Reading Problems? Click Here


മനുഷ്യനെ മയക്കുന്ന കറപ്പും കറപ്പിനെ വിൽക്കുന്ന ചുവപ്പും...

കുറേയേറെ നാളുകളായി പത്രം തുറന്നാൽ മനസുമടുപ്പിക്കുന്ന വാർത്തകളേ കാണാറുള്ളൂ.... എന്നാൽ ഇന്ന് മനസു തുറന്ന് ഒന്ന് ചിരിച്ചു... ചിരിച്ചൂന്ന് വച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണുകപ്പുക എന്നൊക്കെ പറയില്ലെ.... അത് തന്നെ....ദേ ഇപ്പൊ നിങ്ങളും ചിരിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇനി അഹങ്കാരി ചിരിച്ചതെന്തിനാണെന്ന് പറയേണ്ടി വരില്ലല്ലൊ അല്ലെ???

പാവം ജയരാജൻ സഖാവ്. കൃസ്ത്യാനികളുടെ വോട്ട് കേ.കോയും വെറും കോയും കൂടി തട്ടിയെടുക്കുമോ എന്ന ഭയമാണോ അതോ പിറവത്തിന്റെ ചൂടു കൂടി പാവത്തിന്റെ പിരിയെളകിയതാണോ, എന്ത് തന്നെയായാലും "ഐറ്റം അടാറായി സഖാവേ" എന്ന് തന്നെ പറയണം. മരണവീട്ടിൽ കണ്ണീരിന്റെ ചവിട്ടുനാടകം കളിക്കുന്ന മലയോരകോൺഗ്രസിന്റെ അടവിന്റെ ചുവട് പിടിച്ചാണെങ്കിലും അല്ലെങ്കിലും, സംഗതി അങ്ങ് കസറീട്ടാ.... :)))

സഖാവേ, ഈ മനുഷ്യനെ ഓർമ്മയുണ്ടോ??? പരിപ്പുവടയും കട്ടഞ്ചായയും കേറ്റാത്ത എസി കോൺഫറൻസ് റൂമിന്റെ മൂലയ്ക്കെവിടേലും ഭിത്തീലെ പടമായിട്ടോ, എസി കാറിൽ കത്തിച്ച് വിടുമ്പോ റോഡുവക്കത്ത് പോസ്റ്ററിൽ കണ്ട മുഖമായിട്ടോ വല്ലതും????

മാർക്സ് എന്നാണത്രെ പേരു. കാർള്‍ ഹെൻറിഷ് മാർക്സ്. പണ്ടെങ്ങാണ്ട് ജീവിച്ചിരുന്ന ഒരു ജൂതവംശജനായിരുന്നു... അങ്ങേർക്ക് സഖാവിന്റത്ര ബുദ്ധി ഇല്ലാത്തതു കൊണ്ടാവും, അങ്ങേർ പറഞ്ഞത് "മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്" എന്നാണ്.... പാവം കണ്ട്രി ഫെലോ, അല്ലേ സഖാവേ....

ങാ സാരമില്ല സഖാവേ... കിട്ടാനുള്ളത് അധികാരത്തിന്റെ വീഞ്ഞുഭരണിയാകുമ്പോ, അതിനു വേണ്ടി കറുപ്പല്ല, കഞ്ചാവും ബ്രൗൺഷുഗറും കേറ്റേണ്ടി വന്നാൽ അതും നമ്മളു കേറ്റും.... നമ്മളാരാ മൊതല്.... ഹി ഹി... നടക്കട്ടെ നടക്കട്ടെ....നടക്കുമ്പൊ പക്ഷേ പഴയ പൊന്നാണ് നീ യും ഒന്നും മറക്കാണ്ടിരുന്നാ വീഴുന്ന കുഴീടെ ആഴം കുറയ്ക്കാം...

കൊച്ചീ മണ്ഡലത്തിൽ വോട്ടുണ്ടായിരുന്ന ജൂതന്മാർ ഉണ്ടായിരുന്നെങ്കിൽ, ഒന്നു രണ്ട് കിടിലൻ ഉപമകളും കൂടി കേൾക്കാമായിരുന്നു.....

മേൽക്കഷണം :
"പ്രകാശ് കാരാട്ട് യേശുദേവന്റെ സ്ഥാനത്താ"ണെങ്കിൽ ശ്രീമാൻ സഖാവ് മാർക്സ് പറഞ്ഞ "കറപ്പ്" ആയ മതത്തിന്റെ അമരക്കാർ - ചൂഷകരായ പുരോഹിതന്മാർ - ആരാണ് സഖാവേ? സ്റ്റേറ്റ് സെക്രട്ടറിയും പഴേ "പിടലി" ശശിയും ജയരാജത്രിമൂത്രികളുമൊക്കെ അതിൽ പെടുമായിരിക്കുമല്ലേ...

നടുക്കഷണം :
"സിപിഎം കൃഷ്ത്യൻ സഭ : പ്രകാശ് കാരാട്ട്  യേശുദേവൻ" - കാരാട്ടേയ്, മുൾക്കിരീടവും ചാട്ടയടിയും ഒടുക്കം കുരിശുമരണവും ആണോ ജയരാജൻ ഉദ്ദേശിച്ചത്?? ആർക്കറിയാം....
ഏതായാലും പാർട്ടി കുഞ്ഞാടുകൾക്ക് ഇനി കിലോക്കണക്കിനു വരുന്ന കമ്മി-ഊണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും ഒന്നും വാങ്ങി വയ്കണ്ടല്ലോ! കമ്മ്യൂണിസ്റ്റ് ബൈബിൾ ദേശാഭിമാനി പ്രസിൽ തയ്യാറായിക്കുണ്ടിരിക്കുന്നുണ്ട്... വൺ ഇസ് ഇനഫ്.....ഏതായാലും അതിലേക്കൊരു നൊവേന അഹങ്കാരീടെ വക....

അപ്പോൾ...പാവം വത്തിക്കാനും അവിടത്തെ മാർപ്പാപ്പയും ആരായി..... പി.ശ... ച്ഛായ് അത് വേണ്ട.....

വാൽക്കഷണം
സഖാവേ, പിറവം മാത്രം മതിയോ... പഴേ പൊന്നാനിയും വേണ്ടേ???
കാരാട്ടിനെ നബിയായിട്ടുപമിച്ച് ഒരു പ്രസംഗം കൂടി... പ്ലീസ്... കേരള ജനതയ്ക്ക് ഒരു ശല്യം കുറഞ്ഞ് കിട്ടുമല്ലൊ... പ്ലീസ്... (കെയിയെന്നൊക്കെ "ഞമ്മന്റെ കാര്യം" വരുമ്പൊ കളം മാറിക്കോളുമെന്നേ...)PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. കുറേ നാളുകളായി കാണാറില്ലായിരുന്നല്ലോ അഹങ്കാരീ. എവിടയാണിപ്പൊ,എന്തു ചെയ്യുന്നു? ജോലിതേടി കേരളം വിട്ടെന്നൊക്കെ കേട്ടിരുന്നല്ലോ? എന്തായി. എന്തുണ്ട് വിശേഷങ്ങള്‍?

 3. Radhakrishnan Kollemcode said...
 4. അധികാരത്തിനായി എന്തും ചെയ്യുമെന്ന കമ്മി - ഊണിസ്റ്റു പാര്‍ട്ടിയുടെ പരസ്യ പ്രഖ്യാപനം ആയിപ്പോയി ഇത്.

 5. ശ്രീരാജ്‌ കെ. മേലൂര്‍ said...
 6. അഹങ്കാരിക്ക് നല്ല നമസ്കാരം .
  ഇപ്പോ എന്തോന്നു മാര്‍ ക്സിസം ----
  ''മാറ്റം'' മാത്രമേ മാറതുള്ളൂ എന്നു പറഞ്ഞ് ഇപ്പോ ''നാറ്റം '' മാത്രം ബാക്കി ആയി

 7. കുട്ടന്‍ said...
 8. അഹങ്കാരി ഒരു ഇടവേളക്കു ശേഷം അരങ്ങത്തു.
  മടങ്ങി വരവും ഗംഭീരമായി!!

 9. Unknown said...
 10. ആശയദാരിദ്ര്യം വരുമ്പോള്‍ ആദര്‍ശമുള്ളവരെ പിടിച്ച് തനിക്കാക്കുക എന്ന സ്വഭാവം ഈയിടെയായി സി പി എമ്മിനു കൂടുതലാണ് ..അതിന്റെ ഭാഗമായി കരുതിയാല്‍ മതി ..

  ഓഫ് : തിരിച്ചു വരവ് ഒന്നിലൊതുങ്ങരുത് - ഒതുക്കരുത് .. ആശംസകള്‍ !!!

 11. Krishnaraj said...
 12. Hi gud post പിറവം തെരഞ്ഞെടുപ്പു ഒന്ന് ജയിച്ചു കയറാന്‍ വേണ്ടി എന്ത് തറ പരിപാടിയും ഈ രാഷ്ട്രിയ ഭിക്ഷാം ദേഹികള്‍ കാണിക്കും

 13. Anonymous said...
 14. ഇപ്പോള്‍ അഹങ്കാരിയുടെ പെട്ടിക്കടേല്‍ സംഘികളും കുറവാണല്ലോ വരുന്നത്. CPM വിരുദ്ധ പാഷാണം മാത്രമേ വില്പനയുള്ളല്ലോ.......


  പഴേ പോലല്ല. അനോണിയെ പോലുള്ള "പാഷാണത്തിൽ കൃമികൾ"ക്ക് അതിസാരം കൂടിയതിനാൽ പാഷാണത്തിനു പഴേ ഗുമ്മില്ല. 15. Anonymous said...
 16. അനോണിയെന്താ സംഘികളുടെ ചോരമാത്രമേകുടിക്കൂ?

 17. [[::ധനകൃതി::]] said...
 18. എന്നെ പോലയൂള്ള കൊച്ചു കൊച്ചു പീക്കിരി ബ്ലോഗര്‍ മാര്‍ പറഞ്ഞു "അഹങ്കരിച്ചിരുന്ന "അഹംകാരി ഇല്ലായിരുന്ന വര്‍ഷങ്ങള്‍ ത്തന്നെയാണ് കടന്നു പോയത് ......അഹംകാരി തിരിച്ചു വന്നു ......ഉടനെ ഒന്നും പോകരുത് പ്ലീസ് ..........പഴയ അഹമ്കാരതിനൊന്നും ഒരു കുറവും ഇല്ല ......വളരെ "ഭയാനകമായിരുന്ന "ആ പഴയ ഭൂതകാലത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ..........

കമന്റെഴുതണോ??? ദാ ഇവിടെ...