Reading Problems? Click Here


(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...

ല്ലേലും മറവി രാഷ്ട്രീയക്കാര്‍ക്ക് ഒരു അനുഗ്രഹമാണ്. മാര്‍ക്സിസ്റ്റുകള്‍ക്കാണെങ്കില്‍ പിന്നെ മറവിയെന്നാല്‍ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ തന്നെ ഭാഗമാണ്. ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മുതല്‍ ജെ.പിയേയും മഹാത്മാഗാന്ധിയേയും വിവേകാനന്ദനേയും ഒക്കെ അടച്ചെതിര്‍ക്കുകയും തികച്ചും മോശമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ചരിത്രമൊക്കെ എത്ര ഈസിയായാണ് ഇന്ന് നമ്മുടെ മാര്‍ക്സിസ്റ്റ് സഖാക്കന്മാര്‍ മറക്കുന്നത്. മറവികളുടെ ഒരു മഹാസഞ്ചയമല്ലേ ഈ മഹത്തായ “പാര്‍ട്ടി”!!!

പക്ഷേ അത്തരം മറവികളെ സ്വീകരിക്കുവാന്‍ പാര്‍ട്ടി അല്പം കാലതാമസമനുവദിച്ചിരുന്നു - കാരണം ജനങ്ങള്‍ അത്രയ്ക്ക് വിഢികളല്ല എന്ന മിനിമം തിരിച്ചറിവ് പാര്‍ട്ടിയിലെ സൈദ്ധാന്തികരില്‍ ചിലര്‍ക്കുണ്ടായിരുന്നു. അതിനാല്‍ സംഭവം നടന്ന തലമുറ കഴിയുകയോ അല്ലെങ്കില്‍ ജനം പഴയതു മറക്കാറായതിനു ശേഷമോ മാത്രമേ പാര്‍ട്ടി സംഭവങ്ങളെ മനഃപൂര്‍വ്വം മറക്കാറുണ്ടായിരുന്നുള്ളൂ.

എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ മറക്കാന്‍ ശീലിച്ചുകഴിഞ്ഞു നമ്മുടെ സ്വന്തം സഖാക്കന്മാര്‍. ഇതാ, ജനുവരി 3-ആം തീയതിയിലെ മാതൃഭൂമി പത്രം കൊല്ലം എഡിഷന്‍ 7-ആം പേജിലെ ഒരു വാര്‍ത്തയാണിത്.

സ്വയം സഖാവ് എന്നു വിളിക്കണോ “ജനാബ്” എന്നു വിളിക്കണോ എന്ന് സംശയിക്കുന്ന പാലൊളി “ചന്ദ്രിക” വിതറുന്ന ഈ മഹാന് ഒന്നുകില്‍ അമ്‌നീഷ്യ ബാധിച്ചിരിക്കണം. അതല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളൊക്കെ “പമ്പരവിഢികള്‍” ആണെന്നാകും പുള്ളിക്കാരന്റെ വിചാരം.

കഴിഞ്ഞ നൂറ്റാണ്ടിലൊന്നും നടന്ന സംഭവങ്ങളെ അല്ല അടപടലെ നിഷേധിച്ചുകൊണ്ടുള്ള നമ്മുടെ “സഖാവി”ന്റെ ഈ പ്രസ്താവന. കുറേ മാസങ്ങള്‍ക്ക് മുന്‍പ് നടന്നതും , ജനങ്ങള്‍ക്ക് ഇന്നും പകല്‍ പോലെ ഓര്‍മ്മയുള്ളതുമായ കാര്യങ്ങളെ ഇത്ര ശക്തിയായി നിഷേധിക്കാനും, അതുമാത്രമല്ല, ജനങ്ങളെ വെല്ലുവിളിക്കാനും സാധാരണ തൊലിക്കട്ടിയൊന്നും പോര.

ഇതിപ്പോ പാലൊളി മുന്നിട്ടിറങ്ങി ഉണ്ടാക്കിയെടുത്ത ബന്ധമല്ലേ സിപി‌എമ്മിന്റെ കഴുത്തില്‍ ഊരാക്കുടുക്കായി വന്നു വീണിരിക്കുന്നത്. സത്യത്തില്‍ “വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് കോയമ്പത്തൂര് വച്ചു” എന്നു പറഞ്ഞപോലായി സിപി‌എമ്മിന്റെ സ്ഥിതി. ഇത്രയൊക്കെ ആയിട്ടും, പാര്‍ട്ടിയുടെ പ്രതിച്ഛായയെ പോലും ബലികഴിച്ച് മ‌അദനിയെ പുണരുന്നതിന്റെ കാരണമാണ് ജനങ്ങള്‍ക്ക് ഇപ്പോഴും മനസിലാകാത്തത് - അത് പാലൊളിക്കും പിണറായിക്കും 10 കോടി രൂപ ലഭിച്ചതു കൊണ്ടാണെന്ന അസൂയക്കാരും പാര്‍ട്ടി വിരുദ്ധരും സാമ്രാജ്യത്വ-വര്‍ഗീയ-ഫാസിസിറ്റുകളുമൊക്കെ പറഞ്ഞു നടക്കുന്നത് കേട്ടിരുന്നു, പക്ഷേ അഹങ്കാരി വിശ്വസിക്കുന്നില്ല കേട്ടോ! പാലൊളി സാര്‍ സപ്പോര്‍ട്ട് ചെയ്യുന്നത് 5-ന്റെ പൈസാ കിട്ടിയതു കൊണ്ടല്ല എന്ന് അഹങ്കാരിക്ക് അറിഞ്ഞു കൂടേ. മ‌അദനിയെ പഴയപോലെ മുസ്ലീങ്ങളുടെ അനിഷേധ്യനേതാവാക്കുക എന്നത് സംഘപരിവാറിനെ തോല്പിക്കാനുള്ള അദമ്യമായ ശ്രമം കൊണ്ടല്ലേ!

അതെന്തോ ആകട്ടെ. മ‌അദനി കുറ്റക്കാരനാണോ, സൂഫിയ തീവ്രവാദികളേ സഹായിച്ചോ - ഇതൊന്നും ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ല. അതെന്തെങ്കിലും ആകട്ടെ. മ‌അദനിയെയും കുടുംബത്തെയും അവരുടെ പ്രവൃത്തികളേയും നമുക്ക് ഈ പോസ്റ്റിന്റെ പരിധിയില്‍ നിന്ന് തത്കാലം ഒഴിച്ചു നിറുത്താം. നമുക്ക് പാലൊളി സഖാവിന്റെ പ്രസ്താവനയിലേക്ക് ഒന്നു കടക്കാം.

പാലൊളി സഖാവിന്റെ പ്രസ്താവനയില്‍ ജനങ്ങളോടുള്ള “ഐസാകുമോ?” എന്ന വെല്ലുവിളിയും നമുക്ക് തത്കാലം ഒഴിച്ചു നിറുത്താം - അത് അല്പം വിശകലനം വേണ്ടി വരുന്ന കാര്യമാണ് എന്നതിനാല്‍. നമുക്ക് സമീപകാല ചരിത്രത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാം.

എങ്കിലുമെന്റെ സഖാവേ, സത്യത്തില്‍ എനിക്ക് അത്ഭുതം അടക്കാന്‍ വയ്യ. ഇത്രയ്ക്ക് തൊലിക്കട്ടി എവിടുന്ന് കിട്ടിയെന്റെ പൊന്നേ? ഏതായാലും ആ വാക്യങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു...ദാ ദാ രോമാഞ്ചം വരുന്നു... സിപി‌എമ്മിന്റെ വേദിയിലേക്ക് മദനിയെ ക്ഷണിച്ചിട്ടില്ല, മദനിയുടെ വേദിയിലേക്ക് സിപി‌എം നേതാക്കള്‍ പോയിട്ടുമില്ല

- ആദ്യം പറഞ്ഞത് സത്യം : “സിപി‌എം” വേദിയിലേക്ക് മദനിയെ ക്ഷണിച്ചില്ല, ക്ഷണിച്ചത് “എല്‍‌ഡി‌എഫ് കണ്‍‌വന്‍ഷ”നിലേക്കായിരുന്നുവല്ലോ! എല്‍‌ഡി‌എഫ് എന്നാല്‍ സിപി‌എം അല്ല എന്ന എതിര്‍വാദം പാര്‍ട്ടിയുടെ അദമ്യഭക്തര്‍ ഉന്നയിച്ചേക്കാവുന്നതു കൊണ്ടാണ് ആ വാദം നമുക്ക് അംഗീകരിച്ചു കൊടുക്കാം എന്ന് പറഞ്ഞത്.
എന്നാല്‍ രണ്ടാമത്തെ പറച്ചിലില്‍ ച്ചിരി പ്രശ്നമുണ്ടല്ലോ പാലൊളി സഖാവേ. ജനങ്ങള്‍ക്ക് മൊത്തത്തില്‍ അംനീഷ്യ ബാധിക്കില്ലല്ലോ!

ഒരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന വ്യക്തി ജയില്‍ മോചിതനായപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ ചികിത്സ,സഞ്ചാരം, താമസം,ഭക്ഷണം (എല്ലാം ഫൈവ്സ്റ്റാര്‍ ലൈന്‍ - താമസം മസ്കറ്റ് ഹോട്ടലില്‍ രാഷ്ട്രപതി താമസിച്ച പ്രതിദിനം 6000 രൂപ വാടകയുള്ള റൂമില്‍, സഞ്ചാരം പഴയ മുഖ്യമന്ത്രി കരുണാകരന്റെ ബെന്‍സില്‍! ലിങ്ക് ഇവിടെ ) ഒക്കെ അറേഞ്ച് ചെയ്തത് പാലോളി സഖാവ് മറന്നാലും ജനങ്ങള്‍ക്ക് മറക്കാന്‍ പറ്റുമോ? അതെന്തിനായിരുന്നു എന്ന് ആരും ചോദിക്കാന്‍ പാടില്ലല്ലോ? ചോദിക്കുന്നവരെല്ലാം വര്‍ഗീയഫാസിസ്റ്റുകളല്ലേ? അല്ലെ?

ബോംബ് സ്ഫോടനക്കേസിലെ പ്രതി ജയില്‍ മോചിതനായതിനു നല്‍കിയ സ്വീകരണത്തില്‍ 3 മന്ത്രിമാര്‍ പങ്കെടുത്തു : എന്‍‌.കെ.പ്രേമചന്ദ്രന്‍, എം.എ.ബേബി, കോടിയേരി എന്നിവര്‍. ആ പരിപാടിയില്‍ ഒരു ബോംബ് കേസിലെ എക്സ്-പ്രതിയെ കാത്ത് 3 മണിക്കൂറോളം സംസ്ഥാന ആഭ്യന്തരമന്ത്രി കാത്തിരുന്നത് പാലൊളി സഖാവ് മറന്നിരിക്കാം, ജനം മറന്നിട്ടില്ല.

ആ വേദി മദനിയുടേതാണോ അതോ മറ്റുവല്ലവരുടേതുമാണോ ആവോ? അതോ അത് ടൂറിസം വകുപ്പിന്റെ എക്സിബിഷന്‍ വല്ലോം ആയിരുന്നോ? അതോ ആ സമയം എം.എ.ബേബിയും കോടിയേരിയും സിപി‌എമ്മുകാരല്ലായിരുന്നോ? ആ പരിപാടി നടക്കുന്ന സമയത്തേക്ക് മാത്രം അവരെ പുറത്താക്കിയിരുന്നോ?

മദനിക്ക് സ്വീകരണം നല്‍കുന്ന ആ പരിപാടിയില്‍, ആഭ്യന്തരമന്ത്രിയോടൊപ്പം അബ്ദുള്‍ ജബ്ബാര്‍ എന്ന ഭീകരനും പങ്കെടുത്തു എന്ന ആരോപണമുന്നയിക്കുന്ന ചിത്രം ഇതോടൊപ്പം :

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)


ഇനി പിഡിപി സംഘടിപ്പിച്ച “രാഷ്ട്രസുരക്ഷാ റാലി”യില്‍ മദനിയോടൊപ്പം പിഡിപിയുടെ ബാഡ്‌ജുമണിഞ്ഞ് മന്ത്രി എം.എ.ബേബി പങ്കെടുത്തതോ? ആ വേദി മദനിയുടേതല്ലായിരുന്നോ? അതോ ആ സമയം എം.എ.ബേബി സിപി‌എമ്മുകാരനല്ലായിരുന്നോ? (ചിത്രം ഇതോടൊപ്പം)

ഏതായാലും പറഞ്ഞത് ബിജെപിക്കാരനല്ലാത്തോണ്ടാകും, പത്രങ്ങളെല്ലാം ഈ വാര്‍ത്തയെ ഉള്‍പ്പേജിലെ മൂലക്ക് ഒതുക്കിയത്.



ഏതായാലും പ്രിയ സഖാവ് പാലൊളി സര്‍, ജനങ്ങളെല്ലാം വിഢികളാണ് എന്ന വല്ല ചിന്തയുമുണ്ടെങ്കില്‍ ദയവു ചെയ്ത് അതങ്ങ് മാറ്റിയേക്കണം. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് 10 കൊല്ലം കൂടുമ്പോ (5 കൊല്ലം യുഡി‌എഫ് അല്ലേ) നിങ്ങളെ വീണ്ടും തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് ആ ചിന്ത വന്നതെന്നറിയാം. എങ്കിലും ജനം ചില പാര്‍ട്ടി ഭക്തരെ പോലെ വെറും “ഉണ്ണാക്കന്മാ”രാണെന്ന് ദയവു ചെയ്ത് സഖാവ് കരുതരുത്.


ഇനി സഖാവ് ബുദ്ധിപൂര്‍വ്വം തിരുകിയിരിക്കുന്ന മറ്റൊരു സാധനം : 3000-ഓളം മുസ്ലീങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല....

ഹെന്റെ ദൈവമേ എനിക്ക് വയ്യ...എന്നെ അങ്ങോട്ടെടുത്തോണേ....

ഇത് തുടക്കത്തില്‍ ആയിരമായിരുന്നു...പിന്നെപ്പിന്നെ അത് രണ്ടായിരമായി....ദാ ഇപ്പോ പാലൊളി സഖാവത് മൂവായിരവും ആക്കി...ഇനി ഇത് എവിടെ പോയി നില്‍ക്കുമെന്റെ വൈരുദ്ധ്യാത്മക വര്‍ഗീയവാദ ബദരീങ്ങളേ....

പ്രിയ പാലൊളിസാറേ, കൂട്ടി കൂട്ടി അടുത്ത നിയമസഭാ ഇലക്ഷനാകുമ്പോഴേക്കും ഒരു അയ്യായിരത്തില്‍ ഫിക്സ് ചെയ്യുമോ?

ആദ്യകാലത്ത് “ആയിരത്തോളം” ആയിരുന്നത് അടുത്ത കാലത്തായി “രണ്ടായിരം” (ഒരെണ്ണം അങ്ങോട്ടുമില്ല, ഒന്ന് ഇങ്ങോട്ടുമില്ല കേട്ടോ!) വരെ ആയത് ശ്രദ്ധിച്ചിരുന്നു. പക്ഷേ ആദ്യമായാണ് അത് 3000-ലെത്തുന്നത്. ഈ കണ്ടുപിടുത്തം നടത്തിയ പാലൊളിസാറിനു മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കട്ടെ...

ഇനി നമുക്ക് 2002-ലെ ഗോധ്രാനന്തരകലാപത്തെ പറ്റി വിക്കിപീഡിയ പറയുന്നതെന്തെന്ന് നോക്കാം :

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

“ On 27 February 2002 at Godhra City in the state of Gujarat, the Sabarmati Express train was forcibly stopped and attacked by about 500+ strong Muslim mob. As a result, 59 Hindu passengers — mostly women, children and seniors returning from the holy city of Ayodhya — were burned alive. The resulting riots and massacres killed 790 Muslims and an additional 254 Hindus.”


Attacks on Hindus
Attacks on Hindus by Muslim mobs in Danilimda, Modasa, Himmatnagar, Bharuch, Sindhi Market, Bhanderi Pole, and other localities in the city of Ahmedabad in Gujarat were perpetrated by Muslim mobs.There was a significant loss of property. Late in March, more than one thousand Hindus in Dariyapur and Kalupur, including 550 dalits, fled their homes to stay in makeshift shelters after being attacked by Muslims mobs. According to the HRW report, over ten thousand Hindus were made homeless.Several Hindu residential areas, including Mahajan No Vaado, a fortified enclave in Muslim dominated Jamalpur, were targeted following calls for retaliation.In the morning the mosques began announcing that Islam was in danger, that there was poison in the milk. This was used as a code word. The milk was meant to be Muslims & poison meant Hindus. The rioting lasted between 2:15 p.m. and 5:30 p.m.Residents were unable go to work, fearing attacks. A Hindu temple in the area was destroyed. In Himmatnagar, a young man was killed when he went to a Muslim enclave on business.


പക്ഷേ മരിച്ച 260-ഓളം ഹിന്ദുക്കള്‍ക്കും സ്വത്ത് നഷ്ടപ്പെട്ട 10000ത്തോളം ഹിന്ദുക്കള്‍ക്കും അവകാശങ്ങളില്ലല്ലോ! അതിനാല്‍ അതിനെ പറ്റി അഹങ്കാരി ഒന്നും പറയുന്നില്ല. എന്നാല്‍ 790 മുസ്ലീങ്ങളുടെ കണക്ക് 1000ഉം 2000ഉം ഒക്കെ ആകുന്നത് സഹിക്കാം, പക്ഷേ ഒറ്റയടിക്ക് അത് 3000 ആക്കിയാലോ പാലൊളി സഖാവേ?

ഇനി വിക്കിപീഡിയയെ വിശ്വാസമില്ലെങ്കില്‍ മറ്റൊരു കണക്ക് കാണിക്കാം. ഇത് സംഘപരിവാറിന്റെ കൈ ഒരിക്കലും കടന്നു ചെല്ലാത്ത ഒരു കൂട്ടര്‍ (താങ്കളുടെ വകുപ്പില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍, മതേതരത്വത്തിന്റെ കാവല്‍മാലാഖമാര്‍) തയ്യാറാക്കിയതാണ്.

എന്‍‌ഡി‌എഫിന്റെ (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) പ്രസിദ്ധീകരണ വിഭാഗമായ തേജസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഗുജറാത്ത് : വംശഹത്യയുടെ നേര്‍ക്കാഴ്ചകള്‍” എന്ന പുസ്തകത്തിലെ ഒരു അനുബന്ധമാണ് താഴെ കൊടുത്തിരിക്കുന്നത്.




(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)


ഗുജറാത്തിലെ ഇസ്ലാമിക് റിലീഫ് കമ്മിറ്റി തയ്യാറാക്കി, മുസ്ലീങ്ങളുടെ കേരളത്തിലെ ഹോള്‍സെയില്‍ സംരക്ഷകരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പോലും ആകെ മരിച്ച മുസ്ലീങ്ങള്‍ 900ത്തിനടുത്ത് മാത്രമാണ്! പക്ഷേ അതിനെ ഏത് ഗണിതക്രിയ കൊണ്ടാണ് പാലൊളി സഖാവ് “മൂവായിരം മുസ്ലീങ്ങള്‍” ആക്കിയത് എന്നത് ഈ വര്‍ഷത്തെ ഗണിതശാസ്ത്ര നോബലിനു പോലും (ഈ കണ്ടുപിടുത്തത്തിനോടുള്ള ആദരം കൊണ്ട് അങ്ങനൊരു സാധനം പുതുതായി ചിലപ്പോൾ ഏർപ്പെടുത്തിയേക്കും!)  അര്‍ഹമാകാവുന്ന അത്ഭുതമാണ്!


വാല്‍ക്കഷണമായി അല്പം അഹങ്കാരം : 72 മണിക്കൂര്‍ കൊണ്ട് കലാപം അടിച്ചമര്‍ത്തിയ നരേന്ദ്രമോഡിയാണ് കലാപത്തിന്റെ സ്പോണ്‍സര്‍ എന്നാണ് ഈ നാട്ടിലെ മതേതരത്വത്തിന്റെയും ഇസ്ലാംസമൂഹത്തിന്റെയും ഹോള്‍സെയില്‍ സംരക്ഷകര്‍ - ഇടതായാലും വലതായാലും- ഏതൊരു സ്റ്റേജിലും ഏതൊരു സമയത്തും വിളിച്ചു കൂവുന്നത്. എന്നാല്‍ ഈ കലാപം കൊണ്ട് മോഡിക്ക് “മരണത്തിന്റെ കച്ചവടക്കാരന്‍” (കടപ്പാട് : സോണിയാഗാന്ധി) പോലുള്ള പഴികളും ചീത്തപ്പേരുമല്ലാതെ മറ്റെന്തെങ്കിലും കിട്ടിയതായി അറിയില്ല. എന്നാല്‍ 8 വര്‍ഷമായി അതും 18 വര്‍ഷമായി അയോധ്യയും സ്ഥാനത്തും അസ്ഥാനത്തും പൊക്കിപ്പിടിച്ച് ജനമനസുകളില്‍ വര്‍ഗീയവിഷം കുത്തിക്കേറ്റുന്നതത്രേ യഥാര്‍ത്ഥ “മതേതരത്വം!”. അതാണല്ലോ ഒരു ബന്ധവുമില്ലാത്ത സ്ഥലത്തും സഖാവ് പാലൊളി അത് തിരുകിയത് (അതും മൂന്നിരട്ടിയാക്കി! ഹെന്റമ്മേ!!!)

പാലൊളി ചന്ദ്രികേ....മറവികള്‍ പാടില്ലിനിയും...!!!

ഏതായാലും മന്ത്രിയുടെ ആ ശൈലി എനിക്കിഷ്ടപ്പെട്ടു...."മദനിയോടൊപ്പം വേദി പങ്കിട്ടാല്‍ മന്ത്രിമാര്‍ ഐസാകുമോ?”...മനോഹരം...

നാളെ നമുക്ക് വീണ്ടും ചോദിക്കാംകസബിനോടൊപ്പം ചായ കുടിച്ചാല്‍ ജൂസാ‍കുമോ?, ഛോട്ടാരാജനൊപ്പം ഡാന്‍സ് കളിച്ചാല്‍ ബിയറാകുമോ?, ലാദനോടൊപ്പം ബോംബ് വച്ചാല്‍ അമോണിയം നൈട്രേറ്റാകുമോ...


ഓരോ മിനിട്ടിലും എത്രയെത്ര സാധ്യതകള്‍....




കമന്റുന്നവരോട് സ്നേഹപൂര്‍വ്വം : ഇവിടെ ഗോധ്ര,ഗോധ്രാനന്തരകലാപം, അയോധ്യ രാമജന്മഭൂമി പ്രശ്നം, ഒറീസ, പിഡിപി, മ‌അദനി, സൂഫിയ തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. ഉത്തരവാദപ്പെട്ട ചുമതലയിലിരിക്കുന്ന, ജനങ്ങളെ വര്‍ഗവര്‍ണരഹിതമായി ഒരുപോലെ കാണും എന്ന് പ്രതിജ്ഞ ചെയ്ത ഒരു മന്ത്രി വര്‍ഗീയത നിറഞ്ഞ തെറ്റിദ്ധാരണാജനകമായ പരാമര്‍ശം നടത്തിയതിനെ ഒന്ന് വിശകലനം ചെയ്തു എന്നേ ഉള്ളൂ. ഗോധ്ര കലാപത്തെ പറ്റി പറഞ്ഞത് ആധികാരികമായ തെളിവുകളോടു കൂടിയാണ്. അതിനെ പറ്റി മാത്രം കമന്റിടുക.



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

23 അഭിപ്രായങ്ങൾ:

  1. ashidh said...
  2. “അഭിപ്രായം ഇരുമ്പുലക്കയല്ല”

    - എങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. നിങ്ങള്‍ എന്ത് പറയണമെന്നത് നിങ്ങളുടെ ഇഷ്ടം. എന്നിരുന്നാലും ഈ പോസ്റ്റുമായോ ബ്ലോഗുമായോ ബ്ലോഗറുമായോ ബന്ധമുള്ള കാര്യങ്ങള്‍ പറയുമെന്നാണ് പ്രതീക്ഷ.അസഭ്യവും അമാന്യവുമായ കമന്റുകള്‍ മോഡറേറ്റ് ചെയ്യപ്പെട്ടേക്കാം. വിമര്‍ശനങ്ങള്‍ സഭ്യമാണെങ്കില്‍ ഒരു കാരണവശാലും, അതെത്ര രൂക്ഷമായ വിമര്‍ശനമാണെങ്കിലും പബ്ലിഷ് ചെയ്യപ്പെടാതിരിക്കില്ല.


    കമന്റുന്നവരോട് സ്നേഹപൂര്‍വ്വം :
    ഇവിടെ ഗോധ്ര,ഗോധ്രാനന്തരകലാപം, അയോധ്യ രാമജന്മഭൂമി പ്രശ്നം, ഒറീസ, പിഡിപി, മ‌അദനി, സൂഫിയ തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. ഉത്തരവാദപ്പെട്ട ചുമതലയിലിരിക്കുന്ന, ജനങ്ങളെ വര്‍ഗവര്‍ണരഹിതമായി ഒരുപോലെ കാണും എന്ന് പ്രതിജ്ഞ ചെയ്ത ഒരു മന്ത്രി വര്‍ഗീയത നിറഞ്ഞ തെറ്റിദ്ധാരണാജനകമായ പരാമര്‍ശം നടത്തിയതിനെ ഒന്ന് വിശകലനം ചെയ്തു എന്നേ ഉള്ളൂ. ഗോധ്ര കലാപത്തെ പറ്റി പറഞ്ഞത് ആധികാരികമായ തെളിവുകളോടു കൂടിയാണ്. അതിനെ പറ്റി മാത്രം കമന്റിടുക.

  3. Anonymous said...
  4. paloli kerala rashtreeyathile oru 'ispade ezhaam kooli...!!!
    :)

  5. കോയിക്കോടന്‍ കോയ said...
  6. ഇയാള് എബിടത്തെ കോയാണ്...??? മദനീന്റെ പൊറകില്‍ നിക്കണത് ഫീകരനാത്രേ! ഉളിപ്പില്ലേ ചങ്ങായീ പച്ചക്കള്ളം ബിലിച് പറയാന്‍. ആ നിക്കുന്നത് ജമാഅത്ത് കാരുടെ സംസ്ഥാന സെക്കട്ട്രരി അബ്ദുല്‍റഹ്മാന്‍ ആണെന്ന് അന്ന് തന്നെ അയാള്‍ പത്ര സമ്മേളനം വിളിച്ച പറഞ്ഞതും മാനനഷ്ടത്തിന് കേസ് കൊടുത്തതും അറിയാഞ്ഞിട്ടോ അതോ കാണാത്തതായി നടിക്കുന്നതോ?? അന്ന് കൊയിക്കൊട്ടങ്ങാടീല് ബീജെപ്പിക്കാര് ഈ ബോര്‍ഡ് വെച്ചതും പിന്നെ ജമാഅത്ത് കാര് പ്രശ്നമുണ്ടാക്യപ്പോ ഒക്കെ എടുത്ത് മാറ്റി ഓലോട്‌ മാപ്പ് ചോദിച്ചതും ഇങ്ങളറിഞ്ഞില്ലേ കോയാ..??? ആടിനെ പട്ടിയാക്കുന്നത് കേട്ടിട്ടേ ഉള്ളൂ. ഇപ്പം കണ്ട്!!!!!!

  7. Anonymous said...
  8. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മദനിയുടെ പടം വച്ച് വോട്ട് പിടിച്ച കോണ്‍ഗ്രസുകാരെ കുറിച്ച് ഇതില്‍ പരാമര്ശിക്കുന്നതേ ഇല്ലല്ലോ അഹംകാരി.ടിയാനെ വെളിയില്‍ ഇറക്കാന്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിന്റെ തിണ്ണ നിരങ്ങിയ കോണ്‍ഗ്രസുകാരെ കുറിച്ചോ ലീഗ്കാരെ കുറിച്ചോ ഒന്നും കാണുന്നില്ല.പാലോളിയെ പോലെ താങ്കള്‍ക്കും അമ്‌നീഷ്യ ബാധിച്ചോ?

  9. sreekumar said...
  10. മിനിമം ബുദ്ധിയെങ്കിലും ചെങ്കൊടിച്ചുവട്ടിൽ പണയപ്പെടുത്താതെ നീക്കിവച്ചിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ഇതേപ്പറ്റിയെല്ലാം ഒന്നു ചിന്തിച്ചു നോക്കട്ടെ...........
    മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നതയെന്നുള്ള കാര്യം

  11. Anonymous said...
  12. xcellent 1..

  13. Anonymous said...
  14. പി.ഡി.പി.യുമായി സി.പി.എമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബന്ധമുണ്ടായിരുന്നോ എന്നുചോദിച്ചാല്‍ ഇല്ലെന്ന ഉത്തരമേ പാര്‍ട്ടിയില്‍ നിന്നുകിട്ടൂ. മുന്നണി യാതൊന്നുമറിഞ്ഞിട്ടില്ല, പാര്‍ട്ടി കമ്മിറ്റി യാതൊന്നും തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ പി.ഡി.പി.യെ ചേര്‍ത്തിട്ടില്ല. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പാര്‍ട്ടി പിന്താങ്ങി. അതേ സ്വതന്ത്രനെ പി.ഡി.പി.യും പിന്താങ്ങി, അതിന് ഞങ്ങളെന്ത് പിഴച്ചു? സ്വതന്ത്രസ്ഥാനാര്‍ഥിയുടെ പ്രചാരണയോഗത്തിന് ഞങ്ങളെ വിളിച്ചു, മഅദനിയെയും വിളിച്ചു. സ്റ്റേജില്‍ കണ്ടുമുട്ടിയാല്‍ തല തിരിച്ചുകളയാന്‍ പറ്റുമോ? അത്രയേ സംഭവിച്ചുള്ളൂ.

    അവിഹിതങ്ങള്‍ക്ക് ഒരേ ഭാഷയാണ്. ഞാന്‍ മൈസൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. വഴിയില്‍ ആരോ കൈനീട്ടിയപ്പോള്‍ നിര്‍ത്തി. ടൗണിലിറങ്ങാമെന്ന് പറഞ്ഞപ്പോള്‍ കൂടെക്കൂട്ടി. മുറിയില്‍വന്നാല്‍ ഊണുതരാമെന്നു പറഞ്ഞു. വിശക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആ മുറിയിലെത്തിയത്. അതുപെണ്ണായിരുന്നോ? അതുഞാന്‍ ശ്രദ്ധിച്ചതേയില്ല കേട്ടോ.

    http://www.mathrubhumi.com/story.php?id=75292

  15. Anonymous said...
  16. നമസ്തേ,
    ഇത് വളരെ നന്നായിരിക്കുന്നു! താങ്ങള്കു ഇനിയും ഇതുപോലെ നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.


    പ്രിയ ആദിഷ്

    പറഞ്ഞത് രണ്ടും കാര്യം തന്നെയാണ്. ആദ്യ ഖണ്ഡികയിലെ വരി താങ്കള്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഈ പോസ്റ്റുമായോ ബ്ലോഗുമായോ ബ്ലോഗറുമായോ ബന്ധമുള്ള കാര്യങ്ങള്‍ പറയുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെ ഖണ്ഡികയില്‍ താങ്കള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ക്കൊന്നും ഈ പോസ്റ്റുമായി ബന്ധമില്ലാത്തതിനാലും അവയല്ല ഈ പോസ്റ്റിന്റെ പ്രതിപാദ്യവിഷയമെന്നതിനാലും അവ “ഈ പോസ്റ്റില്‍” ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റിന്റെ ചര്‍ച്ചയെ വഴിമാറ്റി കൊണ്ടുപോകാനായി, കമ്യൂണിസ്റ്റുകളെ എന്ത് പറഞ്ഞാലും ബാബറിയും ഗുജറാത്തും പൊക്കിപ്പിടിച്ചു വരുന്ന സ്ഥിരം ശൈലി അറിയാവുന്നതു കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ.

    പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തെ പറ്റി നിങ്ങള്‍ക്കെന്തു വേണമെങ്കിലും പറയാം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ കൊഞ്ചുകറിയെ പറ്റിയുള്ള പോസ്റ്റില്‍ ആണവക്കരാറിനെ പറ്റി കമന്റ് താങ്ങിക്കോളൂ എന്നല്ലല്ലോ?

    പാലൊളി പറഞ്ഞതിനെ താങ്കള്‍ക്ക് ന്യായീകരിക്കണമെങ്കില്‍ ആ വിഷയത്തെ പറ്റി പറയൂ പ്ലീസ്...




    കോയിക്കോടന്‍ കോയേ

    വായിക്കുമ്പോ മര്യാദയ്ക്ക് വായിക്കണം. അല്ലാണ്ട് വളവളാന്ന് - സോറി - ബളബളാന്ന് - കോയിക്കോടന്‍ സ്ലാങ്ങും പറഞ്ഞ് ചടിക്കേരി വരരുത്. ചങ്ങായിക്ക് നൊന്തൂന്നറിയാം

    അഹങ്കാരി പറഞ്ഞിരിക്കുന്നതെന്തെന്ന് വാ(ബാ)യിച്ചിട്ട് കിടന്നു തുള്ളൂ പ്ലീസ്.

    മദനിക്ക് സ്വീകരണം നല്‍കുന്ന ആ പരിപാടിയില്‍, ആഭ്യന്തരമന്ത്രിയോടൊപ്പം അബ്ദുള്‍ ജബ്ബാര്‍ എന്ന ഭീകരനും പങ്കെടുത്തു എന്ന ആരോപണമുന്നയിക്കുന്ന ചിത്രം ഇതോടൊപ്പം“? എന്നാണ് അഹങ്കാരി പറഞ്ഞത്. അല്ലാണ്ട് ഫോട്ടോയിലേത് “ഫീകരനാന്നോ” “കോയാക്ക” ആണെന്നോ അഹങ്കാരി പറഞ്ഞിട്ടില്ല. ആ ഫോട്ടോ ആ ആരോപണം ഉന്നയിച്ച് വന്ന ചിത്രം തന്നെയാണ്.

    പിന്നെ അതില്‍ ഫീകരന്‍ണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ആ ചിത്രത്തിന്റെ പ്രാധാന്യം : മദനിക്ക് സ്വീകരണം കൊടുത്ത യോഗത്തില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തു എന്ന് കാണിക്കുവാന്‍ മാത്രമാണ് ആ ചിത്രം ഇട്ടത്.

    അതോണ്ട് കോയാ ചെന്നാട്ടെ പ്ലീസ്.




    നാലാം അനോണീ,

    ഞാന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞുവല്ലോ, മദനി എന്ന വ്യക്തിയോ സിപി‌എമ്മും പിഡിപിയും തമ്മിലുള്ള ബന്ധമോ ഒന്നുമല്ല ഈ പോസ്റ്റിന്റെ വിഷയം. മദനിയുമായി വേദി പങ്കിട്ടതിനെ പറ്റി പരാതി പറച്ചിലുമല്ല. പങ്കിട്ടില്ല എന്ന നുണ പറച്ചില്‍ മാത്രമാണ് വിഷയം.

    പിന്നെ സിപി‌എം അത്ര മാന്യരൊന്നുമല്ലല്ലോ അനോണീ? അധികാരമേറ്റ ഉടന്‍ സൂഫിയയെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ച ശ്രീമതി ടീച്ചറിനെയൊന്നും കേരളം ഇന്നും മറന്നിട്ടില്ല!

    പിന്നെ യുഡി‌എഫ് മാത്രമല്ലല്ലോ അനോണീ മദനിയുടെ ചിത്രം വച്ച് വോട്ട് പിടിച്ചത്? ഇത്രയ്ക്ക് മറവി പാടുണ്ടോ? താങ്കളെന്താ പാലോളിക്ക് പഠിക്കുകയാ?

    ദാ ഈ ചിത്രം ഓര്‍മ്മയുണ്ടോ? http://www.fileden.com/files/2008/4/29/1888792/LDF_and_madani.jpg

    ഇനി ആ പോസ്റ്റും ഒന്ന് നോക്കിയേക്കൂ :
    http://koosism-exposed.blogspot.com/2008/11/blog-post.html
    അപ്പോ ആ കാര്യത്തില്‍ നെഗറ്റീവും നെഗറ്റീവും ക്യാന്‍സലായി അല്ലെ? :)

    ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, ഈ പോസ്റ്റ് മദനിയെയോ അദ്ദേഹത്തിന്റെ സ്വഭാവത്തേയോ ഒന്നും പറ്റി അല്ലെന്ന്. ഞാനിവിടെ യുഡി‌എഫിനു കുഴലൂതാനുമല്ല ഇരിക്കുന്നത്. അതുകൊണ്ട് , പാലോളി പറഞ്ഞത് ശരിയെങ്കില്‍ അതിനെ ന്യായീകരിക്കൂ, അല്ലെങ്കില്‍ ദയവായി യുഡി‌എഫിനേയും സാമ്രാജ്യത്വതേയുമൊന്നും വലിച്ച് ഇവിടെ കൊണ്ടുവരരുത് പ്ലീസ്.



  17. Anonymous said...
  18. ഇനി സഖാവ് ബുദ്ധിപൂര്‍വ്വം തിരുകിയിരിക്കുന്ന മറ്റൊരു സാധനം : 3000-ഓളം മുസ്ലീങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല....

    ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് ഈ പച്ചക്കള്ളത്തില്‍‌‌ നിന്നു തന്നെ അറിയാം‌‌. തീര്‍‌ത്ഥാടനം കഴിഞ്ഞു വരുന്ന സ്ത്രീകളും‌‌ കുട്ടികളുമടക്കമുള്ള ഹിന്ദുക്കളെ തീവണ്ടിയോടെ എരിച്ചു കളയാന്‍‌‌ ശ്രമിച്ചതിനെത്തുടര്‍‌‌ന്നുണ്ടായ കലാപത്തില്‍‌‌ മരിച്ചതും‌‌ പരിക്കേറ്റവരും‌‌ വസ്തുവകകള്‍‌‌ നശിച്ചതും‌‌ മുസ്ലീമുകള്‍‌‌ മാത്രമായിരുന്നില്ല. കലാപത്തിനു കാരണമായ ചുട്ടുകൊല്ലല്‍‌‌ വിദഗ്ദ്ധരെ ഇന്നു വരെ ആരും‌‌ അപലപിച്ചും‌‌ കണ്ടില്ല. ട്രെയിനിനു തീ വയ്ക്കുക മാത്രമല്ല, ഒരാള്‍‌‌ പോലും‌‌ രക്ഷപ്പെടാതിരിക്കാന്‍‌‌ വാതിലിനു നേരെ കല്ലേറും‌‌ നടത്തിയിരുന്നു ഈ വിദഗ്ദ്ധര്‍‌‌‌‌‌‌‌‌. എന്നിട്ട് കലാപത്തില്‍‌‌ മരിച്ച മുസ്ലീമുകളുടെ എണ്ണം മാത്രം‌‌, അതും‌‌ നാലിരട്ടിയാക്കി പറഞ്ഞു കൊണ്ട് വര്‍‌‌ഗ്ഗീയ വൈരം‌‌ പരത്താനുള്ള ശ്രമം‌‌.

    ഗുജറാത്തിലെ ഗോധ്രയില്‍‌‌ ഹിന്ദു തീര്‍‌‌ത്ഥാടകരെ ചുട്ടുകൊന്നതിനെത്തുടര്‍‌‌ന്നുണ്ടായ കലാപത്തെ പെരുപ്പിച്ചു കാട്ടി നമ്മുടെ കൊച്ചു കേരളത്തില്‍‌‌ വരെ തീവ്രവാദ ചിന്തകള്‍‌‌ക്ക് വിത്തുപാകി, കാശ്മീരിലേക്ക് ജിഹാദികളെ അയക്കുന്ന സം‌‌സ്ഥാനമാക്കുന്നതില്‍‌‌ ഏറ്റവും‌‌ പ്രമുഖ പങ്കു വഹിച്ചതാരാണെന്ന് ചോദിച്ചാല്‍‌‌ പിഡിപിയെന്നോ എന്‍‌‌ഡിഎഫെന്നോ അല്ല ഞാന്‍ പറയുക...

  19. nishi said...
  20. thankalk iniyum itharam postukal ezhuthuvanum thinmakalkethire prathikarikkuvanum kazhiyatte ennasamsichukondu........

  21. Anonymous said...
  22. മാര്‍ക്സിസ്റ്റ്കാര്‍ അവസരവാദികളും അണികളെ ഉപയോഗിക്കുന്ന മൂരാച്ചികളുമാണ് . ഇ.എം.എസ്സ് മുതല്‍ പാലോളി വരെ.
    http://calicocentric.blogspot.com/

  23. ഷൈജൻ കാക്കര said...
  24. പോസ്റ്റിന്റെ ആദ്യഭാഗത്തോടും വാൽകക്ഷണത്തിന്റെ അവസാനഭാഗത്തോടും യോജിപ്പ്‌.

    ഗുരുദാസനും വേദിപങ്കിടുക എന്നതിന്‌ പുതിയ മാനം നൽകിയല്ലോ.

    മോഡിയെ അങ്ങനെയങ്ങ്‌ വെള്ള പൂശിയെടുക്കല്ലേ!, അതും ജനം മറന്നിട്ടില്ല.

  25. Anonymous said...
  26. നാലാം അനോണീ നിങ്ങള്‍ക്ക് വേറെ ജോലിയില്ലേ.ഇദ്ദേഹത്തെ ഉപദേശിക്കാന്‍ പോകുന്നതെന്തിനാണ്.ഈയാള്‍ ആര്‍എസ്എസ് തോലണിഞ്ഞ ഒന്നാംതരമൊരു കോണ്‍ഗ്രെസ്സുകാരനാണ്.അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അത് മനസിലാകില്ലേ.ഈ മാന്യന്‍ ഇതുവരെ കോണ്‍ഗ്രസിനെതിരെ പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല. കുറച്ചു മുന്‍പ് ഇദ്ദേഹം നമ്മുടെ ഗുണ്ട സുധാകരനെ പൊക്കികൊണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.അത് കണ്ടാല്‍ തന്നറിയാം ഈയാള്‍ ഒരു കോണ്‍ഗ്രെസ്സുകാരനാനെന്നു.പിന്നെ 2001ല്‍ മദനി മാത്രമല്ല ആര്‍എസ്എസ്സുകാരും (ഒള്ള ചക്രം വേടിച്ചിട്ടാനെങ്കിലും ) കോണ്‍ഗ്രസുകാരെ സഹായിച്ചിരുന്നു.അന്ന് വയലാര്‍ രവി നാഗ്പൂരിലെ ഇവരുടെ ആസ്ഥാനം സന്ദര്‍ശിക്കുകയും അന്നത്തെ മേധാവി കെഎസ് സുദര്‍ശന്റെ കാലു കഴുകി ആ വെള്ളം കുടിക്കുകയും ചെയ്ത കാര്യം (കു)പ്രസിദ്ധമല്ലേ.ആര്‍എസ്എസ്സുകാര്‍ പിന്നെ കാശ് കിട്ടിയാല്‍ 'എന്തും' ചെയ്യും.

  27. Anonymous said...
  28. മഅദനിയുമായി വേദി പങ്കിട്ടത് തെറ്റ്-ടി. ശിവദാസമേനോന്‍

    Posted on: 07 Jan 2010


    തിരുവനന്തപുരം: മഅദനിയുമായി സി.പി.എം. അംഗങ്ങള്‍ വേദി പങ്കിട്ടത് തെറ്റ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് സി.പി.എം. നേതാവ് ടി. ശിവദാസമേനോന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവത്തിലെ 'വാര്‍ത്താ വ്യാപാരവും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസമേനോന്‍.

    മഅദനിയെ കാണാന്‍ ജയിലില്‍പ്പോയത് മനുഷ്യാവകാശത്തിന്റെ പേരിലാണ്. കുറ്റവിമുക്തനായ മദനിയാണ് പാര്‍ട്ടിയെ പിന്തുണച്ചത്. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി സി.പി.എമ്മിന് മറ്റുപല പാര്‍ട്ടികളുമായി കൂട്ടുകൂടേണ്ടിവന്നിട്ടുണ്ടെങ്കിലും മഅദനിയുടെ പാര്‍ട്ടിയുമായി ഒരു സൗഹൃദവും സി.പി.എമ്മിനില്ലെന്നും ശിവദാസമേനോന്‍ പറഞ്ഞു

  29. Anonymous said...
  30. nlankasmalan says ..

    alla ithonnu mathrubhumi aazhchappathippilekk ayachoode?

    Oru vimarshanam koodi.. Shabarimla season il samaram nadathunna KSRTC BMS sanghaparivaarangale pati parayunnille ?

  31. Anonymous said...
  32. njan kasmalan says ,


    avasaanathe ice aakumo ?,
    juice aakumo enikkishtpettu .


    Pinne DElhiyil ninnu noolil ketti thazhe irakkiya V Muraledharan Sir ne prez aakiyathine pati ..

  33. dhamss said...
  34. ഈ സത്യസന്ധപരമായ ചിന്തകൾക്ക് എന്നും ജനപിന്തുണയുണ്ടെന്നതിന്റെ തെളിവാണ് ഈ കമന്റുകൾ.ഇതില്‍ കലികയരി കേരളത്തിലും
    വേരറ്റുകൊണ്ടിരിക്കുന്ന ഒരു പ്രമുഖരാഷ്ട്ീയപാര്‍ട്ടിയുടെ അവസാനകണ്ണ്ികൾ നടത്തുന്ന വിലകുറഞ്ഞ ജല്‍പ്പങ്ങൾ കേൾക്കുമ്പൊൾ മറ്റൊന്ന്
    ഒാര്‍ത്ത് പോകുന്നു.ആ ഒാര്‍മ്മക്കുറുപ്പ് ചുവടെ ചേര്‍ക്കുന്നു..

    “കേരളത്തില്‍ പളളികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ തന്നെ സംഭങ്ങളുടെ നിജസ്തിതി അറിയും മുമ്പ് ഹൈന്ദവതീവ്രവാതികൾ
    ആക്രമിച്ചു എന്നു പ്റയാനാണ് രാഷ്റ്റ്രീയനേത്രത്വംങ്ങൾ തയാറായത്.ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളെ തമ്മിലടിപ്പിച്ച് തന്‍കാര്യം
    നേടാനുളള രാഷ്റ്റ്രീയനേത്രത്വംങ്ങളുടെ കുടിലതന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി".2008 സെപ്:30 ന്
    മാത്രുഭ്ഭൂമിയില്‍ വന്ന വാര്‍ത്തയും 29 ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഹൈന്ദവ-ക്രൈസ്തവ നേത്രത്വം പറഞ്ഞതുമാണ് ഇത്..
    രാഷ്റ്റ്രീയനേത്രത്വംങ്ങളുടെ കുടിലതന്ത്രം എന്ന പദം അന്ന് ഒരു രാഷ്റ്റ്രീയപാര്ട്ടിയുടെ സെക്രട്ടറിയ്ക്ക് മാത്രം എങ്ങനെ ഇത്രമാത്രം
    ഹനിക്കുന്ന ഒന്നായി എന്ന് മനസിലാകുന്നില്ല.. പിണറായ് സാറ് ഈ മുകളില്‍ പ്റഞ്ഞ പത്രവാര്‍ത്ത വി.സ് സ്്റൈലില്‍ വായിച്ച്
    സൊയം അരിശം കൊളളുന്നത് പിന്നീടുളള ദിവസങ്ങളില്‍ ചാനല്‍ വാര്‍ത്തകളില്‍ കാണുകയുണ്ടായി..
    പിണറായ് സാറ് മനസ്സില്‍ കണ്ട്പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് മാനത്തൂന്ന് വായിച്ച് വിളിച്ച് പറഞ്ഞ മതനേതാക്കന്മാര്‍ക്കെതിരെ
    പിണറായ് നടത്തിയ അരിശത്തെ സ്മരിക്കത്തക്കതാണ് അഹങ്കാരിയുടെയീ കണ്ടെത്തലുകൾക്ക് കുടുംബസംഗമങ്ങളിലൂടെയും പട്ടികജാതികണ്
    വെണ്ഷനുകളും നടത്തിയിട്ടും ആളുകളുടെ കൊഴിഞ്ഞുപോക്ക് നിര്‍ഗ്ഗളം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിന് വേണ്ടാത്ത ഈ
    കേരളപാര്ട്ടിയുടെ ഈര്‍ക്കില്‍ സഖാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്
    അഹങ്കാരം strikss againn
    very happy to see u back in regular wayyyy

  35. ഞാന്‍ കശ്മലന്‍ said...
  36. DYFI sammelanathil blog il tholkkunna dyfi kaar
    enna reethiyil charcha vannallo .
    ithu ahamkaari ye polulla sangha bloganmaarude pravarthana mikvu
    kondanenna abhinandanam njan ariyikkatte .
    Thudarnnum kriyaathmaka vimarshanangal ' sanghathitha sangha bloggan ' allenkilum pratheekshikkunnu .
    Nalla namaskaaram .

  37. chanakya said...
  38. കലക്കി അണ്ണാ, കലക്കി! തേജസിലെ ഫോട്ടോ കിട്ടിയത് വളരെ ഉപകാരമായി


    13-ആം അനോണീ

    ആദ്യമായി താങ്കള്‍ക്ക് എന്റെ നന്ദിയും “അഭിനന്ദന”വും അറിയിക്കട്ടെ....

    എന്റെ ആര്‍.എസ്.എസ് എന്ന “ആ‍ട്ടിന്‍‌തോലിനകത്തെ” കോണ്‍ഗ്രസ് ചെന്നായയെ താങ്കള്‍ എത്ര എളുപ്പത്തിലാണ് കണ്ടുപിടിച്ചു കളഞ്ഞത്? കൊച്ചു കള്ളന്‍... പോ....

    പിന്നെ “ഞങ്ങടെ” രവി സാറ് നാഗ്പൂരീ പോയതിനു പ്രതികാരം ചെയ്യാനാകും നിങ്ങടെ പിണറായി സാറും കൂട്ടരും മദനീടേം കൂടുള്ളോരുടേം ഒക്കെ “കഴുകി” വെള്ളം തീര്‍ത്ഥം പോലെ കുടിച്ചത്! ആണുങ്ങളായാല്‍ ഇങ്ങനെ വേണം....ഇതാണു പ്രതികാരം....!!!

    ആര്‍.എസ്.എസുകാരും കോണ്‍ഗ്രസുകാരുമൊക്കെ എന്തു ചെയ്യുമെന്ന് അനോണി എന്ത് കൃത്യമായാ പറയുന്നത്? നിങ്ങള്‍ പണ്ട് ആര്‍.എസ്.എസുകാരനാരുന്നോ ഉവ്വേ?

    പിന്നെ 350ല്പരം കോടി “അമുക്കി” ലാവ്ലിന്‍ സായ്‌വിനു “എന്തെല്ലാമോ(!)” ഒക്കെ ചെയ്തു കൊടുത്ത നിങ്ങടെ പിണറായി സഖാവിനെ കണ്ട് ഇപ്പോ ആര്‍.എസ്.എസുകാരും പഠിച്ചു തുടങ്ങിയോ??

    എന്റെ അറിവിലില്ല....

    പിന്നെ താങ്കള്‍ കുറ്റാന്വേഷണത്തില്‍ “അ‘പാ’ര” പ്രതിഭയായതിനാല്‍ മറ്റാര്‍ക്കും അറിയാത്ത പലതും താങ്കള്‍ കണ്ടു പിടിച്ചെന്നിരിക്കും....താങ്കളാരാ മോന്‍!!!
    **************************

    ഏതായാലും ഇത്രയും അന്വേഷണ പാടവമുള്ള താങ്കളെ ഐ‌ബി-റോ-സിബി‌ഐ-എന്‍‌ഐ‌എ എന്നിവയിലേക്ക് ഏതിലെങ്കിലും റിക്രൂട്ട് ചെയ്യാനോ അടുത്ത ജെയിംസ് ബോണ്ട് ഫിലിമിന്റെ തിരക്കഥ എഴുതുവാനോ “കോണ്‍ഗ്രസുകാരന്‍” എന്ന നിലക്ക് ഞാന്‍ “കേന്ദ്ര”ത്തിനോട് ശുപാര്‍ശ ചെയ്യുന്നതാണ്....

    അതൊന്നുമില്ലേലും മിനിമം “ജമ്പനും തുമ്പനും” സീരീസിലേക്കെങ്കിലും ശുപാര്‍ശ ചെയ്യാം....

    താങ്കളെ അത്രയെങ്കിലും ബഹുമാനിച്ചില്ലെങ്കില്‍ പിന്നെ.....

    അപ്പോ ലാല്‍‌സലാം സഖാവേ....



കമന്റെഴുതണോ??? ദാ ഇവിടെ...