Reading Problems? Click Here


ഫഗവാന്‍ ബര്‍ലി-( ഒരു മനോരമ സ്റ്റൈല്‍ വധം )...


നിങ്ങളുടെ ബ്ലോഗിന് വേണ്ടത്ര ഹിറ്റുകള്‍ കിട്ടുന്നില്ലേ???കമന്റ് ബോക്സിലെ തെറിവിളികളും കുറ്റപ്പെടുത്തലുകളും കേട്ട് നിങ്ങള്‍ മടുത്തുവോ???നിങ്ങളുടേ ബ്ലോഗില്‍ സന്ദര്‍ശകര്‍ കുറയുന്നുവോ???
വിഷമിക്കേണ്ടാ...കുട്ടിച്ചാത്തന്‍ സേവയിലൂടെ ഏതു പ്രശ്നത്തിനും പരിഹാരം....

ഫഗവാന്‍ ബെര്‍ലി!!!
നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരം...പണച്ചിലവില്ല,ബുദ്ധിമുട്ടില്ല...!!!ഫഗവാന്‍ ബെര്‍ളിയിലൂടെ രക്ഷപ്പെട്ടവര്‍ അനവധി...ഈ ദേവന്റെ പ്രസാദത്തിനാല്‍ കുത്തുപാളയെടുത്തിരുന്ന മനോരോഗവിദഗ്ദ്ധരും ക്രിമിനല്‍ വക്കീലന്മാരും രക്ഷപ്പെടുന്നു...അനുഭവങ്ങള്‍ സാക്ഷി...
നിങ്ങളുടെ പ്രശ്നം ഏതും ആയിക്കൊള്ളട്ടെ, ഇനി പറയുന്ന ലഘുവായ ചില പൊടിക്കൈകളിലൂടെ നിങ്ങള്‍ക്ക് രക്ഷ പ്രാപിക്കാം...
1. ആദ്യമായി നിങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫഗവാന്‍‌‍ ബെര്‍ളിയുടേ ചിത്രം നിങ്ങളുടേ ബ്ലോഗിന്റെ മുകള്‍ഭാഗത്തായി സ്ഥാപിക്കുക (നിങ്ങളുടെ ബ്ലോഗിന്റെ ദൃഷ്ടിദോഷങ്ങള്‍ ഫഗവാന്‍ നശിപ്പിക്കും )...വിശദവിവരങ്ങള്‍ ഇവിടേ... പിന്നെ ഈ ഫോട്ടോയും ലിങ്കും 100 പേര്‍ക്ക് അയച്ചു കൊടുക്കുക ( അയയ്ക്കുമ്പോള്‍ ഒരു കാരണവശാലും നിങ്ങളുടെ അഡ്രസ്സോ പേരോ വയ്ക്കരുത്....ഇവിടുത്തെ നിര്‍ദ്ദ്ദേശങ്ങള്‍ അനുസരിക്കത്തതിനാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല)

2. താഴെ കൊടുത്തിരിക്കുന്ന ശ്രീ ബെര്‍ലി സ്തുതി ദിനവും പത്തു തവണ ചൊല്ലുകയും എല്ലാവരും അവരവരുടെ (കഴിയുമെങ്കില്‍ മറ്റുള്ളവരുടെ കമന്റ് ബോക്സിലും ) ഇടുക...

3. താഴെ കൊടുത്തിരിക്കുന്ന ബ്ലോഗമന്ത്രം ദിനവും 108 തവണ ചൊല്ലുക, ഓരോ തവണ ചൊല്ലുമ്പോഴും ഓരോ ബ്ലോഗറുടെ പോസ്റ്റിനൊരു കമന്റ് വീതം ഇടുക (ഇന്നത് എന്നില്ല , ഫഗവാന്റെ ചുവടു പിടിച്ച് നമുക്ക്ക് എന്തു പോക്രിത്തരം വേണേ ഇടാം )

4. ദിവസവും ഫഗവാന്‍ ബെര്‍ളിയുടെ ക്ഷേത്രം 10 തവണയെങ്കിലും സന്ദര്‍ശിച്ച് 15 ഹിറ്റും 20 കമന്റും എങ്കിലും ദക്ഷിണ വയ്ക്കുക.

5. ഫഗവാന്‍ അരുള്‍ ചെയ്ത 10 കല്‍പ്പനകള്‍ നിര്‍ബന്ധമായും പാലിക്കുക.കല്‍പ്പനകള്‍ക്കായി ഇവിടെ നോക്കുക.

6. പിന്നെ ഫഗവാന്റെയും ഫഗവാന്റെ അന്നദാതാവായ സാക്ഷാല്‍ മലയാളഭാഷാ-കൊലപതിത്തമ്പുരാന്റെയും അനുഗ്രഹകൃപാകടക്ഷം എളുപ്പം ലഭിക്കുന്നതിനായി ദിനവും ബ്ലോഗിലും ഏതെങ്കിലും മനോരമക്കോവിലിലോ അല്ലെങ്കില്‍ കോട്ടയത്തെ മഹാമനോരമ മേജര്‍ ക്ഷേത്രത്തിലോ പോയി സാവിത്രീപുരാണം 12 അധ്യായങ്ങളും ശ്രീശാന്തു വിജയം കിളിപ്പാട്ട് എല്ലാ അധ്യായങ്ങളും ഉറക്കെ പാരായ്യണ ചെയ്യാവുന്നതാണ്...

7. ഈ ഉപദേശത്തിന് നേരിട്ടോ അല്ലാതെയോ ദക്ഷിണ സ്വീകരിക്കുന്നതല്ല...
ശ്രീ.ബെര്‍ളി സ്തുതി

“ബെര്‍ലിയേ കൈതൊഴാം കേള്‍ക്കുമാറാകണം,
പാവമീ ബ്ലോഗറെ കാക്കുമാറാകണം...
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം,
കോട്ടയംകാരനെ പോലെയായീടണം...


ബ്ലോഗിന്റെ ഹിറ്റുകള്‍ കൂട്ടുമാറാകണം,
ബ്ലോഗനമാരെ നീ കൊണ്ടുവന്നീടണം...
പോസ്റ്റിനു കമന്റുകള്‍ കുന്നുകൂടീടണം,
അഭിനന്ദനങ്ങളാല്‍ കുളിരു കോരീടണം...
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം,
കത്തിപ്രയോഗത്തില്‍ കേമനാക്കിടണം...
ബ്ലോഗ്‌മീറ്റുകളിലെ താരമാക്കീടണം,
എതിരിടും ബ്ലോഗറെ ഭസ്മമാക്കിടണം...

നല്ല തെറിയോതുവാന്‍ ത്രാണിയുണ്ടാകണം,
കുറ്റം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം...
ബെര്‍ലിയേ കൈതൊഴാം കേള്‍ക്കുമാറാകണം,
പാവമീ ബ്ലോഗറെ കാക്കുമാറാകണം...”


ബ്ലോഗ മന്ത്രം
“ഓം ബ്ലോഗറദഃ ബ്ലോഗറിദം
ബ്ലോഗാല്‍ ബ്ലോഗറുദച്യതേ
ബ്ലോഗസ്യ കമന്റുകളാദായഃ
ഹിറ്റുകളേവാ{വശിഷ്യതേഃ
ഓം ബെര്‍ളിഃ ബെര്‍ളിഃ ബെര്‍ളിഹി”


ഓ.ടോ. : ഇതാദ്യമായിരിക്കും ഒരുപക്ഷേ ഒരു ബ്ലോഗര്‍ പോസ്റ്റില്‍ ഓഫ് ടോപ്പിക്കിടുന്നത്.പക്ഷേ ഈ വധത്തിന്റെ യഥാര്‍ത്ഥ പ്രചോദനം ഞാന്‍ പറഞ്ഞില്ലെങ്കില്‍ ചിലപ്പോ ബെര്‍ളിയടക്കം എന്നെ ഓടിച്ചിട്ടു വലിച്ചു കീറും...ഇത് എഴുതാന്‍ പ്രധാന പ്രചോദനം ബെര്‍ലിയുടെ ഈ പോസ്റ്റുംപിന്നെ ഈ പോസ്റ്റും ആണ്...ഇവ വായിച്ചപ്പോ ആദ്യം തോന്നിയ കാര്യങ്ങളാണ് ഈ ബെര്‍ലിസ്തുതിയും ബെര്‍ലിയുടേ പ്രമാണങ്ങളും...

പിന്നെ ഇത് ആരേയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും, ബെര്‍ലി എല്ലാര്‍ക്കും വ്യംഗ്യാര്‍ത്ഥത്തിലൂടേ പണി കൊടുക്കുമ്പോള്‍ ഞാന്‍ നേരെ ഒന്നു ചൊറിയാന്‍ ശ്രമിക്കുന്നു...അത്രേയുള്ളൂ...ഇത് പൂര്‍ണ്ണമായും തമാശയ്ക്കു ചെയ്തതാണ്..എല്ലാവരും അങ്ങനെ തന്നെയെടുക്കും എന്നു ഞാന്‍ കരുതുന്നു...(ബെര്‍ലിയുടേ പേരെടുത്തു പറഞ്ഞതിനാലാണ് ഞാന്‍ ഇത്രയും പറഞ്ഞത്..)...വായനക്കാര്‍ ബാക്കി ശിക്ഷയ്ക്ക് കാത്തിരിക്കുക...[ഇത്രേം സഹിച്ചതു പോരേന്നായിരിക്കും , പോരാ,കാരണം ചില്ലറ പാപമല്ലല്ലോ നിങ്ങള്‍ ചെയ്തിട്ടുള്ളത്...;-)]PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:


  നിങ്ങളുടേ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം...
  ഫഗവാന്‍ ബെര്‍ളി...
  വിശ്വസിക്കൂ...എല്ലാ പ്രശ്നങ്ങളേയും മറക്കൂ...
  (പ്രശ്നങ്ങള്‍ പോകില്ല, നിങ്ങളൂടെ നട്ടു പൊക്കോളും...)
  [-അല്ല, അതിതു വായിച്ച് കഴിയുമ്പോള്‍ തന്നെ പൊക്കോളും...-] 1. കുറുമാന്‍ said...
 2. കലക്കീ.

  ഇതിലപ്പുറം എന്ത് പറയാന്‍.

  ആത്മീയതയൊക്കെ വെടിഞ്ഞ് ഇനി ഈ വഴിക്ക് നീങ്ങിഷ്ടാ.

 3. Anonymous said...
 4. അഹങ്കാരീ............
  അങ്കട് സമ്മതിച്ചേട്ക്കുണൂ ട്ടോ....

  കൊലയെന്നു വച്ചാലിങ്ങനെത്തന്നെ അറും കൊല.

  പേരിനോടു കൂറു പുലര്‍ത്തീല്യാന്നൊരാക്ഷേപം ഇനി കേള്‍ക്കണ്ടി വരില്യ,നിശ്ചം.

 5. SUNISH THOMAS said...
 6. അഹങ്കാരീ,

  പറയുന്നത് അഹങ്കാരമാണെന്നു വിചാരിക്കരുത്.
  പോസ്റ്റില്‍ ആവേശം മാത്രമേയുള്ളൂ.
  കുറച്ച് ആമാശയവും. ആശയം പുതിയതായിട്ടൊന്നുമങ്ങു കാണുന്നില്ല.
  കൈത്തരിപ്പ് തീര്‍ക്കാന്‍ ഇതുമതി. ഉള്‍ത്തരിപ്പ് തീര്‍ക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം എന്നാണല്ലോ....!!!

  ഓം....... നമസ്തുഭ്യം!!! (പുലഭ്യം പറയരുത്!!!)

കമന്റെഴുതണോ??? ദാ ഇവിടെ...