Reading Problems? Click Here


യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്
(മാതൃഭൂമി - 2 ഫിബ്രവരി 2010)

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.




ഈ ലേഖനം ഇവിടെയും വായിക്കാം...



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

15 അഭിപ്രായങ്ങൾ:

  1. Joker said...
  2. നല്ല ലേഖനം, ഇനി മുക്രിമാര്‍ക്കും പള്ളി ഇമാമു മാര്‍ക്കും, മദ്രസാ അധ്യാപകര്‍ക്കും സര്‍ക്കാര്‍ ക്ഷേമ നിധിയും , ശമ്പളവും ഏര്‍പ്പെട്റ്റുത്തിയാല്‍ അതിനെ മുസ്ലിം പ്രീണ്‍നനം എന്ന് പറയരുത്.
    അണ്ണാ സിപി എം ആണ് കേരളത്തില്‍ എന്നല്ല ഇന്ത്യ്യില്‍ എന്നല്ല ഈ ലോകത്ത് തീവ്രവാദം ഉണ്ട്റ്റാക്കിയത്. മൂന്നു തരം.
    (ഈ കമന്റിന് മറുപടി വേണ്ട :)

  3. Anonymous said...
  4. "കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല."

    ഓഹോ ഇതുകൊണ്ടാണല്ലേ ഇലെക്ഷെന്‍ സമയത്ത് ആര്‍എസ്എസ്സുകാര്‍ ലീഗിനും വോട്ട് മറിക്കുന്നത്.ഞാനിതുവരെ വിചാരിച്ചിരുന്നത് കാശിന് വേണ്ടിയാണെന്നും കാശുകിട്ടിയാല്‍ ആര്‍എസ്എസ്സുകാര്‍ എന്തും ചെയ്യുമെന്നുമാണ്.തെറ്റിധാരണ മാറ്റിയതിന് നന്ദി പെരുത്ത നന്ദി.

  5. Anonymous said...
  6. This comment has been removed by a blog administrator.
  7. Anonymous said...
  8. ശരിയാണ് കേരളത്തിന്റെ ഉജ്ജ്വലമായ മതേതര ചരിത്രത്തിനു എത്ര ഉദാഹരണങ്ങള്‍.

    * കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയുടെ ചിലവുകള്‍ക്ക് ഭൂമിയും ധനവും കൊടുത്തു സഹായിച്ച സാമൂതിരി രാജാവ്

    * മുസ്ലീം പള്ളിയിലെ ഖാദിമാര്‍ക്ക് ശബളം അനുവദിച്ച ഹിന്ദു രാജാവ്

    * മേടും മലയും പിന്നിട്ടു മാമല വാഴുന്ന ശബരീ നാഥന്റെ സന്നിധിയില്‍ തീര്‍ഥാടനതിനു പോകവേ വാവര്‍ പള്ളിയില്‍ നേര്ച്ചയിടുന്ന അയ്യപ്പ ഭക്തന്മാര്‍.

    * ശബരിമലയില്‍, ശ്രീ കോവിലിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ചന്ദ്രക്കല ആലേഖനം ചെയ്ത നേര്‍ച്ചപ്പെട്ടി


    പക്ഷെ....

    പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഈ മതേതര ഉദാഹരണങ്ങളില്‍ എല്ലാം മതേതരമായി പെരുമാറിയിട്ടുള്ളത് ഹിന്ദുക്കള്‍ മാത്രം ആണല്ലോ.
    ഓ.. ഞാന്‍ ഓര്‍ത്തില്ല. കൊടുക്കുന്നത് ഹിന്ദുക്കളും വാങ്ങുന്നത് അന്ന്യ മതക്കാരും എന്ന കീഴവഴക്കം ആണല്ലോ മതേതരത്വം എന്ന് പ്രസിദ്ധമായി തീര്‍ന്നിരിക്കുന്നത്. Secularism always at Hinduism's cost എന്ന് കുഴപ്പക്കാരായ സംഘ പ്രസ്ഥാനങ്ങള്‍ വിശേഷിപ്പിച്ചതും ഇത് തന്നെ ആവും.

    ജോക്കരെ, മുക്രിമാര്‍ക്കും പള്ളി ഇമാമു മാര്‍ക്കും സര്‍ക്കാര്‍ ശബളമോ ക്ഷേമ നിധിയോ എന്താന്നു വച്ചാല്‍ കൊടുക്കട്ടെ.
    എന്തായാലും അന്ന്യന്‍ വിയര്‍ക്കുന്ന കാശിന്റെ വിഹിതം നക്കിയല്ലേ ആണ്ടുതോറും അറേബ്യയിലേക്ക് വണ്ടി പിടിച്ചു "ഹജ്ജ് അനുഷ്ടാനം" നടത്തുന്നത്.
    പിന്നെ ക്ഷേമനിധി കൂടി നക്കുന്നതില്‍ എന്താണ് തെറ്റ്. വാങ്ങിച്ചോ വാങ്ങിച്ചോ.. രണ്ടു കയ്യും നീട്ടി തന്നെ വാങ്ങണം...


    ജോക്കറേ...

    മറുപടി വേണ്ടെന്ന് പറയുന്നത് ഏതാണ്ട് ഔദാര്യം പോലാണല്ലോ!

    താങ്കള്‍ക്ക് മറുപടി തരുന്നത് തരുന്നവരുടെ ഔദാര്യമാണെന്ന് ഇനിയെങ്കിലും മനസിലാക്കൂ...

    ഒന്നാം അനോണീ...കിട്ടാത്ത മുന്തിരി പുളിക്കും...ആര്‍.എസ്.എസുകാരുടെ വോട്ടെല്ലാം സിപി‌എമ്മിനു കൊടുത്തോണം എന്നൊന്നുമില്ലല്ലോ? അവര്‍ അവര്‍ക്ക് തോന്നുന്നവര്‍ക്ക് വോട്ട് ചെയ്യട്ടെന്ന്...പകലു രാത്രിയും മാറ്രി മാറി പ്രവര്‍ത്തിക്കുനന്‍ എല്ലാ സംഘടനകളും ഒന്നിച്ച് നിന്നിട്ടും പൊന്നാനീലും കണ്ണൂരും പോയതിന്റെ ചൊരുക്ക് ആര്‍.എസ്.എസിന്റെ പുറത്ത് തല്ലി തീരുമെങ്കില്‍ അങ്ങ് തീര്‍ത്തോളൂന്നേ!

    പിന്നെ “ഇസ്ലാമിക ഭരണം” ഇല്ലാത്ത ഇന്ത്യയില്‍ മുസ്ലിങ്ങള്‍ “ജനനധിപത്യ” പ്രക്രിയയി പങ്കാളികളാകുന്നത് താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും സഹിക്കാനാവില്ലാ എന്നറിയാം! എന്തു ചെയ്യാം...എല്ലാര്‍ക്കും നിങ്ങടെ അത്ര വിവരം കാണില്ലെന്നേ! :) (ഇനി താങ്കള്‍ പ്രസ്ഥാനമേ ഇല്ലാതെ സ്വയം ഒരുപ്രസ്ഥാനമാണേന്നാണ് പറയാന്വരുന്നതെങ്കിലും!)

    രണ്ടാം അനോണീ...ജാതി പ്രശ്നത്തില്‍ ഇടപെടാന്‍ തത്കാലം താത്പര്യമില്ല...ഹിന്ദുക്കളെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്ന മതേതര കോമാളിമാരോട് പറഞ്ഞു നോക്ക്!



  9. Anonymous said...
  10. എന്നാലും ഷാജീ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ വെറുതെയാണോ ഇരവിപുരത്ത് താങ്കളെ തോല്പീക്കാന്‍ ചില മത തീവ്രവാദികള്‍ വീടുതോറും നടന്ന് പ്രചരണം നടത്തിയത്

  11. ഞാന്‍ കശ്മലന്‍ said...
  12. Why Kunjali Marakkar insisted to convert to Islam to join his army and fight ?
    let us see the new serial in Asianet .

  13. Anonymous said...
  14. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്.


    100% true...

  15. Anonymous said...
  16. This comment has been removed by a blog administrator.
  17. Anonymous said...
  18. Above anonymous. Shame on you. Eventhough I am not a muslim I respect late shihab thangal...Please do not post irresponsible comments


    To the anony whose comment i deleted last

    if you have any plan to make a conflict, take t on your own blog. don't ever use such language against any one without provocation here!

    viintum parayunnu, ini melil itharam atisthana rahithamaya aropanangal, sthapitha lakshyathode ii blogil idaruth!



  19. Anonymous said...
  20. This comment has been removed by a blog administrator.

    Mr. 8th anny,

    Yor reveerence or irreverence is not a matter for me. it may be true or not. but i didn't want to place such comments in my blog.

    if there is any comments harrassing any person without any provocation, in my blog then the responsibility will be on my shoulders. i don't want to take un necessary burdens.

    so please don't put such comments in my blog. more over here the subject is not panakkadu thangal.

    if you want to publish such thoughts, do i in your own blog, or put here in your id.

    please don't repeat...



  21. Anonymous said...
  22. chila aalukalk ithu vaayikkumbol pollunnundaakum... avarude kushtam pidicha manasinte chorichilaanu keralathinte matha souhardha parisarathe maleemasamaakkunnath... km shajiyude nireekshanangal ulbudha kerala samooham sweekarikkunnund... oro manushyane snehikkunna malayaaliyum aagrahikkunna chinthakalaanath,,,, keralam ennum mathangalude sneha bhoomiyaayirikkanam.... best wishes for great thoughts,,,,marannupokaruthaathath veendum veendum ormippikaan............

  23. കുരുത്തം കെട്ടവന്‍ said...
  24. അപ്പോള്‍ ജമാ അത്തെ ഇസ്ളാമി, പി ഡി പി, എന്‍ ഡി എഫ്‌ ഇവരൊക്കെയാണു അഹങ്കാരിയുടെ ഉറക്കം കെടുത്തുന്നവര്‍, ഇപ്പോള്‍ മനസ്സിലായി. ഇനി നമ്മുടെ സ്വന്തം ശവസേന, ബജ്രംഗ്ദള്‍, അഭിനവ്‌ ഭാരത്‌, ശ്രീ രാവണ സേന,......... ഹൊ എണ്റ്റെ ദൈവമേ ടൈപ്പ്‌ ചെയ്ത്‌ തീരുന്നില്ല. ഇത്തരം സമാധാന സൌഹാര്‍ദത്തിനു ശ്രമിക്കുന്ന സംഘടനകളെ ഇവരൊക്കെ കണ്ടു പടിച്ചിരുന്നെങ്കില്‍. നാട്ടില്‍ സമാധാനം ഉണ്ടാക്കാനും വേണമല്ലോ "പരിശീലനം". ഇത്തരം ചില സംഘടനകളുടെ അത്തരം പരിശീലനങ്ങളുടെ ചിത്രങ്ങള്‍ വളരെ ഭംഗിയായി "പുലരി" പോസ്തിയിട്ടുണ്ട്‌. ആദ്യം സൂചിപ്പിച്ച മുസ്ളീം ഗ്രുപ്പുകള്‍ ആ "പരിശീലനം" കൂടി ഏേറ്റെടുത്താല്‍ ഇവിടെ "സമാധാനം" പുലരുക തന്നെ ചെയ്യും. സ്വന്തം ആലയം വ്രിത്തിയാക്കിയിട്ട്‌ പോരെ അന്യണ്റ്റേത്‌?

കമന്റെഴുതണോ??? ദാ ഇവിടെ...