Reading Problems? Click Here


ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...

(ഇമേജസില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

ദേശാഭിമാനിയെ പറ്റി ഇനി ഒന്നും എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷേ എന്ത് ചെയ്യാന്‍...ഇത്രയ്ക്ക് ചിരിപ്പിക്കുന്ന ദേശാഭിമാനിയെ പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ മനുഷ്യനാണോ? മാതൃഭൂമിയും മനോരമയും ഒക്കെ നര്‍മ്മവിഭാഗം തുടങ്ങിയതിനും പക്ഷേ അത് ഇപ്പോള്‍ ചുരുക്കിയതിനും (മത്സരിക്കാന്‍ പറ്റണ്ടേ?) ഒക്കെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസിലായത്...

ഇത്ര റിയലിസ്റ്റിക്കായി നര്‍മ്മം വിതറാന്‍ കഴിവുള്ള നമ്മുടെ സ്വന്തം “അഭിമാനി” ഇവിടെ ഉള്ളപ്പോള്‍ പിന്നെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതെങ്ങനെ?

ടോംസ് ഒക്കെ കാര്‍ട്ടൂണേ നിര്‍ത്തി ദേശാഭിമാനി വരിക്കാരനായി എന്നാണ് കേട്ടത്!


കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...

സുഹൃത്തുക്കളേ...ഈ പോസ്റ്റിനു നാല് ഭാഗങ്ങളുണ്ട്....ആദ്യത്തെ ഭാഗം “വ്യക്തിഹത്യ” എന്ന് വിമര്‍ശിക്കാവുന്ന ഒരു ഭാഗമാണ്. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ അല്ല, മറിച്ച് ഒരു ബൂലോകവ്യക്തിത്വത്തിന്റെ നിലപാടുകളേയാണ് വിമര്‍ശിച്ചിരിക്കുന്നതെന്ന് പറഞ്ഞ് കൊള്ളട്ടെ.

ബാക്കി ഭാഗങ്ങള്‍ മാതൃഭൂമി പത്രത്തില്‍ ശ്രീ. എം. എന്‍ കാരശ്ശേരി എഴുതിയ ലേഖനങ്ങളാണ്.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നിലും നേരിട്ടെത്താം : (ശ്രദ്ധിക്കുക, പോസ്റ്റുകള്‍ ഇന്‍‌വേഴ്സ് ക്രോണോളജിക്കല്‍ ഓര്‍ഡറിലാണ് നല്‍കിയിരിക്കുന്നത്)


അഹങ്കാ‍രം : നൂറിന്റെ നിറവില്‍....

പ്രിയരെ...

അഹങ്കാരി ഈ ബൂലോകത്തില്‍ അവന്റെ “അഹങ്കാരം” പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇത് നൂറാമത്തെ പോസ്റ്റ്!!!





“അഹങ്കാരം” നൂറിന്റെ നിറവില്‍ എത്തി നില്‍ക്കുകയാണ്...

500-ലധികം പോസ്റ്റുകളും ദശലക്ഷത്തോളം ഹിറ്റുകളുമുള്ള “പുപ്പുലികള്‍” വാഴുന്ന ഈ ബൂലോകത്തില്‍ നൂറെന്നത് തികച്ചും ചെറിയ ഒരു സംഖ്യയാണെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ അഹങ്കാരിക്ക് സന്തോഷമുണ്ട്...കാരണം, എന്തെങ്കിലുമൊക്കെ വല്ലപ്പോഴും കുത്തിക്കുറിക്കണമെന്ന ഒരാഗ്രഹമല്ലാതെ നൂറു പോസ്റ്റുകളെന്ന സ്വപ്നം സ്വപ്നം മാത്രമായിരുന്നു, ഇതു വരെ.



ഒരു പിണറായി ഭക്തനു പറ്റിപ്പോയ അമളി...

മണ്ടത്തരങ്ങള്‍ സ്വാഭാവികമാണ്....ആര്‍ക്കും സംഭവിച്ച് പോകാവുന്നതേ ഉള്ളൂ....പക്ഷേ സ്ഥിരമായി മണ്ടത്തരങ്ങള്‍ പറ്റുന്നവരേയോ...?

ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ കരുതും ഈ പോസ്റ്റ് ദേശാഭിമാനിയെ പറ്റി ആണെന്ന്....അല്ലേ അല്ല!!!

ഒരു “ബുദ്ധിമാനായ” ബ്ലോഗര്‍ക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് ഇവിടെ വിവക്ഷിക്കുന്നത്....

സംഗതി വ്യക്തിഹത്യ ആയി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ “എനിക്ക് തേങ്ങയാണ്”....


ഗുണ്ടാ വര്‍ക്കേര്‍സ് യൂണിയന്‍....

പ്രിയ ഗുണ്ടാസഹോദരന്മാരേ...

നമ്മുടെ സ്വന്തം നാടായ കേരളത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ...സ്വസ്ഥവും സുഖകരവുമായി ജീവിച്ചിരുന്ന നമുക്ക് ഇന്ന് സ്വസ്ഥമായി സ്വന്തം പേരുപോലും പറയാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്.

നമ്മുടെ ആദരണീയരായ രണ്ട് ജ്യേഷ്ഠഗുണ്ടകളാണ് ഇപ്പോള്‍ പൂജപ്പുരയിലെ നമ്മുടെ ആരാ‍ധനാലയത്തില്‍ കഴിയുന്നത്...മാന്യരായ പോലീസ് സുഹൃത്തുക്കള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? ഒരുത്തനെ ഒന്ന് കുത്തണമെന്ന് തോന്നിയാല്‍ ജയിലില്‍ അതിനു സൌകര്യമുണ്ടോ? നമുക്ക് ഒരു സിനിമാനടിയോട് ഒന്ന് സംസാരിക്കണം, വെറുതേ കണ്ണുംകണ്ണും നോക്കിയിരിക്കണം എന്നൊക്കെ തോന്നിയാല്‍ അതിനു ജയിലില്‍ സൌകര്യമുണ്ടോ?? എന്തിനു, ഇപ്പോള്‍ ജയിലില്‍ എസ്-കത്തി പോലും കിട്ടാനില്ല...