Reading Problems? Click Here


പൊന്നാനി.....അഥവാ...???






എന്താണ് ഇന്നിന്റെ മതേതരത്വം...???

മതേതര രാഷ്ട്രം!

മതേതര രാഷ്ട്രമാണു നമ്മുടെ ഭാ‍രതം...

പുരാണകാലഘട്ടം മുതല്‍ അതിവിടെ പരിരക്ഷിക്കപ്പെട്ടു വന്നു - അതിനാല്‍ തന്നെയാണ് ശാകന്മാരും ഹൂണന്മാരും മുതല്‍ പാഴ്സികളും ജൂതരും ജൈനരുമൊക്കെ ഇവിടെ സംരക്ഷിക്കപ്പെട്ടത്...ഇസ്ലാമിനും കൃസ്ത്യാനിക്കും മതപ്രചാരണത്തിനും പള്ളികള്‍ പണിയാനും ഈ മണ്ണില്‍ സാധിച്ചത്...

എന്നാല്‍ ഇന്നിന്റെ കാലഘട്ടത്തിലെ “മതേതരം” എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കു മനസിലായിട്ടില്ല.നമ്മുടെ നാട്ടില്‍ സകലരും നാഴികയ്ക്കു നാല്പതു വട്ടം , പുട്ടിനു തേങ്ങാപ്പീര പോലെ ഓരോ വാക്കിനു മുന്നിലും പിന്നിലും തിരുകികയറ്റുന്ന ഒന്നാണ് “മതേതരത്വം” എന്ന വാക്ക്.കമ്യൂണിസ്റ്റും കോണ്‍ഗ്രസും പറയും - “ഞങ്ങള്‍ മതേതരത്വ സംരക്ഷകരാകുന്നു” എന്ന് . എന്തിന്, മതപക്ഷമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള “മുസ്ലീം ലീഗും” “എന്‍.ഡി.എഫും (എന്‍ഡി‌എഫ് മതപക്ഷമല്ലെന്ന് വാദിക്കുന്നവര്‍ ദയവായി അവരുടെ ദേശീയ സമ്മേളനത്തിന്റെ ബുള്ളറ്റിന്‍ ഒന്ന് വായിക്കുക)” പറയും - മതേതരത്വം...മതേതരത്വം...


“വാറ്റ് ” ആന്‍ ഐഡിയ സര്‍ജീ...

ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)

ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....

വോട്ടു തൊഴിലാളി അസോസിയേഷന്‍ കീ....

ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്‍ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)



പൊറുക്കുമോ ഈശ്വരന്‍...ഈ കാപാലികരോട്...???

ഈശ്വരന്റെ പേരില്‍ നീതി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍!!!

മാതാവിന്റെ സ്നേഹത്തിലും മാംസത്തിന്റെ ദാഹമാരോപിക്കുന്നവര്‍...


ഈ ശിക്ഷ വിധിച്ചവനും വന്നത് ഒരു മാതാവിന്റെ ഉദരത്തില്‍ നിന്നു തന്നെ അല്ലേ???

ഇവനും ഇവന്റെ മാതാവിന്റെ മുലപ്പാല്‍ തന്നെയല്ലേ സ്വീകരിച്ചത്??? അപ്പോള്‍ ഇവനിലും ഇതേ കുറ്റം ആരോപിക്കപ്പെടേണ്ടേ???


ഇതെന്തരണ്ണാ ഈ സൂപ്പര്‍ ബ്രെയിന്‍ യോഗ...???

ഇതെന്തരണ്ണാ ഈ സായിപ്പന്മാര് പറയണത്???

സൂപ്പര്‍ ബ്രെയിന്‍ യോഗയാ???

അതെന്തെര്???

മുജ്ചേ അംഗ്രേസി നഹീ ജാന്‍‌തി... അതുകൊണ്ടാട്ടോ...

ഇതെന്താ ഈ പറേണതെന്ന് ഒന്ന് പറഞ്ഞു തരുമോ???

ഇത് തട്ടിപ്പാണാ അണ്ണാ???

ഇതില്‍ സൂപ്പര്‍ ബ്രെയിന്‍ യോഗ എന്നൊക്കെ പറഞ്ഞിട്ട് ഈ സായിപ്പന്മാരു കാട്ടണത് നമ്മുടെ “ഏത്തമിടലാ”ണല്ലാ...