Reading Problems? Click Here


രസകരങ്ങളായ ‘ജന’വിധി ചര്‍ച്ചകള്‍...

ആലത്തൂരില്‍ നടന്ന ചാനല്‍ ചര്‍ച്ച അവസാനിച്ചത്‌ ലാത്തിച്ചാര്‍ജിലും സ്‌ഥാനാര്‍ഥിയുടെ പോലീസ്‌ സ്‌റ്റേഷന്‍ ധര്‍ണയിലും തുടര്‍ന്നു പ്രതികളുടെ അറസ്‌റ്റിലുമാണ്‌. ഇടതുസ്‌ഥാനാര്‍ഥി പി.കെ. ബിജുവിനോടു സദസില്‍നിന്ന്‌ ഉയര്‍ന്ന ഒരു ചോദ്യമാണു സംഘര്‍ഷങ്ങള്‍ക്കു കാരണം.

'പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച കര്‍ഷകത്തൊഴിലാളികള്‍ക്കു പെന്‍ഷന്‍ 200 രൂപ, മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ 4000 രൂപ. ഇതാണോ മതേതരത്വം?'

എന്നായിരുന്നു ചോദ്യം. ചോദ്യകര്‍ത്താവായ യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി ഉണ്ണിക്കൃഷ്‌ണനെ സി.പി.എം. അണികള്‍ 'ആവേശത്തോടെ' എടുത്തുയര്‍ത്തുന്നതാണു പിന്നീടു കണ്ടത്‌. ഉണ്ണിക്കൃഷ്‌ണന്റെ മുതുകിലായി പിന്നെ ഇടതു 'പൊതുയോഗം'. ഒടുവില്‍ ചോദ്യകര്‍ത്താവ്‌ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍. ചര്‍ച്ച മര്‍ദനത്തില്‍ കലാശിച്ചതോടെ പോലീസ്‌ ഇടപെട്ടു.

യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും പ്രവര്‍ത്തകരും ഇറങ്ങിപ്പോയി. മര്‍ദകരെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി ബിന്ദുവിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ്‌. രാത്രിയോടെ പഞ്ചായത്ത്‌ പ്രസിഡന്റടക്കം പതിനഞ്ചോളം സി.പി.എമ്മുകാരെ അറസ്‌റ്റ് ചെയ്‌തു ജാമ്യത്തില്‍ വിട്ടു.


രസകരങ്ങളായ ‘ജന’വിധി ചര്‍ച്ചകള്‍... (അതായത് ജനങ്ങളുടെ “വിധി” !!)
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:

 1. നട്ടെല്ലും നാണവും ഉള്ളവന്‍ said...
 2. അണ്ണാ! കറ കറക്റ്റ്!!!!

 3. Editor said...
 4. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാനുള്ള നട്ടെല്ലു പോലും സഖാവ് ഫാരീസിന്റെ സ്ഥാനാര്‍ഥിക്ക് ഇല്ലാതെ പോയല്ലോ കഷ്ടം

 5. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 6. ഹഹ ..പണ്ട് കൊല്ലം കശുവണ്ടി ഫാക്ടറികളുടെ മുന്‍പിലെ CPIM സമരങ്ങളില്‍ പങ്കെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് മുദ്രാവാക്യങ്ങള്‍ മനസ്സിലാവില്ല..അതിനുള്ള വിവരമൊന്നും അവര്‍ക്കില്ലായിരുന്നു..അവര്‍ ഇങ്ങനെ ഏറ്റു വിളിക്കും.. "മുന്നില്‍ പോകണ തമ്പ്രാന്‍ പറയണതെതൊരു കുന്തോം സിന്ദാബാദ് "...ഇന്നും അങ്ങിനെ തന്നെ വേണം എന്നാണ് മദനിസ്റ്റുകളുടെ ആഗ്രഹം...

 7. നട്ടെല്ലും നാണവും ഉള്ളവന്‍ said...
 8. "..........കൊല്ലം കശുവണ്ടി ഫാക്ടറികളുടെ മുന്‍പിലെ CPIM സമരങ്ങളില്‍ പങ്കെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക്......"

  തോട്ടം തൊഴിലാളികള് എന്തെരു എടുക്കാന്‍ കശുവണ്ടി ഫാക്ടറിന്‍റെ മുന്നില്‍ പോവണത് അണ്ണാ? ഫാക്ടറിന്‍റെ മുന്നില് കശുവണ്ടി തൊഴിലാളികളല്ലേ അണ്ണാ, തോട്ടം തൊഴിലാളികള് പണിയെടുക്കണത് തോട്ടത്തിലാ അണ്ണാ. പുതീം പോതോം കക്ഷത്തില് വച്ചാ അണ്ണന്‍ കോമഡി അടിക്കണത്....!! എന്തായാലും അണ്ണന്റെ കോമഡി കലക്കി......... ഞാന്‍ ചിരിച്ചില്ല എന്ന് വേണ്ട ..... ഹ ഹ ഹ ഹാ..............................

 9. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 10. തോട്ടം എന്ന് വച്ചാ..തേയിലത്തോട്ടം മാത്രമേ ഉള്ളു അല്ലെ? തേയില, കാപി, ഏലം ,കശുവണ്ടി തുടങ്ങിയ എല്ലാ മേഖലകളും ചേര്‍ന്നതാണ് തോട്ടം തൊഴിലാളി യൂണിയന്‍ ...http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?programId=4393754&BV_ID=@@@&tabId=14&contentId=4901317
  ചുമ്മാ ഞാനും തമാശിച്ചതാ...വിട്ടേരു...പാവല്ലേ ഞാന്‍?


  നട്ടെല്ലും നാണവും ഉള്ളവര്‍ക്ക് അത് വിളിച്ച് പറയേണ്ട ആവശ്യമില്ല!ഇല്ലാത്തവന്മാര്‍ക്ക് വാക്കിലെങ്കിലും ഞാന്‍ നട്ടെല്ലുള്ളവനാണേ എന്ന് പറയുകയും വേണമല്ലോ!

  തന്തയില്ലാത്ത (ഫാദര്‍ലെസ്-കടപ്പാട് അഹങ്കാരിക്ക്) കുറേയേറെ അനോണി പ്രൊഫൈലുകളുടെ സൃഷ്ടാവായ ഒരു മഹാനെ പറ്റി ഈയിടെ ഒരു ബ്ലോഗര്‍ പറഞ്ഞിരുന്നു.

  കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

  വിനയന്‍ എന്റെ കഴിഞ്ഞ “പാക്കിസ്താന്‍ പടുകുഴിയിലേക്ക് ” എന്ന പോസ്റ്റില്‍ ഒരു കമന്റ് ഇടുകയും തല്‍ക്ഷണം അത് ഡിലീറ്റുകയും ചെയ്തു. എന്നാല്‍ ആ കമന്റ് എന്റെ ജിമെയിലിലേക്ക് വന്നിരുന്നു. അതേ കമന്റ് അല്പം ഭേദഗതി വരുത്തി അത്ഭുതകുട്ടി എന്ന ഐഡിയില്‍ വീണ്ടും ആ പോസ്റ്റില്‍ പബ്ലിഷ് ചെയ്തു. വിനയനും അത്ഭുതകുട്ടിയും ഒരേ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അത്ഭുതകുട്ടിയുടെ എല്ലാ കമന്റ്കളും ഡിലീറ്റ് ചെയ്തു. ഒരക്ഷരം മിണ്ടിയതുമില്ല. ഈ പോസ്റ്റില്‍ വിനയന്റെ കമന്റ് വളരെ മാന്യമായിരുന്നു. ആ വിരോധം കൊണ്ടാണ് ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തത്.

  നമ്മള്‍ പറയുന്നതൊക്കെ പൊതുകാര്യമല്ലെ വിനയാ... അതിങ്ങനെയൊക്കെ വ്യക്തിപരമായെടുക്കണോ? ഓരോരുത്തര്‍ക്കും ഓരോ കഴ്ചപ്പാട്. പ്രതിപക്ഷബഹുമാനത്തോടെ നമുക്ക് പുലരുന്നത് വരെ പറയാമല്ലൊ... ഇപ്പോഴത്തെ കമന്റ് വളരെ ദു:ഖത്തോടെയായിരുന്നു ഞാന്‍ ഡിലീറ്റ് ചെയ്തത്...
  സോറി ലിങ്ക് നല്‍കാന്‍ മറന്നു :

  http://kpsukumaran.blogspot.com/2009/03/blog-post_14.html?showComment=1237211700000#c2465812964715539689


  ഇതു കൊണ്ട് ഇവിടുത്തെ കമന്റുകള്‍ ഇന്ന ബ്ലോഗറുടേതാണ് എന്ന് ആരോപിക്കാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ ഇത്തരം അനോണി പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ മടിയില്ലാത്ത ബ്ലോഗേഴ്സ് ഇവിടെ ഉണ്ട് എന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം!

  (അല്പം തരം താണു പോയി എന്നറിയാം...എങ്കിലും ആരുടേയും ക്ഷമയ്ക്ക് അതിരുകളില്ലേ?) 11. മുക്കുവന്‍ said...
 12. മുന്നില്‍ പോകണ തമ്പ്രാന്‍ പറയണതെതൊരു കുന്തോം സിന്ദാബാദ് .. hahaha that one I like!

 13. നട്ടെല്ലും നാണവും ഉള്ളവന്‍ said...
 14. അണ്ണാ, ഈ തന്തേം തള്ളേം ഇല്ലാത്തവമ്മരടെ IP address തപ്പി IT Act വച്ചൊരു കൊളുത്ത് കൊളുത്താമോ എന്ന് നോക്ക്. ചിത്രകാരനെ നോക്ക്, പണി കിട്ടിയപ്പോ മിണ്ടാട്ടമില്ലല്ല് ഇപ്പൊ...!!!! അല്ലെങ്കില്‍ ഈ അനോണി ആപ്ഷന്‍ അങ്ങ് പൂട്ടി താക്കോല് വാരിക്കോട്ടു വച്ചേരണ്ണാ!


  പ്രിയപ്പെട്ട നട്ടെല്ലും നാണവും ഉള്ളവന്‍!

  പറഞ്ഞിട്ട് കാര്യമില്ല! ഇതൊക്കെ ഒരു മുജ്ജന്മ ഭാഗ്യമാ...അന്തസ്സുള്ള....വേണ്ടാ...റോഡില്‍ നിന്ന് നായ്ക്കള്‍ നമ്മെ നോക്കി കുരച്ചാല്‍ ആരും തിരിച്ച് കുരക്കാറില്ലല്ലോ? കല്ലെടുത്ത് വീക്കുകയല്ലാതെ.

  എങ്കിലും നട്ടല്ലും നാണവും ജന്മനാ ഉള്ളവര്‍ക്കായി തുറന്ന് വച്ചിരിക്കുന്ന അനോണി ഓപ്ഷന്‍ അവ രണ്ടും വാക്കുകളിലെ ബിരുദങ്ങളായിചാര്‍ത്തികൊണ്ട് നടക്കുന്നവരെ ഭയന്ന് അടക്കാന്‍ തല്‍ക്കാലം താല്പര്യമില്ല. എന്നാലും ഭാവിയിലതു ചിലപ്പോള്‍ വേണ്ടി വന്നേക്കാം...കമന്റെഴുതണോ??? ദാ ഇവിടെ...