍ത്തത് 100കോടി ജനതയുടെ ആത്മാഭിമാനത്തെയാണ്.

  3. പ്രിയ said...
  4. സന്തോഷ് മാധവന്‍, ഭദ്രാനന്ദ ..... എന്തായി ????

    ("തീവ്രവാദം" ഇപ്പൊ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു." ഠ " വട്ടത്തില്‍ ഉള്ള കേരളത്തില്‍ ഇതുപോലെ ഗംഭീര recruitment നടന്നപ്പോള്‍ ഈ മാധ്യമങ്ങള്‍ ആരും ഒന്നും അറിഞ്ഞില്ല.ആ സമയത്ത് ഏതായിരുന്നോ ആവോ ചൂടപ്പം)

    (സന്തോഷ് മാധവന്‍ കേസ് സേര്ച്ച് ചെയ്തു വന്നതാണ്‌)

കമന്റെഴുതണോ??? ദാ ഇവിടെ...