Reading Problems? Click Here


  ദേശാഭിമാനീ...തരംതാഴാം...പക്ഷേ ഇത്ര വേണ്ട...

തത്കാലം പോസ്റ്റിടേണ്ടാ, പോസ്റ്റിടേണ്ടാ എന്ന് വിചാരിച്ചിരുന്നതാ...

പക്ഷേ ദേശാഭിമാനി സമ്മയിക്കൂല.....

ദേശാഭിമാനിക്കാര്‍ക്ക് അല്ലെങ്കിലും ഇത് സ്ഥിരം പറ്റാറുള്ളതാണ്...

ആവേശം മൂത്ത് എതിരാളികളെ തെറി വിളിക്കും.....പക്ഷേ പിന്നീട് വിളിച്ച് പറഞ്ഞതൊക്കെ ഇരട്ടി ശക്തിയോടെ തിരിച്ച് വന്ന് സ്വന്തം തലക്കിട്ട് തന്നെ കൊള്ളുകയും ചെയ്യും....

ദേശാഭിമാനിയില്‍ “പ്രൂഫ് റീഡര്‍” എന്ന തസ്തിക ഇല്ലെന്ന് അവര്‍ പല തവണ തെളിയിച്ച് കഴിഞ്ഞതാണ്...(ഉദാ: ഒന്ന്   ,   രണ്ട് )

എങ്കിലും ഇതിത്തിരി കടന്നു പോയില്ലേ ദേശാഭിമാനീ...?
പത്രമെഴുത്തുകാര്‍ക്ക് (ദേശാഭിമാനീല്‍ റിപ്പോര്‍ട്ടര്‍മാരല്ലല്ലോ, എഴുത്തുകാരല്ലേ കൂടുതല്‍!)  ഇത്ര മറവി പാടുണ്ടോ?

ദാ കണ്ടില്ലേ...ദേശാഭിമാനിയിലെ ഏതോ സര്‍ഗധനനായ എഴുത്തുകാരന്റെ സൃഷ്ടി...


ഇതൊക്കെ എഴുതി വിടുന്നതിനു മുന്‍പ് രണ്ട് മാസം മുന്‍പ് എഴുതിയ കാര്യങ്ങളെങ്കിലും ഒന്നോര്‍ക്കണ്ടേ എന്റെ സ്നേഹിതാ.....

നമ്മുടെ “രാഷ്ട്രീയപരമായും നിയമപരമായും...”

അന്ന് ലാവ്‌ലിനെന്നോ സിബിഐ എന്നോ ഒക്കെ താങ്കള്‍ എഴുതി കണ്ടിട്ടുണ്ട്....ഈ പറേന്ന ജയരാജന്‍ സാറ് തന്നെ സിബിഐയെ “പോടാ പുല്ലേ..” എന്ന് സുരേഷ്‌ഗോപി സ്റ്റൈലില്‍ വിളിച്ചിട്ടുമുണ്ട്...

അന്ന് എല്ലാ ദിവസവും നുമ്മട പിണറായി സഖാവ് പ്രതിയല്ലേ പ്രതിയല്ലേ എന്ന് പത്രത്തില്‍ കാണാരുന്നല്ലോ?

ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി കൊടുത്തപ്പോള്‍ ഗവര്‍ണറെ പൂരത്തെറി വിളിച്ചും ഗവര്‍ണറെ അഴിമതിക്കാരനാക്കിയുമൊക്കെ വാര്‍ത്ത പടച്ചു വിട്ടതെങ്കിലും ഒന്നോര്‍ക്കണ്ടേ???

നവകേരളാ യാത്രയിലുടനീളം നേതാക്കന്മാര്‍ പിണറായി സാറിനെ പുകഴ്ത്തിയും കോടതിയെയും സിബിഐയേയും തെറിവിളിച്ചതുമെങ്കിലും ഓര്‍ക്കണ്ടേ....

കുറഞ്ഞ പക്ഷം പിണറായി പ്രതിയേ അല്ല എന്ന പിബി വിളംബരമെങ്കിലും ഒന്നോര്‍ക്കണ്ടേ....

അറ്റ്ലീസ്റ്റ് ഇപ്പോ നുമ്മട പിണറായി സാര്‍ റിട്ട് സമര്‍പ്പിച്ചതെങ്കിലും ഓര്‍ക്കണ്ടേ....

ഓ...സോറി....”രാഷ്ട്രീയപരമായും നിയമപരമായും” നേരിടാനുള്ള എക്സ്ലൂസീവ് അവകാശം നുമ്മട പാര്‍ട്ടിക്ക് മാത്രല്ലേ ഉള്ളൂ...

സിപി‌എമ്മുകാര്‍ക്കെതിരെ വരുമ്പോള്‍ മാത്രമല്ലെ കോടതി “ബൂര്‍ഷ്വാ കോടതി” ആകുന്നുള്ളൂ....

“ബൂര്‍ഷ്വാ കോടതി തുലയട്ടെ” എന്ന് കോടതി മുറ്റത്ത് മുദ്രാവാക്യം വിളിക്കാനും (ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിന്റെ വിധി പറഞ്ഞ ദിവസം) സിപി‌എമ്മിനു മാത്രമല്ലേ അധികാരമുള്ളൂ...

ഇതൊന്നും ഞാന്‍ ഓര്‍ത്തില്ല സഖാവേ....സോറി...എന്റെ പിഴ...എന്റെ പിഴ....എന്റെ വലിയ പിഴ....


പക്ഷേ ഒരു സംശയം സഖാവേ...


ഈ കഴുത്തിന്റെ “രണ്ട് വശത്തും ദ്വാരം” എന്ന് പറയുമ്പോള്‍ ഒന്നുകില്‍ രണ്ട് സൈഡില്‍ നിന്നും വെടി വച്ചിരിക്കണം, അല്ലെങ്കില്‍ ഒരു വശത്ത് കൂടി വച്ച വെടി കഴുത്ത് തുളച്ച് മറു വശത്ത് കൂടി പുറത്ത് പോകണം...

ആദ്യത്തേതിനു സാധ്യത തുലോം കുറവാണല്ലോ? അപ്പോള്‍ മറുവശത്ത് കൂടി പുറത്ത് പോയ വെടിയുണ്ട എങ്ങനെ ഓപ്പറേഷനിലൂടെ നീക്കം ചെയ്യും?

പിന്നെ വെടിയുണ്ട മൊത്തത്തില്‍ നീക്കം ചെയ്യാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ വെടിയുണ്ടയുടെ ചില ഭാഗങ്ങളോ?

ഏതായാലും വെടി വച്ചത് നാടന്‍ തോക്കു കൊണ്ടൊന്നുമല്ലല്ലോ? പിസ്റ്റള്‍ ബുള്ളറ്റ് ശരീരത്തില്‍ കയറിയാല്‍ പല ഭാഗങ്ങളായി ചിന്നിച്ചിതറുമോ എന്നെനിക്കറിയില്ല....മാത്രമല്ല, ശരീരത്തില്‍ വച്ച് ബുള്ളറ്റ് അറുത്ത് കുറച്ച് ഭാ‍ഗം മാത്രം നീക്കം ചെയ്യാനും സാധ്യതയില്ലല്ലോ! :)

ബുള്ളറ്റിന്റെ ചില ഭാഗങ്ങള്‍ എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ....ഞാനും ജനത്തിലൊരുവനല്ലേ...എനിക്കും സത്യമറിയണ്ടേ...വിവരമില്ലായ്മയാ...അങ്ങ് ക്ഷമി....


ഏതായാലും എഴുതി തുടങ്ങിയതല്ലേ....അഹങ്കാരിയിലെ ഫാസിസം മുഴുവനും പുറത്ത് വരട്ടെ....

നമ്മുടെ ദേശാഭിമാനിക്ക് നികുതിദായകരെ പറ്റി എന്താ വിഷമമെന്നറിയുമോ? കേന്ദ്രമന്ത്രിമാര്‍  സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനേ പാടില്ല എന്നാണ് അവരുടെ ലൈന്‍...ശരിയാണ് നല്ല കാര്യം...
 


പക്ഷേ എന്റെ ദേശാഭിമാനീ...ഒരു സാധാരണ വായനക്കാരനെന്ന നിലയില്‍ ഒന്ന് ചോദിച്ച് കൊള്ളട്ടെ....

കേന്ദ്രമന്ത്രിമാര്‍  പഞ്ചനക്ഷത്ര ഹോട്ടലില്‍ താ‍മസിക്കുന്നത് മോശം തന്നെയാണ്. അവര്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ആണെങ്കില്‍ തന്നെയും....

എന്നാല്‍ അതിനു അവര്‍ താമസിക്കുന്നു എന്ന വാര്‍ത്ത നല്‍കാം, അല്ലെങ്കില്‍ അവര്‍ മാറിയതിന്റെ വാര്‍ത്ത നല്‍കാം...

എന്നാല്‍ മേല്‍ക്കൊടുത്തതു പോലെ ആക്ഷേപപരമായ ഒരു ക്യാപ്ഷന്‍ (അതാണ് ദേശാഭിമാനിയുടെ സ്ഥിരം ശൈലി എന്നറിയാഞ്ഞിട്ടല്ല) ഒരു പത്രത്തില്‍ നല്‍കുന്നതിനു മുന്‍പ് ഒന്നാലോചിക്കണ്ടേ?

ഇഫ്താര്‍ വിരുന്ന്  ഒരു ഹോട്ടലില്‍ വച്ച് നടത്തുന്നതിനു ദേശാഭിമാനി കണ്ട തെറ്റ് എന്താണ്? തരൂര്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചാണോ അത് നടത്തിയത്??  യു.എന്‍. അണ്ടര്‍ സെക്രട്ടറി ആയിരുന്ന ആള്‍ സ്വന്തം പണം ഉപയോഗിച്ച്  ഇഫ്താര്‍ വിരുന്ന് നടത്തുന്നതിന് ദേശാഭിമാനി വിളറി പിടിക്കുന്നതെന്തീന്?

(അതൊക്കെ പറയും മുന്‍പ് : ഈ താജ് എപ്പോഴാണു ദേശാഭിമാനീ ബൂര്‍ഷ്വാ ഹോ‍ട്ടല്‍ ആയത്? ഓര്‍മ്മയുണ്ടോ 26/11 ? അന്ന്  ഭീകരാക്രമണം നടന്ന താജ് ഹോട്ടലിലുണ്ടായിരുന്ന ഒരു എം.പിയുടെ അനുഭവങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് കൈരളിയും ദേശാഭിമാനിയുമൊക്കെ മത്സരിച്ച് പ്രക്ഷേപിച്ചതും മറന്നു പോയോ?? ആ എം.പി തരൂര്‍ അല്ലലയിരുന്നു എന്നാണെന്റെ  ഓര്‍മ്മ. ഏതോ ഒരു കൃഷ്ണ്ണദാസെന്നോ മറ്റോ ആയിരുന്നുപുള്ളിയുടെ പേര് . പാവപ്പെട്ട തൊഴിലാളികളുടെ പാര്‍ട്ടിയായ ഒരു സിപി‌എം എന്ന പാര്‍ട്ടിയുടെ എം‌പി ആയിരുന്ന അദ്ദേഹം ഒരു ചായയ്ക്ക് ആയിരം രൂപ വിലയുള്ള താജില്‍ താമസിച്ചത് ആരുടെ പണം കൊണ്ടായിരൂന്നു? അന്ന് ഈ താജ് ബൂര്‍ഷ്വാ ഹോട്ടല്‍ അല്ലായിരുന്നുവോ? ഏതായാലും ഭീകരാക്രമണം കൊണ്ട് ഒരു ഗുണമുണ്ടായത് ചില തൊഴിലാളിവര്‍ഗ നേതാക്കളുടെ യഥാര്‍ത്ഥ ആദര്‍ശജീവിതം ജനം നേരില്‍ കണ്ടു എന്നതാണ്!)


മന്ത്രിമാരുടെ   ഓരോ തമാശകളേ....


ദേശാഭിമാനീ....സിപി‌എം/ഡിഫിക്കാര്‍ സ്റ്റേഷന്‍ ആക്രമിച്ചതിന്റെ (കഴിഞ്ഞ ഒന്നര കൊല്ലത്തിനകം) ഇരുപതോളം റിപ്പോര്‍ട്ടുകള്‍ അഹങ്കാരിയുടെ കൈയില്‍ തന്നെ ഉണ്ട്...

എന്ത് നിസാരമായാണ് മന്ത്രി പറയുന്നതെന്ന് നോക്കൂ....സ്റ്റേഷനില്‍ കാത്തിരുന്നിട്ട് പ്രതികള്‍ വരാഞ്ഞതിന് ചുമ്മാ കേറി എസ്.ഐയുടെ കൈ ഒന്ന്‍ പിരിച്ചൊടിച്ചു.....സോ സിമ്പിള്‍....അതിപ്പോ പുതിയ കാര്യമാണോ...? ഡിഫിയാകുമ്പോ ഇതൊക്കെ സാധാരണമല്ലേ....

ദേശാഭിമാനീ....പ്രിയ മന്ത്രീ....ഈ പറഞ്ഞ വാക്യത്തിനു നിങ്ങള്‍ക്ക് തരാന്‍ ഒരൊറ്റ മറുപടിയേ അഹങ്കാരിയുടെ  കൈയിലുള്ളൂ.....
ത്ഫൂ......
സ്റ്റേഷന്‍ ആക്രമണത്തെ പറ്റിയുള്ള മാതൃഭൂമി വാര്‍ത്ത (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം )   മുന്‍പ് ഡിവൈ‌എഫ്‌ഐ/ എസ്‌എഫ്‌ഐ സംഘങ്ങള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന്റെ  രണ്ട് വാര്‍ത്തകള്‍ ഇവിടെ വായിക്കാം  - വനിതാ പോലീസിനെ ആക്രമിച്ചതുള്‍പ്പടെ...( ഒന്ന്   രണ്ട് )ഇപ്പോള്‍ കിട്ടിയ അപ്ഡേറ്റ് : ദേശാഭിമാനി വീണ്ടും സ്കോര്‍ ചെയ്തിരിക്കുന്നു....നേര് നേരത്തെ അറിയിക്കുന്ന, നട്ടെല്ലുള്ള കേരളത്തിലെ ഒരേ ഒരു പത്രം! പക്ഷേ അതിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയില്‍ തെറ്റ് വരിക എന്ന് വച്ചാല്‍....

നന്നാവില്ലെന്ന് സ്വയം വാശി പിടിച്ചാല്‍ പിന്നെന്താ ചെയ്യുക...അല്ലെ?

(മുകളിള്‍ പറഞ്ഞിരിക്കുന്നവയുമായി കമ്പയര്‍  ‍ചെയ്യുമ്പോള്‍ ഇതെന്ത്...ചീള് കേസ്‌കള്...അല്ല്ലെ...PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

36 അഭിപ്രായങ്ങൾ:

 1. ഞാന്‍ കശ്മലന്‍ said...
 2. നമ്മ തിരിച്ചു എത്തി .
  അഹമ്കാരിക്കല്ല .. എല്ലാ സന്ഘന്മാര്‍ക്കുമായി പുതിയ ബഹുമതി തരട്ടെ..

  കപട ദേശീയ വാദി . :-)

  കാരണം ഞാന്‍ പിന്നീട് എഴുതി പിടിപ്പിക്കും ..

 3. ഞാന്‍ കശ്മലന്‍ said...
 4. എന്റെ ബ്ലോഗ്‌ ഇല ഞാന്‍ എഴുതിയത് അഹംകാരി കണ്ടോ ??

  ഒന്ന് അഭിപ്രായം പറ ..
  അതോ നമ്മളോട് ഇപ്പോളും കലിപ്പ്‌ ആണോ ??

 5. ഞാന്‍ കശ്മലന്‍ said...
 6. അഹംകാരി ദേശാഭിമാനി യെ പറ്റി എഴുതിയതിനോട് ഞാന്‍ യോജിക്കുന്നു .

  ചില മണ്ടന്മാര്‍ ആണിപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ ഇല .. എന്തും വളചോടിക്കനമല്ലോ ??
  വി എസ് , നായനാര്‍ തുടങ്ങിയ നല്ല എഡിറ്റര്‍ മാരൊക്കെ പോയില്ലേ ??
  വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നാ മട്ടില്‍ എഴുതി വിടുന്നു , അത്ര തന്നെ ..


  കശ്മലാ,

  ബിജെപിയിലെ ന്യൂനപക്ഷപ്രീണനത്തിന്റെ “യമണ്ടന്‍” ലിസ്റ്റ് ഞാന്‍ കണ്ടൂട്ടോ!!

  പക്ഷേ പ്രതികരിക്കുന്നില്ല....

  ആ യമണ്ടന്‍ ലിസ്റ്റ് താങ്കള്‍ ദേശാഭിമാനിക്കും എകെജി സെന്ററിലേക്കും ഒന്നയച്ച് കൊടുക്കുന്നത് നന്നായിരിക്കും!

  നമോവാകം!

  (ആ ഹിന്ദു പതാകേടേ കാര്യം എനിക്ക് ‘ക്ഷ’ പീടിച്ചൂട്ടോ!)

  അടുത്ത ഹെഡറില്‍ ഈ അവാര്‍ഡ് കൂടി ഞാന്‍ ഉള്‍പ്പെടുത്തുന്നതാണ് :) 7. ഞാന്‍ കശ്മലന്‍ said...
 8. You know .. there are two types of firearms . Shotgun And rifle type .

  Shotgun kondaanu EP kku vedikondathenkil athile cheelukal chithari theriikkuka aanu cheyyuka . Appol Kashnangal enna artham varum .

  Pakshe AAle kollaan Shotgun pora , ennanu ente arivu . Athaayirikkum sambhavichittundaakuka ennu Ahamkaariyodu vineethamaayi ariyikkatte ..

 9. ഞാന്‍ കശ്മലന്‍ said...
 10. Baakki list pinnedu varum . Oru abhipraayam arinjittu baakki kaachaam ennu karuthi .

  Koothara ennanu Enkil thudarunnilla .

  Ksha ennathu nalla arthathillo ?? Atho ??

  Pinne ithokke ente chila bhaavana srishti maathram ennu karuthiyaalum vishamamilla ..

 11. ഞാന്‍ കശ്മലന്‍ said...
 12. kapada mathetharan ennu idathukaare parihasikkunnathalle ..

  Kapada Desheeya vaadi thirichu irikkatte ..


  കശ്മലാ

  ബിജെപി പതാകയെ പറ്റി പറഞ്ഞ കാര്യം കണ്ടു...ഹെന്റമ്മേ കശ്മലന്റെ ഒരു തല...ഈ പോശ്റ്റ് നിശ്ചയമായും എകെജി സെന്ററിലയച്ച് കൊടുക്കണം.

  കെ‌ഇ‌എന്‍, അഴീക്കോട്,ജയരാജന്മാര്‍ എന്നിവര്‍ക്ക് ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായി....

  (പ്രിയ വായനക്കാരേ, കശ്മലന്റെ ബ്ലോഗൊന്ന് നോക്കിയേരെ....അഹങ്കാരി ഇതേ വരെ നിറങ്ങളെ വര്‍ഗീയവത്കരിച്ചിട്ടില്ല!)

  - കശ്മലാ‍ , അബ്ദുള്ളക്കുട്ടിയെ മറന്നിട്ടില്ലല്ലോ!

  പിന്നെ , ദേശീയപതാകയ്ക്ക് വര്‍ഗീയ നിര്‍വചനം നല്‍കിയ പാസ്റ്ററും താങ്കളും തമ്മില്‍ എന്ത് വ്യത്യാസം?


  താങ്കളുടെ ലക്ഷ്യമെന്തെന്ന് താങ്കളുടെ ബ്ലോഗ് തന്നെ വെളിപ്പെടുത്തുന്നു....

  അതിനാല്‍ താങ്കള്‍ക്ക് ഇനി മറുപടി പ്രതീക്ഷിക്കരുത്....

  ഈ പാവം “കപട ദേശീയവാദി” ഇവിടെ അല്പസ്വല്പം വര്‍ഗീയവും ഫാസിഅവുമായി കഴിഞ്ഞു പൊയ്ക്കോട്ടെ....

  നാം തമ്മിലുള്ള സംസാരം നമുക്ക് ഇവിടെ അവസാനിപ്പിക്കാം!


  താങ്കള്‍ക്കായി രണ്ട് പോശ്റ്റിനും ഒട്ടേറെ കമന്റുകള്‍ക്കും വിവരം ശേഖരിക്കാനും അവ ബ്ലോഗിലിടാനും സമയം കളഞ്ഞതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു...സത്യമായും...

  സോ ഗുഡ് ബൈ

  ഫ്രം

  “ഫാസിസ്റ്റ് - ഹിപ്പോക്രാറ്റ് - സാഡിസ്റ്റ് - കപട ദേശീയവാദി - വര്‍ഗീയ വാദി” അഹങ്കാരി... 13. ഞാന്‍ കശ്മലന്‍ said...
 14. അഹമ്കാരിക്ക് ഒരു വിനീത ഉപദേശം ..

  ചില നല്ല പോസ്റ്റ്‌ കല്‍ എങ്കിലും പ്രസിദ്ധീകരിക്കാന്‍ അഹമ്കാരിക്ക് ശ്രമിച്ചൂടെ.. ഞാന്‍ മാതൃഭൂമി ആഴ്ച പ്പതിപ്പില്‍ ചിലത് കാണാറുണ്ട്‌ . അങ്ങനെ യാണ് ഞാന്‍ ബ്ലോഗ്‌ ശ്രദ്ധിച്ചത് .

  പൊങ്ങും മൂഢന്‍ എന്നാ പുള്ളി തകര്‍ക്കുന്നുണ്ട് .. വായിച്ചില്ലേ പുസ്തകത്തില്‍ ..

 15. ഞാന്‍ കശ്മലന്‍ said...
 16. hai .. nirthalle ..
  ennaa .. athu maattaam ..


  thaankal ee praavasyathe Mathrubhumi aazhcha ppathippu vaayicho ??
  Athil avasaanam baala pamkthiyil oru 6 -aam class kaaran ithe kaaryam paranjittundu .. Athu maathrubhumi paranjittumundu ..

  Appo enthu parayunnnu ??

  6 - aam class kaaran aano , njan o mecham ??

 17. ഞാന്‍ കശ്മലന്‍ said...
 18. അഹംകാരി പച്ചക്ക് പറയാന്‍ എന്തിനാ മടിക്കുന്നെ ??
  പറയാന്‍ ഉള്ളത്‌ അങ്ങനെ തന്നെ പറയുക .. ദാത്സ് ഓള്‍ ..

 19. ഞാന്‍ കശ്മലന്‍ said...
 20. എന്നാ ശരി ആഘോഷ പ്രമുഖ്‌ എന്ന് വെച്ചാല്‍ എന്താ ?
  ഒരു സംശയം .. പറഞ്ഞു തരുമല്ലോ ?

  ഞാന്‍ എന്നെ തന്നെ പറയട്ടെ ..

  വികസന വിരുദ്ധ , അല്‍പ ജ്ഞാനി , തല്ലു കൊള്ളി , കപട മതേതര വാദി , പെറ്റി ബൂര്‍ഷ്വാ കടും പിടിത്ത ശല്യക്കാരന്‍ .. പോരെ ..

 21. ഞാന്‍ കശ്മലന്‍ said...
 22. കാരി സതീസന്‍ എന്ന ആള്‍ പതിനഞ്ചു ലക്ഷം രൂപയ്ക്കു കൊലക്കയര്‍ പോലും എട്ടു വാങ്ങാന്‍ തയ്യാറായി നിന്നത് ശരിക്കും എന്നെ വേദനിപ്പിച്ചു .
  ഇനി അഹംകാരി പറയണ്ട .. എസ എഫ്‌ ഐ മെമ്പര്‍ ആയതു കൊണ്ടല്ലേ എന്ന് . അല്ല . ആര്‍ എസ് എസ് കാരനും എസ് കത്തിക്കാരന്‍ ഉം ആണ് എന്ന് ടീവീല്‍ കണ്ട ദിവസം രാത്രി തന്നെ യാണ് ഇങ്ങനെ ചിന്തിച്ചത്‌ , സത്യം ..

  കസ്മലനൊ അഹമ്കാരിയോ ഇങ്ങനെ kuttamelkkillallo ? ഇല്ല . നിവൃത്തികേട് മാത്രം ആണ് സതീശനെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് .. അതോര്‍ത്തു എനിക്ക് വിഷമം ആയി . എസ എഫ്‌ ഐ ക്കാര്‍ ക്ക് vendi മാത്രമേ ഞാന്‍ കരയൂ എന്ന് പറഞ്ഞ ആളുകളോട് എനിക്ക് പറയാന്‍ ഉള്ളത് അത്ര മാത്രം .

 23. ഞാന്‍ കശ്മലന്‍ said...
 24. പിന്നെ കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി മുഖപ്രസന്ഘം വായിച്ചില്ലേ ??


  മോഡി യെ കുട്ടപ്പെടുതിക്കൊണ്ടുള്ള ??
  എനിക്ക് അത് കേട്ട് ചിരി വന്നു .

  പ്രാനെഷ്‌ കുമാര്‍ ജാവേദ് ആയതു , ദേശ് അറിഞ്ഞില്ല . അയാളുടെ ബീവി രണ്ടാം കെട്ട് നടത്തിയതും ദേശ അറിഞ്ഞില്ല ..അല്ലെങ്കില്‍ അറിഞ്ഞതായി നടിക്കില്ല
  തീവ്രവാദിയെ അമ്മ പോലും അവസാനമായി കാണാന്‍ ശ്രമിക്കുന്നില , പക്ഷെ ഇവിടെ തീവ്രവാദി പിള്ളയുടെ ഭാര്യയെ കല്യാണം കഴിക്കാന്‍ ആളുണ്ട് . ഒരു വശപ്പിസക് ഇതിലില്ലേ ?? .. എന്നിട്ടും അഞ്ചു സീറ്റ്‌ വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തി , പിടിച്ച മോഡിയോട് അസൂയ...

  എനിക്ക് മോഡിയോട് പരിഭവം ഉള്ളത് ഒരു കാര്യം മാത്രം .. അദ്ദേഹം ഉപാധ്യായ്‌ മാതൃക മാറ്റി മുതലാളിത്തം പിന്തുടരുന്നു എന്നതാണ് ..


  ആഘോഷ പ്രമുഖ് മീന്‍സ് ഒരു ഉത്സവത്തിന്റെ ചുമതലക്കാരന്‍

  ആഘോഷക്കമ്മിറ്റി കണ്‍‌വീനര്‍ എന്നോ കോ-ഓര്‍ഡിനേറ്റര്‍ എന്നോ വിളിക്കുന്ന അതേ പദവി 25. ഞാന്‍ കശ്മലന്‍ said...
 26. Vittu kala sahodara ..


  Mohanji bhagavath neritt Shaanavaas hussain odokke neritt charcha nadathumpol .. (mathrubhumi vaartha avalambham )

  ideology marakkunna mattoru sanghatana koodi enna vishamame enikkulloo ...

  raam kshethra nirmaanam ABVP = vajpayee ethirthu enna katyaal inte vaakkum kettille ??


  Ithokke vilichu parayunna ennodu enthina deshyam ??

 27. ഞാന്‍ കശ്മലന്‍ said...
 28. Pinne RSS nte cadre or hierarchy onnu paranjaal nannayirunnu .

  I mean

  branch
  local
  area


  PB . like that .. You people also have it , na ??

 29. ഞാന്‍ കശ്മലന്‍ said...
 30. Alla thaankal ini samvaadathinu illallo ? Appol samshayangal ellaam chodichekkaam ennu karuthi ..

  ore boudhika nilavaarathilulla aalukal venamaallo poratikkaan (swakaarya ahamkaaram !!).. Ini athu pattillallo ? .
  Ahamkaariye pole oraale thappi kandu pidikkaan vallya budhimuttalle ?

 31. Anonymous said...
 32. മ്മള് ലണ്ടന്‍ വരെ പോയി നോക്കി, ന്നിട്ടും ഉണ്ട എടുക്കാന്‍ പറ്റിയില്ല, അമ്മാതിരി ഉണ്ടയാണ്.

  അമ്പ്ടാ ലണ്ടന്മാരുടെ ഒരു കാര്യമേ..

 33. ഞാന്‍ കശ്മലന്‍ said...
 34. pinne charithram valachodichu ennu njan paranjittilla .

  Indian History enna orkut community yude oru araadhakan aanu njan . So naturally ..


  Alla bullett , alla pellet ?? ne pati enthu parayunnu ?

 35. Anonymous said...
 36. കശ്മലന്റെ ബ്ലൊഗ് വായിച്ചു. എന്തൊരു എഴുത്തപ്പീ, ലവന്‍ ആളൊരു പുലി തന്നെ..

  നന്നയി, വായിക്കുന്നവ്ര്ക്ക കാര്യം മനസ്സിലാകും- വ്ര്ഗ്ഗീയ വാദി മാത്രമല്ല മന്ദബുദ്ധികൂടിയാണെന്നു

 37. ഞാന്‍ കശ്മലന്‍ said...
 38. pinne ahamkaariku ahamkaaram alla , kooduthal munkopam aanu . :-)


  കശ്മലാ...

  ഒരു പോയിന്റ് ഒരു കമന്റ് എന്ന നിലയില്‍ ഇടാതെ എല്ലാം കൂടി ഒറ്റ കമന്റാക്കി ഇടുന്നതാകും നല്ലത്,

  വായിക്കുന്നവര്‍ക്ക് അതാകുംസുഖം. 39. Anonymous said...
 40. ഞാങ്കശ്മലാ ടെയിനീകേറി ജയരാജനെ കൊല്ലാമ്പോകുന്നവന്‍ ഷോട്ട്ഗണ്ണുമായിട്ട് പോകുമോ?കൈതോക്കല്ലേ സുഖം?10വര്‍ഷം മുന്‍പത്തെ വാടകകൊലയാളി ഷോട്ട്ഗ്ഗണുമായിട്ടോ?

 41. Anonymous said...
 42. കശ്മലനു കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ദാ ഇവിടെ ചെന്നാല്‍ ചോദിക്കാം/വായിക്കാം


  21-അം അനോണീ...

  നിങ്ങക്ക് ഇത് വരെ കാര്യം പുടി കിട്ടീല്ലേ?

  കശ്മലന് ഒരു കാര്യവും അറിയേണ്ടതില്ല...പുള്ളിക്ക് ഉദ്ദേശങ്ങള്‍ വേറേയാ...

  ചുമ്മാ ചോദ്യം ചോദിക്കുക....ഉത്തരം കൊടുത്താല്‍ പിന്നെ അതിനെ പറ്റി മിണ്ടാട്ടമില്ല (ചോദ്യങ്ങള്‍ ബഹുരസമാണ് - അദ്വാനി സുഖവാസത്തിനു വന്നില്ലേ മോഡല്‍)

  പിന്നെ ഇടക്കിടക്ക് അഹങ്കാരിക്കും സംഘത്തിനും ഓരോ ലേബലങ്ങ് ചാര്‍ത്തും - എന്നിട്ട് അതിനെ പറ്റി ചോദിച്ചാല്‍ “ഞാനങ്ങനെ പറാഞ്ഞിട്ടേ ഇല്ല “ എന്ന പറച്ചിലും.

  ഈ കശ്മലനു മറുപടി കൊടുക്കാന്‍ 2 പോശ്റ്റും ഒട്ടേറേ കമംന്റും ചെലവാക്കിയവനാണു ഞാന്‍.

  അദ്ദേഹത്തിനു ബിജെപിയെ എങ്ങനെ എങ്കിലും തരംതാഴ്ത്തണം - അതിനോരോരോ വഴികള്‍ നോക്കുന്നു - ദാറ്റ്സ് ആള്‍...

  താങ്കള്‍ അദ്ദേഹത്തിന്റെ ബ്ലോഗൊന്ന് വായിക്കുക...

  ഏതായാലും പുള്ളിക്ക് സിപി‌എം ഒരു പുകസ ഭാരവാഹിത്വം നല്‍കാന്‍ സാധ്യത ഉണ്ട്!

  (പക്ഷേ ഇതു വരെ ബിജെപിയെ പടികടത്തി നിര്‍ത്തിയിരുന്നത് ഹിന്ദുത്വ കക്ഷി എന്നും പറഞ്ഞാരുന്നു...അവര്‍ മുസ്ലീം പ്രീണനം നടത്തുന്നൂന്ന് പറഞ്ഞാല്‍ ആ വഴിയും അടയുമല്ലോ കശ്മലാ?)

  ബിജെപിയുടെ കൊടിയിലെ പച്ചനിറം മുസ്ലീമീനെ ആണെന്നു പറയുന്ന ഇദ്ദേഹം ദേശീയപതാകയ്ക്ക് വര്‍ഗീയഭാഷ്യം ചമച്ച ആ പാസ്റ്ററേക്കാള്‍ എന്ത് മ്മെച്ചം?

  അദ്ദേഹത്തിന്റെ ബ്ലോഗ് നോക്കൂ - ഹിന്ദുക്കളെ പറ്റി പറയുമ്പോള്‍ ഓറഞ്ചും മുസ്ലീങ്ങളുടെ പേരു പോലും പച്ചയും...എന്തൊരു മതേതരത്വം! അല്ലെ!!!

  ബിജെപിയുടെ എസംസ്ഥാനത്തെഏറ്റവും വല്ലിയ നേതാവ് ഏതോ ഒരു കോയ (കോയ എന്നത് പച്ച നിറത്തിലാണ്) എന്നാണു പുള്ളി പറഞ്ഞിരിക്കുന്നത്. ഏത് കോയ ആണാവോ!! ആര്‍ക്കറിയ്യാം!

  അദ്ദേഹത്തിനു മറുപടി കൊടുക്കാന്‍ തയ്യാറെടുക്കുന്ന സമയമുണ്ടെങ്കില്‍ നല്ല ഒരു പുസ്തകം വായിച്ച് തീര്‍ക്കാം... 43. Anonymous said...
 44. http://www.urbandictionary.com/define.php?term=cattle+class
  . Short for 'cattle class' which pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.
  A: Did you manage to get a business class ticket?
  B: No space left. Have to fly cattle now *long exasperated
  sigh*

 45. Anonymous said...
 46. 23-അനോണി പോസ്റ്റ്.
  ഒരു ശശിതരൂര്‍ ആരാധകന്‍ വട്ടു പിടിച്ചു പോസ്റ്റ് ഏതാണെന്നു പോലും നോക്കാതെ കമന്റിയിട്ടു പോയിരിക്കുന്നു. പാവം, തരൂരണ്ണന്‍ ഇടെപെട്ട് ലവനെ കതിരവട്ട്ത്ത് ഊന്‍ അഡ്മിറ്റാക്കിയിന്നെങ്കില്‍...

 47. Anonymous said...
 48. It is shame that people(kasmalan) think so bad. I read some of his blogs. So Pathetic.

  Sorry no options for anonymous comment in there

 49. അങ്കിള്‍ said...
 50. ഏതായാലും ജയരാജന്റെ കഴുത്തിൽ ബാക്കിയിരിക്കുന്ന ഉണ്ടയുടെ ഒരംശം മാരകമല്ലായെന്നുള്ളത് നല്ല കാര്യമല്ലേ.

  ഉണ്ടയിപ്പോഴും ഇരിക്കുന്നു എന്നൊക്കെ ഒരു ഗുമ്മിനു വേണ്ടി പറയുന്നതല്ലേ. അത് അതേപടി വിഴുങ്ങിയാലോ?

 51. Anonymous said...
 52. പ്രിയപ്പെട്ട അഹങ്കാരീ ജയരാജന് വെടികൊണ്ടത്‌ പോയിട്ട് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല.ഇതെല്ലാം sympathy പിടിച്ചുപറ്റാനുള്ള cpm കാരുടെ മൂന്നാംകിട നമ്പരുകളാണ്.പിന്നെ ശ്രീബുദ്ധനും ഗാന്ധിജിയ്ക്കും ശേഷം ലോകം കണ്ട ഏറ്റവും വലിയ അഹിംസാവാദിയും മനുഷ്യസ്നേഹിയും ആണ് കെ സുധാകരന്‍.ദേശാഭിമാനി ഒരു പത്രമാണെന്ന് ആര് പറഞ്ഞു.ജന്മഭൂമി,കേസരി,organizer ഇവയൊക്കെയല്ലെ പത്രങ്ങള്‍.

 53. മായാവി.. said...
 54. ..സ്റ്റേഷനില്‍ കാത്തിരുന്നിട്ട് പ്രതികള്‍ വരാഞ്ഞതിന് ചുമ്മാ കേറി എസ്.ഐയുടെ കൈ ഒന്ന്‍ പിരിച്ചൊടിച്ചു.....സോ സിമ്പിള്‍....അതിപ്പോ പുതിയ കാര്യമാണോ...? ഡിഫിയാകുമ്പോ ഇതൊക്കെ സാധാരണമല്ലേ...

 55. [[::ധനകൃതി::]] said...
 56. “ഈ കഴുത്തിന്റെ “രണ്ട് വശത്തും ദ്വാരം” എന്ന്
  പറയുമ്പോള്‍ ഒന്നുകില്‍ രണ്ട് സൈഡില്‍ നിന്നും വെടി
  വച്ചിരിക്കണം, അല്ലെങ്കില്‍ ഒരു വശത്ത് കൂടി വച്ച
  വെടി കഴുത്ത് തുളച്ച് മറു വശത്ത് കൂടി പുറത്ത്
  പോകണം...“
  ഹ ..ഹ..ഹ..
  ഇപ്പോൾ ചിരിക്കാനായ് സുരാജിന്റെയോ ദിലീപിന്റെയോ കോമഡികൾ കാണണമെന്നില്ല.
  ഈ ദേശാപമാനീടെ ഒര് കാര്യം അടി.....
  തൊലിക്കട്ടി വചാന്നെങ്കി വെടിയുണ്ട ശരീരത്ത് ത്തട്ടിത്തെറിക്കേണ്ടതാണ്
  കണ്ടാല്‍ ഹിപ്പൊപ്പൊട്ടാമസിനെപ്പൊലെ ആയത്കെണ്ടാ പാവം വെടിയുണ്ട
  അകത്ത് കേറിയത് .അകത്ത് കേറിയപ്പൊഴല്ലേ അത് കാണ്ടാമ്രഗമാണെന്നറിഞ്ഞത്
  അപ്പൊ കൊറച്ച് തെറിച്ച് വെളിയില്‍ പൊയി ...ഒന്ന് ക്ഷമീരടേ....
  ഇപ്പൊ മനസ്സിലായല്ലൊ അഹങ്കാരീ രണ്ട് വശത്തും ദ്വാരം എങ്ങനെ ഉണ്ടായെന്നത്
  അറിയാത്ത കാര്യങ്ങൾ ചൊദിച്ച്..ചൊദിച്ച്..മനസ്സിലാക്കണം
  എങ്ങനെ ..ചൊദിച്ച്..ചൊദിച്ച്..,:)
  blog:www.dhanakridi.co.cc

 57. Anonymous said...
 58. Sir,I really liked ur blog,I appreciate all who mock at Deshabhimani!


  The case of N.N Krishnadas ex M.P. being in Taj Hotel,Mumbai is very much different from this issue.He was there with several other M.P.s (of different parties )attending The meeting of parliamentary committee of railways,he was the chairman of the committee.

  Many channels as well as newspapers have sensationalised this issue.Please place ur apology.

  Thank you


  പ്രിയ അനോണീ,

  ആദ്യമായി ഞാന്‍ താങ്കളോടുള്ള എന്റെ ബഹുമാനം പങ്കുവയ്ക്കട്ടെ....

  തെറിവിളിയും അട്ടഹാസങ്ങളും പരിഹാസവുമില്ലാതെ, പറയേണ്ട കാര്യം പോസ്റ്റുമായി ബന്ധപ്പെടുത്തി മാന്യമായി പറയുന്ന ഒരാളേ വളാരെ കാലത്തിനു ശേഷമാണ് ഞാന്‍ കാണുന്നത്. താങ്കളുടെ ഈ മാന്യമായ ഇടപെടലിനു ആദ്യമെ ഞാന്‍ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കട്ടെ.

  പിന്നെ താങ്കള്‍ കൃഷ്ണദാസിന്റെ കാര്യം പറഞ്ഞത് ശരിയാണ്‍ - ഒന്നൊഴിച്ച്. റെയില്‍‌വേ അല്ല, സബോര്‍ഡിനേറ്റ് ലജിസ്ലേറ്റീവ് കമ്മിറ്റി ചെയര്‍മാ‍നാണ് ശ്രീ. കൃഷ്ണദാസ്.

  അതിനാല്‍ തന്നെ അദ്ദേഹത്തിനെ അവഹേളിക്കുന്ന രീതിയില്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ നിരുപാധികമായി ഞാന്‍ മാപ്പു പറയുന്നു

  പിന്നെ ഞാന്‍ അത് പറയാന്‍ ഉണ്ടായ കാരണം, ശ്രീ.തരൂര്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി താമസിക്കുന്നതിനു സിപി‌എം എന്തിനിത്ര വേവലാതിപ്പെടണമെന്നായിരുന്നു. കാരണങ്ങള്‍ കൃഷ്ണദാസ് മാത്രമല്ല , സിപി‌എമ്മിന്റെ പ്രക്ഷോഭപരിപാടികള്‍ അടക്കം ധാരാളമുണ്ട്...ഒരു പോസ്റ്റില്‍ പറയാം...

  ഏതായാലും താങ്കള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ, എനിക്കറിവില്ലാതിരുന്ന ഈ തെറ്റ് തിരുത്തിയതിനും മാന്യമായ സമീപനത്തിനും.

  വീണ്ടും പ്രതീക്ഷിക്കുന്നു 59. Anonymous said...
 60. I stopped reading cartoons that come in papers like Times Of India.Subscribing to Deshabhimani now.Cheap in price and Lots to laugh my ass off.

കമന്റെഴുതണോ??? ദാ ഇവിടെ...