Reading Problems? Click Here


മികച്ച പുനിതാ ബ്ലോഗ(ന)ന്‍ : രീതി രണ്ട്...

പുനിതാ ബ്ലോഗന(ന്‍)നെ പറ്റി മുന്‍പ് വായിച്ചിട്ടില്ലാത്തവര്‍ ദാ,ഇതു രണ്ടും വായിച്ചിട്ട് ഇതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു , ഇല്ലെങ്കില്‍ മനസിലായി എന്നു വരില്ല:

1.മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്...

2.പുനിതാ ബ്ലോഗ(ന)ന്‍-ഒരു വിശദീകരണം...


ഇനി വായിക്കുക :

രണ്ടു തരം പുനിതാ ബ്ലോഗേഴ്സ് ഉണ്ട് എന്നതിനെ പറ്റിയും ആ വിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റിയും ഒന്നാം രീതിയ്ക്ക് വേണ്ട 10 വഴികളേ പറ്റിയും നമ്മള്‍ മുന്‍പത്തെ പോസ്റ്റില്‍ ചര്‍ച്ച ചെയ്തല്ലോ.

ഇനി രണ്ടാം രീതിയില്‍ വിസിറ്റേഴ്സിനെ ആകര്‍ഷിക്കാനുള്ള പത്തു വഴികള്‍ ഇവിടെ പറയുന്നു.

രണ്ടാം വിഭാഗക്കാരെന്നു പറയുന്നത് മണ്ടിയും അബദ്ധങ്ങളുടെ ഹോള്‍സെയില്‍ ഡീലറും മടി,കുസൃതി എന്നിവയില്‍ ഡോക്ട്രേറ്റ് ഉള്ളാവരും നിഷ്കളങ്കരുമായ ഒരു പെണ്‍കൊടികളാണ് (ഏതാണ്ടൊരു കൊച്ചുത്രേസ്യ ലൈന്‍, പക്ഷേ അത് ഒറിജിനലാ കേട്ടോ...സംശയം വേണ്ട...പാവം ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കുടുങ്ങി തലേടെ നട്ടു പോയി ഇങ്ങനായതാ...)

ഈ ലൈനില്‍ ബ്ലോഗി വിസിറ്റേഴ്സിനെ പിടിക്കാനുള്ള 10 വഴികളാണ് ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്.അതായത് നിങ്ങളെ വളരെ എളുപ്പത്തില്‍ കളിപ്പിക്കാം എന്ന് ബ്ലോഗിലെ ഞരമ്പുരോഗികളെ തെറ്റിദ്ധരിപ്പിച്ച് നിങ്ങളൂടെ ബ്ലോഗിന്റെ അടിമകളാക്കി തീര്‍ക്കാനുള്ള വഴികള്‍....

1. ആദ്യം നിങ്ങളുടെ പ്രൊഫൈല്‍ ഐഡി തിരഞ്ഞെടുക്കുന്നതു മുതല്‍ ശ്രദ്ധിക്കണം.ഒന്നാം വിഭാഗക്കാര്‍ സ്ത്രീ ആണെന്നു വിളിച്ചു പറയുന്ന ഐഡികള്‍ ഒഴിവാക്കാന്‍ പറഞ്ഞില്ലേ...

എന്നാല്‍ ഇവിടെ , രണ്ടാം വിഭാഗം ആകാന്‍ തീരുമാനിക്കുന്നവര്‍ തീര്‍ച്ചയായും ഞാനൊരു പെണ്ണാണെന്ന് വിളിച്ചു പറയുന്ന ഐഡി തന്നെ തിരഞ്ഞെടുക്കുക..കാരണം, ബുദ്ധിയില്ലാത്ത , പ്ലസ് ടൂ- പ്രഫഷണല്‍ കോഴ്സിന്റെ ആദ്യ വര്‍ഷം എന്നിവയില്‍ നില്‍ക്കൂന്നവരും, കമ്പ്യൂട്ടര്‍-നെറ്റ് മുതലാവയെ പറ്റി കൂലങ്കഷമായി അറിയാത്തവരുമായിരിക്കും പൊതുവേ ഈ കൂട്ടര്‍.അല്ലാത്തവര്‍ ഇല്ലെന്നല്ല, എങ്കിലും കൂടുതലും ആ ലൈനായതിനാല്‍ അതില്‍ പിടിക്കുന്നതാണ് നമുക്ക് നല്ലത്...

അതിനാല്‍ നല്ല വെറൈറ്റി പെണ്‍പേരുകള്‍ തിരഞ്ഞെടുക്കുക.ഒന്നുകില്‍ നമ്മുടെ കൂടെ പഠിച്ച ഒരു പെണ്ണിന്റെ പേരും വേറൊരൂ പെണ്ണിന്റെ സര്‍നേമും കൂട്ടിച്ചേര്‍ത്തിടുക.അല്ലെങ്കില്‍ നമുടെയോ അടുത്ത വീട്ടിലേയോ വേലക്കാരികളുടേയോ മീന്‍ വില്‍ക്കാന്‍ വരുന്നവരുടേയോ പേരിടുക (കണ്ടോ ദാ അഹങ്കാരി മത്സ്യക്കച്ചവടക്കാരെ അപമാനിച്ചിരിക്കുന്നു...അടിക്കവനെ...!!!).അതുമല്ലെങ്കില്‍ കുട്ടി,മോള്‍ മുതലായവ ചേര്‍ക്കുക.

എന്നതായാലും സാധാ‍രണ രമ്യ,സൌമ്യ,ധന്യ ലൈനൊന്നും ഒരിക്കലും പാടില്ല...കേട്ടാല്‍ നല്ല വെറൈറ്റി തോന്നണം....ഒന്നുകില്‍ കിടിലന്‍ മോഡേണ്‍ പേരുകള്‍ ഇടുക...കൃസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരുകളാണ് നല്ലത്,കാരണം അവര്‍ മോഡേണ്‍ ആണെന്നൊരു ചിന്ത പൊതുവേ ഉണ്ട്.ഹിന്ദുക്കളും കുഴപ്പമില്ല, പക്ഷേ ഇസ്ലാം മതസ്ഥര്‍ മതഭയം ഉള്ളാവരാണെന്ന ചിന്ത കൂടുതലാണ്.(ഇത് വിവാ‍ദമാകുമെന്നുറപ്പ്..എഴുതേണ്ട എന്നു കരുതിയതാണ് ,എങ്കിലും എഴുതുന്നു.കൃസ്ത്യന്‍ സഹോദരിമാര്‍ ക്ഷമീക്കുക, പക്ഷേ ഞാന്‍ ഈ പറഞ്ഞത് എന്റെ അനുഭവത്തില്‍ നിന്നുള്ള സത്യം,എന്നോടൊരു ബൂലോകപുലി പറഞ്ഞ കാര്യം.)

.അല്ലെങ്കില്‍ വല്ല സരള, ചിരുത, മൂധേവി-സോറി മാധവി , കുഞ്ഞുപെണ്ണ് , മേരിപ്പെണ്ണ് എന്നിങ്ങനെ ഓള്‍ഡീസ് ഗോള്‍ഡ് മോഡല്‍ പേരുകള്‍ തിരഞ്ഞെടുക്കുക...പേര് പിന്നീട് മാറ്റാമെങ്കിലും നിങ്ങടെ ബ്ലോഗിലുപരി പേരിലാണ് നിങ്ങളേ പലരും അറിയുകേന്നതിനാല്‍ നല്ല പേരു നോക്കിത്തന്നെ തിരഞ്ഞെടുക്കുക...

2. ഇനി നിങ്ങളുടെ പ്രൊഫൈല്‍. ഇത് പൂരിപ്പിക്കുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കാരണം ഒരുവിധപ്പെട്ടവനെല്ലാം പെണ്‍പേരു കണ്ടാല്‍ നിങ്ങടെ ബ്ലോഗ് ഓടിച്ച് നോക്കുന്നതിനു മുന്‍പേ ആദ്യം നിങ്ങടെ പ്രൊഫൈല്‍ ആകും അരിച്ചു പെറുക്കുക.

നിങ്ങളുടെ പേര് തിരഞ്ഞെടുത്തു കഴിഞ്ഞല്ല്ലോ..ഇനി ഫില്‍ ചെയ്യേണ്ടത് നിങ്ങളുടെ ഏജ് ആണ്.ഇതില്‍ ശ്രദ്ധീക്കുക.

രണ്ട് ഓപ്ഷനാണുള്ളത്, ഒന്നുകില്‍ 16-23 റേഞ്ചില്‍ വയ്ക്കുക...അപ്പോള്‍ “ ഒന്നുകില്‍ ഇത് നെറ്റിനെ പറ്റി വലിയ വിവരം ഒന്നുമില്ലാത്ത പെണ്ണ് അല്ലെങ്കില്‍ ഇത് ഒരു ഫ്രോഡ് ആണ് ” എന്ന് വായിക്കുന്നവന് ഒരു ഫീ‍ലിംഗ് വരും. രണ്ടാമത്തെ ചിന്ത മാറ്റാനുള്ളാ പരിപാടികള്‍ നമ്മള്‍ വേറേ ചെയ്യുന്നുണ്ടല്ലോ!!!അല്ലെങ്കില്‍ വയസ് ഒരു 70-92 റേഞ്ചില്‍ ഒറിജിനല്‍ നടക്കാന്‍ സാധ്യത് ഉള്ള രീതിയില്‍ വയ്ക്കുക.അപ്പോള്‍ വായിക്കുന്ന കിഴങ്ങന് ഇത് ഒരു കുസൃതീപ്പെണ്ണ് എന്ന ഫീലിംഗ് താനെ വരും...

ഇതൊന്നുമല്ലെങ്കില്‍ വയസ് ഒരു 120-210 റേഞ്ചിലും വയ്ക്കാം, രണ്ടാമത്തേതിന്റെ അത്രയും ഇഫക്ട് കിട്ടില്ല എന്നു മാത്രം...

ഇനി ജെന്‍ഡര്‍ : ഫീമെയില്‍ തന്നെ ആയിരിക്കണം.

സോഡിയാക് ഇയര്‍ സൈന്‍ എന്നിവ നിര്‍ബന്ധമായും വച്ചിരിക്കണം.വേണമെങ്കില്‍ എബൌട്ട് മീയീല്‍ “ഇതെന്താ സാധനം..ഇതെന്താ ഇങ്ങനെ വരുന്നേ..” എന്ന ഒരു ലൈനില്‍ ഒരു ചോദ്യവും ഇടാം.

ഇന്‍ഡസ്ട്രി ഒന്നുകില്‍ ബ്ലാങ്ക് ആക്കുക, അല്ലെങ്കില്‍ സ്റ്റുഡന്റ് എന്നു വയ്ക്കുക,അതുമല്ലെങ്കില്‍ ഏതെങ്കിലും കടുകട്ടിയായത് വയ്ക്കുക...റിയല്‍ ആയവ വയ്ക്കാതിരിക്കുക.ഒക്കുപ്പേഷന്‍ ഒന്നുകില്‍ സ്റ്റുഡന്റ് എന്നോ പഠിക്കുന്നു എന്നോ വയ്ക്കുക.ഏറ്റവും നല്ല്ലത് പ്ലസ്‌ടൂ, പ്രഫഷണല്‍ കോഴ്സിന്റെ ആദ്യ വര്‍ഷങ്ങള്‍ ഇവയാണ്, വയ്ക്കുമ്പോള്‍ കേരളം വയ്ക്കരുത്, ബാംഗ്ലൂരോ അന്യ്യസംസ്ഥാനങ്ങളോ വയ്ക്കുക.പിന്നേ ഏറ്റവും ഹോട്ടസ്റ്റ് ആയ ഒന്നാണ് നേഴ്സിംഗ്. ഏറ്റവുമധികം പാര്‍ശ്വവത്കരിക്കപ്പെട്ട ആ പ്രഫഷന്‍ നമ്മുടെ ഈ ഇമേജിനു ശക്തി പകരും.

3. സ്ഥലം ഒന്നുകില്‍ ബാംഗ്ലൂര്‍,നാഗര്‍കോവില്‍ , മംഗലാപുരം etc.,ഇന്‍‌ഡ്യ എന്നു വയ്ക്കുക.ഇവിടങ്ങളില്‍ പഠിക്കുന്ന പെണ്‍പിള്ളേര്‍ പിശകാണ് എന്ന ഒരു ധാരണ ഇപ്പോഴും ഈ ഞരമ്പു രോഗികളുടെ ഇടയില്‍ ഉള്ളതിനാല്‍ അതു നമ്മെ സഹായിക്കും...

അല്ലെങ്കില്‍ വെറുതേ കേരളം:ഇന്‍‌ഡ്യ എന്ന് മാത്രം വയ്ക്കുക, അല്ലാതെ കഞ്ഞിക്കുഴിമുക്ക്, കോടനാവിള പി.ഓ. എന്നൊക്കെ ഫുള്‍ അഡ്രസും കാച്ചിക്കളയരുത്.

വിഷ്‌ലിസ്റ്റ് ആയി ഓര്‍ക്കുട്ട് , ഗൂഗിള്‍ പോലുള്ള ഒരു നാലഞ്ച് സൈറ്റുകളും വയ്ക്കുക.ഓര്‍ക്കുക, നിങ്ങള്‍ പുലിയാണെന്നു തോന്നുന്ന സൈറ്റുകള്‍ല്‍ വയ്ക്കരുത്.

4. ഇനി നിങ്ങളൂടെ എബൌട്ട് മി. അതില്‍ കഴിയുന്നതും നിങ്ങള്‍ ഒരു ട്യൂബ്‌ലൈറ്റ് (മന്ദബുദ്ധി) പെണ്ണാണെന്നു തോന്നുന്ന രീതിയില്‍ എഴുതുക...ഉദാ: ഒരുപാട് അബദ്ധം പറ്റുന്ന ഒരു പാവം കുട്ടി ....കുറച്ച് വിശദീകരിച്ച് (കഥയും കാര്യവും ഒന്നുമില്ലാത്ത ചളു വിശദീകരണമാകണം എന്നു മാത്രം) എഴുതുക..വാക്യങ്ങളിലൊക്കെ നിങ്ങടെ നിഷ്കളങ്കത മുഴച്ച് നില്‍ക്കണം.

ഇന്ററസ്റ്റ് : വായന , തോട്ടപ്പണി (തോട്ടിപ്പണി അല്ല), ഉറക്കം , തീറ്റ , ടിവി കാണല്‍ , മനോരമ-മംഗളം-വനിത , അയലോക്കക്കാരുമായി കത്തിയടിക്കല്‍ , അനിയനെ കളിപ്പിക്കല്‍ - ഇങ്ങനെ ഒരു ആവറേജ് മടിച്ചിപ്പെണ്ണ് ചെയ്യുന്ന കാര്യങ്ങള്‍ വച്ചു താങ്ങുക...

ഫേവറൈറ്റ് മൂവി : നമ്മടെ സാദാ മലയാളം സെന്റിപ്പടങ്ങള്‍ , അല്ലറ ചില്ലറ ഇംഗ്ലീഷ് പടങ്ങള്‍ , ഹിന്ദി പടങ്ങള്‍.. തമിഴ് ഒഴിവാക്കുക...മലയാളത്തില്‍ പൃഥ്വിരാജിനേയും ഹിന്ദി ആണെങ്കില്‍ ഷാറൂഖ്-സല്‍മാന്‍-ഹൃത്വിക് എന്നിവരേയും ഫേവറിറ്റ് നടന്മാരാക്കുക, നടിമാരുടെ കാര്യത്തില്‍ നിര്‍ബന്ധമില്ല. പക്ഷേ മലയാളത്തില് പൃഥ്വിയെ ഒഴിവാക്കരുത്...ക്ലാസ്മേറ്റ്സും ചോക്കളേറ്റും നിര്‍ബന്ധമായി വയ്ക്കുക.

ഫേവറൈറ്റ് മൂസിക്ക് (മ്യൂസിക് അല്ല) : ഏതെങ്കിലും അടിച്ചുപൊളി (ന്ന്വച്ചാല്‍ റോക്ക് അല്ല, നമ്മ്ടെ പൈനാപ്പിള്‍ പെണ്ണെ മോഡല്‍) കുറേ പാട്ടുകള്‍ വയ്ക്കുക, കൂടെ ദാസേട്ടന്റേയും ചിത്രയുടേയും രണ്ടു മൂന്നു നല്ല ,ശാ‍സ്ത്രീയമല്ലാത്ത ഹിറ്റ് പാട്ടുകളും.

ഫേവറൈറ്റ് ബുക്ക്സ് : ഏറ്റവും നല്ലെതെന്തെന്നാല്‍ “പഠിക്കാനുള്ളതൊഴിച്ചെന്തും”എന്ന അര്‍ത്ഥം വരുന്ന വരികള്‍ വയ്ക്കുക എന്നതാണ്..ഇതേ പോല്ലെ വയ്ക്കരുത്, വേറെ വാക്കിലും ശൈലീലും വയ്ക്കുക്....അല്ലെങ്കില്‍ വെറുതേ ബോബനും മോളീം എന്ന ലൈന്‍ പാടില്ല്ല ,അതു കേള്‍ക്കുമ്പോല്‍ തന്നെ വായനക്കാരന്‍ സംശയിക്കും...അതിനാല്‍ അല്പസ്വല്പംസ്റ്റാന്‍ഡാര്‍ഡ് സൂക്ഷിക്കുക-എന്നാ‍ല്‍ അങ്ങ് മൂത്തു പോകാനും പാടില്ല, ഏതാണ്ടൊരു മാധവിക്കുട്ടി റേഞ്ച്.

5. ഇനി നിങ്ങളുടെ ബ്ലോഗിന്റെ ലേഔട്ട്....കഴിയുന്നതും നിങ്ങള്‍ ബ്ലോഗില്‍ അധികം വിഡ്ജറ്റുകള്‍ ഒന്നുമിടാതെ നോക്കുക.അല്ലെങ്കില്‍ കണ്ണില്‍ കാണുന്നവ എല്ലാം വാരിവലിച്ചിട്ട് ബ്ലോഗ് വൃത്തികേടാക്കുക...

കളര്‍ കോമ്പിനേസ്ഷന്‍ മാത്രം ഒരല്‍പ്പം ശ്രദ്ധ ചെലുത്തുക...അതങ്ങ് ഒത്തിരി മനോഹരമാക്കരുത്...കളരുകള്‍ മാച്ച് ചെയ്യണം എന്നേ ഉള്ളൂ...ഏറ്റവും നല്ലത് വെള്ളയോ കറുപ്പോ ആക്കുന്നതാണ്...

കാരണം നിങ്ങള്‍ ടെക്നോളാജി,ഡിസൈനിംഗ് എന്നിവയില്‍ എബിസിഡി ജ്ഞാനമില്ല്ലാത്ത ഒരു തുടക്കക്കാരിയാണ് എന്ന ഇമേജാണ് നമുക്കു വേണ്ടത്.കഴിയുന്നതും കണ്ട സാധനങ്ങള്‍ എല്ലാം അവിടെം ഇവിടേം വാരിവലിച്ചിട്ടും മറ്റും ബ്ലോഗ് കണ്ടാല്‍ പട്ടി വെള്ളം കുടിക്കാത്ത തരത്തിലാക്കുക... നിങ്ങള്‍ അധികം ടെക്നോളജി ഒന്നും അറിയാത്ത ഒരു പെണ്ണാണെന്ന ഫീലിംഗ് ആ ബ്ലോഗ് കണ്ടാല്‍ വരണം...കണ്ട കടച്ചാണി പൂവും കായും നെറ്റില്‍ കിട്ടുന്ന സകലമാന അലമ്പ് തീം വിഡ്ജെറ്റുകളും (ഫാളിംഗ് ഹാര്‍ട്ട് പോലുള്ളവ) പെറുക്കിയിടുക.പക്ഷേ ഒരു കാരണവശാലും ആഡ്‌സെന്‍സ് പോലുള്ള പരസ്യങ്ങള്‍ ( ആദ്യസമയത്തെങ്കിലും) ഇടരുത്.കാരണം പെണ്‍പിള്ളേര്‍ (ഈ വിഭാഗത്തില്‍ പെട്ടവര്‍) പരസ്യം നല്‍കാറില്ല തന്നെ.

6. ഇനി നിങ്ങളുടെ ഹെഡര്‍. അത് നല്ല വലുപ്പത്തില്‍ കണ്ണഞ്ചുന്ന കളറുകളില്‍ ‍ തയ്യാറാക്കുക...ഹെഡര്‍ ഇടാതിരിക്കരുത്...

ഹിന്ദുക്കളാണെങ്കില്‍ കൃഷനേയും പ്രതിഷ്ഠിക്കാം. കൃഷ്ണന്‍ പെണ്ണുങ്ങളുടെ കൂ‍ടെ നില്‍ക്കുന്ന പടമാണേല്‍ ഓക്കെ... വേറേ ഒരൊറ്റ ഹിന്ദു ദേവനേയും ഇടരുത്... കൃസ്ത്യാനികളാണേല്‍ വല്ല കൊച്ചു കുട്ടികളുടെം പടവും ഇലയും പുല്ലും വണ്ടും ഒക്കെ കൊണ്ട് നിറക്കാവുന്നതാണ്...(നിര്‍ബന്ധമാണേല്‍ മാതാവ് അഡ്ജസ്റ്റബിളാണ്) എന്നതായാലും ഹെഡറില്‍ തീര്‍ച്ചയായും ഒരു രണ്ടു വരി കവിതയോ സാഹിത്യമോ ഉണ്ടായിരിക്കണം...

ഒരു കാരണവശാലും കടുകട്ടി സാഹിത്യം ഇടരുത്..ഒരു നാലോ‍ അഞ്ചോവരി ഭജനയോ‍ സാദാ മലയാള കവികളുടെ കവിതയോ ഏതേലും നാലു വരി ശ്ലോകമോ പാട്ടോ ഒക്കെയാകാം...അല്ലെങ്കില്‍ “എന്റെ കുഞ്ഞുകുഞ്ഞ് മണ്ടത്തരങ്ങള്‍” എന്ന മോഡലില്‍ ഒന്നു രണ്ട് വരി ചളു എഴുതാം, ഏതായാലും പ്രശ്നമില്ല...എന്നതാണേലും ഒണ്ടായിരിക്കണം.മാത്രമല്ല, ഒരു കാരണവശാലും മലയാളമല്ലാതെ ഒരു ഭാഷയിലും സാഹിത്യം എഴുതരുത്.

അത്യാവശ്യമാണെങ്കില്‍ അത്ര കടുകട്ടിയല്ലാത്ത ഇംഗ്ലീഷും ഉപയോഗിക്കാം,അല്ലാത്ത ഒരു ഭാഷയിലേയും ക്വോട്ട്സ് പോലും ഉപയോഗിക്കരുത്...ചളു ആണ് ഏറ്റവും ബെറ്റര്‍...

7. ഇനി ഫോട്ടോയുടെ കാര്യം. അല്‍പ്പം സ്ത്രൈണത തോന്നുന്നവ വേണം ഇവിടെ വയ്ക്കുവാന്‍.ഒറിജിനല്‍ എന്ന്‍ തോന്നുന്ന ഫോട്ടോയോ കാരിക്കേച്ചറോ വയ്ക്കരുത്.

മറിച്ച് ദൂരെ നില്കുന്ന അവ്യക്തമായ ഫോട്ടോകള്‍ , സുന്ദരമായ സ്ത്രൈണ ശരീരഭാഗങ്ങള്‍ (സഭ്യമായവ മാത്രം,നയന്‍സ് മോഡലല്ല...) , മലയാള/ഹിന്ദി നായികമാരുടെ (അതും മല്ല്ലികാ ഷെരാവത്ത്/ആന്റി മോഡല്‍ ആകരുത്...ഇഷാ ഡിയോള്‍ , ബിപാഷ എന്നിവര്‍ വല്യ കുഴപ്പമില്ല...എന്നാലും നമ്മടെ മലയാള നായികമാ‍രാണ് പ്രിഫറബിള്‍) ചിത്രങ്ങള്‍ (ഒറ്റക്കുള്ളവ) , കൊച്ചുകുഞ്ഞുങ്ങളുടെ ഫോട്ടോ എന്നിവയൊക്കെ ഉപയോഗിക്കാം.

ഒന്നും കിട്ടിയില്ലേല്‍ വിന്‍ഡോസിലെ നല്ല , കളര്‍‍/ലൈറ്റ് ഫുള്‍ ആയ ഏതേലും ഒരിമേജും ഉപയോഗിക്കടേ (എനിക്കു തന്നെ ബോറഡിച്ചു തുടങ്ങിയെന്നേ...പിന്നെ തുടങ്ങിപ്പോയില്ലേ...)

8. ഇനി പോസ്റ്റുകളുടെ കാര്യം . നിങ്ങടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരില്‍ 100ല്‍ 99 എണ്ണവും നിങ്ങടെ പ്രൊഫൈല്‍ കണ്ട് വന്ന് കമന്റുന്നവന്മാര്‍ ആയിരിക്കും,ഉറപ്പ്.അതിനാല്‍ പോസ്റ്റിനെ പറ്റി വേവലാതിപ്പെടേണ്ട....ദിവസം ഒരെണ്ണം വച്ച് പൂശിയാലും പ്രശ്നമില്ല....

പക്ഷേ സ്വന്തമായി വല്യ കോപ്പൊന്നുമില്ലാത്തതിനാലാണല്ലോ നമ്മള്‍ ഈ പരിപാടിക്കിറങ്ങിയത്... പോസ്റ്റാന്‍ ഏറ്റവും നല്ലത് കവിതയാ.അതാകുമ്പോ വായിക്കുന്നോന് ഒന്നും മനസ്സിലാ‍കില്ല എന്നതിനാല്‍ അവന്‍ ബെസ്റ്റ് , കിടിലം എന്നൊക്കെയുള്ള കമന്റുകള്‍ (നിങ്ങടെ പ്രൊഫൈലിന്റെ പച്ചപ്പു കണ്ടു മാത്രം) ഇട്ടേച്ച് വെള്ളമിറക്കീട്ട് പൊക്കോളും...നിങ്ങളു സ്വപ്നത്തീപ്പോലും വിചാരിക്കാത്ത ധാരാളം അര്‍ത്ഥങ്ങള്‍ ഈ കവിതയ്ക്ക് കമന്റായി കിട്ടിയിരിക്കും...

കഥകള്‍ എഴുതുമ്പോള്‍ നമുക്ക് പറ്റിയ്യ അബദ്ധങ്ങള്‍ എന്ന രീതിയില്‍ കൊച്ചൂത്രേസ്യയുടേയോ മറ്റോ ബ്ലോഗീലെ പല പോസ്റ്റുകളില്‍ നിന്നും അടിച്ചു മാറ്റിയ നുറുങ്ങുകളെഒന്നു മേക്കപ്പിട്ട് ഒന്നിച്ച് ചേര്‍ത്തെഴുതാവുന്നതാണ്...(രണ്ടെണ്ണം കൂടി വേണോല്ലോ ഈശ്വരാ...)

9. ആരു കമന്റിട്ടാലും ശരി , ഓരോ കമന്റിനൊരു നന്ദി വച്ചു നല്‍കുക....നിങ്ങള്‍ വല്യ പുലിയൊന്നുമല്ല എന്ന് വരുത്താന്‍ ഇതു സഹായിക്കും...

പെണ്ണുങ്ങളെ ചേച്ചീന്നു മാത്രം വിളിക്കുക, നമ്മളവരെ അങ്ങ് മുട്ടനായി ബഹുമാനിക്കുന്നൂ എന്ന് വരുത്തുക, മതി, ആ ശല്യം ഒഴിഞ്ഞു (ഈ കാര്യത്തില്‍ ഒന്നാം വിഭാഗാക്കാരുമായി സേം ഐറ്റം തന്നെ) ...

പക്ഷേ ബുദ്ധിജീവി ബ്ലോഗുകളില്‍ പോയി സീരിയസ് കമന്റുകളൊന്നുമിടല്ല്ല്, ഇടുന്നങ്കില്‍ തന്നെ ചളു മാത്രം..മുഖ്യമായും ആണുങ്ങളായ ഹാസ്യ ബ്ലോഗുകള്‍ സന്ദര്‍ശിക്കുക (കഥ,കവിത മുതലായ്യവയും ഒ.കെ, പക്ഷേ സാങ്കേതിക, രാഷ്ട്രീയം , മതം ,സംവാദം മുതലായവ ഒഴിവാക്കുക), എന്നിട്ട് “അയ്യോ, എന്നാ എഴുത്താ ഇത്???എങ്ങനാ ചേട്ടാ (ചേട്ടാ ,ഇച്ചായാ എന്നീ വിളികള്‍ നിര്‍ബന്ധം) ഇങ്ങനൊക്കെ എഴുതാന്‍ പറ്റുന്നേ.....എന്തൊരു കഴിവാ ചേട്ടന്..” എന്ന മോഡലില്‍ കുറെ കമന്റുകളിടുക...ആദ്യ കമന്റില്‍ തന്നെ അവന്മാര്‍ നിങ്ങടെ പ്രൊഫൈലില്‍ മൂക്കും കുത്തി വീണിരിക്കും... അവന്മാരുടെ ബ്ലോഗില്‍ ഒരു പത്ത് പതിനഞ്ച് കമന്റിടുമ്പോഴേക്കും നിങ്ങള്‍ അവന്റെ ബെസ്റ്റ് ടെണ്‍ ലിസ്റ്റില്‍ കയറിപ്പറ്റിയിരിക്കും...

10. നിങ്ങള്‍ പ്രൊഫൈലില്‍ കൊടുക്കുന്നത് ഒരു പെണ്‍ എ-മെയില്‍ ഐഡി തന്നെയായിരിക്കണം. എന്നിട്ട് നിങ്ങള്‍ ആ ഐഡിയിലും നിങ്ങടെ സേം പ്രൊഫൈല്‍ ഡിറ്റെയിത്സ് ഫില്‍ ചെയ്യുകയും കഴിയുമ്പോഴൊക്കെ ജിടാക്കില്‍ ആ ഐഡി ഓണ്‍ലൈന്‍ ആക്കുകയും ചെയ്യുക...

നമ്മക്ക് മെയില്‍, ചാറ്റ് ഇവയയ്ക്കുന്നവന്മാരെ നന്നായി സുഖിപ്പിച്ച് ഡീല്‍ ചെയ്യുക...അതായത്, നിങ്ങള്‍ എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിക്ക് നെറ്റിലെ കളികളെ പറ്റി ഒന്നുമറിയില്ല എന്നും ഒന്നു അറിഞ്ഞു ശ്രമിച്ചാല്‍ നിങ്ങള്‍ വളയുമെന്നും അവന്മാര്‍ക്ക് തോന്നണം.

ഇങ്ങനെയുള്ള ഞരമ്പു രോഗികളെ ചാറ്റില്‍ കൈകാര്യം ചെയ്യുന്നതിനെ പറ്റി പിന്നീടൊരു പോസ്റ്റില്‍...

എന്തായാലും ഇത്തരക്കാരെ ചാറ്റിലൂടെ മാക്സിമം പിരികേറ്റി ഇരുത്താന്‍ ശ്രമിക്കുക...എന്നാല്‍ അധികം വിട്ടു കൊടുക്കയുമരുത്.... വല്ലപ്പോഴും ഒരു ചെറിയ ഇര മാത്രം.....ദെന്‍ ദേ വില്‍ ബി ഫ്ലാറ്റ്...

*************************************************

നേരത്തെ പറഞ്ഞ പോലെ ഇത് തുടക്കക്കാര്‍ക്കുള്ള വഴികള്‍...ഇനി ഇതു പരീക്ഷിച്ചു വിജയിച്ചവര്‍ക്കുള്ള ഐറ്റംസ് പിറകേ..(അതും നിങ്ങള്‍ സഹിച്ചേ പറ്റൂ...)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

9 അഭിപ്രായങ്ങൾ:


  ഈ ബ്ലോഗിലാകെ പുനിതാ ബ്ലോഗേഴ്സിന്റെ ശല്യം...

  ഈ പദത്തിന്റെ കോപ്പി റൈറ്റ് എനിക്ക് മാത്രം...

  എന്താ ഈ പുനിതാ‍ ബ്ലോഗറെന്നാണോ???

  അതോ നിങ്ങളും ഒരു പുനിതാ ബ്ലോഗറാണോ???

  ദാ എണ്ണം തികക്കാന്‍ വേണ്ടി ഒരു പോസ്റ്റ്...വായിച്ച് ആത്മഹത്യ ചെയ്യൂ....

  (പണ്ടു വായിച്ചോരും വന്നോ...ഇതു പുതിയ വധമാ)

  ഞാന്‍ ക്വാളിറ്റിയല്ല, ക്വാണ്ടിറ്റിയില്‍ ആണു ശ്രദ്ധിക്കുന്നത്..അല്ലേ...

  ബാക്കി വിശദീകരണം പിന്നാലെ... 1. siva // ശിവ said...
 2. ഹായ് അരുണ്‍,

  ഇത്രയ്ക്ക് വിശദീകരിച്ച് എഴുതണമായിരുന്നോ...ഇതൊക്കെ ഇവിടുത്തെ പുലികള്‍(ആണ്‍ & പെണ്‍) സഹിക്കുമോ...

  നീ ഈ ചെയ്യുന്നത് കുറച്ച് പേരെങ്കിലും വായിച്ച് മനസ്സിലാക്കട്ടെ...

  ഇനി പെണ്ണിന്റെ പഞ്ചാരയുടെ കാര്യം...അത് ആരും വീണു പോകും...ഞാനും ഒരുപാടിടത്ത് വീണു പോയി...ഇതു വായിച്ചപ്പോള്‍ ചിരിയാണ് എനിക്ക്...

  പല ഐഡികളില്‍ പല രീതിയില്‍ എഴുതുന്നവരുടെ കാര്യം നീ എപ്പോള്‍ പരിഗണിക്കും...അതായത് ഒരു പേരില്‍ സാഹിത്യം...ഇനിയൊരു പേരില്‍ വളിപ്പ്...ഇനിയൊരു പേരില്‍ വിമര്‍ശനം...ഇനിയുമൊരു പേരില്‍ ബുദ്ധിജീവി... ( ഇവര്‍ക്കും നീയൊരു പേര് കണ്ടെത്തണം.)

  നീ ഇതൊപോലൊക്കെ എഴുതണം...ഞാന്‍ എന്തായാലും ഇതൊക്കെ വായിക്കും...ഞാന്‍ മിക്കവാറും എല്ലാവരുടെയും ബ്ലോഗ് പോസ്റ്റുകള്‍ എല്ലാ ദിവസവും വായിക്കുന്നു...

  ഈ കമന്റിന്റെ പേരില്‍ എന്നെ ആരും ഉപദ്രവിക്കല്ലേ....

  സസ്നേഹം,

  ശിവ.

 3. അനില്‍@ബ്ലോഗ് // anil said...
 4. കൊള്ളാം ചങ്ങാതി,
  എഴുത്തു മൊത്തത്തില്‍ ഇഷടപ്പെട്ടു കെട്ടൊ.
  കഴിഞ്ഞ പൊസ്റ്റും വായിച്ചു.സത്യസന്ധമായ നിരീക്ഷണങ്ങളാണ് തമാശ രൂപേണ പറഞ്ഞിരിക്കുന്നതു.
  എതായാലും “പുനിതാ ബ്ലൊഗ്ഗെര്‍സ് ” ന്റെ അത്രയും തന്നെ ഹിറ്റ് കിട്ടുകയും ചെയ്യും.
  വീണ്ടും കാ‍ണാം


  ശിവാ,

  ഈ പെണ്ണിന്റെ പഞ്ചാര എന്നത് ഒരു തരം ചതുപ്പാ...ഇറങ്ങിപ്പോയ്യാ പിന്നെ ഊരിയെടുക്കാന്‍ വല്യ പാടാ...

  ഇത് ഞാന്‍ കുറിച്ചത് എന്റെ അനുഭവത്തില്‍ നിന്നു തന്ന്നെയാണ്...

  നമ്മടെ ഒരു സുഹൃത്ത് , ഞാന്‍ പ്ലസ്‌ടൂവിനു പഠിക്കുന്ന സമയം പറഞ്ഞതു മുതല്‍, ഈയടുത്ത് ഒരു പ്രമുഖ ബ്ലോഗര്‍ പറഞ്ഞതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചേര്‍ത്താണീ പോസ്റ്റിട്ടത്, ലക്ഷ്യം ഹിറ്റാണെങ്കില്‍ തന്നെയും....

  പണ്ട് , ചോര തിളച്ചു നിന്ന സമയത്ത് , പ്ലസ്റ്റൂ ക്ലാസു മുതല്‍ ഒരു രണ്ടു മൂന്നു വര്‍ഷം , പലയിടത്തു നിന്നും കിട്ടിയ അറിവ് വച്ച് നെറ്റിലാകെ പെശക് പെണ്ണുങ്ങളാണെന്ന ധാരണയില്‍ ചാറ്റ്രൂമിലും മറ്റും മണിക്കൂറുകള്‍ കളഞ്ഞ്നിട്ടുണ്ട് ഞാന്‍...

  പിന്നീട് പെണ്ണെന്തെന്ന് അറിഞ്ഞപ്പോഴും ഇതുവരെയും ഞാന്‍ നെറ്റില്‍ കണ്ടതില്‍ 5% ത്തില്‍ താഴെയെ പിശക് പെണ്ണുങ്ങളുണ്ടായിരുന്നുള്ളൂ, പക്ഷേ സ്ത്രീ എന്ന ,മനുഷ്യന്റെ തലച്ചോറില്‍ ഏറാവുന്ന ഏറ്റവും വലിയ വിഷത്തെ മനസില്‍ നിന്നും അകറ്റാണ്‍ ശ്രമിക്കയാണു ഞാന്‍...

  ഞാന്‍ നെറ്റില്‍ കണ്ടാതില്‍ വച്ച് 60% ഓളം സ്ത്രീകളും പുരുഷന്മാരായിരുന്നു എന്ന്nതും ഒരു നഗ്ന സത്യം....

  അനില്‍,

  താങ്കളുടെ അഭിപ്രായത്തിനും അഭിനന്ദനത്തിനും വളരെ നന്ദി... 5. അനില്‍ ഐക്കര said...
 6. അദ്ദാണ്‌..
  അദ്‌ കലക്കി അളിയാ..
  ഞമ്മന്‍ പെട്ടു പോയിട്ടൊ..(ബ്ലോഗിലാ)

  യെവളുമാര്‍ക്കിട്ടൊക്കെ രണ്ടെണ്ണം കൊടുക്കാനിരിക്കാര്‍ന്നു..
  എല്ലാം അണ്ണന്‍ ചെയ്തുട്ടൊ..

  ഈയുള്ളവന്‍ ഒരെണ്ണം മേയിന്റൈന്‍ ചെയ്യുന്നുണ്ട്‌ ട്ടോ..
  ചിലരെ ഒന്നുരുട്ടാന്‍ ഇതേ വഴിയുള്ളൂ...

  അടുത്ത പോസ്റ്റ്‌ കാത്തിരിക്കും ഞാന്‍!

 7. നമുക്കൊരു ടൂർ പോവാം said...
 8. എടാ അഹങ്കാരി..........
  തന്നെ ഒന്നു നേരിൽ കാണണമെന്നുണ്ടു.........

  ഞാൻ അങ്ങോട്ടു വരട്ടേ.....ഒന്നു കൈത്തരിപ്പു തീർക്കാനാ........

 9. ചിത്രശലഭം said...
 10. ഗംഭീരമായിരിക്കുന്നു വിശ്വാസങ്ങള്‍.തന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്നു വാദിക്കല്ലേ അഹങ്കാരീ


  ചിത്രശലഭമേ...

  ഛേ...താങ്കള്‍ക്കെന്റെ പേരു കണ്ടിട്ടും മനസ്സിലായില്ലേ....


  ഞാന്‍ വാദിക്കുന്നതു മാത്രമാണു ശരി എന്ന് പറയുന്ന ഒരാളാണു ഞാന്‍...

  അതല്ലേ അതിനു പറ്റിയ പേര്‍ കിട്ടീത്ത്....അഹങ്കാരി...

  പിന്നെ ഇതെന്റെ വിശ്വാസമല്ല സുഹൃത്തേ...അനുഭവം....

  ഒരു അവസരം വന്നീട്ട് വിശദീകരിക്കാം എന്നു കരുതീതാ

  ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തന്നത് നെറ്റിലെ പുലികള്‍ പലരുമാ...

  അതും വച്ച് പണ്ട് പ്ലസ് ടൂ കാലഘട്ടത്തില്‍ നെറ്റിലെ പെണ്ണുങ്ങളെ വളയ്ക്കാന്‍ ശ്രമിച്ചു പരാജaയപ്പെട്ട ഒരു എക്സ്-ഞരമ്പു രോഗിയും ആണു ഞാന്‍....
  (പണ്ട് യാഹൂ ചാറ്റില്‍ എനിക്കും ഒരു പെണ്‍-ഐഡി ഉണ്ടായിരുന്നു, ഒന്നു രണ്ടാഴ്ച്ച ഉപയോഗിച്ചു...പിന്നെ എന്നോടു തന്നെ വെറുപ്പു തോന്നി വിട്ടു...ഇപ്പോ യാഹൂ ചാറ്റേ ഇല്ല....)

  ഈ ബൂലോകത്തില്‍ ,അല്ലെങ്കില്‍ നെറ്റില്‍ കുറച്ചെങ്കിലും പരതീട്ടുള്ള ആളാണെങ്കില്‍ താങ്കള്‍ക്കും ഇതു മനസിലാക്കും....

  പിന്നെ എന്താന്നറീല്ല എന്നെപ്പോലെ തന്നെ മറ്റുള്ളവരും ചിന്തിക്കണം എന്നു വാശിപിടിക്കുകയും അല്‍പം കുശുമ്പും കുന്നായ്മയും ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരഹങ്കാരി ആണേ ഞാന്‍...

  ഇനീം ഇതു പോലുള്ളാ വൃത്തികേറ്റുകള്‍ പ്രതീക്ഷിക്കുക...
  നെറ്റില്ലെ / ബ്ലോഗിലെ എല്ലാ പെണ്ണുങ്ങളും ഇങ്ങനാന്നു ഞാന്‍ പറഞ്ഞിരുന്നോ നാട്ടുകാരേ...

  ഇങ്ങനുള്ള ചിലവന്മാരും ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ???

  ഈ വിഷയത്തെ പറ്റി നേരത്തേ ഒരു വിശദീകരണ പോസ്റ്റ് ഞാനിടുകയും ചെയ്തിരുന്നു

  പിന്നെ ഞാന്‍ പറഞ്ഞതിനങ്ങനെ വല്ല അര്‍ത്ഥവും ഉണ്ടെങ്കില്‍ സ്വാറി....

  ഹാ, ഒള്ളതു പറഞ്ഞാല്‍ ഉറിയും തുള്ളും...(ബൂലോകത്തെ ഹിറ്റ്ലിസ്റ്റ് ഓഫ് വൃത്തികെട്ടവന്മാരില്‍ കയറിപ്പറ്റാനുള്ളാ ശ്രമത്തില്‍ ഒരു ചവിട്ടു പടി കൂടി...)കമന്റെഴുതണോ??? ദാ ഇവിടെ...