ഇന്റര്‍നെറ്റ് അതികായന്‍ ഗൂഗിളിന്റെ ന്യൂസ് സര്‍വീസ് ഇന്ന് നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്. ലോകത്തെ മിക്ക ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളുടെ ഫീഡുകള്‍ ഏതാണ്ട് റിയല്‍ ടൈമായി തന്നെ അഗ്രിഗേറ്റ് ചെയ്യുന്നു എന്നതിനാല്‍ മിക്ക ആളുകളും ഗൂഗിള്‍ ന്യൂസ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഗൂഗിള്‍ ന്യൂസിന്റെ പ്രവര്‍ത്തനം മൊത്തം ഓട്ടോമാറ്റിക് ആണ്. ന്യൂസ് ഫീഡുകള്‍ കണ്ടെത്തുന്നതും അവ അതിന്റെ പ്രയോറിട്ടിയും വിഭാഗവും തിരിച്ച് ഡിസ്പ്ലേ ചെയ്യുന്നതും ഒക്കെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ്. അതില്‍ ഗൂഗിള്‍ അഭിമാനിക്കുകയും ചെയ്യുന്നു.
എന്നാല്‍ ചിലപ്പോഴൊക്കെ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം നമ്മെ ചിരിപ്പിച്ചേക്കും - ചിലപ്പോള്‍ ചിന്തിപ്പിക്കും. മനുഷ്യന്റെ യുക്തിക്ക് മുന്നില്‍ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെ പരാജയം അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യും...
നിത്യാനന്ദയും നടിയും കൂടി അല്പം “സ്വാമിപൂജ” നടത്തിയ സിഡിയെ പറ്റിയുള്ള വാര്‍ത്ത നമുക്ക് ഏത് വിഭാഗത്തില്‍ പെടുത്താം? വാര്‍ത്ത സിഡി “സിഐഡി” വിങിനു കൈമാറുന്നതിനെ സംബന്ധിച്ചാണെങ്കിലും, അതിനെ “വിനോദം അഥവാ Entertainment” എന്ന വിഭാഗത്തില്‍ പെടുത്തിയാലും വല്യ കുഴപ്പമൊന്നുമില്ല. സ്വാമിയുടെ ചില “വിനോദങ്ങള്‍” ആയിരുന്നല്ലോ അത്.
എന്നാല്‍ മറാത്തി വാദമുന്നയിക്കുന്ന എം.എന്‍.എസിനെ വിനോദപ്പട്ടികയില്‍ പെടുത്തിയാലോ?
സംഗതി രാജ് താക്കറേയ്ക്ക് ഒരു വിനോദമായിരിക്കും, എന്നാല്‍ മറ്റ് ഭാരതീയരെ സംബന്ധിച്ചേടത്തോളം അതങ്ങനെ അല്ല!
ഇനി പിണറായി സഖാവിന്റെ വീടിനെ പറ്റി വ്യാജ ഇമെയില്‍ വാര്‍ത്ത പ്രചരിച്ച സംഭവത്തെ പറ്റിയുള്ള വാര്‍ത്തയോ? ഗൂഗിള്‍ ന്യൂസിനു അത് “വിനോദം” മാത്രമാണ്...
ഇനി കോഴിക്കോട് “ഒളിക്യാമറ” കേസോ? അതും ഗൂഗിള്‍ സാറന്മാര്‍ക്ക് വിനോദം തന്നെ....
ഇതാ, ഗൂഗിള്‍ ന്യൂസിന്റെ ഇംഗ്ലീഷ് എഡിഷനില്‍ Entertainment എന്ന വിഭാഗത്തില്‍ വന്ന് ചില വാര്‍ത്തകള്‍ നോക്കൂ....
ഇതൊക്കെ പോട്ടെന്ന് വയ്ക്കാം. വാര്‍ത്തയിലെ സിഡി, ഇമെയില്‍ എന്നൊക്കെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ ആവര്‍ത്തനം കണ്ട് അല്‍ഗോരിതത്തിനു പറ്റിയ അബദ്ധമാകാം...എന്നാല്‍ മലയാളത്തിലോ?
പക്ഷേ മലയാളം വാര്‍ത്ത കണ്ടിട്ട് എനിക്ക് തോന്നുന്നത്, മലയാളം വാര്‍ത്തകള്‍ സോര്‍ട്ട് ചെയ്യുന്നത് കമ്പ്യൂട്ടറല്ലെന്നാണ്. അല്ലെങ്കില്‍, നമ്മുടെ കേരളാ സര്‍വ്വകലാശാലയ്ക്ക് മാര്‍ക്ക് തിരുത്തലെന്നത് ഒരു “വിനോദം” ആണെന്ന് ഗൂഗിള്‍ എങ്ങനെ അറിയാനാ!
ദാ നോക്കിക്കേ...
ഒളിക്യാമറ സംഭവം ഇവിടെയും വിനോദം തന്നെ ആണ് ഗൂഗിളിന്... ( സംഭവം അഖില്‍ ജോസിനും പോലീസുകാര്‍ക്കും വിനോദമായിരുന്നെങ്കിലും, ആ പെണ്‍കുട്ടിക്കും മറ്റ് ജനങ്ങള്‍ക്കും അങ്ങനല്ലല്ലോ!)
ഇതൊക്കെ പറ്റാവുന്ന അബദ്ധങ്ങള്‍! വല്യ പ്രശ്നമില്ല....
എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു ഗൂഗിള്‍ ന്യൂസിന്റെ അല്‍ഗോരിതം വരുത്തി വച്ചത് ധാര്‍മ്മികമായി അങ്ങേയറ്റത്തെ തെറ്റായിരുന്നു...
ഇതാ, അന്നത്തെ ഗൂഗിള്‍ ന്യൂസിന്റെ എന്റര്‍ടെയിന്മെന്റ് സെക്ഷന്‍ നോക്കൂ...
ഏറ്റവും മുകളിലുള്ള വാര്‍ത്ത, രണ്ട് എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഒരു ഒന്‍പതുവയസുകാരി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ പറ്റിയാണ്.
ഈ വാര്‍ത്ത സത്യത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെ...ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ കൂട്ടത്തില്‍ വരേണ്ടതുമാണ്...
എന്നാല്‍ ഒരു കാരണവശാലും അത് “വിനോദം” ആയി പരിഗണിക്കപ്പെടാന്‍ പാടില്ലാത്തതല്ലെ?
ആ വാര്‍ത്തയിലെ ഏത് കീവേഡാണ് ന്യൂസിനെ ആ വാര്‍ത്ത വിനോദമാക്കി ലേബല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ആവോ!
ഏതായാലും, എത്ര നല്ല അല്‍ഗോറിതമായാലും ഇത്തരം എററുകളെ ഒഴിവാക്കാന്‍ ഒരു മാനുഷിക ഇടപെടല്‍ കൂടിയേ കഴിയൂ....

(അവസാന ഫോട്ടോ ഒരു ഇംഗ്ലീഷ് വെബ്സൈറ്റില്‍ നിന്നും ലഭിച്ചത്)