Reading Problems? Click Here


“വാറ്റ് ” ആന്‍ ഐഡിയ സര്‍ജീ...

ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)

ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....

വോട്ടു തൊഴിലാളി അസോസിയേഷന്‍ കീ....

ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്‍ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)



പൊറുക്കുമോ ഈശ്വരന്‍...ഈ കാപാലികരോട്...???

ഈശ്വരന്റെ പേരില്‍ നീതി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍!!!

മാതാവിന്റെ സ്നേഹത്തിലും മാംസത്തിന്റെ ദാഹമാരോപിക്കുന്നവര്‍...


ഈ ശിക്ഷ വിധിച്ചവനും വന്നത് ഒരു മാതാവിന്റെ ഉദരത്തില്‍ നിന്നു തന്നെ അല്ലേ???

ഇവനും ഇവന്റെ മാതാവിന്റെ മുലപ്പാല്‍ തന്നെയല്ലേ സ്വീകരിച്ചത്??? അപ്പോള്‍ ഇവനിലും ഇതേ കുറ്റം ആരോപിക്കപ്പെടേണ്ടേ???


ഇതെന്തരണ്ണാ ഈ സൂപ്പര്‍ ബ്രെയിന്‍ യോഗ...???

ഇതെന്തരണ്ണാ ഈ സായിപ്പന്മാര് പറയണത്???

സൂപ്പര്‍ ബ്രെയിന്‍ യോഗയാ???

അതെന്തെര്???

മുജ്ചേ അംഗ്രേസി നഹീ ജാന്‍‌തി... അതുകൊണ്ടാട്ടോ...

ഇതെന്താ ഈ പറേണതെന്ന് ഒന്ന് പറഞ്ഞു തരുമോ???

ഇത് തട്ടിപ്പാണാ അണ്ണാ???

ഇതില്‍ സൂപ്പര്‍ ബ്രെയിന്‍ യോഗ എന്നൊക്കെ പറഞ്ഞിട്ട് ഈ സായിപ്പന്മാരു കാട്ടണത് നമ്മുടെ “ഏത്തമിടലാ”ണല്ലാ...



അഹങ്കാരിയുടെ സത്യവാങ്മൂലം....

പ്രിയ ബൂലോകരേ....

അഹങ്കാരി എന്ന ഞാന്‍ ഈ കേരളാ ബ്ലോഗ് മണ്ഡലത്തില്‍ കിടന്ന് വര്‍ഗീയവാദം പ്രചരിപ്പിക്കുന്നു എന്നും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അങ്ങനെ ഈ ലോകത്തിലെ നല്ല ഗുണങ്ങളുടെ എല്ലാം വിളനിലവും പര്യായവും അവസാനവാക്കും എല്ലാമായ കമ്യൂണിസ്റ്റ് സഖാക്കളെ അപമാനിക്കുന്നു എന്നും സത്യവിരുദ്ധങ്ങളായ കാര്യങ്ങള്‍ പ്രചരീപ്പിക്കുന്നു എന്നും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അഹങ്കാരി ഇന്ന് ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കുകയാണ്...


ഒരു ഫാസിസ്റ്റ് ചെരുപ്പും സൂരജിന്റെ കരിനാക്കും...

കഴിഞ്ഞ ഡിസംബറില്‍ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച (ചിലരെ അമര്‍ഷം കൊണ്ടും ചിലരെ ആഹ്ലാദം കൊണ്ടും മിക്കവരേയും അത്ഭുതം കൊണ്ടും) ഒരു സംഭവമായിരുന്നു മിസ്റ്റര്‍ ജോര്‍ജ്ജ് ബുഷിനു കിട്ടിയ ഷൂവേറ്!

ഒരു രാഷ്ട്രത്തീന്റെ അതിഥിയായി വന്നെത്തിയ ബുഷിനെ, അയാളെത്രയോ തെമ്മാടിയോ ഭീകരനോ ആകട്ടെ, ആ രാഷ്ട്രത്തിന്റെ തലവനു മുന്നില്‍ വച്ച് ഷൂവെറിഞ്ഞ, ഒന്നല്ലല്‍-രണ്ടു വട്ടം എറിഞ്ഞ സെയ്ദി എന്ന അറബ് വംശജനെ ധീരന്‍ എന്നു തന്നെ അഭിനന്ദിക്കേണ്ടി ഇരിക്കുന്നു..