Reading Problems? Click Here


അഹങ്കാരത്തിനു എഴുപത്തഞ്ച്...

അത്യധികം സന്തോഷത്തോടെ ആണ് ഞാനീ പോസ്റ്റ് എഴുതുന്നത്. ഇത് അഹങ്കാരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എഴുപത്തഞ്ചാമത്തെ പോസ്റ്റ് ആണ്.

കഴിഞ്ഞ മെയ്‌മാസത്തില്‍ ആണ് അഹങ്കാരം എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഈ ബ്ലോഗില്‍ എഴുപത്തഞ്ച് പോസ്റ്റുകള്‍ തികയുന്നത് (ഡിലീറ്റ് ചെയ്യപ്പെട്ടവ കൂട്ടാതെ...)


ആദ്യം അഹങ്കാരം എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിക്കുമ്പോള്‍ ബെര്‍ളി തോമസിനെ പോലെ, സുനീഷ് കുമാറിനെ പോലെ ... എന്തിനധികം വിശാലമനസ്കനെ പോലെ ഒക്കെ എഴുതണം, അവരെ പോലെ ഒക്കെ (കു/സു)പ്രശസ്തനാവണം എന്ന (അത്യ)ആഗ്രഹമായിരുന്നു മനസില്‍....അതിനാല്‍ തന്നെ ഹാസ്യത്തില്‍ അടിസ്ഥാനമാക്കിയുള്ള ഒരു ശൈലി ആയിരുന്നു ഉപയോഗിച്ചതും. ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ ഒരൊറ്റ പോസ്റ്റില്‍ ഒരേ ഒരു ശ്രമം നടത്തി...അതിനു വന്ന ഒരു കമന്റ് (എന്തിനാ ചേട്ടാ ഇങ്ങനെ വധിക്കുന്നേ എന്ന്!) ആ പരിപാടി എനിക്ക് ചേരില്ല എന്ന മഹാസത്യത്തെ ഒരു ഹൊറര്‍ ചിത്രത്തിന്റെ സ്റ്റില്ലു പോലെ എനിക്ക് മുന്നില്‍ പ്രൊജക്ട് ചെയ്തു വച്ച്- അതോടെ ആ പരിപാടി ഉപേക്ഷിച്ചു! (വായനക്കാര്‍ സന്തോഷിക്കാന്‍ വരട്ടെ!)
പിന്നീട് ബെര്‍ളി തോമസിന്റെയും സുനീഷ് കുമാറിന്റെയും ഒക്കെ ശൈലി അനുകരിച്ചാലോ എന്ന് തോന്നി! ആദ്യത്തെ അടവ് ആശാന്റെ നെഞ്ചത്ത് തന്നെ ആകട്ടെ എന്നും കരുതി (ബ്ലോഗര്‍ പ്രൊഫൈല്‍ ഉണ്ടാക്കിയ കാലത്ത് കുത്തിപ്പിടിച്ചിരുന്ന വായിച്ച് തീര്‍ത്ത ബ്ലോഗുകളില്‍ ഒന്നായിരുന്നു ബെര്‍ളിയുടേത്.പിന്നീടിങ്ങോട്ട് പഴയ മൂര്‍ച്ച പോയെങ്കിലും എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച് ഒരു ശൈലിയാണ് ബെര്‍ളിയുടെ പഴയ പോസ്റ്റുകളിലേത്.).
അതിനാല്‍ തന്നെ ബെര്‍ളിക്കിട്ട് പണിഞ്ഞും കൊണ്ട് അഹങ്കാരത്തിലെ മൂന്നാം പോസ്റ്റ് (ഫഗവാന്‍ ബെര്‍ളി) പിറന്നും.സംഗതി തറ പണിയാണെങ്കിലും മറ്റുള്ളവര്‍ക്ക് സ്ഥിരം പണി നല്‍കാറുള്ള ആളായതിനാലാവും , ബെര്‍ളിയും ഈ പോസ്റ്റിനെ അതേ സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ തന്നെ എടുത്തു.എന്ന് മാത്രമല്ല , ആ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹത്തിന്റെ ബ്ലോഗില്‍ നല്‍കുകയും ചെയ്തു!
ആ സമയത്താണ് പ്രശസ്തമായ സന്തോഷ് മാധവ കിടുപിടികളുടെ വീരചരിതം അരങ്ങേറുന്നത്. പിന്നൊന്നും നോക്കീല്ല, കാച്ചി - രണ്ട് പോസ്റ്റ് , അവരെ പറ്റി! (അന്നേ ഫാസിസം മനസിലുണ്ടാരുന്നു , രണ്ടാം പോസ്റ്റ് അതിനുദാഹരണാണ്)...വലിയ പ്രതികരണമൊന്നും കിട്ടീല്ല,എന്നാലും തുടക്കത്തിന്റെ ആവേശം പിന്നെയും എന്നെ കൊണ്ട് അതിക്രമം കാണിച്ചു...
അതിനടുത്ത പോസ്റ്റും (ബ്ലോഗര്‍പോള്‍ അറിയിപ്പ്) ബെര്‍ളിയെ പറ്റി തന്നെ കാച്ചി.ബെര്‍ളി അതിന്റെയും ലിങ്ക് നല്‍കി.സത്യം പറയാമല്ലോ, ആ ലിങ്കുകളില്‍ കൂടി അന്ന് ആ പോസ്റ്റുകള്‍ സന്ദര്‍ശിച്ച ബെര്‍ളിയുടെ ഫാന്‍സ് തന്നെയാണ് അഹങ്കാരി എന്ന ഈബ്ലോഗര്‍ക്ക് ബൂലോകത്ത് ചെറുതെങ്കിലും ഒരു പേരു നേടിത്തന്നത്.
പിന്നീടൊരിക്കല്‍ സാക്ഷാല്‍ വിശാലമനസ്കനിട്ടു തന്നെ പണി കൊടുക്കുക എന്ന സാഹസവും ഞാന്‍ കാട്ടി!(സ്വാമി ബ്ലോഗര്‍ ‍വിശാലാനന്ദ അറസ്റ്റില്‍!!!)
പിന്നീടിങ്ങോട്ട് ദാ ഇതെഴുതുന്നിടം സമയം വരെ ഈ ബ്ലോഗില്‍ പബ്ലിഷ്ഡ് ആയി കിടക്കുന്നത് 74 പോസ്റ്റുകള്‍.ഒരു സമയം വരെ വെറുതേ വളിപ്പെഴുതി നടന്ന അഹങ്കാരി ഒരിക്കല്‍ അറിയാതെ താനൊരു സംഘപരിവാര്‍ ഫാസിസ്റ്റാണെന്ന സത്യം വിളിച്ച് പറഞ്ഞു പോയി - അതിനാല്‍ അഹങ്കാരിയെ ബൂലോകത്തില്‍ നിന്നു തന്നെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന മുറവിളി പോലും ഉയര്‍ന്നു! പിന്നെന്തോന്ന് നോക്കാന്‍..പിന്നെ സ്ഥിരം പോസ്റ്റുകള്‍ പുരോഗമനവാദികള്‍ക്കും പുരോഗമനവാദപ്രസ്ഥാനത്തിനുമെതിരായിരുന്നു എന്ന് വേണം പറയാന്‍. എങ്കിലും ഈയിടെയായി അവരിലേക്ക് മാത്രമായി എഴുത്ത് ചുരുങ്ങിപ്പോകുന്നുവോ എന്ന സംശയം എന്നെ ഒരു റീതിങ്കിങ്ങിനു പ്രേരിപ്പിക്കുന്നു.
ഈ എഴുപത്തഞ്ചാം പോസ്റ്റ് മെയ്‌മാസത്തില്‍ തന്നെ ഇടണമെന്നുണ്ടായിരുന്നു.എന്നാല്‍ മറ്റൊരഹങ്കാരം കാണിച്ചതിനാല്‍ അതിനു സാ‍ധിച്ചില്ല.ഇതിനിടയില്‍ ഒരു പത്ത്പന്ത്രണ്ട് പോസ്റ്റിനുള്ള വകുപ്പുകള്‍ ഉണ്ടായിരുന്നു-അഴീക്കോടും തിരഞ്ഞെടുപ്പും മുതല്‍ ഭഗവാന്‍ സിനിമ വരെ. പക്ഷേ 75-ആം പോസ്റ്റായിട്ട് കൂതറ വിഷയങ്ങള്‍ പറയാതെ എന്തെങ്കിലും പോസിറ്റീവ് ആയി പറഞ്ഞാല്‍ പോരേ എന്നൊരാഗ്രഹം.അതിനാല്‍ വിട്ടു (എന്നേക്കാള്‍ ഭംഗിയായി- മനോഹരമായി- അവ പലരും എഴുതി എന്നതും അങ്ങനെ വായനക്കാര്‍ രക്ഷപ്പെട്ടു എന്നതും വേറേ കാര്യം).
ഇനി ഞാന്‍ കാട്ടിയ ഒരു അഹങ്കാരത്തെ പറ്റി സന്തോഷപൂര്‍വ്വം നിങ്ങളോട് പറയട്ടെ. അതായത് ബ്ലോഗ്‌സ്പോട്ടില്‍ മാത്രം ഒതുങ്ങിയിരുന്ന അഹങ്കാരം ഇതാ പുറത്തിറങ്ങുന്നു. അഹങ്കാരം.ഇന്‍ ആയി!!

എന്റെ ബ്ലോഗിനു ഒരു കസ്റ്റം ഡൊമൈന്‍ എന്നേ ആദ്യം ഉദ്ദേശിച്ചുള്ളൂ..എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് നടക്കാതെ വന്നപ്പോള്‍ ഇതിനെ ഒരു “അഹങ്കാ‍ര” പോര്‍ട്ടല്‍ ആക്കിയാലോ എന്ന അത്യാഗ്രഹം മനസില്‍ വന്നു...ജന്മനാ അഹങ്കാരി ആയതിനാലാകും, ഉടനെ അങ്ങനെ തന്നെ എന്ന് തിരുമാനിച്ചു. ഒരു ഫ്രണ്ട്പേജ് തട്ടിക്കൂട്ടി ഹോസ്റ്റും ചെയ്തു.
അങ്ങനെ, പ്രിയരേ...ഇന്നുമുതല്‍ അഹങ്കാരം ഒരു ബ്ലോഗ് എന്നതിലുപരി, അഹങ്കാരിയുടെ അഹങ്കാരങ്ങള്‍ വിളിച്ച് കൂവുന്ന ഒരു സ്ഥലം എന്നതില്‍ കവിഞ്ഞ് മറ്റുപലതുമായി നിങ്ങളിലേക്കെത്തുകയാണ്. അതിലൂ‍ടെ നിങ്ങളിലേക്ക് പലതും നല്‍കണമെന്ന് (നിങ്ങള്‍ക്ക് വേണോ വേണ്ടയോ എന്നൊന്നും പ്രശ്നമല്ല, നിങ്ങളു വാങ്ങിയേ പറ്റൂ!!) എനിക്കാഗ്രഹമുണ്ട്.അതെന്തൊക്കെ ആവണമെന്ന കടുത്ത ചിന്തയിലാണു ഞാന്‍. (അഫിപ്രായം വല്ലോമൊണ്ടേ പറയാം കേട്ടോ!).
പിന്നെ ഞാന്‍ എന്റെ ബ്ലോഗര്‍ പ്രൊഫൈലും മാറ്റുകയാണ്.ഇത് വരെ ബ്ലോഗ് ചെയ്തുകൊണ്ടിരുന്ന ഇമെയില്‍ ഐഡി മാറ്റേണ്ടി വന്നതിനാലാണ് അത്. പുതിയ മെയില്‍ ഐഡിയിലേക്ക് ഞാന്‍ എന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ മാ‍റ്റിയിരിക്കുന്നു. പഴയ പ്രൊഫൈലും അവിടെ തന്നെ ഉണ്ട്. എങ്കിലും ഔദ്യോഗികമാ‍യ (!) ഒരു അറിയിപ്പായി ഇതിനെ കണക്കാക്കുക.
എന്തെങ്കിലും സീരിയസായി എഴുതാന്‍ ഒരു കഴിവുമില്ലാ‍ത്തവനാണു ഞാന്‍.പുതിയ കാര്യങ്ങളോടുള്ള ഇന്ററസ്റ്റ് കൊണ്ട് ബ്ലോഗറില്‍ വരികയും ഇതിലെ എഴുത്തുകാരെയും അവരുടെ രചനകളും കണ്ടപ്പോള്‍ അവരോളമില്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിയാല്‍ കൊള്ളാം എന്ന ആഗ്രഹം കൊണ്ട് ബ്ലോഗ് തുടങ്ങുകയും ചെയ്ത ഒരാള്‍ മാത്രമാണു ഞാന്‍.എന്റെ പോസ്റ്റുകള്‍ പലതും ഇന്‍സ്റ്റന്റേനിയസ് പ്രസക്തി മാത്രം ഉള്ളവയാണ്,എനിക്കറിയാം. എങ്കിലും എഴുതാനുള്ള ആഗ്രഹവും സാഹചര്യവും ഉള്ളിടത്തോളം ഇവിടെ ഇങ്ങനെ നിങ്ങളെ ബുദ്ധിമുട്ടിച്ച് കഴിയണമെന്ന് തന്നെയാണെന്റെ ആഗ്രഹം!
കമന്റുകള്‍ക്കോ ഹിറ്റുകള്‍ക്കോ വെണ്ടി അല്ല ഞാനിതെഴുതുന്നതെന്ന് ഞാന്‍ പറയില്ല, കാരണം ഇവ രണ്ടും എനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ തന്നെ ആണ് എന്നതാണ്.ഈ ബ്ലോഗില്‍ ഞാന്‍ താങ്ങിയിരിക്കുന്ന ഹിറ്റ്കൌണ്ടര്‍ തന്നെ അതിനു തെളിവാണ്.
അപ്പോള്‍ ഇവിടെ നിങ്ങള്‍ ഓര്‍ക്കേണ്ട കാര്യം ഇതാണ് : http://www.ahamkaram.in/
blog.ahamkaram.in എന്ന അഡ്രസിലൂടെ നിങ്ങള്‍ക്ക് നേരിട്ട് അഹങ്കാരം ബ്ലോഗിലെത്താം.
ഏതായാലും നിങ്ങള്‍ പിണങ്ങിപ്പൊകരുത്. ഇനിയും ഇനിയും എന്റെ ഈ അഹങ്കാരത്തില്‍ വരണം, നിങ്ങളുടെ ആശയങ്ങളും വിശേഷങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഒക്കെ പങ്കു വയ്ക്കണം. മറ്റേതൊരു സാധാരണ ജൂനിയര്‍ ബ്ലോഗറേയും പോലെ വായനക്കാരൂടെ പിന്തുണയും കമന്റുകളും തന്നെ ആണെന്റെ ഊര്‍ജ്ജം.
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

16 അഭിപ്രായങ്ങൾ:

 1. Unknown said...
 2. സ്വാമിടെ അഹങ്കാരം എഴുപത്തഞ്ച് ആയി.
  പ്രണാമം സ്വാമി

 3. അരുണ്‍ കരിമുട്ടം said...
 4. ഇനി ധൈര്യമായിട്ട് അഹങ്കാരി ആയിക്കോ

 5. siva // ശിവ said...
 6. അരുണ്‍, ആശംസകള്‍...

 7. Anonymous said...
 8. പുതിയ സംരംഭം കൊള്ളാം. ഇനിയും ധാരാളം ജോലി ബാക്കി ഉണ്ടല്ലോ.. ഡിസൈന്‍ ഇഷ്ടപ്പെട്ടു..

 9. Soha Shameel said...
 10. ചവറുപോലെ 75 എണ്ണം എന്തിനാണ്? നല്ലത് ഒന്നു മതിയല്ലോ.

 11. Unknown said...
 12. congrats. Ahamkariyude postinayi kathirikkunnu.

 13. ഭാരതീയന്‍ said...
 14. അരുണേ..
  ആശംസകള്‍ ..

 15. Mr. K# said...
 16. എന്നാലും ആത്മീയവാദി എന്ന പേരില്‍‌‌ ബ്ലോഗ് എഴുതിത്തുടങ്ങിയാ‌‌ള്‍‌‌‌‌ക്ക് അഹങ്കാരം എന്ന പേര്‍‌‌ കല്പിച്ചു തന്ന മഹദ്‌‌‌‌‌‌വ്യക്തികളെ ഈ സുദിനത്തില്‍‌‌ സ്മരിക്കാതിരുന്നത് മോശമായിപ്പോയി. സ്മരണ വേണം അഹങ്കാരീ, സ്മരണ.

 17. ജിവി/JiVi said...
 18. yes, go ahead.

 19. Anonymous said...
 20. നീ കുത്തുപാാളയെടുക്കട്ടെ ...

  കര്‍‍ത്താവേ ഇവന്റെ ഈ തലയില്‍‍ ഇടിത്തീ വീഴ്ത്തേണമേ...
  അഹങ്കാരികളെ നീ നശിപ്പിക്കേണമേ, ആമേന്‍‍‍. :))))

 21. ഹന്‍ല്ലലത്ത് Hanllalath said...
 22. അഹങ്കാരിയുടെ എഴുപത്തഞ്ചാം പോസ്റ്റിനു ആശംസകള്‍

 23. ദീപക് രാജ്|Deepak Raj said...
 24. congrats ahankari.

 25. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 26. "പൂവിട്ടു വാഴ്ത്തിയനുകൂലികളാദരിക്കാം
  ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
  ഖേദം പ്രമോദമിവ വേണ്ട നിതാന്ത ശാന്ത-
  ഭാവം ജപിക്ക പരിപാവന സംഘമന്ത്രം.."

  മുന്നോട്ടുള്ള യാത്രയില്‍ ഒറ്റക്കാവില്ല...ആശംസകള്‍

 27. പാര്‍ത്ഥന്‍ said...
 28. ബൂലോകത്ത് എത്തിപ്പെട്ടാൽ പേരിനാണോ പഞ്ഞം. അഹങ്കാരി തന്നെ.


  @ അനൂപ് കോതനല്ലൂര്‍,

  പഴയ കഥകളൊന്നും മറന്നിട്ടില്ല അല്ലെ? :)

  ‌@ അരുണ്‍, ശിവ

  നന്ദി...ഒരുപാട്...

  @സത

  അതേ , ഒരുപാട് ജോലി ബാക്കി ഉണ്ട്.ഈ പോസ്റ്റ് ഇടാന്‍ വേണ്ടി തത്കാലം ഒരു പേജ് സംഘടിപ്പിച്ചു എന്നേ ഉള്ളു

  @ റീഡ്,

  മനസിലായില്ലല്ലോ മാഷേ? 75 എണ്ണം ചവറാണേന്നാണോ അതോ...?

  @ ബിജു, ഭാരതീയന്‍

  നന്ദി, ഒരുപാട്...പുതിയ പോശ്റ്റുകള്‍ ഇടണമല്ലോ :)

  @ കുതിരവട്ടന്‍,

  സ്മരണകള്‍ ഉണ്ടായിരുന്നു, പിന്നെ “പിന്നിട്ട വഴികളിലെന്നോ കാലില്‍ തറച്ച“ അഹങ്കാരി എന്ന മുള്ളിനെ പറ്റി അവരെ ഓര്‍മ്മിപ്പിക്കുന്നതെന്തിനു? (തല്ലു കൊണ്ടു മതിയായി സാര്‍...) :)

  @ ജിവി

  താങ്ക്സ്, ഇന്‍ ആള്‍ മീന്‍സ്

  @ അനോണീ

  ഡാങ്ക്സ് മച്ചാ...:)))

  @ഹന്‍ലാലത്. ദീപക് ,പ്രവീണ്‍, പാര്‍ത്ഥന്‍

  നന്ദി, നന്ദി....നന്ദി...


  @ എല്ലാവരും..

  നിങ്ങളുടേ പ്രോത്സാഹനമണെന്റെ ഊര്‍ജ്ജം, സോ വായിക്കുക, തീര്‍ച്ചയായും “കമന്റിടുക”

  :) 29. ചന്തു said...
 30. "പൂവിട്ടു വാഴ്ത്തിയനുകൂലികളാദരിക്കാം
  ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
  ഖേദം പ്രമോദമിവ വേണ്ട നിതാന്ത ശാന്ത-
  ഭാവം ജപിക്ക പരിപാവന സംഘമന്ത്രം.."

കമന്റെഴുതണോ??? ദാ ഇവിടെ...