ഒരെല്ല് കൂടുതലാണെന്ന് ഞാന്‍ തന്നെ പറഞ്ഞു പോയതാ....
എന്നാല്‍ അതിത്രേം വല്യ എല്ലാരുന്നെന്നും അത് നമ്മടെ നെഞ്ചത്തിട്ട് തന്നെ കുത്തിക്കേറൂന്നും ഞാന്‍ സ്വപ്നത്തില്‍ പോലും നിരീച്ചില്ലെന്റെ ഏംഗല്‍സു പുണ്യാളാ....
ഇതാ പണ്ട് വിവരമുള്ളവര്‍ പറഞ്ഞു വച്ചത് -
“താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ....”
പക്ഷേ പാര്‍ട്ടീടെ ഈ ഗതി മാറ്റാന്‍ ചില്ലറ പൂ കൊണ്ട് പൂമൂടല്‍ നടത്തീട്ട് കാര്യമില്ല...കുറഞ്ഞതൊരു 10 ടണ്‍ പൂവെങ്കിലും വേണ്ടി വരും....
ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!
സ്നേഹപൂര്‍വ്വം അഹങ്കാരി |
7 അഭിപ്രായങ്ങൾ:
ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!
ഹ ഹ ഹ ഹ ഹ ഹ ഹ നമ്മുടെ മാത്തുക്കുട്ടിച്ചായന്റെ 120 കൊല്ലത്തെ പാരമ്പര്യമുള്ള മഹത്തായ പത്രത്തില്‍ വന്ന വാരത്തയല്ലേ.അപ്പോള്‍ 100 അല്ല 200% സത്യമായിരിക്കും.
ഹ ഹ ഹ ഹ.....
ബൂലോകത്തിലെ ചെമ്പട ഇത് തന്നെ പറയുമെന്ന് അഹങ്കാരി പറഞ്ഞ് നാവ് വായിലിട്ടതേ ഉള്ളൂ!
പിന്നെ നമ്മടെ മതേതരാഭിമാനി ഒഴിച്ച് ഒരൊറ്റ പത്രവും “നേര്” അറിയിക്കുന്നില്ലല്ലോ!
വീരേന്ദ്രകുമാറിന്റെ ജീവിച്ചിരിക്കുന്ന പെങ്ങളെ “കൊന്ന” ചരിത്രവും മറ്റ് പത്രങ്ങള്‍ക്കില്ലല്ലോ!
പിന്നെ ഈ മാവടീന്ന് പറയുന്നത് അങ്ങ് ഉഗാണ്ടേലല്ലേ!
അല്ല അനോണി സഖാവേ, ഈ വാര്‍ത്ത നുണയാണെങ്കില്‍ നിങ്ങള്‍ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണം കേട്ടോ!
**********************
കൊല്ലം ജില്ലയിലെ പുത്തൂരിനടുത്ത മാവടിയിലെ ഒരു കാര്യം അറിയാന്‍ അഹങ്കാരിയെ പോലെ ഒരു അനുഭാവിക്ക് “കൈരളി” ചാനലിന്റെ സഹായം ഒന്നും വേണ്ട അനോണീ...
ഈ നാട്ടിലൊന്നും അല്ലേ അഹംകാരീ നിങ്ങള്‍ ജീവിച്ചിരിക്കുന്നത് രണ്ടു മൂന്നു ദിവസം മുന്‍പ് നമ്മുടെ കൊച്ചിന്‍ ഹനീഫയെ അച്ചായന്റെ ഓണ്‍ലൈന്‍ പത്രവും ചാനെലും മരിക്കുന്നതിനു മുന്‍പേ കൊന്നത് അറിഞ്ഞില്ലേ.പിന്നെ മനോരമയുടെ ചരിത്രം അന്നെഷിച്ചു പോയാല്‍ ഒരു എത്തും പിടിയും കിട്ടില്ല മാഷേ.യാതൊരു എത്തിക്സും ഇല്ലാത്ത വര്‍ഗമാണേ.
മൂന്നാം അനോണീ,
താങ്കളോട് ഞാന്‍ പലതവണ പറഞ്ഞു - കണ്ട ചവറും വിഷവും നിറച്ച ബ്ലോഗുകളുടെ പരസ്യത്തിനല്ല അഹങ്കാരി ഇവിടെ ബ്ലോഗും തുറന്ന് വച്ചിരിക്കുന്നതെന്ന്..
താങ്കള്‍ക്ക് ആ ബ്ലോഗുകള്‍ അത്രയ്ക്ക് പിടിച്ചു എങ്കില്‍ താങ്കള്‍ ഒരു ബ്ലോഗുണ്ട്ണാക്കീ അതില്‍ ഹെഡറില്‍ തന്നെ കൊടുക്ക്...അല്ലെങ്കില്‍ പണ്ടത്തെ പോലെ കാര്‍ഡിലാക്കി പാതിനഞ്ച് പേര്‍ക്ക് അയയ്ക്കാന്‍ പറഞ്ഞ് ആര്‍ക്കേലുമൊക്കെ അയയ്ക്ക്...അഹങ്കാരീടേ ചെലവില്‍ വേണ്ട...
രണ്ടാം അനോണീ,
ഞാന്‍ പറഞ്ഞല്ലോ - മാവടി എന്നത് അങ്ങുഗാണ്ടയീല്‍ ഒന്നുമല്ലെന്ന്...
മാവ്വടി പോലെ ഒരു പ്രശ്നത്ത്റ്റെ പറ്റി അറിയാന്‍ കൈരളി ചാനലൊന്നും സ്വന്തമായി വേണ്ട....സാമാന്യം നല്ല ഒരു സൌഹൃദ നെറ്റ്വര്‍ക്ക് കേരളത്തിലപ്പാടെ പല സംഘടനകളിലും ഉള്ള ഒരു വ്യക്തിക്ക് മനോരമ മാത്രമല്ല സുഹൃത്തേ ആശ്രയം...
മനോരമ കണ്ടിട്ടാണ് വിവരം അറിയുന്നതെങ്കിലും തിരക്കി ബോധ്യപ്പെട്ടിട്ടാണ് അഹങ്കാരി പോസ്റ്റിട്ടത്. പേപ്പര്‍ കട്ടിംഗ് അഹങ്കാരിക്ക് വിശ്വസിക്കാനല്ല, മറ്റുള്ളവര്‍ക്ക് വെണ്ടി ആണ്...
പിന്നെ മനോരമയുടെ ചരിത്രം അഹങ്കാരിക്ക് അല്പമൊക്കെ അറിയാം....ഏതായാലും അവര്‍ക്ക് “ദോ’ഷാ’ഭിമാനികളേക്കാള്‍” അന്തസും എത്തിക്സും ഉണ്ട്!