മനസിലായില്ല, അല്ലേ.... നമ്മള്‍ക്ക് ആരെങ്കിലും ഒരു ഉപകാരം ചെയ്താല്‍ അതിനു നമ്മള്‍ പകരമെന്തെങ്കിലും ചെയ്ത് കൊടുക്കാറില്ലേ! അത്രയേ ഉള്ളൂ....
പഴയ ഒരു പോള്‍ വധക്കേസില്‍ ഈയിടെ കോടതി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ കത്തിയേക്കും...
പൂര്‍ണമായി മനസിലാകണമെങ്കില്‍ ദാ ഇത് കൂടി വായിക്കണം....
കണ്ടില്ലേ മന്ത്രി പറഞ്ഞത് : “ ഐ.ജിയുടെ പത്രസമ്മേളനം സംബന്ധിച്ചും കോടതി നിരീക്ഷണം ഉണ്ടായ സാഹചര്യത്തില്‍ ചില മാര്‍ഗരേഖകള്‍ക്ക് ഇതു സംബന്ധിച്ച് രൂപം കൊടുക്കും”
ഇതായിരിക്കും മന്ത്രി ഉദ്ദേശിച്ച മാര്‍ഗരേഖ!!! ഉയര്‍ന്ന പോസ്റ്റുകളിലേക്ക് മാര്‍ഗം കാണിക്കുന്ന രേഖ!!!
കോമഡി ഐറ്റം ദാണ്ടേ : “എ.ഡി.ജി.പി തസ്തികകളില്‍ ഒന്നിലും തന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ . എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡിജി.പിയായി നിയമിച്ചിട്ടുണ്ട് ”
അഹങ്കാരചിന്ത : ഐജിയുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ഉണ്ടാക്കാം... തനിക്കും തന്റെ മകനുമിട്ട് പാര പണിയുന്ന ചില പാര്‍ട്ടി സെക്രട്ടറിമാരുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ആരുണ്ടാക്കുമെന്റെ വൈരുദ്ധ്യാത്മക പുണ്യാളാ...
സ്നേഹപൂര്‍വ്വം അഹങ്കാരി |
8 അഭിപ്രായങ്ങൾ:
മനസിലായില്ല, അല്ലേ.... നമ്മള്‍ക്ക് ആരെങ്കിലും ഒരു ഉപകാരം ചെയ്താല്‍ അതിനു നമ്മള്‍ പകരമെന്തെങ്കിലും ചെയ്ത് കൊടുക്കാറില്ലേ! അത്രയേ ഉള്ളൂ....
പഴയ ഒരു പോള്‍ വധക്കേസില്‍ ഈയിടെ കോടതി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ കത്തിയേക്കും...
ഒരു എസ് കത്തി കിട്ടുമോ?? സ്വയം കുത്തി ചാകാനാ....ഈ നാട്ടില്‍ ജീവിച്ച് മതിയായി...
പോൾ വധക്കേസ് ഇന്നും ദുരൂഹമായി തന്നെ തുടരുന്നു. പലപ്പോഴും തോന്നി പോകുന്നത് ഈ കേസിൽ ഇത്രയധികം കുത്തിത്തിരുപ്പുകൾ ഉണ്ടായിരുന്നത് പോളിനെ കുറിച്ചു തന്നെയുള്ള ചില വിവരങ്ങൾ മറച്ചു പിടിക്കാൻ ആണോ? പുറം ലോകം അറിയാത്ത ഒരു മുഖം പോളിന് ഉണ്ടായിരുന്നോ? പോളിന്റെ ആ കാര്യങ്ങൾ പുറത്തുവന്നാൽ രാജ്യത്തെ തന്നെ അതു ബാധിക്കുമോ (രാഷ്ട്രിയക്കാരെ അല്ല)?
പോളിന്റെ അടുത്ത കാലത്തു നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചൊ, അയാളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നവരെ കുറിച്ചോ ഒന്നും തന്നെ കേൾക്കാനില്ല. ആകെ കൂടി കേൾക്കുന്നത് 'എസ്' കത്തി, ഒരു കാരി സതീശൻ, പുത്തൻപാലം രാജേഷ്, ഓം പ്രകാശ് തുടങ്ങിയ ചില ഗുണ്ടകളെ കുറിച്ചു മാത്രം. ഇവന്മാർ ഒക്കെ തന്നെയും പോലീസിനു വേണ്ടി എന്തും പറയാൻ തയ്യാറായിരിക്കുകയും ചെയ്യും. കോടതിക്കു ശിക്ഷ വിധിക്കാൻ ഇതൊക്കെ മതി. കുറച്ചു കാലത്തിനു ശേഷം പുറത്തു വരികയും ചെയ്യാം. പണ്ടു ചെയ്ത ഉപകാരത്തിന്റെ സ്നേഹം പിന്നീട് ലഭിക്കുകയും ചെയ്യും. പോളിന്റെ കുടുംബവും കുറച്ചു കഴിഞ്ഞതിനു ശേഷം ആണ് സി.ബി.ഐ അന്വേഷണത്തിനു വേണ്ടി മുറവിളി തുടങ്ങിയത്. എന്തു കൊണ്ട് അവർ ഇത്ര കാലം നിശബ്ദത പാലിച്ചു എന്നതും ഒരു ചോദ്യം തന്നെ.
കേരള പോലീസ് ഈ കൊലപാതക അന്വേഷണം ഇത്രയധികം ബാലിശമായി രീതിയിൽ കൈകാര്യം ചെയ്തത് കേരളത്തിലെ രാഷ്ട്രീയ പ്രശ്നം ഒന്നും കൊണ്ടു മാത്രം ആണോ? അതോ അതിനപ്പുറം എന്തെങ്കിലും നിഗൂഡതകൾ ഉണ്ടോ? സി.ബി.ഐ അന്വേഷണം കൊണ്ടെങ്കിലും കേസിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു വരും എന്നു പ്രത്യാശിക്കാം. എന്തു കൊണ്ടോ, ഈ കേസ് വെറും സി.പി.ഐ (എം), പിണറായി, കൊടിയേരി (അച്ച്ഛനും മക്കളും) എന്നിവരിൽ ഒതുങ്ങില്ല എന്നു തോന്നുന്നു.
അഹംകാരിയാണെനെങ്കിലും ഇത്രയും അഹംകാരം പാടില്ല. ആ വെറൈറ്റി ഗോമ്പറ്റീഷ്ന്റെ ഉത്തരത്തിനായി ഇനി എത്ര നാള്‍ കാത്തിരിക്കണം?
രണ്ടാം അനോണീ,അന്വേഷണം നടക്കട്ടെ, സത്യം പുറത്ത് വരട്ടെ.... മൂന്നാം അനോണീ, സമയം കിട്ടണ്ടേ? ബ്ലോഗ് കൊണ്ട് അരി മേടിക്കാന്‍ പറ്റില്ലല്ലോ! ആ വെറൈറ്റി ഗോമ്പറ്റീഷന്റെ ഉത്തരം ഒരു പോസ്റ്റാണ്. ഉടനെ തന്നെ ഇടാം
അത് കലക്കീ..
പന്ദൊക്കെ കുറചു കാലം കഴിഞ്ഞ ശെഷമെ ഇങനെ അവാര്ഡ് കൊടുക്കുള്ളാര്ന്നു .. ഇപ്പൊ നാണം ഇല്ലാതവര്‍ ... ഉടനെ പദവി കൊടുക്കുന്നു.
ഇനിയും ഇത്തരം വിമര്ശനം പ്രതീക്ഷിക്കട്ടെ.
KANDITTU ETU ORU AHAKARAM THANNE ANU ANNU ANIKKU THONUNNU ALLAKIL ANGANE PARAYAN PATTUM
AVAR THANEE ETU CHITHATU ANNU S MODEL KNIFE
ANU ANNU ETU RSS KNIFE ANNU POLUM ? ANGANE ANAKIL SAMBAVAM NADANNTHU MR. VISON POLENU NERATHE ARIYAMARIKKUM ALLAKIL ANGANE SANBAVAM KAZINGU 24 HOUR KUDI AKATA ANGANE PARAYAN KAZIYUM ANTHOKKA AYALLU NABUKKU NOKKAM ............?
'ട' കത്തിയുണ്ടാക്കിയ പോലീസ് ആരാന്റെ ചോരയും പുരട്ടി
Text Size:
തിരുവനന്തപുരം: പോള്‍ എം. മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കേരളാ പോലീസ് കണ്ടെത്തിയ കത്തിയിലെ ചോരക്കറയും വിവാദമാകുന്നു. കള്ളത്തെളിവിനായി കത്തി ഉണ്ടാക്കിയതു കൂടാതെ പോലീസ് അതില്‍ മറ്റാരുടെയോ ചോരയും പുരട്ടിയെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.
കാരിയുടെ വീട്ടില്‍നിന്ന് എടുത്ത കത്തിയില്‍ ഇല്ലാതിരുന്ന രക്‌തമാണു പിന്നീടു പുരണ്ടത്. കത്തി ആഘോഷപൂര്‍വം കണ്ടെടുത്ത് പോലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസ് രേഖയിലൊന്നും കത്തിയില്‍ രക്‌തം പുരണ്ടതായി പറയുന്നില്ല. കൊലപാതകത്തിനു ശേഷം കത്തി കഴുകി വൃത്തിയാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചെന്നാണു പോലീസ് അന്നു വിശദീകരിച്ചത്.
ഫോറന്‍സിക് ലാബില്‍ എത്തുന്നതിനു മുമ്പു കത്തിയില്‍ പുരണ്ട രക്‌തം ആരുടേതായിരിക്കാമെന്നതിനും അന്വേഷണ ഉദ്യോഗസ്‌ഥര്‍ മറുപടി പറയേണ്ടിവരും.
http://mangalam.com/index.php?page=detail&lang=malayalam&nid=283076