Reading Problems? Click Here


അമ്മച്ചീടെ ദാരിദ്ര്യസൂപ്പ്‌...

പാവങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി   ശ്രീമതി. മരുമകൾ ഗാന്ധി അവതരിപ്പിക്കുന്നു... "യു.പി.എ സൂപ്പുരാജ - അംബാനി ഫ്ലേവർ"

ആവശ്യമുള്ള സാധനങ്ങൾ
========================

1. യു.പി.എ തരുന്ന മൊബെയിൽ - ആൾക്ക്‌ ഒന്നുവീതം

2. മരുമകൾ  മാഡത്തിന്റെ പടമുള്ള പോസ്റ്റർ ചെറുതായി നുറുക്കിയത്‌ - 5

3. അപ്പൂപ്പൻ താടി - ഒരു സ്പൂൺ

4. കേരളാ പൊറോട്ട - രണ്ടെണ്ണം

5. റിലയൻസ്‌ റീചാർജ്ജ്‌ കൂപ്പൺ - 500 രൂപയ്ക്ക്‌. (മസ്റ്റ്‌)

തയ്യാറാക്കേണ്ട വിധം :
=======================

ആദ്യമായി ഒരു മീഡിയം ടൈപ്പ്‌ കലത്തിൽ നിറയെ വെള്ളമെടുക്കുക.വെള്ളം തിളയ്ക്കുമ്പോൾ കഴുകി വൃത്തിയാകിയ മൊബെയിൽ റിലയൻസ്‌ മാർട്ടിൽ നിന്ന് വാങ്ങിയ മുളകുപൊടി പുരട്ടി കലത്തിലേക്കിടുക. പതിനഞ്ച്‌ മിനുട്ട്‌ വേവാൻ അനുവദിക്കുക. ശേഷം "ജയ്‌ മമ്മിജി" എന്ന് പറഞ്ഞുകൊണ്ട്‌ ചെറുതായി നുറുക്കിയ പോസ്റ്റർ ചേർത്ത്‌ ഇളക്കുക. ഹൈപ്പരാക്ടിവിറ്റി, സംസാരം എന്നീ രോഗങ്ങളെ ചെറുക്കാനായി അപ്പൂപ്പൻ താടി ചേർത്ത്‌ നന്നായി ഇളക്കുക.

കേരളാ പൊറോട്ട ചേർക്കാൻ  മറന്നു പോകരുത്‌. നാൽപതാം വയസിലും യുവാവാക്കുന്ന ദിവ്യൗഷധമാണത്‌.

അഞ്ച്‌ മിനിട്ട്‌ കലത്തിൽ നോക്കിയിരുന്ന ശേഷം കലം ഇറക്കിവയ്ക്കുക. ഇതിനു ശേഷം റിലയൻസ്‌ കൂപ്പണുകൾ കുനുകുനാ അരിഞ്ഞ്‌ ചേർത്ത്‌ നന്നായി ഇളക്കി ചെറിയ വെള്ളിപ്പാത്രങ്ങളിൽ വിളമ്പുക. വിളമ്പി കഴിഞ്ഞ്‌ " ദരിദ്രരായ ഞങ്ങൾക്കായി കഷ്ടപ്പെടുന്ന സോണിയ മാതാവേ, നിനക്കും രാജയ്ക്കും അംബാനിക്കും സ്തുതിയായിരിക്കട്ടെ" എന്ന സ്തുതി ചൊല്ലി അണ്ണാക്കിലൊഴിക്കാവുന്നതാണു.

ദാരിദ്ര്യരേഖയ്ക്‌ കീഴെയുള്ളവർ ഈ സൂപ്പ്‌ ദിവസേന ഒരു നേരം കഴിച്ചാൽ പിന്നെ ഒരു ഭക്ഷണവും ആവശ്യമില്ല!

ദരിദ്രരില്ലാത്ത കിനാശ്ശേരി, അല്ലല്ല  ഇന്ത്യ! അതായിരുന്നു മമ്മിഗാന്ധി കണ്ട സ്വപ്നം!

====================================

അധികം കാത്തിരിക്കേണ്ടമ്മച്ചീ. ഒരഞ്ച്‌ കൊല്ലോം കൂടി മമ്മീം  മക്കളും മിണ്ടാപ്രാണീം കൂടെ ഭരിച്ചാൽ ഒക്കെ പട്ടിണി കൊണ്ട്ചത്തോളും</div>




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

4 അഭിപ്രായങ്ങൾ:

  1. Unknown said...
  2. നമസ്കാരം അഹങ്കാരീ.. കുറെ നാളായി കാണാനില്ലായിരുന്നു. തിരിച്ചുവന്നതില്‍ സന്തോഷിക്കുന്നു. വല്ലപ്പോഴും നോക്കുക.

  3. Unknown said...
  4. നമസ്കാരം അഹങ്കാരീ.. കുറെ നാളായി കാണാനില്ലായിരുന്നു. തിരിച്ചുവന്നതില്‍ സന്തോഷിക്കുന്നു. വല്ലപ്പോഴും കയറി നോക്കുക.

  5. [[::ധനകൃതി::]] said...
  6. കിടിലം അഹങ്കാരി കിടിലം ......അഹങ്കാരം ഇപ്പോള്‍ വളരെ കുറയുന്നു അത് മലയാള ബ്ലോഗര്‍മാര്‍ക്ക് വലിയ നഷ്ട്ടമാന്നു .....പ്ലീസ് അഹമ്ക്കരികൂ ...

  7. Anonymous said...
  8. ഞാന്‍ ആദ്യമായിട്ടാണ് അഹങ്കാരിയുടെ ബ്ലോഗില്‍ കയറുന്നത് (കൂതറ തിരുമേനിക്ക് താങ്ക്സ്). ഓരോ ഐറ്റം ആയി വായിച്ചു വരുന്നേ ഉള്ളൂ. ഏതായാലും പാചക വിധി കൊള്ളാം. ഇന്ന് വൈകിട്ട് തന്നെ പരീക്ഷിച്ചു നോക്കാം. :)

കമന്റെഴുതണോ??? ദാ ഇവിടെ...