Reading Problems? Click Here


ബസുജിക്ക് ആദരാഞ്ജലികള്‍...മുപ്പതു വര്‍ഷക്കാലം ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ശ്രീ. (സ.) ജ്യോതി ബസുവിനു ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

വിഭിന്നമായ ആശയ-പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവനെങ്കിലും, ഭാരതീയ സംസ്കൃതിയില്‍ വിശ്വസിക്കുന്ന ഒരുവനെന്ന നിലയില്‍, അദ്ദേഹത്തിനു ഞാന്‍ ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

ഭാരതാംബയുടെ ഒരു പുത്രനെന്ന നിലയില്‍ ഞാനദ്ദേഹത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

വന്ദേ മാതരം...PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:


  ബസുജിയ്ക്ക് ആദരാഞ്ജലികള്‍... 1. Anonymous said...
 2. മരിച്ചവരെ കുറിച്ച്‌ മോശമായി അഭിപ്രായം രേഖ പെടുത്തുക എന്നത്‌ പലരും ചെയ്യാത്തതാണ്‌. എങ്കിലും ജ്യോതി ബസുവിനെ കുറിച്ച്‌ ചില റിപ്പോർട്ടുകൾ കാണാനിടയായി. ബംഗാളിൽ സി.പി.എം-ന്റെ ഗുണ്ടാ സംസ്കാരം വളർത്തിയെടുത്തതിൽ ഇദ്ദേഹത്തിന്റെ പങ്ക്‌ അപാരമത്രെ.
  (http://www.business-standard.com/india/news/kanchan-gupta-relooking-west-bengal/382787/)

  അതു പോലെ ടിയാന്മെൻ കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്തു ടിയാൻ.
  (http://www.sabha.info/docs/news/tiananmen/jyotibasuTOI22jun1989.html)

  ഇതൊക്കെ കണ്ടപ്പോൾ ഇദ്ദേഹത്തെ ഒക്കെ ബഹുമാനിക്കേണ്ട കാര്യം ഉണ്ടോ എന്നു തോന്നിപ്പോയി. ഇദ്ദേഹത്തെ അപമാനിക്കണം എന്നല്ല ഞാൻ പറഞ്ഞു വരുന്നത്‌. ഒരു സംസ്ഥാനം കുട്ടിച്ചോറാക്കിയവരെ ഒക്കെ മെല്ലെ മറക്കുകയല്ലേ വേണ്ടത്‌?


  പ്രിയ അനോണീ,

  ബംഗാളില്‍ പാര്‍ട്ടി ഫ്യൂഡല്‍-ഫാസിസ്റ്റ് സംസ്കാരത്തിലേക്ക് കൂപ്പുകുത്തിയതിന്റെ തേരോട്ടം ആരംഭിച്ചത് ബസുവിന്റെ കാലത്ത് തന്നെയാണ്, എന്നത് ശരിയാണ്.

  ചൈനാ യുദ്ധത്തെ ന്യായീകരിക്കുക, ചൈന ചെയ്യുന്ന ഏത് നീചപ്രവൃത്തിയെയും താത്വികമായും, ഇപ്പോഴത്തെ ലൈനില്‍ പറഞ്ഞാല്‍ “രാഷ്ട്രീയമായും താത്വികമായും” ന്യായീകരിച്ച് പണ്ടാരമടക്കുക എന്നത് ബസുവിന്റെ അല്ല, അദ്ദേഹം പ്രതിനിധാനം ചെയ്ത പാര്‍ട്ടിയുടെ മുഖമുദ്രയാണ്.

  മുപ്പത് വര്‍ഷം കൊണ്ട് ഒരു സംസ്ഥാനത്തെ എല്ലാ രംഗത്തും പിന്നിലാക്കാന്‍ (ഇന്ത്യാ ടുഡേ നല്‍കിയ ക്രമസമാധാന അവാര്‍ഡ് വാങ്ങി ആഭ്യന്തരമന്ത്രി ഞെളിയുന്നത് കണ്ടു - ആ ലിസ്റ്റില്‍ ഏറ്റവും പിന്നിലായിരുന്നു ബംഗാള്‍, ആ ലിസ്റ്റില്‍ മാത്രമല്ല, മിക്ക അവാര്‍ഡുകളിലും ഇന്ത്യയിലെ പിന്നാക്ക സ്റ്റേറ്റുകളേക്കാള്‍ പിന്നിലായിരുന്നു ബംഗാള്‍!) ബസു മാത്രമല്ല, മുപ്പതില്‍ പരം വര്‍ഷമായി അവിടെ ഭരിച്ച് കുട്ടിച്ചോറാക്കുന്ന പാ‍ര്‍ട്ടികളാണ് കുറ്റക്കാര്‍ - ബസു ആ സംവിധാനത്തിന്റെ കൂട്ടുപ്രതികളില്‍ മുന്‍പനും.

  എങ്കിലും മരിച്ച് പോയവരോട് ബഹുമാനം കാട്ടുക എന്നത് ഭാരതീയ സംസ്കാരമാണ്. അല്ലാതെ എതിരാളിയെ വെട്ടിവീഴ്ത്തി മുറിവില്‍ മണ്ണു വാരിയിട്ടും മറ്റും അപമാനിക്കുന്ന ഇടതുപക്ഷ സംസ്കാരമല്ലല്ലോ എനിക്കുള്ളത്. അതിനാല്‍ ഞാന്‍ ബസുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

  അദ്ദേഹത്തിന്റെ പ്രവൃത്തികളോട് എനിക്ക് ഒട്ടുമേ യോജിപ്പില്ല. എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപി‌എമ്മിനു പറയാനുള്ള വിരലിലെണ്ണാവുന്ന മുഖങ്ങളിലൊന്ന് ആയതിനാലാണ് ഞാന്‍ അദ്ദേഹത്തിനു ആദരാഞ്ജലികളര്‍പ്പിച്ചത്. അത് ഏറ്റവും ഹൃദയപൂര്‍വ്വവുമാണ്. 3. Anonymous said...
 4. ലാല്‍‌‌‌‌‌‌സലാം‌‌‌‌.


  രണ്ടാം അനോണീ

  കിടിലം....താങ്കള്‍ ഇവിടെ പുതിയ ആളാണെന്ന് തോന്നുന്നു ... അല്ല എന്നോട് വന്ന് ലാല്‍‌സലാം പറഞ്ഞതു കൊണ്ട് ചോദിക്കുകയാ....

  വ്യക്തികളോടുള്ള “ബഹുമാന”ത്തെ ആശയങ്ങളോടുള്ള “ആരാധന” ആയി തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷ

  :) 5. Anonymous said...
 6. ഞാൻ സഖാവിനു ഒരു ലാൽസലാം പറഞ്ഞതാണു ചങ്ങാതീ. ഈ പരിസരത്തൊക്കെയുള്ള ആളു തന്നെ.

  അഹങ്കാരിക്കൊരു 'ഭാരത്‌ മാതാ കീ'. പോരേ? :-)

 7. Anonymous said...
 8. അപ്പൊ ചത്തു കഴിഞു മാത്രമെ മദനി ക്കു അസ്സലമു അലൈകും കിട്ടൂ?
  ഭരതമ്ബയുറ്റെ മോനല്ലിയൊ?

 9. Anonymous said...
 10. ഹ ഹ ബസുവിനെ താരതമ്യം‌‌ ചെയ്യുന്നത് മദനിയുമായിട്ട്. സഖാക്കള്‍‌‌ മദനിയെ ചുമന്നു കൊണ്ട് നടക്കുന്നത് കണ്ടപ്പോള്‍‌‌ ഇത്രയുമങ്ങ്ട് വിചാരിച്ചില്ല.

  അനോണ്യേ, വിചാരണത്തടവുകാരനായി കുറേയധികം‌‌ കാലം‌‌ ജയിലില്‍‌‌ കിടന്നതിന്റെ പേരില്‍‌‌ മലയാളികള്‍‌‌ക്ക് മദനിയോട് അനുതാപമുണ്ട്. പക്ഷേ ബഹുമാനമൊന്നുമില്ല.

  മദനിയോടുള്ള സഹതാപം‌‌ വോട്ടാക്കി മാറ്റാക്കാനായിരുന്നു കമ്മ്യൂണിസ്റ്റുകള്‍‌‌ അങ്ങേരെ ഏറ്റെടുത്തത്. അല്ലാതെ മദനി 'കേരള ബസു' ആയതു കൊണ്ടല്ല.

 11. ശ്രീകുമാർ ക്യഷണവാര്യർ said...
 12. അഹങ്കാരിയുടെ ഈ ബോഗ് കാണുബോൾ, എനിക്ക് ഓർമ്മ വരുന്നത്, ഭരണത്തിൽ വന്ന മണിക്കുറിനുള്ളിൽ തന്നെ ഇ എം എസ് നിര്യാണത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവാൻ ഓടിയെത്തിയ് അദ്വാനിജിയെയും, പാണക്കാട്ട് ശിഹാബ് തങൾ മരിച്ചപ്പോൾ അതിൽ ദുഖം രേഖപ്പെടുത്തവാൻ എത്തിയ് ആർ എസ്സ് എസ്സ് അധികാരികളെയുമാണ്.. പക്ഷേ, ഒരു മാധ്യമങളും ഇത്തരത്തിലുള്ള വാർത്തകൾ അമിത പ്രധാന്യം നൽകുന്നില്ല,ഇടത് പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന ഒരാളും ഇത്തരത്തിൽ ഒരു പ്രവ്യത്തി ചെയ്യതായി കണ്ടിട്ടില്ല

  ഭാരതാംബയുടെ ഒരു പുത്രനെന്ന നിലയില്‍ ഞാനദ്ദേഹത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

  വന്ദേ മാതരം...

 13. ഞാന്‍ കശ്മലന്‍ said...
 14. Ithoru koothara jaathi chintha maathram ..
  Enkilum Pariganikkuka ,


  Sri. Basu Oru Sampanna Braahmanan aayathu kondalle ee prakatanam ennu njan chummaaa ,,
  verum chumma paranjaal ..

  Plzz thettidharikkaruthu .

  Pinarayi Vijayaneyum , Achummaneyum ingane parayumo .. enthu cheyyaam .. ente chinthakal ingane aanu .

 15. Anonymous said...
 16. ഞാൻ കശ്മലൻ,

  ഇവിടെ അഹങ്കാരി ഒരു ചരമക്കുറിപ്പ്‌ മാത്രമെ എഴുതിയുള്ളു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ സമ്പന്ന ബ്രാഹ്മണൻ എന്ന് വേർ തിരിവ്‌ ഉണ്ടോ? മരിച്ച ബസുവിനെ കുറിച്ച്‌ പാർട്ടി പാടുന്ന സ്തുതി ഗീതങ്ങൾ കേട്ട്‌ ചോദിച്ചു പോവുകയാണ്‌.

  ടിയാന്റെ മൃതദേഹം സംരക്ഷിച്ചു വെക്കും എന്നും കേട്ടു. പണ്ടങ്ങു റഷ്യയിൽ സ്റ്റാലിനേയും, ലെനിനേയും ഇങ്ങിനെ വിഗ്രഹങ്ങൾ ആക്കി പാർട്ടി പ്രതിഷ്ട്ടിച്ച്‌ വെച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്‌.

  ഓ.ടൊ. സമ്പന്ന ബ്രാഹ്മണന്റെ പുത്രൻ മതപരമായ എല്ലാ മരണാണന്തര ചടങ്ങുകളും നടത്തും എന്നും പത്രത്തിൽ വായിച്ചു. കാരാട്ടിന്റെ പുതിയ നമ്പർ എന്താണവോ ഇതേ കുറിച്ച്‌ :)


  നാലാം അനോണീ,

  താന്‍ ഭാരതാംബയുടെ പുത്രനാണെന്ന് മദനി അംഗീകരിച്ചാല്‍ ഇന്ന്, ഈ നിമിഷം മദനിയെ ബഹുമാനിക്കാന്‍ അഹങ്കാരി തയ്യാറാണ്. അല്ലാതെ , ആ അമ്മയുടെ മാറില്‍ ബോംബ് വച്ച് തകര്‍ത്തവനെ വീട്ടില്‍ ഭാര്യ ഒറ്റയ്ക്കുള്ള വീട്ടില്‍ താമസിപ്പിക്കുകയും, ഇന്ത്യയെ ഒറ്റുക്കൊടുത്ത ബാഷയെ “ബാഷാഭായി” എന്ന് വിളിക്കുകയും ഹിന്ദുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത ഒരാളെ ബഹുമാനിക്കാന്‍ തത്കാലം ബുദ്ധിമുട്ടുണ്ട്....

  ഏതായാലും ബസുവിനു നല്‍കുന്നത്രയും - അല്ലെങ്കില്‍ അതില്‍ കൂടുതല്‍ - ബഹുമാനം മദനിക്ക് നല്‍കണെമെന്ന സഖാക്കളുടെ നിര്‍ബന്ധബുദ്ധി കണ്ടിട്ട് അഹങ്കാരിക്ക് അത്ഭുതം തോന്നുന്നു!
  കശ്മലന്‍,

  ബസു “സമ്പന്ന ബ്രാഹ്മണന്‍” ആണ് എന്ന അറിയിച്ച് തന്നതിനു നന്നി.

  ആരേയും ജാതി നോക്കി മാത്രം ആരാധിക്കുന്ന “നമ്പൂരിപ്പാടി”ന്റെ ആരാധകനായ താങ്കള്‍ക്ക് ചിലപ്പോള്‍ ബസുവിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജാതി അറിയണമായിരിക്കും - എന്നാല്‍ താങ്കളെ പോലെ ആണ് എല്ലാവരും എന്ന് കരുതരുത്.

  അഹങ്കാരി എന്ത് ചെയ്യണമെന്ന് അഹങ്കാരിക്ക് അറിയാം : ദയവു ചെയ്ത് കശ്മലന്റെ “ഹൈ” ലെവലിലുള്ള ചിന്തകളിലേക്ക് അഹങ്കാരിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കരുത്.

  താങ്കളെ പറ്റി യാതൊരു തെറ്റിദ്ധാരണയും അഹങ്കാരിക്ക് “ഇപ്പോള്‍” ഇല്ല.നല്ല ഒരു അനുവാചകനാണ് താങ്കള്‍ എന്ന “തെറ്റിദ്ധരണ” അഹങ്കാരിക്കുണ്ടായിരുന്നു - പണ്ട്. അന്ന് താങ്കള്‍ക്ക് മറുപടികള്‍ നല്‍കാന്‍ വളരെ സമയം ചിലവഴിച്ചതുമാണ്.

  എന്നാല്‍ താങ്കളുടെ ഉദ്ദേശമെന്തെന്ന് അഹങ്കാരിക്ക് മനസിലായതില്‍ പിന്നെ “തെറ്റിദ്ധാരണയേ ഇല്ല”.

  താങ്കളുടെ മനസിലും വാക്കിലുമുള്ളവ അഹങ്കാരിയുടെ വായില്‍ തിരുകാന്‍ ശ്രമിക്കല്ലേ കേട്ടോ!

  അപ്പോ ശരി “നമ്പൂരിപ്പാടിന്റെ” ആരാധകനായ സഖാവേ...കമന്റെഴുതണോ??? ദാ ഇവിടെ...