Reading Problems? Click Here


നിങ്ങള്‍ക്കും വേണ്ടേ ഒരു നല്ല ബ്ലോഗ് ജീവിതം???


നിങ്ങള്‍ക്കും വേണ്ടേ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ബ്ലോഗ് ജീവിതം??? വനിതാ ബ്ലോഗര്‍മാരാല്‍ ചുറ്റപ്പെട്ട, കമന്റുകളുടെ ആധിക്യം കൊണ്ട് കമന്റ് ഓപ്ഷന്‍ പരിമിതപ്പെടുത്തേണ്ടി വരുന്ന, സൈറ്റ്ട്രാഫിക് മീറ്ററുകളുടെ സെര്‍വര്‍ അടിച്ചു പോകുന്നത്ര ഹിറ്റുകളുള്ള ഒരു ബ്ലോഗ് നിങ്ങള്‍ക്കും സ്വന്തമാ‍ക്കണ്ടേ???

ഇത് നിങ്ങളുടെ സ്വപ്നമാണോ???എങ്കില്‍ ഇതാ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ ഒരവസരം.കുറഞ്ഞ കാലം കൊണ്ട് അതിന്റെ തനതായ മേഖലയില്‍ കഴിവു തെളിയിച്ച അഹങ്കാരം ആഗോളതല്ലുകൊള്ളിത്തര ഇന്‍സ്റ്റി‌ട്യൂട്ട് അതിന്റെ ജൂണ്‍‌‌മാസ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു...ഈ വര്‍ഷത്തെ ലോംഗ് ടേം ബാച്ചിന്റെ അഡ്മിഷന്‍ ഇപ്പോ‍ഴും തുടരുന്നു(അതു തീരണേ വര്‍ഷം കഴിയണം...)

മാറിക്കൊണ്ടിരിക്കുന്ന പുതിയ ആ(ബൂ)ഗോള സംസ്കാരത്തെ അതിവേഗം സ്വാംശീകരിക്കുന്നതിനും അതുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും തോന്ന്യാസം,തല്ലുകൊള്ളിത്തരം, അഹങ്കാരം , തെറിപറയല്‍ , സഹബ്ലോഗര്‍മാരെ ആക്ഷേപിക്കല്‍, തൊഴുത്തില്‍ക്കുത്ത്, ശവത്തില്‍ക്കുത്ത് , വെള്ളമടി , പാര്‍ശ്വവത്കരണം , തൊട്ടിത്തരം , കോപ്പിയടി , അശ്ലീലസാഹിത്യരചന ,ബ്ലോഗനാവശീകരണം മുതലായ , ബൂലോകജീവിതത്തിനത്യന്താപേക്ഷിതമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ ഉരുത്തിരിയുന്ന ഏറ്റവും പുതിയ ടെക്നോളജികള്‍ പോലും എറ്റവും നേരത്തെ വശത്താക്കാനും അതുവഴി മറ്റു ബ്ലോഗരൂടേ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ട കഴിവുകളെ വളര്‍ത്തിയെടുക്കാനും ഞങ്ങളുടേ ശിക്ഷണം നിങ്ങളെ സഹായിക്കുന്നൂ...

ഞങ്ങളുടെ പ്രത്യേകതകള്‍ :
  • ഓരോ വിഷയങ്ങള്‍ക്കും ആ മേഖലയില്‍ കഴിവു തെളിയിച്ച് ബ്ലോക്ടറേറ്റ് എടുത്ത ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്റുകള്‍
  • അതിപ്രഗല്‍ഭന്മാരായ വിസിറ്റിംഗ് അധ്യാപകര്‍(കൊലപാതകികള്‍)
  • അതിവിശാലമായ പ്രാക്ടിക്കല്‍ സൌകര്യം(ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പലിന്റെ ബ്ലോഗിലൊഴിച്ച് ബൂലോകത്തെവിടേയും നിങ്ങള്‍ക്ക് ഇവിടുത്തെ പാഠങ്ങള്‍ പ്രയോഗിക്കാം)
  • പോസ്റ്റല്‍ പഠന സൌകര്യം
  • പ്രശസ്തമായ തല്ലുകൊള്ളല്‍/ചളുവടി സ്ഥാപനങ്ങളുമായി സഹകരണം, നിരന്തരമായ സ്റ്റഡി ടൂറുകള്‍
  • ഏറ്റവും വലിയ പ്രത്യേകത തല്ലുകൊള്ളലില്‍ കഴിവു തെളിയിച്ച പ്രിന്‍സിപ്പല്‍ കം ഡയരക്ടര്‍
  • ഏറ്റവും ചുരുങ്ങിയ ഫീസ്( ദിവസം 15 ഹിറ്റും 5 കമന്റും മാത്രം)

ഞങ്ങളുടെ ഫാക്കള്‍ട്ടികള്‍ :

  • പ്രിന്‍സിപ്പല്‍ : ബ്ലോ.അഹങ്കാരി (പഴയ പിടികിട്ടാപ്പുള്ളിയായ ആത്മാന്വേഷിയുമായി ഇദ്ദേഹത്തിനുള്ള സാദൃശ്യം തികച്ചും ആകസ്മികമാണ്)
    കൈക്കാര്യം ചെയ്യുന്ന വിഷയങ്ങള്‍ :അഹങ്കാരം , തല്ലുകൊള്ളിത്തരം , കോപ്പിയടി , തൊട്ടിത്തരം(ഡോക്ടറേറ്റ്),കല്ലെറിയല്‍ ,തൊഴുത്തില്‍ക്കുത്ത് , ആക്ഷേപം എന്നിവയും സാറന്മാര്‍ വരാത്ത വിഷയങ്ങളും
  • ബ്ലോ.വിശാലമനസ്കന്‍ : ചളുവടി, ബ്ലോഗ്പുരാണം , ആത്മകഥാപഠനം , ബ്ലോഗ്-പ്രിന്റ് രസതന്ത്രം.
  • ബ്ലോ.സുനീഷ് തോമസ് : വെള്ളമടി, അച്ചാര്‍നക്കല്‍, ചെത്ത് , ജനിക്കാനിരിക്കുന്നവരെ എടുത്തിട്ടലക്കല്‍,ബാര്‍കണ്ടുപിടിക്കല്‍ ,ബാര്‍ഫൂ‍പടനിര്‍മ്മാണം,തൊട്ടിത്തരം(ഡിപ്ലോമാ ഒണ്‍ലി)
  • ബ്ലോ.കുറുമാന്‍ : ഊരുതെണ്ടല്‍ , ചളുവെഴുത്ത് , പൊത്തകവില്‍പ്പന
  • ബ്ലോ.ബ്ലോ.ബെര്‍ളി തോമസ് ( പുള്ളി പല മേഖലകളില്‍ ബ്ലോക്ടറേറ്റ് ഉള്ളയാളാ) : തല്ലുകൊള്ളിത്തരം , തെറിപറച്ചില്‍, ബ്ലോഗനാവശീകരണം , അശ്ലീലസാഹിത്യരചന,ശവത്തില്‍ക്കുത്ത് , പാര്‍ശ്വവത്കരണം (സ്പെഷലൈസേഷനുകള്‍ അവസാനിക്കുന്നില്ല...)

പ്രത്യേക അറിയിപ്പ് :

മണ്ടത്തരം , ഉറക്കംതൂങ്ങല്‍ , കുഴിയില്‍ചാടല്‍ , ചളുവടി , നോണ്‍സ്റ്റോപ്പ് വായാടിത്തം എന്നീ വിഷയങ്ങള്‍ക്കായി ഞങ്ങള്‍ ആരംഭിച്ച ഡിപ്പാര്‍ട്ട്‌‌മെന്റിന്റെ എതിരില്ലാത്ത Head of Department ആയി ഈ വര്‍ഷത്തെ ബ്ലോഗനാരത്നം,മണ്ടത്തരറാണി, വിഡ്ഢികൂശ്മാണ്ഡം മുതലായ ബ്ലോവാര്‍ഡൂകള്‍ ലഭിച്ചിട്ടുള്ള മിസ്.കൊച്ചുത്രേസ്യാമ്മച്ചി ചാര്‍ജ്ജെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു...

മറക്കാതിരിക്കുക...സന്തോഷകരമായ ഒരു ബ്ലോഗ് ജീവിതത്തിനു നിങ്ങളും അംഗമാകൂ...അഹങ്കാരം ഇന്‍സ്റ്റിറ്റ്യൂ‍ട്ട് ഓഫ് ആഗോള തല്ലുകൊള്ളിത്തരം....അഡ്മിഷന്‍ ഫോറത്തിനു കമന്റ് വഴി അപേക്ഷിക്കാം.

ഈ ഫാക്കള്‍ട്ടികള്‍ക്കാര്‍ക്കെങ്കിലും പിരിഞ്ഞുപോകണമെങ്കില്‍ കമന്റ് വഴി റസീഗ്നേഷന്‍ തന്നാല്‍ പിരിച്ചു വിടുന്നതാണ് ( പിന്നൊന്നും ചോയിച്ചോണ്ട് വന്നേക്കല്ല്....)




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

12 അഭിപ്രായങ്ങൾ:


    നിങ്ങള്‍ക്കും വേണ്ടേ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ബ്ലോഗ് ജീവിതം??? വനിതാ ബ്ലോഗര്‍മാരാല്‍ ചുറ്റപ്പെട്ട, കമന്റുകളുടെ ആധിക്യം കൊണ്ട് കമന്റ് ഓപ്ഷന്‍ പരിമിതപ്പെടുത്തേണ്ടി വരുന്ന, സൈറ്റ്ട്രാഫിക് മീറ്ററുകളുടെ സെര്‍വര്‍ അടിച്ചു പോകുന്നത്ര ഹിറ്റുകളുള്ള ഒരു ബ്ലോഗ് നിങ്ങള്‍ക്കും സ്വന്തമാ‍ക്കണ്ടേ???

    ഇത് നിങ്ങളുടെ സ്വപ്നമാണോ???എങ്കില്‍ ഇതാ നിങ്ങള്‍ സ്വപ്നം കണ്ടതു പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ ഒരവസരം.കുറഞ്ഞ കാലം കൊണ്ട് അതിന്റെ തനതായ മേഖലയില്‍ കഴിവു തെളിയിച്ച അഹങ്കാരം ആഗോളതല്ലുകൊള്ളിത്തര ഇന്‍സ്റ്റി‌ട്യൂട്ട് അതിന്റെ ജൂണ്‍‌‌മാസ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു...



  1. Vishnuprasad R (Elf) said...
  2. ആദ്യത്തെ ബ്ലോഗാര്‍ഥി ഞാന്‍ തന്നെ ആയിക്കോട്ടെ.പിന്നെ ഒരപേക്ഷ , ഇപ്പോഴുള്ളാ ഫാക്കള്‍ട്ടി മുഴുവന്‍ പിരിച്ച് വിട്ട് , ട്രയ്നെര്‍സ് ആയി മൊത്തം വനിതാ ബ്ലോഗ്ഗെര്‍സിനെ നിയമിക്കണം.

  3. siva // ശിവ said...
  4. ആരാ പ്രിന്‍സിപ്പാളിന്റെ പേരിന്റെ സ്ഥാനത്ത് ആ തല്ലുകൊള്ളിയുടെ പേര് എഴുതി വച്ചിരിക്കുന്നത്...എനിക്ക് പ്രിന്‍സിപ്പാള്‍ ആയാല്‍ മതി...ഓക്കെ...അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ...

  5. Shabeeribm said...
  6. ഞാന്‍ ഇവിടെ പുതിയതാ ....ആരെയും കാര്യമായി പരിചയം ഇല്ല.....ഇവിടെ ചേരാന്‍ recommandation വല്ലതും വേണോ ?

  7. krish | കൃഷ് said...
  8. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍, ബ്ലോഗന്‍/ബ്ലോഗ്ഗിണി ആവാന്‍ കൊതിക്കുന്നവരുടെ ഒരു നീണ്ട ക്യൂ പ്രതീക്ഷിക്കുന്നു.

    ഇതിലെ ഒഴിഞ്ഞുകിടക്കുന്ന മറ്റു ഡിപ്പാര്‍ട്ടൂമെന്റുകളിലേക്ക് ബ്ലോ. മാരെ നിയമിക്കുന്നില്ലേ. ബ്ലോഗന മാര്‍ മതീട്ടോ.. അപ്പഴേ പിള്ളേര്‍ ഇടിച്ചുകേറൂള്ളൂ.

    പിന്നെ, സഹോദര സ്ഥാപനത്തിന്റെ വണ്‍‍-ലൈനര്‍ പരസ്യവാചകം ഇടാത്തത് ശരിയായില്ല:

    “പഠിക്കാന്‍ എളുപ്പം, ജോലി കിട്ടാന്‍ അതിലേറെ എളുപ്പം” .. ഛേ.. തെറ്റിപ്പോയി.

    “ബ്ലോഗാന്‍ എളുപ്പം, തല്ലുകോള്ളാന്‍ അതിലേറെ എളുപ്പം” - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്ലോഗ് ടെക്നോളജി.

    ആങ്.. ഇപ്പോ ശരിയായി!!

  9. Unknown said...
  10. എനിക്കൊരഡ്മിഷന്‍ തരൂ, വിദൂരവിദ്യാഭ്യാസം മതി...



    ഓടോ: നിങ്ങള് നന്നാവൂല മനുഷ്യാ...

  11. aachi said...
  12. ഞാനും...കൂടാം....യോഗ്യത...ഇച്ചിരി...കുറവാ...
    പയ്യെ..ശരിയായിക്കൊള്ളും....
    അഷ്റഫ്.

  13. aachi said...
  14. ഞാനും...കൂടാം....യോഗ്യത...ഇച്ചിരി...കുറവാ...
    പയ്യെ..ശരിയായിക്കൊള്ളും....
    അഷ്റഫ്.

  15. yousufpa said...
  16. ആളൊരു സകല കലാവല്ലഭന്‍ ആണല്ലോ...?
    ഞാനാദ്യായിട്ടാ ഇവിടെ...
    നന്നായി രസിച്ചു.കൈത്തരിപ്പ് തീര്‍ക്കാന്‍ ഇനിയും വരാട്ടൊ..

  17. ചാണക്യന്‍ said...
  18. വിസിറ്റിംഗ് പ്രഫസറായി നമ്മെ നിയമിക്കുമോ?

  19. ഭൂതത്താന്‍ said...
  20. blogingne kurich onnum areela anna...ennalum..ethokkey kettittu ethand nammudey ....rashriyam pole thonnunnu...thozhuthil kuth....swajana pakshapatham ithady karyangal ividem...undu ille....njan oru blog ezhuthy kalayam ennuvach..orennam keechi..ennittu sakalamana site kalilum apekshayumayi keri irangi...otta oruthan polum mind aakilla....enneyum gunda listl peduthiyo avo....

  21. ഷബീബ് അലി said...
  22. ശ്‌രി എന്നാ ഞനും ഉണ്ടെ......

    ഏതായാലും ഒരു പത്ത് പന്ത്ര്‌ണ്ട് അഡ്മിഷന്‍ നൊക്കട്ടെ

    ഹൈ നിങള് വില പറഞോളി

കമന്റെഴുതണോ??? ദാ ഇവിടെ...