Reading Problems? Click Here


പ്രവാചകോ മനോമോഹന വിഭൂഷണാനന്ദ......


"അമ്മച്ചീ എലക്ഷൻ വരുന്നു.."

"അതിനെന്ത്‌ എന്നത്തേയും പോലെ എന്റെ കൊച്ചൻ മുന്നിരയിൽ നിന്ന് നയിക്കും. അടുത്ത അഞ്ച്‌ കൊല്ലത്തേക്കുള്ള ഡപ്പോസിറ്റ്‌ സ്ലിപ്പ്‌ വരെ റെഡ്യല്ലേ"

"ചെക്കൻ മുന്നിൽ നിന്ന്.... ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ല് കേട്ടാ... വല്ലടത്തും കുപ്പിപ്പാലും കൊടുത്തിരുത്തണ്ടേതിനെയൊക്കെ പോറോട്ടേം കൊടുത്ത്‌ വിട്ടോളും. നയിച്ച്‌ നയിച്ച്‌ പൊറോട്ട തിന്നടത്തൊന്നും ഇതേവരെ പച്ച തൊട്ടിട്ടില്ല! വാ തൊറന്നാ വിവരക്കേടും..."

"അപ്പ പണി പാളുമെന്നാണോ നീ പറയുന്നെ?"

"പാളുമെന്നല്ലാ, നല്ല പശുവിൻപാലിൽ പണി കിട്ടേം ചെയ്യും"

"എന്നാ നമുക്ക്‌ പാലിന്റെ വിലയങ്ങ്‌ കൂട്ടിയാലോ?"

"പാലിന്റെയല്ല പൂ… ദേണ്ടെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്. അവിടെ ആ താടിക്കാരൻ ഇലക്ഷനു മൊത്തത്തിൽ മോഡി പിടിപ്പിച്ചോണ്ടിരിക്കുന്നു... അപ്പളാ തള്ളേടെ പാലും പാലടയും."

"എന്നാ നമ്മക്ക്‌ പഴയ 'മരണവും വ്യാപാരവും' സീരിയലിറക്കിയാലോ?"

"ഒരിക്കെ എറക്കി അണ്ടം കീറിയതല്ലേ.. ഇഞ്ഞീം വേണോ? അതൊന്നും ഇപ്പൊ പഴേപോലെ ക്ലച്ച്‌ പിടിക്കണില്ല. അതും പോരാഞ്ഞ്‌ നിങ്ങടെ കെട്ട്യോനും കോലോത്തെ ചെല വാല്യക്കാരും ചേർന്ന് തലേക്കെട്ടുകാരെ കൊന്ന പഴയ സംഭവം ചെല പാണന്മാരു കൊട്ടിപ്പാടുന്നുണ്ട്‌"

"തന്നേ? ആ താടീടെ ആളുകളായിരിക്കും എന്റിച്ചായനെ പറ്റി ഇമ്മാതിരി വേണ്ടാതീനം പറേണത്‌. പണ്ട്‌ എന്റെ കുഞ്ഞിനു ഇറ്റാലിയൻ ഫെസ്റ്റിനു പൊട്ടിക്കാൻ നാലഞ്ച്‌ പൊട്ടാസു തോക്ക്‌ വാങ്ങിച്ചേനു ഇവന്മാരെന്നാ ഒക്കെയാ പറഞ്ഞൊണ്ടാക്കിയെ...."

"ഇച്ചായൻ പണ്ട്‌ വെടിവച്ചതിന്റെ ഫലമാ....ദേണ്ടെ ഈ കൂട്ടക്കൊലപ്രശ്നം ഒന്നൊതുക്കാനെന്നാ വഴീന്ന് ആലോചിക്ക്‌"

"കൂട്ടക്കൊലയ്ക്കിപ്പൊ ഞാനെന്നാ ചെയ്യാനാടാ ഉവ്വേ? വല്ല വാഴക്കൊലേം ആരുന്നെങ്കിൽ ആ പവ്വറിനെ വിളിക്കാരുന്നു. ഇതിപ്പൊ....."

"നമ്മക്കൊരു ദിഗ്വിജയം നടത്തിയാലോ? അതാകുമ്പൊ വെട്ടിയത്‌ നമ്മളാണേലും "വോ ഹാഥ്‌ ലവന്മാരുടത്‌ ഹായ്‌" എന്ന് പറഞ്ഞോളും..."

"ശ്ശെ വിജയൻ വേണ്ട. പറഞ്ഞ്‌ പറഞ്ഞ്‌ ഇപ്പൊ തല വെളീൽ കണ്ടാ ആളുകള്‌ ഷൂസൂരുന്ന പരുവായി. താനൊരു കാര്യം ചെയ്യ്‌. ആ ടേപ്പ്‌ റിക്കാർഡറും റിമോട്ടും ഇങ്ങ്ൻ കൊണ്ടുവാ"

"റിക്കോർഡർ അവിടെൺഗാണ്ടിരുന്ന് എക്കണോമിക്സിന്റെ സ്പെല്ലിംഗ്‌ എഴുതി പഠിക്കുന്ന കണ്ടു. നോക്കട്ടെ..........."

...................................

"ദാണ്ടമ്മച്ചി ടെപ്പ്രിക്കാർഡറെത്തി. ന്നാ റിമോട്ട്‌"

"നീയതൊന്നോൺ ചെയ്തേടാ ഉവ്വേ....."

"പണം മരത്തിൽ കായ്ക്കൽ നഹി ഹെ....... എല്ലാ പേരും മരം വെട്ടി ഖാന ഖാത്തോ ഹോ...... പെട്രോൾ ഔർ ഗ്യാസ്‌ കി വില പത്തു റുപ്പയാ കൂട്ടുന്നു ഹൈ....."

"ഡാ ഡാ ഇത്‌ നമ്മൾ അടുത്ത ഇലക്ഷൻ കഴിഞ്ഞ്‌ ഇടാൻ റിക്കോർഡ്‌ ചെയ്തതല്ലേ? ആ കാസറ്റിങ്ങൂര്‌. ന്നിട്ട്‌ ദാ ഇതിട്‌...എന്റിച്ചായന്റെ കൊലയെ പറ്റി പറഞ്ഞവനൊക്കെ ഇത്‌ കേട്ട്‌ നാറട്ട്‌......"

"നമസ്കാർ...... ഉസ്‌ കൊലാ മേ ഇസ്‌ മഹത്തായ പാർട്ടി കോ കുച്ച്‌ നഹി കർത്താ ഹെ.... വോ മേരേലിയേ ഏക്‌ ബഹുത്‌ ബടാ വിഫൂഷൺ ദിയാ ഹെ. സബ്‌ മറ്റേ ലോഗ്‌ കാ ഹാഥ്‌ ഹെ.... മേരെ മാഡം ഔർ അവർടിച്ഛായൻ ലോകത്തിലെ സബ്സേബടാ മഹാൻ ഹെ..... ഹൈ... ഹൂം......



ഹോ!!!!!!!

വാൽക്കഷ്ണം : പിടികിട്ടാത്തവർ ഈ പോസ്റ്റും കമന്റുകളും നോക്കുക - https://plus.google.com/102654246319226354684/posts/PJF4dJZ2Gje


അല്ലെങ്കിൽ ആ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇവിടെ ഉള്ളത് നോക്കുക.





PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

3 അഭിപ്രായങ്ങൾ:

  1. Often It Happens said...
  2. ഇറ്റലികാണ്ഡം

    ഇനിയൊരു പുതുമോഡി വന്നാലേ വികാസപർവ്വം തുടങ്ങൂ..

  3. Unknown said...
  4. ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല

  5. ajith said...
  6. ശ്ശെ വിജയൻ വേണ്ട. പറഞ്ഞ്‌ പറഞ്ഞ്‌ ഇപ്പൊ തല വെളീൽ കണ്ടാ ആളുകള്‌ ഷൂസൂരുന്ന പരുവായി


    hahaha തലകാണിക്കാവുന്ന ഒരാളും ഇല്ല ആ ക്യാമ്പില്‍

കമന്റെഴുതണോ??? ദാ ഇവിടെ...