Reading Problems? Click Here


'മല്ലു' ലക്ഷണ ശാസ്ത്രം...ശ്രീ. പി.കിഷോര്‍ വനിതാ മാഗസീനില്‍
“I AM മല്ലു” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ശ്രീ.ബെര്‍ളി എഴുതിയ “നിങ്ങള്‍ 'മല്ലു' ആണോ ??” എന്ന കുറിപ്പുകളാണ് ഈ പോസ്റ്റിനു പ്രചോദനം.അതില്‍ കിഷോ‍ര്‍ പറഞ്ഞിരിക്കുന്നവ മാത്രമല്ല യഥാര്‍ഥ മല്ലൂസിന്റെ ലക്ഷണം...കുറച്ചുംകൂടി ഉണ്ട്... (ഇതു കണ്ട് ജാതികോമരം മതകോമരം എന്നൊന്നും വിളിച്ചേക്കല്ലേ...ഹാസ്യം മാത്രമാണു ലക്‍ഷ്യം)


മല്ലുവിനെ തിരിച്ചറിയാന്‍ ഇരുപത്തഞ്ചു വഴികള്‍ :
(ആദ്യ ആറെണ്ണം ശ്രീ കിഷോറിന്റെ വക)

1.അംബാസിഡര്‍ കാറിന്റെ മുന്‍സീറ്റില്‍ നാലു പേര്‍. പിന്‍സീറ്റില്‍ എട്ടുപേര്‍. ശ്വാസം കിട്ടാനായി രണ്ടു വിന്റോയിലും കൂടി പുറത്തേയ്ക്കു തലയിട്ടിരിക്കുന്ന പിള്ളേര്‍... ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍ ഉറപ്പിക്കാം, ആ പോവുന്നത് ഒരു മല്ലു കുടുംബാണ്. യാത്ര, കസിന്റെ കല്യാണത്തില്‍ പങ്കെടുക്കാനും.

2.ഹെല്‍മറ്റു വയ്ക്കാതെ മുണ്ടു മടക്കിക്കുത്തി ബൈക്ക് ഓടിക്കുന്നതാണ് മല്ലുവിന്റെ മറ്റൊരു ശീലം.

3.കാറിന്റെ പൊടി പിടിച്ച ഗാസില്‍ ചിഞ്ചുമോള്‍ + ജിഞ്ചുമോള്‍ എന്നൊക്കെ എഴുത്തു കണ്ടാല്‍ ഉറപ്പിച്ചോളൂ, അതും മല്ലു തന്നെ.

4.വിവാഹം കഴിഞ്ഞ ഉടന്‍ ഒരു ജൂവലറിയിലെ മുഴുവന്‍ ആഭരണങ്ങളും ധരിച്ചു നടന്നുപോവുന്ന ഭാര്യയേയും മുന്നില്‍ തലയുയര്‍ത്തി നടക്കുന്ന ഭര്‍ത്താവിനെയും കണ്ടാല്‍ അവരോടു മലയാളം സംസാരിക്കാം. കാരണം, രണ്ടും മല്ലുവാണ്.

5.രാവിലെ ബീഫ് പുട്ട്, ഊണിന് ബീഫ് ഉലര്‍ത്തിയത്, വൈകിട്ടു പൊറോട്ടയും ബീഫ് കറിയും... ഇത്തം ഫുഡ് ഹാബിറ്റാണ് മല്ലു പൊതുവെ പിന്‍തുടരുന്നത്.

6.അച്ഛന്റെ പേര് വില്‍സണ്‍, അമ്മയുടെ പേര് ബേബി, മകളുടെ പേര് വില്‍ബി... ഉറപ്പിക്കാം ഇതും ഒരു മല്ലു കുടുംബമാണ്....

7. കൈലിയും മടക്കിക്കുത്തി ഒരാള്‍ ഫുട്‌ബോള്‍ കളിക്കുന്നുവോ???തീര്‍ച്ചയായും മല്ലു തന്നെ...

8. അഞ്ചില്‍ കൂടുതല്‍ ബന്ധുക്കള്‍ ദുഫാ‍യില്‍ വര്‍ക്ക് ചെയ്യുന്നുവോ???--ബിഗ്ടൈം മല്ലൂ...

9. ഭര്‍ത്താവിനെ കെട്ടിയോന്‍,ഇതിയാന്‍,പിള്ളേരുടെ അപ്പന്‍ എന്നൊക്കെയാണോ അഭിസംബോധന ചെയ്യുന്നത്???--തീര്‍ച്ച. മദ്യ-തിരുവിതാംകൂറിലെ സിറിയന്‍ ക്രിസ്ത്യന്‍ മല്ലു.

10. ഞായറഴ്ചകളില്‍ വീടിനു മുന്നില്‍ ഇസ്തിരിക്കാരനെ കാണുന്നുവോ????--മിഡില്‍ ക്ലാസ് മല്ലു.

11. ജോലിസ്ഥലത്ത് മൂന്നില്‍ കൂടുതല്‍ തൊഴിലാളി യൂണിയനുകളുണ്ടോ???--തീര്‍ച്ചയായും അവിടെ കൂടുതല്‍ ജോലിക്കാരും മല്ലൂസ് ആയിരിക്കും.

12. രണ്ടില്‍ കൂടുതല്‍ ബന്ധുക്കള്‍ അമേരിക്കയില്‍ ആരോഗ്യരംഗത്ത്(നേഴ്സിംഗ്/നേഴ്സ് ഭര്‍ത്താവ്)??? --തീര്‍ച്ച.സിറിയന്‍ ക്രിസ്ത്യന്‍ മല്ലു.

13. എല്ലാ ആഴ്ചയും വിശ്വാസപൂര്‍വ്വം ലോട്ടറി എടുക്കുന്നോ???തീര്‍ച്ചയായും നിങ്ങള്‍ മല്ലൂ സോണിലാണ്.

14. ഒരു നല്ല പെണ്ണിനെ നിങ്ങള്‍ വിവരിക്കുന്നത് “ചരക്ക്/കമ്മോഡിറ്റി/ലോഡ്/ടിപ്പര്‍/ജെസിബി” എന്നീ വാക്കുകളിലേതെങ്കിലും കൊണ്ടാണോ??--തീര്‍ച്ച,നിങ്ങള്‍ മലയാളി പുരുഷന്‍ തന്നെ...

15. Banana-ബെനാനാ എന്നും Pizza-പീസ്സാ എന്നും പറയുന്നുവോ???---അവന്‍ മല്ലുവായിരിക്കും.

16. 100സിസി ബൈക്കില്‍ ഭാര്യയേയും 3 കുട്ടികളേയും വച്ച് ഞായറാഴ്ച ബിരിയാണി കഴിക്കാന്‍ പോകുന്ന്നുവോ???---യു ആര്‍ ഏന്‍ അപ്കമിങ് മല്ലു ഫ്രം ക്വച്ചിന്‍.(കൊച്ചി?...ഹേയ് ക്വച്ചിന്‍)

17. കപ്പയും മീന്‍‌കറിയും കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നോ???---പാലാക്കാരന്‍/കോട്ടയംകാരന്‍ മല്ലു.

18. നിങ്ങളുടെ ബ്ലോക്കിലെ മിക്ക വീടുകളും കടും മഞ്ഞ,ഫ്ലൂറസെന്റ് പച്ച,ബ്രൈറ്റ് പിങ്ക് എന്നിവയാല്‍ പെയിന്റ് ചെയ്യപ്പെട്ടിരിക്കുന്നു എങ്കില്‍ മലപ്പുറം മല്ലൂവാകുന്നു..

19. മൂന്നു ഗ്ലാസ് കള്ളടിച്ചു കഴിയുമ്പോഴേ മുണ്ടഴിച്ചു തലയില്‍ കെട്ടി (മുണ്ടില്ലേ അടുത്തുള്ള തുണി-എന്തുമാകാം,സാരി,ടവ്വല്‍,പാവാട,അങ്ങനെ എന്തും) പാട്ടു പാടുന്നുവോ????--തീര്‍ച്ച,ഒരു തനി നാടന്‍ മല്ലു(ഓവര്‍കോട്ടിട്ട പാലാക്കാരനെന്നും പറയാം)

20. ‘പയം’ ‘പയങ്കഞ്ഞി‘, ‘വായക്കൊല‘???--മലബാറി മല്ലു.

21. ബാഗ്യം,ബേഗ്,ഇസ്കൂള്,പൊന്നൂ.???-തൃശ്ശൂര്‍ മല്ലു.

22. ഒന്നും മനസ്സിലാ‍കാത്ത മലയാളം ??? - തലശ്ശേരി( മല്ലൂന്നു വിളിക്കണോന്ന് ചര്‍ച്ചകള്‍ നടക്കുന്നു)

23.നിങ്ങള്‍ വെള്ളമടിക്കുള്ള അനുസാരികളേ “ടച്ചിംഗ്സ്” എന്നു പറയുന്നുവോ???---വീണ്ടും മല്ലൂ...

24.പനിയടിച്ചു കെടക്കുമ്പോ ‘ബാര്യ/ഫാര്യ’ നിങ്ങള്‍ക്ക് ‘ബിക്സ്’ പുരട്ടി തന്നതിനു ശേഷം കുരുമൊളക്, തൊളസ്സി(തുളസീ അല്ല) ചക്കര എന്നിവയിട്ട കാപ്പി തരുന്നുവോ???-ഹെന്റമ്മേ പിന്നെയും മല്ലു...

25. (
ഇതെന്റെ സ്വന്തം... ) ‘മൂത്രമൊഴിക്കരുത്’ ബോര്‍ഡിനടിയില്‍ മൂ‍ത്രമൊഴിക്കുന്നോ??? ചപ്പുചവറിടരുത് ബോര്‍ഡിനടീയില്‍ ചവറിടുന്നുവോ??? പ്ലാ‍സ്റ്റിക്ക് കവറിന്റെ കെട്ടുമായി മോണിംഗ് വാക്ക്??? നോ പാര്‍ക്കിംഗ് ഏരിയയി പാര്‍ക്കിംഗ്??? ‘അരുത്’ ബോര്‍ഡിനടിയില്‍ അതു തന്നെ ചെയ്യുന്നുവോ???? --- മടിക്കേണ്ട, മലയാളം പറഞ്ഞോളൂ...ഒറപ്പ്...ഡെഫനിറ്റ്ലി ഹി ഈസ് എ മല്ലൂ...

കമന്റിടുമ്പോ സൂക്ഷിക്കുക...നിങ്ങളുടെ കമന്റ് ഞാന്‍ അടിച്ചുമാറ്റി പോസ്റ്റാക്കിയേക്കാം...PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

14 അഭിപ്രായങ്ങൾ:


  ആര്‍ യൂ അ മല്ലൂ????
  മല്ലൂസിനെ കണ്ടെത്താന്‍ വിഷമിക്കുന്നോ???
  ഇതാ ആദായവില്പന-“മല്ലു ലക്ഷണ ശാസ്ത്രം”...
  മല്ലൂസിനെ കണ്ടെത്താന്‍ 25 വഴികള്‍...
  (ബെര്‍ളിയുടെ പോസ്റ്റിനൊരു അനുബന്ധം) 1. Rejeesh Sanathanan said...
 2. അനുബന്ധം കൂടി....

  26. മാടിന്‍റെ രൂപവും പ്രാവിന്‍റെ മനസ്സുമാണ് തനിക്കെന്നു ഒരാഅള്‍ വിളിച്ചു പറഞ്ഞാല്‍.....

  27.ഒരാള്‍, താന്‍ അഹങ്കാരിയാണ് പക്ഷെ ശുദ്ധനുമാണ് എന്നു വിളിച്ചു കൂവിയാല്‍.......

  28. ഒരാള്‍ക്ക് ഒരുളുപ്പുമില്ലാതെ ഇങ്ങനെ
  ഇരിക്കാനായാല്‍........


  ഉറപ്പിച്ചോളൂ അദ്ദേഹം മല്ലു തന്നെ


  തീര്‍ന്നില്ല...

  26 (1) . ഒരാള്‍ തന്റെ അതിക്രമങ്ങളേ പരസ്യമായി കുമ്പസാരിക്കുമ്പോള്‍...
  26(2). ഒരാള്‍ ഒരു ‘സംഗതി’യുമില്ലാത്ത സംഗീതമെന്ന പേരിട്ട് തന്റെ പാറപ്പുറത്ത് ചിരട്ടായിട്ടുരക്കുന്ന ശബ്ദത്തെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍
  26(3).മലയാളി മാറിപ്പോണേയ് എന്ന് അലമുറയിടുമ്പോള്‍ വായീന്ന് ഹാംബര്‍ഗര്‍ ചാടീപ്പോകാത്തെ നോക്കുമ്പോള്‍

  27(4).ഒക്കെപോരാതെ ഒരാള്‍ ഹര്‍ത്താലിനെ ദേശീയോത്സവമായി പ്രഖ്യാപികുമ്പോള്‍...
  അപ്പോഴും അയാള്ള് മല്ലൂ തന്നടേ...
  മല്ലൂ ലക്ഷണം പത്തെണ്ണം കൂടി അറ്റുത്ത പോസ്റ്റില്‍..ഇതു ക്കോപ്പിയടി അല്ലാട്ട്ടോ... 3. Kaithamullu said...
 4. :-))

  ബാക്കി കൂടെ പോന്നോട്ടേ.

 5. സജുശ്രീപദം said...
 6. ഞാന്‍ കണ്ട മല്ലു മരണ വീട്ടില്‍ വച്ച് ഫോണിലെ ഫോര്‍വേര്‍ഡ് മെസ്സേജും MMS ഉം ബ്ലൂടൂത്ത് വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

  സംഭവം കൊള്ളാം.

 7. Vishnuprasad R (Elf) said...
 8. ഒരു ലക്ഷണം കൂടി.
  *കോട്ടും ടൈയ്യും കയ്യില്‍ ഒരു നോക്കിയയും പിന്നെ കാലില്‍ 'ഒരു തേഞ്ഞ പഴഞ്ചന്‍ ഹവായ് ചെരിപ്പും'.

 9. പ്രിയ ഉണ്ണികൃഷ്ണന്‍ said...
 10. യെന്തരണ്ണാ പാലാക്കാടന്‍ മല്ലുവീനെ തീരെ പരിചയമില്ലാ അല്ലിയോ...

 11. കനല്‍ said...
 12. നാലു പേര്‍ കൂടി ചേര്‍ന്നാല്‍ ഒരു സംഘടനയ്ക്കു രൂപം കൊടുക്കയും സംഘടനയുണ്ടായാല്‍ ഗ്രൂപ്പ് കളി തുടങ്ങുകയും പിന്നെ പിന്നില്‍ നിന്നും കുത്തും മുന്നില്‍ നിന്നു കുത്തും തുടങ്ങുന്നതും മല്ലു മാത്രം

 13. Malayali Peringode said...
 14. അഹങ്കാരി!

  ;)

 15. Sojo Varughese said...
 16. ഇതാ ഒരെണ്ണം കൂടി, താന്‍ ഒഴികെ ബാക്കി എല്ലാവരും വെറും മല്ലുക്കള്‍ ആണെന്ന് മുട്ടിനു മുട്ടിനു ആരെങ്കിലും പറയുന്നത് കേട്ടാല്‍ സംശയിക്കേണ്ട, അതും ഒരു മല്ലു തന്നെ....

 17. Dh@nesh said...
 18. തള്ളെ ഈ മല്ലു പുലി തന്നെ കേട്ടാ..

 19. kishanjishna said...
 20. മാടപ്രാവിന്റെ മനസും പൂവന്‍കോഴീടെ സ്വഭാവവുമുള്ളവന്‍ .....

 21. kishanjishna said...
 22. മാടപ്രാവിന്റെ മനസും പൂവന്‍കോഴീടെ സ്വഭാവവുമുള്ളവന്‍ .....

കമന്റെഴുതണോ??? ദാ ഇവിടെ...