Reading Problems? Click Here


എങ്കിലുമെന്റെ ദേശാഭിമാനീ...

മുന്‍‌കുറിപ്പ് : ഇത് ഇതിനകം തന്നെ പല ബ്ലോഗുകളിലും വന്നതാണ്. അങ്ങനത്തെ ഒരു ബ്ലോഗില്‍ നിന്നുമാണ് എനിക്കീ വാര്‍ത്ത കിട്ടിയതും, എങ്കിലും അഹങ്കാരം മൂത്തിരിക്കുന്നതിനാല്‍ എന്റെ വകയായും ഒന്ന് താങ്ങുന്നു, ക്ഷമിക്കുക...ഇത് ഭൈരവന്‍ എന്ന ആള്‍ http://www.bhairavan.in/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്റെ ഇമേജാണ്. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ , സ്ഥലപരിമിതി കാരണം വെട്ടിമുറിച്ച് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നു. ദേശാഭിമാനി പത്രത്തില്‍ വന്നന്‍ ഒരു അബദ്ധത്തെ പറ്റിയാണ് പോസ്റ്റ്.
ദേശാഭിമാനിയ്ക്ക് പ്രൂഫ് റീഡര്‍ എന്ന തസ്തിക ഒന്നുകില്‍ ഉണ്ടാകില്ല.അല്ലെങ്കില്‍ അതില്‍ ആളെ നിയമിച്ചിട്ടുണ്ടാകില്ല.
അബദ്ധങ്ങള്‍ പറ്റാം, എന്നാല്‍ സ്ഥിരം ഒരേ തരം അബദ്ധം പറ്റിയാലോ?

പണ്ട് ഇന്‍കമിംഗ് കോളുകള്‍ സൌജന്യമാക്കി ദേശാഭിമാനി സ്വയം ഒന്ന് പറ്റിച്ചതാ...അതിന്റെ ചൂട് മാറീട്ടില്ല, അതിനു മുന്‍പേ ദാ വീണ്ടും....
ജൂലായ് 8-ആംനു ഭൈരവന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് മേല്‍ക്കാണുന്നത്. ഇത് കണ്ട ഉടനെ അന്ന് രാവിലെ അഹങ്കാരി ദേശാഭിമാനിയുടെ ഇ-പേപ്പര്‍ നോക്കി.ങേഹേ...അതില്‍ ഹോട്ട്ഡോഗ് എന്ന് തന്നെ ആണല്ലോ!!! ഇനി ഭൈരവനു തെറ്റിയതാണാ...ദാ കണ്ടില്ല്ലേ???


പതിവു പോലെ നെറ്റില്‍ ദേശാഭിമാനി വാര്‍ത്തകള്‍ നോക്കിയപ്പോഴല്ലെ കാര്യം മനസിലാകുന്നത്? ലേഖകനും പ്രൂഫ് തിരുത്താനിരിക്കുന്ന മഹാനും വിവരമില്ലെങ്കിലും വായിക്കുന്ന ചിലര്‍ക്കെങ്കിലും അതുണ്ടെന്ന സത്യം ദേശാഭിമാനി അംഗീകരിച്ചിരിക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്ത് കൊടുത്തിട്ടുണ്ട്.തലേന്ന് പറ്റിയ അബദ്ധം ഇനി പറ്റാതിരിക്കാനായി ഏതോ ഒരു വായനക്കാരന്‍ അയച്ചു കൊടുത്തതോ‍ ചൂണ്ടിക്കാട്ടിയതോ ആവും, ഹോട്ട് ഡോഗിനെ പറ്റി ഒരു ലഘു വിവരണവും നല്‍കിയിട്ടുണ്ട്.

ദേശാഭിമാനിക്കാരെ കുറ്റം പറയാന്‍ പറ്റില്ല, സാമ്രാജ്യത്വ-മുതലാളിത്ത കോര്‍പ്പറേറ്റുകളുടെ പരസ്യം മാത്രമേ അവര്‍ സ്വീകരിക്കൂ, മുതലാളിത്ത രാജ്യങ്ങളിലെ ഭക്ഷണത്തെ പറ്റി അവര്‍ക്കൊന്നുമറിയില്ല. അതാണ് ആദര്‍ശം!!!
പിന്‍‌കുറിപ്പ് : ഇതില്‍ ദയവായി ആരും രാഷ്ട്രീയം കലര്‍ത്തരുത്. ഒരു പത്രത്തിനു/അതിലെ ചിലര്‍ക്ക് പറ്റിയ അമളി എന്ന നിലയിലേ ഈ സംഭവത്തെ അഹങ്കാരി കാണൂന്നുള്ളൂ, അതിനെ പ്രൊജക്ട് ചെയ്യുന്നുള്ളൂ. ആ പത്രം ദേശാഭിമാനി ആയത് അഹങ്കാരിയുടെ തെറ്റല്ല, അതിന് അഹങ്കാരി പ്രാധാന്യവും കല്‍പ്പിക്കുന്നില്ല.മറ്റേതൊരൂ പത്രമാണെങ്കിലും അഹങ്കാരി ഇതേ സെന്‍സില്‍ തന്നെ എടുക്കും. സോ പ്ലീസ്...

സ്പെഷ്യല്‍ നോട്ട് : ഭൈരവന്‍, അനുവാദം കൂടാതെ താങ്കളുടെ ഇമേജ് എടുത്തതിനും എഡിറ്റ് ചെയ്തതിനും മാപ്പു ചോദിക്കുന്നു. സ്ഥലപരിമിതി മൂലമാണ് മുറിക്കേണ്ടി വന്നത്. ഇമേജില്‍ താങ്കളുടെ സൈറ്റിന്റെ അഡ്രസ് ചേര്‍ത്തിട്ടുണ്ട്.

deshabhimani, error, dog, hotdog


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

16 അഭിപ്രായങ്ങൾ:

 1. ലൂസിഫര്‍ said...
 2. hot "GOD ",
  oh my god >>>>>>>>>>>>>>

 3. മുക്കുവന്‍ said...
 4. hahaha.... another one! FBI paid money for the technician in printing press to write like this!!!

 5. Mazhavillu said...
 6. Ethinte purakil CIA allenkil FBI,athumallenkil Prathilomasakthikal.One thing is sure nobody from Deshabhimani

 7. അലസ്സൻ said...
 8. സാധാരണ കമെന്റാറില്ലെങ്കിലും ഇതിനൊന്നു കമെന്റിയില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തുപോകും. അതുകൊണ്ടു കമന്റുന്നു.
  ചിരിച്ചു ചിരിച്ചു മരിച്ചു. തിരുത്തി വന്ന വാർത്ത ആദ്യത്തേ വാർത്തയേക്കാളും രസിപ്പിച്ചു. ചിരിപ്പിച്ച് ചിരിപ്പിച്ച് വായനക്കാരുടെ ആയുസ്സ് വർധിപ്പിക്കുന്നതിൻ ഒരു പത്രത്തിനു ചെയ്യാവുന്ന എളിയ സേവനം. ആദരിക്കാതെ വയ്യ.

 9. മത്തായി said...
 10. ഹോട്ട് ഗോഡ് ഒന്നുകൂടെ ഹൈലൈറ്റ് ചെയ്യാമായിരുന്നു!! ആരെങ്കിലും കാണാതെ പോയാലോ. സ്വല്പം രാഷ്ടീയവുമിതിലുണ്ട്. മെയിലില്‍ കിട്ടിയ സ്ക്രീന്‍ പ്രിന്റ് അനുസരിച്ച് ഒന്നാം കോളത്തിലെ ആദ്യ വാര്‍ത്തയാ ഈ പട്ടിതീറ്റ. സാമ്രാജ്യത്ത അധിനിവേശപ്രതിരോധം മൂത്തപ്പോള്‍ സംഭവിച്ചതാ. ഈ ഹോട്ട് ഡോഗ്സ് തന്നെയാണല്ലോ ദൈവമെ അമേരിക്കയുടെ ശത്രു നമ്പ്ര. 1 ആയി സ്വയം അവരോധിക്കുന്നത്. ഇതിനു ന്യായീകരണം ഏതെങ്കിലും ദോശാഭിമാനികള്‍ എഴുതാതിരിക്കില്ല. അതൊരു ഒന്നൊന്നര തമാശയായിരിക്കും.

 11. Anonymous said...
 12. ahankari, will you be pleased to accept the post of proof reader in deshabhimani? vere thoyilonnum illallo...!?


  അനോണീ,

  ഇല്ല കോയാ,തൊയിലൊന്നും ഇല്ല, ന്നാലൂം അന്നെ കൂട്ട് തൊലിയല്ല കോയാ മ്മടെ തൊയില്.

  അന്നോട് മ്മളു പറഞ്ഞാ കോയാ മ്മക്ക് തൊയിലു വേണോന്ന്? ജ്ജെന്താ കോയാ ദേസാപിമാനീടെ ആഗോളാകുണ്ടനാണാ കോയാ? ങ്ങളു പറേമ്പ അഹങ്കാരിക്ക് ഫ്രൂഫ് റീഡാറുടെ പണി തരാന്‍ ജ്ജ് പിണറായീടെ സ്വന്തം ഉടുക്കാക്കുണ്ടനാണാ കോയാ? കഴിഞ്ഞ പോസ്റ്റീല് ജ്ജ് ബന്നത് ഉടുക്കാക്കുണ്ടനാട്ടാണല്ലാ.

  അനക്ക് ദുഫായില് വേറെ തൊയിലൊന്നും കാണണില്ലല്ലാ കോയാ, അഹങ്കാരീടെ തൊയിലും നോക്കി നില്‍ക്കാതെ ജ്ജ് അന്റെ തൊയിലു ചെയ്യ് കോയാ, അല്ലേല് അറബീടെ തെറി കേക്കില്ലേ കോയാ?അഹങ്കാരി ഏത് പോശ്റ്റിട്ടാലും അയിലു ഉടുക്കാക്കുണ്ടനായും ഉടുത്ത കുണ്ടനായും അന്നെ കാണാല്ലാ കോയാ? പണ്ട് എലിക്കാട്ടൂരെന്നോ ഓമറ്റോ ഒരാളൂം ഇതേസ്ഥലത്തൂന്ന് അഹങ്കാരിക്കിട്ട് കമന്റിയാരുന്നല്ലോ കോയാ? അദ്ദ്യേത്തെ അറിയോ കോയാ? ഇടക്ക് കാണാറില്ലാരുന്നല്ലോ കോയാ? പിണറായി നാട്ടിലേക്ക് വിളിപ്പിച്ചാരുന്നോ കോയാ? അതാ ഗുജറാത്തിലെ ഗര്‍ബിണീന്റെ വയറിന്റെ സ്കാനെടുക്കാ‍ന്‍ പോയാരുന്നാ‍ കോയാ? 13. Mr. K# said...
 14. ചൂടുള്ള പട്ടിയെ തിന്ന് റെക്കോര്‍‌‌‌‌ഡ് :-)
  ഈ ഹോട്ട്ഗോഡ് എന്താ? ചൂടുള്ള ദൈവമോ.

  ഇങ്ങനേം‌‌‌‌ പൊട്ടത്തരം എഴുതിവിടുന്ന പത്രമോ മലയാളത്തില്‍‌‌‌‌. സമ്പൂര്‍‌‌‌‌‌‌ണ്ണ സാക്ഷരത എന്നോക്കെ വെറുതേ പറയുന്നതാണല്ലേ?

  കഷ്ടം‌‌‌‌.

 15. ഘടോല്‍കചന്‍ said...
 16. ഈ ദേശാഭിമാനിക്കാരെക്കോണ്ട് തോറ്റു. ഇവര്‍ ചിരിപ്പിച്ചു കൊല്ലും. എന്നാ ഹൂമര്‍ സെന്‍സാ......................

 17. Rejeesh Sanathanan said...
 18. ദേശാഭിമാനിയെ വേറുതെ കുറ്റം പറയേണ്ട. വിവരക്കേട് ഒരു തെറ്റല്ല......ചിലതങ്ങനാ നേരത്തെ അറീയിക്കേണ്ടി വരുമ്പോള്‍ നേര് തിരക്കാന്‍ പറ്റില്ല........:)

 19. ബോണ്‍സ് said...
 20. ഇവര്‍ ചിരിപ്പിച്ചു കൊല്ലും.

 21. krish | കൃഷ് said...
 22. Oh my GOD!!! the hot GOD!!

 23. പിപഠിഷു said...
 24. ദേശാഭിമാനിയെ വേറുതെ കുറ്റം പറയേണ്ട. വിവരക്കേട് ഒരു തെറ്റല്ല......ചിലതങ്ങനാ നേരത്തെ അറീയിക്കേണ്ടി വരുമ്പോള്‍ നേര് തിരക്കാന്‍ പറ്റില്ല........:)

  മാറുന്ന മലയാളി രസിപ്പിച്ചു

  +1

 25. പിപഠിഷു said...
 26. നേരറിയാന്‍ ... നേരത്തെ അറിയാന്‍ ... ദേശാഭിമാനി വായിക്കുക !!

  നേരത്തെ അറിഞ്ഞ വാര്‍ത്ത ശരിയാണൊ എന്നറിയാന്‍ നല്ല ഏതെങ്കിലും പത്രം വായിക്കുക!

 27. VINOD said...
 28. ha ha excellent observations , one thing sports page is the best in deshabimani, that is the only page i read in that papaer

 29. Anonymous said...
 30. പൊട്ടന്മാർ!!!

കമന്റെഴുതണോ??? ദാ ഇവിടെ...