Reading Problems? Click Here


സി.പി.എം എന്തായാലും അത്ര മണ്ടന്മാരല്ല കുഞ്ഞൂഞ്ഞേ...

വിമത മാർക്സിസ്റ്റ് നേതാവ് സ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. കണ്ണൂർ മോഡൽ വെട്ടിക്കൊല തന്നെ. സംശയം നേരെ എ.കെ.ജി സെന്ററിലേക്ക് നീളും... സ്വാഭാവികം.

 പാർട്ടിയുടെ കൂടെ നിന്നിട്ട് പാർട്ടി നേതാക്കളെ, അതും കണ്ണൂർ ലോബി നേതാക്കളെ കുറ്റം പറഞ്ഞു കൊണ്ട് പാർട്ടി വിട്ടു പോയ ചന്ദ്രശേഖരനോട് സി.പി.എമ്മിനു വിരോധം തോന്നാം. അതും സ്വാഭാവികം. എന്നല്ല തോന്നിയില്ലെങ്കിലേ പ്രശ്നമുള്ളൂ....

 എന്നാൽ, പാർട്ടി വിട്ട്, പാർട്ടിക്കെതിരെ രണ്ട് ഇലക്ഷനുകളിൽ പ്രവർത്തിച്ച് ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരനെതിരെ ഒരു കല്ലു പോലും എറിയാത്ത സി.പി.എം, നെയ്യാറ്റിങ്കരയിലെ ഇലക്ഷനു തൊട്ടുമുൻപ് ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കും എന്ന് ഏതെങ്കിലും സി.പി.എം വിരുദ്ധൻ എങ്കിലും വിശ്വസിച്ച് പോയാൽ അതസ്വാഭാവികം....

സി.പി.എമ്മിനു അടുത്ത അടി ഉടനെ എന്ന് നമ്മടെ "ചീപ്പ് വിഫ്" പ്രസ്താവിച്ച് ഒരാഴ്ച തികയും മുൻപേ ഇത്തരം ഒരു ക്രൂരകൃത്യം നടന്നതും, മരണവാർത്ത പത്രമാഫീസിൽ എത്തും മുൻപ് തന്നെ കേരളമെമ്പാടും യൂത്തന്മാരായ കുഞ്ഞാടുകൾ ഹർത്താലിന്റെ സകല ഒരുക്കങ്ങളും പൂർത്തിയാക്കിയതും കൂട്ടിച്ചേർത്ത് വായിക്കില്ല കേരളജനത എന്ന് കരുതുന്ന ഖദറിട്ട "കൂത്രി"(കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി) ഭക്തരായ കുഞ്ഞാടുകൾ, എത്രയും പെട്ടെന്ന് എതെങ്കിലും ഇവന്റ് മാനേജ്മെന്റ് കമ്പനികളിൽ പോയി ട്രെയിനിംഗ് നേടുന്നതാകും നല്ലത്...

മരിച്ച് മണിക്കൂറിനുള്ളിൽ പ്രതികളെ അനൗൺസ് ചെയ്യൽ, ഹർത്താലിനാഹ്വാനം ചെയ്യൽ....... പണ്ട് ചങ്ങനാശ്ശേരി കോളേജിലെ അടിയ്ക്ക് സി.പി.എം തയ്യാറാക്കിയ തിരക്കഥയെ വെല്ലുന്ന തിരക്കഥാമികവ്. പക്ഷേ, സമീപകാലത്തെ രഞ്ജിപണിക്കർ തിരക്കഥ പോലെ, എന്തോ എവിടെയോ ഒരു പിഴവ്..... അല്ലേ കുഞ്ഞൂഞ്ഞച്ചായാ.... :-)))

സിപിഎം വിട്ടു പോയ ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ കാട്ടി സിപിഎം വിട്ടു വന്ന ശെല്വരാജിനു സഹതാപതരംഗം നേടിയെടുക്കാം, സിപി.എമ്മിനു ഒരു ചീത്തപ്പേരും കൊടുക്കാം എന്ന ജോർജ്ജിയൻ പിസി ഐഡിയ കൊള്ളാമായിരുന്നു, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി അച്ചായാ....

ക്രിസ്റ്റ്യൻ നാടാർക്ക് സംവരണം കൊടുക്കാം എന്ന് ലത്തീൻ കത്തോലിക്കാ സഭയ്ക്ക് ഉറപ്പു കൊടുത്ത് ശെല്വരാജിനെ രാജിവയ്പ്പിച്ച ബുദ്ധി കിടിലമായിരുന്നു. ഐ അപ്രിഷിയേറ്റ് ദാറ്റ്. പക്ഷേ, ഇത് ഒരുമാതിരി ചെറ്റത്തരമായിപ്പോയി, കേട്ടോ അച്ചായാ....

എന്തായാലും പണ്ട് കൃസ്ത്യൻ പള്ളിക്ക് കല്ലെറിഞ്ഞും ചങ്ങനാശേരീൽ എ.എസ്.ഐയെ അടിച്ചു കൊന്നും തിരക്കഥകൾ രചിച്ച് കളിച്ച സി.പി.എമ്മിനു അതേ നാണയത്തിൽ തിരിച്ചടികൾ  കിട്ടുന്നതിനെ, ഈശ്വരവിശ്വാസികൾ "കർമ്മഫലം" എന്ന് പറയും......

ഡയലക്ടിക്കൽ മെറ്റീരിയലിസത്തിൽ എന്താണോ പറയുക.......

ഏതായാലും കുഞ്ഞൂഞ്ഞിന്റെ ജോർജ്ജിയൻ പിസി ഐഡിയയ്ക്ക് കുഞ്ഞാടുമക്കളുടെ ഒരു ഫേസ്ബുക്ക് പേജിതാ........ അതിനായി ഒരു രക്തഹാരം അർപ്പിച്ച് നാലു ഇങ്ക്വിലാബും ഒരു കട്ടൻ ചായയുമായി നമുക്ക് നെയ്യാറ്റിങ്കരയിലേക്ക് പോകാം.........


രഘുപതി രാഘവരാജാറാം...... അയ്യോ സോറി, കാലം മാറിയല്ലോ!

"ഇറ്റലി മാഡം രാജാ റോം..... പതീത ഭാവന യുവരാജോം...."


"മി. ആലഞ്ചേരി, ഏതാണു നിങ്ങളുടെ മാതൃരാജ്യം?"

കടൽക്കൊല : കേരളത്തിനു കേസെടുക്കാൻ അധികാരമില്ലെന്ന് കേന്ദ്രം...

കർദ്ദിനാൾ പട്ടമെന്ന മുപ്പതു വെള്ളിക്ക്‌ വെടിയേറ്റുവീണ ക്രിസ്തുവിന്റെ പിൻഗാമിയെ ഒറ്റിയ ആലഞ്ചേരിയും മാഡത്തിന്റെ കാലുനക്കാൻ ഒരു ചാൻസ്‌ തേടി സ്വന്തം നാടിനെ ഒറ്റിയ പരമനായിന്റെ മക്കളും...

ബ്രിട്ടീഷുകാർ കച്ചവടത്തിനു വന്ന് കീഴടക്കി. ഇറ്റലിക്കാർ രാജകുമാരന്റെ പ്രണയത്തിലൂടെയും...

സോണിയാ മാഡത്തിന്റെ "മാതൃരാജ്യം" ഇന്ത്യയല്ലെന്നറിയാം.

ചത്തുപോയ മീങ്കാരനെയും സ്വർഗ്ഗസമാനവത്തിക്കാനെയും തുലാസിലെടുത്തപ്പൊ ക്രിസ്തു ഇരുന്ന തട്ടിനേക്കാൾ തൂക്കം വത്തിക്കാനു വന്ന ആലഞ്ചേരിയുടെ തുലാസിനേം കുറ്റം പറയാൻ പറ്റില്ല.എക്സ്ട്രാ ടെറസ്ട്രിയൽ ലോയൽറ്റി എന്ന ഒരസുഖമാണത്‌.

നാടിന്റെ മാനത്തിനേക്കാൾ വില മാഡത്തിന്റെ അടിപ്പാവടയ്ക്കാണെന്ന് കരുതുന്ന കേന്ദ്രത്തിലെ എച്ചിൽ തീനികളൊടു ചോദിച്ചിട്ട്‌ കാര്യവുമില്ല.,

ആലഞ്ചേരി പിതാവു കയ്യാളുന്ന ക്രിസ്ത്യൻ വോട്ടും വത്തിക്കാനെന്ന "ക്രിസ്തുവിന്റെ അധികാരികളുടെ" പവറും കണ്ട്‌ ഭയന്ന് പോയ കേരളത്തിലെ "കത്തോലിക്കൻ മന്ത്രിമാരെയും" പറയാനൊക്കൂല്ല. പിറവത്തിനു പ്രത്യുപകാരം ചെയ്യണ്ടായോ!

എന്നാലും പ്രധാനമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കുന്ന മന്മോഹൻ സിംഗ്‌, താങ്കൾ ദയവായി ആ താടിയും തലപ്പാവും മാറ്റണം. കാരണം സിക്കുമതത്തിൽ അത്‌ രണ്ടും പുരുഷന്മാർക്ക്‌ പറഞ്ഞിട്ടുള്ളതാണു.

ചത്തുപോയ രണ്ട്‌ കുഞ്ഞാടുകളേക്കാളും സ്വന്തം രാജ്യത്തിനെ "മാനത്തിനേക്കാളും അരമന ഇരിക്കുന്ന രാജ്യമാണു വലുതെന്ന് തെളിയിച്ച ആലഞ്ചേരി പിതാവേ, നന്ദിയുണ്ട്‌. 80% വരുന്ന ഭൂരിപക്ഷമെന്ന നായ്ക്കളല്ല, ഒരാലഞ്ചേരിയും കത്തോലിക്കൻ മന്ത്രിമാരുമാണു ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഓർമ്മിപ്പിച്ചതിനു...

എങ്കിലും ഒരു സംശയം : "മി. ആലഞ്ചേരി, ഏതാണു നിങ്ങളുടെ മാതൃരാജ്യം?"



മനുഷ്യനെ മയക്കുന്ന കറപ്പും കറപ്പിനെ വിൽക്കുന്ന ചുവപ്പും...

കുറേയേറെ നാളുകളായി പത്രം തുറന്നാൽ മനസുമടുപ്പിക്കുന്ന വാർത്തകളേ കാണാറുള്ളൂ.... എന്നാൽ ഇന്ന് മനസു തുറന്ന് ഒന്ന് ചിരിച്ചു... ചിരിച്ചൂന്ന് വച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണുകപ്പുക എന്നൊക്കെ പറയില്ലെ.... അത് തന്നെ....



ദേ ഇപ്പൊ നിങ്ങളും ചിരിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇനി അഹങ്കാരി ചിരിച്ചതെന്തിനാണെന്ന് പറയേണ്ടി വരില്ലല്ലൊ അല്ലെ???

പാവം ജയരാജൻ സഖാവ്. കൃസ്ത്യാനികളുടെ വോട്ട് കേ.കോയും വെറും കോയും കൂടി തട്ടിയെടുക്കുമോ എന്ന ഭയമാണോ അതോ പിറവത്തിന്റെ ചൂടു കൂടി പാവത്തിന്റെ പിരിയെളകിയതാണോ, എന്ത് തന്നെയായാലും "ഐറ്റം അടാറായി സഖാവേ" എന്ന് തന്നെ പറയണം. മരണവീട്ടിൽ കണ്ണീരിന്റെ ചവിട്ടുനാടകം കളിക്കുന്ന മലയോരകോൺഗ്രസിന്റെ അടവിന്റെ ചുവട് പിടിച്ചാണെങ്കിലും അല്ലെങ്കിലും, സംഗതി അങ്ങ് കസറീട്ടാ.... :)))

സഖാവേ, ഈ മനുഷ്യനെ ഓർമ്മയുണ്ടോ??? പരിപ്പുവടയും കട്ടഞ്ചായയും കേറ്റാത്ത എസി കോൺഫറൻസ് റൂമിന്റെ മൂലയ്ക്കെവിടേലും ഭിത്തീലെ പടമായിട്ടോ, എസി കാറിൽ കത്തിച്ച് വിടുമ്പോ റോഡുവക്കത്ത് പോസ്റ്ററിൽ കണ്ട മുഖമായിട്ടോ വല്ലതും????

മാർക്സ് എന്നാണത്രെ പേരു. കാർള്‍ ഹെൻറിഷ് മാർക്സ്. പണ്ടെങ്ങാണ്ട് ജീവിച്ചിരുന്ന ഒരു ജൂതവംശജനായിരുന്നു... അങ്ങേർക്ക് സഖാവിന്റത്ര ബുദ്ധി ഇല്ലാത്തതു കൊണ്ടാവും, അങ്ങേർ പറഞ്ഞത് "മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്" എന്നാണ്.... പാവം കണ്ട്രി ഫെലോ, അല്ലേ സഖാവേ....

ങാ സാരമില്ല സഖാവേ... കിട്ടാനുള്ളത് അധികാരത്തിന്റെ വീഞ്ഞുഭരണിയാകുമ്പോ, അതിനു വേണ്ടി കറുപ്പല്ല, കഞ്ചാവും ബ്രൗൺഷുഗറും കേറ്റേണ്ടി വന്നാൽ അതും നമ്മളു കേറ്റും.... നമ്മളാരാ മൊതല്.... ഹി ഹി... നടക്കട്ടെ നടക്കട്ടെ....നടക്കുമ്പൊ പക്ഷേ പഴയ പൊന്നാണ് നീ യും ഒന്നും മറക്കാണ്ടിരുന്നാ വീഴുന്ന കുഴീടെ ആഴം കുറയ്ക്കാം...

കൊച്ചീ മണ്ഡലത്തിൽ വോട്ടുണ്ടായിരുന്ന ജൂതന്മാർ ഉണ്ടായിരുന്നെങ്കിൽ, ഒന്നു രണ്ട് കിടിലൻ ഉപമകളും കൂടി കേൾക്കാമായിരുന്നു.....

മേൽക്കഷണം :
"പ്രകാശ് കാരാട്ട് യേശുദേവന്റെ സ്ഥാനത്താ"ണെങ്കിൽ ശ്രീമാൻ സഖാവ് മാർക്സ് പറഞ്ഞ "കറപ്പ്" ആയ മതത്തിന്റെ അമരക്കാർ - ചൂഷകരായ പുരോഹിതന്മാർ - ആരാണ് സഖാവേ? സ്റ്റേറ്റ് സെക്രട്ടറിയും പഴേ "പിടലി" ശശിയും ജയരാജത്രിമൂത്രികളുമൊക്കെ അതിൽ പെടുമായിരിക്കുമല്ലേ...

നടുക്കഷണം :
"സിപിഎം കൃഷ്ത്യൻ സഭ : പ്രകാശ് കാരാട്ട്  യേശുദേവൻ" - കാരാട്ടേയ്, മുൾക്കിരീടവും ചാട്ടയടിയും ഒടുക്കം കുരിശുമരണവും ആണോ ജയരാജൻ ഉദ്ദേശിച്ചത്?? ആർക്കറിയാം....
ഏതായാലും പാർട്ടി കുഞ്ഞാടുകൾക്ക് ഇനി കിലോക്കണക്കിനു വരുന്ന കമ്മി-ഊണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും ഒന്നും വാങ്ങി വയ്കണ്ടല്ലോ! കമ്മ്യൂണിസ്റ്റ് ബൈബിൾ ദേശാഭിമാനി പ്രസിൽ തയ്യാറായിക്കുണ്ടിരിക്കുന്നുണ്ട്... വൺ ഇസ് ഇനഫ്.....ഏതായാലും അതിലേക്കൊരു നൊവേന അഹങ്കാരീടെ വക....

അപ്പോൾ...പാവം വത്തിക്കാനും അവിടത്തെ മാർപ്പാപ്പയും ആരായി..... പി.ശ... ച്ഛായ് അത് വേണ്ട.....

വാൽക്കഷണം
സഖാവേ, പിറവം മാത്രം മതിയോ... പഴേ പൊന്നാനിയും വേണ്ടേ???
കാരാട്ടിനെ നബിയായിട്ടുപമിച്ച് ഒരു പ്രസംഗം കൂടി... പ്ലീസ്... കേരള ജനതയ്ക്ക് ഒരു ശല്യം കുറഞ്ഞ് കിട്ടുമല്ലൊ... പ്ലീസ്... (കെയിയെന്നൊക്കെ "ഞമ്മന്റെ കാര്യം" വരുമ്പൊ കളം മാറിക്കോളുമെന്നേ...)


ആദരാജ്ഞലികള്‍!




രാഷ്ട്രീയത്തിനുമപ്പുറമായി, ആ അസാമാന്യപ്രതിഭയ്ക്ക് മുന്നില്‍ ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍!


കഥ, തിരക്കഥ, സംവിധാനം : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്...!!!

തീയതി : 1999 ഡിസംബര്‍ 1
സ്ഥലം : കണ്ണൂര്‍ മൊകേരി സ്കൂള്‍.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം: പിഞ്ചുകുട്ടികളുടെ കണ്മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ രക്തദാഹികളായ ഒരു പേപ്പട്ടിക്കൂട്ടം അരിഞ്ഞു നുറുക്കുന്നു, അവരുടേ നേതാക്കള്‍ക്ക് അത്താഴത്തിനു വിളമ്പാന്‍...

അരിഞ്ഞു നുറുക്കി മാംസപിണ്ഡമാക്കി, ആ ചോരയില്‍ കൊടി നനച്ച് ഉയര്‍ത്തി വീശി അവര്‍ ഇറങ്ങി നടന്നു!!! കണ്ണും മനസും മരവിച്ച് വിറച്ചു നിന്ന കുട്ടികളുടെ മുന്നിലൂടെ...

പെറ്റ നാടിനെ സ്നേഹിച്ചു, ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു എന്ന “മാപ്പര്‍ഹിക്കാത്ത” തെറ്റിനു കൊലയാളിച്ചെന്നായ്ക്കളുടെ കോടതി വിധിച്ച ശിക്ഷ...!!!
(ഒരു പോലീസ് ഗണ്മാനും നിരവധി പിഞ്ചുകുട്ടികളും സാക്ഷികളായിരുന്നിട്ടും സാക്ഷികളില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഒരൊറ്റ ആള്‍ മാത്രം ശിക്ഷിക്കപ്പെട്ടു-സാഹചര്യത്തെളിവുകളുടെ പേരില്‍. ആ നാടകത്തിന്റെ ബാക്കി അടുത്ത രംഗത്തില്‍)


തീയതി : 2010 ഒക്ടോബര്‍ 27
സ്ഥലം: ബഹു: കേരള ഹൈക്കോടതി.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടുന്നു.

പരോളിലിറങ്ങുന്ന പ്രതി പ്രദീപന്‍, പ്രായമായ, ആലംബമില്ലാത്ത തന്നെയും ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആ അമ്മ നല്‍കിയ പരാതി!

മനുഷ്യത്വത്തിന്റെ അപ്പോസ്തലന്മാരായി സ്വയം പാടിപ്പുകഴ്ത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍, കേരളചരിത്രം ഇന്നോളം കേട്ട ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യത്തെ പാടിപ്പുകഴ്ത്തി... അത് ചെയ്തവരെ ഘോഷയാത്രയായി ആ അമ്മയുടെ വീടിനു മുന്നില്‍ കൊണ്ട് വന്ന് നൃത്തം ചവിട്ടി... അതില്‍ ശിക്ഷിക്കപ്പെട്ട ഒരുത്തനെ രക്ഷിക്കാന്‍ നാലരക്കൊല്ലത്തിനകം മറ്റ് നൂറോളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ഇവനെയും പുറത്തിറക്കി... അടുത്ത ഇറച്ചിക്കച്ചവടത്തിനു കത്തി പണിയാന്‍...




തീയതി : 2010 ഡിസംബര്‍ 1
സ്ഥലം : പാലക്കാട് പുതുശ്ശേരിയിലെ ഒരു ബസ്.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : നിറയെ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ബസിലിട്ട് ഒരു വ്യക്തിയെ ഒരു കൂട്ടം പേപ്പട്ടികള്‍ അരിഞ്ഞു നുറുക്കുന്നു. തലപ്പത്തിരിക്കുന്ന കുറേ ചെറ്റപൊക്കികളുടെ ചെറ്റത്തരങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിക്കാന്‍...

11 വര്‍ഷം മുന്‍പുള്ള ഒരു രംഗത്തിന്റെ തനിയാവര്‍ത്തനം - രംഗപടത്തിനു മാത്രം ചെറിയൊരു മാറ്റം... (വാര്‍ത്ത ഇവിടെ)

പിഞ്ചുകുട്ടികളേ സാക്ഷിയാക്കി മാത്രം എന്തിനിവര്‍ ഇത് നടത്തുന്നു??? ചെന്നിണം വീണ് പിഞ്ചുമനസുകള്‍ ചുവന്നാലേ അക്രമത്തിന്റെ ചെങ്കൊടിയേന്താന്‍ കൈകള്‍ കിട്ടൂ എന്ന തിരിച്ചറിവു കൊണ്ടോ??? അതോ ഒരു മനുഷ്യനെ കണ്മുന്നിലിട്ട് വെട്ടിയരിയുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന പിഞ്ചുമുഖങ്ങളിലെ പകപ്പ് കാണാനുള്ള സാഡിസമോ??? അവര്‍ക്ക് മാത്രമറിയാം...

ആ മൃതദേഹവുമായി (വെട്ടിയരിയപ്പെട്ട മാംസക്കൂമ്പാരം മാത്രമായിരുന്നു അത്) നടത്തിയ വിലാപയാത്രയ്ക്ക് നേരെയും....

ഒടുക്കം നേതാക്കന്മാരുടെ വക പ്രസ്ഥാവനയും : നേതൃത്വം അറിയാതെയാണ് പലപ്പോഴും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതെന്നും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ പൂര്‍ണസഹകരണവും പിന്തുണയും ഉറപ്പാക്കുമെന്നും നേതാക്കള്‍ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുണ്ട്....

പേപ്പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചിട്ട് ഞാനല്ല കടിച്ചത്, വേണമെങ്കില്‍ ആ പട്ടിയെ കയറിട്ട് കെട്ടാം എന്നൊരു വാഗ്ദാനം... എന്തൊരു ഔദാര്യമാണെന്നു കാണൂ...

അധികാരത്തിന്റെയും കോഴപ്പണത്തിന്റെയും പിന്‍ബലത്തില്‍ നിങ്ങളുടെ വാള്‍ത്തലപ്പില്‍ എന്നാണ് കൊത്തിയരിയപ്പെടുന്നതെന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ ജീവനോടും‌‌‌‌‌‌‌‌‌‌... 

എന്നാണ് തന്റെ താലിച്ചരടറുക്കപ്പെടുക എന്നോര്‍‌‌‌‌ത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഓരോ ഭാര്യയോടും‌‌‌‌‌‌...


 എന്നാണ് തങ്ങള്‍ അനാഥരാക്കപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ കുഞ്ഞുങ്ങളോടും‌‌‌‌‌‌‌‌‌‌‌‌...

എന്നാണ് തങ്ങളുടെം മുഖത്തും ചോരത്തുള്ളികള്‍ തെറിച്ച് വീഴപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ വിദ്യാര്‍ത്ഥികളോടും സഖാക്കള്‍‌‌‌‌‌‌ കാണിക്കുന്ന താല്ക്കാലിക ഔദാര്യം‌‌‌...!!!


അരിഞ്ഞുനുറുക്കപ്പെട്ട മനുഷ്യനു പകരം നഷ്ടപ്പെടാനുള്ളത് കുറേ കൊടിമരം മാത്രമാണല്ലോ, അതു കഴിഞ്ഞ് സമാധാനത്തിന്റെ വെള്ളക്കൊടി കാട്ടി മറ്റുള്ളവരെ അടക്കി നിര്‍ത്താമെന്നും , അടുത്ത ഡിസംബര്‍ 1നു അതേ വെള്ളക്കൊടി അടുത്ത സ്വയംസേവകന്റെ ചോരയില്‍ മുക്കി ചെങ്കൊടിയാക്കാമെന്നുമുള്ള മാര്‍ക്സിസ്റ്റ് ഗുണ്ടയുടെ അഹങ്കാരമാണിത്.

ഡിസംബര്‍ 1നെ ബലിദാനങ്ങളുടെ പരമ്പരയാക്കാനാണ് പദ്ധതിയെങ്കില്‍... തെറ്റിപ്പോയി സഖാക്കളേ...

താനൊക്കെ എത്രയെത്ര അരിഞ്ഞ് തള്ളിയാലും , ഈ നാടിനെ സ്നേഹിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് നാടിനെ അമ്മേയെന്ന് വിളിച്ച് വളര്‍ന്ന ആത്മാഭിമാനമുള്ള ആണ്‍‌പിള്ളേര്‍ ഈ നാട്ടില്‍ കുറ്റിയറ്റ് പോവില്ലെടോ...!!! അത് തന്നെയൊക്കെ കൊണ്ട് പതിതയായിപ്പോയ ഈ നാടിന്റെ അവശേഷിക്കുന്ന പുണ്യം...!!!


അടിക്കുറിപ്പ് : തങ്ങളുടേ സ്വന്തം പേപ്പട്ടികള്‍ വെട്ടിയരിഞ്ഞു കൂട്ടിയ വാര്‍ത്ത ഇടാന്‍ പറ്റില്ല എങ്കിലും, അതിന്റെ പേരില്‍ കൊടിമരം വെട്ടിയ വാര്‍ത്ത കൊടുക്കാന്‍ ദേശത്തിനപമാനമായ ദേശാഭിമാനിക്ക് യാതൊരു ഉളുപ്പുമുണ്ടായില്ല. അതെങ്ങനെ? അമേദ്ധ്യം ഭക്ഷിക്കുന്നവനു മുണ്ടിലെ ചാണകത്തോടറപ്പ് വരുമോ...!!!

സ്വയം വെട്ടിച്ചത്ത ആറെസ്സെസ് ഗുണ്ടയുടെ മരണം മുതലെടുത്ത് ആറെസ്സെസ് അക്രമം” എന്നായിരുന്നു സാധാ‍രണ ഗതിയില്‍ വരേണ്ടത്. ഇതെന്ത് പറ്റി ആവോ...!!!
(കുറച്ച് നാള്‍ മുന്‍പ് ബോംബെറിഞ്ഞിട്ട് വെട്ടിക്കൊന്ന രണ്ട് ബിജെപി പ്രവര്‍ത്തകരുടെ മരണം ദേശു റിപ്പോര്‍ട്ട് ചെയ്തത് : “ബോംബ് കൊണ്ടു പോകുമ്പോള്‍ പൊട്ടി ബിജെപിക്കാര്‍ മരിച്ചു” എന്നാണ്. ദേഹത്തെ വെട്ടെല്ലാം ചാവുന്നതിനു മുന്‍പ് അവര്‍ സ്വയം വെട്ടിയതാണെന്ന്!!! ഏത്...!!! അത് തന്നെ...!!!)

അധികവായനയ്ക്ക്  :