Reading Problems? Click Here


എങ്കിലുമെന്റെ (ഓര്‍)കുട്ടാ...

വളരെക്കാലം കൂടിയാണ് ഓര്‍ക്കുട്ടിലൊന്ന് കയറിയത്. കേറാറേ ഇല്ലാരുന്നു. കയറി ചുമ്മാ ഇങ്ങനെ പരതി നോക്കുന്നതിനിടയിലാണ് എന്റെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തിരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പേര് സ്ട്രൈക്ക് ചെയ്തത്...

സത്യം പറഞ്ഞാല്‍ ഞാന്‍ വണ്ടറടിച്ച് പോയി... ആ പേരിനൊപ്പം ഉണ്ടായിരുന്നത് ദാ ഈ ചിഹ്നങ്ങളായിരുന്നു... ☭☭☭☭☭...

അതും പ്രഖ്യാപിത വര്‍ഗീയവാദിയായ അഹങ്കാരിയുടെ പ്രൊഫൈലില്‍...!!!

ഏതായാലും പുള്ളിയുടേ പ്രൊഫൈലിലൂടെ കുറേ സഞ്ചരിച്ചു...അപ്പോഴാണ് വര്‍ഷങ്ങള്‍ പിന്നില്‍ സഞ്ചരിക്കുന്ന ഒരു പാവം ഓര്‍ക്കുട്ടനെ കണ്ടത്....

പുള്ളി ഇപ്പോഴും ജീവിക്കുന്നത് ഏതാണ്ട് 2 കൊല്ലം മുന്‍പുള്ള കേരളത്തിലാണെന്ന് തോന്നിപ്പോയി -ഒരു കമ്യൂണിറ്റി കണ്ടപ്പോള്‍...

ആ പാവം ഓര്‍ക്കുട്ടന്റെ പേര് "SFI Muvattupuzha (Profile 1)" എന്നാണ്...

ഓ ശരി...അല്ലെങ്കിലും കുട്ടി സഖാക്കള്‍ കുറേ പിന്നിലല്ലേ സഞ്ചരിക്കൂ...പോട്ടേന്ന് കരുതി...

എന്നാല്‍ മോഡറേറ്ററായിരിക്കുന്ന ആളെ കണ്ടിട്ട് അല്പം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ള ആളാണെന്നാണ് തോന്നിയത്. പുള്ളിക്കും ഇങ്ങനെ ഒരബദ്ധം പറ്റിയാലോ???

ഇങ്ങനെ ഒക്കെ തോന്നാന്‍ കാരണം അവരുടെ ഓണര്‍ഷിപ്പില്‍ ഉള്ള ഒരു കമ്യൂണിറ്റി കണ്ടപ്പോഴായിരുന്നു...

രക്തസാക്ഷികളെ പറ്റിയുള്ളാ കമ്യൂണിറ്റികളില്‍ ഒന്ന്... ദാ ഇത്...

http://www.orkut.co.in/Main#Community.aspx?cmm=29912845


1995 January 16
Sfi Activist
College Union Chairman
Thiruvananthapuram Law College
Killed by PDP Fascists
തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനും SFI നേതാവുമായിരുന്ന സക്കീര്‍ 1995 ജനുവരി 16 ന് നിഷ്ഠൂ‍രമായി വധിക്കപ്പെട്ടു.
മൃഗീയതയെ തോല്‍‌പ്പിക്കുന്ന പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ് ജീവന്‍ അപഹരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്കറുത്ത വേഷവും കറുത്ത കയ്യുറയും ധരിച്ച സായുധ സംഘം‌ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും ഗുരുതരമായി പരിക്കേറ്റു"1995 ജനുവരി 16-നു പിഡിപി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയ സക്കീര്‍ ഹുസൈനെ പറ്റിയാണ് കമ്യൂണിറ്റി.

എങ്കിലുമെന്റെ ഓര്‍ക്കുട്ടാ...വല്ലപ്പോഴുമെങ്കിലും ഈ കമ്യൂണിറ്റികളൊക്കെ ഒന്ന് റിവ്യൂ ചെയ്യേണ്ടേ...

ഈ പിഡിപി എന്നത് ഫാസിസ്റ്റുകളാണോ (ഓര്‍)കുട്ടാ??? അവര്‍ കേരളത്തിലെ ഒരേ ഒരു മതേതര കക്ഷിയല്ലെ??? (സിപി‌എം കഴിഞ്ഞാല്‍!) ...

പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സക്കീറിനെ പാര്‍ട്ടി എഴുതി തള്ളിയതൊന്നും താങ്കള്‍ അറിഞ്ഞില്ലേ എന്റെ പൊന്നു (ഓര്‍)കുട്ടാ...???

5 കൊല്ലത്തോളം ആ പിതാവ് ഒറ്റക്ക് നിയമയുദ്ധം നടത്തിയതും സര്‍ക്കാര്‍ വക്കീല്‍ അദ്ദേഹത്തിനെതിരെ വാദിച്ചതും താങ്കള്‍ അറിയാഞ്ഞതോ അതോ മറന്നതോ (ഓര്‍)കുട്ടാ...???

കഴിഞ്ഞ വര്‍ഷം സക്കീര്‍ കൊലക്കേസിലെ പ്രതികളെ കോടതി ശിക്ഷിച്ച വാര്‍ത്ത ദേശാഭിമാനിയില്‍ മാത്രം കണ്ടില്ല...അതെന്തേ (ഓര്‍)കുട്ടാ...???
സക്കീറിന്റെ വീട്ടില്‍ ഏറിയാല്‍ 5 വോട്ട്...മരിച്ച സക്കീറിനാണേ വോട്ടില്ല താനും...അപ്പോള്‍ ആ 5 വോട്ടിനായി 5000 വോട്ട് കളയേണ്ടല്ലോ അല്ലേ???

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന...എന്തൊക്കെയാ എന്റെ പൊന്നു (ഓര്‍)കുട്ടാ ഈ എഴുതി വച്ചിരിക്കുന്നേ...ഇതൊക്കെ നമ്മുടെ വിജയേട്ടാന്റേയും ബാലേട്ടന്റേയുമൊക്കെ കണ്ണില്‍ പെട്ടാല്‍ അവരുടെ വിഷമമൊന്നാലോചിച്ച് നോക്കിക്കേ...ഇതെങ്ങാനും ആ‍ വര്‍ഗീയ വാദികളുടേയോ മാധ്യമസിന്‍ഡിക്കേറ്റു “തെരുവുതെണ്ടി”കളുടേയോ കയ്യില്‍ പെട്ടാലോ...ഛേ...ഛേ ആലോചിക്കാന്‍ കൂ‍ടി മേല...

അപ്പോ (ഓര്‍)കുട്ടാ...ആ കമ്യൂണിറ്റി അങ്ങ് ഡിലീറ്റ് ചെയ്തേരെ....നമുക്ക് ഇലക്ഷന്‍ കഴിഞ്ഞ് വീണ്ടും പോസ്റ്റാമെന്നേ...അല്ലെങ്കില്‍ മിനിമം ആ ഫാസിസ്റ്റ്-മനുഷ്യത്വമറ്റ...പ്രയോഗങ്ങളെങ്കിലും മാറ്റിയേക്കെന്നേ...കഷ്ടപ്പെട്ട് നമ്മുടെ ബാലേട്ടനും വിജയേട്ടനും ജയരാജേട്ടന്മാരും ഉണ്ടാക്കി വച്ച ആ ബന്ധത്തിലെന്തിനാ നമ്മളായിട്ട് ഒരു പോറല്‍ വീഴ്ത്തുന്നേ...


പിന്മൊഴി :

sfi, pdp, dyfi,cpm,orkutPRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

7 അഭിപ്രായങ്ങൾ:


  മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്തെ വെട്ടിമുറിക്കാനും, വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ് ജീവന്‍ അപഹരിച്ചത്...

  മറവി കൂടിപ്പോയ ഒരു ഓര്‍ക്കുട്ടന്റെ കഥ... 1. Anonymous said...
 2. അയ്യൊ അങ്ങനെ പറയല്ലെ കുട്ടാ...
  വിശുദ്ധനായ സ്ഖാവ് പിണറായി പറഞ്ഞതു കേട്ടില്ലെ... പി ഡി പ്പി ഇപ്പൊ കുറെ മാറിയിട്ടുണ്ടു മുന്നു കാണിച്ച തെണ്ടിത്തരം ഞങ്ങള്‍ അങ്ങട്ട് ക്ഷമിച്ചു എന്നു.....
  (കാഷ്മീരില്‍ കുറച്ചു നാള്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദിയെ എല്ലാം ഒറ്റ അടിക്കു അങ്ങ് മാമ്മൊദീസാ മുക്കി..)

  കാരാട്ടച്ചായന്‍ കുറച്ചു നേരം ക്ഷമിച്ചു പിടിച്ചു നിന്നു, ഇപ്പം കാലു മാറി..,, പഴയ പീ ഡി പ്പി തന്നെയാണു ഇതെന്നാണു അങ്ങേരു ഇപ്പൊ പറയുന്നതു!

  അച്ചുമാമനു സംശയമേ ഇല്ലാ ഇക്കാര്യത്തില്‍,.....ആള്‍ പിണറായി എന്തു പറഞ്ഞു എന്നു മാത്രമെ നൊക്കു,നേരെ എതിരായിരിക്കും ആളുടെ അഭിപ്രായം!

  ഇതിലേതാണു വിസ്വസിക്കേണ്ടതു എന്നു കന്‍ഫൂഷന്‍ ഉള്ള പാവം സഖാക്കള്‍ക്കു മാത്രം ഇതു വായിച്ചാല്‍ ഭ്രാന്തു വരും.

  പ്ലീസു ഈ പോസ്റ്റ് ഡെലിറ്റി ഞങ്ങളെ രക്ഷിക്കൂ..............

 3. Mr. K# said...
 4. ഹ ഹ കലക്കി അഹങ്കാരി. മിക്കവാറും ഓര്ക്കുട്ടിലെ ഈ വാചകങ്ങ‌‌ള്‍ നാളെ അവിടെ കാണില്ല. സഗാക്ക‌‌ള്‍‌‌ മുന്കാലപ്രാബല്യത്തോടെ പിഡിപിക്ക് പുണ്യാളപ്പട്ടം കൊടുത്ത് കഴിഞ്ഞിട്ടുണ്ടാവും.

 5. പാവപ്പെട്ടവൻ said...
 6. അഹങ്കാരി ഏതു പക്ഷകാരനാണ്

 7. Sanoj Jayson said...
 8. കൊള്ളാം കലക്കി.
  സൂപ്പര്‍ അണ്ണാ .... സൂപ്പര്‍..

 9. Anonymous said...
 10. ഇന്നലതെ മനൊരമയില്‍ സഖാവു വൈകൊം വിസ്വന്‍ പൊലയാദി മൊന്റെ വിസദീകരനം ഉന്ദു.സക്കീര്‍ വധതെ കുരിചു.എന്തായലും ഒന്നു ഉരപ്പു. ആ ഉമ്മയും ബാപ്പയും ജീവിതതില്‍ ഒരിക്കലും “അരിവാല്‍ ചുട്ടിക നക്ഷ്തര്‍തെ “ വോട്ട് ചെയ്യില്ലാ‍ാ...

 11. ഞാന്‍ കശ്മലന്‍ said...
 12. Rashtreeya malakkam marichilukal nanma illathaakkunnu .

കമന്റെഴുതണോ??? ദാ ഇവിടെ...