Reading Problems? Click Here


ബ്ലോഗ് സദാചാര സെന്‍സര്‍ ബോര്‍ഡ്...

സ്വന്തം ലേഖകന്‍

ബൂലോകത്തില്‍ റിലീസാകുന്ന ബ്ലോഗുകളിലെ വര്‍ദ്ധിച്ചു വരുന്ന അസഭ്യ-അശ്ലീല-വളിപ്പ് ബ്ലോഗുകളുടെ ആധിക്യം മലയാള ബ്ലോഗ് സമൂഹത്തെ ദുഷിപ്പിക്കുന്നു എന്ന് ബ്ലോഗര്‍ ഗവണ്മെന്റിനു ബോധ്യം വന്നതിനാല്‍ ഇത്തരം ബ്ലോഗുകളെ നിയന്ത്രിക്കാനും ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇക്കഴിഞ്ഞ ആഴ്ചയില്‍ ബ്ലോഗിലെ വനിതകളെ പറ്റി പരക്കെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗ് വനിതാ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.ബൂലോകത്തില്‍ റിലീസാകുന്ന ബ്ലോഗുകളേ റിലീസിനു മുന്‍പ് റിവ്യൂ ചെയ്യുക , അതിനെ സെന്‍സര്‍ ചെയ്യുക , സര്‍ട്ടിഫിക്കറ്റ് നല്‍കുക , സദാചാരവിരുദ്ധബ്ലോഗുകള്‍ ബ്ലോക്ക് ചെയ്യുക , സദാചാരനിയമങ്ങള്‍ നിര്‍‍മ്മിക്കുക , അവ അനുസരിക്കാത്ത ബ്ലോഗര്‍മാരെ തെറി വിളിക്കുകയും ബ്ലോഗ് കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്യുക എന്നതാണ് ബോര്‍ഡിന്റെ ഉത്തരവാദിത്വങ്ങള്‍.

ബ്ലോഗര്‍ ഗവണ്മെന്റിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് മലയാളം അറിയില്ലാത്തതിനാലും അവര്‍ക്ക് ഇതൊന്നുമല്ല ജോലി എന്നതിനാലും സെന്‍സര്‍ബോഡിന്റെ സൃഷ്ടി-സ്ഥിതി-സംഹാരാദി ചുമതലകള്‍ മലയാളബൂലോകത്തിലെ സാംസ്കാരികനായക്-സാഹിത്യ-സാങ്കേതിക പുലികളൂടെ തിരഞ്ഞെടുത്ത ഒരു സമിതിക്ക് വിട്ടുകൊടുത്തിരിക്കുന്നു. ഇനി സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍‍ നിന്നും :

“ബഹുമാന്യരേ,

ഈ ബൂലോകത്ത് കുറെ നാളായി പടര്‍ന്നു പന്തലിക്കുന്ന അശ്ലീല-അസഭ്യ-വളിപ്പ് ബ്ലോഗുകളുടെ വൈറസ് ബൂലോകസഭ്യതയെ നശിപ്പിക്കുന്ന വിവരം നിങ്ങള്‍ക്കറിയാമല്ലോ. അതിനാല്‍ ബ്ലോഗര്‍ ഗവണ്‍ന്മെന്റ് ഇതിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ എടുത്ത വിവരവും നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ‍.അതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ബ്ലോഗ് സദാചാര സെന്‍സര്‍ ബോര്‍ഡ് നിലവില്‍ വന്നതായി ഞങ്ങള്‍ ഇതിനാല്‍ നിങ്ങളെ അറിയിച്ചു കൊള്ളുന്നു...

ഇപ്പോള്‍ മലയാളം ബ്ല്ലോഗ് എന്നാല്‍ അശ്ലീല-അസഭ്യ ബ്ലോഗുകളാല്‍ നിറഞ്ഞിരിക്കുകയാണ്.പുരുഷ ബ്ലോഗുകളില്‍ ബ്ലോഗുന്ന ചില ആണും പെണ്ണും കെട്ടവര്‍ ആണ് ഈ ദുരവസ്ഥയ്ക്ക് കാരണം.അതിനാല്‍ ഇനി മുതല്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും ബോര്‍ഡ് അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിക്കണമെന്ന് ഇതിനാല്‍ അറിയീക്കുന്നു.അനുസരിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നതിലുപരി , നമ്മുടെ ബഹു: കേരളാ ദേവസ്വം മന്ത്രി ആണ് ഈ ബോര്‍ഡിന്റെ ആജീവനാന്ത ചെയര്‍നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കൂം.

ബ്ല്ലോഗ് സദാചാര സെന്‍സര്‍ ബോര്‍ഡിന്റെ നിയമാവലി (എല്ലാവനും അനുസരിച്ചോണം)

1 . ഇനി മുതല്‍ എല്ലാ ബ്ലോഗര്‍മാരും മലയാളം ബൂലോകത്തില്‍ പ്രസിദ്ധീകരിക്കണമെന്നാഗ്രഹിക്കുന്ന എല്ലാ രചനകളും ബോര്‍ഡിന്റെ സദാചാര പരിശോധനാ കമ്മറ്റിക്കു മുന്നില്‍ വയ്ക്കേണ്ടതും അവര്‍ അംഗീകരിച്ചാല്‍ മാത്രം പ്രസിദ്ധീകരിക്കേണ്ടതുമാണ്. ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ള ബ്ലോഗുകള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ

2. ഇതു വരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളും കമ്മറ്റി മെനക്കെട്ട് കുത്തിയിരുന്ന് പരിശോധിക്കുന്നതും സദാചാരവിരുദ്ധമായവ ഡിലീറ്റ്ചെയ്യുകയും ചിലവ ഏദിറ്റ് ചെയ്യുകയും ചെയ്യുന്നതായിരിക്കും.അതിനായി ഇനിമുതല്‍ എല്ലാ ബ്ല്ലോഗുകളിലൂം സദാചാരകമ്മറ്റി മെംബര്‍മാര്‍ക്ക് അഡ്മിന്‍ പവര്‍ നല്‍കേണ്ടതാണ്.

3. കമ്മറ്റി മെമ്പര്‍മാരേയും മെമ്പര്‍മാരുടെ ആശ്രിതരേയും മെമ്പര്‍മാ‍രുടെ വീട്ടിലെ വാല്യക്കാരേയും ഇനി മുതല്‍ എല്ലാ ബ്ലോഗര്‍മാരും ബഹുമാനിക്കേണ്ടതും അവരുടെ തലവെട്ടം കണ്ടാല്‍ തലക്കെട്ടഴിച്ച് അരയില്‍ കെട്ടി പഞ്ചപുശ്ചമടക്കി ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യേണ്ടതാണ്.

4. കമ്മറ്റി മെമ്പര്‍മാരുടേയും അവരുടെ വാല്യക്കാരുടേയും വാക്കുകള്‍ അന്തിമമാണ്...അതിനു മുകളില്‍ മറ്റൊന്നുമില്ല...ബ്ലോഗര്‍ ഗവണ്മെന്റ് അങ്ങനെ പല കാര്യങ്ങളും പറയുമെങ്കിലും അവയിലൊക്കെ അന്തിമതീരുമാനം ഈ ബോര്‍ഡിന്റേതാണ്.ബോര്‍ഡ് പറയുയ്ന്നതാണ് ഇവിടുത്തെ നിയമം.

5. ഹാസ്യ ബ്ലോഗുകള്‍ ബൂലോകത്തിന്റെ വൈറസുകളാണ്.അതിനാല്‍ ഇനി മുതല്‍ ആരും ഹാസ്യ ബ്ലോഗ് തുടങ്ങാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല...ബോര്‍ഡ് പറയുന്ന വിഷയങ്ങളില്‍ ഏതെങ്കിലും വേണം ബ്ലോഗുകളില്‍ അവതരിപ്പിക്കേണ്ടത്...ഹാസ്യമെന്ന സവര്‍ണ്ണരസം ഒരു കാരണവശാലും ബ്ലോഗുകളില്‍ കാണാന്‍ പാടില്ല...മരണം, വിഷാദം , വിവാദം , തെറി , സാഹിത്യം മുതലായ അവര്‍ണ്ണ വിഷയങ്ങള്‍ മാത്രമേ പാടുള്ളൂ‍.ഹാസ്യ ബ്ലോഗുകള്‍ തുടങ്ങാനോ നടത്താനോ ഉള്ള അവകാശം ബോര്‍ഡ് മെമ്പര്‍മാര്‍ക്കും അവര്‍ അനുവാദം കൊടുക്കുന്നവര്‍ക്കു മാത്രം (കാര്‍ന്നോമ്മാര്‍ക്ക് അടുപ്പിലുമാകാം)

6. നിലവിലുള്ള ഹാസ്യ ബ്ലോഗുകളെല്ലാം പൂട്ടേണ്ടതാകുന്നു...പേരെടുത്ത വരുമാനമുള്ള ബ്ലോഗുകള്‍ ബോര്‍ഡ് ഏറ്റെടൂക്കുകയും ഹിറ്റുകളില്ലാത്ത ബോര്‍ഡിന്റെ ആശ്രിതര്‍ക്ക് പാട്ടത്തിനുനല്‍കുകയും ചെയ്യുന്നതാണ്.

7. തമാശക്കാര്‍ എന്നു സ്വയം ഭാവിക്കുന്ന ബ്ലോഗര്‍മാരെയും കോമഡി എന്നു പറഞ്ഞ് ട്രാജഡി ഇടുന്നവരേയും വളിപ്പന്മാര്‍ എന്നു മുദ്ര കുത്തുന്നതാണ്.

8. ഇനി ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം : വനിതകള്‍ ബ്ലോഗിന്റെ സ്വത്താണ്...അവരെ തൊടാനോ വിമര്‍ശിക്കാനോ പാടില്ല.വനിതാ‍ ബ്ലോഗര്‍മാരെ എല്ലാം കമ്മറ്റിമെമ്പര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട് (വനിതാ നാമങ്ങളില്‍ ബ്ലോഗുന്നവ് വനിതകളെ മാത്രം).അവരെ യാതൊരു കാരണവശാലും വിമര്‍ശിക്കരുത്.അവര്‍ എന്തെഴുതിയാലും അവയെ ഉത്തമസാഹിത്യമായി വാഴ്ത്തേണ്ടതാണ്. അവര്‍ ഹാസ്യമെഴുതിയാല്‍ എല്ലാവരും ആ ഹാസ്യം വായിച്ച് പൊട്ടീപ്പൊട്ടി ചിരിക്കേണ്ടതാണ്. അവര്‍ സീരിയസ്സ് പോസ്റ്റിട്ടാല്‍ എല്ലാ ബ്ലോഗര്‍മാരും ആവേശത്തോടെ ആ ചര്‍ച്ചയില്‍ പങ്കെടുക്കണം.എന്നാല്‍ ഒരാളു പോലും ആ മഹിളാരത്നത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ എതിര്‍ക്കാനോ പാടുള്ളതല്ല...രണ്ടും രണ്ടും എട്ടാണെന്നു അവ്വര്‍ പറഞ്ഞാല്‍ അന്നു മുതല്‍ ബ്ലോഗില്‍ രണ്ടും രണ്ടും എട്ടായിരിക്കും.

അവര്‍ നടത്തുന്ന പരിപാടികളില്‍ ആവേശത്തോടേ പങ്കെടുക്കേണ്ടതും അവര്‍ക്ക് ദിനവും 1000 ഹിറ്റ് വീതം ഉണ്ടാകാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുമാണ്

ഈ നിയമം തെറ്റിക്കുന്നവനെ സ്ത്രീപീഢനം , ബ്ലോഗില്‍ ലിംഗഭേദം പറഞ്ഞ് വിഭാഗീയത പരത്തുക മൂതലായ കുറ്റങ്ങള്‍ ചാര്‍ത്തി ശിക്ഷിക്കുന്നതാണ്.

9. പുരുഷബ്ലോഗര്‍മാര്‍ ആണെങ്കില്‍ അവര്‍ ബോര്‍ഡ് മെമ്പര്‍മാരോ അവരുടെ ആശ്രിതരോ ആണെങ്കില്‍ അവരെ തൊടുപോകരുത്. സ്ത്രീ ബ്ലോഗേഴ്സിനു പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കും ബാധകമാണ്.

10. ഒറ്റ ഒരുത്തനും ബോര്‍ഡ് മെമ്പര്‍മാരോ അവരുടെ ആശ്രിതരോ അല്ലാത്ത ഒറ്റ പുരുഷ ബ്ലോഗറുടേയും പോസ്റ്റുകള്‍ക്ക് അഭിനന്ദനകമന്റ് ഇട്ടു പോകരുത്. കൊള്ളാം എന്നു പോലും പറഞ്ഞു പോകരുത്...അവന്‍ എന്തിനെ പറ്റി പോസ്റ്റിട്ടാലും എതിര്‍ക്കണം.ഹാസ്യമിട്ടാല്‍ അതിനെവളിപ്പ്, തറവളിപ്പ് എന്നീ പേരുകളാല്‍ സഹതപിക്കണം.

ഏതവനെങ്കിലും ഏതെങ്കിലും ബോര്‍ഡ് മെമ്പര്‍മാര്‍ക്കിഷ്ടപ്പെടാത്ത ഒരു ബ്ലോഗറുടെ പോസ്റ്റ് വായിച്ചു ചിരിച്ചാല്‍ അവനെ വിവരദോഷി ആയി പ്രഖ്യാപിച്ച് അവരെ ബ്ലോഗറില്‍ നിന്നും പുറത്താക്കുന്നതിനുള്ളാ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ആരെങ്കിലും ഇവന്മാരുടെ ബ്ലോഗില്‍ അഭിനന്ദന കമന്റിട്ടാല്‍ അവരെ പുറംചൊറിയല്‍ കുറ്റം ചാര്‍ത്തി 3 മാസത്തേക്ക് ജയിലിലടക്കുന്നതാണ്.എന്നാല്‍ എല്ലാവരും ബോര്‍ഡ് മെമ്പര്‍മാരുടെ എബ്ലോഗില്‍ എല്ലാ ദിവസവും ഓരോ അഭിനന്ദന കമന്റ് വച്ച് ഇടേണ്ടതാണ്.

11. ബോര്‍ഡ് അംഗങ്ങളാല്ലാത്ത ഒറ്റ ഒരുത്തനും ഫോര്‍വേഡ് മെയിലുകള്‍ പോസ്റ്റ് ചെയ്യൂകയോ നെറ്റില്‍ നിന്നും കണ്ടന്റോ ലീങ്കോ ഫോട്ടോയോ എടുത്തു പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്..

എന്നാല്‍ ആരു പോസ്റ്റു ചെയ്യുന്ന കാര്യങ്ങളേയും കോപ്പ്യ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിനോ ഫോര്‍വേഡ് മെയില്‍ ആക്കുന്നതിനോ ബോര്‍ഡിനു പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

12. അഹങ്കാരി ,ആ‍ത്മാന്വേഷി മുതലായ പേരുകളില്‍ ഒരു ചെത്ത് പയ്യന്റെ ഫോട്ടോയും വച്ച് ഒരു ആണും പെണ്ണും കെട്ടവന്‍ ബ്ലോഗ് നടത്തുന്നുണ്ട്.അവന്‍ മുംബൈയിലെ ഹിജഡ തെരുവില്‍ വച്ച് പലരും കണ്ടതായി റിപ്പോര്‍ട്ടുണ്ട്(ബോര്‍ഡ് മെമ്പര്‍മാര്‍ ഹിജഡാ തെരുവിലെന്തിനു പോയെന്നോ???ആരെടാ അവന്‍...ആ ചോദ്യം ചോദിച്ചവന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പറയൂ...)...ഇവന്‍ ബ്ലോഗില്‍ വര്‍ഗീയ വിഷം പരത്തുകയും ഹാസ്യമെന്ന പേരില്‍ വെറും തറ വളിപ്പെഴുതുകയും കണ്ട വങ്കന്മാരുടെ പുറം ചൊറിഞ്ഞും അസഭ്യവും അശ്ലീലവും ആയ പോസ്റ്റുകളിട്ടും ബൂലോക സദാചാരത്തെ അവഹേളിക്കുകയും വനിതാബ്ലോഗര്‍മാരെ കളിയാക്കുകയും ചെയ്ത് (അതാ നമ്മക്കൊട്ടും സഹിക്കാഞ്ഞത്) ബൂലോകത്തെ നാറ്റിച്ചു കൊണ്ടിരിക്കുകയാണ്.അതിനാല്‍ മേലില്‍ ആരും ആ ഹിജഡയുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയോ കമന്റീടുകയോ ചെയ്യരുത്.അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവരെയും ഹിജഡ എന്ന് ഗണാത്തില്‍ പെടുത്തുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു... ഇവനെ ഒതുക്കാന്‍ HTML വിദഗ്ദ്ധര്‍ അടങ്ങിയ ഒരു സ്പെഷല്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്.

12. ഇതു വരെ ആരും ചെയ്യരുത് എന്നു പറഞ്ഞവ ( ഹാസ്യ പോസ്റ്റുകള്‍ വായിച്ച് പൊട്ടിച്ചിരിക്കല്‍,അഭിനന്ദനകമന്റിടല്‍ , പുറം ചൊറിയല്‍ ...) മൊത്തമായോ ചില്ലറയായോ ചെയ്യുന്നതിനു ബോര്‍ഡ് അംഗങ്ങള്‍ക്ക് (മാത്രം) പൂര്‍ണ്ണ അവകാശം ഉണ്ടായിരിക്കുന്നതാ‍ണ്.

ഇനി ഒരു പ്രധാന കാര്യം : ബോര്‍ഡ് അംഗങ്ങളെ ആരെങ്കിലും വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്താല്‍ അവര്‍ക്ക് ബ്ലോഗര്‍ ഭരണഘടന അനുസരിച്ച് ഉള്ളാ പരമാവധി ശിക്ഷ ( ബോര്‍ഡ് ചെയര്‍മാനോടൊപ്പം ഒരു മുറിയില്‍ ഒരു രാത്രിയും പകലും ഒന്നിച്ച് താമസിക്കുക ) നല്‍കുന്നതാണ്...

------------------------------------------------------------------

ഇത് ഒരു തറവളിപ്പാണ് എന്നെനിക്കറിയാം....പക്ഷേ ദാ ഈ പോസ്റ്റിനു ( മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്... ) ഒരു പ്രീയപ്പെട്ട ബ്ലോഗര്‍ (ശിവയല്ല) എനിക്കു നല്‍കിയ കമന്റിനു മറുപടി എന്ന നിലയില്‍ ഞാന്‍ എഴുതിയ പോസ്റ്റാണിത്...എന്തായാലും അദ്ദേഹം അദ്ദേഹത്തിന്റെ കമന്റ് സംബന്ധിച്ച് ക്ലാരിഫിക്കേഷന്‍ നടത്തിയതിനാലും മറ്റും ഞാന്‍ അദ്ദേഹത്തിന്റെ പേരും മറ്റു ചില ചില്ലറ കാര്യങ്ങളും മാറ്റി, പോസ്റ്റിനെ ഒന്നു റീസ്ട്രക്ചര്‍ ചെയ്ത് പോസ്റ്റുന്നു , കഷ്ടപ്പെട്ട് എഴുതിയത് കളയണ്ടാ എന്നു കരുതി മാത്രം.

പഴയ രൂപത്തില്‍ ഇട്ടിരുന്നെങ്കില്‍ ചിലപ്പൊ അല്‍പ്പമെങ്കിലും നിങ്ങള്‍ക്ക് രസിച്ചേനെ...പക്ഷേ അത് ആ ബ്ലോഗറെ ചിലപ്പോള്‍ മുറിപ്പെടുത്തിയേക്കാം...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

3 അഭിപ്രായങ്ങൾ:


  ഇത് ഒരു തറവളിപ്പാണ് എന്നെനിക്കറിയാം....പക്ഷേ ദാ ഈ പോസ്റ്റിനു ( മികച്ച പുനിതാ ബ്ലോഗ(ന)നാകാന്‍ പത്തു വഴികള്‍‍ - രീതി ഒന്ന്... ) ഒരു പ്രീയപ്പെട്ട ബ്ലോഗര്‍ എനിക്കു നല്‍കിയ കമന്റിനു മറുപടി എന്ന നിലയില്‍ ഞാന്‍ എഴുതിയ പോസ്റ്റാണിത്...എന്തായാലും അദ്ദേഹം അദ്ദേഹത്തിന്റെ കമന്റ് സംബന്ധിച്ച് ക്ലാരിഫിക്കേഷന്‍ നടത്തിയതിനാലും മറ്റും ഞാന്‍ അദ്ദേഹത്തിന്റെ പേരും മറ്റു ചില ചില്ലറ കാര്യങ്ങളും മാറ്റി, പോസ്റ്റിനെ ഒന്നു റീസ്ട്രക്ചര്‍ ചെയ്ത് പോസ്റ്റുന്നു , കഷ്ടപ്പെട്ട് എഴുതിയത് കളയണ്ടാ എന്നു കരുതി മാത്രം.

  പഴയ രൂപത്തില്‍ ഇട്ടിരുന്നെങ്കില്‍ ചിലപ്പൊ അല്‍പ്പമെങ്കിലും നിങ്ങള്‍ക്ക് രസിച്ചേനെ...പക്ഷേ അത് ആ ബ്ലോഗറെ ചിലപ്പോള്‍ മുറിപ്പെടുത്തിയേക്കാം...
  ബൂലോകത്തില്‍ റിലീസാകുന്ന ബ്ലോഗുകളിലെ വര്‍ദ്ധിച്ചു വരുന്ന അസഭ്യ-അശ്ലീല-വളിപ്പ് ബ്ലോഗുകളുടെ ആധിക്യം മലയാള ബ്ലോഗ് സമൂഹത്തെ ദുഷിപ്പിക്കുന്നു എന്ന് ബ്ലോഗര്‍ ഗവണ്മെന്റിനു ബോധ്യം വന്നതിനാല്‍ ഇത്തരം ബ്ലോഗുകളെ നിയന്ത്രിക്കാനും ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


  ഒരു തറ വളിപ്പ്പ് പോസ്റ്റ് - ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ്
  ഒരിക്കല്‍ കൂടി പറയട്ടെ..

  ഇത് ആരേയും വ്യക്തിപരമായി വേദനിപ്പിക്കാനല്ല (ഒരാള്‍ക്കുള്ള മറുപടി ആയി എഴുതിയതെങ്കിലും ) പോസ്റ്റ് ചെയ്തത്...എഴുതിയത് കളയണ്ടല്ലോ എന്നു മാത്രം കരുതിയാണ്...

  ആരേയും വ്യക്തിപരമായി , ഈ പോസ്റ്റില്‍ ഇപ്പോഴുള്ള രൂപത്തില്‍ ഞാന്‍ ആക്ഷേപിക്കുന്നില്ല....

  ബൂലോകത്തില്‍ ഈ മനോഭാവമുള്ളവരുണ്ട്,അവരെ ഉദ്ദേഏശിച്ചാണെന്നു മാത്രം കരുതുക...

  ഒരു വളിപ്പ് പോസ്റ്റായി മാത്രം ഇതിനെ കണ്‍സ്സിഡര്‍ ചെയ്യുക....

  ഇത് ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചു എങ്കില്‍ മാപ്പു ചോദിക്കുന്നു....കമന്റെഴുതണോ??? ദാ ഇവിടെ...