മനസിലായില്ല, അല്ലേ.... നമ്മള്‍ക്ക് ആരെങ്കിലും ഒരു ഉപകാരം ചെയ്താല്‍ അതിനു നമ്മള്‍ പകരമെന്തെങ്കിലും ചെയ്ത് കൊടുക്കാറില്ലേ! അത്രയേ ഉള്ളൂ....
പഴയ ഒരു പോള്‍ വധക്കേസില്‍ ഈയിടെ കോടതി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ കത്തിയേക്കും...
പൂര്‍ണമായി മനസിലാകണമെങ്കില്‍ ദാ ഇത് കൂടി വായിക്കണം....
(ഇമേജുകളില്‍ ക്ലിക് ചെയ്താല്‍ വലുതായി കാണാം)കണ്ടില്ലേ മന്ത്രി പറഞ്ഞത് : “
ഐ.ജിയുടെ പത്രസമ്മേളനം സംബന്ധിച്ചും കോടതി നിരീക്ഷണം ഉണ്ടായ സാഹചര്യത്തില്‍ ചില മാര്‍ഗരേഖകള്‍ക്ക് ഇതു സംബന്ധിച്ച് രൂപം കൊടുക്കും”
ഇതായിരിക്കും മന്ത്രി ഉദ്ദേശിച്ച മാര്‍ഗരേഖ!!! ഉയര്‍ന്ന പോസ്റ്റുകളിലേക്ക്
മാര്‍ഗം കാണിക്കുന്ന
രേഖ!!!
കോമഡി ഐറ്റം ദാണ്ടേ : “
എ.ഡി.ജി.പി തസ്തികകളില്‍ ഒന്നിലും തന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ . എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡിജി.പിയായി നിയമിച്ചിട്ടുണ്ട് ”
അഹങ്കാരചിന്ത : ഐജിയുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ഉണ്ടാക്കാം... തനിക്കും തന്റെ മകനുമിട്ട് പാര പണിയുന്ന ചില പാര്‍ട്ടി സെക്രട്ടറിമാരുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ആരുണ്ടാക്കുമെന്റെ വൈരുദ്ധ്യാത്മക പുണ്യാളാ...
സെക്രട്ടറി മുട്ടറുക്കാന്‍ കാടാമ്പുഴയില്‍ പൂമൂടലുണ്ടോ ആവോ!