നമ്മുടെ പ്രിയപ്പെട്ട പിണറായി സഖാവ് നമുക്ക് ഒത്തിരി ഒത്തിരി പുതിയ പാഠങ്ങള്‍ പറഞ്ഞു തന്ന മഹാനാണ്.ഒരു തരത്തില്‍ പറയുകയാണെങ്കില്‍ പുള്ളി ഒരു സര്‍വകലാശാലയാണ്. നമുക്കൊക്കെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പഠിക്കുവാനുള്ളാ ഒരു സര്‍വകലാശാല.
ഈയടുത്ത കാലത്തായി പുള്ളി “മതേതരത്വം” എന്ന വിഷയത്തില്‍ ഒരുപാട് പുത്തന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ച് പറ്റിയതൊക്കെ നാം കണ്ടതാണ്.
ഒരാള്‍ എങ്ങനെ മതേതരവാദിയാകുന്നു, എങ്ങനെ വര്‍ഗീയവാദിയാകുന്നു, മതേതരരുടെയും വര്‍ഗീയവാദികളുടേയും ലക്ഷണങ്ങളെന്തൊക്കെ എന്നൊക്കെ അദ്ദേഹം നമുക്ക് പറഞ്ഞ് തന്നതാണ്.
ഇതാ ഇപ്പോള്‍ അദ്ദേഹം ലോകത്തിനായി സംഭാവനചെയ്യുന്നു...
“പിണറായിയുടെ മതേതരനിയമങ്ങള്‍!!!”
മൂന്ന് നിയമങ്ങളാണ് സഖാവ് ഈ സിദ്ധാന്തത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.ഇത് മൂന്നും കൂടി ഒറ്റയടിക്ക് മനസിലാക്കാനുള്ള കെല്പ് പാവം ജനങ്ങള്‍ക്ക് ഉണ്ടായെന്ന് വരില്ല. അതിനാല്‍ ഓരോന്നോരോന്നായി വിശദീകരിക്കാം..
പിണറായിയുടെ ഒന്നാം മതേതര നിയമം
പിണറായിയുടെ ഒന്നാം മതേതര നിയമം പറയുന്നതെന്തെന്നാല്‍
“ എവിടെ ഏതൊരു പ്രശ്നം നടന്നാലും അതില്‍ ഉള്‍പ്പെട്ടവരില്‍ ഏതെങ്കിലും ഒരാള്‍ ന്യൂനപക്ഷസമുദായാംഗമാണെങ്കില്‍ ആ പ്രശ്നം എന്തുതന്നെ ആയാലും അത് വര്‍ഗീയപ്രശ്നമായിരിക്കുന്നതും മറുവശത്തുള്ളവര്‍ക്കു പിന്നില്‍ സംഘപരിവാറായിരിക്കുന്നതുമാണ് ”
അതായത് നാം ഏതൊരു സംഭവം എടുത്താലും അതില്‍ ഒരു ഭാഗത്ത് ഒരു ന്യൂനപക്ഷസമുദായാംഗം ഉള്‍പെടുകയും മറുഭാഗത്ത് ഒരു ഭൂരിപക്ഷസമുദായാംഗവും ഉള്‍പ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും (പ്രശ്നം എന്തു തന്നെ ആയാലും) ആ പ്രശ്നം സംഘപരിവാറിന്റെ വംശോന്മൂലന അജന്‍ഡയുടെ ഭാഗമായിരിക്കും.
ഈ നിയമം സത്യമാകാന്‍ നാം ശ്രദ്ധിക്കാനുള്ള പ്രധാനകാര്യമെന്തെന്നാല്‍ ഓരോ പ്രശ്നത്തിലെയും ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ജാതിയും മതവും അവരുടെ കുടുംബാംഗങ്ങളുടെ ജാതിയും മതവും ചരിത്രവും വരെ നാം ശ്രദ്ധിക്കേണ്ടതും ഇവയിലെവിടെ എങ്കിലും ന്യൂനപക്ഷത്തിന്റെ മണം അടിക്കുന്നുണ്ടോ എന്നുമാണ്.
വിശദീകരിച്ചുള്ള ഉദാഹരണം : തിരഞ്ഞെടുപ്പ് പരിശീലനത്തിനിടയില്‍ ഒരു ഉത്തരേന്ത്യന്‍ നിരീക്ഷകന്‍ ഒരു മലയാളി ഉദ്യോഗസ്ഥനെ കൊണ്ട് ഏത്തമിടുവിച്ച വാര്‍ത്ത നാം കണ്ടതാണ്, നാമെല്ലാവരും അറിഞ്ഞതുമാണ്.
എന്നാല്‍ ഇവിടെയാണ് പിണറായിയുടെ ഒന്നാം മതേതര നിയമത്തിന്റെ ഉപയോഗം. പിണറായിയുടെ നിയമമനുസരിച്ച് നോക്കുമ്പോഴാണ് ഈ പ്രശ്നത്തിലെ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ നാം മനസിലാക്കുന്നത്.ആ നീരീക്ഷകന്‍ ‘ഗുജറാത്തില്‍’ നിന്നുമുള്ള ആളാണ്!!! ഏത്തമിട്ട ആളാകട്ടെ ഇസ്ലാം മതവിശ്വാസിയും!!! ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ സംഗതിയുടെ വര്‍ഗീയ നിറം?
ദാ കണ്ടില്ലേ...ഈ സിദ്ധാന്തമില്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ ‘അപകടകരമായ’ സംഘപരിവാര്‍ അജന്‍ഡ മനസിലാകുമായിരുന്നോ???
(ഇലക്ഷനു നാലു ദിവസം മുന്‍പ് 12-ആം തീയതിയാണ് പിണറായി ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയധ്രുവീകരണം നടത്തി വോട്ട്ബാങ്ക് നേടാനുമുള്ള അത്യന്തം അപകടകരമായ വര്‍ഗീയ അജന്‍ഡ ആയിരുന്നു എന്ന കുപ്രചരണം ചില ഫാസിസ്റ്റ്-വര്‍ഗീയ-സയണിസ്റ്റ് ശക്തികള്‍ ചില “അശ്ലീല” പുസ്തകങ്ങളിലൂടെ അഴിച്ച് വിടുന്നുണ്ട്.അത് തികച്ചും തെറ്റായ,അമേരിക്കയുടേയും ഇസ്രയേലിന്റേയും ഒത്താശയോടെ യുഡിഎഫും ബിജെപിയും നടത്തുന്ന ദുരാരോപണം മാത്രമാണ്.ഈ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും ആ “അശ്ലീല” മാസികയ്ക്കെതിരെയും “നാട്ടുകാര്‍” പ്രതികരിക്കുന്നതാണ്)
പക്ഷേ എന്ത ചെയ്യാനാ...ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം ശാസ്ത്രസിദ്ധാന്തങ്ങള്‍ അറിവില്ല.അതല്ലേ അവര്‍ ഇങ്ങനൊക്കെ കമന്റുകളെഴുതി വയ്ക്കുന്നേ...ഛേ... (എങ്ങനെ വരും പിണറായി സാറേ...എസ്‌എസ്‌എല്‍സി വിജയം നൂറു ശതമാനമാക്കാന്‍ നുമ്മട ബേബിച്ചയന്‍ കഷ്ടപ്പെടുമ്പ പുള്ളകള്‍ക്ക് ഇത്രയും വിവരം വരുന്നത് തന്നെ അതിശയോല്ലേ???)
പ്രിയ വായനക്കാരേ...ആ ഗുജറാത്തി ഉദ്യോഗസ്ഥന്‍ കാണിച്ചത് തെറ്റ് തന്നെ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇതിലും ഹിന്ദു-മുസ്ല്ലീം വേര്‍തിരിവുണ്ടാക്കി “ആരൊക്കെ ചത്താലും എന്തൊക്കെ കത്തിയാലും എനിക്കും കിട്ടണം വോട്ട്” എന്ന മനഃസ്ഥിതി ഉള്ള ഇത്തരം ആളുകള്‍ എന്ന് നശിക്കുന്നോ അന്നേ രക്ഷപ്പെടൂ ഈ രാജ്യം!!!
കാര്യമുള്ള പ്രശ്നങ്ങള്‍ക്ക് സംസാരിക്കട്ടെ, പക്ഷം പിടിച്ചോട്ടെ...ആരും കുറ്റം പറയുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി, വോട്ടിനുവേണ്ടി നമ്മെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്ന ഇത്തരക്കാര്‍ സ്വയം മതേതരര്‍ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍, മതേതരത്വത്തെ പറ്റി ഘോരഘോരം വാദിക്കുന്നത് കേള്‍ക്കുമ്പോള്‍, അര്‍ത്ഥം നഷ്ടപ്പെട്ട ആ വാക്കിനോട് സത്യത്തില്‍ തോന്നുന്നത് പുച്ഛമല്ല, സഹതാപമാണ്...
സത്യത്തില്‍ ഭയവും സങ്കടവുമൊക്കെയാണു മനസില്‍ തോന്നുന്നത്...ഈ തരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ “അഭിനവ”മതേതരത്വം കാണുമ്പോള്‍...
ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത് ദാ ഈ കത്താണ്. ഏപ്രില്‍ 21ന്റെ മാതൃഭൂമി പത്രത്തില്‍ വായനക്കാരുടെ കത്തുകളില്‍ വന്ന ഈ കത്ത്. പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതും ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ അവര്‍ തിരിച്ചറിയുന്നു എന്നതും സത്യത്തില്‍ ഒരളവും വരെ സന്തോഷവും ആശ്വാസവും പകരുന്നു.
വാല്‍ക്കഷ്ണം : പ്രിയ പിണറായി സഖാവേ...ഈ മതേതരത്വവും കൊണ്ട് നടക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയുന്നത് നന്ന്. എല്ലാവരേയും എല്ല്ലാക്കാലവും വഞ്ചിക്കാന്‍ കഴിയില്ല എന്നത്...ദാ ഇസ്ലാം സമൂഹവും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു, അവരെ മുതലെടുക്കുന്നവരെ...
ബി.ജെ.പി.യെ തോല്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ച് മുസ്ലീങ്ങൾ കണ്ണുമടച്ച് മറ്റുള്ളവർക്ക് വോട്ടുചെയ്തുകൊള്ളുമെന്നു വിചാരിക്കരുത് എന്നൊരു സന്ദേശം – യു.പി.യിൽ നിന്ന്.
ഉലമ കൌൺസിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുന്നത് അവിടുത്തെ മൂന്നു പ്രമുഖ “മതേതര”കക്ഷികൾക്കും – ബി.എസ്.പി., കോൺഗ്രസ്, എസ്.പി. – തിരിച്ചടിയാകുമെന്നു കേൾക്കുന്നു.
അയ്യോ - നിങ്ങളിങ്ങനെ സ്വന്ത നിലയ്ക്കു പോയാൽ അതു ബി.ജെ.പി.യെ സഹായിക്കലാവില്ലേ – അതു ചെയ്യരുത് – ഞങ്ങൾക്കു തന്നെ വോട്ടു ചെയ്യണം എന്നു മതേതരര്‍ കാലുപിടിച്ചപ്പോൾ ചില മുസ്ലീങ്ങളുടെ മറുപടി ഏകദേശം ഇങ്ങനെ.
“ബി.ജെ.പി. എന്ന ഉമ്മാക്കി കാട്ടി എത്രകാലം ഞങ്ങളെയിങ്ങനെ വിരട്ടും കൂവേ? ബിജെപി. അധികാരത്തിൽ വന്നാലും ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. പത്തറുപതുകൊല്ലമായില്ലേ നിങ്ങൾ ഞങ്ങളെയിങ്ങനെ പേടിപ്പിച്ചു മുതലെടുക്കുന്നു?”
“The heavens will not fall if there’s a BJP government. For 60 years, we have been bullied and intimidated with the BJP-RSS bogey, first by the Congress and then Mulayam and Mayavati.
“Let another Gujarat happen because we live in a Gujarat-like ambience all the time. At least the BJP openly propagates Hindutva. The others promote it while wearing burqas.”
Muslims seek to rip ‘secular’ mask
ചേര്‍ത്ത് വായിക്കേണ്ടത് : cpm,dyfi,secularism,politics, fascism