Reading Problems? Click Here


മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

പ്രിയ വിദ്യാ-ആര്‍ത്തികളേ...

അഹങ്കാരം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം ഇന്നു മുതല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കട്ടെ...

ഇന്ന് ആദ്യ ദിവസമായതിനാല്‍ ഇന്ന് ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കം മാനേജര്‍ കം ഡയറക്ടര്‍ കം പ്യൂ‍ണ്‍ കം ജീവാത്മാ-പരമാത്മാ ആയ ഞാന്‍ തന്നെയാണ് നിങ്ങള്‍ക്ക് ക്ലാസെടുക്കുന്നത്.

ഇന്നത്തെ നമ്മുടെ വിഷയം :

പുനിതാ ബ്ലോഗ(ന) ന്‍ - ബേസിക്സ് ആന്‍ഡ് മെതേഡ്‌സ്.

ത്രെഡ് ബെര്‍ളിയുടെ ഈ പോസ്റ്റീന്ന്.(ത്രെഡു മാത്രം...ബാക്കി എല്ലാം എനിക്കു സ്വന്തം)
നമ്മുടെ ലോകത്തില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷത്തില്‍ കാണുന്നതും എന്നാല്‍ ബൂലോകത്തില്‍ സര്‍വ്വ സാധാരണയുമായ ഒരു സംഗതിയാണ് പുനിതകള്‍...അശേഷങ്ങട് മനസ്സിലായില്യ അല്ല്യേ...
എന്നാല്‍ വിശദമാക്കാം...ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് കാര്യം പിടികിട്ടിക്കാണും (കേരളത്തില്‍ വ്യാപകമായിട്ടില്ല)...

പുനിതകള്‍ എന്നാല്‍ (പു)വനിതകള്‍ എന്നാണ്...തെറ്റിദ്ധരിക്കേണ്ട, ഈ ‘പു’ എന്നാല്‍ ‘പുരുഷന്‍‘ എന്നര്‍ത്ഥം...

ഇപ്പോള്‍ വായനക്കാര്‍ക്ക് പിടികിട്ടിക്കാണും,അല്ലേ???
ഇല്ലാത്തവര്‍ക്കായി : ബൂലോക്കത്തില്‍ നമ്മള്‍ വിവിധ തരം പ്രൊഫൈലുകളും ഐഡികളും കാണുന്നു....ലിംഗമേതെന്ന് അതീന്നു മനസ്സിലാക്കുന്നു....

മനസ്സിലാക്കാന്‍ പറ്റാത്ത ചില ഐഡികളും ഉണ്ട്...

അതിന്റെ അടിസ്ഥാനത്തില്‍ - പുരുഷബ്ലോഗര്‍, വനിതാ ബ്ലോഗര്‍ , നിര്‍ലിംഗബ്ലൊഗര്‍,അനോണി എന്നിവരെ ഒക്കെ നാം കണ്ടിട്ടുമുണ്ട്...

എന്നാല്‍ ഈ ‘പുനിതാലിംഗങ്ങള്‍’ വളരെ ബുദ്ധികൂര്‍മ്മത ഉള്ള കൂട്ടത്തില്‍ പെടുന്നവരാണ്...വനിതാ ബ്ലോഗര്‍മാര്‍ എന്ന വ്യാ‍ജേന‍ ബ്ലോഗ് ചെയ്യുന്ന പുരുഷബ്ലോഗര്‍മാരാണിവര്‍...

ബൂലോകത്ത് ബ്ലോഗ് ചെയ്യുന്നവരില്‍ സ്ത്രീലിംഗങ്ങളെ ‘ബ്ലോഗനമാര്‍’ അല്ലെങ്കില്‍ ‘ബ്ലോഗറി’ എന്നൂം പുല്ലിംഗങ്ങളെ ‘ബ്ലോഗന്മാര്‍’ എന്നും നിര്‍ല്ലിംഗങ്ങളെ (നിക്കറൂരി നോക്കിയാല്‍ പോലും കണ്ടെത്താന്‍ പറ്റാത്തവര്‍)പൊതുവില്‍ ‘നിര്‍‌യൂസബ്ലോഗര്‍‍’ (കട: എനിക്കൂ മാത്രം)എന്നും വിവക്ഷിക്കപ്പെടുമ്പോള്‍ ഈ പുനിതാലിംഗങ്ങളെ എന്തു വിളിക്കണമെന്ന കാര്യത്തില്‍ ‘കേരളാ ചേംബര്‍ ഓഫ് ബ്ലോഗേഴ്സ് ’ ആജീവനാന്ത ജനറല്‍ നിക്കറിട്ടറി,സോറി സെക്രട്ടറി പാലായില്‍ ചാര്‍ളിയന്റെ നേതൃത്വത്തില്‍ ഒരു പറ്റം ബ്ലോഗാഭാസന്മാര്‍ പഠനം നടത്തി വരികയാണ് ...

എന്നാല്‍ ഇവിടെ ബ്ലോഗനമാര്‍ക്കും ബ്ലോഗന്മാര്‍ക്കും വേണ്ടി പോസ്റ്റുകളും ഇവന്റുകളും ‘മികച്ച ബ്ലോഗനാകാന്‍ പത്തു വഴികളും’ ‘10 ദിവസത്തില്‍ മികച്ച ബ്ലോഗറിയും’ ഒക്കെ പ്രസിദ്ധീകരിച്ചും അക്കാഡമിയും ബ്ലോഗ്ടയും ചേംബറും ഒക്കെ സ്ഥാപിച്ചപ്പോഴും ഈ പാവം പുനിതാ ബ്ലോഗര്‍മാരെ നിര്‍ദ്ദാക്ഷിണ്യം തഴയുകയായിരുന്നു...ഇത് ബ്ലോഗര്‍ ഭരണഘടനയ്കെതിരായതിനാല്‍ പാവപ്പെട്ട പുനിതാ ബ്ലോഗര്‍മാരെ സഹായിക്കാന്‍ ഞാന്‍ സ്വയം കണ്ടെത്തിയ കാര്യങ്ങള്‍ അവര്‍ക്കായി സമര്‍പ്പീക്കുന്നു....

ഇനിയാണ് ഒരു പ്രശ്നം വരുന്നത്.ഒരു ഫീമെയില്‍ ബ്ലോഗര്‍ക്ക് രണ്ടു രീതിയില്‍ (പ്രധാനമായും) ബൂലോകത്തില്‍ അവതരിക്കാം.ഒന്നാ‍മത്തേത് ഒരു വലിയ ഫെമിനിസ്റ്റ്,ബുദ്ധിജീവി,സ്ത്രീപക്ഷവാദി ബ്ലോഗറിയായി.രണ്ടാമത്തേത് ഒരു മണ്ടിയും അബദ്ധങ്ങളുടെ ഹോള്‍സെയില്‍ ഡീലറും നിഷ്കളങ്കയുമായ ഒരു പെണ്‍കൊടിയായി...ഇതിലേതാണ് വേണ്ടതെന്ന് നന്നായി ആലോചിച്ചു തീരുമാനിക്കണം.കാരണം പിന്നീട് മാറാന്‍ ബുദ്ധിമുട്ടാണ്.

ആദ്യമായി ഒന്നാമത്തെ രീതി തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള പത്തു വഴികള്‍ പറയുന്നു...രണ്ടാം രീതി അടുത്ത പോസ്റ്റില്‍...

മികച്ച പുനിതാ ബ്ലോഗനനാകാന്‍ 10 വഴികള്‍ (ഒന്നാം രീതി)

1. ബ്ലോഗര്‍ ഐഡി തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക , കഴിയുന്നതും തമാശാപേരുകള്‍ ഒഴിവാക്കുക...

പിന്നെ വര്‍മ്മ,മേനോന്‍, അന്തര്‍ജ്ജനം മുതലായവയും പ്രത്യക്ഷത്തില്‍ തന്നെ ഫീമെയില്‍ ആയിട്ടുള്ളവയും കൊച്ച് പെണ്‍പിള്ളാര്‍ എന്ന് വിളിച്ചു പറയുന്നവയും ആയ പേരുകള്‍ കര്‍ശനമായും ഒഴിവാക്കുക.കാരണം 90% വായ്യിനോക്കി ബ്ലോഗര്‍മാര്‍ക്കും അറിയാം ഒന്നുകില്‍ ഈ പെണ്‍പേരുകള്‍ക്ക് പിന്നില്‍ ഒരു ചുള്ളന്‍ ആണായീരിക്കും അല്ലേല്‍ അത് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കെളവി ആയിരിക്കും എന്ന്. അതിനാല്‍ കഴിയുന്നതും മനുഷ്യന്‍ കേട്ടിട്ടില്ലാത്ത പേരുകള്‍ തിരഞ്ഞെടുക്കുക.നെറ്റില്‍ തപ്പി കിട്ടുന്ന ഏതേലും വിദേശ എഴുത്തുകാരിയുടേയോ അല്ലെങ്കില്‍ വല്ല ‘ദാപെട’ , ‘ വ്യാഷ്പോഷ് ’ , മുതലായ അര്‍ത്ഥം മനസ്സിലാകാത്ത നിര്‍ലിംഗ പേരുകള്‍ തിരഞ്ഞെടുക്കാം.അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ വയസി എന്നു തോന്നുന്ന ‘വല്യമ്മത്തള്ള’ , ‘അമ്മൂമ്മ’ മുതലായ പേരുകളും കുഴപ്പമില്ല...കാരണം ഈ പേരുകള്‍ കേള്‍ക്കുന്നവര്‍ അതില്‍ ഒരു ചുള്ളത്തിയുടെ സാന്നിധ്യം മണത്ത് വന്നു നോക്കിയിരിക്കും.

2. ഇനി നിങ്ങളുടെ ലേഔട്ട് : നിങ്ങള്‍ ടെക്നോളജിയുടെ കാര്യത്തില്‍ ഒരു ജീനിയസ് ആണെന്നും നിങ്ങള്‍ലുടെ ഡിസൈനിംഗ് പവറിനു മുന്നില്‍ അഡൊബി പോലും പുഴുവാണെന്നുമുള്ളാ സന്ദേശം നിങ്ങളുടെ ബ്ലോഗിലെ ഓരോ വിഡ്ജെറ്റിലും മുഴങ്ങിക്കൊണ്ടിരിക്കണം...ബ്ലോഗിനു പേരു തിരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധ വേണം.തമാശ തോന്നുന്ന് പേരുകള്‍ ഒഴിവാക്കുക. തറവാട്, വഞ്ചി , പൂക്കട, മുതലായ കാവ്യഭംഗിയുള്ളാവയോ അള്‍ട്രാ സീരിയസ് ആയുള്ളവയോ തിരഞ്ഞെടുക്കുക.
ലേഔട്ടില്‍ കളറുകള്‍ കാഠിന്യം കുറച്ചുപയോഗിക്കുക.വൈറ്റ് ആണു നല്ലത്.ആഡ്സെന്‍സ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുക....വിഡ്ജെറ്റുകളും കുറച്ചുപയോഗിക്കുക...എന്റെ വായന എന്നും മറ്റും പറഞ്ഞ് അഞ്ചാറ് സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ബ്ലോഗുകളും കൊടുക്കണം.ആഡ്‌സെന്‍സ് കൊടുക്കുന്നേ കിടിലനായി രണ്ടോ മൂന്നോ മാത്രം നല്‍കുക

3. ഹെഡര്‍ ഇടുമ്പോല്‍ ഇടത്തരം വലുപ്പത്തിലുള്ളവ തിരഞ്ഞെടുക്കുക. ഹെഡറില്‍ നല്ല ഫോണ്ട് ഉപയോഗിച്ച് ഒരു സ്ലീപ്പി ഫീലിംഗിലുള്ള ഹെഡര്‍ തയ്യാറാക്കുക.പശ്ചാത്തലമായി ഇരുണ്ടതോ ബ്ലാക്ക്&വൈറ്റ് ആയതോ ആയ പ്രകൃതിദൃശ്യങ്ങള്‍,മഴ , കാട്,സീനറി മുതലായവ (ഇരുണ്ട പശ്ചാത്തലം വേണം എന്നത് നിര്‍ബന്ധമാണ്.ബൂലോകത്തിലെ സീരിയസ് ബുജി ബ്ലോഗറികള്‍ നിര്‍വചിച്ചതനുസരിച്ച് വീഷാദമാണ് ഏറ്റവും നല്ല വികാരം.മരണവും.അതിനാല്‍ നിങ്ങളുടെ ഹെഡറിനും ഒരു സായാഹ്ന/വിഷാ‍ദ ഛായ വേണം. അല്ലെങ്കില്‍ ഹെഡര്‍ ഇട്ടില്ലേലും കുഴപ്പമില്ല...

പക്ഷേ ഹെഡറില്‍ (ഹെഡറില്ലേലും ) ബ്ലോഗിന്റെ പേരു കഴിഞ്ഞ് ഇംഗ്ലീഷിലോ ലാറ്റിന്‍/ഫ്രഞ്ച്/ഇറ്റാലിയന്‍/സ്പാനിഷ്/ചൈനീസ് ഭാഷകളിലോ ഒരു വരി കവിതയോ സാഹിത്യമോ എഴുതുക..ഒരു കാരണവശാലും മലയാളത്തില്‍ എഴുതൂകയോ ഒരു വരിയില്‍ കൂടുകയോ ചെയ്യരുത്..

4. നിങ്ങള്‍ നിര്‍ബന്ധമായും ഏതെങ്കിലും ഒരു ഗ്രൂപ്പ് ബ്ലോഗില്‍ അംഗമായിരിക്കണം...അംഗമാകുമ്പോ സൂക്ഷിക്കുക, സാഹിത്യം,നാടകം, ഫെമിനിസം , മുതലായ സ്ത്രീജനങ്ങള്‍ ഉള്ളവയില്‍ അംഗമാകുക...അംഗമാക്കില്ലേല്‍ നിങ്ങള്‍ ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങിയാലും മതി,കാരണം നിങ്ങളുടെ പ്രൊഫൈലില്‍ വന്നു നോക്കുന്ന വായില്‍നോക്കികള്‍ക്ക് നിങ്ങള്‍ ഒരു വനിതാ ബ്ലോഗറാണെന്ന വിശ്വാസം പകരുന്നതാണ് വനിതകള്‍ ധാരാളമുള്ള ഒരു ഗ്രൂപ്പ് ബ്ലോഗിന്റെ പേര് ബ്ലോഗുകളുടെ കൂട്ടത്തില്‍ കാണുന്നത്...

5. ഇനി നിങ്ങളുടെ പ്രൊഫൈല്‍ ഒരുക്കേണ്ടുന്ന വിധം. ഒരിക്കലും നിങ്ങളുടെ ബ്ലോഗില്‍ സെക്സ് ഏതാണെന്ന് വയ്ക്കരുത്...ജസ്റ്റ് ലീവ് ഇറ്റ് ബ്ലാങ്ക്....പക്ഷേ തീര്‍ച്ചയായും മറ്റ് ഐറ്റംസ് ഉണ്ടായിരിക്കണം.ആസ്ട്രോളജിക്കല്‍ സൈന്‍,സോഡിയാക്ക് ഇയര്‍ എന്നിവ നിശ്ചയമായും വേണം .വേണമെങ്കില്‍ എബൌട്ട് മീയില്‍ മുകളിലെ ആസ്ട്രോളജിക്കല്‍ സൈന്‍ ഓട്ടോജനറേറ്റഡ് ആണ്,ഞാന്‍ വിശ്വസിക്കുന്നില്ല എന്നും കൂടി കാച്ചിയേക്കണം.പക്ഷേ ഒരു കാരണവശാലും അത് ഡിസ്‌പ്ലേ ചെയ്യാതിരിക്കരുത്.

ഇനി പ്രൊഫൈലിലെ ബാക്കി ഐറ്റംസ്...
ഒന്നാമത്തെ രീതിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കാര്യങ്ങള്‍ ചുരുക്കി മാത്രമേ പറയാവൂ...എബൌട്ട് മീ ഒന്നോ രണ്ടോ സെന്റന്‍സ്,അതും നല്ല കട്ടി സാഹിത്യ-ബുജി ഭാഷയില്‍ എഴുതുക.പ്ലേസ് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നോ യു.കെ എന്നോ മാത്രം വയ്ക്കുക, വിശദാംശങ്ങള്‍ വയ്ക്കരുത് (ദുഫായ് ഒഴിവാക്കുക). ഇന്റെറെസ്റ്റ് ആയി നല്ല കടുകട്ടി സാധനങ്ങള്‍ -ചരിത്രം , തിയോളജി , ഫിലോസഫി ,ആധുനിക കവിത , ഉട്ടോപ്യന്‍ പൊളിറ്റിക്കോളജി , അമേരിക്കന്‍ രാഷ്ട്രീയം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ,സംവാദം , ഡിസൈനിംഗ് , മുതലായവ വയ്ക്കുക.മൂവീസ് ആയി ഒന്നോ രണ്ടോ മലയാളം സിനിമകളില്‍ കൂടുതല്‍ വയ്യ്ക്കരുത്....ബാക്കി ഇംഗ്ലീഷ് സിനിമകളോ വിദേശ ചിത്രങ്ങളോ (നെറ്റില്‍ കിട്ടും) വയ്ക്കുക, അതിനെ പറ്റി ആരും ഛോദ്യമൊന്നും ഛോദിക്കില്ല...ദീപാ മേത്ത,അകിരാ കുറസോവ , രാംഗോപാല്‍‌വര്‍മ്മ , ഭരതന്‍ മുതലായവരൂടെ ഓരോ ചിത്രങ്ങളെങ്കിലും വേണം...ഒരു നാലഞ്ച് ഹോളീവുഡ്ഡ്(ഒരു കാരണവശാലും ആക്ഷന്‍ ചിത്രങ്ങള്‍ വയ്ക്കരുത്)...

ഈ വിഭാഗക്കാര്‍ കഴിയുന്നതും സംഗീതത്തിനെ പറ്റി എഴുതരുത്.അഥവാ എഴുതിയേ പറ്റൂ എന്നുണ്ടെങ്കീല്‍ അമേരിക്കയിലെയോ ആസ്ത്രേലിയയിലെയോ ആദിവാസികാളുടെ സംഗീതം, ബ്രസീലിയന്‍ തനതു നാടന്‍ സംഗീതം ,ഇംഗ്ലീഷ് ഉപകരണസംഗീതം മുതലായവ വയ്ക്കാം...

ബുക്കുകളുടെ കൂട്ടത്തില്‍ കഴിയുന്നതും ശക്തരായ പെണ്ണെഴുത്തുകാരെ മാത്രം വയ്ക്കുക.മലയാളസാഹിത്യത്തില്‍ വളരെ കുറച്ചു മാത്രം വയ്ക്കുക....കവിത വയ്ക്കാന്‍ മറക്കരുത്...ഒ.എന്‍.വി , ആശാന്‍, കുഞ്ഞുണ്ണിമാഷ് മുതലായ ലോക്കല്‍ മലയാളി കവികളെ വയ്ക്കരുത്...കടുകട്ടി ആധുനിക കവിത വേണം വയ്ക്കാന്‍....ഒരു പത്തു പന്ത്രണ്ട് ഇംഗ്ലീ‍ഷ്-ഫ്രന്‍ക്-സ്പാനിഷ് പുസ്തകങ്ങളുടെ പേരുകള്‍ വയ്ക്കുക...

6. ഇനി ഫോട്ടോയുടെ കാര്യം.ഒന്നാമത്തെ രീതി തിരഞ്ഞെടുക്കുന്നവര്‍ ഫോട്ടോ വയ്ക്കുമ്പോല്‍ ശ്രദ്ധിക്കുക, ഒരു കാരണവശാലും സ്ത്രൈണ ഫോട്ടോ വയ്ക്കരുത്.റൊമാന്‍സ് ഉള്ള ഫോട്ടോകള്‍,പൂക്കള്‍ മുതലായവ ഒരു കാരണവശാലും വയ്ക്കരുത്...അടച്ചിട്ട ജനല്‍, പേന , ഒന്നും മനസ്സിലാകാത്ത സ്കെച്ചുകള്‍ , ഉണങ്ങിയ മരത്തിന്റെ ഫോട്ടോ മുതല്ലായവ വയ്ക്കുക...പൌരുഷമുള്ള ഫോട്ടോകള്‍ ഒഴിവാക്കുക.നേരത്തേ പറഞ്ഞതു പോലെ വിഷാദം മുറ്റി നില്‍ക്കുന്ന ഇരുണ്ട ചിത്രങ്ങളോ സ്കെച്ചുകളോ ഉപയോഗിക്കുക...

7. ഇനി പോസ്റ്റുകള്‍....നിങ്ങള്‍ ചാടിക്കേറി ആഴ്ചയില്‍ അഞ്ചു പോസ്റ്റ് വീതം ഇടരുത്...രണ്ടോ മൂന്നോ‍ ആഴ്ച്ച കൂടുമ്പോ ഒരു പോസ്റ്റ് എന്ന തോതിലേ ഇടാവൂ.നിങ്ങള്‍ വളരെ അധികം തിരക്കുള്ള ഒരു മഹിളയാണെന്നും അതിനാല്‍ വല്ലപ്പോഴും മാത്രമേ ബ്ലോഗിലേക്ക് തിരിയാന്‍ പറ്റൂ എന്നും തോന്നിപ്പിക്കണം...

പിന്നെ ആരേലുമൊക്കെ വന്ന് കമന്റിട്ടാലും ചാടിക്കേറി പ്രതികരിക്കരുത്.അതിന് ഒരു രണ്ടു മൂന്നു ദിവസം കാക്കുക.എന്നിട്ട് കമന്റിട്ടത് ആണാണെങ്കില്‍ നന്ദിയോ അഭിനന്ദനമോ പറയരുത്.പകരം ഓ നമ്മളിതെത്ര കണ്ടതാ...ചീളു പയ്യന്‍സ്..എന്ന ഒരു സ്റ്റാന്‍ഡ് എടുക്കണം...അപ്പോള്‍ അവന്‍ പിന്നെയൂം വരും നിങ്ങടെ ബ്ലോഗ് കാണാന്‍.നിങ്ങള്‍ ആദ്യമേ പ്രതികരിച്ചാല്‍ തീര്‍ന്നു..പിന്നവനെ കാണില്ല....
നിങ്ങള്‍ കുറച്ചാധികം ശ്രമിച്ചാല്‍ കിട്ടുന്ന ശ്രമിച്ചാല്‍ മാത്രം കിട്ടുന്ന കനിയാണന്ന് അവനെ തോന്നിപ്പിച്ചാല്‍ രക്ഷപ്പെട്ടു...പിന്നെ ഒരുവിധപ്പെട്ടവന്റെ ഒന്നു ഫ്ഫേവരിറ്റ്സ് ലിസ്റ്റീന്നോ റിഡറീന്നോ നമ്മടെ ബ്ലോഗ് ഡീലിസ്റ്റ് ചെയ്യപ്പെടില്ല...

ഇനി ‍കമന്റിടുന്നത് സ്ത്രീ ആണെങ്കില്‍ സന്ദര്‍ഭം അനുസരിച്ച് പ്രതികരിക്കുക...അതായത് ഒനാം വിഭാഗത്തില്‍ പെട്ടവരണെങ്കില്‍ ഒരു കാരണവശാലും അവഗണിക്കരുത്,പീണക്കരുത്...പകരം അവര്‍ ബൂലോകത്തില്‍ കുറച്ചു പിടിപാടുള്ളവരാണെങ്കില്‍ ചേച്ചീന്ന് വിളീച്ച് ഒന്ന് ബഹുമാനിച്ചേക്കുക...ചിലര്‍ ബ്ലോഗര്‍ ഐഡി മാത്രം ഉപയോഗിച്ചാ മതീന്നു പറയും..അവരെ ചേച്ചീന്നു വിളിച്ചില്ലേലും ബഹുമാനിക്കുന്ന പോലെ കാണിക്കുക...നമ്മള്‍ അവരെ ബഹുമാനിക്കുകയും ഭയക്കുകയും സപ്പോര്‍ട്ട്റ്റ് ചെയ്യുകയുംചെയ്യൂന്നു എന്നു തോന്നിയാല്‍ നമ്മള്‍ വിജയിച്ചൂ...നമ്മള്‍ ബൂലോകത്തിന്റെ അപ്പോസ്തലയാകാന്‍ അധികം സമയമെടുക്കില്ല...

ഇനി കമന്റിടുന്ന സ്ത്രീകള്‍ രണ്ടാം വിഭാഗമാണെങ്കില്‍ അവരെ മോളേന്ന് വിളിച്ച് സംബോധന ചെയ്യുക...ഉപദേശിക്കുക....നമ്മടെ പോസ്റ്റിനെപറ്റി ആശയങ്ങളുടേ ആന്തരാളങ്ങളിലേക്ക്കിറങ്ങുന്ന കാര്യങ്ങള്‍ പറയുക...തീര്‍ന്നു...

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഒരു കാരണവശാലും നമ്മള്‍ ഒരു സ്ത്രീ ആണെന്ന് നമ്മള്‍ തുറന്നു പറയരുത്...എന്നാല്‍ നമ്മളുടെ വാക്കുകള്‍ക്കിടയില്‍ നിന്നും വായനക്കാര്‍ക്ക് ഊഹിച്ചെടുക്കാനും പറ്റണം...

8. ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ കല്യാണം കഴിഞ്ഞ ഒരു 26-38 റേഞ്ചില്‍ ആണെന്ന് തോന്നിപ്പിക്കുക്കയാവും ഭംഗി...ബ്ലോഗിലെ സകല വായിനോക്കികളും നോട്ടമിടുന്ന ഒന്നാം വിഭാഗക്കാര്‍ ഈ റേഞ്ചിലുള്ളവരാണ്.

പിന്നെ ചെയ്യാനുള്ളതെന്തെന്നാല്‍ ബൂലോകത്തിലെ ഫെമിനിസ്റ്റ്-ബുദ്ധിജീവി ബ്ലോഗുകളെ കണ്ടുപിടിക്കയാണ്.എന്നിട്ട് അവരുടെ എല്ലാ പോസ്റ്റിനും നിങ്ങള്‍ കമന്റിടുക...എല്ലാം ശക്തമായ ഫെമിനിസ്റ്റ് ഭാഷയിലും ശൈലിയിലുമാകണം.
നിങ്ങള്‍ ഒരു ശക്തയായ ഫെമിനിസ്റ്റ് ആണെന്നു തോന്നിക്കുകയും വേണം അതേ സമയം നിങ്ങള്‍ക്ക് അത്ര കാലിബര്‍ ഇല്ലെന്നു വരുത്തുകയും വേണം....അങ്ങനെയുള്ളവരുടെ പിന്നീന്ന് ഈ വായിനോക്കികള്‍ ഒന്നും മാറില്ല തന്നെ...
നിങ്ങള്‍ക്ക് ഭര്‍ത്താവിനെ ഇഷ്ടമല്ല, അയാള്‍ക്ക് സൌന്ദര്യമോ മണമോ നിറമോ ഗുണമോ ഇല്ലെന്ന് പലപ്പോഴായി വ്യംഗമായി നിങ്ങള്‍ പറഞ്ഞു വയ്ക്കണം...സ്വയം ഇതൊക്കെ ഉണ്ടെന്നു കരുതുന്ന വിഡ്ഡികള്‍ നിങ്ങള്‍ക്കു പിന്നാലെ വന്നോളും...

അല്പസ്വല്പം നീല ഇടക്കിടക്ക് ഭാഷയില്‍ കലര്‍ത്തുക...പിന്നെ നമ്മള്‍ ആ ഫെമിനിസ്റ്റ് - ബുജികളെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുക..അവര്‍ക്കെതിരെ ആരേലും സംസാരിച്ചാ അപ്പോ അവന്മാരെ ചീത്ത വിളിക്കൂക, അവരുടെ പോസ്റ്റുകളി ആദ്യം ഓടിവന്ന് “അയ്യോ ചേച്ചീ,എന്തൊരെഴുത്താ, അതു ശരിയാ...”എന്നൊക്കെ മട്ടിലുള്ള ഫെമിനിസ്റ്റ് അഭിനന്ദന കമന്റിടുക.അവര്‍ക്ക് നിങ്ങളെ പിടിച്ചാല്‍ രക്ഷപ്പെട്ടു...നിങ്ങള്‍ പെട്ടെന്ന് പ്രശസ്തയാകും...

9. നമ്മുടെ പോസ്റ്റുകള്‍ എല്ലാം തന്നെ ആണുങ്ങള്‍ക്കെതിരെ വേണം....ആണുങ്ങളുടെ കഴിവുകേട്, ഗുണമില്ലായ്മ ഒക്കെ...ഇതിനിടക്ക് ഭര്‍ത്താവില്‍‍ നിന്നും തനിക്ക് കിട്ടാതെ പോയ സ്നേഹത്തെ ഒക്കെ വരച്ചു വയ്ക്കാം...അതു തരാന്‍ നൂറുകണക്കിനു പേര്‍ വരും...അങ്ങനെ നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റു കൂടുകയും ചെയ്യും...അതാണല്ലോ നമ്മുടേയും ലക്ഷ്യം...

പിന്നെ ഒരെളുപ്പവഴിയുള്ളത്, നമ്മുടെ കൂടെയുള്ള ഫെമിനിസ്റ്റുകളുടെ ശത്രുക്കളെ ചീത്തവിളിക്കുക, അവരെ കളിയാക്കിയും ചീത്ത വിളിച്ചും പോസ്റ്റിടുക മുതലായവയാണ്...അവര്‍ പ്രതികരിക്കുന്നതോടെ നമ്മുടെ തലൈവിയേക്കാള്‍ നമ്മള്‍ പ്രശസ്ത്രരാകും.കാരണം പ്രശസ്തയാകാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് ആ രംഗത്തെ പ്രശസ്തരെ വിമര്‍ശിക്കുക എന്നത്...

പിന്നെ ഒരു വഴി വേറേ ഏതെങ്കിലും ഒരു ഐഡി ( കഴിയുന്നഹും പുരുഷനും സ്ത്രീയുമായി രണ്ട് ഐഡി-ഇല്ലെങ്കില്‍ നമ്മുടെ രണ്ട് സുഹൃഥ്തുക്കളെ ഏല്‍പ്പിച്ചാലും മതി.ഇത് കൂട്ടമായി ചെയ്യുകയാണെങ്കില്‍ ഒരു ഗ്യാങ് ആയി നിന്നാല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും ) യില്‍ നിന്ന് നമ്മുടെ പോസ്റ്റിനെ ശക്തവും വേണേ അല്പം അശ്ലീലവുമായ രീതിയില്‍ വിമര്‍ശിക്കുക , നമ്മളെ കളിയാക്കിക്കൊണ്ട് നമ്മള്‍ തന്നെ വേറേ ഐഡീന്ന് പോസ്റ്റിടുക , മറ്റ് പ്രശസ്ത ബ്ലോഗര്‍മാരുമായി തര്‍ക്ക്കിക്കുക , അവരുടെ കമന്റുകളില്‍ വേറേ ഐഡിന്ന് നമ്മടെ ബ്ലോഗീന്ന്‍ ഉദ്ധരിച്ച് (അനോണി ആയി ചെയ്യരുത്) കമന്റിടുക (ലിങ്കും കൊടുക്കണം) മുതലായവയാണ്.

10. ഒന്നാം വിഭാഗത്തില്‍ പെടുന്നവര്‍ വിശാലമനസ്കന്‍ , ബെര്‍ളി, സുനീഷ് ,ദില്‍ബാ‍സുരന്‍ , കുറുമാന്‍ അഹങ്കാരി എന്നിവരുടെ ബ്ലോഗുകളില്‍ കമന്റിടുകയോ (അവ വായിക്കണം, കാരണാം അവരെ തെറി വിളിക്കാനുള്ളാ അവസരം കളയരുത്) അവരെ അഭിനന്ദിക്കുകയോ ചെയ്യരുത്.എപ്പോള്‍ തക്കം കിട്ടിയാലും അവരുടെ ബ്ലോഗില്‍ അവരെ എതിര്‍ത്ത് ആരേലും കമന്റിടുകയോ സംവാദം നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ (കമന്റിട്ടവരെ അനുകൂലിച്ച്) നമ്മളും അവരെ തെറി വിളിക്കുക...വളിപ്പ്,തറവളിപ്പ്,അശ്ലീലം , ശവത്തില്‍കുത്ത് , മോഷണം , വര്‍ഗീയത് തുടങ്ങി ആരോപിക്കാവുന്ന ആരോപണങ്ങളെല്ലാം ആരോപിക്കണം....ഇവര്‍ പെണ്‍സമൂഹത്തിന്റെ ശാശ്വതമായ ഭീഷണി ആണെന്ന രീതിയിലായിരിക്കണം ഭാഷ...ഇവര്‍ ജീവിച്ചിരുന്നാല്‍ നാട്ടിലെ മുഴുവന്‍ പെണ്ണുങ്ങടേം ചാരിത്ര്യം വരെ നഷ്ടപ്പെടും എന്നു വരെ കാച്ചിയേക്കുക...

എന്നാല്‍ ഇവരില്‍ ആരേലും നമ്മെ അനുകൂലിച്ച് കമന്റോ പോസ്റ്റോ ഇട്ടാല്‍ ഇവര്‍ കര്‍ത്താവിന്റെ കളങ്കമില്ലാത്ത കുഞ്ഞാടുകളാണേന്നും ഇവര്‍ മുഖം മൂടി അണീഞ്ഞ് നമ്മെ ചിരിപ്പിക്കയാണ് എന്നൊക്കെ പറഞ്ഞ് തത്കാലത്തേക്ക് അവരെ വാനോളം പുകഴ്ത്തുക...ആ പോസ്റ്റിന്റെ ഇഫക്ട് കഴിയുമ്പോ ചീത്തവിളി പുനരാരംഭിക്കുക...

ഈ പത്തു വഴികള്‍ തുടക്കക്കാര്‍ക്ക് പരിശീലിച്ച് വേരു പിടിക്കാന്‍ വേണ്ടിയാണ്.
ഇതു കൊണ്ട് വേരു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒറ്റയ്ക്ക് നിന്ന് കടും പ്രയോഗങ്ങള്‍ ആരംഭിക്കാം...
കടും‌പ്രയോഗങ്ങള്‍ ഇനി ഒരു പോസ്റ്റില്‍...ഇത്രയും പരീക്ഷിച്ച് വിജയിച്ച പുനിതാ ബ്ലോഗനന്മാര്‍ വിവരഥ്തിനു കമന്റിടുക..അല്ലേല്‍ വേണ്ട,നാട്ടാ‍രറിയും...ഫോണിലോ ഇ-മെയിലിലോബന്ധപ്പെടുക...നമുക്ക് താങ്കള്‍ക്കിഷ്ടമുള്ള ബാറില്‍ സോറി ബാത്രൂം അറ്റാച്ച്ഡ് ഹോട്ടലില്‍ കണ്ടുമുട്ടി പരികയപ്പെടാം...

ഹാപ്പി ബ്ലോഗിംഗ് ടു ആള്‍ ‍ബ്ലോഗനന്‍സ്....
രണ്ടാം വിഭാഗക്കാര്‍ക്കുള്ളാ വഴികള്‍ ഇനിയൊരു പോസ്റ്റില്‍...


അനുബന്ധം 1 : പുനിതാ ബ്ലോഗ(ന)ന്‍ : ഒരു വിശദീകരണം
അനുബന്ധം 2 : മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍ - രീതി രണ്ട്


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

29 അഭിപ്രായങ്ങൾ:


  ബൂലോക്കത്തില്‍ നമ്മള്‍ വിവിധ തരം പ്രൊഫൈലുകളും ഐഡികളും കാണുന്നു....ലിംഗമേതെന്ന് അതീന്നു മനസ്സിലാക്കുന്നു....

  മനസ്സിലാക്കാന്‍ പറ്റാത്ത ചില ഐഡികളും ഉണ്ട്...

  അതിന്റെ അടിസ്ഥാനത്തില്‍ - പുരുഷബ്ലോഗര്‍, വനിതാ ബ്ലോഗര്‍ , നിര്‍ലിംഗബ്ലൊഗര്‍,അനോണി എന്നിവരെ ഒക്കെ നാം കണ്ടിട്ടുമുണ്ട്...

  എന്നാല്‍ ഈ ‘പുനിതാലിംഗങ്ങള്‍’ വളരെ ബുദ്ധികൂര്‍മ്മത ഉള്ള കൂട്ടത്തില്‍ പെടുന്നവരാണ്...

  എന്താണ് പുനിതാലിംഗങ്ങളെന്നറിയാന്‍ വായിക്കുക

  എന്റെ ഏറ്റവും പുതിയ വന്‍‌കത്തി...
  3 പേജ് നീണ്ട കത്തി...
  മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്... 1. പാമരന്‍ said...
 2. കിണ്ണങ്കാച്ചി..! ബെര്‍ളിച്ചനെ കടത്തി വെട്ടി..!

 3. siva // ശിവ said...
 4. ഹായ് അരുണ്‍,

  ഞാനൊന്നു ചോദിച്ചോട്ടെ,

  പുരുഷ അല്ലെങ്കില്‍ വനിത എന്ന വേര്‍തിരിവ്‌ ഇവിടെ വേണോ...വായനയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരേ...അതല്ലാതെ ഞാന്‍ പുരുഷ/വനിത ബ്ലോഗ് മാത്രമേ വായിക്കൂ എന്നൊന്നും ആര്‍ക്കും നിര്‍ബന്ധമില്ലല്ലോ.

  പിന്നെ ഇത് ബൂലോകത്തെ മൊത്തം ബാധിച്ചിരിക്കുന്ന ഒരു രോഗമാണെന്ന് തോന്നുന്നു. അരുണിനും അത് പിടിപെട്ടു എന്ന് വിചാരിക്കുന്നു. അതില്‍ സത്യമായും വിഷമമുണ്ട്. കാരണം നീ എന്റെ നല്ല ഒരു സുഹൃത്താണെന്ന് ഞാന്‍ കരുതുന്നു...അത് നിനക്കറിയുകയും ചെയ്യാം.

  ഇനി എനിക്ക് പറ്റിയ ഒരു കാര്യം പറയാം,

  ഇന്നലെ ഞാന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ ഒരു പുതിയ ബ്ലോഗറെ ഇല്‍ഡ്രോഡ്യൂസ് ചെയ്ത് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് ശേഷം എന്റെ ജി-റ്റാല്‍കിലേയ്ക്ക് അന്വേഷണങ്ങളുടെ പ്രവാഹമായിരുന്നു. ബൂലോകത്തെ വലിയ പുലികളും മരപ്പട്ടികളും ഒക്കെയുണ്ടായിരുന്നു ആ അന്വേഷകരില്‍. എല്ലാവര്‍ക്കും അറിയേണ്ടത് അത് ശരിക്കും പെണ്‍കുട്ടിയാണോ? അതെന്റെ ആരാ? ഇവിടെ എന്നെ ശരിക്കും ചിരിപ്പിച്ചത് ഈ അന്വേഷകരാരും തന്നെ ആ കുട്ടിയുടെ ബ്ലോഗില്‍ പോയി ഒരു അഭിപ്രായം പറഞ്ഞില്ല എന്നതു തന്നെ. അപ്പോള്‍ ഇവരൊക്കെ ബ്ലോഗേഴ്സിന്റെ ലിംഗം ഏതാന്ന് അറിയാന്‍ ഇരിക്കുന്നവരാണോ? കഷ്ടം!

  ഞാനൊന്നു ചോദിച്ചോട്ടെ....അതൊക്കെ അറിയുന്നത് എന്തിനാ....ബ്ലോഗിംഗ് ഇഷ്ടപ്പെടുന്നവര്‍....ബ്ലോഗ് വായന ഇഷ്ടപ്പെടുന്നവര്‍ ലിംഗം ജാതി ഇവയൊക്കെ അറിയുന്നത് എന്തിനാ.

  ഓര്‍ക്കുട്ട് പോലെ ബ്ലോഗും അധ:പതിക്കുന്നില്ലേ എന്നൊരു സംശയം.

  NB: ഇത് എന്റെ സംശയവും അഭിപ്രായവും. അരുണിന് എന്നോട് ദേഷ്യം തോന്നുമായിരിക്കും. എന്നാലും സാരമില്ല.

  സസ്നേഹം,

  ശിവ

 5. ശിക്കാരി ശംഭു said...
 6. കൊല്ലളിയാ കൊല്ല്, കൊല്ല്..!! നന്നായിട്ടുണ്ട്‌! ഒരു അടിക്കുള്ള സാധ്യത കാണുന്നുണ്ട്‌. നടക്കട്ടേ..!!

 7. ജിജ സുബ്രഹ്മണ്യൻ said...
 8. ഇവിടെ ഇങ്ങനേം വേണോ...ജാതിയും ലിംഗവും അറിയണൊ..നല്ല രചനകള്‍ വായിക്കുക..അതിനെ പറ്റി ചര്‍ച്ച ചെയ്യുക എന്നല്ലാതെ വനിതാ ബ്ലോഗറ്.പുരുഷ ബ്ലോഗര്‍ ഹിജഡ ബ്ലോഗര്‍ എന്നിങ്ങനെ തരം തിരിവു വേണ്ടാ എന്നാണെന്റെ അഭിപ്രായം..ശിവയുടെ കമന്റ് ഇരുത്തി ചിന്തിപ്പിച്ചു..ശിവയുടെ കമന്റിനു താഴെ ഞാനും ഒപ്പു വെക്കുന്നു..

 9. Kiranz..!! said...
 10. ഹ..ഹ..അഹങ്കാരി..പണ്ട് യാഹു കേര‍ള ചാറ്റ് റൂമുകളില്‍ ഇത്തരം അവതാരങ്ങളെ “പാവാടച്ചെക്കന്മാര്‍“ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്,എന്തായാലും യാഹുവില്‍ നിന്നു ബ്ലോഗിലേക്കും അത് പടര്‍ന്നു എന്നറിയുന്നതില്‍ പ്രത്യേകിച്ച് ആശ്ചര്യം ഒന്നും തോന്നുന്നില്ല.ഏണ്ണമറ്റ പാവാടച്ചെക്കന്മാര്‍ മലയാളം ബ്ലോഗിലുമെത്തിയിട്ടുണ്ട് :)

 11. ഘടോല്‍കചന്‍ said...
 12. പുനിതാ ബ്ലോഗര്‍മ്മാര്‍ നീണാല്‍ വാഴട്ടെ......

  കൊള്ളാം മാഷെ കൊള്ളാം,,,, :)

 13. krish | കൃഷ് said...
 14. “ഇത് എന്നെ തന്നെ, എന്നെ മാത്രം ഉദ്ദേശിച്ചുള്ളതാ (വേറെ ചിലരും ഉണ്ടോ)“

  ഇത് ഞാന്‍ പറഞ്ഞതല്ലാ...
  ദൂരെ നിന്നും ഒരു ബ്ലോഗ് അശരീരി കേട്ടതാ!!

  :)


  പ്രിയ വായനക്കാരേ...

  ഈ അഹങ്കാരം എന്ന ബ്ലോഗില്‍ ഞാന്‍ ഇടുന്ന പോസ്റ്റുകളില്‍ ‘ചിന്ത/അഭിപ്രായം’ എന്ന ലേബലില്ലാത്ത പോസ്റ്റുകള്‍ എല്ലാം തന്നെ ഹാസ്യാത്മകമാണ്(നിലവാരമില്ലാത്തതാണേലും)...അവ ഹാസ്യം(ഇങ്ങനേം തല്ലു വാങ്ങാം , ക്വാമഡി ..) , ആക്ഷേപം(വല്ലവനേം കല്ലെറിയല്‍ ),ഫോര്‍വ്വേഡ് മെയിലുകള്‍ (കോപ്പിയടി)എന്നിവ മാത്രമാണ്....പൂര്‍ണ്ണമായും തമാശ ഉദ്ദേശിച്ചുള്ളവ...

  അത് എന്റെ അഭിപ്രായമായി തെറ്റിദ്ധരിക്കരുത് എന്നപേക്ഷ...

  ഞാനിതെഴുതാന്‍ കാരണം ശിവ എന്ന എന്റെ സുഹൃത്തിന്റ്റ്റേയും കാന്താരിക്കുട്ടിയുടേയും കമന്റുകളാണ്.അവരും അവരെ പോലെ പലരും എന്റെ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  ഇത് ഇങ്ങനെ ജാത്തിയും ലിംഗവും പറയുകയും ഹിറ്റ് കൂട്ടാന്‍ വേണ്ടി സ്ത്രീ നാമങ്ങളില്‍ ബ്ലോഗ് തുടങ്ങുകയും ചെയ്യുന്നവര്‍ക്കിട്ടൊരു കൊട്ടു കൂടിയാണ് എന്നും പറയട്ടെ...

  ഇതിനെ പറ്റി ഒരു വിശദീകരണ പോസ്റ്റ് കൊടുക്കുന്നതാണ്.

  ശിവ, അങ്ങനെ അഭ്പ്രായം പറയുന്നതു കൊണ്ട് ഒരിക്കലൂം ഞാന്‍ ദേഷ്യപ്പെടുകയില്ല...ഇതിലും ശക്തമായവാഗ്വാദങ്ങളിലും അങ്ങനെ പെട്ടെന്നു ഞാന്‍ ദേഷ്യപ്പെടാറില്ല.

  പിന്നെ താങ്കളുടെ അഭിപ്രായത്തോട് നീതി പുലര്‍ത്തുന്നതാണീ പോസ്റ്റ് എന്നു ഞാന്‍ കരുതുന്നു.അതിനെ സീരിയസ് പോശ്റ്റ് ആയി കണ്ടതു കൊണ്ടാണ് താങ്കള്‍ക്ക് മറിച്ച് തോന്നിയത്...ഇതിനെ ഒരു ആക്ഷേപ പോസ്റ്റായി കാണുന്ന ഒരാള്‍ക്ക് ഇതില്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത് മനസ്സിലാകും...

  ഞാന്‍ ഒരാളുടേയും ജാതിയോമതമോ ലിംഗമോ നോക്കി പ്രതികരിക്കാറില്ല (ബ്ലോഗിലെങ്കിലും),ആഥവാ പ്രതികരിക്കുന്നെങ്ക്നില്‍ ഇങ്ങോട്ട് അത്തരം പ്രതികരണം ഉണ്ടാകുമ്പോള്‍ മാത്രമാകും അത്.

  ഏതായാലും ബ്ലോഗിംഗിനെ ഇത്ര ആത്മാര്‍ത്ഥമായി കാണുന്ന ശിവയെപോലുള്ളവര്‍ അഭിനന്ദരാര്‍ഹരാണ്,നല്ല സുഹൃത്തുക്കളും...

  ഇത്തരം ആത്മാര്‍ത്ഥത ഉള്ളാവരുടെ കുറവ് ബ്ലോഗ് അനുഭവിക്കുന്നു എന്നതാണ് സത്യം...

  പലര്‍ക്കും പൊതുസ്ത്ഥലത്ത്/സമൂഹത്തില്‍ തുറന്നു പറയാന്‍ മടിയോ/ഭയമോ ഉള്ള കാര്യങ്ങള്‍ പറയാനും തന്റെ രഹസ്യ കാമനകളും യഥാര്‍ത്ഥ മുഖവും പ്രദര്‍ശിപ്പിക്കാനും മറ്റും ഉള്ള ഒര്രു സ്ഥലമയി ബ്ലോഗ് മമറുന്ന്നു എന്നത് സത്യം...അനോണിത്തരം അത്തരമൊന്നാണെന്നു സംശയിച്ചു പോകുന്നിടം വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു(പൂര്‍ണ്ണമായി അങ്ങനെ എന്നല്ല,മറിച്ച് ഇത്തരക്കാര്‍ കൂറ്റുതലും അനോണികളാആയിരിക്കുന്‍ എന്നാണ്)

  ഏതായാലും എന്റെ നിലപാട് വിശദീ‍ീകരിച്ച് ഒരു പോശ്റ്റ് ഇടുന്നതാണ്... 15. Unknown said...
 16. ശിവ പറഞ്ഞതിലും കാര്യമില്ലെ അഹങ്കാരി
  ഈ ആണ്‍ പെണ്‍ വേര്‍തിരിവ് ഇവിടെയെങ്കിലും
  ഒഴിവാക്കി കൂടെ
  നല്ല രചനകള്‍ ആരെഴുതിയാലും അതിനെ പ്രോത്സാഹിപ്പിക്കുക

 17. Vishnuprasad R (Elf) said...
 18. This comment has been removed by the author.

  This comment has been removed by the author.
  ഡോണേ...

  മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുള്ളൂ...

  ശിവയും കാന്താരിയും (അയ്യോ സോറി അതു താങ്കളാരുന്നല്ലോ) അനൂപും ഒക്കെ കാര്യമായിട്ട് ചോദിച്ചു.നിങ്ങള് നിങ്ങക്കറിയാവുന്ന രീതിയിലും...


  താങ്കള്‍ക്ക് മറുപടീതേ രീതിയില്‍ തന്നെ വരുന്ന ഒരു പോസ്റ്റില്‍ തന്നേക്കാം....

  താങ്കള്‍ക്ക് വേണമെങ്കില്‍ എന്റെ പേരില്‍ ഒരു പോസ്റ്റിടാം , ചര്‍ച്ച നടത്താം , നനട്ടുകാരോടൊക്കെ എന്നെ ഹിജഡാ തെരുവില്‍ വച്ചു കണ്ട കാര്യം പറയാം....ഏതും സ്വാഗതം ചെയ്യുന്നു...

  ഞാന്‍ എങ്ങനെ പ്രതികരിക്കണമെന്നും എങ്ങനെ പോസ്റ്റിടണമെന്നും മറ്റുംതീരുമാനിക്കുന്നത് ഞാനല്ലേ സുഹൃത്തേ...ഞാന്‍ ആരെയെങ്കിലും വ്യ്യക്തിപരമായി അധിക്ഷേപിക്കാത്തിടത്തോളം എന്തിനാ താങ്കള്‍ക്ക് കൊള്ളുന്നത്???

  എനിക്ക് താങ്കളോട് 2 ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് :

  1 . ഞാന്‍ ഈ പോസ്റ്റില്‍ താങ്കളേയോ മറ്റാരെയെങ്കിലുമോ അധിക്ഷേപിച്ചോ???ബ്ലോഗറിന്റെയോ ഗൂഗിളിന്റെയോ നിയമാവലികളോ എഗ്രിമെന്റോ ഞാന്‍ ലംഘിച്ചോ???സദാചാരവിരുദ്ധമായ എന്തെങ്കിലും കാര്യം ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞോ???

  2. എന്നെ ഹിജഡയെന്നും ആണും പെണ്ണും കെട്ടവന്‍ എന്നും പരസ്യമായും വ്യക്തമായും വിളിക്കുകയുമതിലൂടെ എന്നെ അവഹേളിക്കുകയും ചെയ്ത താങ്കളോട് ഞാന്‍ എങ്ങനെ പ്രതികരീക്കണം???? ഞാന്‍ ആരേയും വ്യക്തിപരമായി അധിക്ഷേപിക്കതെ തന്നെ എന്നെ ഇത്രയും മോശമായി താങ്കള്‍ ഭര്‍ത്സിച്ചപ്പോള്‍ എന്നെ ഇത്രയും അവഹേളിച്ച താങ്കളോട് ഞാന്‍ എങ്ങനെ പെരുമാറുമെന്ന് കരുതുന്നു???


  ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
  എന്റെ മനസ്സാ‍ാക്ഷിക്കും വിവേകത്തിനും വിവേചനബുദ്ധിക്കും ശരിയെന്നു തോന്ന്നുന്ന കാര്യങ്ങള്‍ഞാന്‍ ചെയ്യും.അത് ഒരാളേ കാര്യമില്ലാതെ വേദനിപ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചീത്ത പറയാം.അല്ലെങ്കില്‍ മറ്റുപലരും ഹെയ്യുന്നതു പോലെ വിമര്‍ശിക്കാം,തര്‍ക്കിക്കാം,വഴക്കുകൂടാം...പക്ഷേ വ്യ്യക്തിപരമായി വേണ്ട...ജോക്കറിനോറ്റും സൂരജിനോടും ഞാന്‍ ഇതിലും വലിയ തര്‍ക്കമുണ്ടായിട്ടുണ്ട്,വഴക്കിട്ടിട്ടുണ്ട്...എന്നാല്‍ അവരും ഞാനും ഒരിക്കലും ലിമിറ്റ് ക്രോസ് ചെയ്തിട്ടില്ല.

  എന്നാല്‍ അതു ക്രോസ് ചെയ്യാന്‍ മടിയുമില്ല.ഈ ബൂലോകത്തിലെ എല്ലാവരേയും ജ്യേഷ്ഠാനുജ / സുഹൃത് ബന്ധത്തിലല്ലാതെ സീനിയര്‍/ജന്മി / പുലി ഭാവത്തില്‍ കാണാന്‍ എനിക്കു സൌകര്യവുമില്ല.

  ഇന്നത്തോളം എനിക്ക് ബൂലോകത്തില്‍ ശത്രുക്കളില്ല , എല്ലാവരേയും മിത്രങ്ങളായാണു ഞ്നാന്‍ കണ്ടിട്ടുള്ളത്.എന്നെ വിമര്‍ശിക്കുന്നവരെ , വിമര്‍ശനം വ്യക്തിപരമായ അധിക്ഷേപമല്ല്ലാത്തിടത്തോളം ഞാന്‍ സ്നേഹിക്കുക്കയും ആദരിക്കുകയും ചെയ്യുന്നു.എന്നാല്‍ എന്നെ ശത്രു ആയി ഒരാള്‍ പ്രഖ്യാപിച്ചാല്‍ അയാളെയും അങ്ങനെ കാണാന്‍ എനിക്കു പ്രയാസവുമില്ല...

  ഈ ബൂലോകത്തിലും ഗ്രൂപ്പിസവും മറ്റും കൊണ്ടു നടക്കുന്നവര്‍ എന്നെ ഉപദേശിക്കുന്നതു കാണുമ്പോള്‍ എനിക്ക് ചിരി വരുന്നു...

  ഏതായാലും ഈ അഹങ്കാരിയുടെ അഹങ്കാരം ഒരു പരിധി വരെ കണ്ടല്ലോ???


  പിന്നെ ഡോണേ...ഇരുപതു വയസല്ലേ ആയുള്ളു...പ്രായത്തീന്റെയാ...മാറിക്കോളും...(എന്നു വിശ്വസിക്കാം) 19. Vishnuprasad R (Elf) said...
 20. സോറി അഹങ്കാരീ , ക്ഷമിക്ക്.

 21. ഉണ്ണിക്കുട്ടന്‍ said...
 22. മൊത്തത്തില്‍ നല്ല ബോറായിട്ടുണ്ട് എന്നു പറയാതെ വയ്യ. മനപൂര്‍വം അഹങ്കാരിയാകാനുള്ള ശ്രമം അതിലും ബോറായിട്ടുണ്ട്..


  ഡോണ്‍ അദ്ദേഹത്തിന്റെ കമന്റ് ഡിലീറ്റ് ചെയ്തതിനാല്‍ ഞാനും അദ്ദേഹത്തിനുള്ള മറുപടി കമന്റ് ഡിലീറ്റ് ചെയ്യുന്നു...എങ്കിലും എന്റെ നിലപാടുക്കള്‍ വിശദീകരിക്കുന്നവയായതിനാല്‍ രണ്ടാം കമന്റ് ഡിലീറ്റ് ചെയ്യുന്നില്ല 23. Rejeesh Sanathanan said...
 24. അല്ലെങ്കിലും ഈ അഹങ്കാരി ഇങ്ങനാ.ഒരു തൊട്ടാവാടിയാ..പോ

 25. Unknown said...
 26. തകര്‍ത്തു മച്ചാ...

  കിടിലന്‍ പോസ്റ്റ്, എന്തായാലും കുറെ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്. ആക്ഷേപ ഹാസ്യമാണെങ്കിലും വിശദമായി പറഞ്ഞിരിക്കുന്നു.

  ഓടോ: പ്രശസ്തനാവാന്‍ വേണ്ടി ഭൂലോകപുലികളെ തെറിവിളിക്കാന്‍ ഉപദേശിച്ച വിദ്യ ഗുരുവിനിട്ടു തന്നെ ഡോണ്‍ പരീക്ഷിച്ചതല്ലേ എന്നൊരു ശങ്ക. ആണെങ്കില്‍ അതേറ്റു.

 27. Sojo Varughese said...
 28. ഇത്രയ്ക്ക് കിടിലന്‍ ഒരു പോസ്റ്റിനു വിശദീകരണം കൊടുത്തു കുളമാക്കിയല്ലോ അഹങ്കാരീ ?

  വായിച്ച് ചൊറിച്ചില്‍ വന്നവര്‍ ചോറിയട്ടന്നേ. ഉള്ളത് പറഞ്ഞാല്‍ കള്ളന്‍ തുള്ളും.


  കാക്കാ...

  ഇതില്‍ ഞാന്‍ ഉദ്ദേശിച്ചരീതിയിലല്ല എന്റെ ചില സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റിനെ എടുത്തത് എന്നു മനസിലാക്കിയതിനാലാണ് ഞാന്‍ വിശദീകരണാം നല്‍കിയത്..
  (ഹെന്റമ്മേ....ദേ പിന്നേം വിശദീകരണം..)

  ഏതായാലും താങ്കളുടെ അഭിനന്ദനത്തിനു (അത് വല്ലപ്പോഴുമേ കിട്ടാറുള്ളേ...) ഒത്തിരി നന്ദി... 29. പ്രയാസി said...
 30. എനിക്കും ഒരു പുനിതനാകണം

  കൊള്ളാടാ..കലക്കി..:)

 31. ഞാന്‍ കശ്മലന്‍ said...
 32. തകര്‍ത്തു .
  നല്ല ഭാവന , നല്ല പ്രതികരണം

 33. Dr. Prasanth Krishna said...
 34. അഹങ്കാരീ,

  ചിലത് പറയാതെ പോകാന്‍ വയ്യ. സ്വയം അഹങ്കാരി ആകാന്‍ ശ്രമിക്കുമ്പോള്‍ അത് നടിക്കാന്‍ എങ്കിലും ഉള്ള ഒരു നിഷേധിത്വം വേണ്ടേ? കണ്ടിടത്തോളം താങ്കള്‍ക്ക് പറ്റിയ ഒന്നല്ല ഈ ശ്രമം എന്ന് ആണ് എനിക്ക് തോന്നുന്നത്.

  അക്ഷേപ സാഹിത്യം എന്ന ഗണത്തിലേ എനിക്ക് ഈ പോസ്റ്റ് കാണാന്‍ കഴിയുന്നുള്ളൂ. അത് അഹങ്കാരിയും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ഇത് അങ്ങനെ വെറുതേ ചിരിച്ചു തള്ളാന്‍ പറ്റിയ ഒരു പോസ്റ്റായി തോന്നുന്നില്ല. അതാണ് ചിലരെ സീരിയസായ് കമന്റിടാന്‍ പേരിപ്പിച്ച ഘടകം. അല്ലാതെ താങ്കളുടെ പോസ്റ്റ് വായിച്ച് മനസ്സിലാകാഞ്ഞിട്ടാണ് എന്ന് തോന്നുന്നില്ല.

  ആഷാമേനോന്‍ എന്ന എഴുത്തുകാരന്‍ ആരാണെന്നു പോലും പലര്‍ക്കും അറിയാത്തകാലമുണ്ടായിരുന്നു. ഓ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ എഴുതിയിരുന്നപ്പോള്‍ ജീവിതകാലം മുഴുവന്‍ വിലാസിനി എന്ന പേരില്‍ എം. കെ മേനോന്‍ മലയാളത്തില്‍ ചരിത്രം കോറിയിട്ടു. എം. ടിയും ആദ്യകാലങ്ങളില്‍ അങ്ങിനെ ആയിരുന്നു എന്ന് ഒരിക്കല്‍ വായിച്ചിട്ടുണ്ട്. ഇവരൊന്നും എഴുത്തുകാരന്റെ പേര്കണ്ട് വന്ന് സ്യഷ്‌ടികള്‍ വായിക്കട്ടെ എന്നു കരുതിയോ ഒരു പേരിന്റെ ചുവടുപിടിച്ച് തന്റെ ബുക്കുകള്‍ വിറ്റഴിച്ച് റോയല്‍റ്റി ഇന്‍‌കം കൂട്ടുവാനോ വേണ്ടി ചെയ്തതല്ല.

  ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ഷേക്‌സ്‌പിയറും ചോദിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നയാണ് ഇന്നും ആരാണ് യതാര്‍ത്ഥത്തില്‍ ഷേക്‌സ്‌പിയര്‍ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുന്നതും. അപ്പോള്‍ പേരിലല്ല കാര്യം. എന്താണ് എഴുതുന്നത് എന്നാണ്. സ്യഷ്‌ടികര്‍ത്താവിന്റെ ലിംഗവും ജതിയും മതവും ഒന്നും നോക്കി അല്ല "വായനക്കാരന്‍" ബ്ലോഗ്/സാഹിത്യം വായിക്കുന്നത്.

  പിന്നെ അഹങ്കാരീ പേരിനും ലിംഗം ഉണ്ടോ? അങ്ങനെ ഉള്ളതായ് എനിക്ക് തോന്നിയിട്ടില്ല. ഔദ്യോഗിക തലത്തിലും ബ്ലോഗിലും ഒന്നും പേരിന് ലിംഗം കല്പിച്ചിട്ടില്ല എന്നാണ് എനിക്ക് മനസ്സിലാക്കന്‍ കഴിയുന്നത്. ഇല്ലങ്കില്‍ പിന്നെ എല്ലായിടത്തും പേരിന്റെ ഒപ്പം ലിംഗം എന്ന ഒരു കോളം കൂടി ഉള്‍പ്പെടുത്തില്ലല്ലോ? പേര്‍ കണ്ട് ലിംഗ നിര്‍ണ്ണയം നടത്തിയാല്‍ മതിയല്ലോ.

  ആ സ്ഥിതിക്ക് അമ്യത നമ്പൂതിരി എന്നോ, പാഞ്ചാലി എന്നോ, രാധാമണി എന്നോ ഒരു പേരിലെഴുതുന്ന ഒരു ബ്ലോഗറെ അല്ലങ്കില്‍ സാഹിത്യകാരനെ ഹിജഡ എന്ന് വിളിക്കാന്‍ കഴിയുമോ? രാധമണി പിള്ള എന്നോ ഡോണ കല്യാണികുട്ടി എന്ന ഒരു പേരുള്ള ഒരു പുരുഷനെ ഹിജഡ അല്ലങ്കില്‍ അഹങ്കാരിയുടെ ബ്ലോഗിലെ ഭാഷപോലെ പുനിതന്‍ എന്ന് പറയാന്‍ പറ്റുമോ?

  N.B: പിള്ള, നമ്പൂതിരി എന്ന പേരുകള്‍ ഉദാഹരിച്ചു എന്ന് പറഞ്ഞ് ജാതിയെയും മതത്തെയും പറഞ്ഞു എന്ന് വളച്ചൊടിക്കല്ലേ. രാധാമണി പിള്ള എന്നും ഡോണ കല്യാണികുട്ടി എന്നും പേരുള്ള രണ്ട് നല്ല മനുഷ്യരെ നേരിട്ടറിയുന്നതുകൊണ്ടും, ഒരു പേരിന്റെ പേരില്‍ ചില അഹങ്കാരികള്‍ അവരെ കളിയാക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നിയിട്ടുള്ളതുകൊണ്ടും ഈ ഉദാഹരണം എടുത്തു വന്നു മാത്രം. .


  @പ്രശാന്ത്...

  ഒന്നുകില്‍ താങ്കള്‍ ഈ പോശ്റ്റ് മനസിരുത്തി വായിച്ചിട്ടില്ല, അല്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് താങ്കള്‍ക്ക് മനസിലായിട്ടില്ല.

  ഞാന്‍ ഉദ്ദേശിച്ചത് ഒരിക്കലും ഒരു വ്യക്തി സ്ത്രീലിംഗനാമങ്ങള്‍ സ്വീകരിക്കുന്നതിനെ എതിരിത്തല്ല, എന്നാല്‍ സ്ത്രീലിംഗ നാമങ്ങള്‍ സ്വീകരിച്ചെഴുതിയവരും അവരുടെ ഐഡന്റിറ്റി കാത്തു സൂക്ഷിച്ചിരുന്നു.

  ഞാന്‍ എതിര്‍ത്തത് സ്ത്രീലിംഗനാമങ്ങള്‍ സ്വീകരിച്ച് സ്ത്രീയായി നടിക്കുകയും ചെയ്യുന്നവരെ ആണ് (അവര്‍ അങ്ങനെ ചെയ്യുന്നതിനു വിഭിന്ന കാരണങ്ങള്‍ ഉണ്ടാകാം)

  പിന്നെ നാമത്തിനു ലിംഗമുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ലിംഗമില്ലാത്ത നാമങ്ങളും ഉണ്ട്,എന്നാല്‍ പൊതുവില്‍ ലിംഗം മാറി നാമങ്ങള്‍ സ്വീകരിക്കാറില്ല.... ലിംഗം സൂചിപ്പിക്കാന്‍ കോളമുള്ളതു കൊണ്ട് നാമത്തിനു ലിംഗമില്ല എന്ന് വാദിക്കരുത്, എങ്കില്‍ നായര്‍ , പിള്ള എന്നിങ്ങനെ നാമങ്ങളില്‍ ജാതിയുമില്ല, കാരണം ജാതി സൂചിപ്പിക്കാന്‍ കോളമില്ലേ എന്ന് ചോദിക്കേണ്ടി വരും...

  പിന്നെ സ്ത്രീലിംഗ നാമങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് സ്ത്രീലിംഗ നാമങ്ങളുടെ പേരില്‍ മുതലെടുപ്പ് (അങ്ങനെ ഉണ്ടാവണമെന്നില്ല , എന്നാല്‍ ഒരാള്‍ ഒരാള്‍ സ്ത്രീ എന്ന നാട്യത്തില്‍ ബ്ലോഗുന്നത് മിക്കവാറും സ്ത്രീ എന്ന പരിഗണന ലഭിക്കാന്‍ വേണ്ടി തന്നെ ആണ്) നടത്തുന്നവരെ ആണ് ഞാന്‍ ആക്ഷേപിച്ചത് (അതെ , ഇതൊരു ആക്ഷേപപോസ്റ്റ് തന്നെ ആണ്, അല്ലാതെ സീരിയസ് ആയ ചിന്ത ഒന്നുമല്ല, ഇതിന്റെ വിഭാഗങ്ങള്‍ ശ്രദ്ധിക്കുക)

  വിലാസിനി എന്ന പേരിലെഴുതിയെങ്കിലും വിലാസിനി പുരുഷനാണേന്ന് നമ്മള്‍ക്ക് അറിയാമായിരുന്നു, അത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നതുമല്ലേ?

  പിന്നെ ബ്ലോഗില്‍ സ്ത്രീനാമങ്ങളില്‍ , സ്ത്രീ എന്ന നാട്യത്തില്‍ ബ്ലോഗുന്ന പലരും വ്യക്തമായ ഉദ്ദേശങ്ങളോടെ തന്നെ ആണ് ആ പ്രൊഫൈല്‍ തിരഞ്ഞെടുത്തിട്ടുള്ളത് - അമൃഥാ വാര്യര്‍ പുരുഷനായതും (അത് പിന്നെ സ്വയം കുമ്പസരിച്ചതാണ്, പുള്ളിയുടെ ഇന്റന്‍ഷനെ ഞാന്‍ അത്രക്കങ്ങ്ഗ്ഗട് കളിയാക്കില്ല- അദ്ദേഹം പറഞ്ഞത് സത്യമാണെങ്കില്‍) നീതു കിണകിണാ‍പ്പനായതും ഒക്കെ ഈ ബൂലോകത്തില്‍ തനനെയാണ്...

  ചാറ്റ്രൂമുകളില്‍ പാവാട ചെക്കനായി വന്ന് തട്ടിപ്പ് നടത്തുന്നവരുടെ ഗണാത്തില്‍ തന്നെയെ ഈ ബ്ലോഗിലേയും പല പുനിതകളേയും പെറ്റുത്താന്‍ കഴിയൂ എന്ന് തോന്നുന്നു!

  (പിന്നെ നാമത്തിനു ലിംഗമില്ല്ലാ എന്നാണു വാദമെങ്കില്‍ ദയവായി പ്രശാന്ത് എന്നോ അരുണ്‍ (അരുണ അല്ല) എന്നോ അച്യുതാനന്ദന്‍ എന്നോ മാത്രം പേരുള്ള ഒരു സ്ത്രീയേയോ നാരായണി എന്നോ ഗിരിജ എന്നോ വനജ എന്നോ ഷക്കീല എനെന്നോ മാത്രം (ശ്രദ്ധിക്കുക, ഈ പേരു മാത്രം മെയിന്‍ പേരായുള്ള) ഒരു പുരുഷനേയോ കാട്ടി തരിക.

  പിന്നെ അപൂര്‍വമായി ആഷാമേനോനും സൌപര്‍ണികയും മനോജ് ഭാരതിയും ഉണ്ടായേക്കാം എന്നല്ലാതെ...
  പിന്നെ അഹങ്കാരി ജാതിയെ കളിയാക്കിയേ എന്നൊക്കെ പറഞ്ഞ് കരഞ്ഞിട്ടുള്ളാ സന്ദര്‍ഭം ഉണ്ടോ? പരിധി വിടുമ്പോള്‍ പ്രതിഷേധിക്കുന്നതല്ലാതെ, പിള്ളാ എന്നോ നായര്‍ എന്നോ എവിടെയെങ്കിലും കാണ്ടാല്‍ ഉടനേ ഹാലിളകുന്ന ചില മാ‍ന്യന്മാരുട്റ്റെ അത്രയ്ം അഹങ്കാരി അധഃപതിച്ചിട്ടില്ല എന്നു തന്നെയാണ് അഹങ്കാരിയുടെ വിശ്വാസം...അങ്ങനെ അലലാതെ ഉണ്ട് എന്കില്‍ ഒന്ന് ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു 35. Dr. Prasanth Krishna said...
 36. അഹങ്കാരീ

  പുനിത ബ്ലോഗര്‍ ആരും ആകട്ടെ. അവര്‍ എന്തങ്കിലും തരത്തില്‍ മുതലെടുപ്പു നടത്തുന്നുവങ്കില്‍ ലിംഗം നോക്കി പോകാത്ത മാന്യനായ വായനക്കാരനും വായനക്കാരിക്കും ഒന്നും നഷ്ടപ്പെടില്ലല്ലോ? അല്ലേ? കൊന്നകമ്പില്‍ സാരി ചുറ്റിയാലും അതിനെ പെണ്ണായി കാണുന്ന കാമവെറിയന്മാരെ കൊരങ്ങുകളിപ്പിക്കാന്‍ കിരണ്‍ പറഞ്ഞ ഈ പാവാട ചെക്കന്‍മാര്‍ ഇറങ്ങുന്നുവങ്കില്‍ അതു നല്ലതല്ലേ?

  വളരെ കുറച്ചുകാലം മുന്‍പ് പത്രത്തില്‍ വന്ന വാര്‍ത്തയാണ്. ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന തിരുവന്തപുരത്തുകാരനായ ഒരു ഐ.ടി പ്രഫഷണലിനെ കബളിപ്പിച്ച എഞ്ചിനീയറിംങ് കോളജ് വിദ്യാര്‍ത്ഥിയായ ഒരു പയ്യന്റെ കഥ. ദിവസവും ഫോണില്‍ സംസാരിക്കാന്‍ ആയിരങ്ങള്‍ ചിലവാക്കുകയും ബാഗ്ലൂരിലെ മേല്‍‌പടി പ്രഫഷണലിന്റെ റൂമിലേക്ക് കൂട്ടുകാരിയേയുംകൂട്ടി ചെല്ലാന്‍ ആവശ്യപ്പെട്ട ഈ വിരുതന്‍ തന്റെ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ ഈ പാവാടചെക്കന് അടിയറ വച്ചതിന്റെ ഉദ്ദേശ്യമെന്തായിരുന്നു? തന്റെ അകൗണ്ടിലെ ബാലന്‍സ്, മിനിമം സൂചികയില്‍ എത്തി നിന്നപ്പോള്‍‍ എന്തിന്റെ പേരിലാണിയാള്‍ പോലീസില്‍ പരാതി പെട്ടത്?

  ഇന്ത്യയിലായതുകൊണ്ട് ഈ പറഞ്ഞ പാവാട ചെക്കനെതിരേ കേസെടുത്തു. മറ്റെ വിടങ്കിലും ആയിരുന്നേല്‍ വാദി പ്രതി ആകുമായിരുന്നു. പാവാട ചെക്കന്റെ ശബ്ദം കേട്ട് ഫോണ്‍ സെക്‌സു നടത്തുകയും അതുവഴി പല വിരുതന്‍മാരുടേയും കാശ് പാവാടചെക്കന്‍ തട്ടി എന്ന കഥ കേട്ടപ്പോള്‍ നന്നായി എന്നേ മനസ്സില്‍ തോന്നിയുള്ളൂ. അമ്മ പെങ്ങന്‍ മാരെ പൊതുനിരത്തില്‍പോലും ശല്യം ചെയ്യുകയും അവരുടെ സാരി തലപ്പിലും ചിരിദാര്‍ ദുപ്പട്ടയിലും ശുക്‌ളത്തിന്റെ നനവുപടര്‍ത്തുന്നവന്‍മാരെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങി തിരിക്കുന്ന അഹങ്കാരിയുടെ ഈ പുനിതന്‍മാര്‍ക്ക് പ്രോല്‍സാഹനമല്ലേ നമ്മള്‍ കൊടുക്കേണ്ടത്. അല്ലാതെ അവരെ ഹിജഡ എന്ന് വിളിച്ച് അക്ഷേപിക്കയാണോ വേണ്ടത്?

 37. Dr. Prasanth Krishna said...
 38. പിന്നെ അഹങ്കാരീ

  ഈ എം. കെ മേനോന്‍ ആദ്യകാലത്തൊന്നും ഇതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. കാലാന്തരത്തില്‍ യതാര്‍ത്ഥ വിലാസിനി ആരന്നു ചിലര്‍ അന്വഷിച്ചറിയുകയായിരുന്നു.

  പിള്ള, നായര്‍, നമ്പൂതിരി.പണിക്കര്‍, വര്‍മ്മ തുടങ്ങിയ സ്ഥാനപ്പേരുകള്‍ക്കൊന്നും ലിഗമുള്ളതായ് ആരും പറയുമന്ന് തോന്നുന്നില്ല. അപ്പോള്‍ നേരത്തെ പറഞ്ഞ രാധാമണി പിള്ളയുടെ ലിംഗം അങ്ങനെ പേര് വച്ച് നിര്‍ണ്ണയിക്കാന്‍ പറ്റുമോ?

  ക്യഷ്‌ണ, തുളസി, രാധ, ലക്ഷ്‌മി, മംഗള തുടങ്ങിയ പേരുകളുടെ ലിംഗം ഒന്നു പറഞ്ഞുതരൂ. ഈ പേരുള്ള പുരുഷന്മാരെ സ്‌‌ത്രീകളന്നു വിളിക്കുമോ അതോ പുനിതന്‍ എന്നു വിളിക്കുമോ?

  സുരേന്ദ്രന്‍ ദീപ്തി ആണാണോ പെണ്ണാണോ? എന്റെ ഒരു സീനിയറാണ് ഈ കക്ഷി. പേരു കേട്ട ലിംഗനിര്‍ണ്ണയം നടത്താനറിയുന്ന ആരയും മുന്‍പ് കണ്ടിട്ടില്ല അതുകൊണ്ട് അഹങ്കാരിയോട് ചോദിക്കുന്നു വന്ന് മാത്രം.

  കോപമേലരുതേ അഹങ്കാരീ
  ചോദിക്കുന്നു, വെറും അല്‌പജ്ഞാനത്താല്‍

  "പിന്നെ അപൂര്‍വമായി ആഷാമേനോനും സൌപര്‍ണികയും മനോജ് ഭാരതിയും ഉണ്ടായേക്കാം എന്നല്ലാതെ..." എന്ന് അഹങ്കാരിതന്നെ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ ആ അപൂ‌ര്‍‌വ്വം പേരില്‍ ബ്ലോഗര്‍മാര്‍ ഉണ്ടായികൂടില്ലന്നുണ്ടോ? അവരെ അങ്ങനെ അടച്ച് പുനിതന്‍ എന്ന് പറയാമോ?

 39. Dr. Prasanth Krishna said...
 40. പ്രിയ സുഹ്യത്തേ അഹങ്കാരീ

  പിന്നെ വെറുതേ ഓടിച്ചിട്ട് പോസ്റ്റിന്റെ അറ്റവും മൂലയും വായിച്ച് ഞാന്‍ എങ്ങും കമന്റിടാറില്ല. മനസ്സിരുത്തി പോസ്റ്റ് വായിച്ചിട്ടേ കമന്റാന്‍ മുതിരൂ.അപ്പോള്‍ പറഞ്ഞുവരുന്നത് അഹങ്കാരിയുടെ പോസ്റ്റ് താങ്ങാനും മാത്രം അറിവ് എനിക്കുണ്ടാവില്ല എന്നാണ്. ഞാന്‍ നേരത്തെ പറഞ്ഞു ഞാന്‍ അല്‌പജ്ഞാനി ആണ്. എന്നാല്‍ ഇതിനു മുന്‍പും കമന്റിട്ട അഹങ്കാരിയുടെ അടുത്ത സുഹ്യത്തുക്കളും പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിച്ചു എങ്കില്‍ അതു എന്റെ അല്‍‌പജ്ഞാനത്തിന്റെ കുഴപ്പമാണോ ആവോ? ആയിരിക്കും അല്ലേ?

  നായര്‍, പിള്ള, കുറുപ്പ്, പണിക്കര്‍ ഈ പേരുകള്‍ക്കൊക്കെ ജാതി ഉണ്ടന്നു ഞാന്‍ പറഞ്ഞില്ല. അതിനു ജാതി ഇല്ലാത്തതുകൊണ്ടാണ് ജാതി പൂരിപ്പിക്കാനും കോളം കൊടുത്തിരിക്കുന്നതന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പലജാതികള്‍ക്കും, സവര്‍ണ്ണനും അവര്‍ണ്ണനും ഒക്കെ പണിക്കരും, കുറുപ്പും ഒക്കെ ചേര്‍ത്ത് കണ്ടിട്ടുണ്ട്. അത് ഇനി ക്രോസ് ബ്രീഡ് ആണ് എന്നൊന്നും കേറി പറഞ്ഞുകളയല്ലേ അഹങ്കാരി. നല്ല പ്യുവര്‍ ആയതിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്.

  പരിധി വിട്ടോ വിടാതയോ അഹങ്കാരി പ്രതിഷേധിച്ചന്നോ ഇല്ലന്നോ, പിള്ളാ എന്നോ നായര്‍ എന്നോ എവിടെയെങ്കിലും കാണ്ടാല്‍ ഉടനേ ഹാലിളകുന്ന ചില മാ‍ന്യന്മാരുടെ അത്രയും അഹങ്കാരി അധ:പതിച്ചുവന്നോ, അധഃപതിച്ചില്ലന്നോ ഒന്നും തന്നെ ഞാന്‍ പറഞ്ഞില്ലല്ലോ അഹങ്കാരീ.

  നാനാ ജാതി മതസ്ഥര്‍ സോദരത്വത്തോടെ വാഴുന്നമാത്യകാ സ്ഥനമല്ലിയോ നമ്മുടെ ഈ മലയാള ബ്ലോഗ്. അതുകൊണ്ട് ജീവഭയം കാരണം ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തുവന്നേ ഉള്ളൂ. അത് അഹങ്കാരിക്ക് മനസ്സിലാകാഞ്ഞത് അഹങ്കാരിയുടെ കുറ്റമല്ല. എന്റെ ഭാഷയുടെ പ്രശ്‌നം തന്നെ. മുന്‍‌പേ പറഞ്ഞ അല്‍‌പ ജ്ഞാനം. ഏത്? ആ അതു തന്നെ. അതുതന്നന്നെ, ഇപ്പോള്‍ അഹങ്കാരി മനസ്സില്‍ കണ്ട അതു തന്നെ.

കമന്റെഴുതണോ??? ദാ ഇവിടെ...