കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു സന്തോഷ് മാധവന്‍ മൂലം കോളടിച്ചത് രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കുമാണെന്ന്.അതു ശരി വയ്ക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന , പ്രശ്നങ്ങളുണ്ടാക്കാന്‍ പഴുതില്ലാതിരുന്ന ഡിവൈഎഫ്‌ഐ ക്കും ഭരണപരാജയവും സര്‍ക്കാര്‍-ഭരണകക്ഷിയിലെ നാറുന്ന വിഴുപ്പലക്കലും മൂലം ഗതികിട്ടാതെ നെട്ടോട്ടമോടിയിരുന്ന സര്‍ക്കാരിനും ഒരു താത്ക്കാലിക പിടിവള്ളി ആയി മാറി ഈ പ്രശ്നം.നാട്ടിലെ മറ്റെല്ലാ പ്രശ്നങ്ങളേക്കാളും വലുതായി മാറി അവര്‍ക്ക് ഈ പ്രശ്നം.
ഇന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മുന്‍പ്പേജില്‍ കിടക്കുന്നു,, നിയമമന്ത്രിയുടേ പ്രസ്താവന : “സ്വാമിമാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും” .. നല്ലത്...ഇന്നലെ എല്ലാ ന്യൂസ് ചാനലുകളിലും ഡിവൈഎഫ്‌ഐയുടെ സംസ്ഥാനതല നേതാക്കള്‍ മുതല്‍ തറവിലപോലും ഇല്ലാതിരുന്ന ലോക്കല്‍ നേതാക്കള്‍ വരെ ടിവി ക്യാമറയ്ക്കു മുന്നില്‍ ചന്ദ്രഹാസമിളക്കി. നാടിനെ,നാട്ടിലെ പാവപ്പെട്ടവരുടെ ജീവനും ജീവിതത്തിനും ഭീഷണിയായ പ്രശ്നങ്ങള്‍ വന്നപ്പോ തലയില്‍ മുണ്ടുമിട്ട് നടന്നവരാണ് ഈ നേതാക്കളെന്നോര്‍ക്കണം. യുഡീഫ് ഭരണകാലത്ത് സ്വാശ്രയകോളേജുകാര്‍ നടത്തിയ പ്രവേശനപരീക്ഷാ ഹാള്‍ വരെ അടിച്ചു തകര്‍ത്ത ഇവര്‍ ഇന്ന് സര്‍ക്കാരിനെ നോക്കി പരസ്യമായി സ്വാശ്രയ മാനേജ്മെന്റുകള്‍ പല്ലിളിച്ചപ്പോഴും ഇടയലേഖനങ്ങള്‍ വായിച്ചപ്പോഴും ഹൈബര്‍നേഷനില്‍ ആായതും നമ്മള്‍ കണ്ടതാണ്.അപ്പോള്‍നമുക്കു മനസ്സിലായതാണ് ഇവരുടേ ജനസേവനത്തിന്റെ ആത്മ്മാര്‍ത്ഥത.