Reading Problems? Click Here


ഗൂഗിള്‍ ന്യൂസിന്റെ “വിനോദങ്ങള്‍”...

ഇന്റര്‍നെറ്റ് അതികായന്‍ ഗൂഗിളിന്റെ ന്യൂസ് സര്‍വീസ് ഇന്ന് നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്. ലോകത്തെ മിക്ക ഓണ്‍‌ലൈന്‍ പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളുടെ ഫീഡുകള്‍ ഏതാണ്ട് റിയല്‍ ടൈമായി തന്നെ അഗ്രിഗേറ്റ് ചെയ്യുന്നു എന്നതിനാല്‍ മിക്ക ആളുകളും ഗൂഗിള്‍ ന്യൂസ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഗൂഗിള്‍ ന്യൂസിന്റെ  പ്രവര്‍ത്തനം മൊത്തം ഓട്ടോമാറ്റിക് ആണ്. ന്യൂസ് ഫീഡുകള്‍ കണ്ടെത്തുന്നതും അവ അതിന്റെ പ്രയോറിട്ടിയും വിഭാഗവും തിരിച്ച് ഡിസ്പ്ലേ ചെയ്യുന്നതും ഒക്കെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ്. അതില്‍ ഗൂഗിള്‍ അഭിമാനിക്കുകയും ചെയ്യുന്നു.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം നമ്മെ ചിരിപ്പിച്ചേക്കും - ചിലപ്പോള്‍ ചിന്തിപ്പിക്കും. മനുഷ്യന്റെ യുക്തിക്ക് മുന്നില്‍ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെ പരാജയം അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യും...

നിത്യാനന്ദയും നടിയും കൂടി അല്പം “സ്വാമിപൂജ” നടത്തിയ സിഡിയെ പറ്റിയുള്ള വാര്‍ത്ത നമുക്ക് ഏത് വിഭാഗത്തില്‍ പെടുത്താം? വാര്‍ത്ത സിഡി “സി‌ഐഡി” വിങിനു കൈമാറുന്നതിനെ സംബന്ധിച്ചാണെങ്കിലും, അതിനെ “വിനോദം അഥവാ Entertainment”  എന്ന വിഭാഗത്തില്‍ പെടുത്തിയാലും വല്യ കുഴപ്പമൊന്നുമില്ല. സ്വാമിയുടെ ചില “വിനോദങ്ങള്‍” ആയിരുന്നല്ലോ അത്.

എന്നാല്‍ മറാത്തി വാദമുന്നയിക്കുന്ന എം.എന്‍.എസിനെ വിനോദപ്പട്ടികയില്‍ പെടുത്തിയാലോ?

സംഗതി രാജ് താക്കറേയ്ക്ക് ഒരു വിനോദമായിരിക്കും, എന്നാല്‍ മറ്റ് ഭാരതീയരെ സംബന്ധിച്ചേടത്തോളം അതങ്ങനെ അല്ല!

ഇനി പിണറായി സഖാവിന്റെ വീടിനെ പറ്റി വ്യാജ ഇമെയില്‍ വാര്‍ത്ത പ്രചരിച്ച സംഭവത്തെ പറ്റിയുള്ള വാര്‍ത്തയോ? ഗൂഗിള്‍ ന്യൂസിനു അത്  “വിനോദം” മാത്രമാണ്...

ഇനി കോഴിക്കോട്  “ഒളിക്യാമറ” കേസോ? അതും ഗൂഗിള്‍ സാറന്മാര്‍ക്ക് വിനോദം തന്നെ....

ഇതാ, ഗൂഗിള്‍ ന്യൂസിന്റെ ഇംഗ്ലീഷ് എഡിഷനില്‍ Entertainment എന്ന വിഭാഗത്തില്‍ വന്ന് ചില വാര്‍ത്തകള്‍ നോക്കൂ....


ഇതൊക്കെ പോട്ടെന്ന് വയ്ക്കാം. വാര്‍ത്തയിലെ സിഡി, ഇമെയില്‍ എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ ആവര്‍ത്തനം  കണ്ട് അല്‍ഗോരിതത്തിനു പറ്റിയ അബദ്ധമാകാം...എന്നാല്‍ മലയാളത്തിലോ?

പക്ഷേ മലയാളം വാര്‍ത്ത കണ്ടിട്ട് എനിക്ക് തോന്നുന്നത്, മലയാളം വാര്‍ത്തകള്‍ സോര്‍ട്ട് ചെയ്യുന്നത് കമ്പ്യൂട്ടറല്ലെന്നാണ്. അല്ലെങ്കില്‍,  നമ്മുടെ കേരളാ സര്‍വ്വകലാശാലയ്ക്ക് മാര്‍ക്ക് തിരുത്തലെന്നത് ഒരു “വിനോദം” ആണെന്ന്  ഗൂഗിള്‍ എങ്ങനെ അറിയാനാ!

ദാ നോക്കിക്കേ...ഒളിക്യാമറ സംഭവം ഇവിടെയും  വിനോദം തന്നെ ആണ് ഗൂഗിളിന്... ( സംഭവം അഖില്‍ ജോസിനും  പോലീസുകാര്‍ക്കും വിനോദമായിരുന്നെങ്കിലും, ആ പെണ്‍കുട്ടിക്കും മറ്റ് ജനങ്ങള്‍ക്കും അങ്ങനല്ലല്ലോ!)

ഇതൊക്കെ പറ്റാവുന്ന അബദ്ധങ്ങള്‍! വല്യ പ്രശ്നമില്ല....

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു ഗൂഗിള്‍ ന്യൂസിന്റെ അല്‍ഗോരിതം വരുത്തി വച്ചത് ധാര്‍മ്മികമായി അങ്ങേയറ്റത്തെ തെറ്റായിരുന്നു...

ഇതാ, അന്നത്തെ ഗൂഗിള്‍ ന്യൂസിന്റെ എന്റര്‍ടെയിന്മെന്റ് സെക്ഷന്‍ നോക്കൂ...ഏറ്റവും മുകളിലുള്ള വാര്‍ത്ത, രണ്ട് എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഒരു ഒന്‍പതുവയസുകാരി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ പറ്റിയാണ്.

വാര്‍ത്ത സത്യത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെ...ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ കൂട്ടത്തില്‍ വരേണ്ടതുമാണ്...

എന്നാല്‍ ഒരു കാരണവശാലും അത് “വിനോദം” ആയി പരിഗണിക്കപ്പെടാന്‍ പാടില്ലാത്തതല്ലെ?

ആ വാര്‍ത്തയിലെ ഏത് കീവേഡാണ് ന്യൂസിനെ ആ വാര്‍ത്ത വിനോദമാക്കി ലേബല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ആവോ!

ഏതായാലും, എത്ര നല്ല അല്‍ഗോറിതമായാലും ഇത്തരം എററുകളെ ഒഴിവാക്കാന്‍ ഒരു മാനുഷിക ഇടപെടല്‍ കൂടിയേ കഴിയൂ....

(അവസാന ഫോട്ടോ ഒരു ഇംഗ്ലീഷ് വെബ്സൈറ്റില്‍ നിന്നും ലഭിച്ചത്)PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

15 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. njankasmalan says

  Atipoli ..
  Infotainment nte kaalam ..

 3. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 4. :) good post

 5. Anonymous said...
 6. തീര്‍ച്ചയായും ഇതിനു പിന്നില്‍ പിണറായിയും സിപിഎമ്മും ആണ്.ഇവരെ മാതൃകാപരമായി ശിക്ഷിക്കണം.


  3-ആം അണോണീ

  അനോണിക്ക് അത്ര ഉറപ്പാണെങ്കില്‍ ചിലപ്പോള്‍ ശരിയായിരിക്കും.

  കാരണം, രാഹുലിന്റെയും പ്രിയങ്കയുടേയും തമിഴ്നാട് സന്ദര്‍ശനവും ഗൂഗിള്‍ ന്യൂസ് വിനോദപ്പട്ടികയിലാ കാണിച്ചെ...രാഹുലിനു പൊളിറ്റിക്സ് ഒരു “വിനോദം” മാത്രമാണെന്ന് വരുത്താനുള്ള ശ്രമമാകാം :) :)

  അനോണിക്കത്ര ഉറപ്പാണെങ്കില്‍ പിണറായിയെ ശിക്ഷിക്കാന്‍ നമുക്ക് ഡിഫിക്കാരെ ഏല്‍പ്പിച്ചാലോ? അതോ ഡോ. കഴുതക്കോടിനെ കൊണ്ട് കത്തി വയ്പ്പിച്ച് കൊല്ലണോ?

  അനോണി തന്നെ തീരുമാനിക്കൂ... 7. Anonymous said...
 8. അഹങ്കാരീ ഇതിനു പിന്നില്‍ ഫാരതീയ വിചാര കോന്ദ്രം ഡയറക്ടര്‍ തന്നെ, സംശയല്യാ.

 9. ചന്തു said...
 10. ഗൂഗിളില്‍ ഈയിടെ തപ്പിക്കൊണ്ടിരുന്നപ്പോള്‍ കാണാനിടയായത് !

  http://i40.tinypic.com/b88or9.jpg

 11. Anonymous said...
 12. No, China behind this
  Ahakaaree this is cruel.
  How come they can convert MNS to Baratheeya vichaara kendram.
  This is conspiracy against barath.

  shout shout against these criminals
  fande faratham

 13. Anonymous said...
 14. No updates on this blog for a long time :(. What is happening? Hope Ahamkaari is doing well.

 15. കുരുത്തം കെട്ടവന്‍ said...
 16. അഹങ്കാരീ, ഗൂഗിളിണ്റ്റെ 'വിനോദം' കണ്ട്‌ സഹിക്കാന്‍ മേലാത്തതുകൊണ്ട്‌ ബ്ളോഗും പോസ്റ്റും വിചാരകേന്ദ്രവുമൊക്കെ പടിയടച്ച്‌ പിണ്ഡം വെച്ച്‌ 'കാശിക്ക്‌' പോയോ? തീരെ കാണാനില്ല.


  ഇല്ല കുരുത്തം കെട്ടവനേ...

  “കുരുത്തം കെട്ട” അനോണികളുടെ പൊക കാണാതെ അങ്ങനങ്ങ് പോകുന്ന പ്രശ്നമില്ല.

  അപ്പോ 4-ആം അനോണി കുരുത്തം കെട്ടവനാരുന്നല്ലേ!

  നാണമില്ലേ സാഹിബേ! കഴിഞ്ഞ പോസ്റ്റിൽ ങ്ങടെ അനോണിക്കളി വെളീലായപ്പ മൂടും തട്ടി പോയതാണല്ല്! ഇപ്പ അതെല്ലാം നമ്മള് മറന്നെന്ന് കരുതിയാ?

  ആണുങ്ങളെ പോലെ (അതാണെങ്കിൽ) സ്വന്തം പ്രൊഫൈലുപയോഗിക്ക് സാഹിബേ!

  ഖുദാ ആഫിസ് 17. Anonymous said...
 18. No.4 അനൊണിക്കുള്ള മറുപടിയില്‍ 'സാഹിബേ' എന്നുപയോഗിച്ചത് താങ്കളുടെ വര്‍ഗീയ ഭ്രാന്ത് എത്ത്രത്തോളമെന്ന് തിരിച്ചറിയുവാന്‍ സഹായിച്ചു.


  ഒന്‍പതാം അനോണീ,

  “എത്ത്രത്തോളം” അല്ല എത്രത്തോളം ആണ്...

  ഒരേപോലുള്ള അക്ഷരത്തെറ്റുകള്‍ പല അനോണികള്‍ക്കും വരുന്നുണ്ടല്ലോ? സംഗതി യാദൃശ്ചികം മാത്രമാണോ?!

  പിന്നെ, 4-ആം അനോണി “സാഹിബ്” ആണെന്ന് പൂര്‍ണമായ ഒറപ്പുള്ളതു കൊണ്ടാണ് അങ്ങനെ വിളിച്ചത്.അത് താങ്കള്‍ക്കും അറിവുണ്ടകുമല്ലോ? - നാലാം അനോണി ആരെന്ന് താങ്കള്‍ക്കും അറിയാമല്ലോ! 19. Anonymous said...
 20. അഹങ്കാരി, താങ്കളുടെ കമന്റുകൾ കണ്ടത്തിൽ വലിയ സന്തോഷം. പുതിയ പോസ്റ്റുകൾ ഉടനെ പ്രതീക്ഷിക്കുന്നു. നകുലന്റെ ബ്ലോഗു പോലെ, ഇതും പെട്ടന്നു കെട്ടടങ്ങി പോയോ എന്നൊരു സംശയം തോന്നിയിരുന്നു.

 21. sankar said...
 22. ............

 23. വേണുഗോപാല്‍ ജീ said...
 24. നല്ല നീരീക്ഷണം.... കൊള്ളാം...

കമന്റെഴുതണോ??? ദാ ഇവിടെ...