Reading Problems? Click Here


സ്വാമി ബ്ല്ലോഗര്‍ വിശാലനന്ദ അറസ്റ്റില്‍...


ഫ്ലാഷ് ന്യൂസ് : (കു)പ്രസിദ്ധ ബ്ലോഗര്‍സ്വാമി വിശാലമനസ്കന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറേബ്യന്‍ മരുഭൂമികളില്‍ അസാധാരണമായ രീതിയില്‍ തലയില്‍ ചുവന്ന തുണിയിട്ട് കല്ലുവാരുന്ന തൊഴിലാളിയെ അറബിപോലീസ് സംശയത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തതെന്ന് ഞങ്ങളുടെ ജെബലലി ബ്യൂറോ റിപ്പോര്‍ട്ടു ചെയ്യുന്നു.


കേരള ബൂലോകത്തില്‍ വിശുദ്ധനായി വാഴ്ത്തപ്പെട്ട വിശാലമനസ്കന്റെ അഭാവം ബൂലോകത്തില്‍ അടുത്തിടെയായി വളരെയധികം ശ്രദ്ധിക്കപ്പെട്ട വസ്തുതയാണ്.ഒരു കാലത്ത് കേരളാ ബീവറേജസിന്റെ കണ്ണിലുണ്ണിയായിരുന്ന വിശാല്‍ സ്വാമിയുടെ പേരില്‍ അവര്‍ ഒരു പ്രീമിയം ബാറ്ററി റം വരെ പുറത്തിറക്കിയിരുന്നു-“കൊടകര വൈറ്റ് ലേബല്‍” എന്ന പേരില്‍.

കൈവിട്ട സൌഭാഗ്യം : വിശാലാനന്ദ കൊടകര വൈറ്റ് ലേബലിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍


കേരളത്തിനകത്തും പുറത്തും ഒരു ദിവ്യ അവതാര പുരുഷനാണു താന്‍ എന്നും ബൂലോകത്തെ സമുദ്ധരിക്കയാണ് തന്റെ അവതാരോദ്ദേശമെന്നും മറ്റും വിളംബരം ചെയ്ത ഇദ്ദേഹം ഒരു വലിയ ശിഷ്യഗണത്തെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :

ജെബലലിയില്‍ അറസ്റ്റിലായ വ്യക്തി കേരളത്തില്‍ സ്വാമി ബ്ലോഗര്‍ വിശാലാനന്ദ എന്ന പേരില്‍ വിലസിയിരുന്ന (ആ)സ്വാമി തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.കേരളത്തില്‍ നിന്നും ജെബലലിയിലെത്തിയ കേരളാ ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് , അനാശാസ്യ അക്കാഡമി പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.


ഇദ്ദേഹത്തിന്റെ മാസ്മരിക ശക്തിയുള്ള വാക്കുകള്‍ ധാരാളം ആള്‍ക്കാരെ ആകര്‍ഷിക്കുകയും അവരെല്ലാം ഒന്നൂം നാലും എട്ടും പത്തും വീതം ബ്ലോഗ് ആശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ ആശ്രമങ്ങള്‍ പലതും സദാചാരത്ത്തിന്റെയും സഭ്യതയുടേയും കടയറുക്കുന്നവയും അനാശാസ്യം,ജാതി,വര്‍ഗീയത , തറവളിപ്പ് എന്നിവയുടെ കേന്ദ്രങ്ങളാണെന്നും അതിനാല്‍ ഇതീന്റെ ഒക്കെ മൂലകാരണക്കാരനായ വിശാലാനന്ദയെ അറസ്റ്റു ചെയ്യണമെന്നും സെന്‍സര്‍ബോര്‍ഡുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

നിരവധി ആരോപണങ്ങളാണ് വിശാലാനന്ദയുടെ പേരിലുള്ളത്- പൈലറ്റ് ലൈസന്‍സില്ലാതെ ദിവസവും രാവിലെ കേരളാ-ജെബലലി,വൈകീട്ട് ജെബലലി-കേരളാ റൂട്ടില്‍ ബ്ലോഗ്താന്‍സ വിമാനം പറപ്പിക്കുക, ലോകപ്രശസ്ത ബ്ല്ലോഗ് സഞ്ചാര സാഹിത്യകാരന്‍ കുറുമാനെ തട്ടിക്കൊണ്ടു പോകല്‍, ലക്ഷക്കണക്കിനു സന്ദര്‍ശകരെ തന്റെ സ്വന്തം ബ്ലോഗാശ്രമമായ കൊടകരപാലസിലേക്ക് വിളിച്ചു വരുത്തി ഗൂഗിള്‍-ബ്ലോഗര്‍ റൂട്ടിലെ ട്രാഫിക് സിഗ്നലുകള്‍ തകരാറിലാ‍ക്കുക, ബ്ലോഗാശ്രമം ഇരിക്കുന്ന പുരയിടമായ ഗൂഗിള്‍സെര്‍വരിന്റെ അടിത്തറ കത്തിക്കുക തുടങ്ങി ഇപ്പോള്‍ ഉണ്ടായ പാഠപുസ്തകവിവാദത്തില്‍ വരെ വിശാലാനന്ദ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ട്. ഇയാളുടെ ആശ്രമത്തില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ ബ്ലോഗര്‍പോള്‍ പരിശോധിച്ചു തുടങ്ങിയെങ്കിലും പരിശോധനയിലേര്‍പ്പെട്ട രണ്ട് പേര്‍ ഹൃദയാഘാതത്താല്‍ മരിക്കുകയും മൂന്നു പേരുടെ സമനില തെറ്റുകയും ചെയ്തതിനാല്‍ പരിശോധന തത്കാലത്തേക്ക് നിറുത്തി വച്ചിരിക്കയാണ്.

ഇതിനിടെ വിശാലമനസ്കന്‍ എന്ന അവതാരപുരുഷന്‍ ‍ ഞാനാണ് എന്ന് അവകാശപ്പെട്ടു വന്നയാള്‍ ഭൂലോകഅലവലാതിയും ലോകകള്ളനുമായ പാലാ ചാര്‍ളി ആണ് എന്ന് തെളിഞ്ഞു. ബ്ലോഗര്‍പോള്‍ നല്‍കിയ വാണ്ടഡ് പരസ്യത്തില്‍ നിന്നുമാണ് ഈ വിവരം വെളിപ്പെട്ടത്.ഇയാള്‍ നേരത്തെ ഫഗവാന്‍ ചാര്‍ളി എന്ന പേരിലും വന്നിട്ടുണ്ട്.

ഇതിനിടെ ഞങ്ങളുടെ ജെബലലി റിപ്പോര്‍ട്ടര്‍ അറസ്റ്റിലായ വീശാലാനന്ദയുമായി അഭിമുഖം നടത്തി. അദ്ദേഹത്തെ ജെബലലി ബ്ലോഗര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജെബലലി പോലീസും കേരളാ പോലീസിനെ പോലെയാണ് എന്നു കരുത് അഞ്ച് കിലോ സൈനൈഡു കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ വിശാലാനന്ദയെ “നീ കഴിക്കുന്നേ കഴിക്കെടാ പന്നീ “ എന്നതിന്റെ അറബി പരിഭാഷ പറഞ്ഞ ശേഷം അറബിപോലീസുകാര്‍ ഒന്നു നല്ലവണ്ണം പെരുമാറിയിരുന്നു.അതിനാല്‍ സ്വാമിയുടെ മുഖത്തും ശരീരത്തും പ്രത്യേകിച്ച് മൂക്കിന്റെ പാലം , നെഞ്ച് ,ചില രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദുഃഖം തളം കെട്ടികിടക്കുന്നുണ്ടായിരുന്നു.

വിശാലാനന്ദ ജെബലലി ബ്ലോഗ് ജെയിലില്‍

“ഞാന്‍ നിരപരാധിയാണ്....നിരാശയില്‍ തകര്‍ന്നടിഞ്ഞു കിടന്ന ജനതയെ തമാശ പറഞ്ഞ് ഞാന്‍ ഉദ്ബോ‍ധിപ്പിച്ചു, മലയാള ബൂലോകത്തെ പുനരുദ്ധരിച്ചു.ഇതാണോ ഞാന്‍ ചെയ്ത തെറ്റ്??? ഈ ബൂലോകത്തിന്റെ പിതാവായി എന്നെ വാഴ്ത്തിയ എരപ്പകള്‍ തന്നെയ്യാണ് ഇപ്പോ എന്നെ കല്ലെറിയുന്നത്..” വിശാലന്‍ വീകാരാധീനനാകുന്നു...

താങ്കളെ കുറേ നാളായി ബൂലോകത്തില്‍ കാണാനില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് “ഞാന്‍ ബ്ലോഗാലയത്തിലെ ഇരുളടഞ്ഞ ഗുഹകളില്‍ കഠിന തപസിലായിരുന്നു” എന്നായ്യിരൂനു മറുപടി....എന്നാല്‍ കല്ലുപണിയിലേര്‍പ്പെട്ടിരുന്ന ഒരാളെയാണല്ലോ പോലീസ് സംശയം തോന്നി അറസ്റ്റൂ ചെയ്തത് എന്ന ചോദ്യത്തിന് “അ....അ...അങ്ങനല്ല...അതെന്തോ...ആര്‍ക്കറിയാം...” എന്നൊക്കെയാ‍യ്യിരുന്നു മറുപടി.

താങ്കളുടെ ശിഷ്യനായിരുന്ന പാലാ ചാര്‍ളിക്കണ്ണ് ഇപ്പോള്‍ വിശാലന്‍ താനാണ് എന്നു പറയുന്നതിനെ പറ്റി എന്തു പറയുന്നു എന്ന് ചോദിക്കാന്‍ ഞങ്ങളുടേ റിപ്പോര്‍ട്ടര്‍ ചാ‍ര്‍ളീന്നു പറഞ്ഞപ്പോഴ്ഹേക്കും ഒരു മുട്ടന്‍ തെറിയായിരുന്നു സ്വാമിയില്‍ നിന്നും നിര്‍ഗ്ഗമീച്ചത്....ആ മറുപടിയെ എഡിറ്റു ചെയ്ത് ഞങ്ങള്‍ കൊടുക്കുന്നു : “!@$@#$#@%$#$ , ആ പരമനാറി ചെറ്റ... $%&%^&$#$ അവന്‍ ഒറ്റ ഒരുത്തനാ എന്നെ ഈ പരുവത്തിലാക്കിയെ.മര്യാദയ്ക്ക് ഒരു മൂലക്ക് അല്ലറ ചില്ലറ ബ്ലോഗീയവുമായി കഴിഞ്ഞിരുന്ന എന്നെപ്പിടിച്ച് ഈ കോലമെല്ലാം കെട്ടിച്ചത് ആ %&%&*&^& ഒറ്റ ഒരുത്തനാ!!! എന്നെങ്കിലും ഞാന്‍ ജയിലുചാടൂം....ഈ മലയാള ബൂലോകത്തിനു ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ വേണ്ടി!!!!ആ പരമനാറി ചാര്‍ളിയെ കൊല്ലാന്‍ വേണ്ടി മാത്രം!!!അങ്ങനെ ഈ ബൂലോകത്തെ രക്ഷിക്കാനും!!! “

ഇപ്പോ ഈ മലയാള ബൂലോകത്തെ പറ്റി തനീക്കുള്ള ഏക പ്രതീക്ഷ അഹങ്കാരി എന്ന ബ്ലോഗറെ പറ്റിയാണെന്നും അയാള്‍ തന്റെ മഹത്തായ കര്‍മ്മം തുടര്‍ന്നു നടത്തി ഈ ബൂലോകത്തെ ഒരു വഴിക്കാക്കുമെന്നും വിശാലാനന്ദ കൂട്ടിച്ചേര്‍ത്തു.No insultation intented.Just For Horror.All photos are just edited. will be removed if visalan has any objection.PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

15 അഭിപ്രായങ്ങൾ:


  (കു)പ്രസിദ്ധ ബ്ലോഗ് സ്വാമി ബ്ലോഗര്‍ വിശാലാനന്ദ അറസ്റ്റില്‍!!!!

  മറ്റൊരു തറവളിപ്പ് കൂടി...
  നമുക്കും ഹിറ്റു വേണ്ടേ....അതിനായി ചില തറ നമ്പരൂകള്‍!!!

  “ബ്ലോഗ് പോസ്റ്റുകള്‍ മഹാശ്ചര്യം, എനിക്കും കിട്ടണം ഹിറ്റ്!!!” 1. സുല്‍ |Sul said...
 2. നടുപ്പുറത്തു പാള വെച്ചുകിട്ടിയിട്ടുണ്ടോ ഹിറ്റുകള്‍ സ്വീകരിക്കാന്‍?

  -സുല്‍

 3. ഇസാദ്‌ said...
 4. നാട്ടുകാരേ, ഓടിവായോ .. !!

  ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ ..

  ഹ ഹ ഹ, അഹങ്കാരീ, കലക്കി. നല്ല നര്‍മ്മബോധം. :)

 5. Visala Manaskan said...
 6. രസം പോസ്റ്റായിട്ടുണ്ട് ചുള്ളന്‍!

 7. സജുശ്രീപദം said...
 8. ഹിറ്റ് കൊണ്ട് കുന്ന് കൂടും അഹങ്കാരി,പുലിയെ എറിഞ്ഞല്ലെ ഇരപിടിക്കാന്‍ നോക്കിയത്.ഈ പരിപാടി നേരത്തെ ചെയ്യാമായിരുന്നില്ലെ.എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.......

 9. siva // ശിവ said...
 10. അഹങ്കാരി (അരുണ്‍),

  ഇഷ്ടമായി ഈ തമാശ...ഇതുവരെ അടിയൊന്നും കിട്ടാത്തതു തന്നെ മഹാഭാഗ്യമാണ്...

  സസ്നേഹം,

  ശിവ.

 11. ചിത്രശലഭം said...
 12. onnum manassilaayilla

 13. RaviShankar Ambalath said...
 14. വിശാലന്‍ മാമന്‍ ജയിലിലാണല്ലേ?കഷ്ടായി. ഞാന്‍ വിജാരിച്ചു മൂന്നാന്റെ (ദല്ലാള്‍) പണിക്കു പോയിരിക്കുവാണെന്നു ;)


  ചിത്രൂ...

  ഞാന്‍ പോറ്റില്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ കൂടി വായിച്ചാലേ കൊറച്ചെങ്കിലും കത്തൂ...

  പിന്നെ എന്റെ ക്വാമഡി വെരി ഹൈ സ്റ്റാന്‍ഡേര്‍ഡ് ആയതിനാല്‍ നിങ്ങളേപ്പോലുള്ളാ പിള്ളേര്‍ക്ക് മനസിലാകാനൂം ഇത്തിരി ബുദ്ധിമുട്ടാ!!!
  ഹയ്യോ മറന്നു!!!

  ദാ വിശാലേട്ടന്‍ എന്റെ ബ്ലോഗ്ഗില്‍ ആദ്യ കമന്റിട്ടിരിക്ക്ണൂ....

  അങ്ങനെ എന്റെ ശ്രമം വിജയിച്ചേ!!!!

  വിശാലേട്ടാ, പെരുത്ത് നന്ദീണ്ട് കേട്ടാ!!!!

  ഒത്തിരി ഒത്തിരി...

  ഇനീം വരണേ, വായിച്ച്,പ്രോത്സാഹിപ്പിച്ച് ഒരു വഴിക്കാക്കണേ!!!!

  രാം രാം 15. Unknown said...
 16. അഹങ്കാരി വിശാലേട്ടനിട്ട് തന്നെ കൊട്ടില്ലെ
  എന്തായാലും സ്വല്പം ചിരിക്കാനുള്ള വക നലകി
  ഹൃദ്യം,.


  ചുമ്മാ ഒരു ടെസ്റ്റിംഗ്
  qw_er_ty 17. Jithan said...
 18. സംഗതി എന്തായാലും വയിച്ചിരിക്കാന്‍ നല്ല രസമുണ്ട്
  ഇനിയും ഇത്തരം %$$%$ പ്രതീക്ഷിക്കുന്നു


  ജിത്തൂ,

  ഈ %$$%$ എന്താണേന്ന് ഞാന്ന് ഒരു പോസ്റ്റില്‍ മറുപടി തരാം...

  എന്താന്നറീല്ല, താങ്കളേ പോലുള്ളോരുടെ സഹവാസം കൊണ്ടാകും, ആത്മീയവുമായി വന്ന ഞാന്‍ ഇപ്പോ ഈ %$$%$ പോസ്റ്റുകളുമായി നടക്കണെ...

  ഹാ, ഏതായാലും അഫിനന്ദനത്തിനു നന്‌റി...കമന്റെഴുതണോ??? ദാ ഇവിടെ...