Reading Problems? Click Here


ഈ കുഞ്ഞാടുകള്‍ ചിരിപ്പിച്ച് കൊല്ലും...

ആദ്യമായി എന്റെ എല്ലാ പ്രിയ ബൂലോക സഹോദരങ്ങള്‍ക്കും വൈകിപ്പോയെങ്കിലും, നന്മയും സന്തോഷവും സ്നേഹവും സ‌മൃദ്ധിയും ഒക്കെ നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കട്ടെ...
ഇനി ഒരു രണ്ട് വാക്ക്...
അഹങ്കാരി സാധാരണയായി മാസത്തില്‍ പത്തോ പതിനാലോ പോസ്റ്റുകളിടും (മുക്കിമൂളിയാണെങ്കിലും...)ഇല്ലെങ്കില്‍ വയറ്റിനകത്ത് എന്തോ അസ്കിത പോലാണെന്നെ...പക്ഷേ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ വീണിട്ട് ഇന്നേക്ക് പന്ത്രണ്ട് ദിവസമായി. പോസ്റ്റിടാത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല, വിഷയദാരിദ്ര്യവുമായിരുന്നില്ല, ഈ ബ്ലോഗോസ്ഫിയറിലെ ചില മാന്യ ബ്ലോഗ്ഗര്‍മാരുടെ മതേതരസംവാദവും അതിലെ പെരുമാറ്റരീതിയും ഒക്കെ കൊണ്ട് മനസുമടുത്തിട്ടായിരുന്നു-ശാരീരികാസ്വാസ്ഥ്യവും ഒരു കാരണമാണെങ്കില്‍ തന്നെയും... ഇപ്പോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, “പിന്നേ, നീയാരെടാ വിശാലമനസ്കനോ പോസ്റ്റിടുന്നത് ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍? നീ എഴുതീല്ലെങ്കില്‍ ഈ ബൂലോകം രക്ഷപ്പെടും” എന്ന്. വായനക്കാരനെ സുഖിപ്പിച്ചില്ലെങ്കിലും എന്റെ പ്രസവവേദന എനിക്ക് മാറ്റിയല്ലേ പറ്റൂ...തെറ്റിദ്ധരിക്കേണ്ട, പ്രസവവേദന എന്നു ഞാനുദ്ദേശിച്ചത് വല്ലതുമൊക്കെ മനസില്‍ ഇങ്ങനെ കിടന്ന് മനസാകെ കലുഷിതമാകുന്ന അവസ്ഥയാ....ആ അവസ്ഥയില്‍ പറയാനുള്ള തോന്നിവാസങ്ങളും വേണ്ടാതീനങ്ങളും ആരോടെങ്കിലും ഇങ്ങനെ വിളിച്ച് പറയുമ്പോള്‍ ഒരാശ്വാസം..അത്ര മാത്രം!!!

എന്റെ പോസ്റ്റുകളും കമന്റുകളും ഈ ബൂലോകത്തെ നാറ്റിക്കയാണെന്നുള്ള പ്രമുഖ ബ്ല്ലോഗ്ഗര്‍മാരുടെ കണ്ടുപിടുത്തവും , അഹങ്കാരി എന്ന വര്‍ഗീയവാദി ഈ ബൂലോകത്തില്‍ വിലസുന്നത് ഇവിടുത്തെ മതേതരത്വത്തിനു ഭീഷണി ആണെന്നും അതിനാല്‍ അഹങ്കാരിയെ ബൂലോകത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നുമുള്ള ആഹ്വാനവും ഒക്കെ കേട്ടപ്പോള്‍ അഹങ്കാരി കരുതി, ശരി, ഇനി ഞാനായ്യിട്ട് ബൂലോകത്തെ മതേതരത്വം തകര്‍ത്തെന്ന് വേണ്ട...സമത്വ സുന്ദര സോഷ്യലിസം ഈ ബൂലോകത്ത് വിളങ്ങട്ടെ എന്ന്...എന്താ ചെയ്യുക, ഞരമ്പിലോടുന്ന ചോരയുടെ ഗുണമാകാം, ദാ ഇങ്ങനെ ചിലത് കണ്ടാ മിണ്ടാണ്ടിരിക്കാന്‍ വയ്യേ...ഇരിക്കപ്പൊറുതി കിട്ടണില്ല...അത് പക്ഷേ പുറത്ത് വരുന്നത് അഹങ്കാരിയുടെ സ്വന്തം (അതില്‍ ചോരയ്ക്ക് പങ്കില്ല!) രീതിയിലാണെന്ന് മാത്രം....അതിനാല്‍ അഹങ്കാരി വീണ്ടൂം ഈ ബൂലോകത്തേക്ക് വര്‍ഗീയവാദവുമaയി ഇറങ്ങുകയാണ്, മതേതരവാദി രാജന്മാരേ , സൂക്ഷിച്ചോളൂ...

എന്താ ചെയ്യുക, ഇവര്‍ നമ്മളേ ചിരിപ്പിച്ച് കൊന്നേ അടങ്ങൂന്ന് വാശിപിടിച്ച് ഇറങ്ങീരിക്കയാ...(അല്ല, ചിരിച്ചില്ല്ലേലും കൊന്നേ അടങ്ങൂ, അത് വേറേ കാര്യം!) ഇവരുടെ സ്വന്തം നേതാക്കന്മാരുടെ പ്രകടനം മൂലം ഇപ്പോള്‍ മിമിക്രിക്കാര്‍ക്കൊന്നും ഡിമാന്റില്ലാതിരിക്കയാ, കാരണം ഈ നേതാക്കന്മാരുടെ കോമഡി കേട്ട് ചിരിച്ച് ദിവസവും മണ്ണ് കപ്പിക്കൊണ്ടിരിക്കുന്ന (അതെങ്കിലും കപ്പ്പാന്‍ കിട്ടണുണ്ടല്ലാ,ഭാഗ്യം!) ജനത്തിന് ഇപ്പോള്‍ മിമിക്രിക്കാരുടെ തമാശകളൊന്നും ഏക്കാതായെന്നേ...അപ്പോള്‍ ഇവരും കൂടി ഇങ്ങനെ തുടങ്ങിയാലോ???
ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ ഒരല്‍പ്പം വെള്ളം കുടിക്കാന്‍ വണ്ടി നിറുത്തിയപ്പോഴാ ഞാന്‍ ഈ മുട്ടന്‍ തമാശ കണ്ടത്-അടിയീലെ പേരു കണ്ടപ്പോഴേക്കും കുടിച്ച് കൊണ്ടിരുന്ന വെള്ളം തലമണ്ടയില്‍ കയറിപ്പോയി...ദാ നോക്കൂ...
അടിയിലെ പേരു ശ്രദ്ധിച്ചോ? നമ്മുടെ സ്വന്തം ഡിഫി അണ്ണന്മാര്‍ തന്നെ...കുട്ടിസഖാക്കന്മാര്‍...
പാവങ്ങള്‍, ആ പാവം അധ്യാപകന്റെ മരണത്തില്‍ അവരെന്ത് ദുഖിക്കുന്നു എന്ന് നോക്കു...പുസ്തകങ്ങള്‍ കത്തിക്കുന്നത് കണ്ടപ്പോള്‍ അവരുടെ നെഞ്ചാണത്രേ കത്തിയത്...പാവങ്ങള്‍...
പക്ഷേ ഇത് കണ്ടപ്പോള്‍ അഹങ്കാരിക്ക് ഓര്‍മ്മ വന്നത് കുറേ പഴയ ഒരു വാര്‍ത്തയും ഒരു മുഖവുമായിരുന്നു- ദാ നോക്കൂ...

അറിയുമോ ഡിഫി സഖാക്കളേ ഈ മനുഷ്യനെ... ഓര്‍മ്മയുണ്ടോ ഈ മുഖം??? മറന്ന് കാണും. വര്‍ഗീയതയ്ക്കും വര്‍ഗശത്രുക്കള്‍ക്കുമെതിരെ ഉള്ള പോരാട്ടത്തിനിടയില്‍ കണ്മുന്നില്‍ പിടഞ്ഞ് മരിച്ച ലക്ഷങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മുഖം മാത്രം എങ്ങനെ ഓര്‍ത്തെടുക്കാന്‍!!! അല്ലേ?

ഇത് ജയകൃഷ്ണന്‍ മാസ്റ്റര്‍-അതേ, പഠിച്ച് കൊണ്ടിരുന്ന പിഞ്ച് കുട്ടികള്‍ക്ക് മുന്നിലിട്ട് നിങ്ങള്‍ വെട്ടിക്കൊലപ്പെടുത്തിയ അതേ ജയകൃഷ്ണന്‍ മാസ്റ്റര്‍...അദ്ദേഹം ചെയ്ത കുറ്റമെന്തായിരുന്നു? അദ്ദേഹം ഒരു യുവമോര്‍ച്ചാ പ്രവര്‍ത്തകനായിരുന്നു!

ഇപ്പോള്‍ യുഡി‌എഫുകാര്‍ കൊലപ്പെടുത്തി എന്ന് നിങ്ങള്‍ അലറിവിളിക്കുന്നുവല്ലോ! ഗുരുസ്നേഹത്താല്‍ നിങ്ങളുടെ നെഞ്ച് ഉരുകിയൊലിക്കുന്നുവല്ലോ! ഹേ സഖാക്കളേ, ഓര്‍ക്കുന്നുവോ, ഇദ്ദേഹവും ഒരു ഗുരുനാഥനായിരുന്നു... ഇപ്പോള്‍ ഗുരുവിന്റെ മഹത്വം വിളിച്ചു കൂവുന്ന നിങ്ങള്‍ എന്തേ അന്നതോര്‍ത്തില്ല? ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പറ്റി ആശങ്കപ്പെടുന്ന നിങ്ങള്‍ എന്തേ അന്ന് മുഖത്ത് തെറിച്ച് വീണ ഗുരുവിന്റെ ചോരയുമായി,വിറങ്ങലിച്ച മനസുമായി നിന്ന ആ പിഞ്ചു പൈതങ്ങളെ ഓര്‍ത്തില്ല? ഇന്നും ഓര്‍ക്കുന്നില്ല?

ഓ..ഇദ്ദേഹത്തെ കൊന്നവരെ രക്ഷിക്കാന്‍ സുപ്രീംകോടതി വരെ പോകാനും അതിനു വേണ്ടി ഹുണ്ടികപിരിവു നടത്താനും ഉള്ള തയ്യാറെടുപ്പായിരുന്നല്ലോ!!! സുപ്രീംകോടതിയില്‍ കേസിന്റെ രണ്ട് ഭാഗത്തും - വാദിഭാഗത്ത് സര്‍ക്കാരിനു വേണ്ടിയും പ്രതിഭാഗത്തിന്റേയും അഭിഭാഷകരെ നിയമിച്ചത് ഒരു പാര്‍ട്ടി ആയപ്പോള്‍ തന്നെ, വാദിഭാഗത്ത് സര്‍ക്കാര്‍ എന്ന പേരില്‍ നീതിക്ക് വേണ്ടിയും പ്രതിഭാഗത്ത് പാര്‍ട്ടിക്ക് വേണ്ടിയും ഒരേ സംഘടന തന്നെ നിലയുറപ്പിച്ചപ്പോള്‍ തന്നെ , ഈ നാട്ടില്‍ കണ്ണും മനസും തുറന്നിരുന്നവരെല്ലം അവരുടെമനസില്‍ വിധി എന്തെന്ന് ഉറപ്പിച്ചിരുന്നു.(അതേ പറ്റി കൂടുതല്‍ ഈ പോസ്റ്റില്‍).

മനസില്‍ വീണ ചോരപ്പാടുകളുമായി ആ കുഞ്ഞുങ്ങള്‍ ഇന്നും ജീവിക്കുന്നു - ആ മനസുകളിലന്ന് വീണ ചുവപ്പ് നിങ്ങളുട്ടെ ചെങ്കൊടിയുടെ ചുവപ്പല്ല എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന ഒരു കാലം വരും...നിങ്ങള്‍ ഇന്ന് അവഹേളിക്കുന്ന ഈ ചെങ്കൊടിക്ക് നിറം പകരാനായി ജീവനും ജീവ്വിതവും കൊടുത്ത ആയിരങ്ങളുടേ ആത്മാക്കളുടെ ശാപം ഉച്ചസ്ഥായിയിലാകുന്ന ഒരു ദിവസം...അന്ന് ഈ മുതലക്കണ്ണിരിനും അധികാരത്തിനും സമ്പാദിച്ച് കൂട്ടിയ 4000 കോടികള്‍ക്കും നിങ്ങളുടെ മൂടുപടത്തിനെ രക്ഷിക്കാന്‍ കഴിയില്ല!!!

പണ്ട് മനുസ്മൃതിയും യാജ്ഞവല്ക്യ സ്മൃതിയും കൂട്ടിയിട്ട് കത്തിച്ച നിങ്ങള്‍ക്കെന്തേ പെട്ടെന്ന് പുസ്തകത്തോടും ഗുരുനാഥനോടും ഒരു ബഹുമാനവും സ്നേഹവും ഒക്കെ???

ഇനി നിങ്ങളുടെ ഗൂരുസ്നേഹവും ബഹുമാനവും ഒക്കെ അഹങ്കാരി കണ്ടതില്‍ നിന്നും, വീര്യം കുറഞ്ഞ മൂന്നാലെണ്ണം ദാ, എണ്ണിപ്പെറുക്കി വച്ചിട്ടുണ്ട്...മിക്കതിന്റേയും റഫറന്‍സ് കിട്ടിയില്ല-കിട്ടിയതില്‍ നിന്നും എടുത്ത മൂന്നാലെണ്ണം...ഇതില്‍ വ്യക്തമാകുന്നു...ഗുരു എന്ന സങ്കല്പത്തോട് നിങ്ങള്‍ക്കുള്ള ബഹുമാനവും സ്നേഹവും!!!


ഇത്രയൊക്കെ ആയപ്പോള്‍ അഹങ്കാരിക്കൊരു സംശയം - അന്ന് ഈ വാ‍ര്‍ത്ത വന്നപ്പോഴും പിന്നീടും ഈ മരിച്ച അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ആണെന്നാണല്ലോ കേട്ടിരുന്നത്- കൊന്നത് മുസ്ലീം ലീഗിന്റെ വെളിവുള്ള പ്രവര്‍ത്തകരും??? ഇപ്പോള്‍ യുഡി‌എഫ് കൊന്നു എന്നൊക്കെ പറയുന്നതിലെന്തോ ഒരു ലക്ഷ്യമില്ലേ...ഒരിടത്തും മുസ്ലീം‌ലീഗിന്റെ പേര് വച്ച് ഈ സംഭവത്തെ പറ്റി ഒരു സഖാവും (കുട്ടിയാ‍യാലും, ബെല്യതായാലും) പരാമര്‍ശിച്ച് കണ്ടില്ല...അപ്പോള്‍ അഹങ്കാരിയുടെ വര്‍ഗീയതിമിരം ബാധിച്ച മനസില്‍ തോന്നിയതിങ്ങനെ - “ഹാ, യുഡി‌ഏഫിനെ ഒന്ന് കൊട്ടാനുള്ള സുവര്‍ണാവസരം.എന്നാല്‍ മുസ്ലിം‌ലീഗിനെയൊട്ട് തൊടാനും പാടില്ല, കോണ്‍ഗ്രസിനെ ചൊറിയുമ്പോലെയല്ല, അവരെ ചൊറിഞ്ഞാല്‍ വെവരമറിയും...അതിപ്പോ മലബാറില്‍ അറിഞ്ഞോണ്ടിരിക്കയാണാല്ലോ...പിന്നെ കൊറെ വോട്ടും പോകും...അതിനാല്‍ ഇരിക്കട്ടെ ഇത് യു‌ഡി‌എഫിന്റെ നെഞ്ചത്ത്!!!”

വാല്‍ക്കഷണം : നിര്‍ഭാഗ്യത്തിന് നമ്മടെ സംഘപരിവാര്‍ ഭീകരന്മാരെയൊന്നും ആ സമയത്ത് അവിടെ മഷിയിട്ട് നോക്കീട്ട് പോലും കണ്ട് കിട്ടീല...അല്ലെങ്കില്‍ മുദ്രാവാക്യം ഇങ്ങനെ മാറ്റിയെഴുതാരുന്നു ---“യുഡി‌എഫ്-സംഘപരിവാര്‍ ഗുണ്ടായിസവും കാടത്തവും ഞങ്ങള്‍ ഇനി വച്ച് പൊറുപ്പിക്കില്ല!!!”



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

5 അഭിപ്രായങ്ങൾ:


    വാരിവലിച്ചെഴുതിയ പുതിയ പോസ്റ്റ്...

    വിഷയത്തില്‍ ഫോക്കസ് ചെയ്തിട്ടൊന്നൂല്ല...

    ഇഷ്ടമുണ്ടേല്‍ വായീര്‍...അല്ലേ വിട്ടുകളയെന്നെ...

    അഹങ്കാരി വീണ്ടും വര്‍ഗീയ വിഷം തുപ്പി തുടങ്ങുന്നൂ...



  1. കുതിരവട്ടന്‍ | kuthiravattan said...
  2. "ഇത്രയൊക്കെ ആയപ്പോള്‍ അഹങ്കാരിക്കൊരു സംശയം - അന്ന് ഈ വാ‍ര്‍ത്ത വന്നപ്പോഴും പിന്നീടും ഈ മരിച്ച അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി ആണെന്നാണല്ലോ കേട്ടിരുന്നത്- കൊന്നത് മുസ്ലീം ലീഗിന്റെ വെളിവുള്ള പ്രവര്‍ത്തകരും??? ഇപ്പോള്‍ യുഡി‌എഫ് കൊന്നു എന്നൊക്കെ പറയുന്നതിലെന്തോ ഒരു ലക്ഷ്യമില്ലേ...ഒരിടത്തും മുസ്ലീം‌ലീഗിന്റെ പേര് വച്ച് ഈ സംഭവത്തെ പറ്റി ഒരു സഖാവും (കുട്ടിയാ‍യാലും, ബെല്യതായാലും) പരാമര്‍ശിച്ച് കണ്ടില്ല...അപ്പോള്‍ അഹങ്കാരിയുടെ വര്‍ഗീയതിമിരം ബാധിച്ച മനസില്‍ തോന്നിയതിങ്ങനെ - “ഹാ, യുഡി‌ഏഫിനെ ഒന്ന് കൊട്ടാനുള്ള സുവര്‍ണാവസരം.എന്നാല്‍ മുസ്ലിം‌ലീഗിനെയൊട്ട് തൊടാനും പാടില്ല, കോണ്‍ഗ്രസിനെ ചൊറിയുമ്പോലെയല്ല, അവരെ ചൊറിഞ്ഞാല്‍ വെവരമറിയും...അതിപ്പോ മലബാറില്‍ അറിഞ്ഞോണ്ടിരിക്കയാണാല്ലോ...പിന്നെ കൊറെ വോട്ടും പോകും...അതിനാല്‍ ഇരിക്കട്ടെ ഇത് യു‌ഡി‌എഫിന്റെ നെഞ്ചത്ത്!!!” "

    അഹന്കാരീ ഈ സംശയം എല്ലാവര്ക്കും ഉള്ളതു തന്നെ(ഡിഫിക്കാര്ക്കൊഴിച്ച്).

  3. മുക്കുവന്‍ said...
  4. എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...


    thats right... LDF is elected by kerala majority. so they desrve this... the people who support NON LDF are not voting in kerala, because they are working hard in different countries to send money to kerala to bribe the idiots :)

  5. കടവന്‍ said...
  6. signed by...

  7. Unknown said...
  8. എന്റെയും ഒരൊപ്പ്.

    പിന്നെ പകരത്തിനു പകരം എന്ന പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ അതിനു പിറകിലുള്ള ലക്ഷ്യം ഒരിക്കലും ഇടതോ വലതോ വര്‍ഗീയമോ എന്നതിലുപരി മറ്റുപലതുമാണെന്നറിയാത്തവരാരുണ്ടീ നാട്ടില്‍??

കമന്റെഴുതണോ??? ദാ ഇവിടെ...