Reading Problems? Click Here


ഈ നൂറ്റാണ്ടിലെ ഏറ്റവും മുട്ടന്‍ തമാശ...


ബൂലോകരേ....ഈ നൂറ്റാണ്ടിലെ ഏറ്റവും മുട്ടന്‍ തമാശ ദാണ്ടേ...ഈ വര്‍ഷത്തെ ബെസ്റ്റ് ഹാസ്യനടന്‍ ദാ നില്‍ക്കുന്നേ.....

പൂര്‍ണ്ണ രൂപം ദാ ഇവിടേ (മാതൃഭൂമി)

തെറിപറഞ്ഞാല്‍ എം.എല്‍.എ. ആയാലും പല്ല്‌ കാണില്ലെന്ന്‌ മന്ത്രി ജി. സുധാകരന്‍. "പട്ടികജാതിയില്‍ ജനിച്ചശേഷം തമ്പുരാന്‍ മനോഭാവം പുലര്‍ത്തുകയാണ്‌ ചിലര്‍. പൊതുവേദിയില്‍ പ്രസംഗിക്കുമ്പോള്‍ എതിരാളിയുടെ അച്ഛനെയും അമ്മയെയും അടക്കം തെറിവിളിച്ചാല്‍ ജനം എങ്ങനെ പ്രതികരിക്കുമെന്ന്‌ കണ്ടറിയണം." - മന്ത്രി പറഞ്ഞു.

അയ്യോ അറിഞ്ഞൂടേ...ഈ അസഭ്യം എന്നു പറയുന്നത് കമ്യൂണീസ്റ്റു നേതാക്കളു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ...

“അപ്പോ സഖാവേ ഒരു സംശയം...നമ്മടെ ഈ പറഞ്ഞ സുധാകരന്‍ സഖാവു IASനേയും ദേവസ്വം ബോര്‍ഡു ചെയര്‍മാന്‍മാരേയും കോണ്‍ഗ്രസ്സ് നേതാക്കളേം ശാന്തിക്കാരേം ഒക്കെ തെറിവിളിക്കേം സാറാജോസഫിനേം ഗൌരിയമ്മേം തെറിവിളിക്കെം കോടതിയെ ‘കൊഞ്ഞാണന്‍’ എന്നു വിളീക്കേം പട്ടി, പൂച്ച, തെണ്ടി, റാസ്കല്‍, കാലുനക്കി, കാലുവാരി, കൊഞ്ഞാണന്‍.എന്നൊക്കെ വിളിക്കേം ചെയ്തതോ???”

“അയ്യോ അതു നമ്മുടെ സദാകുരന്‍...അല്ല്ലല്ല...സുധാകരന്‍ സഖാവല്ലേ....പുള്ളി പറയുന്നതൊന്നും അസഭ്യമല്ല...അങ്ങനെ പറയുന്നവരെ നാം കരിയോയിലൊഴിക്കണം... കല്ലെറിയണം...തല്ലിയോടിക്കണം...പുള്ളി പറയുന്നത് വാമൊഴിവഴക്കത്തിന്റെ അഭൌമസൌന്ദaര്യമുള്ള സാഹിത്യമല്ലേ കുട്ടിസഖാക്കന്മാരേ... അദ്ദേഹത്തിനു മാത്രമേ അതൊക്കെ പറയാന്‍ പാടുള്ളൂ...അല്ലേല്‍ അവരെ ജനം ചവിട്ടിത്തേച്ചു കളയും...”

ഇതൊക്കെ കേട്ടപ്പോ ഈ അഹങ്കാരിക്കു തോന്നിയത്....ഓ ..ഇനീ കണ്ടറിയാനെന്തിരിക്കുന്നു ബഹു(രണ്ടുകുത്ത്) സുധാകരന്‍ സഖാവേ....വായീ കയ്യിട്ടാലും ഏതവന്റെ തന്തയ്ക്കു വിളിച്ചാലും എന്നാ ചെറ്റത്തരം കാണിച്ചാലും ഈ ജനമെന്ന കഴുതകള്‍ പ്രതികരീക്കില്ല എന്നതിനുള്ള ഉത്തമ ഉദാഹരണമല്ലേ താങ്കള്‍....പിന്നെ കേറീട്ടിന്നുവരെ ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റാത്ത, അഴിമതി, തൊഴുത്തില്‍കുത്ത് , വിവരക്കേട്,അക്രമം,ധിക്കാരം...ഇവ്വയുടെ ഒക്കെ ഹോള്‍സെയില്‍ കച്ചോടക്കാരായ ഈ ഗവണ്മെന്റും പിന്നെ താങ്കളുടെ ദിവാകരന്‍-രത്നാകരന്‍-ജയരാജന്‍ പ്രഭൃതികളും....

ഇതൊന്നും വായിച്ചിട്ടും സുധാകരന്‍ സാറിന്റെ വാ‍ക്കുകളിലെ ഹാസ്യം മനസ്സിലായില്ല????എങ്കില്‍ താങ്കള്‍ ഒന്നുകില്‍ മന്ദബുദ്ധി...അല്ലേങ്കില്‍ ഇന്നലെ മാത്രം കേരളത്തില്‍ വന്നിറങ്ങിയ,രണ്ടു കൊല്ലമായി കേരളമെന്നേ കേട്ടിട്ടില്ലാത്ത ഒരാള്‍...

നിങ്ങള്‍ക്കായി ഇതാ...സദാകുരന്‍..സോറി സുധാകരന്‍ സാറിന്റെ വാമൊഴിവഴക്കത്തില്‍ നിന്നടര്‍ന്നു വീണ ചിലമൊഴിമുത്തുകള്‍....

പട്ടി...പൂച്ച...കൊഞ്ഞാണന്‍...തെണ്ടി...തെമ്മാടി...പ്രയോഗങ്ങള്‍ലുടെ ലിങ്കു കിട്ടീല്ല....എങ്കിലും പത്രം വായിക്കൂന്നോര്‍ക്ക് ഓര്‍മ്മ കാണും “ മിസ്റ്റര്‍ പ്രസിഡന്റ്,യു ആര്‍ എ തെമ്മാടി”...IAS നായ്ക്ക്കള്‍ എന്നൊക്കെയുള്ള മൊഴിമുത്തുകള്‍...

ഇത്രയും മൊഴിമുത്തുകള്‍....ഇനി അദ്ദേഹത്തിന്റെ ഹാസ്യത്തെ ഉന്നതിയിലെത്തിക്കുന്ന ചില കണ്ടു പിടുത്തങ്ങളുണ്ട്....അതില്‍ ബുഷണ്ണനെ പിന്നിലാക്കീക്കളയും പുള്ളി....ഒരുദാഹരണം...

 • കമ്യൂണിസ്റ്റുകാര്‍ക്കെതിരെ എഴുതുന്ന പത്രക്കാര്‍ അമേരിക്കന്‍ ചാരന്മാര്‍...
 • കേരളത്തില്‍ 90% പത്രക്കാരും CIA ഏജന്റുമാര്‍

എങ്കിലും എന്റെ സുധാകരണ്ണാ...ഇത്രയും വേണ്ടാരൂന്നു...പ്രത്യേകിച്ച് താങ്കളുടെ വാമൊഴിവഴക്കത്തിന്റെ പേരില്‍ ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്ന സമയം തന്നെ....

എന്തരായാലും സമ്മതിച്ചണ്ണാ...നമിച്ചിരീക്കണ്...

ഇനി ഞാനാരാണെന്നല്ലേ...സി.ഐ.എ. പ്രത്യേകം പറഞ്ഞുവിട്ട അമേരിക്കന്‍ ചാരന്‍....ബു ഹ ഹ ഹ...
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:


  ബൂലോകരേ....ഈ നൂറ്റാണ്ടിലെ ഏറ്റവും മുട്ടന്‍ തമാശ ദാണ്ടേ...ഈ വര്‍ഷത്തെ ബെസ്റ്റ് ഹാസ്യനടന്‍ ദാ നില്‍ക്കുന്നേ.....
  നിങ്ങള്‍ക്കായി ഇതാ...XXXXXX...സോറി സുധാകരന്‍ സാറിന്റെ വാമൊഴിവഴക്കത്തില്‍ നിന്നടര്‍ന്നു വീണ ചിലമൊഴിമുത്തുകള്‍....
  ഒരു തല്ലുകൊള്ളി പോസ്റ്റ്... 1. siva // ശിവ said...
 2. ഞാനിതുവഴി വന്നിട്ടേയില്ല.....

 3. സജുശ്രീപദം said...
 4. സുധാകരന് അണ്ണന്‍ ഈ നൂറ്റാണ്ടിലെ കോമഡി താരം തന്നെ...അതൊരു സത്യം,അതിന്‍ മൊത്തം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്ഷേപിക്കണോ?ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ചങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ എന്നു പറഞ്ഞതു പോലെയാണ്‍ കേരളത്തിലെ കാര്യം.ഒന്നും എവിടെയും എത്താന്‍ പോകുന്നില്ലാ....

  പിന്നെ എഫേര്‍ട്ട് നന്നായിട്ടുണ്ട്.ലിങ്ക് മുഴുവന്‍ വായിച്ചില്ലാ.നാളെ ഒന്ന് കൂടി വായിച്ച് നോക്കട്ടെ.

 5. ഒരു “ദേശാഭിമാനി” said...
 6. നമ്മുടെ മന്ത്രിമാരിൽ തന്നെ വിരലിലെണ്ണാവുന്നവർക്കു മാത്രമേ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പോലും ഉള്ളു. (അതയതു 10+). കുറെ പേരുടെ ഏറ്റവും വല്ലിയ യോഗ്യത തെറി പറയുന്നതിനും, ഗുണ്ടായിസത്തിലും, തൊലിക്കട്ടിയിലും, പൊലീസുകേസുകളിലും, അസാന്മർഗികതയിലും ഉള്ള ബിരുദങ്ങളാണ്. ഒരു അച്ചടക്കത്തോടു കൂടി യുവത്വം കഴിച്ചു കൂട്ടിയിട്ടുള്ള എത്ര നേതാക്കന്മാരെ നമുക്കു കാണാൻ കഴിയും? ചിലപ്പോൾ ലജ്ജ തോന്നും..... കഷ്ടം!


  !

 7. ഫസല്‍ ബിനാലി.. said...
 8. ആ സ്വാമിയുടെ അടുത്ത് നിന്ന് പിടിച്ചതില്‍പ്പിന്നെ നാക്കിനല്‍പ്പം നെറിവ് വെച്ചതായിരുന്നു, ഇപ്പോഴിതാ വീണ്ടും വചനം സുധാകരീയം. അഹങ്കാരത്തിന്‍ കയ്യും കാലും വെച്ച മൂന്നു പേര്‍ ഈ മന്ത്രി സഭയിലുണ്ട് ഒന്ന് ബേബി, രണ്ട് തോമസ് ഐസക്ക്, മൂന്നമനാണ്‍ തെറിയില്‍ ഡോക്ടറേറ്റുള്ള സുധാകരന്‍..
  സുധാകരന്‍ ഇങ്ങനെയൊക്കെ നാടു മുഴുവന്‍ പറഞ്ഞു കൊണ്ട് നടന്നാല്‍ അതിന്‍ പാര്‍ട്ടിയെ മുഴുവന്‍ കുറ്റം പറയരുത് എന്ന് പറയുന്നവര്‍ ആദ്യം അയാളൊരു മന്ത്രിയാണെന്ന് ബോധ്യപ്പെടുത്തണം, തീര്‍ച്ചയായും അയാളുടെ ഈ വങ്കത്തരത്തിന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഉണ്ട്..

 9. jp said...
 10. His one thread is loose. Just one thread only!!

 11. Rejeesh Sanathanan said...
 12. കേരളം കണ്ട ഏറ്റവും വലിയ ഈശ്വര വിശ്വാസി ആരാണ്? ഉത്തരം ഒന്നേ ഉള്ളു. മന്ത്രി ജി.സുധാകരന്‍. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തെളിവു തരാം. രാഹുല്‍ ഈശ്വര്‍ എന്നൊരു പയ്യന്‍ കുറച്ച് ബ്രാഹ്മണരെയും കൊണ്ട് സുധാകരന്‍റെ മനസ്സു മാറ്റാന്‍ തിരുവനന്തപുരത്ത് ഒരു പൂജ നടത്താനൊരുങ്ങി. അന്നു അതു പോലീസിനെ ഉപയോഗിച്ച് തടഞ്ഞ സുധാകരന്‍ അതിനു ശേഷം മാധ്യമങ്ങളുടെ മുന്‍പില്‍ കാട്ടിക്കൂട്ടിയ പ്രകടനങ്ങളുടെ വീഡിയോ ഒന്നൂ പരിശോധിച്ചാല്‍ മനസ്സിലാകും കേരളത്തിലെ ഏറ്റവും വലിയ ഈശ്വര വിശ്വാസി ആരാണ് എന്ന്.

  ആ ‘നാറാണത്ത് ഭ്രാന്തന്‍‘(സ്വയം വിശേഷിപ്പിച്ചത്)പറയുന്നതിലുമില്ലെ എവിടെയൊക്കെയൊ ചില ശരികള്‍?


  മാമ..(മാറുന്ന മലയാളീ)

  അന്ന് സുധാകരന്‍ സാറു പറഞ്ഞതോര്‍ക്കുന്നോ???

  “പൂജ നടത്തി എന്റെ മനസ്സു മാ‍ാറ്റാന്‍ ശ്രമിക്കുന്നു...മനസ്സ്സ്സു മാറിയാല്ല് ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റ് ആയി ജീവ്വിക്കും????ഒരാളുടെ സമ്മതമില്ലാതെ അയാളുടേ മനസ്സു മാറ്റുന്നത് കുറ്റകരമാണ്.അതിനാല്‍ രാഹുല്‍ ഈശ്വറിനെതിരെ നടപടി വേണം.”

  അപ്പോ അദ്ദേഹത്തിനു വിശ്വാസമുണ്ട് പൂജ നടന്നാല്‍ തന്റെ മനസു മാറിപ്പോകും എന്ന്...ഇതത്രെ വൈരുദ്ധ്യാ-ദ്ധ്യാത്മീക ഭൌതിക വാദം

  ഓടോ:പിന്നെ മലയാളീ, ആരാ നാറാണത്തു ബ്രാന്തന്‍???താങ്കള്‍ സ്വയം വിശേഷിപ്പിച്ചതോ???അതോഈയുള്ളവനു തന്ന ഹോണററി ബിരുദമോ???? 13. Rejeesh Sanathanan said...
 14. തെറ്റിദ്ധാരണ വേണ്ട അഹങ്കാരീ, നാറാണത്ത് ഭ്രാന്തന്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് ജീ. സുധാകരനെ തന്നെയാണ്.

  ഒരൂ ആത്മാന്ന്വേഷിക്കു കിട്ടാവുന്ന ഏറ്റവും വലിയ ഹോണററി ബിരുദമല്ലെ “അഹങ്കാരി”


  ഒവ്വേ...

  എന്നെ അഹങ്കാരിയാക്കിയതിനു നാന്‍ ഉങ്കളെ സുമ്മാ വിടമാട്ടേന്‍...

  അടുത്ത ബ്ലോഗാഷ്ടമി അന്നേക്ക് ഏഎന്‍ വക ഉപദ്രവം നീങ്ക്kഅള്‍ക്കു കെടക്കും...ഛേ കെടയ്ക്കൂം...

  “ഒരു ആത്മാന്വേഷിയുടെ വിലാപങ്ങള്‍”-വിലാപകാവ്യം.

  പാപ്പോം.... 15. Rejeesh Sanathanan said...
 16. “നമ്മുടെ മന്ത്രിമാരിൽ തന്നെ വിരലിലെണ്ണാവുന്നവർക്കു മാത്രമേ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പോലും ഉള്ളു. (അതയതു 10+). “ ദേശാഭിമാനീയുടെ ഈ ഒരു പ്രസ്ഥാവന ശരിയാണെന്ന് തോന്നുന്നില്ല.

  വിദ്യാഭ്യാസത്തിനല്ല സംസ്കാരത്തിനാണ് മന്ത്രിമാര്‍ക്ക് കുറവുള്ളത്.........

 17. Unknown said...
 18. (1) ‘സദാകുരന്‍’ എന്ന പ്രയോഗം അവതരിപ്പിച്ചത്‌ ആരായാലും ശരി - അംഗീകരിച്ചുകൊടുക്കാതെ വയ്യ. ഭാഷ അടുത്തെങ്ങും മരിക്കില്ല.

  (2) ഇടതുമന്ത്രിസഭയിലെ ഒരു അംഗത്തിന് ആക്ഷേപകരമായ (അതോ അഭിമാനമോ എന്തോ?)ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്ന പോസ്റ്റാണിത്‌. ഇവിടെ കമന്റിട്ടവര്‍ക്കായുള്ള ഡോളര്‍ വീതം വയ്ക്കുവാന്‍ ചുമതലപ്പെട്ട അമേരിക്കന്‍ സാമ്രാജ്യത്വഗൂഢാലോചനക്കാരന്റെ ശ്രദ്ധയ്ക്ക്‌:- എന്റെ ഇ-മെയില്‍ ഐഡി പ്രോഫൈല്‍ പേജിലുണ്ട്‌. ഒരു മെയില്‍ അയച്ചാല്‍ ബാങ്ക് അക്കൌണ്ടുനംബറും ഡീറ്റൈത്സും അയച്ചുതരുന്നതാണ്.

  (3) അഹങ്കാരീ - ഡോളറുകള്‍ കള്ളനോട്ടല്ല എന്ന്‌ ഉറപ്പുവരുത്തിയിരുന്നല്ലോ അല്ലേ? ഇപ്പോള്‍ ചൈന ഡോളറിന്റെ പോലും വിലക്കുറഞ്ഞ ഐറ്റം പുറത്തിറക്കുന്നുണ്ടെന്നാണു കേള്‍വി.

  (മിസ്റ്റര്‍ സാമ്രാജ്യത്വം - പ്ലീ‍സ്‌ നോട്ട്‌ ദിസ് പോയിന്റ്‌.
  ഒപ്പം ചൈനയ്ക്കിട്ട്‌ ഒരു താങ്ങുകൂടി കൊടുത്ത്‌ അവരെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അല്പം അഡീഷണല്‍ ഡോളറിന് ഈയുള്ളവന്‍ അര്‍ഹനായിരിക്കുന്നു എന്നതു പ്രത്യേകം ശ്രദ്ധിയ്ക്കുക. വൈയിറ്റിങ്‌ ഫോര്‍ യുവര്‍ ഇ-മെയില്‍..)


  എന്റെ പോസ്റ്റുകള്‍ അഗ്രിഗേറ്ററില്‍ ദാ ഇങ്ങനെയാണു വരുന്നത് -
  noreply@blogger.com (അഹങ്കാരി...)

  അതെന്താണെന്ന് ആരേലുമൊന്നു പറഞ്ഞു തരുമോ???

  അത് ശരിയാക്കി അഹങ്കാരി എന്ന ടൈറ്റിലില്‍ വരാന്‍ ഞാന്‍ എന്തു ചെയ്യണം???കമന്റെഴുതണോ??? ദാ ഇവിടെ...