Reading Problems? Click Here


അഹങ്കാരിയുടെ സത്യവാങ്മൂലം....

പ്രിയ ബൂലോകരേ....

അഹങ്കാരി എന്ന ഞാന്‍ ഈ കേരളാ ബ്ലോഗ് മണ്ഡലത്തില്‍ കിടന്ന് വര്‍ഗീയവാദം പ്രചരിപ്പിക്കുന്നു എന്നും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അങ്ങനെ ഈ ലോകത്തിലെ നല്ല ഗുണങ്ങളുടെ എല്ലാം വിളനിലവും പര്യായവും അവസാനവാക്കും എല്ലാമായ കമ്യൂണിസ്റ്റ് സഖാക്കളെ അപമാനിക്കുന്നു എന്നും സത്യവിരുദ്ധങ്ങളായ കാര്യങ്ങള്‍ പ്രചരീപ്പിക്കുന്നു എന്നും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അഹങ്കാരി ഇന്ന് ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കുകയാണ്...

ഈ ബൂലോകത്തില്‍ അഹങ്കാരി ചെയ്തു പോയ തെറ്റുകള്‍ അനവധിയാണ്...അഴിമതികള്‍ നിരവധിയാണ്...സാമ്രാജ്യത്വ ശക്തികളുടേയും വര്‍ഗീയശക്തികളുടേയ്യും പണം എണ്ണി വാങ്ങി ഞാന്‍ പാ‍വം പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെയും കമ്യൂണിസ്റ്റ് സഖാക്കള്‍ക്കെതിരെയും മറ്റും ചെളി വാരിയെറിഞ്ഞു....ഞാന്‍ തെറ്റുകാരനാണു സുഹൃത്തുക്കളേ...തെറ്റുകാരനാണ്....

വികസനത്തിനു വിരോധിയായി നിന്ന ഒരു പെണ്ണിനെ വെറുതേ ഒന്ന് ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതിനു അഹങ്കാരി ബൂലോകത്തില്‍ പ്രശ്നമുണ്ടാക്കി....മനുഷ്യരെ ചുട്ടു തിന്നുന്നവര്‍ എന്നു വിളിച്ച് അവരെ അഹങ്കാരി കളിയാക്കി...തെറ്റായി പോയി മാന്യരേ...വികസനത്തിനു വിഘാതമായി നില്‍ക്കുന്ന വെറും പുഴുക്കളായ ഇവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലെന്ന് അഹങ്കാരി മനസിലാക്കാന്‍ വൈകിപ്പോയി....വികസനം നടത്തേണ്ടത് വൃത്തികെട്ട കര്‍ഷകരെ ആട്ടിപ്പായിച്ചിട്ടു വേണമെന്നും സഖാക്കന്മാര്‍ നിശ്ചയിച്ച കമ്പനിക്ക് സ്ഥലം നല്‍കാത്ത ഭീകര കുറ്റത്തിനു മരണം ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും മനസിലാക്കാന്‍ അഹങ്കാരി വൈകിപ്പോയി...

സെയ്ദി എറിഞ്ഞ ഷൂസെങ്ങനെ ആണ് സ്വാതന്ത്ര്യത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടേയും പ്രതീകമായതെന്നു മനസിലാക്കാനും വര്‍ഗീയതയും ഫാസിസവും നിറഞ്ഞ അഹങ്കാരിയുടെ മനസിനു കഴിയാതെ പോയി....മാപ്പ് സുഹൃത്തുക്കളേ മാപ്പ്....

ലോകം കണ്ട ഏറ്റവും മഹാനായ കമ്യൂണിസ്റ്റും പരമ നിഷ്കളങ്കനുമായ നമ്മുടെ പിണറായി സഖാവിനെ ചെരുപ്പെറിഞ്ഞ മൂരാച്ചിയിലെ ഫാസിസ്റ്റിനെയും അവന്റെ പോക്കറ്റിലിരുന്ന അമേരിക്കന്‍ ഡോളറുകളേയും മനസിലാക്കാന്‍ അഹങ്കാരി ഒരല്പം വൈകിപ്പോയി സുഹൃത്തുക്കളേ...അതിന്റെപേരില്‍ അഹങ്കാരി ഇട്ട പോസ്റ്റിന്റെ പേരില്‍ അഹങ്കാരി ക്ഷമചോദിക്കുന്നു....

ഇനി അഹങ്കാരി ഇതെല്ലാം ചെയ്തത് കൂലിക്കായിരുന്നു എന്ന വലിയ സത്യം അഹങ്കാരി വിളിച്ചു പറയട്ടെ...ഓരോ പോസ്റ്റിനും അഹങ്കാരിക്ക് അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും നാഗ്പൂരിലെ ആറെസ്സെസ് കാര്യാലയത്തില്‍ നിന്നും പണം വരാറുണ്ട് സുഹൃത്തൂക്കളേ....ഓരോ പോസ്റ്റിന്റെ ഗ്രേഡ് അനുസരിച്ചാണ് കൂലി...

ഈ കഴിഞ്ഞ ഫാസിസ്റ്റ് ചെരുപ്പ് പോസ്റ്റിനു...ങ്....ങാ, അമേരിക്കയില്‍ നിന്നും 50000 ഡോളറും ഇസ്രയേലില്‍ നിന്നും 2 കിലോ സ്വര്‍ണവും 25000 ഷെക്കലും പിന്നെ ആര്‍‌എസ്‌എസില്‍ നിന്നും 2 ലക്ഷം രൂപയും ലഭിച്ചു മാന്യരേ....

ഇനി വയ്യ...എത്രയെന്നു വച്ചാ ഈ പഞ്ചപാവങ്ങള്‍ക്കെതിരെ എഴുതുക...നിര്‍ത്തുകയാ...ദാ അഹങ്കാരിക്ക് ഈ മാസം കിട്ടിയ അമേരിക്കന്‍-ആര്‍‌എസ്‌എസ് കൈക്കൂലിയുടെ കണക്കുകളും ഫോട്ടോയും ഈ ബൂലോകത്തിന്റെ സ്പന്ദനങ്ങള്‍ നിയന്ത്രിക്കാനായി പാര്‍ട്ടി നിയോഗിച്ച മതേതര പുരോഗമനപര ബ്ലോഗിംഗ് കമ്മീഷനു (മ.പു.ബ്ലോ.ക) മുന്നില്‍ സമര്‍പ്പിക്കയാണ് അഹങ്കാരി....

ഒരിക്കല്‍ കൂ‍ടി...അഹങ്കാരിക്ക് മാപ്പ് തരണം മാന്യ ബൂലോകരെ......

<

അടിക്കുറിപ്പ് : അഹങ്കാരി ഇത് ചെയ്യുന്നത് ദാ ഈ അനോണി ചോദിച്ചതു കൊണ്ടാ എകെജി സെന്ററില്‍ നിന്നെന്തെങ്കിലും തരാമെന്നു പറഞ്ഞതു കൊണ്ടോ അല്ല, മറിച്ച് അഹങ്കാരി ഇനി മുതല്‍ മുട്ടന്‍ മതേതരവാദി ആയി മാറിയതിനാലാണു കേട്ടോ....
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

9 അഭിപ്രായങ്ങൾ:


  അഹങ്കാരി ഇത് ചെയ്യുന്നത് ദാ ഈ അനോണി ചോദിച്ചതു കൊണ്ടാ എകെജി സെന്ററില്‍ നിന്നെന്തെങ്കിലും തരാമെന്നു പറഞ്ഞതു കൊണ്ടോ അല്ല, മറിച്ച് അഹങ്കാരി ഇനി മുതല്‍ മുട്ടന്‍ മതേതരവാദി ആയി മാറിയതിനാലാണു കേട്ടോ.... 1. Sunith Somasekharan said...
 2. enthaanavo mathetharam ... muslim , christ , hindu ennu verthirichu kanakkeduthu prethyekam prathyekam sukhippikkalaano ... alla mattonnum kondu chodichalla ividuthe mathethara sarkkaar cheyyunnathu kandu chodichu poyatha ... enthaayaalum mathetharanaaya sthithikku ini akg centerilninnum chinayil ninnum pakisthanilninnum ,,, aicc muthalaaya mothamathetharakkaarilninnu roopayaayi kore kittum .... sookshicho ....

 3. വായുജിത് said...
 4. ഹ ഹ ഹ .... അയ്യയ്യോ ചിരിച്ചു മതിയായി ... എന്നാലും എന്റെ അഹംകാരീ പത്തു പതിനാറു വര്‍ഷമായി ഇതിനു പിറകെ പോയിട്ട് പത്തു പൈസ കിട്ടിയിട്ടില്ല ഇതുവരെ .. എന്നാലും ഇവര്‍ എന്നോട് ..... ഹും ഹും ... സഹിക്കാന്‍ വയ്യ .. അല്പം സി ഐ എ ഡോളര്‍ എനിക്കും ... ഹും ഹും

 5. Anonymous said...
 6. വേഷം കെട്ടല്‍ ഉഗ്രന്‍!

 7. ഞാന്‍ കശ്മലന്‍ said...
 8. Swayam komaali aavaruthu .
  Nobody raised such questions of getting money from abroad .

 9. ഞാന്‍ കശ്മലന്‍ said...
 10. Is this the way you told to say ur idea ?


  കശ്മലന്‍,

  സ്വയം കോമ്മാളി?? :)

  അല്പസ്വല്പം വളിപ്പ് ഉള്ളാതാ മാഷേ...

  കുറേ നാളായി, എന്തെഴുതിയാലും നാഗ്പൂരീന്നെത്ര കിട്ടീന്നുള്ളാ ചിലരുടെ ചൊറിച്ചില്‍...എന്നാ പിന്നെ കിട്ടിയതിന്റെ കണക്ക് അവതരിപ്പിച്ചേക്കാമെന്ന് കരുതി! :)

  പിന്നെ ഇതെന്റെ ആദര്‍ശമാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നും എന്ന് തോന്നുന്നില്ല - ഇതൊരു പരിഹാസമായാണ് ഉദ്ദേശിച്ചത് , അങ്ങനെ മൂര്‍ച്ച വന്നില്ലെങ്കിലും...

  പിന്നെ നമ്മള്‍ തമ്മിലുള്ളാ ചര്‍ച്ച...ബ്ലോഗില്‍ കേറാന്‍ കഴിയാറില്ല.മിക്കവാറും ഓഫീസിലാണ്.അവിടെ ബ്ലോഗും മെയിലുമൊക്കെ ബ്ലോക്ക്ഡ് ആണ്.പിന്നെ ഒരു തറപ്പണി ചെയ്ത് മെയില്‍ ആക്സസ് ചെയ്യും...ബ്ലോഗ് ആക്സസ് ചെയ്താലും ആ വഴിയില്‍ കമന്റിടാന്‍ പറ്റില്ല.

  നമുക്ക് മെയില്‍ വഴിയോ ഫോണ്‍ വഴിയോ സംസാരിച്ചാലോ? 11. Anonymous said...
 12. സ്വാത് ഇതാ ഇവിടെ പാലക്കാട്ടുമുണ്ട്

  പാലക്കാടെ മംഗളം പത്രം ഓഫീസിനു നടന്ന രണ്ടാമത്തെ അക്രമം ( ഒന്നാമത്തേത് ഇവിടെ) ഇന്ത്യയിലെ താലിബാന്റെ സ്വഭാവ വൈകൃതം മുംബത്തെപ്പോലെ ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. പെണ്‍കുട്ടികളെ സ്കൂളില്‍ പറഞ്ഞയച്ചാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന അഫ്ഘാനിസ്ഥാനിലെ താലിബാന്‍ സംഘടന‍. സ്വാത്‌ എന്ന ഭയങ്കര ദേശവും, താലിബാന്‍ എന്ന വിഷപ്പാമ്പുകളും അത്ര ദൂരെയൊന്നുമല്ല. ഇതാ ഇവിടെതന്നെ, പാലക്കാട്ടുമുണ്ട്‌‌ അവറ്റകള്‍. അതിന്റെ ദേശീയവും പ്രാദേശികവുമായ നിരവധി വകഭേദങ്ങളുമുണ്ട്‌. തങ്ങളുടെ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രവര്‍ത്തിച്ച നിരാലംബയായ സാധുസ്ത്രീയെ ചുട്ട് തിന്ന് ഇല്ലാപൌരുഷം കാണിച്ച വീരഇടതന്മാരുടെ നാടാണ്‌ ഇത്‌. പാര്‍ട്ടിമാറിയതിനു പാലം വലിച്ചും, ചൈനക്കുവേണ്ടി പോരാടുകയും, എതിരാളികളെ കിട്ടിയില്ലെങ്കില്‍ പാമ്പുകളെപ്പോലും ചുട്ടുചാമ്പലാക്കും അവര്‍. കേന്ദ്രകമ്മിറ്റി അംഗീകരിച്ചതാണെന്ന പേരില്‍ സ്വന്തം നാടിനെ കുത്ത്ക കാനഡ കമ്പനിക്കു ഒറ്റുകൊടുക്കുന്നവരാണവര്‍‍. മറ്റു കുട്ടികളുളെക്കള്‍ തങ്ങളുടെ വോട്ടു ബാങ്ക് സമുദായത്തിലെ കുട്ടികള്‍ക്ക് അവകാശങ്ങളുണ്ടെന്ന് അവര്‍ നിയമമുണ്ടക്കും. അന്നന്നത്തെ അന്നം കിട്ടാന്‍ പണിയെടുക്കുന്നവരെ ബന്ദു നടത്തി പട്ടിണിയിലാക്കും ഈ വിഷപ്പാമ്പുകള്‍. കരുതിയിരിക്കുക. സ്വാത്‌, ഇതാ നമ്മുടെ വളരെയടുത്തുതന്നെയുണ്ട്.

  ആശയത്തിനു കടപ്പാട് - ആന്റി-ഇഞുമണ്‍ അഥവാ മനുഷ്യ്നെ ചുട്ടു തിന്നുന്നവര്‍

 13. Anonymous said...
 14. ലിങ്കുകള്‍

  1. http://www.deepika.com/Archives/cat2_sub.asp?ccode=CAT2&subcatcode=&hcode=70291

  2. http://thatsmalayalam.oneindia.in/news/2005/09/25/kerala-mangalam-attack.html

  3. http://ahamkaram.blogspot.com/2008/11/against-those-who-eat-human.html

കമന്റെഴുതണോ??? ദാ ഇവിടെ...