Reading Problems? Click Here


സ. കറിയാച്ചന്റെ “വിശേഷാല്‍ പ്രാര്‍ത്ഥന”...

സ. കറിയാച്ചന്റെ പുതിയ പ്രാര്‍ത്ഥനാ മുറി
(കൊരവള്ളിക്ക് പിടിത്തം വീണതിനു ശേഷം!)‌


വിശുദ്ധ പിബി സഖാവിന്റെ നൊവേന

"പരിശുദ്ധ മാര്‍ക്സിന്റെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ പോളിറ്റ് ബ്യൂറോ സഖാവേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ.

യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തിലും സഭയറിഞ്ഞ് സംസാരിക്കാന്‍ മറക്കുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകിച്ച് (കൊരവള്ളിയുടെ വേദന മാറാനും ഇനി കുട്ടിസഖാക്കള്‍ കൊരവള്ളിക്ക് പിടിക്കാതിരിക്കാനും) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട പോളിറ്റ് ബ്യൂറോ സഖാവേ അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു, പാര്‍ട്ടിയുടെ ആദ്യകാല ദൈവങ്ങളുടെ മഹത്വങ്ങള്‍ ഞാന്‍ പാടിനടക്കുമെന്നു ഞാന്‍ സത്യം ചെയ്യുന്നു."

ലാല്‍‌സലാമേന്‍

വാനരന്മാര്‍‌‌ സൂചിമുഖിപ്പക്ഷിയുടെ കൊരവള്ളിക്ക് പിടിച്ച് ഞെക്കിക്കൊന്ന കഥ ഒരു സഖാവ് പറഞ്ഞ് കേട്ടു, കൊരവള്ളിക്ക് പിടിച്ചിട്ടും‌‌‌‌ എന്നെ ഞെക്കിക്കൊല്ലാതെ ജീവനോടെ വിടുവിച്ചതിനു പ്രത്യേക ഉപകാരസ്മരണ. വൈകിപ്പോയതിനു ക്ഷമാപണം

- സ. കറിയാച്ചന്‍PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

34 അഭിപ്രായങ്ങൾ:


  ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണസ. വിശുദ്ധ പിബി സഖാവിന്റെ നൊവേന"പരിശുദ്ധ മാര്‍ക്സിന്റെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ പോളിറ്റ് ബ്യൂറോ സഖാവേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന.....

  കറിയാച്ചന്റെ പുതിയ പ്രാര്‍ത്ഥനാ മുറി (കൊരവള്ളിക്ക് പിടിത്തം വീണതിനു ശേഷം!)‌ 1. വായുജിത് said...
 2. ഉദ്ദിഷ്ടകാര്യ ലബ്ധിക്ക് ഉപകാര സ്മരണ....

  പിണറായി പരമ്പര ദൈവങ്ങളേ കാത്തോളണമേ........

  പയ്യന്നൂര്‍ക്ക് ഇനിയില്ലപ്പാ...........

 3. മുക്കുവന്‍ said...
 4. why did you light green candles :)

 5. നിസ്സഹായന്‍ said...
 6. പാവപ്പെട്ട കറിയാച്ചന്‍ ഇതുപോലെ ഏതെല്ലാം ദൈവങ്ങള്‍ക്ക് ഉപകാരസ്മരണയര്‍പ്പിക്കേണ്ടിവരും !
  മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ഏജന്റന്മാരായ സംഘപരിവാരവിശുദ്ധന്മാര്‍ , മുന്‍പേ ഉപകാരസ്മരണ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ക്രൈസ്തവസഭാ ഏജന്റുമാര്‍ ,ഫത്ത്വദൈവ ഏജന്റുമാര്‍ ...........അങ്ങിനെ !!!!!!! ജീവന്‍ നിലനിര്‍ത്തണ്ടേ ?!


  പ്രിയ നിസ്സഹായോ,

  പാവം സ: കറിയാച്ചന്‍ കുറേ കൊല്ലങ്ങളായി സംഘപരിവാറിന്റെ തലേലിട്ട് ചമ്മന്തിയരക്കുന്നു. എന്നിട്ടും ഒരു സംഘപരിവാറുകാരനും ഓന്റെ കൊരവള്ളിക്ക് പിടിച്ചില്ലല്ലോ! എന്തര് പറ്റി എന്തോ!

  പിന്നെ സഖാക്കന്മാരെ പറയുമ്പോ ബാലന്‍സ് ചെയാന്‍ സംഘപരിവാറിനേം പറായണ്ടേ അല്ലേ? അത് ഒള്ളതായാലെന്ത് ഇല്ലാത്തതായാലെന്ത്! സംഘന്മാര്‍ ആരും ചോയിക്കാന്‍ വരൂല്ലല്ല്!

  പക്ഷേ ഫത്ത്വാ- സഭാ ഏജന്റുമ്മാരെ പറയുമ്പൊ സൂക്ഷിച്ചോണേ....അവരെ പറാഞ്ഞാ, പണി പള്ളീ മാത്രമല്ല, പശൂമ്പാലിലും കിട്ടും ചിലപ്പോ.... 7. Anonymous said...
 8. ആര്‍എസ്എസ്സുകാരുടെ കാഴ്ചപ്പാടില്‍ "ചെറ്റപൊക്കല്‍" ഒരു സദ്‌കര്‍മമാണ്.അതിനെ അനുകൂലിച്ചു സംസാരിക്കുന്നത് അതിലും വലിയ മഹദ്കര്‍മമാണ്.ഉണ്ണിത്താന്‍ സംഭവം ഉണ്ടായപ്പോള്‍ ഈ ധാര്‍മിക രോഷം ഒന്നും കണ്ടില്ലല്ലോ.അന്ന് ഇവിടെ ഇല്ലായിരുന്നോ?ഏതായാലും ഇപ്പോള്‍ ബംഗ്ലൂരില്‍ പോകുക എന്ന് പറഞ്ഞാല്‍ മറ്റേതിന് പോകുക എന്നാണ്‌ അര്‍ഥം.മലയാള ഭാഷയ്ക്ക് നല്‍കിയ ഈ സംഭാവന ഓര്‍ത്ത്‌ ഉണ്ണിത്താന് അഭിമാനിയ്ക്കാം.

 9. Anonymous said...
 10. anony 4

  മാര്‍ക്സിസ്റ്റുകള്‍ക്ക് ചെറ്റപൊക്കല്‍ ഒരു ഔദ്യോഗിക പരിപാടി ആയതിനാലായിരിക്കും കമ്യൂണിസ്റ്റുകള്‍ ഒളിവില് കഴിഞ്ഞ ശേഷമുള്ള ഒരു തലമുറയിലെ ഒരുപാട് കുട്ടിസഖാക്കന്മാര്‍ക്ക് തന്തമാരില്ലാതായിപ്പോയത് അല്ലേ

 11. അനദര്‍ അനോണി said...
 12. “അനോണീടെ വീട് ചെറ്റക്കുടിലാ? അല്ല ആറെസ്സെസ്സുകാര്‍ സ്ഥിരമായി അവടെ ചെറ്റ പൊക്കുന്നത് കണ്ടിട്ടാണോ അനോണി അത് പറഞ്ഞത്?

  സ്വന്തം അനുഭവത്തില്‍ നിന്നാണ് അനോണി പറഞ്ഞതെങ്കില്‍ അവിശ്വസിക്കുന്നതെങ്ങനെ!”

 13. വായുജിത് said...
 14. മുകളിലെ നാലാം അനോണീ.. കാര്യം അറിഞ്ഞിട്ടു സംസാരിക്കേണ്ടെ .. ഉണ്ണിത്താന്റെ ചെറ്റ പൊക്കലും അതിനെ അനുകൂലിക്കലും അല്ല ഇവിടെ വിഷയം.. സക്കറിയ സംഘത്തിന്റെ തലേലിട്ട് തേങ്ങയുടച്ചപ്പോഴൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോര വാദം നടത്തുന്ന സഖാക്കള്‍ സ്വന്തം കാര്യം വന്നപ്പോള്‍ കാണിച്ച പണിയും അതിനോടനുബന്ധിച്ച് പിണറായി നടത്തിയ പ്രസ്താവനയും ആണു ഇവിടെ വിഷയം ..

  (ഇന്ത്യയില്‍ എവിടെ തീവ്രവാദിയെ പിടിച്ചാലും അയാള്‍ പാവമായിരുന്നു, അവന്‍ പണ്ട് പച്ച വെള്ളം ചവച്ചു കുടിച്ചവന്‍ ആയിരുന്നു, അവന്റെ കയ്യില്‍ പരീക്ഷയുടെ ഹാള്‍ റ്റിക്കറ്റ് ഉണ്ടായിരുന്നു,വെറുതെ പാവം ചെറുപ്പക്കാരെ വേട്ട നടത്തുന്നു, ഇവരെ പിടിക്കാന്‍ പോയ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചതാണ് ,തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഉണ്ണിത്താന്‍ കേസിലും ഒരു കോണ്‍സ്പിരസി ഉണ്ടെന്ന് തോന്നാമായിരുന്നല്ലോ.
  പ്രത്യേകിച്ചും “പര്‍ദ്ദയിട്ട സ്ത്രീയെ” എന്തോ പറഞ്ഞതിനു ശെഷം തന്നെ സംഭവം നടന്നപ്പോള്‍ ..)

  സംഭവത്തിനെത്തിയവര്‍ സിപി‌എം പിഡിപി പ്രവര്‍ത്തകരായിരുന്നു എന്നതും പിറ്റേന്ന് ഇതിനെതിരെ പ്രതിഷേധ ധര്‍ണ നടത്തിയത് ഡിഫിയും പിഡിപിയും ആയിരുന്നു (സിപിഐയെ പോലും വിളിച്ചില്ല) എന്നതും കൂട്ടിവായിക്കാന്‍ അനോണി മറന്നാലും മറ്റുള്ളവര്‍ മറക്കുമെന്ന് കരുതരുത്.

  അപ്പോ അനോണിക്ക് കാര്യം മനസ്സിലായല്ലോ.. അതിനനുസരിച്ച് കമ്മന്റ് ഇടൂ.. പിന്നെ താങ്കള്‍ കിടക്കുന്നത് സെപ്റ്റിക് ടാങ്കിലായതു കൊണ്ട് മറ്റെല്ലാറ്റിനും അതേ ഗന്ധമാണെന്ന് ധരിക്കരുത്. ആ ഗന്ധമറിയണമെങ്കില്‍ നാസികയില്‍ കയറിയിരിക്കുന്ന അഴുക്ക് നീക്കിയാലല്ലേ പറ്റുള്ളൂ?

  “ഒന്നിനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും” എന്ന് പറയുന്നത് പോലെ, താങ്കളുടെ പാര്‍ട്ടിയെ തന്നെ നിനച്ചിരുന്നാല്‍ അതിന്റെ സ്വഭാവം മറ്റുള്ളാ പാര്‍ട്ടികള്‍ക്കും ഉണ്ടെന്ന് തോന്നും...സാരമില്ല...അത് ഒരു സിമ്പിള്‍ സൈക്കിക് ഡിസോര്‍ഡറാ....സ്കോട്ടോമ പോലെ....പെട്ടെന്ന് മാറും...പയ്യന്നൂര്‍ വഴി ഒന്ന് പോയാല്‍ മതി...

  പിന്നെ താങ്കളെ പോലെയുള്ള “ചെറ്റപൊക്കല്‍” അനോണികളും ചില ഫത്വാവാദി അനോണികളും ചേര്‍ന്ന് ലോകാവസാനം വരെ വായിട്ടലച്ചാലും സംഘത്തിനു ഒന്നുമില്ല..

  “പട്ടികള്‍ കുരച്ചാല്‍ നക്ഷത്രങ്ങള്‍ താഴെ വീഴില്ല .. പിന്നെ കുരച്ചു പഠിക്കാം അത്ര തന്നെ "

 15. വിശ്വാമിത്രന്‍ said...
 16. ഭര്‍ത്താവില്ലാത്ത നേരത്ത് നാലു തീവ്രവാദികളെ താന്‍ ഒറ്റയ്ക്കുള്ള വീട്ടില്‍ താമസിപ്പിച്ച പര്‍ദ്ദയണിഞ്ഞ “പാവം യാഥാസ്ഥിതിക” മുസ്ലീം സ്ത്രീയെ എന്തോ പറഞ്ഞതിന്റെ നാലാം നാള്‍ ഉണ്ണിത്താനെ “ഡിഫിയും പിഡിപിയും” ചേര്‍ന്ന് പൊക്കിയെങ്കില്‍ അത് ഉണ്ണിത്താന്‍ *ണ്ണിത്താന്‍ ആയതുകൊണ്ടല്ല, നമ്മളുടെ പര്‍ദ്ദയിട്ട ഉമ്മായുടെ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണെന്ന് മനസിലാക്കാന്‍ “ജമാ അത്ത് ഉദ്ദവ”യുടെ ബിരുദം വേണ്ടല്ലോ നാലാം അനോണ്യേ.

  ഇവടെ അതല്ലല്ലോ വിഷയം? പിന്നെ താങ്കള്‍ വല്ലോടത്തും “ചെറ്റപൊക്കാന്‍” പോയപ്പോ വല്ല ആര്‍.എസ്.എസ്സുകാരനും പിടിച്ചിട്ട് താങ്ങിയതിനു താങ്കളുടെ “കുലത്തൊഴിലും പാരമ്പര്യരഹസ്യവും” അവരുടെ പുറത്തിട്ട് താങ്ങണോ?

  അച്ഛനെ കാണാന്‍ പാതിരാത്രി തട്ടിയനങ്ങുന്നതും കാത്തിരിക്കേണ്ടി വന്നവന്റെ വിഷമം മനസിലാക്കാമെങ്കിലും ആ അച്ഛനെയും ആ അച്ഛന്റെ മകനായ “ചെറ്റ”പൊക്കല്‍ അനോണികളേയും പോലെയാണ് സകലരും എന്ന ചിന്ത തെറ്റല്ലേ അനോണ്യേ?

  ഇപ്പോ പിണറായിയെ പറഞ്ഞാലും കൊള്ളും, “ഉസ്താദി”നെ പറഞ്ഞാലും കൊള്ളും, “പര്‍ദ്ദയിട്ട പാവം” സ്ത്രീയെ പറഞ്ഞാലും കൊള്ളും...........

  പകലു ചുവപ്പാണെങ്കിലും രാത്രിയത്രയും “പച്ചക്കൊടിയും നച്ചത്ത്രോം” തന്നെയാണ് അല്ല്യോ അനോണ്യേ?ഏതായാലും അനോണിക്കിരിക്കട്ടെ എന്റെ വക ഒരു ലാല്‍‌സലാം + വ അലൈക്കുമുസ്സലാം

 17. നിസ്സഹായന്‍ said...
 18. ‘പക്ഷേ ഫത്ത്വാ- സഭാ ഏജന്റുമ്മാരെ പറയുമ്പൊ സൂക്ഷിച്ചോണേ....അവരെ പറാഞ്ഞാ, പണി പള്ളീ മാത്രമല്ല, പശൂമ്പാലിലും കിട്ടും ചിലപ്പോ....’
  അതെ,സാധാരണ അവിടുന്നു ശരിക്കു കിട്ടേണ്ടതാണ്. കിട്ടിയിരുന്നെങ്കില്‍ കറിയാച്ചന്‍ ഇതൊന്നും പറയാന്‍ ബക്കിയുണ്ടാകില്ലാ‍യിരുന്നു. പിന്നെ സംഘപരിവാ‍റിനെ ചൊറിഞ്ഞാല്‍ അടികിട്ടാത്തത് ഇത് കേരളമായതു കൊണ്ടല്ലെ ! ഏതു തരം ഫാസിസത്തിനും കേരളത്തിലാകുമ്പോള്‍ ഒരു മയമൊക്കെ ഉണ്ടാകുമല്ലോ ! നമ്മള്‍ അല്പം പ്രബുദ്ധരാണന്നല്ലെ വയ്പ് !
  ഇപ്പോള്‍ CPM ഫാസിസം തന്നെ എത്ര മൃദുവായാണ് കറിയാച്ചനോട് പെരുമാറിയത് !


  ഹെന്റെ നിസ്സഹായാ

  സംഘത്തിനു ഏറ്റവും ശാഖാ ഡെന്‍സിറ്റി ഉള്ളതും ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടത്തപ്പെടുന്നതും കേരളത്തിലാണെന്ന് പലരേയും പോലെ താങ്കള്‍ക്കും അറിയില്ല എന്ന് മനസിലായി.

  പിന്നെ സംഘം സി.പി.എം കാട്ടിയ “ഫാസിസം” പോലും ഇതു വരെ ആരോടും കാട്ടിയില്ലല്ലോ? എന്താ അതിനും മാത്രം ആളുകളില്ല സംഘത്തിനെന്നാണോ നിസഹായന്റെ വിചാരം?

  വേണമെന്ന് വച്ചാല്‍ സക്കറിയയ്ക്ക് നാല് മോട് കൊടുക്കാന്‍ ഒരു ബറ്റാലിയന്‍ ഒന്നും വേണ്ട നിസഹായാ, രണ്ട് പേരു മതി. പക്ഷേ എതിര്‍ക്കുന്നവരെ അത്തരത്തില്‍ നേരിടലല്ല സംഘത്തിന്റെ രീതി. നിലനില്‍പ്പിനു വേണ്ടി മാത്രമേ സംഘം ആയുധമെടുക്കാറുള്ളൂ.

  പിന്നെ ഇപ്പോള്‍ താങ്കളുപയോഗിച്ച വാക്ക് : ഫാസിസം. അത് എന്താണെന്ന് നന്നായി ഒന്ന് വായിച്ചിട്ട് സംഘം കാട്ടിയ ഫാസിസം എന്താണെന്ന് കൂടി ഒന്ന് വിശദീകരിക്കുമോ?

  അവര്‍ണരെന്ന് മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്? ജാതിയും മതവും നോക്കാതെ ഒരുമിച്ച് കെട്ടിപ്പിടിക്കാനും സഹോദരസ്നേഹത്തോടെ കഴിയാനും പഠിപ്പിച്ചത്? ബ്രാഹ്മണനെ പരികര്‍മ്മിയാക്കി അവര്‍ണനെന്ന് മുദ്ര കുത്തപ്പെട്ടവനെ കൊണ്ട് യാഗം നടത്തിച്ചത്? അവര്‍ണാനും പൂജാരിയാകാന്‍ വേണ്ടി കോടതിയില്‍ കേസു പറഞ്ഞത്? ഗാന്ധി വധം മുതല്‍ ദാ ഇപ്പോ എസ്-കത്തി വരെ സംഘത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ചിട്ടും പ്രതികരിക്കാത്തത്?

  ഇതിലേതാണ് സഹോദരാ താങ്കള്‍ പറയുന്ന ഈ ഫാസിസം? അല്ല അറിയാഞ്ഞത് കൊണ്ടാണേ.... 19. ശാശ്വത്‌ :: Saswath S Suryansh said...
 20. "അവര്‍ണരെന്ന് മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്? ജാതിയും മതവും നോക്കാതെ ഒരുമിച്ച് കെട്ടിപ്പിടിക്കാനും സഹോദരസ്നേഹത്തോടെ കഴിയാനും പഠിപ്പിച്ചത്? ബ്രാഹ്മണനെ പരികര്‍മ്മിയാക്കി അവര്‍ണനെന്ന് മുദ്ര കുത്തപ്പെട്ടവനെ കൊണ്ട് യാഗം നടത്തിച്ചത്? അവര്‍ണാനും പൂജാരിയാകാന്‍ വേണ്ടി കോടതിയില്‍ കേസു പറഞ്ഞത്? ഗാന്ധി വധം മുതല്‍ ദാ ഇപ്പോ എസ്-കത്തി വരെ സംഘത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ചിട്ടും പ്രതികരിക്കാത്തത്?"

  എല്ലാം ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു... പിന്നെ എസ് കത്തിക്കെതിരെ പ്രതികരിക്കുന്നത് (കൈ കൊണ്ടല്ല) ഈയുള്ളവന്‍ ടിവിയില്‍ കണ്ടിരുന്നു. ഗാന്ധിജിയുടെ കാര്യത്തില്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. എന്താ അതില്‍ കുറ്റബോധം ഇല്ലാത്തത് കൊണ്ടാണോഅഹങ്കാരീ?


  ശാശ്വത്,

  അറിയാനുള്ള ശരിയായ ആ‍ഗ്രഹം കൊണ്ടാണെങ്കില്‍ പറയാം. താങ്കളുടെ രാഷ്ട്രീയ പശ്ചാത്തലം ഏതാണ്ട് മനസിലാക്കി തന്നെയാണ് - ഈ ചോദ്യത്തില്‍ പരിഹസിക്കാനുള്ള വകുപ്പ് ഏറേയുണ്ട് എന്ന് മനസിലാക്കി തന്നെയാണ് മറുപടി നല്‍കുന്നത്.

  ആദ്യ മൂന്ന് കാര്യങ്ങളേ പറ്റി വളരെ വിശദമായി തന്നെ പറയുവാനുണ്ട്.ഓരോന്നും ഓരോ പോസ്റ്റിനുള്ള വകയുണ്ട്. സൂചന നല്‍കാം : വനവാസി കല്യാണ്‍ സംഘ് പോലെയുള്ളാ സംഘടനകളുടെ പ്രവര്‍ത്തനം, 1982-ലെ ഹിന്ദുമഹാ സമ്മേളനത്തില്‍ സംഘം യാഗത്തിന്റെ അധികാരിയാക്കിയത് ഒരു ഈഴവനെ ആയിരുന്നു, അന്ന് പരികര്‍മ്മി ആക്കിയത് കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു ഭട്ടതിരി മഠത്തിലെ അംഗത്തെയും!

  കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്രാഹ്മണ പൂജാരിമാര്‍ക്ക് ക്ഷേത്രത്തില്‍ പൂജ നടത്താനുള്ളാ അവകാശത്തിനായി കോര്‍ട്ടില്‍ കേസു പറഞ്ഞത് (രാകേഷ് എന്ന ചെറുപ്പക്കാരനു വേണ്ടി) സംഘപരിവാര്‍ സംഘടനയായ ക്ഷേത്രസംരക്ഷണ സമിതി ആണ്.

  പിന്നെ സംഘത്തിലെ തന്നെ പരസ്പരം ആരും ജാതി ചോദിക്കാറില്ല. സംഘത്തില്‍ വന്ന് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ നിരവധി പേരെ എനിക്കറിയാം. പൂണൂലിട്ടാലും ഇല്ലെങ്കിലും മനസില്‍ ഏതൊരു സ്വയംസേവകനേയും സഹോദരനായി മാത്രമാണ് “ഏതൊരു സ്വയംസേവകനും” കാണാറുള്ളൂ. ജാതീയതയും ജന്മിത്വവും മുഴച്ചു നിന്ന 30കളില്‍ പോലും , പന്തിഭോജനങ്ങള്‍ നടത്താന്‍ ഇവിടെ മന്നം കഷ്ടപ്പെട്ടപ്പോള്‍, ബ്രാഹ്മണന്‍ മുതല്‍ അവര്‍ണനെന്ന് മുദ്രകുത്തപ്പെട്ടവരെ വരെ ഒന്നിച്ച്, ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് ജീവിക്കുവാനും ഒരമ്മ പെറ്റ മക്കളേ പോലെ കഴിയുവാനും പഠിപ്പിച്ചത് സംഘമാണ് . ഗാന്ധിജി പോലും,1934-ലെ വാര്‍ധാ ക്യാമ്പ് സന്ദര്‍ശിച്ചിട്ട് അഭിനന്ദിച്ച കാര്യമാണ്.

  സംഘത്തില്‍ ആരും പരസ്പരം ജാതി തിരക്കാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല.
  പിന്നെ എസ് - കത്തി വിവാദം. ലാവ്‌ലിന്‍ കേസില്‍ രേഖകള്‍ ചോറ്ത്തിയത് മാധ്യമങ്ങള്‍ പൊക്കിക്കൊണ്ട് വന്ന് പ്രശ്നമാക്കുമെന്ന് ഉറാപ്പായി നിന്നപ്പോള്‍ -മാര്‍ക്സ്- സഹായിച്ച് പിണറായിക്ക് വീണുകിട്ടിയ ഒരു പിടിവള്ളി ആയിരുന്നു എസ്-കത്തി. അതാണല്ലോ പോസ്റ്റ്മോര്‍ട്ടം കഴിയും മുന്‍പേ ഐജിയും തൊട്ടടുത്ത് പിണറായിയും കത്തിയുടെ നീളവും വീതിയും രൂപവുമെല്ലാം ഒരുപോലെ കൃത്യമായി പ്രവചിച്ചത്.

  പിന്നെ കോടിയേരിയ്ക്കെതിരെ ബിജെപിയെ ഒന്നിളക്കി വിടുക, അങ്ങനെ മാധ്യമ ശ്രദ്ധ ലാവ്ലിന്‍ കേസില്‍ നിന്ന് തിരിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു ആ ആരോപണത്തിനു പിന്നില്‍.

  എന്നിട്ട്? സംഘം എന്ത് ചെയ്തു? സംഘത്തിന്റെ പേരില്‍ പ്രതിഷേധ റാലി? അടിച്ചു തകര്‍ക്കല്‍? ബിജെപി എന്തെങ്കിലും അവിടേം ഇവിടേം ഒന്ന് ചൊറിഞ്ഞിട്ട് അടങ്ങിയതല്ലാതെ?

  ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരാരോപണം വന്നാല്‍ ഈ നാട്ടില്‍ നടക്കാന്‍ സാധ്യത ഉള്ളതിന്റെ - എന്തിന്, ഇപ്പോള്‍ പയ്യന്നൂര്‍ സംഭവത്തിന്റെ- പത്തിലൊന്ന് പ്രതിഷേധം സംഘം നടത്തിയോ? ഇതിന്റെ പേരില്‍ ഒരു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടോ?

  ആത്മാര്‍ത്ഥമായി താങ്കള്‍ ചിന്തിച്ച് നോക്കൂ...
  *********************************

  ഗാന്ധി എന്ന ഐക്കണിനോടുള്ള പൊതുജനങ്ങളുടെ വികാരം മുതലെടുത്ത് , കോണ്‍ഗ്രസിനു ബദലായേക്കാവുന്ന ഒരു സംഘടനയെ മുളയിലേ നുള്ളാനുള്ള നെഹ്രുവിന്റെ തലതിരിഞ്ഞ തന്ത്രമായിരുന്നു ഗാന്ധിവധക്കേസ് സംഘത്തിന്റെ തലയില്‍ വച്ചത്!

  അന്ന് പ്രതിഷേധിച്ചില്ലെന്ന് പറഞ്ഞു കൂടാ, നിയമപരമായി നിവേദനങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. എന്നല്ലാതെ, പര്‍പ്പസ്ഫുള്ളി കാര്യാലയങ്ങള്‍ അഗ്നിക്കിരയാക്കിയപ്പോഴും സ്വയംസേവകരെ പലയിടത്തും ജീവനോടെ കത്തിച്ചപ്പോഴും (ജില്ലാ കാര്യവാഹടക്കം 8 പേരെ ഒരു കാറില്‍ ഇട്ട് കമ്യൂണിസ്റ്റുകള്‍ - അത് തീര്‍ത്ത് പറയുന്നുണ്ട് - ചുട്ടുകൊന്ന വാര്‍ത്ത 1948 ഫെബ്രുവരിയിലെ സ്റ്റേറ്റ്സ്മാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ), സംഘം പൊതുമുതല്‍ നശിപ്പിച്ച് പ്രതികരിച്ചില്ല. അന്ന് സംഘത്തിനു പ്രതികരിക്കാന്‍ കഴിവില്ലാഞ്ഞിട്ടായിരുന്നില്ല. ഗുരുജി ആക്രമിക്കപ്പെട്ടപ്പോള്‍ പോലും ഗുരുജിയുടെ പ്രതികരണം - “എനിക്ക് വേണ്ടി ഒരു തുള്ളി ചോര നിങ്ങള്‍ ചിന്തിയാല്‍ പിന്നീട് ഞാനുണ്ടാകില്ല എന്നായിരുന്നു”.

  ഇതേ ഗുരുജിയെ ആണ് തിരുവനന്തപുരം തൈക്കാട് നടന്ന് പരിപാടിയില്‍ വച്ച് യൂണിവേഴ്സിറ്റികോളേജിലെ എസ്.എഫ്.ഐക്കാരും ഡിഫിക്കാരും കൂടി ആക്രമിച്ചത്!

  പിന്നെ അവസാന വാക്യത്തില്‍ മുഴച്ച് നില്‍ക്കുന്ന പരിഹാസം മനസിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ ശാശ്വത് - ഗാന്ധിവധത്തില്‍ സംഘത്തിനു എന്ത് പങ്ക് എന്ന് പറയാമോ? ഗോഡ്സേ 1935 വരെ സംഘത്തിന്റെ പ്രവര്‍ത്തകന്‍ “ആയിരുന്നു” എന്നല്ലാതെ? പിന്നീട് സംഘപ്രവര്‍ത്തനത്തിനു തീവ്രത പോരോ എന്ന് പറഞ്ഞ് വിട്ട് ഹിന്ദു മഹാസഭയിലും പിന്നീട് അവിടെ നിന്നും വിട്ട് വിപ്ലവപ്രസ്ഥാനത്തിലും ചേര്‍ന്ന വ്യക്തിയാണ് ഗോഡ്സേ. “മേ ഇറ്റ് പ്ലീസ് യുവറോണാര്‍” എന്ന ഗോഡ്സേയുടേ കോടതിയിലെ ഒരു സത്യവാങ്മൂലം ഉണ്ട് - വായിച്ചിട്ടുണ്ടാകുമോ?

  സംഘം ചെയ്യാത്ത ഗാന്ധിവധത്തില്‍ സംഘത്തിനു കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല. അന്ന് നിയമപരമായി നിവേദനങ്ങളും ചില ധര്‍ണകളുമല്ലാതെ പൊതുമുതല്‍ നശിപ്പിച്ച് ഒരു പ്രക്ഷോഭവും നടന്നിട്ടില്ല. പിന്നെ മുക്കിനു മുക്കിനു സ്ഥാനത്തും അസ്ഥാനത്തും “ഗാന്ധിവധം” എന്ന തുറുപ്പുചീട്ട് ഉപയോഗിക്കുന്ന, ഗാന്ധിയെ “വാര്‍ധായിലെ കള്ളസന്യാസി” എന്ന് വിശേഷിപ്പിക്കുകയും അപമാനിക്കുന്ന കാര്‍ട്ടുണുകള്‍ പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകളോട് തിരിച്ച് പറയാതിരിക്കുകയല്ലേ മാന്യത? ദാ ഇപ്പോഴും കവലപ്രസംഗങ്ങളില്‍ സഖാക്കന്മാര്‍ എസ്-കത്തി എടുത്ത് പ്രയോഗിക്കാറുണ്ട്, അവിടെയൊക്കെ ആരും ഓന്റെ കൊരവള്ളിക്ക് പിടിക്കാറില്ല!

  പട്ടികള്‍ കുരച്ചാല്‍ നാം തിരിച്ച് കുരക്കാറുണ്ടോ? അത്ര തന്നെ....

  പിന്നെ താങ്കളുടെ ചോദ്യത്തിലെ പരിഹാസം കൊണ്ട് ഒരു കാര്യം ചോദിച്ചോട്ടെ, ഗാന്ധിവധത്തില്‍ സംഘത്തിനു പങ്കുണ്ട് എന്നതിനു എന്ത് തെളിവാണുള്ളത് , താങ്കളുടെ പക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് തരുമോ?
  പ്രിയ ശാശ്വത്,

  ഇത്രയും പറഞ്ഞത് , എനിക്ക് എമ്പടി സമയം വെറുതേ ഉണ്ടായിട്ടൊന്നുമല്ല , താങ്കള്‍ക്ക് ഈ കാര്യങ്ങളില്‍ അത്ര താത്പര്യമുണ്ടെന്നോ ഈ കാര്യങ്ങള്‍ കേട്ടതു കൊണ്ട് സംഘത്തെ പറ്റി അറിയാന്‍ ശ്രമിക്കുമെന്നോ വ്യാമോഹിച്ചിട്ടുമല്ല. ചോദ്യത്തില്‍ പരിഹാസരസമുണ്ടെങ്കിലും “അറിഞ്ഞാല്‍ കൊള്ളാം” എന്ന ഒരു ധ്വനി ഉണ്ടെന്ന് തോന്നി.

  അതിനാല്‍ മാത്രം.... 21. Anonymous said...
 22. അതാണല്ലോ പോസ്റ്റ്മോര്‍ട്ടം കഴിയും മുന്‍പേ ഐജിയും തൊട്ടടുത്ത് പിണറായിയും കത്തിയുടെ നീളവും വീതിയും രൂപവുമെല്ലാം ഒരുപോലെ കൃത്യമായി പ്രവചിച്ചത്.

  22nu പോള്‍ കൊല്ലപ്പെട്ടു. 23നു പോസ്റ്റ്മോര്‍ട്ടം നടത്തിം മൃദദേഹം വിട്ടുകൊടുത്തു.24നു പത്രസമ്മേളനം. പോസ്റ്റ് മോറട്ട കഴിയും മുന്‍പേ എവിടെ ആരു നീളവും വീതിയും പറഞ്ഞെന്നാണ്? എന്തെങ്കിലും എഴുതിവിട്ടാല്‍ മതിയോ?


  അനോണിക്ക് കൊണ്ടല്ലോ!

  “പോസ്റ്റ്മോര്‍ട്ടം കഴിയും മുന്‍പേ” എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് വെറുതേ ചൂടാകണ്ടാ -അതൊരു ശൈലി മാത്രാണു സഖാവേ...

  പിന്നെ 23നു വൈകിട്ട് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പഠിച്ച് 24-നു തന്നെ പത്രസമ്മേളനം നടത്തിയത്‌! ഹെന്റമ്മോ!

  പ്രതികളെ കിട്ടും മുന്‍പേ കൊലയുടെ സകല ഡീറ്റെയിത്സും പുറത്തു വിടുന്ന അന്വേഷണ ചാരുത!

  ആഭ്യന്തര മന്ത്രി പറയും മുന്‍പേ ഒരു പാര്‍ട്ടിയുടെ സെക്രട്ടറി കത്തിയുടെ ഡയമന്‍ഷന്‍സ് മെന്‍ഷന്‍ ചെയ്യുക!\

  എല്ലാം തികച്ചും സ്വാഭാവികം!!! അല്ലേ സഖാവേ....

  പക്ഷേ എന്ത് ചെയ്യാം ! എസ്-കത്തി പണിഞ്ഞ കൊല്ലനെ കാട്ടി മാധ്യമങ്ങളും , മൊത്തം കള്ളത്തരമാണെന്ന് പറഞ്ഞ് പോളിന്റെ പിതാവും ദാ ഇപ്പോ കോടതിയും....എല്ലാം നമ്മളെ തോല്പിച്ചു കളഞ്ഞല്ലോ!

  എല്ലാം ബൂര്‍ഷ്വസികളാണെന്നേ.....അല്ല പിന്നെ.....
  ഒരു സാധാരണ കൊലപാതകത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൊലനടന്ന് രണ്ടാം ദിവസം തന്നെ പത്രസമ്മേളനം വിളിച്ച് കത്തിയുടെ ഡയമന്‍ഷനും സോഴ്സും പറഞ്ഞതെന്തിനായിരുന്നു? പിണറായി ആര് ഷെര്‍ലക് ഹോംസിന്റെ മച്ചമ്പിയോ? 23. Anonymous said...
 24. ഈ ഉരുളല്‍ ഏതെങ്കിലും ദൈവത്തിനു ചുറ്റുമായിരുന്നെങ്കില്‍ പുണ്യമെങ്കിലും കിട്ടും. താങ്കള്‍ക്ക് സംഭവത്തിന്റെ ക്രോണോളജി അറിയില്ലെന്ന് മനസ്സിലായി. നടക്കട്ടെ പ്രചരണം. ബൈ ബൈ.

 25. Anonymous said...
 26. "എസ്" കത്തി മാത്രമല്ല വടിവാള്‍,തോക്ക്,ബോംബ്‌ തുടങ്ങിയ മാരകായുധങ്ങള്‍ ആര്‍എസ്എസ്സിന്റെ പണിയായുധങ്ങളല്ലേ.യാതൊരു ആനുകാലിക പ്രസക്തിയുമില്ലാത്ത ഈ ആളെകൊല്ലി സംഘടന പിരിച്ചുവിടണ്ട സമയം കഴിഞ്ഞിരിക്കുന്നു.എന്ത് ideologyടെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.ലക്ഷക്കണക്കിന്‌ നിരപരാധികളെ കശാപ്പു ചെയ്ത ഇവന്മാരാണ് മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.ഇവന്മാരാനെല്ലോ ഇവിടുത്തെ "ദോശസ്നേഹത്തിന്റെ " മൊത്തകച്ചവടക്കാര്‍.എന്ത് ദേശസ്നേഹം,ദേശസ്നേഹമല്ല കാശുസ്നേഹം.

 27. Anonymous said...
 28. 'S'-കത്തി നാടകത്തിന്റെ 'climax'...

  http://www.mathrubhumi.com/story.php?id=80049

  കയ്യടിക്കു സാധ്യതയുള്ള 'scene';
  "എ.ഡി.ജി.പി. തസ്തികകളില്‍ ഒന്നിലുംതന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡി.ജി.പി.യായി നിയമിച്ചിട്ടുണ്ട്."


  അനോണീ,

  അഹങ്കാരിക്ക് “ക്രോണോളജി” അറിയില്ല...അറിയുകേ ഇല്ലെന്നേ....

  പക്ഷേ കോടതിക്കും അത് അറിയില്ലെങ്കിലോ?

  “നാക്ക് വായിലേക്കിടും മുന്‍പേ” എന്ന് പറഞ്ഞാല്‍ ഇടുന്നതിനു കൃത്യം ഒരു മിനിട്ട് മുന്‍പ് എന്നാണു അനോണി ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു....

  ഏതായാലും അനോണിയുടെ അത്രയും “പ്രബുദ്ധര”ല്ലാത്ത സാധാരണ ജനതയ്ക്ക് കാര്യങ്ങള്‍ മനസിലായി....

  *********************************************************

  പിന്നെ ദാ ഒരു വാര്‍ത്ത : “പോള്‍ വധക്കേസ് സിബിഐക്ക് വിടുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കും”

  - ഒരു സാധാരണ കൊലക്കേസ്! അതും ആര്‍.എസ്.എസുകാര്‍ എന്ന് പിണറായി സാര്‍ “കണ്ടുപിടിച്ചവര്‍” പ്രതികളായ കേസ്! അത് സിബിഐയോ എഫ്.ബി.ഐയോ അന്വേഷിക്കുന്നതിനു സിപി‌എമ്മിനെന്താണാവോ ഇത്ര ഭയം!!!

  സിബിഐക്ക് “ക്രോണോളജി” അറിയാത്തതു കൊണ്ടോ അതോ “മടിയില്‍ കനം” ഉള്ളതിന്റെ ഭയമോ?

  അനോണീ, ഉരുളല്‍ എകെജി ഭവനു ചുറ്റിലും ആ‍കാം!
  13-ആം അനോണീ,

  നമസ്കാരം!

  വെറും ബോംബ് അല്ല അനോണീ , കോഴിക്കോട് ഇരട്ട സ്ഫോടനം നടത്തിയ തരം ബോംബും നുമ്മട ഒസാമ ഇക്കാന്റെ കയ്യിലുള്ളാ സൈസ് ബോംബുകളും ഉണ്ടെന്നേ... എല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി നാഗ്പൂരു കുഴിച്ചിട്ടിരിക്കയാ!

  അനോണീന്റെ ഐഡിയോളജിയുടെ അത്രയും മഹത്വമില്ലാത്ത ഐഡിയോളജി ആണേ പാവം ഞങ്ങടെ...അതില്‍ വിശ്വസിക്കുന്നവര്‍ക്ക് അനോണിയുടെ അത്രയും “പ്രബുദ്ധതയും” ഇല്ലേ! അതു കൊണ്ടാണേ ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ എന്‍.ജി.ഒ ആയത്!

  ആനുകാലിക പ്രസക്തിയുള്ള “ഉസ്താദിന്റെ” പാര്‍ട്ടിയും “സിമിച്ചേച്ചി”യുടെ സംഘടനയും ദേശസ്നേഹം മൂത്ത് ഇന്ത്യയെ ഇസ്ലാമികവത്കരിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന “ഉദ്യമം” പത്രക്കാരും ഒക്കെക്കൂടി ഇവിടെ ഇന്ത്യയെ അങ്ങ് സ്നേഹിക്കുകയല്ലേന്ന്! അവിടേ “കാലഹരണപ്പെട്ട!” സംഘത്തിനെന്ത് പ്രസക്തി!

  ഈ സംഘന്മാരില്ലാരുന്നെങ്കില്‍ എന്നേ ഇവിടെ “അള്ളാഹുവിന്റെ രാജ്യം” നുമ്മക്ക് സ്ഥാപിക്കാരുന്നൂ!!

  ******************************************

  അനോണീ, കണക്കങ്ങ് ലക്ഷ”ങ്ങളി”ല്‍ എത്തിയല്ലോ! നുമ്മട “കാലഹരണപ്പെടാത്ത” ചേട്ടന്മാരുടെ സംഘടനകള്‍ ബോംബ് വച്ച് കൊന്ന കണക്കെല്ലാം കൂടി കൂട്ടിയാണോ പറഞ്ഞത്?

  സംഘപരിവാറിനു ഓരോ “നിരപരാധിയെ” കൊല്ലുന്നതിനും “കാശ്” താങ്കളാണോ ഉസ്താദേ കൊടുക്കുന്നത്?

  വരട്ടേ....അ...നോണി മാഷേ....
  ഒരു പുണ്ണാക്കും ഇല്ലാത്ത, വെറുതേ ചുമ്മാ സമയം കളയാന്‍ ഇട്ട ഈ പോസ്റ്റ് , യാതൊരു വിവാദങ്ങളുമില്ല, ഒരു കറിയാച്ചന്‍ പൂജാമുറി പുതുക്കിപണിഞ്ഞതിനെ പറ്റി ഇട്ടപ്പോ ആര്‍ക്കൊക്കെയാ കൊണ്ടത്!!!

  ഉള്ളത് പറഞ്ഞാല്‍ ഉറി മാത്രമല്ല, “ഉസ്താദും” തുള്ളും അല്ലെ??
  14-ആം അനോണി, കമന്റ് ഒന്ന് റീപോസ്റ്റ് ചെയ്യുകയാണേ...


  S'-കത്തി നാടകത്തിന്റെ 'climax'...

  വിന്‍സന്‍ പോളിനെ എ.ഡി.ജി.പി.യാക്കി
  Mathrubhumi : 28 Jan 2010

  തിരുവനന്തപുരം: പോള്‍മുത്തൂറ്റ് വധക്കേസ്സില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയനായ എറണാകുളം ഐ.ജി. വിന്‍സന്‍ എം. പോളിന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം.

  വിന്‍സന്‍ എം. പോളിന് പ്രൊമോഷന്‍ നല്‍കാനുള്ള നിര്‍ദ്ദേശം ആഭ്യന്തരവകുപ്പാണ് സ്വീകരിച്ചത്. വിമര്‍ശനം ഒഴിവാക്കാനായി 1984 ഐ.പി.എസ്. ബാച്ചിലെ മറ്റൊരു ഐ.ജി.യായ എം.എന്‍. കൃഷ്ണമൂര്‍ത്തിക്കും എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

  എ.ഡി.ജി.പി. തസ്തികകളില്‍ ഒന്നിലുംതന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡി.ജി.പി.യായി നിയമിച്ചിട്ടുണ്ട്. കൃഷ്ണമൂര്‍ത്തി പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. സ്ഥാനത്ത് തുടരും.


  http://www.mathrubhumi.com/story.php?id=80049


  കയ്യടിക്കു സാധ്യതയുള്ള 'scene';

  "എ.ഡി.ജി.പി. തസ്തികകളില്‍ ഒന്നിലുംതന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡി.ജി.പി.യായി നിയമിച്ചിട്ടുണ്ട്." 29. Anonymous said...
 30. ഹൈക്കോടതിക്കും തെറ്റി. വാര്‍ത്ത മുഴുവന്‍ വായിക്കെന്നെ.റിവിഷന്‍ ഹരജി വാര്‍ത്തയുടെ കൂട്ടത്തില്‍ അതുമുണ്ട്. അതുംകൂടി ചേര്‍ക്കുക. വിധിയില്‍ വസ്തുതാപരമായ അനവധി പിശകുകള്‍. താങ്കള്‍ പറഞ്ഞതടക്കമുള്ളവ.


  കോടതിക്കും തെറ്റുമല്ലോ! അല്ലേലും സഖാക്കള്‍ക്കെതിരായി വരുന്ന എല്ലാത്തിലും കോടതിയ്ക്ക് തെറ്റ് പറ്റുമല്ലോ!

  റിവിഷന്‍ ഹര്‍ജിയുടെ വാര്‍ത്ത പത്രത്തില്‍ വായിച്ചതല്ല, പത്രങ്ങളില്‍ വന്നതായി കണ്ടില്ല. ജസ്റ്റ് ടിവി വാര്‍ത്തയില്‍ കണ്ടതാ : എന്തൊക്കെ ആണ് അനോണീ ആ വസ്തുതാ പരമായ പിഴവുകള്‍? ഒന്ന് പറയുമോ? താങ്കള്‍ കണ്ടതാണല്ലോ, അതുകൊണ്ടാണ്.

  പിന്നെ ഒരു സംശയം : എന്തിനാണ് ഈ റിവ്യൂ ഹര്‍ജി? സത്യം തെളിഞ്ഞാല്‍ പോരേ? ഏതെങ്കിലും ഏജന്‍സി അന്വേഷിക്കട്ടെന്ന്. സിപി‌എം കാര്‍ക്ക് ബന്ധമില്ലെങ്കില്‍ പിന്നെ ഭയമെന്തിനാ? 31. Anonymous said...
 32. ഇനി കണ്ടില്ലെന്ന് പറയരുതേ..

  മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിവിധിയിലെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കും. എന്നാല്‍, അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിര്‍ക്കില്ല. ഹൈക്കോടതിവിധിയില്‍ 34 വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളുണ്ടായെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ സാഹചര്യത്തിലാണ് റിവ്യൂഹര്‍ജി. അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ഓഫ് പ്രേസിക്യൂഷന്‍സ് എന്നിവര്‍ ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു. ഐജി വാര്‍ത്താസമ്മേളനം നടത്തിയതുസംബന്ധിച്ചാണ് ഗുരുതരമായ പിശക് ഹൈക്കോടതിവിധിയിലുണ്ടായത്. ഒരു പ്രതിയെപ്പോലും തിരിച്ചറിയാതെയാണ് ഐജി വിന്‍സന്‍ എം പോള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. 11 പേരെ അറസ്റുചെയ്തശേഷമാണ് ഐജിയുടെ വാര്‍ത്താസമ്മേളനം. അതും കൊലപാതകം നടന്ന് 65 മണിക്കൂര്‍ പിന്നിട്ടപ്പോള്‍. എന്നാല്‍, 24 മണിക്കൂറിനുമുമ്പാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് ഹൈക്കോടതി പരാമര്‍ശം. എഫ്ഐആറില്‍ ഇല്ലാത്ത കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി എന്നതും ശരിയല്ല. സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.


  അപ്പോ സര്‍ക്കാരിനു അപമാനകരമായ പരാ‍ാമര്‍ശങ്ങള്‍ നീക്കാന്‍ മാത്രമാണ് റിവ്യൂ ഹര്‍ജിയെങ്കില്‍ ശരി. അപ്പോള്‍ സിബിഐ അന്വേഷണം നടക്കട്ടെ... ബാക്കി അത് കഴിഞ്ഞാട്ടെ...അല്ലെ?

  പിന്നെ 24 മണിക്കൂറിന്റെ കണക്ക് ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ നിരീക്ഷണം അവിടെ തീരുന്നില്ലല്ലോ! ഒരു സാധാരണ കൊലപാതകത്തില്‍ , അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും എന്തിനു ഐജി പത്രസമ്മേളനം നടത്തി?

  സിiപി‌എമ്മുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന സാഹചര്യത്തില്‍, സുഖമില്ലാതിരുന്നിട്ടും, കത്തിയുടെ കെട്ടുകഥ പറയാന്‍ സിപി‌എമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്തിനു പത്രസമ്മേളനം നടത്തി?

  സംശയങ്ങള്‍ ഒടുങ്ങുന്നില്ലല്ലോ അനോണീ?
  Will you please give me the link? I need the whole news.
  ok ok i got it

  ആദ്യം തന്നെ ദേശാഭിമാനിയാ നോക്കിയത്. നേരത്തെ മറ്റ് മൂന്ന് പത്രങ്ങള്‍ നോക്കിയപ്പോഴും ഇല്ലായിരുന്നു ഈ വാര്‍ത്ത. പിന്നെ അനോണീടെ ഒരു ലൈന്‍ കണ്ടപ്പോള്‍ മനസിലായി വാര്‍ത്ത എവിടെ കാണുമെന്ന് :)

  പിന്നെ എഫ്.ഐ.ആറില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നത് ശരിയല്ലേ അനോണീ? എഫ്.ഐ.ആറില്‍ കാറില്‍ മനുവിനൊപ്പം പോളും മറ്റൊരാളും ഉണ്ടായിരുന്നു എന്നത് കുറ്റപത്രത്തില്‍ പോള്‍ മാത്രമായില്ലേ?

  അങ്ങനെ പലതും?

  പിന്നെ പ്രതികളെ പിടിക്കുന്നതിനു മുന്‍പാണ് ഐജി പത്രസമ്മേളനം നടത്തിയതെന്ന് കോടതി പറഞ്ഞിരുന്നോ? ഞാന്‍ വായിച്ചില്ല അതാണ്. മാതൃഭൂമിയില്‍ അങ്ങനെ ഒരു പരാമര്‍ശം കണ്ടില്ല.

  ആകെ കൂടി ഈ മണിക്കൂറിന്റെ പരാമര്‍ശമേ തെറ്റായി കാണുന്നുള്ളല്ലോ! 33. Anonymous said...
 34. http://www.deshabhimani.com/Profile.php?user=136638
  http://mangalam.com/index.php?page=detail&nid=265095&lang=malayalam

  വിഷയത്തില്‍ നിന്ന് വിഷയത്തിലേക്ക് ചാടുന്നതൊക്കെ നന്നായിട്ടുണ്ട്. വിധി വായിക്കാത്ത, വാര്‍ത്ത തന്നെ ഇപ്പോള്‍ കാണുന്ന താങ്കള്‍ വിധി പൂര്‍ണ്ണമായും വായിച്ചവരെ (സര്‍ക്കാര്‍ ഭാഗം വക്കീലന്മാര് തുടങ്ങി‍) ഇക്കാര്യത്തില്‍ തിരുത്താന്‍ നോക്കുന്നത് നന്നായി.

  അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചരണം നടക്കുമ്പോള്‍ സ്വാഭാവികമായും പ്രതിരോധിക്കാന്‍ അദ്ദേഹത്തിനിടപെടേണ്ടി വരും. അതിനായിരുന്നു ആ പത്രസമ്മേളനം.

  താങ്കള്‍ കാണാത്ത വാര്‍ത്തകള്‍ എത്രയോ ഉണ്ട്. എന്തെങ്കിലും എഴുതുന്നതിനുമുന്‍പ് എല്ലാം നോക്കുക. അത്രയേ പറയാനുള്ളൂ. കുറച്ച് കൂടി കാര്യങ്ങള്‍ ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായതില്‍ സന്തോഷമുണ്ട്.


  കറിയാച്ചനെ പറ്റി ഉള്ള കേസില്‍ പോള്‍ വധവും എസ്-കത്തിയും ഒക്കെ പൊക്കി വിഷയത്തില്‍ നിന്ന് ചാടിയത് അഹങ്കാരി ആണല്ലേ അനോണീ...മാപ്പ്... പിന്നെ “അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ നടന്ന അരോപണം” (??) ........................എന്തായിരുന്നു ആ പത്രസമ്മേളനത്തിനു മുന്‍പ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ നടന്ന ആരോപണം?.............................അഹങ്കാരി കാണാത്ത വാര്‍ത്ത വല്ലതും അത്തരം ആരോപണവുമായി വന്നിരുന്നോ?..............................................ഈ കേസില്‍ ഏതെങ്കിലും ഒരു സംഘടനയുടെ പേര്‍ ആദ്യമായി പറയുന്നത് പിണറായി വിജയനാണ്.............................................ആരും അതിനു മുന്‍പ് സിപി‌എം എന്ന പേരേ ഉച്ചരിച്ചില്ല............................................... കോടിയേരിക്കിട്ട് ആപ്പ് വയ്ക്കാന്‍ പിണറായി കണ്ടെത്തിയ മാര്‍ഗമാണിതെന്ന് മനസിലാക്കാന്‍ വല്യ ആദര്‍ശമൊന്നും വേണ്ട സഖാവേ....................................................(എന്റര്‍ കീ വര്‍ക്ക് ചെയ്യുന്നില്ല , അതാ ഈ കുത്ത് കുത്ത്,,,)............................ അഹങ്കാരി കാണാത്തതും സഖാവ് കാണുന്നതുമായ് നിരവധി വാര്‍ത്തകള്‍ ഉണ്ടാകുമല്ലോ.................എല്ലാം അറിയാന്‍ അഹങ്കാരി സംസ്ഥാന സെക്രട്ടറി ഒന്നുമല്ലല്ലോ സഖാവേ..............................കമന്റെഴുതണോ??? ദാ ഇവിടെ...